മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്…

”എങ്കിലുമീ കണിക്കൊന്നയെന്തിനിന്നും പൂത്തു?
മണ്ണിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ?”
(ഒ.എന്‍.വി-എന്തിനിന്നും പൂത്തു? )
വറ്റാത്ത നന്മകള്‍ മണ്ണില്‍ ശേഷിക്കുന്നതുകൊണ്ടാവാം കൊന്നകളിപ്പോഴും പൂക്കുന്നത്. കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ എന്ന് വിഷുപ്പക്ഷിയും പാടുന്നത്. ഭൂമിയുടെ നെറുകയില്‍ സൂര്യാനുഗ്രഹം ചൊരിയാനായി മേടവിഷു ഇക്കുറിയും വന്നെത്തിയിരിക്കുന്നു. വിഷുവിന്റെ ചടങ്ങുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണിയൊരുക്കല്‍. പുതുവര്‍ഷത്തില്‍ ആദ്യം കാണുന്ന കാഴ്ച മംഗളകരമായിരിക്കണമെന്നും അന്ന് കാണുന്ന കാഴ്ച എന്നും കാണണമെന്നും അത് കണ്ണും അകക്കണ്ണും നിറയ്ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് കണിയൊരുക്കുന്നത്. കണിവെക്കുന്നത് ഓട്ടുരുളിയിലാണ്. ഇതില്‍ നിറപറ, അഷ്ടമംഗല്യം, കുങ്കുമച്ചെപ്പ്, ചക്ക, മാങ്ങ, കശുമാങ്ങ, കണിവെള്ളരി, കദളിപ്പഴം, വാല്‍ക്കണ്ണാടി, കോടിമുണ്ട്, കണിക്കൊന്ന എന്നിവ ഉണ്ടായിരിക്കും. അതിനടുത്ത് നിലവിളക്ക്, കൃഷ്ണവിഗ്രഹം, ഗ്രന്ഥക്കെട്ട്, അരിത്തിരിയിട്ട നാളികേരമുറി, വെള്ളം നിറച്ച വാല്‍ക്കിണ്ടി എന്നിവയും ഒരുക്കിയിരിക്കും. കൂടാതെ, പൊന്നും പണവും ഉണ്ടാകും. കുടുംബത്തിലെ ഓരോ അംഗത്തിനെയും കണ്ണുപൊത്തിക്കൊണ്ടുവന്ന് വിഷക്കണി കാണിക്കുന്നത് ഗൃഹനായികയാണ്. വീട്ടുകാര്‍ കണികണ്ടശേഷം കണി കന്നുകാലികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും കാണിക്കാറുണ്ട്. വിഷുത്തലേന്ന് വൈകുന്നേരം പറമ്പിന്റെ എട്ടുദിക്കിലും അടിച്ചുവാരി തീയിട്ട് പുറംകണി വെക്കുന്ന പതിവും ഉണ്ട്.

മേടത്തിലെ ദിനരാത്രം

‘വിഷുവം’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് വിഷുവിന്റെ ഉദ്ഭവം. പകലും രാത്രിയും തുല്യദൈര്‍ഘ്യമുള്ള ദിവസത്തെയാണ്
വിഷു എന്നു പറയുന്നത്. ആണ്ടില്‍ രണ്ടു തവണ സമദൈര്‍ഘ്യമുള്ള ദിനരാത്രങ്ങള്‍ ഉണ്ടാകാറുണ്ട്. മേടത്തിലും തുലാത്തിലും. മേടവിഷുവാണ് നമ്മള്‍ ആഘോഷിക്കുന്നത്.

ആഘോഷത്തിനു പിന്നില്‍

നരകാസുരനെ വധിച്ചതിലുള്ള ആഹ്ലാദമാണ് വിഷുവായി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. സൂര്യനോട് കിഴക്കുദിക്കരുതെന്ന് രാവണന്‍ ആജ്ഞാപിച്ചതുകൊണ്ട് സൂര്യന്‍ ചരിഞ്ഞാണ് ഉദിച്ചിരുന്നത്. ശ്രീരാമന്‍ രാവണനെ വധിച്ചശേഷമാണ് സൂര്യനു കിഴക്കുദിക്കാനായത്. ഈ ദിവസത്തിന്റെ ഓര്‍മയായാണ് വിഷു ആഘോഷിക്കുന്നത് എന്നതാണ് മറ്റൊരു ഐതിഹ്യം.

വിഷുക്കൈനീട്ടം

കുടുംബത്തിലെ കാരണവരാണ് വിഷുക്കൈനീട്ടം നല്‍കുക. കൈനീട്ടം കുടുംബത്തിലെ അംഗങ്ങള്‍ക്കു മാത്രമല്ല ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും കൊടുക്കാറുണ്ട്. ആശ്രിതര്‍ക്ക് വിഷുക്കൈനീട്ടത്തിനു പുറമെ വിഷുവല്ലിയും (അരി, തേങ്ങ, എണ്ണ) നല്‍കും.

വിളവിന്റെ വിഷു
കണികണ്ടശേഷം കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് ചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടും. വിഷുച്ചാലെടുത്ത മണ്ണില്‍ വന്‍വിളവുണ്ടാകുമെന്ന് വിശ്വ
സിച്ചു വരുന്നു.

കഞ്ഞിയും സദ്യയും

ഉണക്കലരി വേവിച്ച് തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്തുണ്ടാക്കുന്നതാണ് വിഷുക്കഞ്ഞി. വാഴപ്പോളകൊണ്ട് തടുക്കുണ്ടാക്കി അതില്‍ വാഴയിലവെച്ച് പ്ലാവില മടക്കിക്കുത്തിയാണ് കഞ്ഞികുടി. കൂടെ കഴിക്കാന്‍ ചക്കപ്പുഴുക്കോ തോരനോ ഉണ്ടായിരിക്കും. കണികണ്ട്, ക്ഷേത്രദര്‍ശനവും കഴിഞ്ഞുവന്നാണ് കഞ്ഞികുടി.
വിഷുസദ്യയില്‍ ഓണസ്സദ്യയില്‍നിന്ന് വ്യത്യസ്തമായി ചക്ക എരിശ്ശേരി, മാമ്പഴ പുളിശ്ശേരി, വെള്ളരിക്ക കിച്ചടി, ചക്കച്ചുള വറുത്തത്, മാമ്പഴപ്പായസം എന്നിവ ഉണ്ടായിരിക്കും.

വിഷുപ്പടക്കം

വിഷുവിന്റെ ആചാരങ്ങളില്‍ കണികാണലും കൈനീട്ടവുമൊക്കെ കേരളീയര്‍ക്കെല്ലാം ഒരുപോലെയാണെങ്കിലും വടക്കന്‍ കേരളീയരാണ് പടക്കംപൊട്ടിച്ച് വിഷു ആഘോഷിക്കുന്നവര്‍. തെക്കന്‍ കേരളീയര്‍ ദീപാവലിക്കാണ് പടക്കംപൊട്ടിക്കുന്നത്.
കണികണ്ടതിനുശേഷവും ഉച്ചഭക്ഷണത്തിനുശേഷവും സന്ധ്യാദീപം കൊളുത്തിയശേഷവും പടക്കംപൊട്ടിക്കാറുണ്ട്.

പല പേരുകളില്‍

കാര്‍ഷികോത്സവമായ വിഷു പല പേരുകളിലാണ് മറുനാടുകളില്‍ അറിയപ്പെടുന്നത്.
ബംഗാളില്‍ വൈശാഖത്തിലെ ഒന്നാം തീയതി പാലാ വൈശാഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഞ്ചാബില്‍ ഇത് വൈശാഖിയാണ്. ബിഹാറില്‍ ബൈഹാഗ്, കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പുതുവര്‍ഷം എന്നര്‍ഥം വരുന്ന ഉഗാദിയാണിത്. മഹാരാഷ്ട്രയില്‍ ഗുഡി പാഡ്‌വയും. വീടിന്റെ വാതിലുകളില്‍ മാവിലത്തോരണങ്ങള്‍ തൂക്കി മുറ്റത്ത് അരിമാവില്‍ കോലമിട്ട് ‘പുത്താണ്ട്’ എന്ന പേരിലാണ് തമിഴ്‌നാട്ടുകാര്‍ ഈ ആണ്ടുപിറവി ആഘോഷിക്കുന്നത്. അസമില്‍ വിഷു ബിഹുവാണ്. കന്നുകാലികളെയും കൃഷിഭൂമിയെയും പൂജിക്കുന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.്
മാന്യവായനക്കാര്‍ക്ക് സ്‌നേഹം നിറഞ്ഞ വിഷുവാശംസകള്‍ .
മാതൃഭൂമി ഫോട്ടോഗ്രാഫേഴ്‌സ് പകര്‍ത്തിയ ചില വിഷുദൃശ്യങ്ങള്‍ ചുവടെ.

2003
2003
2003
ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003
2013
2004

ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003
ഫോട്ടോ: ആനന്ദ്.എസ്.എല്‍ , 2003
ഫോട്ടോ: അജി.വി.കെ, 2012

2005

ഫോട്ടോ: രാം നാഥ് പൈ, 2008
ഫോട്ടോ: രാം നാഥ് പൈ, 2008

ഫോട്ടോ: രാം നാഥ് പൈ, 2010

ഫോട്ടോ: ശിവപ്രസാദ്.ജി, 2010.

2011

ഫോട്ടോ: ശിവപ്രസാദ്.ജി, 2010.

ഫോട്ടോ: രാം നാഥ് പൈ, 2012

ഫോട്ടോ: ആനന്ദ്.എസ്.എല്‍. 2013

2010

ഫോട്ടോ: വി.രമേഷ്. 2013
ഫോട്ടോ: വി.രമേഷ്. 2013
ഫോട്ടോ: വി.രമേഷ്. 2013
ഫോട്ടോ: വി.രമേഷ്. 2013
ഫോട്ടോ: വി.രമേഷ്. 2013

 

മീനമാസത്തിലെ സുന്ദരികള്‍

എഴുത്ത്: ജ്യോതിലാല്‍, ഫോട്ടോസ്: പി. ജയേഷ്‌
അമ്പലമില്ലാതെയും മഹാക്ഷേത്രമായി മാറിയ ഓച്ചിറ, കൊല്ലം ജില്ലയിലാണ്. കൗരവര്‍ക്കും ശകുനിക്കും അമ്പലമുണ്ട് ഈ മണ്ണില്‍. പത്‌നീസമേതനായ അയ്യപ്പനെ കാണാനും, ആണുടലില്‍ പെണ്ണഴക് വിടരുന്ന ചമയവിളക്കേന്താനും ഇവിടെയെത്തണം. മഹാക്ഷേത്രങ്ങള്‍ പലതുണ്ടെങ്കിലും അപൂര്‍വ്വ ആചാരവിശേഷങ്ങള്‍ കൊണ്ട് വ്യത്യസ്തമായ ക്ഷേത്രങ്ങള്‍
തേടി ഒരു യാത്ര

വിശ്വാസങ്ങളുടെ ശക്തിസൗന്ദര്യങ്ങള്‍ മേളിക്കുന്ന ദിനം. ആണു പെണ്ണാകുന്ന ചമയത്തിന്റെ ഇന്ദ്രജാലം. മീനം പത്തിന് കൊറ്റംകുളങ്ങര ഒരു വിശേഷലോകമാവുന്നു

അപൂര്‍വ്വമായ ആചാരവൈവിധ്യം കൊണ്ട് ലോകശ്രദ്ധയിലെത്തിയ കൊറ്റംകുളങ്ങര ദേവീക്ഷേത്രം കൊല്ലം ആലപ്പുഴ ദേശീയപാതയോരത്ത് ചവറയ്ക്കടുത്താണ്. അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലൊരുക്കുന്ന അമ്പലപരിസരം. ഉത്സവ വിഭവങ്ങള്‍ക്കു പുറമെ മേക്കപ്പ് റൂമുകളും സ്റ്റുഡിയോകളും കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്നു.

മീനമാസത്തിലെ പത്തും പതിനൊന്നും. കൊറ്റംകുളങ്ങര ദേവീക്ഷേത്ര സന്നിധി മറ്റൊരുലോകമാവുന്നു. വാലിട്ട് കണ്ണെഴുതി, പൊട്ടുതൊട്ട്, ആടയാഭരണവിഭൂഷിതരായി സുന്ദരികളെ നാണിപ്പിക്കുന്ന സുന്ദരാംഗനമാരെ കൊണ്ട് ക്ഷേത്രമുറ്റം നിറയുന്നു.

കൊല്ലംമുതല്‍ ഓച്ചിറ വരെ ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലും പെണ്‍വേഷധാരികളായ പുരുഷന്‍മാരെ കാണാം. ജില്ലയിലെ എല്ലാ സഞ്ചാരപഥങ്ങളും അന്ന് കൊറ്റംകുളങ്ങരയിലേക്ക് നീളുന്നു. മറുനാടുകളില്‍ നിന്നും വരുന്നവര്‍ വേറെയും. ഈ ഉത്സവം പുരുഷാംഗനമാരുടേതാണ്.

ജ്വാലാമുഖികള്‍

ആണില്‍ നിന്നും പെണ്ണിലേക്കൊരു ചമയദൂരം. ഇത് റൂസ്‌വെല്‍ട്ടിന്റെ ചമയപുര. റുസ്‌വെല്‍ട്ട് മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒത്തൊരു പുരുഷനാണ് മുന്നില്‍. ചവറ തെക്കുംഭാഗത്തെ അജിഭവനില്‍ അജി. എഞ്ചിനിയറാണ്.

ജോലി ലഭിക്കാനും ഒരു കുഞ്ഞിക്കാലും കാണാനുമാണ് ചമയവിളക്ക് നേര്‍ന്നത്. ””രണ്ടും ഒത്തുവന്നപ്പോ ഇനി നീട്ടിവെക്കേണ്ടെന്ന് കരുതി. ഇവിടെ എന്തു നേര്‍ന്നാലും അത് അച്ചട്ടാ.””അജി പറഞ്ഞു.

വേഷം കെട്ടിയെത്തിയവര്‍ക്കെല്ലാം ഈ കാര്യത്തില്‍ നൂറുനാവ്, ഒരു സ്വരം. റൂസ്‌വെല്‍ട്ടിനും പറയാനുണ്ട്. ””ഞാന്‍ എല്ലാകൊല്ലവും ഇവിടെയെത്തും. അമ്മ കൈനിറയെ പണവും തരും.” കൊറ്റംകുളങ്ങര ദേവിയാണ് അമ്മ. സീരിയല്‍ സിനിമാരംഗത്ത് ചമയക്കാരനായി പ്രവര്‍ത്തിക്കുന്ന റുസ്‌വെല്‍ട്ട് ഏത് സിനിമയിലായാലും മീനം പത്തിനും പതിനൊന്നിനും കൊറ്റംകുളങ്ങര തന്നെയുണ്ടാവും. രണ്ട് ദിവസവും കൈയൊഴിഞ്ഞ നേരമില്ല. വിഗിന് 250 രൂപ വാടകയും ചമയത്തിന് 250 രൂപ ഫീസുമാണ് ഈടാക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ അജിയും സുന്ദരിയായി.അമ്മയും മക്കളുമല്ല, ഇത് അച്ഛനും മക്കളും: ചവറ ആനന്ദഭവനത്തില്‍ ഷാജിയും
മക്കളും. ഇവര്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ചമയവിളക്ക് എടുക്കുന്നു


ഒരു മണിക്കൂറിനുള്ളില്‍ അജിയും സുന്ദരിയായി. അടുത്തയാളെത്തി. കക്ഷി ബംഗലൂരുവില്‍ നിന്നാണ്. ഫോട്ടോയെടുക്കരുതെന്നൊരു അഭ്യര്‍ഥനയോടു കൂടിയാണ് ഇരുന്നത്. അജി സാരിയുടെ അവസാന മിനുക്ക് പണികളിലായിരുന്നു. വീടിനു തൊട്ടടുത്തെ ഒരു പയ്യനവിടെയെത്തി. അജി ഹലോ പറഞ്ഞ് കൈനീട്ടിയെങ്കിലും ആരിതെന്ന അത്ഭുതത്തോടെ അവന്‍ മാറികളഞ്ഞു. ”നാളെ കാണാം, അപ്പം പറയാം ബാക്കി.” അജിയുടെ സ്വരം കേട്ടിട്ടും അവന് ആളെ മനസിലായില്ല. ”എന്റെ വീട്ടിനടുത്താ അവന് മനസിലായിട്ടില്ല. നാളെ പറയുമ്പം അത്ഭുതമായിരിക്കും.” അജി പറഞ്ഞു. റൂസ് വെല്‍ട്ടിന് തന്റെ ജോലി വിജയിച്ചതിന്റെ സംതൃപ്തി. ഇതുപോലെ എത്രയോ ചമയക്കാരിരുന്ന് ആണുടലുകളില്‍ പെണ്ണഴക് വിടര്‍ത്തുന്നു.

വേഷം കെട്ടിയാല്‍ അതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഫോട്ടോ വേണം. എടുത്താല്‍ ഉടന്‍ കിട്ടുന്ന ഫോട്ടോയുമായി താല്‍ക്കാലിക സ്റ്റുഡിയോകള്‍ നിരന്നിരിക്കുന്നത് അതിനാണ്. ഫോട്ടോയെടുക്കുന്നവരുടെ തിരക്കാണ് എവിടെയും.

മൊബൈല്‍ ക്യാമറകള്‍ വന്നതില്‍ പിന്നെ എല്ലാവരും ഫോട്ടോഗ്രാഫറുമാണല്ലോ? സുന്ദരികളായ സുന്ദരന്‍മാരെ തിരഞ്ഞ് പിടിച്ച് അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനാണ് ചിലര്‍ക്ക് താത്്പര്യം. മഞ്ചേരിയില്‍ നിന്നും പാറശാലയില്‍ നിന്നുമെല്ലാം ഇതിനായി ഇവിടെയെത്തിയവരേറെ. മഞ്ചേരിയില്‍ നിന്നെത്തിയൊരു സുന്ദരിയായ സുന്ദരനു ചുറ്റും ആരാധകര്‍ വളഞ്ഞിരിക്കുന്നു. പത്രപ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ അവന്‍(ള്‍) പേര് പറയാന്‍ കൂട്ടാക്കിയില്ല. ഈ ചിത്രം മലപ്പുറം എഡിഷനിലിടരുതേയെന്നൊരപേക്ഷയും.

ഉത്സവ പുരുഷാരത്തില്‍ ആണ്‍സുന്ദരികളെ തട്ടിപോകും. സോറി പറയുമ്പോള്‍ ഓ സാരമില്ലെടേ എന്ന ഭാവം. അങ്ങിനെ ചമ്മുന്നവരുണ്ട്. ഇതിന്റെ മറവില്‍ തോണ്ടല്‍ വിദഗ്ദരും മുട്ടിയുരുമ്മലുകാരും വിളയാടുന്നതും കാണാം.

അമ്പലമുറ്റമാണെന്ന് ഓര്‍ക്കാതെ അശ്‌ളീല ചേഷ്ടകള്‍ കാണിച്ച് നടക്കുന്നവരേയും കമന്റടിക്കാരേയും കമ്മിറ്റിക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആണ്‍ ലൈംഗികത്തൊഴിലാളികളും അവരുടെ കച്ചവടമുറപ്പിക്കലും പരിസരങ്ങളില്‍ സജീവമാകുന്നതും കാണാം.

വേഷം കെട്ടി ചമയവിളക്കുമെടുത്ത് പെട്ടെന്ന് തൊഴുത് മടങ്ങുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഭക്തിയോടെ വിളക്കെടുക്കുന്നവര്‍ കുഞ്ഞാലുംമൂട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിളക്കുമായി നില്‍ക്കും. എഴുന്നള്ളുന്ന ദേവിയില്‍ നിന്ന് അനുഗ്രഹം വാങ്ങും. ഇത് പൂര്‍ത്തിയാവുമ്പോള്‍ ഏതാണ്ട് നേരം പുലരും. കൊല്ലത്തു നിന്ന് എത്തിയ അരുണിനെ പരിചയപ്പെട്ടു. മറ്റൊരാള്‍ക്കു വേണ്ടി വിളക്കെടുക്കാന്‍ വന്നതാണ്. സ്വന്തം ആഗ്രഹപ്രകാരം വേഷമെടുക്കാന്‍ ഇതുവരെ പറ്റിയിട്ടില്ലത്രെ. ഓരോ കൊല്ലവും ആരെങ്കിലും ബുക്ക് ചെയ്യും. യഥാര്‍ഥ ഭക്തര്‍ക്ക് ഇതും പറഞ്ഞിട്ടുള്ളതല്ല.

‘സുന്ദരി’ നീയും ‘സുന്ദരി’ ഞാനും

കൊറ്റംകുളങ്ങരപ്പെരുമ കടല്‍കടന്ന് അമേരിക്കയിലും എത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വന്ന ജസ്‌ററിന്‍ ചമയവിളക്ക് ചിത്രത്തിലാക്കുന്നതു കണ്ടു. ജസ്റ്റിനേയും ഒരു പുരുഷാംഗനയേയും ചേര്‍ത്ത് ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലാണ് ജയേഷ്. തൊട്ടടുത്തുകൂടെ പോയ ഒരംഗനയെ കണ്ട് ക്യാമറ തിരിച്ചു. ‘അയ്യോ ഞാനൊറിജിനലാ’ എന്നുപറഞ്ഞവര്‍ ഓടിമാറി. കണ്ടു നിന്നെത്തിയ അരുണ്‍ പോസ് ചെയ്തു.

ഈ ക്ഷേത്രാചാരത്തിനും പിന്നിലൊരു കഥയുണ്ട്. ക്ഷേത്രം നിന്നിരുന്ന ഇവിടം പണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. സമീപവാസികളായ കുട്ടികള്‍ കാലിമേയ്ക്കുമ്പോള്‍ ഒരു തേങ്ങ വീണുകിട്ടി. ഭൂതക്കുളത്തിനു തെക്ക് കിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍ വെച്ച് അത് പൊതിക്കുമ്പോള്‍ ലോഹകഷണം കല്ലില്‍ തട്ടി. കല്ലില്‍ നിന്ന് ചോര പൊടിഞ്ഞു. പരിഭ്രാന്തരായ കുട്ടികള്‍ മുതിര്‍ന്നവരെ വിവരം അറിയിച്ചു. നാട്ടുപ്രമാണിയുടെ നേതൃത്വത്തില്‍ പ്രശ്‌നം വെച്ചപ്പോള്‍ ശിലയില്‍ സ്വാത്വിക ഭാവത്തിലുള്ള വനദുര്‍ഗ കുടികൊള്ളുന്നുവെന്നും നാടിന്റെയും നാട്ടാരുടെയും ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രം നിര്‍മ്മിക്കണമെന്നും കാണാന്‍ കഴിഞ്ഞു. അന്നേ ദിവസം മുതല്‍ നാളീകേരം ഇടിച്ചുപിഴിഞ്ഞ് ദേവിക്ക് നിവേദ്യമായി നല്‍കി. കാനനപ്രദേശമായതിനാല്‍ പെണ്‍കുട്ടികള്‍ ഈ വഴി പോകാന്‍ ഭയപ്പെട്ടിരുന്നു. അതിനാലാണ് കുമാരന്‍മാര്‍ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്നില്‍ വിളക്കെടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഈ ചമയവിളക്ക്.

കുമാരന്‍മാര്‍ എന്നതു വിട്ട് ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ചമയമിട്ട് വിളക്കെടുക്കുന്നു. ദിവ്യശിലയ്ക്കു ചുറ്റും കുരുത്തോല പന്തല്‍കെട്ടി വിളക്കുവെച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്നും ഉത്സവകാലത്ത് കുരുത്തോല പന്തലൊരുക്കുന്നത്. അതും കാണേണ്ടൊരു കാഴ്ചയാണ്.

ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നീ നാലുകരക്കാരുടെയും സംഘടനകളുടെയും വ്യക്്തികളുടെയും സംയുക്താഭിമുഖ്യത്തില്‍. കേന്ദ്ര ഉത്സവകമ്മിറ്റിയുടെയും ക്ഷേത്രോപദേശകസമിതിയുടെയും കര ഉത്സവകമ്മിറ്റികളുടെയും നേതൃത്വത്തിലും ആഭിമുഖ്യത്തിലുമാണ് ഇപ്പോള്‍ ഉത്സവം കൊണ്ടാടുന്നത്.

നാലുകരക്കാരുടെയും കെട്ടുകാഴ്ചകള്‍ ഉണ്ടാവാറുണ്ട്..വിളക്കിനു മുന്നോടിയായി കാര്‍ഷിക വിഭവങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്ന അന്‍പൊലിപ്പറയുമുണ്ട്.

മറ്റ് നാടുകളില്‍ ജോലി ചെയ്യുന്ന കൊറ്റംകുളങ്ങരക്കാര്‍ ഓണത്തിന് വന്നില്ലെങ്കിലും ചമയവിളക്കിന് വരാന്‍ മറക്കാറില്ല.
 

ചിനക്കത്തൂര്‍ ഭഗവതിക്ഷേത്രത്തിലെ പൂരം

ഒറ്റപ്പാലം പാലപ്പുറത്തെ ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന പൂരദൃശ്യങ്ങള്‍.
ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം, പാലപ്പുറം, പാലക്കാട്, ഒറ്റപ്പാലം. ഫോട്ടോ: അഖില്‍. ഇ.എസ്.

പൂരത്തിന്റെ ഭാഗമായി നടന്ന കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

രഥവും തട്ടിന്മേല്‍കൂത്തും. ഫോട്ടോ: അഖില്‍. ഇ.എസ്.

പടിഞ്ഞാറെ ചിറയുടെ എഴുന്നള്ളത്ത്.. ഫോട്ടോ: അഖില്‍. ഇ.എസ്.

കിഴക്കേ ചിറയുടെ എഴുന്നള്ളത്ത്.. ഫോട്ടോ: അഖില്‍. ഇ.എസ്.

പൂതനും തിറയും. ഫോട്ടോ: അഖില്‍. ഇ.എസ്.

പൂതനും തിറയും. ഫോട്ടോ: അഖില്‍. ഇ.എസ്.

പൂതനും തിറയും. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

പൂരദൃശ്യങ്ങള്‍. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

കുതിരകളി. ഫോട്ടോ: അഖില്‍. ഇ.എസ്.

പൂരദൃശ്യങ്ങള്‍. ഫോട്ടോ: അഖില്‍. ഇ.എസ്.

ഒറ്റപ്പാലം ദേശത്തിന്റെ കുതിരക്ക് തല വെക്കുന്നു ഫോട്ടോ: അഖില്‍. ഇ.എസ്.
 

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്‍റെ പത്നിയായി ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്‍റെയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്. അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം “ദക്ഷിണ’ ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്‍റെയും മൃത്യുവിന്‍റെയും സംഹാരത്തിന്‍റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല്‍ എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സത്കര്‍മ്മങ്ങള്‍ സന്പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് “ദക്ഷിണ’ എന്ന്. അത് നാം ഒടു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുന്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്‍റെ പുണ്യശക്തി കുടികൊള്ളുന്നു എന്നാണല്ലോ വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുന്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്‍റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്‍റെ കയ്യില്‍ നിന്നും യജമാനന്‍റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കുകയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം പോക്കുവാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം എന്നത് ഒരു അത്ഭുതമായിത്തോന്നാം. എന്നാല്‍ സത്യം അതുതന്നെയാണ്. എന്താണ് ഇങ്ങനെ പറയാന്‍ കാരണം? വാസ്തവത്തില്‍ നമുക്കു വന്ന ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ?

പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു). ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്‍പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്.

വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ്വരൂപവും ലക്ഷ്മി പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു.) ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം . (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുന്പോള്‍ വെറ്റിലത്തുന്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം. ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്.

ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. “ദാനം’ മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന്‍ നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം.

ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല . കാരണം ധനം ധക്ഷിണാ സ്വരൂപമാണ്. അതായത് മഹാലക്സ്മി പ്രതീകമാണ്. ഇന്നും ധനത്തിന്‍റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്‍റെ ഫലസ്വരൂപമാണ്. തൊഴിലിന്‍റെ ഫലം ധന രൂപത്തിലല്ലേ ഇന്നു വിരാജിക്കുന്നത്? ധനമുണ്ടെങ്കില്‍ ഏത് തരം സുഖങ്ങളും ലഭിക്കുമല്ലോ! ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന്നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവീകകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു. (അതായത് “ദക്ഷിണ’ അഥവാ നല്‍കാന്‍ പാടുള്ളു.). അതു സ്വീകരിക്കാന്‍ മേല്‍പ്പറഞ്ഞവര്‍ക്കേ അധികാരമുള്ളുതാനും.
ആധുനികകാലത്ത് നാം ധര്‍മ്മശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ദാനം കൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ ധനം നല്‍കാറുണ്ട്. ഭിക്ഷാടനം നടത്തുന്നവര്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ പണം നല്‍കരുത്. ഇത് വലിയ തെറ്റാണ്. കാരണം യാതൊരു യാചകനും നമ്മുടെ പുരോഹിതനോ, ഗുരുവോ, മഹാത്മാവോ, അതിഥിയോ അല്ല. അപ്പോള്‍ അവര്‍ക്ക് നാം നമ്മുടെ കര്‍മ്മഫലസ്വരൂപമായ ധനം നല്‍കുവാന്‍ പാടില്ല. ഒന്നുകില്‍ അന്നമോ ഔഷധമോ നല്‍കണം. അല്ലാതെ ധനം നല്‍കുക കൊണ്ട് ഇക്കൂട്ടര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരു പരിവര്‍ത്തനവുമില്ല. ഇപ്രകാരം താങ്കള്‍ ചെയ്ത പാപത്തിന്‍റെ ഫലമായി ലക്സ്മിയെ (ധനത്തെ) അനര്‍ഹസ്ഥലത്ത് “ദക്ഷിണ’ കൊടുത്തതുകൊണ്ട്; ആ പണം വിഫലമാകാന്‍ കൂടിയാണ് യാചകന് ലഹരി ഉപയോഗ പ്രേരണ ദൈവം കൊടുക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കുക യാചകര്‍ക്ക് ധനം നല്‍കരുത്. കാരണം ദക്ഷിണ നല്‍കാനല്ല ദാനം നല്‍കാനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാനം എന്നത് ധനം കൊടുകലല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ? ദാനമായി മുന്‍പറഞ്ഞ പോലെ അന്ന വസ്ത്രാദികള്‍ നല്‍കുക. അപ്രകാരം നല്‍കിയാല്‍ യാചകര്‍ വഴിപിഴക്കുകയുമില്ല. നമുക്ക് പാപവുമില്ല. ഇനി സമര്‍പ്പണം: ദാനം സര്‍വ്വര്‍ക്കും, ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില്‍ യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപെട്ടു എന്നും പറയാവുന്നതിനാല്‍ നാം ഈ വാക്ക് സ്വീകരിക്കും മുന്പെ തന്നെ ഹിത പരിശോധന നടത്തേണ്ടതുണ്ട്. ഈ പദം നമുക്ക് പാലിക്കാവുന്നതാണോ എന്ന്. ചുരുക്കെഴുത്ത്: സമര്‍പ്പണം എന്നത് ലോപിച്ചാണ് സൗകര്യാര്‍ത്ഥം ഇന്നത് പണം ആയത്. ഇന്ന് ദാനവും ദക്ഷിണയും സമര്‍പ്പണവും എല്ലാം പണം തന്നെയാണ്. പണം വാസ്തവത്തില്‍ വെറുമൊരു പടമാണ് (ചിത്രപ്പണിയുള്ള കടലാസ്) അതേ ശുദ്ധമായ കപടം.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു.
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ജോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയൽ ചെർകുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.
അഷ്ടബന്ധം:-

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു.
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ജോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയൽ ചെർകുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

പുഷ്പാഞ്ജലി

മാനസികവും ശാരീരികവുമായ ശുദ്ധി വരുത്തുന്നതിന് വേണ്ടി പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്ന
ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി.ഇതിലൂടെ ദീര്‍ഘായുസ്സും ശത്രുദോഷനിവാരണവും സമ്പല്‍സമൃദ്ധിയുമുണ്ടാകുന്നു. ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാർച്ചന . പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെ പുഷ്പ – അഞ്ജലി എന്നീ വാക്കുകളിൽ നിന്നുണ്ടായതാണ്. പുഷ്പ-പദം പൂക്കളേയും അഞ്ജലി എന്നത് കൂപ്പുകൈയേയും അർഥമാക്കുന്നു. കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അർച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേരിനാൽ വിവക്ഷിക്കാവുന്നത്. പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലും പൂജകളിലും പ്രമുഖമായ ഒരു സ്ഥാനമുണ്ടു്. ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം 9.26 ഇങ്ങനെയാണു്
“ പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ ”
(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26)
“ഏതൊരാളും ശുദ്ധമായ ആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്” എന്നാണു് ഈ ശ്ലോകത്തിന്റെ പദാർത്ഥം. ഈശ്വരഭക്തിക്കു് ഭൗതികമായ സമ്പത്തുക്കളുടെ കുറവു് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണു് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം. എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ വിവിധ ആരാധനാമൂർത്തികൾക്കു് അർപ്പിക്കുന്ന വിവിധ പുഷ്പാഞ്ജലികൾക്കു് ഓരോന്നിനും പ്രത്യേക അഭീഷ്ടസിദ്ധിയുണ്ടെന്നു് പല ക്ഷേത്രവിശ്വാസികളും അവകാശപ്പെടുന്നു.
പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി. പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ഇത് പല തരത്തിലുണ്ട്. അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാടു് വിവിധതരത്തിൽ ആചരിച്ചുവരുന്നു. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി,
രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.കേരളത്തിലെ ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജാരിയാണു് പുഷ്പാഞ്ജലി അർപ്പിക്കുന്നതു്. അഞ്ജലി ചെയ്യുമ്പോൾ ഉച്ചരിക്കേണ്ട മന്ത്രങ്ങൾ യഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു്.
രക്തപുഷ്പാഞ്ജലി ആഗ്രഹസഫലീകരണത്തിനും ശത്രുദോഷത്തിനും വേണ്ടിയും കുങ്കുമാര്‍ച്ചന മംഗല്യസിദ്ധിക്കും വേണ്ടി നടത്തുന്നു. സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന മുതലായവ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നത്. ഭാഗ്യസൂക്താര്‍ച്ചന, ശ്രീസൂക്താര്‍ച്ചന തുടങ്ങിയവ ധനം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയ്ക്കുവേണ്ടി നടത്തുന്നു. ത്രിമധുരം, ജ്ഞാനം വര്‍ദ്ധിക്കുന്നതിനുവേണ്ടി നടത്തുന്ന വഴിപാടാണ്. മനശാന്തിക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി നിറമാല ചാര്‍ത്തുന്നു. മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക് നടത്തുന്നു. മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേകതരം പുഷ്പാഞ്ജലിയാണ് മുക്കുറ്റി പുഷ്പാഞ്ജലി. 101 മുക്കുറ്റി സമൂലം പിഴുതെടുത്ത് ത്രിമധുരത്തിൽ മുക്കി മഹാഗണപതി മന്ത്രം ജപിച്ചു ദേവന് സമർപ്പിക്കപ്പെടുന്നു. ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലി മാത്രം അർച്ചിക്കപ്പെടുന്ന മള്ളിയൂരിലെ പുഷ്പാഞ്ജലി, വിശ്വാസികൾ വളരെ വിശിഷ്ടമായി കണക്കാക്കുന്നു. ഭരതനാട്യം തുടങ്ങിയ ഭാരതീയനൃത്താവതരണങ്ങളിൽ ഈശ്വരപ്രസാദത്തിനും ഗുരുപ്രസാദത്തിനുമായി അർപ്പിക്കുന്നു എന്നു സങ്കൽപ്പിച്ചുകൊണ്ടു നടത്തുന്ന ആദ്യനൃത്തവും പുഷ്പാഞ്ജലി എന്നറിയപ്പെടുന്നു.

അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും

ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ആരാധ്യ ദൈവമാണ് ശ്രീകൃഷ്ണന്‍ വിദേശിയര്‍ പോലും കൃഷ്ണ ഭക്തിയില്‍ ലയിക്കുന്നവരാണ് മാത്രമല്ല ISKON എന്ന കൃഷ്ണ ഭക്തരുടെ സംഘടനയിലൂടെ വിദേശങ്ങളില്‍ പോലും ധാരാളം അമ്പലങ്ങളുണ്ട് കേരളീയരുടെ പ്രത്യക്ഷ ദൈവം ഗുരുവായൂരപ്പനാണല്ലോ ശരണം പ്രാപിക്കുന്നവരെ പല രൂപങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്ന ദൈവമാണ് കൃഷ്ണന്‍ കുരൂരമ്മയുടെയും പൂന്താനത്തിന്‍റെയും കഥകള്‍ പ്രസിദ്ധമാണല്ലോ.
മഹാവിഷ്ണുവിന്‍റെ എട്ടാം അവതാരമായ ശ്രീ കൃഷ്ണന്‍ ദേവകിയുടെയും വസുദേവന്‍റെയും എട്ടാമത്തെ പുത്രനായി ജനിച്ചു. ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങളും ജപ ഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലം നിശ്ചയമാണ്.

1, ആയുര്‍ ഗോപാലം.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://
ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.
ഫലം : ദീര്‍ഘായുസ്സ്.
2, സന്താന ഗോപാലം.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://
ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും..
ഫലം : സന്താന ലബ്ധി.
3, രാജഗോപാലം
കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താ നാമ ഭയംകര
ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനായ.
മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ..
ഫലം : സമ്പല്‍ സമൃദ്ധി, വശ്യം.
4, ദാശാക്ഷരീ ഗോപാലം
ഗോപീ ജന വല്ലഭായ സ്വാഹ
ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം
ഫലം : അഭീഷ്ടസിദ്ധി
5, വിദ്യാ ഗോപാലം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ്ത്വം പ്രസീദമേ/
രമാ രമണ വിശ്വേശ വിദ്യാമാശു പ്രായച്ഛമേ//
പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.
ഫലം : വിദ്യാലാഭം.
6, ഹയഗ്രീവ ഗോപാലം
ഉദ്ഗിരിത് പ്രണവോദ്ഗീത സര്‍വവാഗീശ്വരേശ്വര
സര്‍വവേദമയ! ചിന്ത്യ! സര്‍വ്വം ബോധയ ബോധയ
പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.
ഫലം : സര്വ്വജ്ഞാന ലബ്ധി.
7, മഹാബല ഗോപാലം
നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ
സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിന് നമസ്കാരം സമര്‍പ്പണം.
ഫലം : ശക്തി വര്‍ദ്ധന.
8, ദ്വാദശാക്ഷര ഗോപാലം
ഓം നമോ ഭഗവതേ വാസുദേവായ
ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്കാരം
ഫലം : ചതുര്‍വിധ പുരുഷാര്‍ത്ഥ ലബ്ധി
(ധര്‍മ്മാര്‍ത്ഥ കാമ മോക്ഷ)
താരനിത്യാനന്ദ്‌ . ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍ . എറണാകുളം

എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ

എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്ന സംശയത്തിന് ഉത്തരം ആഗ്രഹിക്കുന്നവര്‍ ആദ്യം ക്ഷേത്രം എന്താണെന്നും ക്ഷേത്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കണം. ക്ഷേത്രങ്ങള്‍ മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്.
ക്ഷേത്ര മതില്‍കെട്ടു മുതല്‍ ദേവതാവിഗ്രഹം വരെ എല്ലാം മനുഷ്യശരീരത്തിലെ വ്യത്യസ്ഥ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം ഈശ്വരചൈതന്യത്തെ ഭക്തനില്‍ ശാരീരികമായും മാനസികമായും സന്നിവേശിപ്പിക്കലാണ്. പഞ്ചശുദ്ധിയോടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. പൂജാദികള്‍കൊണ്ട് ചൈതന്യവത്താക്കപ്പെട്ട പ്രതിഷ്ഠയ്ക്ക് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ ദേവചൈതന്യം നമ്മില്‍ നിറയുകയും തന്‍റെ ഉള്ളില്‍ പ്രകാശിക്കുന്നത് ഇതേ ചൈതന്യമാണെന്ന തിരിച്ചറിവുണ്ടാവുകയും വേണം. ദേവചൈതന്യത്തിന്‍റെ സുഗമമായ സ്വീകരണത്തിന് തടസ്സമായിട്ടുള്ളതെല്ലാം വര്‍ജ്ജ്യമാണ്. വിസര്‍ജ്ജ്യങ്ങള്‍, മദ്യം, പുകയില, വൃത്തിഹീനമായ വസ്ത്രങ്ങള്‍ മുതലായവ പരിപാവനമെന്ന് കരുതുന്ന ഏതൊരിടത്തും ഒഴിവാക്കുകയെന്നത് സാമാന്യയുക്തി മാത്രമാണല്ലോ.
എന്താണ് ആര്‍ത്തവമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയില്‍ നശിച്ചില്ലാതാകുന്ന അണ്ഡവും, ഗര്‍ഭാശയാന്തര കലകളും, രക്തസ്രാവത്തോടൊപ്പം പുറത്തുപോകുന്ന അവസ്ഥയാണിത്. പുതുജീവന്‍ ഉടലെടുക്കുകയാണെങ്കില്‍ അതിനുവേണ്ട സംരക്ഷണം കൊടുക്കാന്‍ പ്രകൃതിയൊരുക്കിയ രക്തമാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ജീവനെ ആദ്യം നിലനിര്‍ത്തിയത് ആരക്തമാണെന്നതിനാല്‍ പരിപാവനമാണത്. രജസ്വലയായ സ്ത്രീയെ ഹിന്ദുമതം അശുദ്ധയായി കണക്കാക്കുന്നു എന്നത് തെറ്റിദ്ധാരണമാത്രമാണ്. ‘രജസാ ശുദ്ധ്യതേ നാരീ’ എന്നാണ് ഋഷിവചനം.
എന്നാല്‍ ഏതൊന്നിനും സ്ഥാനഭ്രഷ്ടം സംഭവിച്ചാല്‍ മഹത്വം ഇല്ലാതാകുന്നതുപോലെ , (ഉദാഹരണത്തിന് തലയിലിരിക്കുന്ന മുടി ഭക്ഷണത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥ പോലെ) രക്തവും (ആര്‍ത്തവ രക്തം മാത്രമല്ല) ശരീരത്തിന് പുറത്തുവന്നാല്‍ അത് വിസര്‍ജ്ജ്യം മാത്രമാണ്. മറ്റു വിസര്‍ജ്ജ്യങ്ങള്‍ ഇച്ഛാനുസരണം നിയന്ത്രിയ്ക്കാമെന്നിരിക്കെ ആര്‍ത്തവരക്തം അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നതും അതിന്‍റെയൊരു പ്രത്യേകതയാണ്.
സ്ത്രീയുടെ ആര്‍ത്തവചക്രത്തിന് ചന്ദ്രമാസവുമായി ബന്ധമുണ്ടെന്നും അവളുടെ ശാരീരിക ഊര്‍ജ്ജനില ചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പോലെ ഈ ചക്രത്തില്‍ മാറിക്കൊണ്ടേയിരിക്കുന്നു എന്ന് ആചാര്യന്മാര്‍ പറഞ്ഞതിനെ അന്ധവിശ്വാസമെന്ന് പലരും എഴുതിത്തള്ളും. എന്നാല്‍ ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സായിപ്പിന്‍റെ നാട്ടില്‍ ആര്‍ത്തവക്രമക്കേടുള്ളവര്‍ക്ക് ലൈറ്റ് തെറാപ്പി നടത്തുന്നതെന്നറിയുമ്പോള്‍ ചിലരെങ്കിലു മറിച്ച് ചിന്തിച്ചേക്കാം.
ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ ശാരീരക ഊര്‍ജ്ജനില ഉച്ചസ്ഥായിയിലെത്തുകയും ശരീരം സ്വമേധയാ വിസര്‍ജ്ജ്യത്തെ പുറംതള്ളുകയും ചെയ്യുമത്രേ. ഈ ദിനങ്ങളില്‍ ശരീരോഷ്മാവ് കൂടുന്നു. ഒരുപക്ഷെ ഊര്‍ജ്ജദായകമായ ക്ഷേത്രദര്‍ശനങ്ങളും മന്ത്രോച്ചാരണങ്ങളും പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയയ്ക്ക് വിരുദ്ധമാകുമെന്നതിനാലാവകാം രജസ്വലയായ ദിനങ്ങളില്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ശാസ്ത്രജ്ഞന്മാര്‍കൂടിയായിരുന്ന നമ്മുടെ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചത്.
രജസ്വലയായ ദിനങ്ങളില്‍ തുളസി, കറിവേപ്പ് തുടങ്ങിയ ചെടികളെ സ്പര്‍ശിച്ചാല്‍ ആ ചെടി വാടുന്നതായും കാണുന്നു. ഇത് ഈ ദിനങ്ങളിലെ സ്ത്രീകളുടെ ശരീരോഷ്മാവ് പ്രകൃതിയേയും ചുറ്റുപാടുകളേയും ബാധിക്കുന്നുണ്ട് എന്നതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഇതുകൊണ്ടാണ് ഈ ദിനങ്ങളില്‍ നാലാള് കൂടുന്ന ചടങ്ങുകളിലും, തുളസിത്തറയിലും, കാവിലുമൊന്നും പോകരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീനിഷേധമല്ല. മറിച്ച് കാരുണ്യവതികളായ സ്ത്രീകളുടെ പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും ത്യാഗവുമാണിത്.
പണ്ടുകാലത്ത് മാസത്തിലൊരുദിവസമൊഴിവില്ലാതെ കഠിനാദ്ധ്വാനം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് മൂന്നു-നാലു ദിവസത്തെ വിശ്രമവും ആവശ്യമായിരുന്നു. ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക മാനസീക അസ്വസ്ഥതകളില്‍ തനിച്ചിരിയ്ക്കാന്‍ താത്പര്യമുള്ളതായി ഇക്കാലത്തും പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. ആധുനിക വനിതയ്ക്ക് കഠിനമായ ശാരീരിക അദ്ധ്വാനം പതിവില്ല. എന്ത് ജോലിചെയ്യാനും മെഷിനുകള്‍ വന്നുകഴിഞ്ഞു.
അതുകൊണ്ടുതന്നെ ആര്‍ത്തവദിനങ്ങളില്‍ വിശ്രമം വേണോ എന്നത് അവരവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാവാം.
രജസ്വലയായിരിക്കുന്ന ദിനങ്ങളിലും സ്ത്രീകള്‍ക്ക് കറങ്ങി നടക്കാമെന്നും, ഹൈജമ്പ് ചാടാമെന്നുമൊക്കെ ആധുനിക ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കണ്ടുശീലിച്ച നമ്മള്‍ ഈ സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് മാറിനിന്ന് വിശ്രമം സ്വീകരിക്കുന്നത് ദുരാചാരങ്ങളാണെന്നും വാദിക്കുമ്പോഴും, ഇതൊക്കെ ആചാരമായി അനുഷ്ഠിച്ചിരുന്ന സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ നടുവേദന, യൂട്രസ് ക്യാന്‍സര്‍, മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരിക തുടങ്ങിയ രോഗങ്ങള്‍ നേരിട്ടിരുന്നു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
വ്യക്തിപരമായ കാര്യങ്ങളില്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ മാനിക്കാനും സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്.
ക്ഷേത്ര സങ്കല്പത്തിലും ഈശ്വരചൈതന്യത്തിലും അറിഞ്ഞോ അറിവില്ലെങ്കില്‍ത്തന്നെയോ വിശ്വസിക്കുന്നവരാണ് സാധാരണ ക്ഷേത്രദര്‍ശനം നടത്തുക പതിവ്. ക്ഷേത്രം ഭക്തര്‍ക്കുള്ളതാണ്. ക്ഷേത്ര ഉപാസകര്‍ അവിടുത്തെ ആചാരങ്ങളിലും വിശ്വാസമുള്ളവരായിരിക്കും. അതിന്‍റെ ശാസ്ത്രീയത ബോധ്യപ്പെടുന്നില്ലെങ്കില്‍ അവിടെ നിന്നും വിട്ടുനില്ക്കുന്നതാണ് മാന്യത.
ആചാരത്തെ ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്തത് ആചാരത്തിന്‍റെ തെറ്റാകണമെന്നില്ല, മറിച്ച് അത് ശാസ്ത്രത്തിന്‍റെ പരിമിതിയുമാകാം. തെറ്റാണെന്ന് തെളിയിക്കപ്പെടാനാകാത്ത ഒന്ന് ശരിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

രാധേയൻ കർ‌ണ്ണൻ.

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായിജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനേക്കാൾ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമായിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാൽ ചതിയിലൂടെയാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയുംചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു.
കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു.ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്നനദിയിൽ നിന്നും ഹസ്തിനപുരത്തിലെതേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ “കർണ്ണൻ”എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ “രാധേയൻ” എന്ന പേരിലും “സൂതപുത്രൻ” എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു. മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്…
കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെകീഴിൽ നടന്നു.പിന്നീട്പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു. പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെഎല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടു കൃപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രിയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയുംഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകംചെയ്യിക്കുകയും ചെയ്തു.ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു. ആപത്തിൽഅഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു. കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വ്രസസേന,ശുദ്ധാമാ, ശത്രുഞ്ജയ,ദ്വിപത, സുസേന,സത്യേശ,ചിത്രസേന, സുശർമ്മ(ബനസേന), വൃഷകേതു എന്നിപേരുകളിൽ അറിയപെടുന്നു കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. അർജുനനുമായി നേരിട്ടേറ്റുമുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു. എന്നാൽഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്നകൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു. തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു.

യാഗങ്ങളിലെ മൃഗബലി

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്.
ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. ‘ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്രന്മാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. ‘അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.” (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. ‘അജം’ തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിതന്മാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ ‘അജം’ എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള ‘അജൈര്യഷ്ടവ്യമ്’ തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവന്മാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്:
‘ദേവന്മാര്‍ പറഞ്ഞു: ‘അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.” അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: ‘വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷന്മാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല”(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: ‘ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.”(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ ‘അപ്രരോഹി’ എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി.
(തുടരും)
—————————————————————————————
1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4)
2. അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ ‘ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍” (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍)
3. അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ
(ശാന്തിപര്‍വ്വം 3.3.7)
4. യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ”
(വായുപുരാണം 57.100.101)
അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യന്മാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന ‘സ്വാദ്വാദമഞ്ജരി’യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘വേദത്തിലെ ‘അജത്തെക്കൊണ്ട് യജിക്കണം’ മുതലായ വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.” (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. ‘യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന ‘അജത്താല്‍ യജിക്കണം.’ എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല” (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്.
ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യ നരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. ‘പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണന്മാര്‍ ‘ലംഭ്’ ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ ‘ലഭ്’ ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.” (7)
വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (Vedic Age) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. ‘ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേന്മയുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.”
‘ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.” (9)
ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ ‘അധ്വര’മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍.
അഗ്നേ യം യജ്ഞമധ്വരം വിശ്വതഃ പരിഭൂരസി
സ ഇദ് ദേവേഷു ഗച്ഛതി (1.1.4)
(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാന്മാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ ‘അധ്വരം’ ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്.
ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍.
———————————————————————————-
5. തഥാഹി കില വേദേ ‘അജൈര്യഷ്ടവ്യമ്’ ഇത്യാദി വാക്യേഷു മിഥ്യാദൃശോ’ജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജന്മാ
പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം)
6. ഏതേ’പിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം)
7. യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍
8. The Vedic Age,pp.348. R.C. Majundar Bharatiya Vidya Bhavan, Bombay
9.Ibid pp. 501
10. അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)
ലേഖകൻ: ആചാര്യ എം ആർ രാജേഷ്‌