കൊടിമരം

ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ഗ്രാമത്തിലെ മിന്നൽരക്ഷാചാലകത്തിൻറെ ഗുണമാണ് കൊടിമരം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുളള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻറെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻറെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിൻറെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിൻറെ അടിയിലൂടെ ശ്രീകോവിലിൻറെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്കു കാണത്തക്കവിധം ഗണിത ശാസ്ത്രത്തിൻറെ പിൻബലത്തോടെ ഇത് നിവർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുളള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവൻറെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തീയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഗത്തിലേക്ക് ഉയർത്തുന്നതിൻറെ പ്രതീകമാണ് കൊടിയേറ്റ്……………

അശ്വമേധയാഗം

യജുർ‌വേദത്തിന്റെ അനുബന്ധമായ ശതപഥ ബ്രാഹ്മണത്തിലാണു് അശ്വമേധയാഗത്തെ പറ്റി പരാമർശിച്ചിരിക്കുന്നത്. യജുർ‌വേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിൽ അശ്വമേധം എങ്ങനെ നടത്താം എന്ന് വിധിച്ചിരിക്കുന്നു. വമ്പിച്ച പണച്ചെലവും വിപുലമായ ചടങ്ങുകളും ഉള്ള അശ്വമേധം വളരെ സാമ്പത്തികശേഷിയുള്ള രാജാക്കന്മാരേ നടത്തിയിരുന്നുള്ളൂ. രാജ്യാഭിവൃദ്ധിക്കുവേണ്ടിയും യുദ്ധങ്ങളിൽ ബ്രഹ്മഹത്യാപാപങ്ങൾ കഴുകിക്കളയുന്നതിനും മറ്റുമാണ്‌ ഇത് ചെയ്തിരുന്നത്.

അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്‌. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ്‌ അശ്വമേധയാഗം.

ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും അശ്വമേധയാഗം നടത്തിയതിനെ പറ്റി നിരവധി പരാമർശങ്ങൾ ഉണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യാമിത്ര ശുംഗൻ ആണ്‌. അദ്ദേഹം മൗര്യവംശത്തിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ചക്രവർത്തി പദം സ്വീകരിക്കാനായാണ്‌ ഇത് ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ഉള്ള ആദ്യത്തെ അശ്വമേധയാഗം നടത്തിയത് സമുദ്ര ഗുപ്തൻ ഒന്നാമൻ ആണ്‌. (ക്രി.വ. 380) ഇതിന്റെ സ്മാരകമായി നാണയങ്ങൾ പുറത്തിറക്കിയത് ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനു ശേഷം സമുദ്രഗുപ്തൻ രാജാധിരാജ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയുണ്ടായി. പിന്നീടുണ്ടായ ഒരു യാഗം കാനൗജിലെ രാജാവാണ്‌ നടത്തിയത്. എന്നാൽ പൃഥ്വീരാജ് ചൗഹാൻ യാഗാശ്വത്തെ കൊല്ലുകയും തുടർന്നുണ്ടായ യുദ്ധത്തിൽ കനൗജിലെ രാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് 1716 ലാണ്‌. ജയ്‌പൂർ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമനാണ്‌ അവസാനത്തെ അശ്വമേധ യജമാനൻ

ശ്രീചക്രം

നവചക്രം എന്നപേരിലും അറിയപ്പെടുന്നു .നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ സൂചിപ്പിക്കുന്നു[6].ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്.

ത്രിലോകമോഹനം
ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.

സർവ്വാശപരിപൂരക
ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.

സർവസന്ക്ഷോഭഹന
ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.

സർവസൗഭാഗ്യദായക
ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.

സർവഅർത്ഥ സാധക
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരക്ഷാകര
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരോഗഹാര
ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.

സർവസിദ്ധിപ്രധ
ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.

സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.

പിറന്നാൾ ദിനം

ഒരു വ്യക്തി ജനിച്ച ദിവസത്തിന്റെ വാർഷികം ആഘോഷിക്കുന്ന ദിവസമാണ് പിറന്നാൾ. പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്
ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ. ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം. ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌. ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌. ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും. ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌

ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ

ഒരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം സഹിക്കാന്‍ കഴിയാതെ ഗുരു ബൃഹസ്‌പതി ദേഷ്യത്തോടെ സ്വര്‍ഗം ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി അസുരന്‍മാര്‍ ആക്രമിച്ച്‌ ഇന്ദ്രന്റെ സിംഹാസനം പിടിച്ചെടുത്തു. തെറ്റ്‌ മനസ്സിലാക്കിയ ഇന്ദ്രന്‍ ബ്രഹ്മദേവന്റെ സമീപത്ത്‌ സഹായമഭ്യര്‍ത്ഥിച്ച്‌ ചെന്നു. ഗുരുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കണമെന്ന്‌ ബ്രഹ്മാവ്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കാനായി പുറപ്പെട്ടു. എന്നാല്‍ ബ്രഹ്മജ്ഞാനി ഒരു അസുരന്റെ പുത്രനായിരുന്നു അതിനാല്‍ സ്വര്‍ഗം ദേവന്‍മാര്‍ക്ക്‌ നല്‍കുന്നതിന്‌ പകരം അസുരന്‍മാര്‍ക്ക്‌ സമര്‍പ്പിക്കാന്‍ തയ്യാറായി. ഇത്‌ ഇന്ദ്രനെ കുപിതനാക്കുകയും അദ്ദേഹം ബ്രഹ്മജ്ഞാനിയെ വധിക്കുകയും ചെയ്‌തു.

ഇന്ദ്രന്റെ പാപം ഇന്ദ്രന്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചു. ബ്രഹ്മജ്ഞാനിയെ കൊന്നതിന്‌ ശേഷം ബഹ്മഹത്യപാപം ഇന്ദ്രനില്‍ ചുമത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന്‌ ഇന്ദ്രന്‍ എവിടെപോയാലും അസുര രൂപത്തില്‍ ഈ പാപം അദ്ദേഹത്തെ പിന്തുടര്‍ന്നു. അതിനാല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്ന്‌ ഇന്ദ്രന്‍ വര്‍ഷങ്ങളോളം വിഷ്‌ണു ഭഗവാനെ ഭജിച്ചു. വിഷ്‌ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ അസുരനില്‍ നിന്നും ഇന്ദ്രനെ മോചിപ്പിച്ചു. എന്നാല്‍ പാപത്തില്‍ നന്നും മോചിതനാവാന്‍ കഴിഞ്ഞില്ല.
ഇന്ദ്രന്റെ പാപം പാപമോചനം ലഭിക്കുന്നതിനായി തന്റെ പാപം പങ്കിടാന്‍ ഇന്ദ്രന്‍ മരങ്ങള്‍, ഭൂമി, വെള്ളം, സ്‌ത്രീകള്‍ എന്നിവരോട്‌ അഭ്യര്‍ത്ഥിച്ചു. ഇതിന്‌ പകരമായി ഓരോ വരങ്ങള്‍ ഇവര്‍ക്ക്‌ നല്‍കാമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇതിന്റെ ഫലമായി വൃക്ഷങ്ങള്‍ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന്‌ ഏറ്റെടുക്കുകയും വേരുകളില്‍ നിന്നും വീണ്ടും വളരാനുള്ള വരം നേടുകയും ചെയ്‌തു. വെള്ളവും പാപത്തിന്റെ ഒരു ഭാഗം ഏറ്റെടുത്ത്‌ എല്ലാ
ഇന്ദ്രന്റെ പാപം ഇന്ദ്രന്റെ പാപത്തിന്റെ ഒരു ഭാഗം സ്‌ത്രീകള്‍ ഏറ്റെടുത്തതിന്റെ ഫലമാണ്‌ ആര്‍ത്തവം.അതിനാല്‍ ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ അശുദ്ധി ഉണ്ടാകുന്നു. പുരുഷന്‍മാരേക്കാള്‍ ലൈംഗിക സുഖം ആസ്വദിക്കാനുള്ള വരമാണ്‌ ഇതിന്‌ പകരമായി ഇന്ദ്രനില്‍ നിന്നും സ്‌ത്രീകള്‍ നേടിയത്‌. ഇന്ദ്രന്റെ പാപം ഏറ്റെടുത്തതിനാല്‍ സ്‌ത്രീകള്‍ക്ക്‌ മാസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുകയും ബ്രാഹ്മഹത്യപാപം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാല്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ഏകാന്ത വാസത്തിനുള്ള കാരണം ആര്‍ത്തവ കാലത്തെ ഏകാന്ത വാസത്തിനുള്ള പ്രധാന കാരണം ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌ എന്നതാണ്‌. അതിനാല്‍ അണുബാധ ഒഴിവാക്കുന്നതിനായി വേറെ മുറിയില്‍ കഴിയേണ്ടി വരുന്നു.രണ്ടാമതായി, സ്‌ത്രീകളുടെ ശരീരം ഈ സമയത്ത്‌ വളരെ ദുര്‍ബലമായതിനാല്‍ വിശ്രമം ആവശ്യമാണ്‌ അതിനാലാണ്‌ വീട്ടിലെ പണികള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നത്‌. അതിനാലാണ്‌ സ്‌്‌ത്രീകള്‍ വീട്ടു പണികളില്‍ നിന്നും സ്വയം ഒഴിവായി മുറിയില്‍ വിശ്രമിക്കുന്നത്‌. ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകളുടെ ശരീരം പുറപ്പെടുവിക്കുന്ന നെഗറ്റീവ്‌ ഊര്‍ജ്ജം ചുറ്റുമുള്ളവരെ ബാധിക്കാതിരിക്കാനാണ്‌ മറ്റുള്ളവരെ സ്‌പര്‍ശിക്കരുതെന്ന്‌ പറയുന്നത്‌

ബലികല്ലിൽ ചവിട്ടിയാൽ തൊട്ടട്ട് തലയിൽ വയ്കരുത്

ബലികല്ലിൽ ചവിട്ടിയാൽ തൊട്ടട്ട് തലയിൽ വയ്കരുത് ………….? ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും ?
….ദേവന്റെ വികാരങ്ങളുടെ മൂര്ത്തിമദ് ഭാവങ്ങളാണ് ബലിക്കല്ലുകള് എന്നാണു സങ്കല്പം… ബലിക്കല്ലിൽ അഷ്ടദിക് പാലകർ കുടിയിര്ക്കുന്നു. എല്ലായ്പ്പോഴും ധ്യാനനിരതരായിരിക്കുന്നു അവർ .. അവർ തമ്മിൽ ഒരു വികാര വലയത്തിൽ ബന്തപ്പെട്ടു നില്കുന്നു ,…ഇവ ഒന്നില്നിന്നു മറ്റൊന്നിലേക്കുപകരുന്നവയാണ് …ദേവന് ചുറ്റും ഈ വികാരവലയങ്ങള് നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാല് അവ മുറിഞ്ഞാല് വികാരങ്ങളുടെ മൂര്ത്തികളായ ഗന്ധര്വ്വന്മാര് ബാധിക്കുമെന്നാണ് വിശ്വാസം…എന്നാല് നടവഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നതിനാല് നടവഴിയിലൂടെ കടന്നുപോകുകയും ചെയ്യാം…പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തര്മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയില്കഴിയുന്ന മൂര്ത്തികളെ ഇടമുറിഞ്ഞും ചവുട്ടിയും ധ്യാനം തടസ്സപ്പെടുത്തുമ്പോള് അവ കൊപിക്കുമെന്നാണ് വിശ്വാസം നാം ഈ കല്ലിൽ ചവിട്ടുമ്പോൾ അവർ ധ്യാന ത്തിൽ നിന്നും ഉണരുന്നു പിന്നീട് വീണ്ടും ധ്യാനത്തിലേക്ക് പോകുന്നു അപ്പോൾ പിന്നെ നാം തൊട്ടു തലയിൽ വെച്ചാൽ വീണ്ടും അവർ വീണ്ടും ധ്യാനതടസ്സം ഉണ്ടാവുന്നു
..മേലുദ്ധരിച്ച കാരണങ്ങള്കൊണ്ടാണ് ബലിക്കല്ല് അറിയാതെ ചവിട്ടുകയോ ,പരിഹാരമായി തൊട്ടു തലയില്വയ്ക്കുകയോ ചെയ്യരുതെന്ന് പഴമക്കാര് പറയുന്നത് …ബലിക്കല്ല് തൊടാനുള്ളതല്ല ….” കരചരണകൃതം വാ കയജം കര്മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധംവിഹിതമിഹിതം വാ സര്വ്വമേതല് ക്ഷമസ്വശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശം ഭോ “എന്ന് മൂന്നു വട്ടം ജപിക്കുക…അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും….അല്ലാതെ ചവിട്ടികഴിഞ്ഞാല് ഒരിക്കലും ബലിക്കല്ല് തൊട്ടു തലയില് വയ്ക്കരുത്

ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?

ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?
ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു.

. എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
ധ൪മ്മം നിലനി൪ത്തുന്നതിന്

. ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
“പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ”
സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു.

പ്രധാന അവതാരങ്ങള്‍ എത്ര?
പത്ത് (ദശാവതാരം)

. പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി.

. ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
ശ്രീകൃഷ്ണന്‍

. ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന്.
“ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി
ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ”

. ഭഗവത് ഗീതയുടെ ക൪ത്താവാര്?
വേദവ്യാസന്‍

. ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)

എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്.

പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
അ൪ജ്ജുനനെ

. അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
പൃഥ – കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?

ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
ശ്രീകൃഷ്ണന്‍

. ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍.

. ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
പതിനെട്ട് (18)

ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
700 ശ്ലോകങ്ങള്‍

. ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
മഹാഭാരതം

. മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു.

ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം – സംസ്കൃതം) എഴുതിയ മലയാളി ആര്?
ശ്രീ ശങ്കരാചാര്യ൪

ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
നിരണത്ത് മാധവപ്പണിക്ക൪

മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?
“ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ
മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി”
ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം.

നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

. എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു.

പറയിപെറ്റ പന്തിരുകുലം

പിതാവ് : വരരുചി

മാതാവ് : പഞ്ചമി

മക്കള്‍

1. മേഴത്തോൾ അഗ്നിഹോത്രി
2. രജകന്‍
3. ഉളിയന്നൂര്‍ തച്ചന്‍
4. വള്ളോന്‍
5. വടുതലനായര്‍
6. കാരയ്ക്കല്‍ മാതാ
7. ഉപ്പുകൊറ്റന്‍
8. തിരുവരങ്കം പാണനാര്‍
9. നാറാണത്തുഭ്രാന്തന്‍
10. അകവൂര്‍ ചാത്തന്‍
11. പാക്കനാര്‍ ,
12. വായില്ലാക്കുന്നിലപ്പന്‍.

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ
മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

കഥ

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ
സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി “രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?” എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.

നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ,
അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ
വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ
പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ

“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.

യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു “വായില്ലാക്കുന്നിലപ്പൻ” എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.

കിരാതമൂര്‍ത്തി

ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വ
തി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവര്‍ക്ക് ഒരു പുത്രനുണ്ടായതായും കഥയുണ്

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

ഇന്ദ്രൻ 
 ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവാണ് ഇന്ദ്രൻ. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി ഇന്ദ്രനെ കണക്കാക്കുന്നു.

ജനനം
ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ മരീചിയിൽ നിന്ന് കശ്യപൻ ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ അദിതിയിൽ ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.

ഇന്ദ്രൻ ദേവന്മാരുടെ അധിപതിയാണ്. മഴയുടേയും ഇടിമിന്നിലിന്റെയും ദേവൻ കൂടിയാണ് ദേവൻ. ഇന്ദ്രൻ അഷ്ടദിക്പാലകന്മാരിൽ ഒരാൾ ആണ്.
ഇന്ദ്രൻ സ്വർഗ്ഗത്തിൽ അമരാവതി എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം വസിക്കുന്നു എന്നു പുരാണങ്ങളീൽപറയപ്പെടുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ ഐരാവതം എന്ന ആനയും ഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആയുധം വജ്രായുധവും ആണെന്നും പുരാണങ്ങളീൽ പറയപ്പെടുന്നു.