സപ്‌തമാതകള്

മഞ്ചേരിമാരിയമ്മ. മാരി എന്നാല് മഴ എന്നാണ്‌ അര്ത്ഥം.മഴ പെയ്‌താല് മാത്രമേ ഭൂമി ഫലഭൂയിഷ്‌ഠമായി ചെടികളും മരങ്ങളും ഭക്ഷ്യധാന്യങ്ങളും വളരൂ.മാരി, പേരുപോലെതന്നെ മനസ്സമാധാനവും സമ്പത്തും വാരിക്കോരി നല്കുന്നു.’കാളി’ എന്നാല് ഉഗ്രസ്വരൂപിണിയായ ദേവിയെന്നാണ്‌ പലരുടേയും വിശ്വാസം. എന്നാല് ഈ ധാരണ ശരിയല്ല. ദേവിയുടെ രൂപത്തിലും കൈകളിലെ ആയുധങ്ങളിലും മാത്രമേ ഗാംഭീര്യമുള്ളൂ.മനസ്സ്‌ സൗമ്യമാണ്‌. വാള്‌, ശൂലം, അങ്കുശം എന്നീ ആയുധങ്ങള് കൈകളില് വച്ചിരിക്കുന്നത്‌ ശത്രു സംഹാരത്തിനാണ്‌.എല്ലാ ദേവീദേവന്മാരുടേയും ലക്ഷ്യം ഒന്നാണ്‌.അത്‌ മനുഷ്യരെ നേര്വഴിക്കു നയിക്കുകയെന്നതുമാത്രമാണ്‌. മനുഷ്യരില് ഉഗ്രന്മാരായവര്പലരുമുണ്ടെങ്കിലും ദൈവങ്ങളില് അങ്ങനെ ആരുമില്ല.ഈശ്വരാവതാരങ്ങള് തന്നെ മനുഷ്യരെ കാത്തുസംരക്ഷിക്കുവാനാണ്‌.ഭക്‌തരെ ഒരിക്കലും ദൈവം കൈവെടിയുകയുമില്ല.ഉദാഹരണമായി: മാരിയമ്മ. ‘മാരി’ എന്നാല് ‘മഴ’ എന്നാണ്‌ അര്ത്ഥം. മഴ പെയ്‌താല് മാത്രമേ ഭൂമി ഫലഭൂയിഷ്‌ഠമായി ചെടികളും മരങ്ങളും ഭക്ഷ്യധാന്യങ്ങളും വളരൂ.മാരി, പേരുപോലെതന്നെ മനസ്സമാധാനവും സമ്പത്തും വാരിക്കോരി നല്കുന്നു.വരാഹി: സപ്‌തമാതാക്കളില് ഒരു ദേവിയാണ്‌ വരാഹി. ദേവീമാഹാത്മ്യവുംമാര്ക്കാണ്‌ഡേയപുരാണവും നോക്കുക. ഈ ദേവിയെ ഉപാസിച്ചാല് മനഃസമാധാനവും ശത്രുനാശവും ഫലം. അങ്ങനെ മനസ്സ്‌ ശാന്തമാകും. സന്തോഷമുണ്ടാകും.ശുംഭന്, നിശുംഭന് എന്നീ ദുഷ്‌ടന്മാരായ അസുരന്മാരെ നിഗ്രഹിക്കുവാന് ആദിപരാശക്‌തിക്ക്‌ സഹായികളായി അവതരിച്ചവരാണ്‌സപ്‌തമാതാക്കള്.ആ കര്മ്മം നിര്വ്വഹിച്ച അവര് മനുഷ്യരാശിക്ക്‌സകല സൗഭാഗ്യങ്ങളുംനല്കിവരുന്നു. അവരുടെ നാമം ജപിക്കുന്നവര്ക്ക്‌ സകല സൗഭാഗ്യങ്ങളും കൈവരും.———- സപ്‌തമാതാക്കള്, ഏഴുപേര് ———-1. ബ്രാഹ്‌മി. ബ്രഹ്‌മസ്വരൂപിണിയാണ്‌. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക.2. മഹേശ്വരി. മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം.3. കൗമാരി. വേല്മുരുകനാല്അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും.4. വൈഷ്‌ണവി. വിഷ്‌ണുദേവത. വിഷജന്തുക്കളില്നിന്ന്‌ മോചനം ലഭിക്കുവാനായി ആരാധിക്കുക.5. ഇന്ദ്രാണി. ഇന്ദ്രസ്വരൂപിണി. എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക.6. ചാമുണ്ഡി. ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ്‌ കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്‌. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക.7. വരാഹി. വരാഹിയും വിഷ്‌ണു അവതാരമാണ്‌. വരാഹിയും ശത്രുസംഹാരകയാണ്‌.സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക.-
———————————- കടപ്പാട് ; മംഗളം

ഹിന്ദു.

വേദങ്ങൾ(ശ്രുതി)
——————–
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
—————————————————————–
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
——————————————————————-
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
————————————————————————–
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
——————————————————-
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
———————–
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
——————————————–
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
———————-
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
———————–
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍
———————–
അഷ്ടാദശപുരാണങ്ങൾ
—————————
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
——————-
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
————–
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
—————-
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
—————————–
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ (” പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ ”)രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്🙏

copied #   haindhaveeyam

ശരംകുത്തി മാഹാത്മ്യം ..

ജീവിതലക്ഷ്യം പൂർത്തീകരിച്ച ശേഷം മണികണ്ഠൻ പന്തള രാജാവിനോട് പറഞ്ഞു .എന്റെ അവതാരോദ്ദേശം പൂർത്തീകരിച്ചു .ഇനി ഞാൻ സ്വസ്ഥമായ ഒരു സ്ഥലത്ത് ഇരിക്കാൻ പോവുകയാണ് .അത് പറഞ്ഞു മണികണ്ഠൻ ഒരു ശരം തുടുത്തുവിട്ടു .അത് കരിമലക്കും അപ്പുറം ഒരു അരയാലിൽ ചെന്ന് പതിച്ചു .അതാണ്‌ ശരംകുത്തിയാല് .മുമ്പ് ഇവിടെ ഒരു ആൽ മരം ഉണ്ടായിരുന്നു .തീർത്ഥാടകർക്ക്സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി അത് വെട്ടി മാറ്റി തറ നിരപ്പാക്കി .മറവപ്പടയെ തുരത്തിയോടിച്ച്ച അയ്യപ്പനും ,അനുയായികളും തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണ്ശരംകുത്തിയെന്നും പറയുന്നുണ്ട് .കണ്ണി അയ്യപ്പന്മാർ കൊണ്ട് വരുന്ന ശരങ്ങൾ നിക്ഷേപിക്കുന്നത് ഇവിടെയാണ്‌ .മാളികപ്പുറത്തമ്മക്ക് അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു .പക്ഷെ അയ്യപ്പൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.എന്നെ കാണാൻ കന്നി അയ്യപ്പന്മാർ വരാതിരിക്കുന്ന വർഷം ഞാൻ നിന്നെ വിവാഹം കഴിക്കുന്നതായിരിക്കും .അതുവരെ നീ മാളികപ്പുറത്തമ്മയായിശബരിമലക്ക് വടക്ക് ഭാഗത്തായി വാഴും ,എന്നെ കാണാൻ എത്തുന്ന ഭക്തർ നിന്നെയും കണ്ടു തൊഴാതെ മടങ്ങില്ല .ഉത്സവത്തിന് പള്ളിവേട്ടക്കായി ഭഗവാൻ എഴുന്നള്ളിയെത്തുന്നത് ശരംകുത്തിയിലാണ്.ശബരിമല ഉള്ള കാലത്തോളം ശരംകുത്തിയിൽ ശരങ്ങളും ,കന്നിയ്യപ്പന്മാരും ഇല്ലാത്ത വര്ഷം ഉണ്ടാകുമോ ? മണ്ടലപൂജക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ചു സന്നിധാനത്തിലേക്ക് ആനയിക്കുന്നതു ശരംകുത്തിയിൽ നിന്നാണ

അഹം ബ്രഹ്മസ്മി

വിജ്ഞാന ഭണ്ഡാകാരമാണ് ഭാരതീയ ഗ്രന്ഥങ്ങള് പ്രധാനമായും ജ്യോതിര്ശാസ്ത്രവും ഗണിതശാസ്ത്രവും. മഹര്ഷിമാരും മാമുനികളും പൌരാണിക കാലഘട്ടത്തില് എഴുതിയ ഗ്രന്ഥങ്ങളിലെ അറിവുകള് വൈദേശിക ശാസ്ത്രകാരന്മാര് ഈ കാലഘട്ടത്തില് പുതിയ കണ്ടുപിടിത്തങ്ങള് എന്ന് പറഞ്ഞു കൊട്ടിഘോഷിക്കുന്നു. പതിനായിരം വര്ഷങ്ങള് മുന്പുള്ള ഈ ഗ്രന്ഥങ്ങളിലെ വിജ്ഞാനംനിഗൂഡ വനാന്തരങ്ങളില് താമസിച്ചിരുന്ന മഹര്ഷിമാര്ക്ക് എങ്ങിനെ കിട്ടി. അതുപോലെ മറ്റു സംസ്ക്കാരങ്ങളില് നിന്ന് വിത്യസ്തമായി സൈന്ധവ നദിതട സംസ്ക്കാരം ബഹുദൈവ വിശ്വാസത്തിലേയ്ക്ക് തിരിയാന് കാരണമെന്ത്. ഈ വിഷയങ്ങളെ കുറിച്ചുള്ള ചിന്തകളും അനുമാനങ്ങളുമാണ് ഇനി ഞാന് പ്രതിപാദിക്കുന്നത്.മുപ്പത്തിമുക്കോടി ദേവതമാരുണ്ടെന്നു ഭാരതിയ സങ്കല്പം എങ്കിലും ശിവനെ ആരാധിക്കുന്ന ശൈവ മതക്കാരും വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവ മതക്കാരുമാണ് പ്രധാനമായും. ഈ രണ്ടു കൂട്ടരും ഏറിയും കുറഞ്ഞും മറ്റു ദൈവങ്ങളെയും പ്രകൃതി ശക്തികളെയും ജീവജാലങ്ങളെയും ആരാധിക്കുന്നു. ആദിമ മനുഷ്യര് പ്രകൃതി ശക്തികളായ അഗ്നി വായൂ ജലം തുടങ്ങിയവയെ ആരാധിക്കാന് കാരണം അവര്ക്ക് മനസ്സിലാകാത്തതും എന്നാല് പ്രയോജനപ്രദവും ചില സമയങ്ങളില് സര്വം നശിപ്പിക്കുന്നതുമാണവ എന്നതു കൊണ്ടല്ലേ. ഉദാഹരണത്തിന്  അഗ്നിയെന്തെന്നു അന്ന് മനസ്സിലായിരുന്നില്ല. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും അഗ്നിയെന്തെന്നു ഇന്നും പൂര്ണമായി മനസ്സിലാക്കിയിട്ടില്ല. യുഷല് കംബസ്റ്റഷന് അക്കൊമ്പനീട് ബൈ എ ബ്രൈറ്റ് ഗ്ലോ (ഇന്ധനം കത്തുമ്പോള് ഉണ്ടാകുന്ന അഭൌമ പ്രകാശം) എന്ന് മാത്രമേ ഇപ്പോഴും പറയുവാന് സാധിക്കുകയുള്ളൂ. അഗ്നിയെ കൊണ്ട് ഒരുപാട് ഗുണങ്ങള് എന്നാല് നിയന്ത്രണ രഹിതമാകുമ്പോഴോ സര്വവും കത്തിച്ചു ചാമ്പലാക്കും. ജലവും വായുവും അങ്ങനെ തന്നെ. ജീവജാലങ്ങളില് പ്രധാനമായും ആരാധിക്കുന്ന നാഗാരാധനയുടെ കാര്യവും അങ്ങനെ തന്നെ. ചുരുക്കത്തില് മനുഷ്യന് ആരാധിക്കുന്ന ദൈവങ്ങള് അവനു പിടികിട്ടാത്ത സംഭവങ്ങള് തന്നെ.ഇവിടെയാണ്‌ വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നതിന്റെ പൊരുള് (മറ്റു ദൈവങ്ങളെല്ലാം ഈ രണ്ടു പേരുടെ അവതാരങ്ങളോ ഭാര്യാപുത്രന്മാരോ അനുയായികളോ തന്നെ). ഒന്ന് ആലോചിക്കുക കടലില് നിന്നോ (വിഷ്ണു) പര്വതത്തില് നിന്നോ (ശിവന്) മനുഷ്യനേക്കാള് വിത്യസ്തമായതും കഴിവുള്ളതുമായ രണ്ടു പേരും കുറെ പരിവാരങ്ങളും നമ്മുടെ ഇടയിലേയ്ക്കു വരുന്നു. അവര് അത്ഭുതങ്ങള് പ്രവര്ത്തിക്കുന്നുഅറിവ് പകര്ന്നു നല്കുന്നു ചില സമയം കോപിച്ചു എല്ലാം ഭസ്മമാക്കുന്നു അവരെ ദൈവങ്ങളാക്കാതെ വേറെ എന്താക്കും. ഇത്രയൊന്നും കഴിവില്ലാതെ ചില ചെപ്പടി വിദ്യ കാണിക്കുന്നവരെ പോലും നമ്മള് ആള് ദൈവങ്ങളാക്കുന്നു അല്ലെ!കടലിനു നടുവില് നിന്ന് അജാനബാഹുവും സൂര്യ തേജസുള്ളതും മനുഷ്യ സമാനനുമായ ഒരു രൂപം വരുന്നു. നാല് കൈകള് അവയില് അതിനശീകരണ ശക്തിയുള്ള ആയുധങ്ങള്. ഒരു വിരലില് കറങ്ങി കൊണ്ടിരിക്കുന്ന ചക്രം പോലെയുള്ള ആയുധം തൊടുത്തു വിട്ടാല് ലക്ഷ്യം ഭേദിച്ച് തിരിച്ചു വിരലില് തന്നെ വന്നു ചേരുന്നു. ഹിമാലയത്തില്  നിന്ന് ഇറങ്ങി വന്ന മറ്റൊരാള് കാഴ്ചയില് സാധാരണക്കാരന് പക്ഷെ അദ്ദേഹത്തിന്റെ നെറ്റിയില് ഒരു കണ്ണ്, അത് തുറന്നാല് സര്വവും ദഹിച്ചു പോകുന്നു. ശരിയ്ക്കും ഒരു ലേസര് ബീം (അതോ ഈയിടെ കണ്ടു പിടിച്ച മേസര് ബീമോ) സോഴ്സ്  തന്നെ ആ കണ്ണ്.അനന്ത വിഹായസില് കോടാനു കോടി നക്ഷത്രങ്ങള് അവയെല്ലാം സൂര്യ സമാനം. ഈ സൂര്യനുകളെ ചുറ്റുന്നഗ്രഹങ്ങളുമുണ്ടാകുമല്ലോ  അവയില് ഏതിലെങ്കിലും മനുഷ്യ സമാനമായ ജീവികള് ഉണ്ടാവാമല്ലേ. അങ്ങനെയുള്ള ജീവികള് മനുഷ്യനെക്കാള് അനേക മടങ്ങ്‌ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണങ്കിലോ. കാലത്തെ (സമയത്തെ) ഭേദിക്കുവാന് കഴിയുന്ന അവര് ഭൂമിയില് വന്നിട്ടുണ്ടാകണം. പ്രകാശത്തെക്കാള് വേഗതയില് സഞ്ചരിക്കാന് കഴിയുന്ന വസ്തുവിനെ ഭാരമോ കാലമോ ഉണ്ടാകുകയില്ലന്നു ഐന്സ്റ്റന് പറയുന്നു. ഇന്ത്യന് ശാസ്ത്രഞ്ജന് സുദര്ശന് പ്രകാശത്തെക്കാള് വേഗതയില് ടാക്കിയോണ് എന്ന കണികയ്ക്ക് സഞ്ചരിക്കാന് കഴിയുമെന്ന് പറയുന്നു. കോളോയിഡര് പരീഷണത്തിനിടയിലും കാലാതിവര്ത്തിയായ ഹഗീസ് ബോസണ് എന്ന കണിക സാന്നിധ്യം കാണുന്നു.കാലങ്ങളെയും ദേശങ്ങളെയും ഭേദിച്ച് രണ്ടു കാലഘട്ടങ്ങളിലായി അന്യഗ്രഹ ജീവികള് ഭൂമിയില് വരുന്നു അവരുടെ യാനങ്ങള് ലാന്റ് ചെയ്യാന് ഏറ്റവും സുരക്ഷിതമായ കടലും ഉയര്ന്ന പര്വതങ്ങളും തിരഞ്ഞെടുക്കുന്നു. ലാന്റിംഗ് പ്ലേയ്സുകളില്  നിന്ന് അവര് ആര്യാവര്ത്തത്തിലെയ്ക്ക് വരുന്നു. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അവര് മനുഷ്യരെ കീഴടക്കുന്നു. കാലക്രമത്തില് മനുഷ്യനുമായി ബന്ധം സ്ഥാപിച്ച അവര്ക്ക് മനുഷ്യനില് കുട്ടികളെ ജനിപ്പിക്കാനാകുന്നു. മനുഷ്യരൂപവും ദൈവികമായ കഴിവുകളുമുള്ള ആ കുട്ടികള് അവതാരങ്ങളാകുന്നു. ഭൂമി സ്വര്ഗം സുതലം എന്നീ  മൂലോകങ്ങള് ഉണ്ടെന്നു പുരാണങ്ങളില് കാണുന്നു (സുതലത്തിനു പാതാളം നരകം എന്നും പറയുന്നുണ്ട്).കുറെ കാലം കഴിഞ്ഞു സ്വര്ഗവാസികളും സുതലവാസികളും അവരുടെ ദൈവികമായ റീസോഷ്സ് തീരാറായപ്പോള് മാതൃഗ്രഹങ്ങളിലേക്ക് (ലോകത്തിലേയ്ക്ക്) തിരിച്ചു പോകുന്നു. അവര്ക്ക് തിരിച്ചു ചെല്ലാന് പറ്റിയിട്ടുണ്ടാകുമോ. യുഗങ്ങളുടെ പ്രയാണങ്ങള്ക്ക് ഒടുവില് തിരിച്ചു ചെല്ലുമ്പോള് അവരുടെ ഗ്രഹങ്ങളുള്പ്പടെയുള്ള ഗാലക്സി നശിച്ചു നാമവശേഷമായി തീര്ന്നു കാണുമോ. ആര്ക്കറിയാം അനന്തം അജ്ഞാതം അവര്ണനീയം……….
Copied #http://prasannanmaradu.blogspot.in

തത്വമസി

ആദിമ ഗോത്ര വർഗങ്ങൾ ഹിമാലയ പ്രന്തങ്ങളിലൂടെ ഭാരതത്തിൽ എത്തിയത് ഉപജീവനത്തിന് വേണ്ടിയായിരുന്നു. കായ്കനികൾ ഭക്ഷിച്ചും, അത്യാവിശത്തിന് വേട്ടയാടിയും അവർ ദക്ഷിണേന്ത്യ വരെ എത്തി. പ്രകൃത്യാലുള്ള ഭക്ഷണം തികയാതെയാപ്പോൾ അവർ കൃഷി ചെയ്യാനും കന്ന് കാലികളെ വളർത്താനും തുടങ്ങി. സമൂഹമായി ജീവിച്ചു തുടങ്ങിയ അവർക്ക് ഗോത്ര നാഥന്മാർ ഉണ്ടായി. ഗോത്രം വലുതായപ്പോൾ ഗോത്ര നാഥന്മാർ രാജാക്കന്മാരും ആരാധ്യരുമായി.  രാജാവിനെ ചാത്തൻ എന്നാണ് അവർ വിളിച്ചിരുന്നത്‌. അയ്യൻ എന്നത് ശ്രേഷ്ഠനെയും. അങ്ങിനെ ആദിമ ഗോത്രങ്ങൾക്ക് ദൈവത്തെ കിട്ടി അയ്യനായ ചാത്തൻ. ക്രമേണ സഹ്യന്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് കുടിയേറി അവർ സമൂഹങ്ങളും രാജ്യങ്ങളും ഉണ്ടാക്കി. മണ് മറഞ്ഞ ചാത്തന്മാർക്ക് അവർ സ്മൃതി മണ്ഡപങ്ങൾ നിർമ്മിച്ചു. ആ സ്മൃതി മണ്ഡപങ്ങളാണ് ഇന്ന് സഹ്യാദ്രി നിരകളിൽ കാണുന്നശാസ്താ ക്ഷേത്രങ്ങൾ.നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതത്തിലേയ്ക്ക് താരതമ്യേന പരിഷ്കൃതരായ ദ്രാവിഡ ഗോത്രങ്ങളുടെ വരവായി. ആദ്യം അവർ ഉത്തര പൂർവ്വ ഭാരതത്തിൽ ജനപഥങ്ങൾ നിർമ്മിച്ച്‌ ജീവിച്ചിരുന്നെങ്കിലുംതാമസിയാതെ ഭാരതത്തിലേയ്ക്ക് വന്ന യുദ്ധ നിപുണരായ ആര്യ ഗോത്രങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആകാതെ ദക്ഷിണ ഭാരതത്തിലേയ്ക്ക് പലായനം ചെയ്തു. അവരിൽ ഒരു ഭാഗം കടൽ കടന്ന് ഇന്ന്ശ്രീലങ്ക എന്നറിയപ്പെടുന്ന ദ്വീപിലേയ്ക്കും പോയി. ദക്ഷിണ ഭാരതത്തിൽ സ്ഥിര താമസമാക്കിയ ദ്രാവിഡർ ആദിമ ഗോത്രങ്ങളോട് കലഹിക്കാതെ ഇട കലർന്നു. 6000 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നാഗാലാൻഡ് എന്ന് വിളിക്കുന്ന പൂർവേൻഡ്യൻ ഭൂവിഭാഗത്തിൽ നിന്ന് മഴു ആയുധമായ ഒരു പറ്റം ദ്രാവിഡർ, രാമൻ എന്ന യുദ്ധ വീരന്റെ നേതൃത്വത്തിൽ ദക്ഷിണ ഭാരതത്തിലേയ്ക്ക് വന്നു. പലവട്ടം ആര്യന്മാരോട് ഏറ്റുമുട്ടിയ രാമൻ ശേഷം കാലം സമാധാനമായി ജീവിക്കാൻ ആര്യന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകാത്ത ഒരു ദേശം സൃഷ്ടിച്ചു. മഴു എറിഞ്ഞ് ഒരു നിമിഷം കൊണ്ട് കേരളം സൃഷ്ടിച്ചു എന്നതിനേക്കാൾ ഏറെ വിശ്വസനീയം രാമനും അനുയായികളായ നാഗന്മാരും ആദിമ ഗോത്രങ്ങളും അവരുടെ പിൻ തുടർച്ചക്കാരും നൂറ്റാണ്ടുകൾ കൊണ്ട് കേരളം ഇന്നത്തെ നിലയിൽ നിർമ്മിച്ച് എടുത്തു എന്നതാണ്. ആ ഭൂമി ചതിയിലൂടെ ആര്യന്മാർ സ്വന്തമാക്കിയ കഥയാണ്‌ മഹാബലി വാമനൻ ഐതീഹ്യം. കടലിൽ നിന്ന് കേരളം കുത്തിയെടുത്ത (മറൈൻ ഡ്രൈവ്) ദ്രാവിഡനായ പരശു രാമനെ പൂണുലിടീപ്പിച്ചത് കൃസ്തബ്ദം ആറാം നൂറ്റാണ്ടിന് ശേഷം നിലവിൽ വന്ന ബ്രാഹ്മണ മേധാവിത്വമാണ്.മല ആഴം (അതോ മല അളമോ) ക്രമേണ സസ്യ ശ്യാമള കോമളമായി. ദ്വീപിലേയ്ക്ക് പോയ ദ്രാവിഡരിൽ കുറച്ചു പേർ കേര വൃഷവുമായി മലയാളത്തിലേയ്ക്ക് വന്നു. രാമനും അനുയായികളും അവരെ സ്വീകരിച്ചു, അവർ കൊണ്ടു വന്ന കേരം മലയാളമാകെ നിറഞ്ഞു, മലയാളം കേരളമായി.  ദ്വീപിൽ നിന്ന് വന്നവർ ദ്വീപർ, തീയർ ആയി (ദ്വീപിന്റെ മറ്റൊരു പേരായ ഇഴത്തിൽ നീന്ന് വന്നവർ എന്ന അർത്ഥത്തിൽ ഈഴവർ എന്നും പേര് വന്നു). ആദിമ ഗോത്രങ്ങളിലെ പ്രബല വിഭാഗം കൃഷിയിലേയ്ക്ക് തിരിഞ്ഞു, പുലം എന്നാൽ കൃഷി സ്ഥലം, പുലത്തിന്റെ ഉടമകളായ അവർ പുലയന്മാർഎന്ന് അറിയപ്പെട്ടു തുടങ്ങി. പരശു രാമൻ കൊണ്ടു വന്ന നാഗങ്ങളെ ആരാധിക്കുന്ന നാഗർ എന്ന വിഭാഗമാണ് നായർ ആയത്.  സർപ്പ (നാഗ) ആരാധന നാഗന്മാർ കൊണ്ട് വന്നതാണ്, ശാക്തേയ (കാളി ദേവി) പൂജയും ആണ്ടവ പൂജയും ഈഴവരും. അങ്ങിനെ നാഗാരാധനയും, ചാത്തൻ സേവയും (ശാസ്താ പൂജ), ശാക്തേയ പൂജയും കേരളീയരുടെ ആചാരങ്ങളായി തീർന്നു.ബീ സീ മൂന്നാം നൂറ്റാണ്ടോടെ കേരളത്തിൽ ഏകീകൃത ഭരണ സംവിധാനമായി. മഹോദയപുരം തലസ്ഥാനമാക്കി ഒന്നാം ചേര സാമ്രാജ്യം നിലവിൽ വന്നു. പക്ഷെ അധികം താമസിയാതെ ജൈന ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രചുര പ്രചാരം നേടി. വിശ്വാസങ്ങളിൽ സമാന സ്വഭാവം ഉണ്ടായിരുന്ന നാഗർ ജൈന മതത്തിൽ ചേർന്നു. സമാനമായി തന്നെ ഈഴവരും പുലയരും ബുദ്ധമത അനുയായികളായി. നെടും ചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ എന്നിവർക്ക് ശേഷം കഴിവുള്ള ഭരണാധികാരികളുടെ അഭാവവും ഏതു വിധവും ദ്രാവിഡ സംസ്ക്കാരം തകർക്കാനുള്ള ആര്യന്മാരുടെ ശ്രമവും നിമിത്തം ഒന്നാം ചേര സാമ്രാജ്യം നാമാവശേഷമായി. ആര്യന്മാർ ബുദ്ധ ജൈന സന്യാസിമാരുടെ വേഷത്തിൽ കേരളത്തിൽ എത്തുകയും മത സ്പർദ്ധ വളർത്തി ഈഴവ, പുലയ, നാഗ ഗോത്രങ്ങളെ അടുക്കുവാൻ ആകാത്ത വിധം അകറ്റുകയും ചെയ്തു. മണ്ണ് പരുവമാക്കി ആര്യന്മാർ ചാതുർവർണ്യത്തെയും ശൈവ വൈഷ്ണവ മതങ്ങളെയും കേരളത്തിലേയ്ക്ക് കൊണ്ടു വന്നു. അങ്ങിനെ കേരളം ഒന്നര സഹസ്രബ്ദത്തോളം ബ്രാഹ്മണ മേധാവിത്വത്തിൽ ഞെരിഞ്ഞമർന്നു. കുശാഗ്ര ബുദ്ധികളായ ആര്യർ എണ്ണത്തിൽ ഏറെയുള്ള നാഗരെ പാട്ടിലാക്കി അവരെ ചാതുർ വർണ്യത്തിൽ സേവകരായ ശുദ്രരാക്കി. മണ്ണിന്റെ മക്കളായ ഈഴവരും പുലയരും ചാതുർ വർണ്യത്തിൽ നിന്ന് തന്നെ പുറത്ത്, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ. നാഗരെയും വെറുതെ വിട്ടില്ല അവരുടെ ആചരാനുഷ്ടാനങ്ങൾ സമൂലം മാറ്റി, മരുമക്കത്തായം കൊണ്ടു വന്നു. നാഗരെന്ന നായന്മാർ തങ്ങൾക്ക് എതിരെ തിരിയാത്തെയിരിക്കാൻ നായർ സ്ത്രീകൾക്ക് മക്കളെ ഉണ്ടാക്കി കൊടുക്കുന്ന ചുമതല ബ്രാഹ്മണർഏറ്റടുത്തു. ഉണ്ടാകുന്ന മക്കൾ ഒരിയ്ക്കലും അച്ഛന് എതിരെ തിരിയില്ലല്ലോ, അപാര ബുദ്ധി തന്നെ. സ്വത്ത് എല്ലാം മനകളുടെയും ഇല്ലങ്ങളുടെയും ദേവസ്വങ്ങളുടെയും വകയാക്കി (നക്കാ പിച്ച ഭൂമി മാത്രം നായന്മാർക്ക്), മണ്ണിന്റെ മക്കൾ വെറും കുടി കിടപ്പുകാർ. കേരളത്തിൽ നിലവിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ ബ്രാഹ്മണർ ഏറ്റെടുത്തു, അവിടങ്ങളിലെ ദൈവങ്ങളെ സവർണ്ണരാക്കി. ചാത്തൻ ശാസ്താവായി, കാളി ഭദ്രയായി, ആണ്ടവൻ സുബ്രമണ്യനായി. കേരളത്തെ 64 ബ്രാഹ്മണ ഗ്രാമങ്ങളാക്കി, നായർ തുടങ്ങി കീഴ് ജാതിക്കാർ ഗ്രാമങ്ങൾക്ക് പുറത്തും.ബ്രാഹ്മണ ഗ്രാമങ്ങളിൽ ഏകദേശം നടുക്കുള്ള പെരുവനത്തിന്റെ പുറത്തുള്ള ഭാഗങ്ങളായിരുന്നുപുറം നാട്ടു കരയും പെരിങ്ങോട്ടു കരയും. അവിടെങ്ങളിൽ താമസിച്ചിരുന്ന അവർണ്ണർ തങ്ങളുടെ തനത് ദൈവമായ ചാത്തനെ ബുദ്ധ മതത്തിലെ ഒരു പൂജാ സമ്പ്രദായമായ കൗളാചാര പ്രകാരം ആരാധിച്ചു പോന്നു. മേൽ പറഞ്ഞ സ്ഥലങ്ങളിലെ പെരിങ്ങോട്ടുകര ദേവ സ്ഥാനം, ആവണങ്ങാട്ടു വിഷ്ണുമായ ക്ഷേത്രം, കാനാടി മഠം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും ചാത്തൻ സേവ നടക്കുന്നു. പ്രാചീനകേരളത്തില് കൗളാചാര പ്രകാരമുള്ള പൂജകൾ അനുഷ്ഠിച്ചിരുന്ന ചാത്തന് കാവുകളാണ്‌ ശാസ്താ ക്ഷേത്രങ്ങളായത് എന്ന് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നല്ലോ.ശബരിമലയില് മകര സംക്രമം കഴിഞ്ഞ് പത്താം ഉദയത്തിനു മുമ്പ് നടത്തുന്ന ഗുരുതി പൂജയും ഗോത്ര വര്ഗ്ഗ പൂജാ സമ്പ്രദായമാണ്.പരമശിവന്‌ വിഷ്ണു ഭഗവാനില് പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര് വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ്‌. കുളത്തുപ്പുഴ, ആര്യങ്കാവ്‌, അച്ചന് കോവില്, അയ്യപ്പന് കോവില്, ശബരി മല. ശാസ്താവിനേയും ചാത്തനേയും അയ്യപ്പനേയും ഒന്നായി കണ്ടിരുന്നുവെന്നതിന്‌ തെളിവാണ്‌ കന്യാകുമാരി ഗുഹാ ക്ഷേത്രത്തില് കാണുന്ന രാജ രാജ ചോഴന്റെ എഡി 1167 ലെ ശിലാ ശാസനം. അയ്യപ്പന്വേദിയ ചാത്തന് കോവിലന്നാണ്‌ ശാസനത്തില് പറഞ്ഞിരിക്കുന്നത്‌.
Copied #http://prasannanmaradu.blogspot.in/2013/12/blog-post.html

ശബരിമല ധര്മ്മ ശാസ്താ ക്ഷേത്രം

ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോപാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹംസ്വാമിയേ ശരണമയ്യപ്പാ………………
ഇന്ത്യയിലെ അതി പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം കേരളത്തിൽ പത്തനം തിട്ട ജില്ലയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നിബിഡ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് മണിമല, എരുമേലി,മുക്കൂട്ടുതറ, കണ്ണമല, പമ്പ വഴി ശബരി മലയിൽ എത്തുവാൻ നൂറ് കിലോ മീറ്ററാണ് ദൂരം. ഇതിൽ എരുമേലി, മുക്കൂട്ടുതറ, കണ്ണമല, പമ്പ പാത ദൂരം കുറവുള്ളതും, ഗതാഗതം കൂടുതലുള്ളതും, അപകടങ്ങൾക്ക് സാധ്യതയുള്ളതുമായ പുതിയ പാതയാണ്. എരുമേലിയിൽ നിന്ന് വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹ വഴി പമ്പയ്ക്കുള്ള പഴയ പാത വഴി പോയാൽ ഇരുപത് കിലോ മീറ്റർ ദൂരംകൂടുതൽ താണ്ടണം. എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർ പന്തളത്ത് നിന്ന് എണ്പത് കിലോ മീറ്റർ ദൂരം താണ്ടിയാൽ ശബരി മലയിൽ എത്തും. ഉത്തര കേരളത്തിൽ നിന്നും, തമിഴ് നാടിന്റെ വടക്ക്‌ ഭാഗത്ത് നിന്നും, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ദേശീയ പാത 47 വഴി അങ്കമാലിയിൽ വന്നു, അവിടെ നിന്ന് എം സീ റോഡ്‌ വഴി കൂത്താട്ടുകുളത്ത് എത്തി, അവിടെ നിന്ന് പാല, കഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്തുന്നതാണ് എളുപ്പ വഴി (അങ്കമാലിയിൽ നിന്ന് പമ്പ വരെ 160 കിലോ മീറ്റർ). കുമളിയിൽ നിന്ന് പുൽ മേട് താണ്ടി അമ്പത് കിലോ മീറ്റർ ദൂരം സഞ്ചരിച്ചും ശബരി മലയിൽ എത്താം. 2011 ജനുവരി 14ന് പുൽ മേടിൽ നിന്ന് മകര ജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരിൽ നൂറോളം പേർ തിക്കിലും തിരക്കിലുപ്പെട്ട് മരണമടഞ്ഞതോടെ പുൽമേട്‌ വഴി സഞ്ചാരം തൽക്കാലം നിയന്ത്രിച്ചിരിക്കുകയാണ്. പകരം പുൽ മേടിന് സമാന്തരമായുള്ള കുമളി, വണ്ടി പെരിയാർ, പരുന്തു പറ വഴി ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.ദക്ഷിണേന്ത്യയിൽതീർത്ഥാടക സന്ദർശനത്തിൽ തിരുപ്പതിയും പഴനിയും ഗുരുവായൂരും കഴിഞ്ഞ് നാലാം സ്ഥാനമാണ് ശബരി മലയ്ക്കെങ്കിലുംചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ശബരി മലയിലാണ്. മറ്റു ക്ഷേത്രങ്ങളിൽ വർഷത്തിൽ എല്ലാ ദിവസവും തീർത്ഥാടകർ എത്തുമെങ്കിൽ ശബരി മലയിൽ സാധാരണയായി തീർത്ഥാടകർ എത്തുന്നത് നവംബർ ഡിസംബർ ജനുവരി മാസങ്ങളിലായാണ്.മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരി മലയിലെ തീർത്ഥാടന കാലയളവ്. ഇതിനു പുറമേ എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചു ദിവസങ്ങളിലും സന്ദർശനം അനുവദിക്കുന്നു.ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസംനടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരി മലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും 2013 – ’14 കാലയളവിൽ ശബരി മലയിൽ എത്തിയിരുന്നു. ശബരി മലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനും അത് വഴി കേരള സർക്കാരിനും 2013 – ’14 കാലയളവിൽ ലഭിച്ച വരുമാനം നാനൂറ് കോടിയിൽപ്പരം രൂപയാണ്. തീർത്ഥാടക പ്രവാഹത്താൽ കേരളത്തിന് മൊത്തമായി 2013 – ’14 കാലയളവിൽ ലഭിച്ച വരുമാനം മൂവായിരം കോടി രൂപയിൽ അധികം വരും.കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരി മല ക്ഷേത്രത്തിന്റെസ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മ ശാസ്താ പ്രതിഷ്ഠ അതിനാൽ ഋതു മതി പ്രായ ഗണത്തിലുള്ള (പത്ത് മുതൽ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. ശബരി മലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പൻ ധ്യാനത്തിലിരുന്നത് ശബരി മലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പനെന്നും ഇത്സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.ശബരി മല ഹൈന്ദവവൽക്കരിക്കപ്പെട്ട ബുദ്ധ വിഹാരമാണെന്ന് ചിലർക്ക്അഭിപ്രായമുണ്ട്.ബുദ്ധ മതം കേരളത്തിൽ പ്രചരിക്കുന്നതിനു വളരെ മുമ്പ് തന്നെ ശബരി മലയിൽ ക്ഷേത്രം ഉണ്ടായിരുന്നെന്നും ചാത്തനെന്ന ശാസ്താവ് പ്രാചീന ദ്രാവിഡ സംസ്കൃതി മുതൽ പൂജിക്കപ്പെടുന്ന ദേവതയാണന്നും അവർ മറക്കുന്നു. സ്വദേശിയവും വൈദേശികവുമായ മതങ്ങളും സംസ്ക്കാരങ്ങളുംഭാരതത്തിൽ പല കാലഘട്ടത്തിലായിഉടലെടുക്കുകയും വരികയും വളരുകയും ചെയ്തു. വൈദേശികമാണെങ്കിലും ഏറെ കുറെ സ്വദേശിവൽക്കരിക്കപ്പെട്ട ദ്രാവിഡ സംസ്ക്കാരമാണ് ദക്ഷിണേന്ത്യയിൽപ്രചരിച്ചത്. ആര്യാവർത്തം എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വദേശിവൽക്കരിക്കപ്പെട്ട ആര്യ സംസ്ക്കാരവും. ദ്രാവിഡരുടെ മൂല ഭാഷ തമിഴും ആര്യന്മാരുടെത് സംസ്കൃതവും. ദ്രാവിഡരുടെ മൂല ദൈവം ചാത്തൻ തന്നെ കൂട്ടിന് കാളിയും. ശബരി മല ഉൾപ്പടെ കേരളത്തിലെ കാളി കാവുകളും, ശാസ്താ ക്ഷേത്രങ്ങളും ആദി ദ്രാവിഡ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. .ആര്യന്മാർ ദ്രാവിഡരെ തോൽപ്പിച്ച കഥയാണല്ലോ രാമായണം. മാത്രമല്ല രാമൻ സീതാന്വേഷണ മാർഗ്ഗേ ദ്രാവിഡ സന്യാസിനിയായ ശബരിയെ സന്ദർശിച്ചുവെന്നും രാമായണത്തിൽ പറയുന്നു. ശേഷം ആര്യ ദ്രാവിഡ സങ്കലനം ഉണ്ടാവുകയും പിന്നെ അതിനേക്കാൾ വലിയ വിപത്തായ മതങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാരത ദേശത്ത്‌ ഉളവായ പ്രധാന മതങ്ങളാണ് വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവരും ശിവനെ ആരാധിക്കുന്ന ശൈവരും ഗണപതി ആരാധകരായ ഗാണപത്യരും, ദേവി ആരാധകരായ ശാക്തെയരും. വൈഷ്ണവ മതത്തിന്റെ പ്രചുര പ്രചാരത്തിൽ പിടിച്ചു നില്ക്കാനാകാതെ തമ്മിൽ ഐക്യ രൂപമുണ്ടായിരുന്ന ശൈവ മതവും ശാക്തേയ മതവും ഗാണപത്യ മതവും ഒന്നായി. പിന്നീട് വൈഷ്ണവരുടേയും ശൈവരുടേയും രണ ഭൂമിയായി തീർന്നു ഇവിടം. 3500 വർഷങ്ങൾക്ക് മുമ്പ് ജൈന ബുദ്ധ മതങ്ങളുടെ വരവായി ജൈന മതം മുളയിലെ നശിച്ചു എങ്കിലും ബുദ്ധ മതം പ്രചുര പ്രചാരം നേടി ഭാരതം കടന്നു ദക്ഷിണേഷ്യ മുഴുവനും വ്യാപിച്ചു. സ്വാഭാവികമായും ബുദ്ധ മതം ദ്രാവിഡ ദേശത്തും വ്യാപിച്ചു തത്ഫലമായി ക്ഷേത്രങ്ങളും കാവുകളും ബുദ്ധ മത വിഹാരങ്ങളായി, ഉദാഹരണം കൊടുങ്ങല്ലൂർ ചേർത്തല ശബരിമല. അങ്ങിനെ ചാത്തനായ അയ്യൻ ബുദ്ധനായി. 2800 വർഷങ്ങൾക്കു മുമ്പ് കാലടി മണ്ണിൽ ജനിച്ച ആദി ശങ്കരൻ 30 വയസിനുള്ളിൽ ഭാരതം മുഴുവനും തന്റെ പ്രഭ പരത്തി ബുദ്ധ ജൈന ഭിക്ഷുക്കളെ വാദിച്ചു തോൽപ്പിച്ച് സർവജ്ഞ പീഠം കയറി ശങ്കരാചാര്യരായി. ശങ്കരൻ വൈഷ്ണവരും ശൈവരും രണ്ടല്ല ഒന്ന് തന്നെയാണെന്ന് സ്ഥാപിച്ചു (അദ്വൈതം), അങ്ങിനെ ശൈവ വൈഷ്ണവ ഐക്യമുണ്ടാക്കി.എല്ലാ വിഹാരങ്ങളും തിരിച്ചു ക്ഷേത്രങ്ങളാക്കി. ഇനിയും ഒരു കലഹം ഒഴിവാക്കാനായി ചാത്തനായ ശാസ്താവിനെ വിഷ്ണു ശിവ പുത്രനാക്കി.പാലി ഭാഷയിൽ (ബുദ്ധ മത) ശ്രേഷ്ഠൻ എന്ന അർഥം വരുന്ന അജ്ജ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ് അയ്യൻ, സംസ്കൃതത്തിൽ ആര്യനെന്ന പദവും സമാനാർത്ഥമാണ് തരുന്നത്, ഇതാണ് ദ്രാവിഡീകരിച്ച്അയ്യനും അയ്യപ്പനും ആയത്. അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളത് ആണെന്നും പറയപ്പെടുന്നു. പഞ്ച ഭൂതങ്ങളുടെ നാഥൻ എന്നർത്ഥം വരുന്ന അയ്യ് (അഞ്ച്) അപ്പനാണ് അയ്യപ്പൻ ആയതെന്നും കേൾക്കുന്നുണ്ട്.ഇനി ശാസ്താവതാരത്തെ കുറിച്ച് സാധാരണയായി കേൾക്കുന്ന ഐതീഹ്യം ചുരുക്കത്തിൽ വിവരിക്കാം. ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിനു പ്രതികാരമായി സഹോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ തന്നെ വധിക്കുവാൻ കഴിയൂ എന്ന് വരം വാങ്ങി. മഹിഷി വര ലബ്ദിയിൽ അഹങ്കരിച്ച്‌ തൃലോകങ്ങളെ നശിപ്പിച്ചുകൊണ്ട് നടന്നു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകി. മനുഷ്യ പുത്രനായി ജീവിക്കുവാൻ വേണ്ടി കുഞ്ഞിനെ കഴുത്തിൽ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെവിഷമിച്ചിരുന്ന പന്തളം രാജാവ്നായാട്ടിനായി വനത്തിൽ എത്തിയപ്പോൾ പമ്പാ തീരത്ത് വച്ച് കഴുത്തിൽമണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ട് മണികണ്ഠൻ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളർത്തി. അധികം താമസിയാതെരാജാവിന്‌ ഒരു മകൻ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണനായ മണികണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയും,അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാര വൈദ്യൻ പുലി പാൽ മരുന്നായി നിശ്ചയിക്കുകയുംചെയ്തു. പുലിപ്പാൽ കൊണ്ടു വരാനും മഹിഷിയെയും വധിക്കാനുമായി മണികണ്ഠൻ വനത്തിൽ എത്തി. മഹിഷിയെ വധിച്ച്‌ പുലിമേലേറി, പുലിപ്പാലുമായി മണികണ്ഠൻ വിജയശ്രീലാളിതനായി മടങ്ങി എത്തി. തുടർന്ന് പന്തളം രാജാവ് ഭരണം ഏറ്റെടുക്കാൻ അഭ്യർത്ഥന നടത്തിയെങ്കിലുംഅവതാര ലക്ഷ്യം പൂർത്തിയാക്കി മണികണ്ഠൻ വനത്തിലേയ്ക്കു പോയി. ദുഖിതനായ രാജാവ്‌ വർഷത്തിൽ ഒരു തവണയെങ്കിലും തന്നെ കാണാൻ വരണമെന്ന് ആവിശ്യപ്പെട്ടു എന്നാൽ ഇനി എന്നെ കാണണം എങ്കിൽ ഞാൻ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാൽ മതിയെന്നായി മണികണ്ഠൻ. അമ്പ് വീണ സ്ഥലമായ ശബരി മലയിൽ രാജാവ് ക്ഷേത്രം നിർമ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥ യാത്രയും. മഹിഷിയെ കുറിച്ച് ഈ സന്ദർഭത്തിൽ എഴുതുന്നത്‌ ഉചിതമാണ്. വിന്ധ്യന്റെ താഴ്‌വരയിൽ ഗാലവനെന്ന മുനി താമസിച്ചിരുന്നു. മുനി പുത്രിയായ ലീലക്ക്‌ പ്രധാന ശിഷ്യനായ ദത്തനോട് അനുരാഗം ജനിച്ചു. ഒറ്റക്കാലില് തപസ്സ് ചെയ്തു കൊണ്ടിരുന്ന ദത്തനോട് എന്നെ പട്ട മഹഷി ആക്കാമോ എന്ന് ലീല. കോപിഷ്ടനായ ദത്തൻ നീ ഒരു മഹിഷി (എരുമ) ആയി പോകട്ടെ എന്ന് ശപിച്ചു. അങ്ങിനെ അടുത്ത ജന്മം ലീല, കരംഭാസുരന്റെ മകളായി മഹിഷീ മുഖത്തോട് ഭൂമിയില് ജനിച്ചു.അയ്യപ്പ ചരിതം കുറച്ചു കൂടി വിപുലികരിച്ചു ചില്ലറ വിത്യാസങ്ങളോടെ പറഞ്ഞു കേൾക്കുന്നത് ഇങ്ങിനെയാണ്. മഹിഷിയെ വധിക്കാൻ ഹരി ഹര സുതനായി ജനിച്ചത്‌ മണികണ്ഠനായ ധർമ്മ ശാസ്താവാണ്‌. വധം കാണാൻ ശിവൻ വന്നു നന്ദിയെ കെട്ടിയ സ്ഥലമാണ് അഴുതയ്ക്ക് അടുത്തുള്ള കാള കെട്ടി. മഹിഷി നിഗ്രഹത്തിനു ശേഷം അന്തർധാനം ചെയ്ത ശാസ്താവിനു പന്തള രാജൻ ശബരി മലയിൽ അമ്പലം പണിതു. രാജ്യത്തിനെന്തെങ്കിലും ആപത്തു വന്നാൽ അവതരിക്കാമെന്നുപന്തള രാജനു മണികണ്ഠൻ വാക്ക് കൊടുത്തിരുന്നുവത്രേ. നൂറ്റാണ്ടുകൾക്ക് ശേഷം ഉദയനനെന്ന കൊള്ളക്കാരൻ മറവ പടയുമായി വന്നു പന്തള രാജ്യം കൊള്ളയടിച്ചു പന്തള രാജകുമാരിയെ തട്ടി കൊണ്ട് പോയി. ശബരി മലയിലുംസമീപ പ്രദേശങ്ങളിലും തലപ്പാറ ഇഞ്ചപ്പാറ തുടങ്ങിയ കോട്ടകൾ കെട്ടിതന്റെ സാമ്രാജ്യമാക്കി. ശബരി മല ക്ഷേത്രം നശിപ്പിച്ച് മേൽ ശാന്തിയെ വധിച്ചു. മേൽ ശാന്തിയുടെ മകനായ ജയന്തൻ, രാജകുമാരിയും രക്ഷിച്ച് വിവാഹം കഴിച്ച് പാണ്ടി രാജനെ അഭയം പ്രാപിച്ചു. അവർക്കുണ്ടായ മകനാണ് ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ. പ്രായ പൂർത്തിയായ അയ്യപ്പൻ സകല ശാസ്ത്ര പണ്ഡിതനായി പാണ്ടി രാജന്റെ സേനാധിപനായി. താമസ വിന അവതാര പൂർത്തികരണത്തിനായി പന്തളത്ത് വരികയും വാവർ, കടുത്ത, കറുപ്പൻ, കൊച്ചു തൊമ്മൻ തുടങ്ങിയ സഹായികളുമായി ചേർന്ന് ഉദയനനെയും കൂട്ടാളികളെയും വധിച്ച്‌ പന്തളം മോചിതമാക്കി. ലക്ഷ്യ പൂർത്തികരണം നേടി അയ്യപ്പൻ ശബരി മലയിലെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു. ഉദയനനെ തോൽപ്പിക്കാൻ പോയപ്പോൾ ഭക്ഷണ സാധനങ്ങളെല്ലാം ഇരു മുടി കെട്ടിയാണ് കൊണ്ടു പോയതത്രേ. ഈ ചരിതമാണ് കുറച്ചു കൂടി വിശ്വസനീയമെന്നുതോന്നുന്നു, കാരണം കുറച്ചൊക്കെ ചരിത്ര പിൻബലമുണ്ട്. അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ ജീവിച്ചിരുന്നു എന്നത് അവിതർക്കമത്രെ.ശബരി മലയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനംകിളിപ്പാട്ടാണ് ആ കാലയളവിൽ തന്നെ വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ശ്രീ ഭൂതനാഥ സർ‌വ്വസ്വമെന്ന കൃതിയും എഴുതി. ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നപ്രകാരം പന്തളം രാജ വംശം പാണ്ടിനാട്ടിൽ നിന്നും കുടിയേറിയത് ഏഡി 1200 നോട് അടുപ്പിച്ചാണ്. തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ (ബാബർ) പൂർ‌വികർ കുടിയേറിയത് കൃസ്താബ്ദം 1400 നോട് അടുപ്പിച്ചും. മേൽ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ധർമ്മ ശാസ്താവതാരം നടന്നത് പാണ്ടി ദേശത്ത്‌ ആയിരിക്കാമെന്നും അന്നത്തെ പാണ്ടി രാജ വംശത്തിന്റെ ഒരു താവഴി സഹ്യനിപ്പുറം വന്നു പന്തളം രാജ്യം സ്ഥാപിച്ചു എന്നും കരുതാം. ആ കാലഘട്ടത്തിന് 400 വർഷങ്ങൾക്ക് മുമ്പാണ് മലയാളം സ്വതന്ത്ര ഭാഷയായി കേരളത്തിൽ തനതായസംസ്ക്കാരം രൂപപ്പെട്ടത്. ഭാഷ വിത്യസം ഉണ്ടങ്കിലും സഹ്യനപ്പുറമുള്ളപാണ്ടി രാജ്യത്തിന്റെയും സഹ്യനിപ്പുറമുള്ള പന്തളം രാജ്യത്തിന്റെയും പൊതു കുല ദൈവമായി ശബരി മല ശാസ്താവ്. ശേഷം അയ്യപ്പന്റെയും വാവരുടെയും കഥകൾ സത്യമാകുന്നു. സംശയം ഒന്ന് മാത്രം അയ്യപ്പൻ ബ്രാഹ്മണന് ക്ഷത്രിയ സ്ത്രീയിൽ ജനിച്ചതാണോ അതോ താഴ്ന്ന ജാതിയിലോ. മേൽ പറഞ്ഞ ഗ്രന്ഥങ്ങൾ പ്രകാരം വെള്ളാള കുല ജാതനാണ് അയ്യപ്പൻ. ഈഴവ (തീയ) ജാതിയിലാണ് പിറന്നതെന്നും ഒരു വാദമുണ്ട്. ഉദയനനെന്ന മറവപ്പട തലവനെ നേരിടാൻ പന്തളം രാജാവ് അയ്യപ്പൻ എന്ന ഈഴവ നായകനെ നിയമിച്ചതും. തണ്ണീർ മുക്കത്ത് ഈഴവ കളരി ആശാൻ ആയിരുന്ന ചീരപ്പൻ ചിറ മൂപ്പന്റെ കളരിയിൽ പഠിച്ചതും, മൂപ്പന്റെ മകൾ വിവാഹാഭ്യർഥന നടത്തിയതും നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻ അത് നിഷേധിച്ചതും ശബരി മലയിൽ മാളികപ്പുറം സ്ഥാനം നൽകിയതും നാടോടി കഥകളിൽ കേൾക്കാം.അയ്യപ്പൻ ബ്രഹ്മചാരിയായിരുന്നോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്‌. കാരണം തിരുവുള്ള കാവ്‌, മാഞ്ഞൂർ തുടങ്ങിയ കുറെ ക്ഷേത്രങ്ങളിൽ പ്രഭ എന്ന പത്നിയോടും സത്യാകനെന്ന പുത്രനോടും കൂടിയാണ്‌ ധർമ്മ ശാസ്താ പ്രതിഷ്ഠ. അച്ചൻകോവിൽ, ചോറ്റാനിക്കര തുടങ്ങിയ ചില ക്ഷേത്രങ്ങളിൽ പത്നിമാരായ പൂർണ്ണ പുഷ്ക്കല സമേതനായാണ് ശാസ്താ പ്രതിഷ്ഠ. ഇതെല്ലാം ശാസ്താവും അയ്യപ്പനും തമ്മിൽ പരസ്പരം മാറി പോകുന്നത് കൊണ്ടാവാനെ വഴിയുള്ളൂ. ശാസ്താവ് ഗ്രഹസ്ഥാശ്രമിയാണെന്നും അയ്യപ്പൻ നിത്യ ബ്രഹ്മചാരി ആണെന്നും വിശ്വസിക്കുന്നതാണ് ഉചിതം.ശാസ്താവ്, ധർമ്മ ശാസ്ത,ഹരിഹര സുതൻ, മണി കണ്ഠൻ, അയ്യനാർ, ഭൂത നാഥൻ ശബരിഗിരീശ്വരൻ തുടങ്ങിയ ഒട്ടനവധി പേരുകളിലറിയപ്പെടുന്ന അയ്യപ്പനെ കേരളത്തിൽ പല രീതിയിലാണ് ആരാധിക്കുന്നത്.കുളത്തൂപ്പുഴയിൽബാലനാണ്, അച്ഛൻ കോവിലിൽ ആണ്ടവനും, ആര്യങ്കാവിൽ അയ്യനും. ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമായ ശബരി മലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ പ്രവേശന കവാടത്തിനു മുകളിൽ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വരൻ), ത്വം (നിന്റെ ഉള്ളിൽ നീയായിരിക്കുന്നചൈതന്യം തന്നെ), അസി (ആകുന്നു).ഛന്ദോഗ്യ ഉപനിഷത്തിൽ ഉദ്ദാലകൻ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണ് തത്വമസി. കേതുവിന് സംശയം ഞാൻ എങ്ങനെ പരമാത്മാവാകും, ഉദ്ദാലകൻ ഉടനെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേത കേതു ഒരുവിളക്ക് കത്തിച്ചു കൊണ്ട് വന്നു, വിളക്കല്ലാ അഗ്നി കൊണ്ടു വരു എന്നായി ഉദ്ദാലകൻ. ശ്വേത കേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട്ചെന്നു, അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്, ഉദ്ദാലകന് ദേഷ്യം വന്നു തുടങ്ങി. ശ്വേത കേതുവിന്റെ അടുത്ത വരവ് കനല്ക്കട്ടയും കൊണ്ടായിരുന്നു,അഗ്നി എവിടെ ഉദ്ദാലകൻ ഗർജ്ജിച്ചു. ശ്വേത കേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ. അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്, അതു പോലെ തന്നെ പരമാത്മാവിനു വസിക്കാൻ ഉപാധിയാണ് ശരീരം, അതായത് പരമാത്മാവ് നിന്നിലുമെന്നിലും സര്വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. അത് തന്നെയല്ലേ ശബരി മലയിലും, ദേവനും ഭക്തന്മാരും തമ്മിൽ വിത്യാസം ഇല്ല എല്ലാവരും ദൈവങ്ങൾ തന്നെ.

ഗുരുവായൂരിലെ കുന്നിക്കുരുവിന്റെ കഥ കേട്ടിട്ടുണ്ടോ?

ഒരിക്കൽ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാൻ പുറപ്പെട്ടു .കണ്ണന് കൊടുക്കാൻ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന കുന്നിമരത്തിൽ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് –കണ്ണന് കൊടുക്കാൻ കൊണ്ട് പോയി.എന്നാൽ അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മുമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി.കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോൾ ആ അമ്മുമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ. ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല.അവരവർ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിൽ കണ്ണന് സമർപ്പിക്കാനും –കൊടുത്തതിൽ കൂടുതൽ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു.ഈ സമയം കണ്ണൻ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . (ഹാ! ആ രൂപം കൂടി ചിന്തിക്കണേ ….)കുനുവാർക്കൂന്തലിൽ പീലി്ക്കിരീടം ചൂടി ഭംഗിയിൽകുളിർമന്ദസ്മിതംതൂകി………കുഴഞ്ഞാടി… മനോഹരംഅങ്ങിനെ കണ്ണൻ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികൾ പെറുക്കിയെടുക്കാൻ തുടങ്ങി.ഈ രംഗം മറ്റാരും കണ്ടില്ല!!!!എന്നാൽ ആ അമ്മൂമ്മ അത് കണ്ടു .കണ്ണൻ ഇരിക്കുന്നത് ആ അമ്മൂമ്മക്ക് പുറം തിരിഞ്ഞാണേ .ഇടയ്ക്കിടെ പുറകിലേക്ക് തിരിഞ്ഞു അമ്മൂമ്മയുടെ നേരെ ഒരു കള്ളനോട്ടവും കുസൃതിച്ചിരിയും.പോരെ എന്റെ കൃഷ്ണാ ………!ആ അമ്മൂമ്മയുടെ കണ്ണിൽ അപ്പോൾ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് ….ഇതുപോലെ കണ്ണൻ വിളിക്കണം എന്റെ ഭക്താ/ഭക്തേ…എന്ന്.ഭഗവാനെ നാം കാണുക എന്നത് അത്ര എളുപ്പമല്ല.എന്നാൽ നമ്മുടെ ഓരോ ചിന്തയും പ്രവൃത്തിയും ഭഗവാൻ സദാ അറിഞ്ഞുകൊണ്ടിരിക്കുന്നു. അകൈതവമായ പ്രേമം ഭഗവാനോട് ഉണ്ടായാൽ ഭഗവാന്റെ ദൃഷ്ടി നമ്മിൽ പതിക്കുന്നു. അപ്പോൾ നമുക്ക് കൃഷ്ണാനുഭവമുണ്ടാകുന്നു.നാരായണീയത്തിൽ പറയുന്നില്ലേ”അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർത്ഥത്മകം …”അത് നമ്മൾ ഭഗവാനെ കാണുമ്പോൾ അല്ല, കണ്ണന്റെ അപാരമായ കൃപകൊണ്ട് കണ്ണന്റെ ദൃഷ്ടി നമ്മുടെമേൽ പതിക്കുമ്പോൾ (തേന ദൃഷ്ടമാത്രേ ) എന്നാണ്. അപ്പോഴേ നമുക്ക് ഭഗവാനോട് പ്രേമവും ഭക്തിയും എല്ലാം ഉണ്ടാകുകയുള്ളൂ .ഇത്തരം ഓരോ കഥകളിലൂടെ കണ്ണൻ നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കണ്ണനോട് ചേർക്കും.

ഏകാദശി

” വ്രതാനാമപി സര്വ്വേഷാം, മുഖ്യമേകാദശിവ്രതം “- അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഇത്തരത്തില് ഏകാദശിക്കു പ്രാമുഖ്യം കല്പ്പിച്ചിരിക്കുന്നതിനാല് മുക്തിദായകമായ ആ വ്രതത്തില് നിന്നു തന്നെ നമുക്കു തുടങ്ങാം.

ഐതിഹ്യം
ഏകാദശിയുടെ ആവിര്ഭാവം ധനുമാസത്തിലെ കൃഷ്ണപക്ഷത്തിലെഏകാദശിദിനത്തിലായിരുന്നു എന്നാണ്‌ ഐതിഹ്യം. അതിപ്രകാരമാണ്‌:പാലാഴിമഥനം നടക്കുന്നതിനു മുന്പായി താലജംഘന് എന്ന പേരില് മഹാഭയങ്കരനായ ഒരസുരന് ഉണ്ടായിരുന്നു. ഈ അസുരന്‌ മുരന് എന്ന പേരില് ഒരു പുത്രനുണ്ട്‌. മുരാസുരന് ദുഷ്ടനും പരാക്രമശാലിയും അമിതമായ ബലവീര്യങ്ങളും ഉള്ള മഹാ അസുരനായി വളര്ന്നു. വരബലംകൊണ്ടും കയ്യൂക്കുകൊണ്ടും മുരാസുരന് ഭൂസ്വര്ഗ്ഗപാതാളങ്ങളുടെയും അധിപനായി ഭവിച്ചു. ദേവന്മാരെ യുദ്ധത്തില് തോല്പ്പിച്ച്‌ സ്വര്ഗത്തില് നിന്നും ആട്ടിയോടിച്ചു. സൂര്യചന്ദ്രന്മാരെ സ്ഥാനഭ്രഷ്ടരാക്കി തത്സ്ഥാനത്ത്‌ പുതിയ സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച്‌ അവരോധിച്ചു!
മുരാസുരണ്റ്റെ പീഡകാരണം ദേവന്മാര്ക്ക്‌ പൊറുതിമുട്ടി. ഈ അസുരനില്നിന്ന്എങ്ങനെയും രക്ഷ പ്രാപിക്കണമെന്നഉദ്ദേശ്യത്തോടെഇന്ദ്രന് ഭഗവാന് മഹാവിഷ്ണുവിണ്റ്റെ അടുക്കല്ചെന്ന്അഭയം പ്രാപിച്ച്‌ മുരാസുരനെ നിഗ്രഹിക്കണമെന്ന് അഭ്യര്ത്ഥിച്ചു.ഭഗവാന് ഇന്ദ്രനെ ആശ്വസിപ്പിച്ചുകൊണ്ട്‌ മുരാസുരനുമായി യുദ്ധം പ്രഖ്യാപിക്കാന് നിര്ദ്ദേശിച്ചു. യുദ്ധത്തില് ഭഗവാന് ദേവന്മാരെസഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.ദേവാസുരയുദ്ധം ആരംഭിച്ചു. ഭഗവാന് ദേവപക്ഷത്തുനിന്ന് മുരാസുരനുമായി ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. ഭഗവാന്‌ മുരാസുരനെ കീഴടക്കാന് സാദ്ധ്യമല്ലെന്നനിലയിലായി. ക്ഷീണിതനായ ഭഗവാന് സ്വയം യുദ്ധത്തില്നിന്നും വിരമിച്ചു.
വിശ്രമാര്ത്ഥം ബദര്യാശ്രമത്തിലുള്ള സിംഹവതിയെന്ന ഗുഹയ്ക്കുള്ളില് പ്രവേശിച്ചു. വിശ്രമിക്കാന് കിടന്ന ശ്രീഹരി നിദ്രയിലാണ്ടുപോയി.മുരാസുരന് ഭഗവാനെ കണാഞ്ഞ്‌ അന്വേഷിച്ച്‌ ഒടുവില് ബദര്യാശ്രമത്തില് ചെന്നു. ഗുഹക്കുള്ളില് തളര്ന്നുറങ്ങുന്ന ഭഗവാനെ വധിക്കാനായി തുനിഞ്ഞു! പെട്ടെന്ന് കണ്ണുകളഞ്ചിക്കുമാറ്‌അത്യുജ്ജ്വലമായ പ്രകാശകിരണങ്ങളോടു കൂടിയ ഒരു തേജസ്സ്‌ ഭഗവാനില്നിന്നും ഉയര്ന്നു പൊങ്ങി. താമസിയാതെ ഒരു തേജോരൂപിണിയായി ആ തേജസ്സ്‌ രൂപാന്തരപ്പെട്ടു. കൈകളില് വഹിച്ചിരുന്ന ദിവ്യായുധങ്ങളാല് ആ ദേവി മുരാസുരനെയും അവണ്റ്റെ അനുയായികളെയും നിഷ്‌പ്രയാസം നിഗ്രഹിച്ചു!കോലാഹലങ്ങള് കേട്ട്‌ ഭഗവാന് ഉണര്ന്നു. അസുരന്മാരെ നിഗ്രഹിക്കപ്പെട്ട നിലയില്ക്കണ്ട്‌ ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നതിനിടയില് ഒരശരീരി മുഴങ്ങി. ‘ശ്രീഹരേ മുരാസുരനേയും കൂട്ടരേയും എനിക്ക്‌ നിഗ്രഹിക്കേണ്ടതായി വന്നു’ എന്നരുളിച്ചെയ്തുകൊണ്ട്‌ ആ സുന്ദരി ഭഗവാണ്റ്റെ മുന്നില് ആവിര്ഭവിച്ചു. ‘ഞാന് ഏകാദശിയാണ്‌. മുരാസുരന് വധിക്കപ്പെട്ടയീദിവസം ഏകാദശിയെന്ന പേരില് അറിയപ്പെടണം.
തന്നെയുമല്ല സര്വ്വരക്ഷകനായഅങ്ങയെ ആരാണോ ഏകാദശി ദിനത്തില് വ്രതമനുഷ്ഠിച്ച്‌ ഭജിക്കുന്നത്‌ അവര്ക്കെല്ലാം വൈകുണ്‌ഠപദം സിദ്ധിക്കുമാറാകണം’ എന്ന് ഏകാദശി ഭഗവാനില്നിന്നും വരം നേടി.

ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഏകാദശിയുടെ ഉത്ഭവദിനമെന്ന നിലയില് പ്രാധാന്യം അര്ഹിക്കുന്നു.
ശുക്ളപക്ഷൈകാദശി ധനുമാസത്തിലെ ശുക്ളപക്ഷൈകാദശിക്ക്‌ വ്രതം അനുഷ്ഠിക്കുന്നവര്ക്ക്‌ മോക്ഷം സിദ്ധിക്കുമെന്നാണ്‌ വിശ്വാസം.
‘മോക്ഷദായിക’ എന്നും മോക്ഷദായിനി എന്നും ഈ ഏകാദശി നമിക്കപ്പെടുന്നു. ഈ ഏകാദശിക്ക്‌ സ്വര്ഗവാതിലേകാദശി എന്നൊരു വിശേഷനാമംകൂടിയുണ്ട്‌.ആരാണോ ഈ ഏകാദശി നിഷ്ഠയോടെ ഉപവാസവ്രതമായി ആചരിക്കുന്നത്‌ അവര്ക്കും, അവരുടെ ഗതികിട്ടാതെ കിടക്കുന്ന പിതൃക്കള്ക്കുംവ്രതഫലം സിദ്ധിക്കുമെന്നാണ്‌ വിശ്വാസം പിതൃക്കള്ക്കായി സ്വര്ഗവാതില് തുറക്കപ്പെടുമെന്ന വിശ്വാസത്തെ മുന്നിര്ത്തിയാണ്‌ സ്വര്ഗവാതിലേകാദശി എന്ന് പറഞ്ഞുവരുന്നത്‌.ധനുമാസത്തിലെ രണ്ടേകാദശികളും ഉപവാസവ്രതത്തോടെവിധിയാംവണ്ണം അനുഷ്ഠിക്കപ്പെടേണ്ടതാണ്‌.ഒരു മാസത്തില് തന്നെ കൃഷ്ണപക്ഷത്തിലും ശുക്ളപക്ഷത്തിലുമായി ഓരോഏകാദശി വീതം വരുന്നു.
ഒരു വര്ഷത്തില് ഒട്ടാകെ 24 ഏകാദശികളാണ്‌ വരുന്നത്‌. ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിങ്ങനെ ഏകാദശി രണ്ടു തരത്തിലാണ്‌ പറയപ്പെടുന്നത്‌. ഭഗവാന് മഹാവിഷ്ണു പള്ളിക്കുറുപ്പുകൊള്ളുന്നതിനെയും നിദ്രവിട്ടുണരുന്നതിനെയും അടിസ്ഥാനപ്പെടുത്തിയാണ്‌ ഇങ്ങനെ വേര്തിരിച്ചിരിക്കുന്നത്‌.24 ഏകാദശികള്ഒരു വറ്ഷത്തിലെ 24 ഏകാദശികളും പ്രത്യേകം പേരുകളാലും വ്യത്യസ്ത ഫലങ്ങളാലും അറിയപ്പെടുന്നു.
മാസം —— കൃഷ്ണപക്ഷം——- ശുക്ളപക്ഷം
ധനു ——- ഉല്പ്പന്ന ——- മോക്ഷദ
മകരം ——- സഫല ———- പുത്രദ
കുംഭം ——– ഷട്‌തല ——— ജയ
മീനം ——– വിജയ ——– ആമലകി
മേടം ——– പാപമോചിനി ——– കാമദ
ഇടവം ——- വരൂഥിനി ——— മോഹിനി
മിഥുനം ———- അപര ——– നിര്ജ്ജല
കര്ക്കിടകം —– യോഗിനി ——- ശയനി
ചിങ്ങം ——– കാമിക ——- പുത്രദ
കന്നി ——- അജ ———- പത്മനാഭ
തുലാം ———- ഇന്ദിര ———– പാപാങ്കുശ
വൃശ്ചികം ———- രമ ———– ഉത്ഥാനൈകാദശി
ഭഗവാന് പള്ളിക്കുറുപ്പില് നിന്ന് ഉണരുന്നു എന്ന അറ്ത്ഥത്തിലാണ്‌ ഉത്ഥാനൈകാദശി എന്നു പറയുന്നത്‌. ദോവോത്ഥിനി, ഹരിബോധിനി, പ്രബോധിനി എന്നീ പേരുകളും ഈ ഏകാദശിക്കുണ്ട്‌. ഈ ദിനമാണ്‌ ഗുരുവായൂറ് ഏകാദശിയായി അറിയപ്പെടുന്നത്‌.കറ്ക്കിടകത്തിലെ ശുക്ളൈകാദശി മുതല് വൃശ്ചികത്തിലെ ശുക്ളപക്ഷൈകാദശിവരെ ഭഗവാന് പള്ളിക്കുറുപ്പിലായതിനാല് ഈ മാസങ്ങളില് വരുന്ന ഏകാദശികള് ‘ചാതുറ്മ്മാസ്യ’മെന്ന പേരില് അറിയപ്പെടുന്നു.ഏകാദശിവ്രതം കൊണ്ടുള്ള ഫലം പൂര്ണ്ണമായി സിദ്ധിക്കണമെങ്കില് വിധിപ്രകാരമുള്ളവ്രതാനുഷ്ഠാനങ്ങള് പാലിച്ചേ മതിയാകൂ എന്നാണ്‌ ശാസ്ത്രമതം.ഗൃഹസ്ഥരായുള്ളവര് ശുക്ളപക്ഷ ഏകാദശിയും വാനപ്രസ്ഥര്, സന്യാസിമാര്, വിധവകള് മുതലായവര് ഇരുപക്ഷ ഏകാദശിയും ആണ്‌ ആചരിക്കാറുള്ളത്‌. എല്ലാ നിലയിലുള്ളവര്ക്കും ഏകാദശി വ്രതാനുഷ്ഠാനം പരമൌഷധമായി വിധിച്ചിട്ടുണ്ട്‌.”സംസാരാഖ്യമഹാഘോരദു:ഖിനാം സര്വ്വദേഹിനാംഏകാദശ്യുപവാസോയംനിര്മ്മിതം പരമൌഷധം. “ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തില് വേണം എകാദശിവ്രതം ആരംഭിക്കുവാന്.

ഏകാദശി വ്രതാനുഷ്ഠാനങ്ങള്.

ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കലിരിക്കണം. അതായത്‌ ഒരുനേരം മാത്രം ഊണു കഴിക്കുക. രാത്രി നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള് ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം.ഏണ്ണ തേച്ചു കുളിക്കരുത്‌. പ്രഭാതസ്നാനം നിര്വ്വഹിച്ച്‌മനസ്സില് അന്യചിന്തകള്ക്കൊന്നും ഇട നല്കാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കുകയും,ശുഭ്രവസ്ത്രം ധരിക്കുകയും വേണം. ക്ഷേത്രോപവാസത്തിന്‌ ഏറെ പ്രാധാന്യമാണുള്ളത്‌. വിഷ്ണുക്ഷേത്രത്തില് ദര്ശനം നടത്തി ഭഗവാനെ വന്ദിച്ച്‌ പ്രദക്ഷിണം വയ്ക്കുക. വിഷ്ണുസഹസ്രനാമംജപിക്കുക. മൌനവ്രതം പാലിക്കുന്നത്‌ എത്രയും ഉത്തമമാണ്‌. ഭാഗവതം , ഭഗവദ്‌ ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള് പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. അല്പം തുളസീതീര്ത്ഥം സേവിക്കുക എന്നിവയാണ്‌ ഉത്തമമായ അനുഷ്ഠാനവിധികള്. ബ്രഹ്മചര്യം പാലിക്കപ്പെടണം.താംബൂലചര്വ്വണംഅരുത്‌.

വിശപ്പു സഹിക്കുവാന് സാധിക്കാത്തവര്ക്ക്‌ അരിഭക്ഷണം ഒഴികെ ഗോതമ്പോ, ചാമയോ, പാലോ പഴങ്ങളോ – ലഘുവായ ഭക്ഷണം ആകാം.രാത്രി നിദ്ര അരുത്‌. ക്ഷീണം തോന്നുകയാണെങ്കില് നിലത്തു കിടന്നു വിശ്രമിക്കാം. പകലും രാത്രിയിലും ഉറങ്ങാന് പാടില്ല.

ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്പം ജലത്തില് രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്ത്ത്‌ ഭഗവല്സ്മരണയോടെസേവിക്കുന്നതാണ്‌ പാരണ. പിന്നീട്‌ പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌.

ഏകാദശിവ്രതത്തിണ്റ്റെ ഫലങ്ങള് അതിരില്ലാത്തതാണ്‌. ഏകാദശി നാമങ്ങളില് നിന്നു തന്നെ ഫലങ്ങളുടെ ഏകദേശരൂപം ഗ്രഹിക്കാവുന്നതാണ്‌. വ്രതഫലമായി ഐശ്വര്യപൂര്ണ്ണമായ ജീവിതംനയിക്കാനും അന്ത്യത്തില് വിഷ്ണുസായൂജ്യം പ്രാപിക്കാനും സംഗതി ആകുമെന്നാണ്‌ വിശ്വാസം.

പാപം ശമിക്കുന്ന തിരുവില്വാമല

തൃശൂർ ജില്ലയിലെ ഒരു പാറയുടെ മുകളിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. ഈ പാറയുടെ അടിഭാഗത്ത് ഗുഹയുണ്ടെന്നും അതിൽ സ്വർണ വില്വമരമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. രണ്ട് വിഷ്ണു വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ. രണ്ടിനും പ്രത്യേകം പ്രത്യേകം ശ്രീകോവിലുകൾ. കിഴക്കോട്ടു ദർശനമായിട്ടുള്ളതാണ് പ്രധാന മൂർത്തി. ഇതു ലക്ഷ്മണനാണെന്ന് സങ്കല്പം. ശംഖുചക്ര ഗദാധാരികളാണ് വിഗ്രഹങ്ങൾ.

ഐതിഹ്യം,മാഹാത്മ്യം
പിതൃക്കളുടെ മോക്ഷത്തിനുവേണ്ടി പരശുരാമൻ തപസ് ചെയ്തപ്പോൾ ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് പരശുരാമൻ ശിവൻ പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം കരസ്ഥമാക്കി. വിഗ്രഹ പ്രതിഷ്ഠയ്ക്കായി പറ്റിയ സ്ഥലം അന്വേഷിച്ച് പോകുമ്പോൾ തിരുവില്വാമലയിലെത്തി. ഇവിടത്തെ പാറ കണ്ട് സന്തുഷ്ടനായ പരശുരാമൻ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. കിഴക്കോട്ട് ദർശനമായിട്ടായിരുന്നു പ്രതിഷ്ഠ. കാലാന്തരത്തിൽ പടിഞ്ഞാറ് ദർശനമായി മറ്റൊരു വിഗ്രഹം വില്വമംഗലം പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന മൂർത്തിക്ക് വില്വാദ്രിനാഥൻ എന്ന് പേരിട്ടതും വില്വമംഗലമാണത്രേ.

ആമലക മഹർഷിയാണ് തിരുവില്വാമലയിൽ പ്രതിഷ്ഠ നടത്തിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. രാമനാമജപം സംവത്സരങ്ങളോളം ജപിച്ച് തപസിൽ കഴിഞ്ഞിരുന്ന മഹർഷിക്ക് മുന്നിൽ വിഷ്ണു പ്രത്യക്ഷനായെന്നും മഹർഷിയുടെ ആഗ്രഹപ്രകാരം ശ്രീരാമഭാവത്തിൽ വസിക്കുന്നുവെന്നും വിശ്വാസമുണ്ട്.

പ്രശസ്തമായ പുനർജനനി നൂഴൽ എന്നൊരു പ്രത്യേക ആചാരവുംതിരുവില്വാമലയുമായി ബന്ധപ്പെട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് രണ്ടരക്കിലോമീറ്ററോളം അകലെ വില്വമലയിലാണ് ഈ ഗുഹ. വൃശ്ചികമാസത്തിലെ ഏകാദശി നാളിൽ ഒരു ഗുഹയിൽ കടന്ന് മറ്റൊരു ഗുഹാമുഖത്തിലൂടെ പുറത്തുവന്നിരുന്നതാണ് ഈ ചടങ്ങ്. ഗുഹയ്ക്ക് സമീപമുള്ള പാപനാശിനിയിൽ കുളിച്ച് ഗുഹയിലിറങ്ങി നൂണ്ട് കടന്നാൽ പാപങ്ങളെല്ലാം ശമിച്ച് പുനർജന്മമായെന്ന് സങ്കല്പം.

എത്തിച്ചേരാൻ
തൃശൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് തിരുവില്വാമല. വടക്കാഞ്ചേരി ചേലക്കര വഴി ബസിൽ എത്താവുന്നതാണ്. ട്രെയിൻ മാർഗമാണെങ്കിൽ തൃശൂരിലോ വടക്കാഞ്ചേരിയിലോ ഇറങ്ങി ബസിൽ പോകാം. copied from# keralakaumudi 

പതിനെട്ടാംപടിക്കു പിന്നിലെ വിശ്വാസങ്ങൾ

കാടും മേടുംകടന്ന് മലകൾതാണ്ടി കാനനവാസനെ കാണാനൊരു യാത്ര. മനസിലും ചുണ്ടിലും ശരണമന്ത്രം. ലക്ഷ്യം അയ്യപ്പദർശനം. ഒന്നു കാണണം. കണ്ടൊന്നു തൊഴണം. മാർഗങ്ങളെത്ര ദുർഘടമായാലും. സന്നിധാനത്തേക്കടുക്കുമ്പോഴുള്ളിൽ ആയിരം മകരജ്യോതി ഒന്നിച്ചു തെളിയും പോലെ. പൊന്നു പതിനെട്ടാംപടി കാണുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്ന ധന്യത. പിന്നെ ഓരോ പടിയിലും തൊട്ടുതൊഴുത് അയ്യപ്പസന്നിധിയിലേക്ക്.

അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാരർഗം കൂടിയാണത് .നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്റെ ഇൗ പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്.

പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം. ആറ് അംഗങ്ങൾ- ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം. രണ്ട് പ്രധാനകൃതികൾ- രാമായണം, മഹാഭാരതം. പതിനെട്ടാം പടി ഇതിനേയും പ്രതിനിധീകരിക്കുന്നു. ശബരിമലയിലേക്ക് എത്തുന്നതും പതിനെട്ട് മലകൾ താണ്ടിയാണ്. പൊന്നമ്പലമേട്, ഗൗഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, കൽക്കിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതുശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിങ്ങനെ ആ മലകൾ നീളുന്നു.

പതിനെട്ടാംപടിയിലെ ഓരോപടിക്കും പറയാൻ വിശ്വാസത്തിന്റെ കഥകൾ ഇനിയും ഏറെയാണ്. ആദ്യത്തെ അഞ്ച് പടികൾ അ‌ഞ്ച് കർമേന്ദ്രീയങ്ങളെ ( കൈ, കാൽ, വിസർജനാവയവങ്ങൾ, ഉപസം, വായ്) സൂചിപ്പിക്കുന്നു. അടുത്ത് അഞ്ച് പടികൾ ജ്ഞാനേന്ദ്രീയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്). അടുത്ത എട്ട് പടികൾ ജീവിതത്തിൽ ഒഴിവാക്കേണ്ടവയും ( കാമം, ക്രോധം, ലോഭം,മോഹം, മദം, മാൽസര്യം, അസൂയ, ദഭ്). ആദ്യ പത്ത് പടികൾ നമസ്കരിക്കുമ്പോൾ കർമേന്ദ്രീയങ്ങളെയും ജ്ഞാനേന്ദ്രീയങ്ങളെയും ശുദ്ധികരിക്കുന്നു. അടുത്ത എട്ട് പടികൾ നമസ്കരിക്കുമ്പോൾ ഒഴിവാക്കേണ്ടവയെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ ശുദ്ധീകരിച്ച മനസുമായി ഭഗവാന്റെ അടുത്തേക്കെത്തുമ്പോൾ ഭക്തൻ ഭഗവാൻ തന്നെയാകുന്നു. ‘തത്വമസി’ എന്ന വാക്ക് അർത്ഥപൂർണമാകുന്നതും ഇവിടെയാണ്.

പതിനെട്ടിന്റെ മഹത്വം പന്തളം കൊട്ടാരത്തിലും കാണാം. കൊട്ടാരത്തിലെ പ്രധാനകവാടമായ പടിപ്പുര മാളികയിലേക്കു കടക്കാനും പതിനെട്ട് പടികളാണ്. പന്തളത്തു നിന്ന് ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്ന പന്തളം രാജാവ് പരദേവതയായ മണ്ണടി ഭഗവതിയെ തൊഴുത് പടിപ്പുര മാളികയുടെ പതിനെട്ടുപടികൾ ഇറങ്ങിയാണ് യാത്ര തിരിക്കുന്നത്.

കാനനക്ഷേത്രമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്ന് സംരക്ഷണം നൽകുവാനവണം ഉയരത്തിൽ ക്ഷേത്രം നിർമിച്ചത്. പതിനെട്ടാംപടിക്ക് കാവലായി ഇടത് കറുപ്പസ്വാമിയും വലത് കടുത്തസ്വാമിയും ഭൂതഗണങ്ങളോടു കൂടി കാവലുണ്ട്. നാളികേരം ഉടച്ചു വേണം പടി ചവിട്ടാൻ. പരിശുദ്ധമായ പടിയായതിനാൽ വൃതാനുഷ്ഠാനവും ഇരുമുടികെട്ടും നിർബന്ധം.

മണികളും പത്മദള പൂക്കളും ആലേഖനം ചെയ്ത് പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ടാംപടിയാണ് ഇപ്പോഴുള്ളത്. പതിനെട്ടിന്റെ പുണ്യമറിഞ്ഞ് ഇനി അയ്യപ്പസവിധത്തിലേക്ക് യാത്രായാകാം. ‘സ്വാമിശരണം’.copied from# keralakaumudi