ഘണ്ടാകര്ണ്ണൻ

ദാരുകാസുരന്റെ പരാക്രമം ശല്യമായപ്പോള് എല്ലാവരുടേയും അഭ്യര്ത്ഥനപ്രകാരമാണ് പരമശിവന്റെ തൃക്കണ്ണില് നിന്നും ഭദ്രകാളിയുടെ അവതാരം ഉണ്ടായത്.അവതാരോദ്ദേശ്യം യഥാവിധി ഭഗവതി നിര്വ്വഹിച്ചു.ദാരികന്റെ അറുത്തശിരസുമായിഭദ്രകാളി നൃത്തമാടിക്കൊണ്ട് കൈലാസത്തിലേയ്ക്ക് നടകൊണ്ടു.ഭര്തൃ വിയോഗത്തില് മനംനൊന്ത് മനോദരി ശിവനെ പ്രസാദിപ്പിയ്ക്കുന്നതിന് കൈലാസത്തില് ചെന്നു. അപ്പോള് ഭഗവാന് സ്വന്തം ദേഹത്തിലെ വിയര്പ്പുതുള്ളി തുടച്ച് മനോദരിയ്ക്കു നല്കി.അതുമായി തിരിച്ചുപോരുമ്പോള് ദാരികന്റെ ശിരസുമായി വരുന്ന കാളീമാതാവിനെ കണ്ടിട്ട് സഹിച്ചില്ല.തന്റെ കൈവശം ഉണ്ടായിരുന്ന, ഭഗവാന് കൊടുത്ത വിയര്പ്പുതുള്ളികള് കാളിയുടെ ദേഹത്ത് തളിച്ചു. അത് വസൂരി ബീജങ്ങളായി പരിണമിച്ചു. ഭദ്രകാളി അപ്പോള്ത്തന്നെകുഴഞ്ഞുവീണു. മഹാദേവന് അത് ദിവ്യ ചക്ഷുസ്സിനാല് അറിഞ്ഞു. ഉടനെതന്നെ തന്റെ കര്ണ്ണ മലത്തില് നിന്ന് ഘണ്ടാകര്ണ്ണനെ സൃഷ്ടിച്ചു.തളര്ന്നു വീണുകിടക്കുന്ന ഭദ്രകാളിയുടെ സമീപത്ത് ഘണ്ടാകര്ണ്ണന്വന്നുചേര്ന്നു.ദേഹം മുഴുവന് വ്യാപിച്ച വസൂരിയെ മുഴുവന് നക്കിത്തുടച്ചു.സഹോദരനായതിന്നാല് മുഖത്ത് മാത്രം നക്കുന്നതിന് അനുവദിച്ചില്ല. ദേവിയുടെ മുഖത്ത് വസൂരിക്കല എപ്പോഴും നിലനില്ക്കുന്നു. മനോദരിയെ വസൂരിമാലയായി ഭഗവാന് തീര്ക്കുകയായിരുന്നു.മോക്ഷപ്രാപ്തിയ്ക്കായി ഘണ്ടാകര്ണ്ണന്മഹാദേവനെ ശരണം പ്രാപിച്ചപ്പോള് അദ്ദേഹം പറഞ്ഞു മോക്ഷത്തിന് മഹാവിഷ്ണുവിനെ കാണുകയാണ് വേണ്ടത്. ഭഗവാന് വിഷ്ണു ഒരിയ്ക്കല് കൈലാസത്തിലേയ്ക്ക് വരുന്നവഴി വഴിയ്ക്കുവച്ച് വിശ്രമത്തിനായി ബദര്യാശ്രമത്തില് ഇരുന്നു. അപ്പോഴാണ് ഘണ്ടാകര്ണ്ണന്മഹാവിഷ്ണുവിനെ വണങ്ങുന്നതിനായിഎത്തുന്നത്. ഭഗവാന്റെ അനുഗ്രഹം വേണ്ടവിധം ലഭിച്ചു. പലക്ഷേത്രങ്ങളിലും ഉപദേവതയായി ഘണ്ടാകര്ണ്ണനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വസൂരിനാശകനായാണ്ഘണ്ടാകര്ണ്ണനെ ആരാധിയ്ക്കുന്നത്. മനോദരിയുടെ പ്രതിഷ്ഠ കൊടുങ്ങല്ലൂരില് ഉണ്ട്.
ജന്മഭൂമി

അച്ചന്‍കോവില്‍ അയ്യപ്പന്‍

ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം തപസ്വിയായ ശാസ്താവിന്റേതാണ്. എന്നാല്‍ ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.
പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണു ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍ പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പം സ്മരേദാര്യകം
പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണു പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണു ദേവി.
രക്തരക്താംബരാകല്‍പസ്വരൂപാം കാന്തയൗവനാം
ധൃതവീണാം പ്രഭാം വന്ദേ ദേവീം രക്താം ത്രിലോചനാം
ഭൂതാധിപഭാര്യായൈ ഭൂതിദായൈ ദിനേദിനേ
ഭവാന്യൈ ഭവഭക്തായൈ പ്രഭായൈ തേ നമോ നമഃ
എന്ന് പ്രഭാദേവിയേയും
ഭൂതാധിപതനൂജായ ഭൂതിദായാര്‍ത്തിഹാരിണേ
ശരകാര്‍മ്മുകഹസ്തായ സത്യകായ നമോനമഃ
എന്ന് സത്യകനേയും വന്ദിച്ചു വരുന്നു
പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.
ശ്രീമച്ഛങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാസമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാസമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.

ഭസ്മക്കുളം

ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സ്‌നാനകര്‍മ്മത്തിലൂടെ പുണ്യം പകരുകയാണ് സന്നിധിയിലുളള ഭസ്മക്കുളം. ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയാണ് ഓരോ ഭക്തരും കലിയുഗവരദന്റെ കനിവിനായി തിരുമുന്‍പില്‍ എത്തിച്ചേരുന്നത്. ശബരിമലയുടെ പ്രാധാന്യം തന്നെയാണ് ഈപുണ്യതീര്‍ത്ഥത്തിനുമുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്‌ള്ളൈ ഓവറിന് സമീപമായിരുന്നു കുളം എങ്കിലും, പിന്നീട് തീര്‍ത്ഥാടക തിരക്ക് വര്‍ദ്ദിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥം ശ്രീകോവിലിന് പിന്‍ഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
കാലങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിവന്നിരുന്നത്. ഇതിന് സമീപം തന്നെയുള്ള പാത്രക്കുളത്തിലാണ് ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കിയിരുന്നതും. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും, നടുക്ക് കരിങ്ങല്‍ പാകിയതുമായിരുന്നു ഭസ്മക്കുളം. ഉരക്കുഴി തീര്‍ത്ഥത്തില്‍ നിന്നുമുള്ള ജലമാണ് ഇവിടെക്ക് എത്തിയിരുന്നത്. മനുഷ്യരുടെ കരവിരുതുകള്‍ ഒന്നും തന്നയില്ലാതെ ഇവിടെ നിന്നും ഈജലം പാത്രക്കുളത്തിലേക്കും ഒഴുകി എത്തിയിരുന്നു. അതിനാല്‍ ഏതുസമയവും ഇവിടുത്തെ ജലം ശുദ്ദിയായിതന്നയാണ് നിലനിന്നിരുന്നത്. എന്നാല്‍ പിന്നീട് തിരക്ക് വര്‍ദ്ദിച്ചതോടെ ഇവിടെനിന്നും കുളം മാറ്റുകയും ചെയ്തു. ഇപ്പോള്‍ പുണ്യ നദിയായ പമ്പയില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരാണ് ഭസ്മക്കുളത്തില്‍ മനശുദ്ദിക്ക് പുറമെ ശരീരശുദ്ദിയും വരുത്തി ഹരിഹരപുത്രന്റെ കൃപാകടാക്ഷത്തിനായി എത്തിച്ചരുന്നത്. ഇവിടെ മുങ്ങിക്കുളിച്ച് സന്നിന്നിധിയില്‍ ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്ല്യം ഉണ്ടാകുമെന്ന് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നു.
കൂടാതെ ഭഗവത് ദര്‍ശനത്തിന് ശേഷം ഭസ്മക്കുളത്തില്‍ സ്‌നാനം നടത്തി തിരിച്ചുവന്നാണ് മുന്‍പ് നെയ്യഭിഷേകം നടത്തിവന്നിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവര്‍ സോപ്പോ, എണ്ണയോ ഉപയോഗിച്ച് ജലം മലിനപ്പെടുത്താന്‍ പാടില്ലെന്ന ശക്തമായ നിയന്ത്രണവും ഇവിടെ ണ്ട്. ഒരു പരിധിവരെ ഭക്തര്‍ ഇത് പാലിച്ചുപോരുന്നു

നെയ്ത്തേങ്ങ മാഹാത്മ്യം

ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ്‌ നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച്‌ ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ്‌ ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത്‌ പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന്‌ ജനനമരണങ്ങളില്‍ നിന്ന്‌
മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ്‌ ഭഗവാന്‌ അഭിഷേകം ചെയ്‌തശേഷം മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ജീവിതത്തില്‍ നാം ചെയ്ത പാപപുണ്യങ്ങളുമാണ് ഇരിമുടികെട്ടായി ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അതിലെ തേങ്ങ നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു. വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്.നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു.അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു. ” അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തിൽ ഞാനോ എന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ , നീയാം പൊരുളായി മാറ്റേണമേ അയ്യനെ” . ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍.എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു.മരണാ‍നന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്.ഈലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്.

സ്വാമിയെ ശരണമയ്യപ്പാ
Rajesh Chandrasekharan

ഉരക്കുഴി തീര്‍ത്ഥം

ശബരീശന്റെ അനുഗ്രഹത്തിനായി മലകയറുന്ന ഒരോ അയ്യപ്പഭക്തര്‍ക്കും പാപം കഴുകുന്ന പുണ്യമായി മാറുകയാണ് ഉരക്കുഴി എന്ന കാനനതീര്‍ത്ഥം.
ഭഗവത് ദര്‍ശനത്തിന് ശേഷം ഈപുണ്യതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് തങ്ങളുടെ പാപഭാരങ്ങളും, ക്ഷീണവും കഴുകികളഞ്ഞാണ് ഓരോ ഭക്തനും മലയിറങ്ങുന്നത്. പാണ്ടിത്താവളത്തില്‍ നിന്നും മുന്നൂറ് മീറ്ററോളം ദൂരെയാണ് ഈപുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
പരമ്പരാഗത പാതയായ പുല്ലുമേട്ടില്‍ നിന്നും നടന്നുവരുന്ന ഭക്തര്‍ ഈതീര്‍ത്ഥം കടന്നാണ് ഭഗവത് സന്നിധിയില്‍ എത്തിച്ചരുന്നതും. മഹിഷീ നിഗ്രഹത്തിന് ശേഷം ധര്‍മ്മശാസ്താവ് ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് പാപമോക്ഷം നേടി് സന്നിധിയില്‍ എത്തിച്ചേര്‍ന്നു എന്നാണ് വിശ്വാസം.

ഈവിശ്വാസത്തിന്റെ ചുവട്പിടിച്ച് പാപഭാരങ്ങളില്‍ നിന്നുംമുക്തിനേടുന്നതിനായി പവിത്രമായ ഈതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കാന്‍ നിരവധി ഭക്തരാണ് ഇവിടേക്ക് എത്തിച്ചരുന്നത്. ഒരാള്‍ക്ക് മാത്രമേഇരുന്ന് കുളിക്കാന്‍ കഴിയൂ എന്നതും, ഇവിടേക്കെത്തുന്ന ജലം പുണ്യ നദിയായ പമ്പയുടെ കൈവഴിയായ കുമ്പളം തോട്ടില്‍ നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കുപതിക്കുന്ന ഔഷധവാഹിനിയുമാണ്.
ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്ത് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നതിന് പിന്നില്‍ വിശ്വാസത്തിന്റെ അടിയുറച്ച പിന്‍ബലമാണ് ഉള്ളത്. മഹിഷീനിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം നടത്തിയശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇവിടെ കുളിച്ച് ഭഗവത്ദര്‍ശനം നടത്തുന്നത് പുണ്യമെന്നാണ് ‘ഭക്തജനവിശ്വാസം.
സ്‌നാനത്തിന് ശേഷം പുറപ്പെട്ട മണികണ്ഠന്‍ഭിക്ഷ നല്‍കിയതിനെ അനുസ്മരിപ്പിച്ച് ഈ തീര്‍ത്ഥത്തിന് സമീപത്തായി അടുത്തകാലംവരെ ഒരു ഭിക്ഷാടനപ്പുര നിലനിന്നിരുന്നു. തേനി ഗൂഡല്ലൂര്‍ സ്വദേശി എസ്സ് കുറുപ്പസ്വാമിയാണ് അവസാനമായി ഭിക്ഷാടനം നടത്തിയിരുന്നത്.
മലമുകളില്‍നിന്നും ഒഴുകിയെത്തുന്ന അരുവിയുടെ താഴ്‌വാരത്തായി പാണ്ടിത്താവളത്തിന് സമീപമാണ് ഉരക്കുഴിതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
ഒരാള്‍ക്ക് ഇറങ്ങിയിരുന്ന് സ്‌നാനം നടത്താന്‍ കഴിയുന്ന വിസ്താരം കുറഞ്ഞ കുഴിയെയാണ് ഉരല്‍ക്കുഴി തീര്‍ത്ഥം എന്നറിയപ്പെടുന്നത്. ഒരാള്‍കുഴി തീര്‍ത്ഥം എന്നാണ് ഇത് പണ്ട് അറിയപ്പെട്ടിരുന്നതെന്നും പഴമക്കാര്‍ പറയുന്നു. ഏകദേശം മൂന്ന് അടിയോളം ആഴമാണ് ഇതിനുള്ളത്. പത്ത് മീറ്റര്‍ ഉയരമുള്ള പാറയുടെ മുകളില്‍നിന്നുമാണ് ജലമൊഴുകിയെത്തുന്നത്. കാലഭേദങ്ങളില്ലാതെ ഇതില്‍ വെള്ളം നിറഞ്ഞുനില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യകത. ഔഷധഗുണമുണ്ട് എന്ന് വിശ്വസിക്കുന്ന ഈ കുഴിയില്‍ കുളികഴിഞ്ഞ് ശബരീശദര്‍ശനം നടത്തുന്ന അയ്യപ്പ‘ഭക്തന്മാര്‍ ഏറെയാണ്.
സ്വാമിയെ ശരണമയ്യപ്പാ

ഹനുമാന് പ്രിയം വെറ്റിലമാല, എന്തുകൊണ്ട്?

ഇഷ്ടദൈവത്തിന് പൂജ ചെയ്യുമ്പോൾ പൂജാവസ്തുക്കളുടെ കാര്യത്തിൽ ശ്രദ്ധവേണം. ഹനുമാൻ വെറ്റിലമാലകൾ പ്രിയമാണ് കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനുമാന് വെറ്റിലമാല അണിയിച്ച് പ്രാർത്ഥിച്ചാൽ ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാനാവുമെന്നാണ് വിശ്വാസം.ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ ചില ഭക്തർ അദ്ദേഹ ത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്. തുളസി ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവി ക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുളസിയെ അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കാതെ തുളസി മാലയാക്കി ഹനുമാന് സമർപ്പിക്കുന്നതാണ് കൂടുതൽ നല്ലത്

ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്?

അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്‍മാര്‍ 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന് പറയുേമ്പാള്‍ അത് മറികടക്കാന്‍ വേണ്ടി നേരെത്ത തെന്ന മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും.

ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാെത വരുേമ്പാള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണെമങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിേക്കണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാല്‍ 41 ദിവസത്തെ വ്രതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകള്‍ എന്താണ്?

ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ എങ്ങനെനയായിരിക്കണം എന്ന് മീമാംസദര്‍ശനത്തില്‍ പറയുന്നു. അദ്ദേഹം എപ്പോഴും ബ്രഹ്മചര്യവ്രതം പാലിക്കണം. യാഗം കഴിയുന്നതുവരെ ദിവസവും എങ്ങനെയാണ് വ്രതം പാലിേക്കണ്ടതെന്നും മറ്റും ഇവിടെ പറയുന്നുണ്ട്. അയ്യപ്പന്‍ പരസ്ത്രീകളെ തെറ്റായ കാഴ്ചപ്പാടോടെ നോക്കരുത്. അങ്ങെന നോക്കിയാല്‍ എന്താണ്? എന്താണ് ബ്രഹ്മചര്യം എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഇൗ ചോദ്യമുണ്ടാകുന്നത്. ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനെമന്താണ്? ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദര്‍ശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിെന്റ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നര്‍ത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളില്‍ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ്‌ വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട്‌ നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകള്‍ രൂപപ്പെടും. സ്മൃതിശക്തി വര്‍ദ്ധിക്കും. ബ്രഹ്മമചര്യം കൊണ്ടുള്ള ഏറ്റവും ്രപധാനപ്പെട്ട ഫലം സ്മൃതി ശക്തി വര്‍ദ്ധിക്കുമെന്നതാണ്. ഒാര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നര്‍ത്ഥം.

41 ദിവസെത്ത വ്രതത്തില്‍ നമ്മുടെ കാഴ്ചകളിലൂടെയും നാം ആഹരിക്കുന്ന ബ്രഹ്മചര്യ വ്രത ലംഘനങ്ങള്‍ മാനസിക ഊര്‍ജ്ജത്തെയാണ് ഇല്ലാതാക്കുക. ശാരീരികമായി ബ്രഹ്മചര്യം പാലിക്കുകയും മാനസികമായി അത് ചെയ്യാതിരിക്കുകയും ചെയ്യരുത്. കാരണം ശാരീരികം എന്നതിനേക്കാള്‍ ്രബഹ്മചര്യത്തിെന്റെ പ്രാധാന്യം കിടക്കുന്നത് മാനസിക തലത്തിലും ബൗദ്ധിക തലത്തിലുമാണ്. ഒരു അയ്യപ്പനെ 41 ദിവസം കൊണ്ട് എങ്ങനെ മാറ്റി എടുക്കാം? അയാളുടെ ശരീരത്തിെല മൊത്തം മെറ്റബോളിസത്തിനെ എങ്ങനെ മാറ്റി എടുക്കാം? ശരീരത്തിെന്റ മൊത്തം കാശ്ചപ്പാടിനെ എങ്ങെന മാറ്റിെയടുക്കാം? രോഗങ്ങള്‍ക്ക് എങ്ങെനെയാെക്ക മാറ്റങ്ങള്‍ ഉണ്ടാകും? പുതിയ ആേരാഗ്യവസ്ഥ എങ്ങെന ഉണ്ടാക്കാം തുടങ്ങിയെതല്ലാം ഉേദ്ദശിച്ചാണ്ബഹ്മചര്യെത്ത ്രവതത്തിെന്റ ഭാഗമായി പൂര്‍വ്വികര്‍ നിര്‍േദ്ദശിച്ചിരിക്കുന്നത്.

ഓം ബ്രഹ്മചാരീഷ്ണംശ്ചരതി രോദസീ
ഉഭേ തസ്മിന് ദേവാഃ സംമനസോ ഭവന്തി.
സ ദാധാര പൃഥിവീം ദിവം ച സ
ആചാര്യം തപസാ പിപര്തി.
(അഥര്‍വവേദം 11.5.1)

അര്‍ത്ഥം:

ബ്രഹ്മചാരി വീര്യരക്ഷണത്തിലൂടെ ശരീരത്തേയും മസ്തിഷ്‌ക്കത്തേയും ഉന്നതമാകുന്നു. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും മനസ്സിനേയും പ്രശാന്തമാക്കുന്നു. ശരീരം, മസ്തിഷ്‌ക്കം എന്നിവയെ ധാരണാപൂര്‍വ്വമാക്കുന്ന തപസ്യയും ആചാര്യ പ്രദത്തമായ ജ്ഞാനം ഗ്രഹിക്കുകയും ചെയ്ത് ആചാര്യനെ പരിപാലിക്കുന്നു.
ബഹ്മചര്യെത്ത പാലിക്കുന്നതിലൂെട മാനസിക തലത്തില്‍ അസാധാരണ ശക്തി ഉണ്ടാവുകയുംഒാര്‍മശക്തി വര്‍ദ്ധിക്കുകയും െചയ്യും. ഒാജസ്സ് ക്ഷയിക്കാെത അതിനെ ശക്തിയാക്കി മുേന്നാട്ട് െകാണ്ടുേപാകാം. ഒാജസ് വര്‍ദ്ധിക്കുന്നതിലൂെട മെറ്റാരു ്രപധാന ലാഭം കൂടിയുണ്ട്. ഒാജസ്സ് എങ്ങെന നമുക്ക് വളര്‍ന്നുവരുേന്നാ അ്രത കണ്ടായിരിക്കും ആയുസ്സിെന്റ െെദര്‍ഘ്യം. ഒരു വര്‍ഷത്തില്‍ 41 ദിവസം നാം ്രബഹ്മചര്യം പാലിക്കുന്നു. ഇത് കൃത്യമായി പാലിക്കുന്നതിലൂെട ഒാേരാ വര്‍ഷവും നമുക്ക് ഉണ്ടാകുന്ന ഒാജസ്സിെന്റ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ സാധിക്കുെമന്ന് ്രപാചീനര്‍ വിശ്വസിച്ചു.
ഇത് അയ്യപ്പന്‍മാര്‍ ്രപേത്യകം ്രശദ്ധിേക്കണ്ടï വിഷയമാണ്. കാരണം അയ്യപ്പന് ഗുരുസ്വാമി െകാടുത്ത ദീക്ഷ വളരുന്നത് ഈ ബ്രഹ്മചര്യ വ്രതപാലനത്തിലൂടെയാണ്. അതിലൂടെ സ്വാംശീകരിച്ച ഓജസ്സും തേജസ്സും ബ്രഹ്മരന്ധ്രത്തില്‍ ഊര്‍ദ്ധ്വരേതസ്സായി എത്തുന്ന സാധകന്റെ ജീവചൈതന്യത്തെത്തന്നെയാണ് ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റിയിരിക്കുന്നത്. അതുെകാണ്ടുതെന്ന ്രബഹ്മചര്യം എന്നാല്‍ നാം അറിയുന്നതിനും അപ്പുറത്തുള്ള അതീവ രഹസ്യമായ സാധനാപദ്ധതിയാെണന്ന് ഒാേരാ അയ്യപ്പനും മനസ്സിലാക്കണം. അതിനാല്‍ ്രബഹ്മചര്യം സൂക്ഷിക്കാന്‍ ്രപേത്യകം ്രശദ്ധിക്കുകയും േവണം. എന്നു മാ്രതമല്ല ഒരിക്കലും ്രബഹ്മചര്യത്തിെന്റ ്രപാധാന്യം വിസ്മരിക്കരുതുതാനും.

സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)

ബ്രഹ്മചാരികളായ അയ്യപ്പന്മാര്‍ എട്ട് മൈഥുനങ്ങളെ ത്യജിക്കേണ്ടതുണ്ട്. സ്ത്രീയോടൊത്തു രമിക്കുക, അവരുടെ ഗുണങ്ങള്‍ വര്‍ണിക്കുക, അവരോടൊത്ത് സല്ലപിക്കുക, കളിക്കുക, സ്ത്രീകളെ നോക്കിക്കൊണ്ടിരിക്കുക, രഹസ്യമായി സംസാരിച്ചിരിക്കുക, അവരെ ലഭിക്കുന്നതായി സങ്കല്പിച്ചുകൊണ്ടിരിക്കുക, സ്ത്രീകളെ ലഭിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുക, അവരുമായി ബന്ധത്തിലേര്‍പ്പെടുക. ഇവയാണ് ആ എട്ട് മൈഥുനങ്ങള്‍. ഇവ ഇല്ലാതായാല്‍ മാത്രമേ അഖണ്ഡമായ ബ്രഹ്മചര്യം പാലിക്കാന്‍ കഴിയൂ.

ആചാര്യ രാജേഷ്‌