രാധേയൻ കർ‌ണ്ണൻ

*രാധേയൻ കർ‌ണ്ണൻ*

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്.

അർജുനനേക്കാൾ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമായിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ.

സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാൽ ചതിയിലൂടെയാണ് കർണ്ണൻ വധിക്കപ്പെട്ടത്‌. കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും.

ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയുംചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവച കുണ്ഡലങ്ങളോടു കൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു.  ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു.

അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ “കർണ്ണൻ”എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ “രാധേയൻ” എന്ന പേരിലും “സൂതപുത്രൻ” എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു. മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്…

കൗരവ പാണ്ഡവ പുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.  പിന്നീട്പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു. പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്ര പുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു.

അർജ്ജുനനെപ്പോലെഎല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടു കൃപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രിയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.  ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.

ആപത്തിൽഅഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു. 

കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. അർജുനനുമായി നേരിട്ടേറ്റുമുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തൽകാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു. എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാൻ ആവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു. തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു

ഇഷ്ട്ദേവതാ ഭജനം

ഇഷ്ട്ദേവതാ ഭജനം
**************************
പെരുന്തച്ചന്‍ ഒരുദിവസം തന്റെ സഹോദരനായ അഗ്നിഹോത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഇല്ലത്തുചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസങ്ങളിലല്ലാതെ പെരുന്തച്ചന്‍ ഇല്ലത്തിനുള്ളില്‍ പ്രവേശിക്കാറില്ല. അന്നും അദ്ദേഹം പുറത്തു കാത്തിരുന്നു. ഭൃത്യന്‍ പുറത്തുവന്ന് അഗ്നിഹോത്രി സഹ്രസ്രാവൃത്തി കഴിക്കുകയാണെന്നു പറഞ്ഞു. അതുകേട്ട് പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു. കുറച്ചുസമയം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌ക്കാരം ചെയ്യുകയായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. പിന്നെ ഗണപതിഹോമം, വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമ പുഷ്പാഞ്ജലി ഇങ്ങനെ ഓരോ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അഗ്നിഹോത്രി. അതിനെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചയോടെ അഗ്നിഹോത്രി പുറത്തുവന്നു. അഗ്നിഹോത്രി ചെയ്ത വിവിധ കര്‍മ്മങ്ങള്‍ക്കനുസരിച്ച് താന്‍ ഇവിടെ കുഴികുഴിച്ചെന്നും എന്നാല്‍ ഒന്നിലും വെള്ളം കണ്ടില്ല എന്നും അതേസമയം ഒരേ കുഴിതന്നെ ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍ ഇതിനകം വെള്ളം കാണാമായിരുന്നുവെന്നും പെരുന്തച്ചന്‍ അഗ്നിഹോത്രിയോടു പറഞ്ഞു. നിരവധി ദേവതകളെ ഉപാസിക്കുന്നതിനുപകരം ഒരു ദേവതയെത്തന്നെ തീവ്രമായി ഉപാസിക്കുന്നതാണ് ഫലസിദ്ധിക്ക് ഉത്തമം എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ഇവിടെ. ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല. ഇഷ്ടദേവതയായി ഒരു ദേവതയെ കണ്ടെത്തി നിരന്തരമായി ആ ദേവതയെ ഭജിക്കുക. ഇതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം

ആഭരണങ്ങള്‍ ധരിക്കുന്നതിന്റെ പൊരുള്‍

ആഭരണങ്ങള്‍ ധരിക്കുന്നതിന്റെ പൊരുള്‍

   ആഭരണങ്ങള്‍ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതിന് ഉപകരിക്കുന്നതാണ്. സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് ‘ആഭ’. ആഭ വര്‍ദ്ധിപ്പിച്ചു കാണിക്കുന്നതിനാണ് ആഭരണങ്ങള്‍ ധരിക്കാറുള്ളത്.
     ആഭരണങ്ങള്‍ ധരിക്കുന്നതിന് പതിനാലു സവിശേഷ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ പതിനാലു സ്ഥാനങ്ങളെ പതിനാലു ലോകങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ശിരസ്സ്‌, കഴുത്ത്, നെറ്റി, കാത്, മൂക്ക്, തോള്, അധരം, അരക്കെട്ട്, കണങ്കാല്, കണങ്കയ്യ്, മാറ്, കൈവിരല്‍, കാല്‍വിരല്‍, പാദം എന്നിവയാണവ. പണ്ടുകാലങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമായിരുന്നില്ല. അതോടൊപ്പം പാപനിവാരണം, ആരോഗ്യരക്ഷ, ദേവപ്രീതി, സ്ഥാനസൂചിക, അത്മീയദര്‍ശനം എന്നിങ്ങനെ പല സദുദ്ദേശങ്ങളും ആഭരണങ്ങള്‍ ധരിക്കുന്നതില്‍ അടങ്ങിയിരിക്കുന്നു. ഈ പതിനാല് സ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശിരസ്സും പാദങ്ങളുമാണല്ലോ. പതിനാല് സ്ഥാനങ്ങള്‍ പതിനാല് ലോകങ്ങളെ സൂചിപ്പിക്കുന്നുവെങ്കില്‍, ശിരസ്സ്‌ സത്യലോകത്തെയും പാദം പാതാളലോകത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ്‌ സത്യലോകമാണ്. അതിന്റെ അര്‍ത്ഥത്തിലാണ് ചില മതക്കാര്‍ കൂര്‍ത്ത മകുടമുള്ള കിരീടം ധരിക്കുന്നത്. പാതാളം എന്നത് സൃഷ്ടാവിന്റെ പാദമായിട്ടാണ് കണക്കാക്കപെടുന്നത്. പാതാളമേഖല സര്‍പ്പലോകമായതിനാല്‍ സര്‍പ്പാകൃതിയിലുള്ള വെള്ളി ആഭരണങ്ങളെ കാല്‍പ്പാദങ്ങളിലും കാല്‍ വിരലുകളിലും ധരിക്കാവു. പാദങ്ങളില്‍ സ്വര്‍ണ്ണാഭരണം ധരിക്കുവാന്‍ പാടില്ല.
   സ്വര്‍ണ്ണത്തിന് ‘ഹിരണ്യം’ എന്നുകൂടി പേരുണ്ട്. ഹിന്ദു സങ്കല്പമനുസരിച്ച് ആദ്യത്തെ സൃഷ്ടി ഒരു സ്വര്‍ണ്ണ മുട്ടയായിരുന്നത്രേ. അതില്‍നിന്ന് സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹിരണ്യ ഗര്‍ഭനെന്ന പുരുഷന്‍ സംജാതനായി. ആയതിനാലാണ് ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിന് ഇത്രയധികം പ്രസക്തി ഉണ്ടായിരിക്കുന്നത്. ഈ പ്രപഞ്ചം സൃഷ്ടിച്ച ആദിപുരുഷന്‍ സ്വര്‍ണ്ണരൂപനായിരുന്നതിനാല്‍ പുരുഷന്റെ ബീജത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം കലര്‍ന്നിരിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ചിട്ടുള്ള സത്യമാണ്. മനുഷ്യന്റെ ബുദ്ധിക്ക് ഉത്തേജനം നല്‍കാനും സ്വര്‍ണ്ണത്തിനു  സവിശേഷമായ കഴിവുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്കും ശിശുകള്‍ക്കും മറ്റും മരുന്നുകളോടൊപ്പം സ്വര്‍ണ്ണവും ഉരച്ച് കഴിക്കുവാന്‍ കൊടുക്കാറുള്ളത്. ശാസ്ത്രവിധി അനുസരിച്ച് വിവാഹവേളയില്‍ വധൂവരന്മാര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ആ നിയമം ഇന്നും പരിപാലിക്കപ്പെട്ടു പോരുന്നു. സ്വര്‍ണ്ണത്തിന്റെ സാന്നിദ്ധ്യം ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. സൂര്യന്‍, അഗ്നി, നക്ഷത്രങ്ങള്‍ എന്നിവയുടെ പ്രകാശം സ്വര്‍ണ്ണവര്‍ണ്ണമാണ്‌. സര്‍വ്വാരാധ്യവും ഔഷധ സമ്പുഷ്ടവുമായ തുളസിയില്‍ സ്വര്‍ണ്ണത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ഉണ്ടാക്കപ്പെടുന്ന ‘തങ്കഭസ്മം’ ഒരു മഹാ ഔഷധമാണ്.
    ഇപ്രകാരം സൃഷ്ടിയും പ്രപഞ്ചവും തമ്മില്‍ ആത്മബന്ധം ഉള്ളതിനാലാണ് നമ്മുടെ ദേവന്മാരും ദേവിമാരും സര്‍വ്വാഭരണ വിഭൂഷിതരായി കാണപ്പെടുന്നത്. അല്ലാതെ, ചില വിമര്‍ശകര്‍ പറയുന്നതുപോലെ ദേവന്മാരെ സര്‍വ്വാഭരണ വിഭൂഷിതരായി അലങ്കരിക്കുന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കുവാനോ ധാരാളം ആഭരണങ്ങള്‍ ഉണ്ടെന്നു കാണിക്കുവാനോ അല്ല. വ്യക്തമായ അടിസ്ഥാനങ്ങളും ആചാരങ്ങളുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ഹൈന്ദവമതം. വിവാഹ വേളയില്‍ ഉമാമഹേശ്വരന്മാര്‍ സര്‍വ്വാലങ്കാര വിഭൂഷിതരായിരുന്നുവെന്നു മിക്ക പുരാണങ്ങളിലും വര്‍ണ്ണിക്കപ്പെട്ട് കാണുന്നുണ്ട്. സദാ ചുടലഭസ്മത്തെയും നാഗങ്ങളെയും ധരിച്ചുകൊണ്ടിരുന്ന ശ്രീമഹേശ്വരന്‍ തന്റെ വിവാഹവേളയില്‍ സര്‍വ്വാലങ്കാര വിഭൂഷിതനായിരുന്നുവെന്നു പറയപ്പെടുന്നത് തന്നെ ആഭരണങ്ങളുടെ മാഹാത്മ്യത്തിനു മാറ്റ് കൂട്ടുന്നതാണല്ലോ.

മൂലമന്ത്രം

👉 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ
👉 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
👉 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ
👉 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ
👉 ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
👉 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ
👉 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
👉 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
👉 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ
👉 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ
👉 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ
ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ
👉 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
👉 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
👉 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ
👉 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ
👉 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
👉 സൂര്യന്റെ മൂലമന്ത്രം എന്ത്?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
👉 ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
ഓം സോമായ നമഃ
👉 കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
👉 മൂകാംബികയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
👉 ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ

അശ്മകന്‍

🐚🍃അശ്മകന്‍🌞
💦💦💦💦🌾🌾🌾🌾🌿🌿🌿🌿🌱🌱

ഒരിക്കല്‍ അയോദ്ധ്യ🏰 ഭരിച്ചിരുന്ന രാജാവായിരുന്നു👨🏻 കന്മാഷപാദന്‍.ഇദ്ദേഹം 🐘നായാട്ടിനായി🐇 വനത്തിലൂടെ🌳🌴🌱🌿 സഞ്ചരിക്കേ, ആ മാര്‍ഗ്ഗത്തിനു തടസ്സമായി ഒരു വ്യക്തിയെ🚶🏻 കണ്ടു.അത് ശക്തി ആയിരുന്നു, വസിഷ്ഠപുത്രായ ശക്തി.തന്‍റെ മാര്‍ഗ്ഗത്തിനു വിഘ്നമായി നില്‍ക്കുന്ന ശക്തിയെ കന്മാഷപാദന്‍ ഉപദ്രവിച്ചു.കോപത്താല്‍ ശക്തി ആ രാജാവിനെ😨 ശപിച്ചു:

“നീ ഒരു രാക്ഷസനായി തീരട്ടെ!!”

ശാപം ഫലിച്ചു, കന്മാഷപാദന്‍ രാക്ഷസനായി.അപ്പോള്‍ തന്നെ ആ രാക്ഷസന്‍ ശക്തിയെ വധിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞു..

വസിഷ്ഠന്‍🤗 കന്മാഷപാദനെ അനുഗ്രഹിക്കുകയും, അദ്ദേഹത്തിന്‍റെ രാക്ഷസസ്വഭാവം👺 മാറ്റി കൊടുക്കുകയും ചെയ്തു.സന്തുഷ്ടനായ രാജാവ്, വസിഷ്ഠനെയും കൂട്ടി അയോദ്ധ്യയിലേക്ക് പോയി.അവിടെ വച്ച് കന്മാഷപാദന്‍റെ അനുവാദത്തോടെ രാജ്ഞിയായ മദയന്തി👩🏻 വസിഷ്ഠനാല്‍ ഗര്‍ഭിണിയായി.തുടര്‍ന്ന് വസിഷ്ഠന്‍ വനത്തിലേക്ക് തിരികെ പോയി.

പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു..
മദയന്തി പ്രസവിച്ചില്ല.ഒടുവില്‍ അവര്‍ ഒരു കല്ലിന്‍റെ കഷ്ണം കൊണ്ട് വയര്‍ ഉടക്കുകയും അങ്ങനെ ഒരു പുത്രന്‍👶🏻 ജനിക്കുകയും ചെയ്തു.അതാണ്‌ അശ്മകന്‍.
മദയന്തി അരകല്ലിന്‍പിള്ള( അശ്മം) കൊണ്ടാണത്രേ വയര്‍ ഉടച്ചത്, അതിനാലാണ്‌ പുത്രനു അശ്മകന്‍ എന്ന് പേരായത്.🍃🐚

ഗീതാസന്ദേശം

*ഗീതാസന്ദേശം*
ധര്‍മ്മബോധത്തോടെയും, അനുയോജ്യമായ വ്യക്തികള്‍ക്കും, അനുയോജ്യസ്ഥലത്തും, കാലത്തും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ മാത്രം ലക്ഷ്യമാക്കി നല്‍കുന്ന ദാനമാണ്‌ സാത്വികദാനം. അനുയോജ്യമല്ലാത്ത വ്യക്തി, സ്ഥലം, കാലം ഇവയില്‍ ആര്‍ക്കോ വേണ്ടി പൂര്‍ണ മനസ്സില്ലാതെ ബലാല്‍ക്കാരമെന്നപോലെ, തിരിച്ച്‌ വലുത്‌ പ്രതീക്ഷിച്ചുനല്‍കുന്നത്‌ രാജസീകദാനം. അനുയോജ്യമല്ലാത്ത വ്യക്തിക്ക്‌, പല ദേശത്തില്‍ വച്ച്‌, പല സമയത്ത്‌ കൊടുക്കുന്നതും, പ്രതിഫലം പ്രതീക്ഷിച്ചുകൊടുക്കുന്നതും, തിന്മയുടെ ഫലം തരുന്നതും പകയോടെ, പ്രതികാരത്തോടെ നല്‍കുന്നതുമായത്‌ താമസീകദാനം. മന്ത്രങ്ങളും ഓംകാരവും ജപിച്ച്‌ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍, ഓം തത്‌ സത്‌ ജപിച്ചുചെയ്യുന്നതുമായ എല്ലാ നന്മ നിറഞ്ഞ കര്‍മ്മങ്ങളും യജ്ഞം പോലെ പവിത്രമാണ്‌. അത്‌ സാത്വികമാണ്‌. അപവിത്രമായതിനെ പോലും പവിത്രമാക്കുന്നു.
ആഗ്രഹങ്ങള്‍ ജനിപ്പിക്കുന്നതും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ചെയ്യുന്നതുമായ കര്‍മ്മങ്ങള്‍ വേണ്ടെന്ന്‌ വയ്ക്കലാണ്‌ സന്യാസം. മറ്റ്‌ ചിലരുടെ അഭിപ്രായത്തില്‍ കര്‍മ്മഫലങ്ങള്‍ വേണ്ടെന്ന്‌ വയ്ക്കുന്നതും സന്യാസമാണ്‌. ചിലര്‍ പറയുന്നു, എല്ലാ കര്‍മ്മങ്ങളിലും അല്‍പമെങ്കിലും തിന്മകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കര്‍മ്മങ്ങളും വേണ്ടെന്ന്‌ വയ്ക്കലാണ്‌ സന്യാസമെന്ന്‌. യഥാര്‍ത്ഥത്തില്‍ ത്യാഗസഹിതമായ സന്യാസചര്യപോലും മൂന്നുവിധമുണ്ട്‌. യജ്ഞഭാവത്തോടുകൂടിയ സന്യാസമാണ്‌ ശരി. അതിനുതകുന്ന കര്‍മ്മങ്ങള്‍ ചെയ്തേ മതിയാകൂ. ആ കര്‍മ്മങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നു.
അതിനാല്‍ ത്യാഗം, തപസ്‌, ദാനം, പരസഹായം ഇവയെല്ലാം മാനസീക ബന്ധങ്ങളില്ലാതെയനുഷ്ഠിക്കണം. എന്നാല്‍ സന്യാസത്തിന്റെ പേരില്‍ സ്വന്തം ധര്‍മ്മം ത്യജിക്കുന്നതും അജ്ഞതകൊണ്ട്‌ സ്വധര്‍മ്മം അനുഷ്ഠിക്കാതിരിക്കുന്നതും താമസീകമായ ത്യാഗവും സന്യാസവുമാണ്‌. എല്ലാ കര്‍മ്മവും ഒരു ഭാരമാണെന്നും ദുഃഖമാണെന്നും വിചാരിച്ച്‌ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച്‌ മറ്റ്‌ ഫലങ്ങള്‍ പ്രതീക്ഷിച്ച്‌ ചെയ്യുന്നത്‌ രാജസീക സന്യാസമാണ്‌. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്ല മനസ്സോടെ സ്വധര്‍മ്മമനുഷ്ഠിച്ച്‌ മേറ്റ്ല്ലാം ത്യജിക്കുന്ന സന്യാസം സാത്വികമാണ്‌. സാത്വികസന്ന്യാസത്തിലൂടെ താല്‍ക്കാലിക സന്തോഷവും, സുഖവും, ബന്ധനവും ഒന്നും പ്രതീക്ഷിക്കാതെ അനുഷ്ഠിക്കുമ്പോള്‍ അത്‌ ശാശ്വതമായ നന്മക്ക്‌ കാരണമായിത്തീരുന്നു. മനുഷ്യനായി ജനിച്ചവന്‌ എല്ലാ പ്രവൃത്തികളും ഉപേക്ഷിക്കാന്‍ സാധ്യമല്ല. അതില്‍ കര്‍മ്മഫലങ്ങള്‍ ത്യജിക്കുന്നത്‌ തന്നെ ലളിതമായ സാത്വിക സന്യാസം, പല കര്‍മ്മങ്ങള്‍ക്കും ഇഷ്ടമുള്ള ഫലം, ഇഷ്ടമില്ലാത്ത ഫലം, മിശ്രഫലം എന്നീ പ്രകാരം മൂന്നുതരത്തിലുള്ള ഫലങ്ങളുണ്ട്‌. നല്ല സന്യാസിക്ക്‌ ഈ മൂന്നുതരത്തിലുള്ള ഫലങ്ങളും പ്രശ്നമാകുന്നില്ല. സന്യാസിക്ക്‌, കര്‍മ്മയോഗവും ജ്ഞാനയോഗവും ഒരേ ലക്ഷ്യവും മാര്‍ഗ്ഗവും നല്‍കുന്നു. കര്‍മ്മത്തിനാധാരം, കര്‍മ്മം ചെയ്യുന്നവന്‍, കര്‍മ്മേന്ദ്രിയങ്ങള്‍, വ്യത്യസ്തകര്‍മ്മങ്ങള്‍, കര്‍മ്മത്തിന്‌ സാക്ഷിത്വം വഹിക്കുന്ന ആത്മാവ്‌, ഈ അഞ്ചും ജ്ഞാനയോഗിക്കും കര്‍മ്മയോഗിക്കും ഒരു പോലെയാണ്‌. ജ്ഞാനയോഗിയും കര്‍മ്മയോഗിയും ഇവിടെ ഒത്തുചേരുന്നു.

– ഡോ. എന്‍.ഗോപാലകൃഷ്ണന്‍
             🍃🐚ജന്മഭൂമി:🐚🍃

*കൈ കൂപ്പുന്നത് എന്തിന്?*

തന്നെക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈ കൂപ്പുന്നത് . കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്ത് പിടിച്ച് ‘നമസ്തേ’ എന്ന്‍ അഭിവാദ്യം ചെയ്യുന്നു . നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെ എന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്റെ എന്നും ‘ന’ എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ നമസ്തേ എന്നാല്‍ “എന്റേതല്ല , സര്‍വ്വതും ഈശ്വര സമമായ അങ്ങയുടെത്” എന്നാണ് . ഇവിടെ ‘ഞാന്‍’, ‘എന്റേത്’ എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന്‍ വ്യക്തം .
ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന, വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരാം തിരിക്കാം . ഒന്ന് ഊര്‍ദ്ധ്വം , രണ്ട് മദ്ധ്യം , മൂന്ന് ബാഹ്യം .കൈപ്പത്തികളും അഞ്ചു വിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളില്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വ നമസ്തേ .ഇതു സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍ , ബലികര്‍മ്മങ്ങളില്‍ , യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണഗതിയും പൂര്‍ണ്ണ വിധേയ ഭാവവും ആണ് ഇതോടൊപ്പം ‘നമോ നമ’ ശബ്ദമാണ് ഉപയോഗിക്കേണ്ടത്.
മധ്യ നമസ്തേ എന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്ത് നെഞ്ചോട്‌ തൊട്ടു വെക്കണം . ഇതു ഈശ്വര ദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗി ദര്‍ശനം
എന്നിവയ്ക്ക് ഉപയോഗിക്കുന്നു . ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യ ബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ് . ‘നമാമി’ ശബ്ധമാണ് ഇവിടെ ഉപയോഗിക്കേണ്ടത് .
ബാഹ്യ നമസ്തേ എന്നാല്‍ കൈപ്പത്തിയും അഞ്ചു വിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോടു ചേര്‍ത്ത് വെക്കണം .(ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും,ചൂണ്ടുവിരൽ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്പ്പിച്ചിട്ടുള്ളത് .അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്). ഇത് ദേവ പൂജ, സ്വയം പൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് .വലതു കൈയ്യിന്റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതു കൈയ്യിന്റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട് ,പിംഗള നാഡി രജോ ഗുണത്തിന്റെയും ഇഡാ നാഡി തമോ ഗുണത്തിന്റെയും പ്രതീകമാണ് .കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാന്‍ എന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും…

ആശ്രിതവാത്സല്യത്തിന്റെ നേര്‍ക്കാഴ്ചയായി ഘട്ടിയം ചൊല്ലല്‍

പതിവായി ദീപാരാധനയ്ക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനും ഉളള പ്രത്യേക ചടങ്ങാണ്‌ ഘട്ടിയം ചൊല്ലല്‍. കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലും ഇത്തരമൊരു ചടങ്ങ്‌ നടന്നു വരുന്നതായോ, നടന്നിരുന്നതായോ കേട്ടുകേള്‍വി പോലും ഇല്ല. ഏകദേശം അഞ്ചടിപൊക്കം വരുന്ന, വെളളി പൊതിഞ്ഞ്‌ മുകളില്‍ ഋഷഭവാഹനം ഘടിപ്പിച്ച ഒരു വടിയും കൈയ്യില്‍ പിടിച്ചുകൊണ്ട് അഞ്ജലീബദ്ധനായി നിന്ന്‌ ഭഗവാന്റെ സ്‌തുതിഗീതങ്ങള്‍ ചൊല്ലുക എന്നതാണ്‌ ഘട്ടിയം ചൊല്ലല്‍ ചടങ്ങ്‌. തിരുവിതാംകൂര്‍ മഹാരാജാവായ ആയില്യം തിരുനാളിന്റെ കാലത്താണ്‌ ആയിരത്തിമുപ്പത്തൊമ്ബതാം ആണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതി ഈ ചടങ്ങിന് സമാരംഭം കുറിച്ചത്‌. വൈക്കത്തപ്പന്റെ ആശ്രിതവാത്സല്യത്തിന്റെയും, ദീനാനുകമ്ബയുടെയും ഉത്തമദൃഷ്ടാന്തം കൂടിയാണ്‌ ഒന്നരനൂറ്റാണ്ടു പോലും പഴക്കമില്ലാത്ത ഈ അനുഷ്‌ഠാനം. ശിവഭക്തനും നിര്‍ദ്ധനനും അനന്യശരണനുമായ ഒരു വൃദ്ധബ്രാഹ്‌മണന്‍ വൈക്കത്തപ്പനെ ഭജിച്ചുകൊണ്ട് കാലംകഴിക്കവേ ഒരു ദിവസം പ്രാതലിനു ഊണു കഴിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെയടുത്ത്‌ ഇരുന്ന്‌ ഊണുകഴിക്കുവാന്‍ ഇത്തിരി സ്ഥലം ചോദിച്ച്‌ മറ്റൊരു ബ്രാഹ്‌മണന്‍ വന്നു നിന്നു. തല്‍ക്ഷണം വൃദ്ധ ബ്രാഹ്‌മണന്‍ ആഗതനും കൂടി സ്ഥലം കൊടുക്കുകയും കുശലപ്രശ്‌നങ്ങള്‍ നടത്തി ഊണുകഴിച്ചുകൊണ്ടിരിക്കെ സ്വന്തം ശോച്യാവസ്‌ഥ ആഗതനോടു പറയുകയും ചെയ്‌തു. തല്‍സമയം ‘മഹാരാജാവ്‌ താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളാണെന്നും ആയതിനാല്‍ നാളെത്തന്നെ തിരുവനന്തപുരത്തു വന്ന്‌ മഹാരാജാവിനെ മുഖം കാണിക്കണമെന്നും, ബാക്കിയെല്ലാം ഞാന്‍ ശരിയാക്കിക്കൊളളാമെന്നും പറഞ്ഞ്‌’ സ്ഥലം ചോദിച്ചു വന്ന ബ്രാഹ്‌മണന്‍ ഊണു കഴിഞ്ഞ്‌ എഴുന്നേറ്റ്‌ എങ്ങോ അപ്രത്യക്ഷനായി. ഒട്ടു ശുഭാപ്‌തിവിശ്വാസമില്ലാതെയാണെങ്കിലും വൃദ്ധബ്രാഹ്‌മണന്‍ പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്തേയ്ക്കു പോയി മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്തുനിന്നും വരുന്ന വൃദ്ധബ്രാഹ്‌മണനെ കണ്ട് ആശ്ചര്യപരതന്ത്രനായ ആയില്യംതിരുനാള്‍ മഹാരാജാവ്‌ തനിക്ക്‌ തലേദിവസം രാത്രിയിലുണ്ടായ ദിവ്യ സ്വപ്‌നത്തെപ്പറ്റിയും ആ സ്വപ്‌നത്തിലൂടെ വൈക്കത്തപ്പന്‍ എന്റെ ക്ഷേത്രത്തില്‍ ഘട്ടിയം ചൊല്ലല്‍ ഇല്ല എന്നും ആയതിനാല്‍ നാളെ വൈക്കത്തു നിന്നും വന്നെത്തുന്ന വന്ദ്യവയോധികനായ ബ്രാഹ്‌മണനെ വേണ്ടവിധം സല്‍ക്കരിച്ച്‌ ഋഷഭവാഹനം ഉറപ്പിച്ച ഒരു വെളളിവടിയും കൊടുത്ത്‌ ഘട്ടിയം ചൊല്ലല്‍ ചുമതലപ്പെടുത്തി വിടണം’ എന്ന്‌ തന്നോട്‌ അരുളി ചെയ്‌ത കഥയും പറഞ്ഞു. അനന്തരം അന്നുതന്നെ ഒരു വെളളിവടിയുണ്ടാക്കി ഋഷഭവാഹനം ഘടിപ്പിച്ച്‌ വാദ്യമേളങ്ങളോടും ആ‌ര്‍ഭാടങ്ങളോടും കൂടി തിരുവൈക്കത്തപ്പന്റെ സന്നിധാനത്തില്‍ വന്ന്‌ ഘട്ടിയം ചൊല്ലാനുളള ചുമതല ബ്രാഹ്‌മണനെയേല്പിച്ച്‌ വെളളിവടികൊടുക്കുകയും അതിനു പ്രതിഫലമായി ഒരു തുക മാസം തോറും ദേവസ്വത്തില്‍ നിന്ന്‌ വൃദ്ധബ്രാഹ്‌മണനു കൊടുക്കാന്‍ ഏര്‍പ്പാടാക്കി തിരിച്ചു പോവുകയും ചെയ്‌തു. ഇന്നും മുടങ്ങാതെ ഈ ചടങ്ങ്‌ ക്ഷേത്രത്തില്‍ നടന്നുവരുന്നു

പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല

തൈത്തിരീയബ്രാഹ്മണത്തില്‍ പശു അന്നമാണ് എന്ന് പറയുന്നുണ്ട് എന്ന വാദത്തെ ഒന്നു പരിഗണിച്ചുനോക്കാം. ‘അഥോ അന്നം
വൈ ഗൗ’എന്നതിനാണ് പശു അന്നമാണ് എന്ന അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ഇനി തെറ്റായ ആ അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെ അവിടെ ലുപ്ത തദ്ധിത പ്രക്രിയ അനുസരിച്ച് പാല്‍ എന്നെടുക്കാതെ എന്തിനു മാംസം എന്നുതന്നെ ചിന്തിക്കണം? ഇനി യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച്….
ഇപ്രകാരം അര്‍ത്ഥം കല്പിച്ചാല്‍ ശതപഥബ്രാഹ്മണത്തിലെ ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന് രാഷ്ട്രം കുതിരയാണ് എന്നര്‍ത്ഥം വന്നുചേരും. എന്നാല്‍ സംഗതി അതല്ല.
നിഘണ്ടുവിലെ ഈ വാക്യങ്ങള്‍ പരിശോധിക്കുക. ‘ഗൗരിതി പൃഥിവ്യാ നാമധേയം’, ‘ഗതേര്‌വൗകാരോ നാമകരണഃ’, ‘ സര്‌വേ’പി രശ്മയോ ഗാവ ഉച്യന്തേ’
”അതായത് ഗൗ എന്ന ശബ്ദത്തിന് ഭൂമി എന്നര്‍ത്ഥമുണ്ട്. കാരണം ഗമിക്കുന്നത്/ ഗമിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ‘ഗ’യോട് ‘ഔ’ ചേര്‍ന്നാണ് ‘ഗൗ’ പദം ഉണ്ടായത്. ഗമിക്കുന്നതിനാല്‍ രശ്മികളും ഗോക്കള്‍തന്നെ”. ഗൗ ശബ്ദത്തിന് അന്നമെന്നും അര്‍ത്ഥമുണ്ട് എത് ശതപഥബ്രാഹ്മണം 4.3.1.25ല്‍ നിന്നും മനസ്സിലാക്കാം. കാരണം അന്നം നമ്മെ ഗമിപ്പിക്കുന്നു. അന്നം ഉപയോഗിച്ചാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സാരം. അതുകൊണ്ടാണ് അന്നം കൃഷിചെയ്യുതിനെ പണ്ട് ഗോപൂജ എന്നുവിളിച്ചിരുന്നത്. ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന്റെ അര്‍ത്ഥമെന്തായിരിക്കും…’അശ്വ ശബ്ദത്തിന് രാഷ്ട്രം എന്നര്‍ത്ഥമുണ്ട്’ എന്നതാണതിന്റെ അര്‍ത്ഥം. അശ്വമേധമെന്നാല്‍ കുതിരയെകൊല്ലുന്ന യജ്ഞമല്ല എന്നും അതു രാഷ്ട്രസേവയാണെന്നും ശതപഥം 13.1.6.3 പഠിച്ചാല്‍ മനസ്സിലാകും.രാഷ്ട്രത്തിനുവേണ്ടി വീരമൃത്യു വരിച്ച ഭഗത്സിംഗും ആസാദും ബിസ്മിലും അഷ്ഫാഖുള്ളാ ഖാനുമെല്ലാം ചെയ്തത് അശ്വമേധയജ്ഞമാണെന്ന് സാരം.
പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല..

ഇഷ്ടദേവതയുടെ ആവശ്യകത

ഇഷ്ടദേവതയുടെ ആവശ്യകത

ആധുനിക മനുഷ്യന്‍ വളരെ എളുപ്പം പറയുന്നു: ‘ഈശ്വരന്‍ സര്‍വ്വദിക്കിലുമുണ്ട്‌.’ എന്നാല്‍ ഈശ്വരൂപം ചിന്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തനിക്ക്‌ വ്യക്തമായ ധാരണയൊന്നുമില്ല. മിക്ക ആളുകള്‍ക്കും ഈശ്വരനെപ്പറ്റി വളരെ അവ്യക്തമായ ആശയം മാത്രമാണുള്ളത്‌. നിരാകാരനായ ഈശ്വരനെ ആരാധിക്കുന്ന വ്യക്തി വീട്ടില്‍ തന്റെ ശരീരവും അതിനോട്‌ ബന്ധപ്പെട്ട വ്യക്തികളുമായി തിരക്കുപിടിച്ച്‌ കഴിയുന്നു. ചൈതന്യത്തിന്റെ മണ്ഡലത്തിലേക്ക്‌ ഉയര്‍ന്ന്‌ അവ്യക്തവും സൂക്ഷ്മവുമായ ഒരു സത്യത്തോട്‌ ഇടപെടാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല. എന്നാല്‍ അയാള്‍ അതിനെക്കുറിച്ച്‌ ഒരുപാട്‌ സംസാരിക്കും. നമുക്ക്‌ ശരിയായ ശരീരബോധം ഉള്ളപ്പോള്‍, നാം നമ്മുടെ വ്യക്തിത്വത്തെമാത്രം ഏകസത്യമെന്ന്‌ കരുമ്പോള്‍, നമ്മുടെ ആദ്ധ്യാത്മക സാധനയ്ക്കും വളര്‍ച്ചയ്ക്കും ഒരിഷ്ടദേവത ആവശ്യമാണ്‌.

ഒരു താണതലത്തില്‍ കേവലസത്യം അവ്യക്തമായിത്തീരുന്നു. ഒരു ഉയര്‍ന്നതലത്തില്‍ അത്‌ സത്യമാണെങ്കിലും രൂപത്തിന്റെയും വ്യക്തിത്വത്തിന്റെയും താണതലത്തില്‍ നമ്മുടെ മനസ്സില്‍ പൊന്തുന്ന ദുഷിച്ചതും നാം ആഗ്രഹിക്കാത്തതുമായ ചിത്രങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രതികരണം ചെയ്യാന്‍ സാധിക്കുന്നില്ല, അതിന്‌ നമുക്ക്‌ പവിത്രവും നല്ലതുമായ ചിന്തകളും ചിത്രങ്ങളും ആവശ്യമാണ്‌. ഇവിടെയാണ്‌ ഇഷ്ടദേവതയുടെ ആവശ്യകത. നമ്മുടെ ഏറ്റവും സമുന്നതാശയങ്ങള്‍ ഇഷ്ടദേവതയില്‍ നാം സാക്ഷാത്കരിക്കുന്നു. നമ്മുടെ എല്ലാം രൂപങ്ങള്‍ സത്യമാണെന്ന്‌ കരുതുന്നിടത്തോളം കാലം നമുക്ക്‌ നിശ്ചിതമായ ഒരിഷ്ടദേവതയും ആവശ്യമാണ്‌. എന്നാല്‍ അതേ സമയം രൂപത്തിനെയും രൂപമില്ലാത്തതിനെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു കണ്ണികൂടി നമുക്ക്‌ ആവശ്യമാണ്‌. രൂപം അരൂപത്തിന്റെ ഒരു പ്രകടനം മാത്രമാണ്‌. ഇഷ്ടദേവത എല്ലാറ്റിനും താങ്ങായി നില്‍ക്കുന്ന അരൂപസത്യത്തിന്റെ ഒരു പ്രതീകമാണ്‌.

ഇഷ്ടദേവത പരിമിതത്തെയും അപരിമിതത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു കണ്ണിയായി നിലകൊള്ളുന്നു. ഇങ്ങനെ കരുതിയാല്‍ അത്‌ ബുദ്ധിയേയും ഹൃദയത്തേയും തൃപ്തിപ്പെടുത്തും. ബുദ്ധിക്ക്‌ അപരിമിതം വേണം; വികാരങ്ങള്‍ക്ക്‌ പരിമിതസത്യം വേണം. ശരിയായ വെളിച്ചത്തില്‍, തത്ത്വത്തിന്റെ പ്രകടമായ വൃഷ്ടിരൂപമാണ്‌ ഇഷ്ടദേവത എന്ന്‌ കരുതുന്നുവെങ്കില്‍ ഇതു രണ്ടും നാം അതില്‍ കാണുന്നു.
ഈ രൂപം മനസ്സില്‍ കൊണ്ടുവരുന്നതില്‍ ശബ്ദപ്രതീകമായ ‘ഓം’കാരത്തെ ആശ്രയിക്കാവുന്നതാണ്‌. ആദ്യം രൂപത്തെക്കുറിച്ചും പിന്നെ അരൂപത്തെക്കുറിക്കും ഇതുപോയഗിക്കാവുന്നതാണ്‌. എന്നാല്‍ സാധാരണയായി അധികാരമുള്ള ഒരു ഗുരു നല്‍കിയിട്ടുള്ള കൂടുതല്‍ വാക്കുള്ള ഒരു മന്ത്രമാണ്‌ ഉപയോഗിക്കാറുള്ളത്‌. സാധകന്‌ ഗുരുവിലും മന്ത്രശക്തിയും വിശ്വാസം വേണം. ജപിക്കുമ്പോള്‍ മന്ത്രജപത്തോടൊപ്പം സാധകന്‍ ഇഷ്ടദേവതയുടെ രൂപമോ ശബ്ദപ്രതീകത്തോട്‌ ബന്ധപ്പെട്ട അരൂപഭാവമോ കൂടി ചന്തിക്കണം. നമ്മുടെ ബോധകേന്ദ്രം നമ്മെ ആകപ്പാടെ, അല്ല, പ്രപഞ്ചത്തെ ആകെയും യാതൊരു പരിമിതിയുമില്ലാതെ അതിനപ്പുറവും വ്യാപിച്ചുനില്‍ക്കുന്ന അനന്തചൈതന്യത്തിന്റെ ഒരുഭാഗമാണ്‌. ആദ്യം ശബ്ദവും ചിന്തയും ഒന്നിച്ചുപോകുന്നു. പിന്നെ ശബ്ദം ഈശ്വരചിന്തയിലും ബോധത്തിലും ലയിക്കുന്നു. സാധന ചെയ്ത്‌ പുരോഗമിക്കുമ്പോള്‍ ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന്‌ കൂടുതല്‍ മനസ്സിലാക്കും.

– യതിശ്വരാനന്ദ സ്വാമികള്‍