ഗോ മാഹാത്മ്യം

     ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനഘടകമാണ് ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്ന് പറയുന്നു. ഋഷിമാര്‍ ഗോക്കളെ പരിപാലിച്ച് അവയുടെ പാലില്‍നിന്ന് കിട്ടുന്ന നെയ്യ് എടുത്താണ് ലോകനന്മാക്കായി യജ്ഞകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയില്‍ ശിവനും, കഴുത്തില്‍ പാര്‍വ്വതിയും, കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ചുണ്ടില്‍ വസുക്കളും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും നിശ്വാസത്തില്‍ നാല് വേദങ്ങളും ആറ് വേദാംഗങ്ങളും വായില്‍ അഗ്നിയും കണ്ണില്‍ സൂര്യചന്ദ്രന്മാരും മദ്ധ്യത്തില്‍ ബ്രഹ്മാവും ചര്‍മ്മത്തില്‍ പ്രജാപതിയും ചെവികളില്‍ ആശ്വനീദേവന്മാരും കക്ഷത്തില്‍ സാധുദേവതകളും മുതുകില്‍ നക്ഷത്രങ്ങളും അപാനത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും മൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും വക്ഷസ്സില്‍ സുബ്രഹ്മണ്യനും വാലില്‍ രമയും പാര്‍ശ്വത്തില്‍ വിശ്വദേവന്മാരും കാല്, മുട്ട്, തുട എന്നിവടങ്ങളില്‍ പഞ്ചവായുക്കളും കുളമ്പിന്റെ അംഗത്തില്‍ സര്‍പ്പങ്ങളും മധ്യത്തില്‍ ഗന്ധര്‍വ്വന്മാരും അകിടില്‍ ചതുര്‍സ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു. അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭീഷ്ടഫലസിദ്ധി പ്രദാനം ചെയ്യും.

കേരളത്തിലെ ദേവതാ സങ്കല്പങ്ങളെ മൂന്ന് രീതിയിൽ തിരിക്കാം

_*1.കാവുകൾ*_
_*2. ക്ഷേത്രങ്ങൾ*_
_*3. മഹാക്ഷേത്രങ്ങൾ*_

ഇതിൽ *കാവുകളിൽ* സാധാരണയായി രാജസിക, താമസിക ഗണങ്ങളിൽ വരുന്ന ദേവതാ സങ്കല്പങ്ങളെയാണ് ആരാധിക്കുന്നത്. കാവുകൾ ജൈവവൈവിധ്യങ്ങൾ ആണ്. പ്രകൃതി വിഭവങ്ങളെയും, ബിംബങ്ങളെയും ബന്ധപ്പെടുത്തിയാണ് കാവുകളിൽ ദേവതാരാധന നടത്തുന്നത്. ഒരു കാവ് ധാരാളമാണ് ഒരു ഗ്രാമത്തിന് അന്തരീക്ഷ ശുദ്ധീകരണത്തിനും ശുദ്ധജല സ്രോതസിനും. എന്നാൽ ഇന്ന് കാവുകൾ നശിപ്പിച്ച്, അവിടെ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. തെറ്റാണ് ഇത്. നമ്മുടെ വിഷയം കാവുകൾ അല്ലാത്തത് കൊണ്ട് തല്ക്കാലം ക്ഷേത്രത്തിലേക്ക് മടങ്ങാം.

*എല്ലാ ഭാവത്തിലുള്ള ദേവതകളയും ( സാത്വിക, രാജസിക, താമസിക) ക്ഷേത്രങ്ങളിൽ അതിന്റെ സമ്പ്രദായത്തിൽ, സവിശേഷ താന്ത്രികവിധി പ്രകാരം സഗുണഭാവത്തിൽ ആരാധിക്കുന്നു*.       

ഇനി *മഹാക്ഷേത്രങ്ങൾ* ആണെങ്കിലോ പഞ്ചപ്രാകാരങ്ങളോട് കൂടിയതും, സർവ്വ ലക്ഷണങ്ങളോടുകൂടിയതും അടിസ്ഥാന ശില മുതൽ മകുടം വരെ കുത്തനേയും ബിംബ പ്രതിഷ്ഠ മുതൽ ഗോപുരം വരെ നീളത്തിലും; രണ്ട് രീതിയിൽ ഷഡാധാരം കല്പിക്കപ്പെട്ടതുമായിരിക്കണം.
          
കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.

*ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍.*
അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്രസങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്.
          
മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഒക്കെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും…. *ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും.* ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും.

ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍

🙏🙏🙏👍
ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്.

1. *ഒന്നിനയും ഭയക്കാതിരിക്കുക*

മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ ശ്രീ കൃഷ്‌ണന്‍ തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട് മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ഒരു സാധാരണ മനുഷ്യനോ പട്ടാളക്കാരനോ നേതാവോ ഒരിക്കല്‍ പോലും തങ്ങളുടെ സമ്പത്തിനെക്കുറിച്ചോ പദവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഭയക്കുന്നില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരമാകും.

2. *ഒന്നിനെയും സംശയിക്കാതിരിക്കുക*

ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍ എന്നത്. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. അതേസമയം, അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വചിന്തകരുടെ നിര്‍ദ്ദേശങ്ങളും പണ്ഡിതരുടെ വാക്കുകളും തള്ളിക്കളയരുത്.

3. *വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക*

ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.

4. *എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക*

എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

5. *കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക*

ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള പാതയല്ല. കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതും സൌഹൃദങ്ങള്‍ ഉപേക്ഷികുന്നതും ഒരിക്കലും ആത്മീയജ്ഞാനത്തിനുള്ളതോ നിത്യമായ സമാധാനത്തിനു വേണ്ടിയുള്ളതോ ആയ മാര്‍ഗമല്ല. ലൌകികലോകത്ത് ജീവിക്കുമ്പോള്‍ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പൂര്‍ണ സമര്‍പ്പണത്തോടെ അവനവനില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചെയ്യുക. ലൌകികമായതെല്ലാം ഉപേക്ഷിച്ചിട്ടും അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് ഒരാളുടെ പരാജയമാണ്.

6. *പരംപൊരുളിനെ തിരിച്ചറിയുക*

ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്. സര്‍വ്വവ്യാപിയായ ഈശ്വരനെ തിരിച്ചറിയുക എന്നതാണ് മനസ്സിന്റെയും ആത്മാവിന്റെയും സന്തോഷം എന്നു പറയുന്നത്.

7. *സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല*

നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. എന്നാല്‍, കണ്ണാടി തെളിമയുള്ളതല്ലെങ്കില്‍ അതില്‍ തെളിയുന്ന പ്രതിബിംബം മങ്ങിയതും തെളിമയില്ലാത്തതും ആയിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും.

8. *എല്ലാത്തിനോടും സമചിത്തത പാലിക്കുക*

ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല. ധ്യാനം ശീലിക്കുന്ന ഒരാള്‍ക്ക് എല്ലാ സങ്കടങ്ങളെയും മറികടക്കാന്‍ കഴിയും. ശരിയായ ഉറക്കവും ശരിയായ ഭക്ഷണവും ശീലമാക്കുക.

9. *കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക*

കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കുകയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

10. *ശരീരം എന്നത് നശ്വരമാണ്; ആത്മാവ് ആണ് അനശ്വരം*

ഒരു കഷണം വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ കൃഷ്‌ണന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല.(narayaneeyam)

രക്ഷസ്സ്

**

രക്ഷസ്സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ പേടിക്കുന്നു….ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില്‍ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങള്‍ …..ഭയം കൊണ്ട് ഞെട്ടുന്നു…എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്…

“യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ”
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു …കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു ….ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്…കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 – )o അദ്ധ്യായത്തില്‍ കാണുന്നു…..ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക,ജീവിക്കുക,ഭവിക്കുക,എന്നിവയാണ്..അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം ….
കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ…ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു …

തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി കേരളത്തില്‍ ചെയ്തുവരുന്നത് ….പൂര്‍വ്വപാപം,ജന്മാന്തരദുരിതങ്ങള്‍,ഗ്രഹപ്പിഴകള്‍ ,മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്…കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍ , ഗ്രഹപ്പിഴകള്‍ ,രോഗങ്ങള്‍ ,ശാപങ്ങള്‍ ,എന്നിവ മാറി ഐശ്വര്യം,ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്….കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്…രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്…അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂര്‍ത്തിയായോ അല്ല…മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്……കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്…
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച,വെളുത്തവാവ്(പൌര്‍ണ്ണമി),കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് …പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല…

കാളിദാസൻ

കാളിദാസൻ വെറും ഒരാട്ടിടയനായിരുന്നു. അദ്ദേഹം എങ്ങിനെ
യാണ് വിശ്വ മഹാകവിയായത്.ദേവീ കടാക്ഷം കൊണ്ടു മാത്രം. വിദുഷിയായ ഒരു രാജകുമാരിയുണ്ടായിരുന്നു. അവൾക്ക് വിവാ
ഹപ്രായമായി. പാണ്ഡിത്യത്തിൽ തന്നെ തോല്പിക്കുന്ന ആളെ മാ
ത്രമേ വിവാഹം ചെയ്യൂ എന്നായിരുന്നു രാജകുമാരിയുടെ നിശ്ച
യം. ധാരാളം വിദ്വാന്മാർ കുമാരിയോട് വാദപ്രതിവാദത്തിന്നു
വന്നു. പക്ഷേ അവരെല്ലാം പരാജിതരായി.

നിരാശരായ പണ്ഡിതന്മാർ ഏതെങ്കിലും വിധത്തിൽ അവളെ വഞ്ചിക്കുന്നമെന്ന് നിശ്ചയിച്ചു. അവർ ഒരു വിഡ്ഢിയെ അന്വേ
ഷിച്ചു നടക്കുകയായിരുന്നു. ഒരാൾ മരക്കൊമ്പിലിരുന്ന് അതി
ന്റെ കടമുറിക്കുന്നതു കണ്ടു. ബുദ്ധിഹീനനായ അവനെ തങ്ങ
ളു ടെ ഉപായത്തിന് പറ്റിയവനായിക്കണ്ടു താഴെ ഇറക്കി. നല്ല
വേഷഭൂഷാദികളണിയിച്ചു. മഞ്ചലിൽ ഇരുത്തി കൊട്ടാരത്തിലെ
ത്തിച്ചു. കൊട്ടാരത്തിന്റെ ചുമരിൽ രാവണന്റെ ചിത്രം കണ്ട് “അമ്പമ്പട രാഭണാ ” എന്ന അവൻ പറഞ്ഞു. ഇതു കേട്ട രാജകു
മാരി അത് തെറ്റാണ് രാവണ എന്നാണ് ശരിയെന്നു പറഞ്ഞു. എന്നാൽ പണ്ഡിതന്മാർ അതിലിടപെട്ടു. കുംഭകർണ്ണൻ, വിഭീഷ
ണൻ ഈ പേരുകളിൽ “ഭ”കാരം ഉണ്ട്. അതിനാൽ രാഭണ എന്നാ
ണ് യു ക്തം എന്ന് സ്ഥാപിച്ചു. അവരുടെ യുക്തിക്കു മുമ്പിൽ വഴങ്ങേണ്ടി വന്ന രാജകുമാരി മഹാ പണ്ഡിതനാണ് എന്ന് വിചാ
രി ച്ച് അയാളെ വിവാഹം ചെയ്തു.

രാത്രി മണിയറയിലെത്തിയ രാജകുമാരി നിലത്ത് ഒരു മൂലയിൽ
കിടന്നുറങ്ങുന്നവരനെക്കണ്ട് അമ്പരന്നു. മാത്രമല്ല ഉറക്കത്തിൽ ആടിനെ തെളിക്കുന്ന ശബ്ദവും ഉണ്ടാക്കുന്നു.ഇയാൾ വെറും
മൂഢനാണെന്ന് രാജകുമാരിക്ക് മനസ്സിലായി, ദു:ഖിതയായ അവൾ ആ ആട്ടിടയനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി.

ഇടയൻ വഴിയറിയാതെ നടന്നു ഒരു സ്ഥലത്ത് നിന്ന് ചെറിയൊരു വെളിച്ചം കണ്ടു. അവിടെക്ക് നടന്നു. അതൊരു കാളി ക്ഷേത്രമായിരുന്നു. അയാൾ അതിന്നുള്ളിൽ കയറി വാതിലടച്ചു.അർദ്ധരാത്രിയിൽ പുറത്തേക്ക് എഴുന്നള്ളിയ മഹാ
ദേവി തിരിച്ചെത്തി. ശ്രീകോവിലിന്റെ വാതിൽ ആരോ അടച്ചുതാഴ് ഇട്ടിരിക്കുന്നു.

 “അകത്താര്” കാളി ചോദിച്ചു. “പുറത്താര് ” എന്നായി ഇടയൻ
“പുറത്ത് കാളി” എന്ന് ദേവി പറഞ്ഞു. “അകത്ത് ദാസൻ ” എന്നായിരുന്നു ഇടയന്റെ ഉത്തരം:  ഉടൻ ദേവി നാവ് നീട്ടാൻ കല്പ്പിച്ചു. ദേവി വാൾമുനയാൽ നാവിൽ കാളി എന്നെഴുതി. ദേവീനാമ സ്പർശന മാത്രയിൽ കാളിദാസന് ജ്ഞാനോദയം ഉണ്ടായി.ഉടൻ ചൊല്ലിയ ശ്ളോകമാണത്രേ ഇത്.

ആനമ്ര സ്വാന്ത കേളീവിഹരണ കുരളി നീല നാളീകഹേളീ
വ്യാളി നാളിക ധൂളി കൃതസുമുഖദളീ കാര്യതാളീവനാളീ
ആദിത്യാരാവധൂളീകള കള ധരളീ ഭൂത പാദാംബുജാളീ
കാളീ   കാളാള കാളീ പൃഥു കുചയുഗളീപാതു മാം ഭദ്രകാളീ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ .

കാളരാത്രി ദേവി

*കാളരാത്രി ദേവി* :-

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.
കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.
ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.
ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.
യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കെപ്പെടും.
നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.

ജപിക്കേണ്ട മന്ത്രം:-

ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി

നവരാത്രി

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്…. തിന്മയുടെ മേല്‍ നന്മ…. 
ഇതാണ് നവരാത്രി നല്‍കുന്ന സന്ദേശം.
സൃഷ്ടിയുടെ മഹാശക്തിക്കാണ് പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്.
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് അതു ലക്ഷ്യമാക്കുന്നത്.
ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെക്കരുതി സത്വരജസ്തമോഗുണങ്ങളായും സൃഷ്ടിസ്ഥിതി സംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകടീഭവിക്കുന്നതാണ് ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും.
ത്രിഗുണാത്മികയായ പരാശക്തി പല പേരുകളില്‍ നാനാ ശക്തികളായി പ്രവര്‍ത്തിക്കുന്നു.
കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കാനുള്ള കരുത്താര്‍ജിക്കാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്കു പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു.
സ്‌നേഹം, ദയ തുടങ്ങിയ ദൈവികസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കാന്‍ മഹാനവമിദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്.
കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്.
*ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതിമാതാവായ സരസ്വതി*. ‘സാര’മായ ‘സ്വ’ത്തെ – അതായത് – *സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി*.
അതുകൊണ്ട് വിജയദശമിനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. *മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്*.
*ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം*.
മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. *ഓരോ ദേവീരൂപത്തേയും ഉപാസിക്കാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്*.
ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ…
*ദേവ്യുപാസന*
*ദുർഗാ ഭഗവതി* 
സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുശതേ.
*മഹാലക്ഷ്മി*
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവ ബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം.
*സരസ്വതി*
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.
*ക്ഷമാപ്രാര്‍ഥന*
അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വ്വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി.
*ദേവീസൂക്തം, ദേവീസ്‌തോത്രം കേശാദിപാദസ്തവം തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം*.

നവരാത്രി , വിജയ ദശമി , പൂജ വയ്പ്പ് ,എഴുത്തിനിരുത്തു

—————————————
*വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നത് പ്രധാനമാണ്*.
*നവരാത്രിയും*, *പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം*
മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു.
മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകമാണ്. *വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു*.
*നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി*.
മനുഷ്യന്റെ വ്യക്തിത്വവും, ഭക്തിയും വിദ്യയും ശക്തമാക്കി തരുന്നു അന്നേ ദിവസം. ഈ സദ്ഗുണങ്ങൾ ഇല്ലായിരുന്നെങ്കിൽ ശത്രുസംഹാര ശേഷവും ധന സമൃദ്ധിയുമുണ്ടാക്കാൻ പ്രയാസമായിരുന്നു. *മാത്രവുമല്ല ഇപ്പോൾ വർഷത്തിൽ മുഴുവൻ ദിവസവും എഴുത്തിനിരുത്തുന്ന സ്ഥലങ്ങളുമുണ്ട്*.
*നവരാത്രി സമയത്ത് അഷ്ടമി, നവമി, വിജയദശമി എന്നീ ദിവസങ്ങൾക്ക് എന്താണ് പ്രത്യേകത?*
നവരാത്രി സമയത്ത് അഷ്ടമി, നവമി, ദശമിക്കാണ് പ്രാധാന്യം *അഷ്ടമി തിഥിസന്ധ്യാ വേളയിൽ ഉള്ള സമയത്തണ് പൂജവയ്ക്കേണ്ടത്*. *ഈ വർഷം ഒക്ടോബർ 9 നാണ് ഗ്രന്ഥങ്ങൾ വയ്ക്കേണ്ടത്*.
*നിത്യ കർമ്മാനുഷ്ടാനങ്ങൾക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തി ഗ്രന്ഥങ്ങൾ വയ്ക്കേണ്ടതാണ്*. *നവമിനാളിൽ പണി ആയുധങ്ങളും ദേവിക്ക് സമർപ്പിച്ചു പ്രാർഥിക്കണം*. *ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂർത്തിയേയും നവഗ്രഹങ്ങളേയും , ശ്രീകൃഷ്ണനേയും കൂടി പൂജവയ്ക്കേണ്ടതാണ്*. കാരണം *ബുദ്ധിയുടെ അധിപനായ ബുധനും, ഗുരുവും കൃഷ്ണനാണ്*.
*നവരാത്രിക്കല്ലാതെ ആദ്യാക്ഷരം കുറിയ്ക്കാമോ?*
ശുഭമുഹൂർത്തംകുറിച്ച് ഏതു ദിവസമായാലും എഴുത്തിനിരുത്താം.
*വിജയദശമി നല്ലതാണെന്നു മാത്രം. ഭൂരിഭാഗം ആൾക്കാരും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്*. *മൂന്നു വയസായാലെ എഴുത്തിനിരുത്താവൂ*. കന്നി അല്ലെങ്കിൽ തുലാം മാസത്തിലാണ് സാധാരണ വിജയദശമി വരുന്നത്.
*പിന്നെ ചന്ദ്രൻ ശനിക്ഷേത്രത്തിൽ തിരുവോണം നക്ഷത്രത്തിലാണ് വരുന്നത്*. ഒരു ജാതകം പരിശോധിക്കുമ്പോൾ *ഈ ആദിത്യനും, വ്യാഴനും, ചന്ദ്രനും, ബുധനും നല്ല സ്ഥാനത്താണെങ്കിലെ നല്ല വിദ്യാഭ്യാസമുണ്ടാകൂ*.
അതുപോലെ വിദ്യാരംഭ മുഹൂർത്തത്തിലും നല്ല സ്ഥാനത്തായിരിക്കണം. *ആയതിനാൽ മേടത്തിൽ ആദിത്യൻ ഉച്ചനായി വരുന്ന സമയം നല്ലതാണ്*. കുട്ടിയുടെ മുഹൂർത്തമനുസരിച്ച് അപ്പോഴും വിദ്യാരംഭം കുറിക്കാം. ഒരു ജാതകത്തിന്റെ 4,11,12 വിദ്യാഭ്യാസ പുരോഗതിയും, വസ്തുഗ്രഹലാഭവും ചിന്തിക്കണം. 4,9,11 വിദ്യാഭ്യാസം, താമസസ്ഥലമാറ്റവും, 3,8,5 വിദ്യാഭ്യാസം മതിയാകുന്നതും ചിന്തിക്കേണ്ടതാണ്.
*ആരാണ് ആദ്യാക്ഷരം കുറിപ്പിക്കേണ്ടത്*
*മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, ബന്ധുക്കൾ,ആത്മീയാചാര്യന്മാർ, മാതൃകാപരമായും സദാചാരപരമായും ധാർമ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്*.
*സന്യാസി ശ്രേഷ്ഠന്മാർക്കും ചെയ്യാം*.
പ്രത്യേകം ഓർക്കുക…
എഴുത്തിരുത്തു വിദേശ സംസ്കാരരത്തിൻറെ ഭാഗമല്ല..അത്
തികച്ചും ഭാരതസംസ്കാരത്തിൻറെ മാത്രം
ഭാഗമാണ്.അതിനാൽ മുസ്ലീമിന്റെയോ,ക്രിസ്ത്യാനിയുടെടെയോ
കീഴിൽ ഒരിക്കലും കുട്ടികളെ
എഴുത്തിനിരികരുത്തു..അത് വിപരീത
ഫലം ഉണ്ടാക്കും. കാരണം ഒരു കൂട്ടിയുടെ ജീവിത വിജയത്തിനാണ് നാം കൂട്ടികളെ എഴുത്തിനിരുത്തുന്നത്.്
അതിനാൽ ഭാരതീയരായ ഗുരുക്കന്മാരെ
കൊണ്ടുമാത്രം എഴുതിപ്പിക്കുക.
കുട്ടിയുടെ നക്ഷത്രവുമായി എഴുത്തിനിരിക്കുന്ന ആചാര്യൻ നല്ലതാണോ എന്ന് ശ്രദ്ധിക്കണം. *കൈരാശി ഉള്ളവരെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ*. ജീവിതത്തിന് അടിത്തറ പാകുന്നതിന് വിദ്യാരംഭം പ്രധാനപങ്കാണ് വഹിക്കുന്നത്. *ആയതിനാൽ ഉത്തമ പുരുഷനെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ*.
*ഒരു തട്ടവും ഒരുകിലോ കുത്തരിയും ഒരു സ്വർണ മോതിരവും കൊണ്ടുപോകണം*.
*ഒരാളുടെ അരിയിൽ മറ്റൊരാൾ എഴുതാൻ പാടില്ല*. *എഴുതിയ അരി ആ കുട്ടിക്കുതന്നെ പാകം ചെയ്തുകൊടുക്കേണ്ടതാണ്*. *നാവിൽ സ്വർണം കൊണ്ട് എഴുതേണ്ടതാണ്*. *ചെവിയിലൂടെ മന്ത്രം ചൊല്ലിക്കൊടുക്കേണ്ടതുമാണ്*.
*2016 ഒക്ടോബർ മാസം ഒന്നാം തീയതിയാണ് വ്രതം തുടങ്ങേണ്ടത്. അന്നു മുതലുള്ള 10 രാത്രികൾ നവരാത്രികളായി ഈ വർഷം ആചരിക്കേണ്ടതാണ്*.*11ാം തീയതി വിജയദശമിയായി ആചരിക്കണം*. അതുവരെ വ്രതമെടുക്കണം. *9,10,11 അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളിലെങ്കിലും വ്രതമെടുക്കണം*.
മത്സ്യമാംസാദിഭക്ഷണം ത്യജിക്കുകയും രാവിലെ ഉച്ചയ്ക്ക്, വൈകുന്നേരം ദേവി പ്രാർഥന നടത്തിയും നെയ് വിളക്കു കത്തിച്ചും പ്രാർഥിക്കുക. വടക്കേഇന്ത്യയിലുള്ളവർ പഴങ്ങൾ മാത്രമാണ് കഴിക്കുന്നത്. അത്യാവശ്യമാണെങ്കിൽ ഒരിക്കലുണ്ടാക്കാം. ലഹരി ഉപയോഗം പാടില്ല, ബ്രഹ്മചര്യം നിർബന്ധമാണ്. *മനസാ വാചാ കർമ്മണാ പ്രവർത്തിയും ശുദ്ധമായിരിക്കണം*.
സ്വന്തം വീട്ടില്‍ പൂജവെക്കാമോ? വിദ്യാരംഭം കുറിയ്ക്കാമോ?
പൂജാകര്‍മ്മങ്ങള്‍ അറിയുന്നവര്‍ പൂജാമുറിയുണ്ടെങ്കില്‍ ആ പൂജാമുറിയിലും, അല്ലാത്തവര്‍ക്ക് ക്ഷേത്രത്തിലും പൂജവെക്കാം. ക്ഷേത്രത്തില്‍ വിദ്യാരംഭദിവസം വിദ്യാരംഭം നടത്തുമ്പോള്‍ പ്രത്യേകിച്ച് മുഹൂര്‍ത്തം നോക്കേണ്ടതില്ല.
എന്നാല്‍, മറ്റ് ദിവസങ്ങളില്‍ എഴുത്തിന് ഇരുത്തിയാല്‍ മുഹൂര്‍ത്തം നോക്കുകയും ചെയ്യണം. വിദ്യാരംഭ ദിവസമല്ലാതെയുള്ള ഏതൊരുദിവസവും ക്ഷേത്രത്തില്‍ വെച്ചല്ല, വീട്ടില്‍ വെച്ച് നടത്തുന്ന വിദ്യാരംഭത്തിനും മുഹൂര്‍ത്തം നോക്കേണ്ടതാകുന്നു.
മുഹൂര്‍ത്തം: വിദ്യാരംഭം:
——————
വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.
രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ടുഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു.
വിദ്യാരംഭത്തിന്‍റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.
പ്രസ്തുത മുഹൂര്‍ത്തനിയമപ്രകാരം ഈ വര്‍ഷത്തെ വിദ്യാരംഭം അത്യുത്തമല്ല.
വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?
——————————-
ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ആകയാല്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ ഈ വര്‍ഷം തിരുവോണം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.
പൂജാരീതി:
——–
ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.
ഈ വര്‍ഷത്തെ പൂജവയ്പ്പ്‌ ഒക്ടോബര്‍ 09, ഞായറാഴ്ച വൈകിട്ട് മുതലാണ്‌. അന്ന് വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം. ക്ഷേത്രങ്ങളില്‍ പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു.
ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.
ഗായത്രീമന്ത്രം:
———-
“ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്”
(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം:
—————————
“സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ”
സരസ്വതീദേവിയുടെ മൂലമന്ത്രം:
———————-
“ഓം സം സരസ്വത്യെ നമ:”
സരസ്വതീഗായത്രി:
————-
“ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്”
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.
വിദ്യാലാഭമന്ത്രം:
————
“ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം”
എന്നാണ് പൂജയെടുപ്പ്?
—————–
പൂജയെടുപ്പ് 11-10-2016 ചൊവ്വാഴ്ച രാവിലെ 8.41 വരെയും തുടര്‍ന്ന്‍ 10.52 മുതല്‍ 11.04am വരെയുള്ള അമൃതഘടികാമുഹൂര്‍ത്തവും തുടര്‍ന്ന്‍ 11.46 മുതല്‍ 12.07 വരെയുള്ള ഒന്നാം അഭിജിത് മുഹൂര്‍ത്തവും തുടര്‍ന്ന്‍ കൃത്യം മദ്ധ്യാഹ്നസഹിതമായ നാല് മിനിട്ട് കഴിഞ്ഞുള്ള രണ്ടാം അഭിജിത് മുഹൂര്‍ത്തമായ 12.11 മുതല്‍ 12.33 വരെയും ശുഭപ്രദം (ഗണനം: കൊല്ലം ജില്ല). ഇതിന് മുമ്പായി വരുന്ന വൃശ്ചികം രാശി ശുഭപ്രദമല്ല.
അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന്‍ മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.
വിദ്യാരംഭം – ഒരു ചെറിയ വിവരണം:
—————————–
പൂജയെടുപ്പ് കഴിഞ്ഞാണ് വിദ്യാരംഭം ആരംഭിക്കേണ്ടത്. എന്നാല്‍ കുഞ്ഞുങ്ങളുടെ ബാഹുല്യവും ചില ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കാരണവും വിദ്യാരംഭത്തിനുള്ള മുഹൂര്‍ത്തക്രമം പാലിക്കാന്‍ സാധിച്ചെന്നും വരികയില്ല.
ക്ഷേത്രത്തില്‍ നടത്തുന്ന വിദ്യാരംഭം, പൂജാദികര്‍മ്മങ്ങള്‍ കൊണ്ട് പരമപവിത്രം ആകയാല്‍ ജന്മനക്ഷത്രം, കര്‍തൃദോഷം, എഴുതുന്നവരുടെയും എഴുതിക്കുന്നവരുടെയും അഷ്ടമരാശിക്കൂറുകള്‍ എന്നിത്യാദി മറ്റ് ദോഷങ്ങള്‍ സംഭവിക്കുന്നതല്ല.
ആകയാല്‍ ഈ വര്‍ഷത്തെ വിദ്യാരംഭം തിരുവോണം നക്ഷത്രമുള്ള കുഞ്ഞുങ്ങള്‍ക്കും ക്ഷേത്രത്തില്‍ വെച്ച് അഭ്യസിക്കാവുന്നതാണ്.
എന്നാല്‍, ക്ഷേത്രത്തില്‍ അല്ലാതെയുള്ള വിദ്യാരംഭം ആണെങ്കില്‍ സകലവിധ കര്‍തൃദോഷങ്ങള്‍ (കുജനിവാരങ്ങള്‍, ബുധമൗഢ്യം, അഷ്ടമത്തിലെ ചൊവ്വ, അഞ്ചിലും രണ്ടിലും പാപന്മാര്‍ നില്‍ക്കുന്ന രാശി, ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി, ജന്മനക്ഷത്രം, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികള്‍, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ഇരുവരുടെയും അഷ്ടമരാശിക്കൂറുകള്‍ മുതലായവ) ഒഴിവാക്കിയുള്ള ഒരു മുഹൂര്‍ത്തം എടുക്കുകയും ചെയ്യേണ്ടതാണ്.
പ്രത്യേകം ഓർക്കുക…
എഴുത്തിരുത്തു വിദേശ സംസ്കാരരത്തിൻറെ ഭാഗമല്ല..അത്
തികച്ചും ഭാരതസംസ്കാരത്തിൻറെ മാത്രം
ഭാഗമാണ്.അതിനാൽ മുസ്ലീമിന്റെയോ,ക്രിസ്ത്യാനിയുടെടെയോ
കീഴിൽ ഒരിക്കലും കുട്ടികളെ
എഴുത്തിനിരികരുത്തു..അത് വിപരീത
ഫലം ഉണ്ടാക്കും. കാരണം ഒരു കൂട്ടിയുടെ ജീവിത വിജയത്തിനാണ് നാം കൂട്ടികളെ എഴുത്തിനിരുത്തുന്നത്.്
അതിനാൽ ഭാരതീയരായ ഗുരുക്കന്മാരെ
കൊണ്ടുമാത്രം എഴുതിപ്പിക്കുക.
കുട്ടിയുടെ നക്ഷത്രവുമായി എഴുത്തിനിരിക്കുന്ന ആചാര്യൻ നല്ലതാണോ എന്ന് ശ്രദ്ധിക്കണം. *കൈരാശി ഉള്ളവരെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ*. ജീവിതത്തിന് അടിത്തറ പാകുന്നതിന് വിദ്യാരംഭം പ്രധാനപങ്കാണ് വഹിക്കുന്നത്. *ആയതിനാൽ ഉത്തമ പുരുഷനെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ*.
അങ്ങനെയൊരു ശുഭമുഹൂര്‍ത്തം ഈ വര്‍ഷത്തെ വിദ്യാരംഭത്തിന് ലഭ്യമല്ല.
ആകയാല്‍ ക്ഷേത്രങ്ങളില്‍ വെച്ച് 2016 ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ മുതല്‍ വിദ്യാരംഭം കുറിക്കുന്നതായിരിക്കും ശുഭപ്രദം.
ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍