ശ്രീ വിഘ്നേശ്വരൻ 32 നാമങ്ങളും ഭാവങ്ങളും

*ശ്രീ വിഘ്നേശ്വരൻ 32 നാമങ്ങളും ഭാവങ്ങളും*.

1. *ബാല ഗണപതി*:  അരുണ വർണ്ണം, എട്ട് കൈകൾ, തുമ്പികൈയിൽ മോദകം, ബ്രഹ്മാണ്ഡത്തിന്റെ പ്രതീകം.
2. *തരുണ ഗണപതി*: അരുണ വർണ്ണവും, അഷ്ടഭുജങ്ങളും.
3. *ഭക്ത ഗണപതി*:ശുഭ്ര വർണ്ണവും ചതുർഭുജങ്ങളും.
4. *വീരഗണപതി*: അരുണ വർണ്ണവും, 16 ഭുജങ്ങളും.
5. *ശക്തി ഗണപതി*: സിന്ദൂര വർണ്ണവും ചതുർഭൂജങ്ങൾ, പച്ച വർണ്ണമുള്ള ശക്തിയെ ആലിംഗനം ചെയ്തിരിക്കുന്നു.
6. *ധ്വജ ഗണപതി* / *ദിജ ഗണപതി*: ശുഭ വർണത്തോടും നാലു മൂഖങ്ങളോടും ചതുർഭുജനും.
7. *സിദ്ധ ഗണപതി*: സ്വർണ്ണവർണ്ണത്തോടും, നാല് ഭുജങ്ങളോടും, ശ്രീ, സമൃദ്ധി എന്നീ രണ്ടു പത്നിമാരോടു കൂടി ഭക്തന്മാർക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്നു.
8. *ഉച്ചിഷ്ട ഗണപതി*: നീല നിറം, ചതുർഭുജം തുമ്പികൈയിൽ മാതള ഫലം.
9. *വിഘ്ന ഗണപതി*: സർവ്വാലങ്കാര യുക്തൻ ,പത്ത് ഭുജങ്ങൾ.
10. *ക്ഷിപ്ര ഗണപതി*: രക്തവർണ്ണവും ചതുർഭുജവും
11. *ഹേരംഭ ഗണപതി*: ശുഭ്ര വർണ്ണവും അഞ്ചു മുഖങ്ങളും പത്തു കൈകളും സിംഹാരൂഡനായി ഇരിക്കുന്നു.             
12.*ലക്ഷ്മി ഗണപതി*: തൂവെള്ള നിറമാണ്.ഈ ഗണപതിക്ക് കൈകളിൽ തത്ത, മാതളം,
13.*മഹാഗണപതി*: തൃക്കണ്ണുള്ള ഗണപതിയാണിത്. മാതളം നീലത്താമര, നെൽകതിർ എന്നിവ ൈകകളിലേന്തി നിൽക്കുന്നു.
14. *വിജയ ഗണപതി*: എപ്പോഴും വിജയ ഭാവത്തോടെയുള്ള ഈ ഗണപതി ഒടിഞ്ഞ കൊമ്പ് കൈയിൽ സ്വർണ്ണ ശോഭയുള്ള മാമ്പഴത്തോടെ ഇരിക്കുന്നു .
15. *നൃത്ത ഗണപതി*: നൃത്തരൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും തുമ്പിക്കൈയിൽ മോദകം, കൽപ്പവൃക്ഷത്തിന്റെ ചുവട്ടിൽ സാമോദം വിഹരിക്കുന്ന ഗണപതി.
16. *ഉർധ്വഗണപതി*.. സ്വർണ്ണശോഭയോടു കൂടി കൈകളിൽ നെൽക്കതിർ, താമര,കരിമ്പ് ഇടത് തുടയിൽ ശക്തി.
17. *ഏകാക്ഷര ഗണപതി* : തൃക്കൺ ഉള്ള ഗണപതി, അനുഗ്രഹമുദ്രയുമായി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്. കിരീടത്തിൽ ചന്ദ്രക്കല ചൂടി പാശാങ്കുശ ധാരൻ ഗണപതി.
18. *വരദ ഗണപതി*: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നു, തൃക്കണ്ണ്,തുമ്പിക്കൈയിൽ അമുല്യ രത്നങ്ങളുടെ കുംഭം; ഇടത് തുടയിൽ ശക്തി.
19. *ത്രയാക്ഷരഗണപതി*: ഈ ഗണപതി പൊട്ടിയ കൊമ്പും തുമ്പിക്കൈയിൽ മോദകവും കൈയിൽ മാമ്പഴവുo. എപ്പോഴുoആടുന്ന ചെവികൾ.
20. *ക്ഷിപ്ര ഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതി. കുടവയർ, കൈയിൽ നെൽക്കതിർ.
21. *ഹരീന്ദ്രഗണപതി*: ഒരു പീഠത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിലാണ് ഈ ഗണപതി.
22. *ഏകദന്ത ഗണപതി*. ഈ ഗണപതി നീല നിറത്തോട് കൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.
23‌.*സൃഷ്ടി ഗണപതി*: ഈ ഗണപതി ചുവന്ന നിറത്തോട് കൂടിയതാണ്.
24. *ഉദ്ദണ്ഡ ഗണപതി*: ധർമ്മത്തിന് വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണിത്.
25. *ഋണമോചന ഗണപതി*: ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ് ആപ്പിൾ.
26. *ധുണ്ടി ഗണപതി*: കൈയിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്കുള്ളത്.
27. *ദ്വിമുഖ ഗണപതി*: രണ്ടു മുഖമുള്ള ഗണപതി.എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ .
28.*ത്രിമുഖ ഗണപതി*: സ്വർണ്ണ നിറത്തിലുള്ള  താമര ആണ് ഇരിപ്പിടം.
29. *സിംഹ ഗണപതി*: ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30. *യോഗ ഗണപതി*: യോഗ മുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.
31. *ദുർഗ്ഗാ ഗണപതി*: വിജയത്തിന്റെ പ്രതീകമാണ് ഈ ഗണപതി.
32. *സങ്കടഹര ഗണപതി*: എല്ലാ ദു:ഖവും ശമിപ്പിക്കുന്ന ഗണപതിയാണിത്.

#ഭാരതീയചിന്തകൾ

പേടി വരുമ്പോൾ

*പേടി വരുമ്പോൾ*
🌻🌻🌻🌻🌻🌻
*അർജുനൻ  ഫൽഗുനൻ പാർത്ഥൻ വിജയനും* *വിശ്രുതമായവൻ പിന്നെ കിരീടിയും,ശ്വേതാശ്വനെന്നും ധനഞ്ജയൻ* *ജിഷ്ണുവും ഭീതിഹരൻ സവ്യസാജി ബീഭത്സവും*
*പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ*
*നിത്യാഭയങ്ങളകന്നുപോം നിശ്ചയം.*

പൂർവ്വജന്മത്തിൽ കൃഷ്ണാർജുനന്മാർ ഏകോദരസഹോദരങ്ങളായിരുന്നു.

നരനാനാരായണമഹർഷിമാർ. നരമഹർഷി അർജുനനായും നാരായണമഹർഷി ശ്രീകൃഷ്ണനായും ജന്മമെടുത്തു.കുരുക്ഷേത്രയുദ്ധത്തിൽ ശ്രീകൃഷ്ണൻ പാർത്ഥന്റെ സാരഥിയായി.

ഇനി ഈ പത്തുനാമങ്ങൾ അർജുനന്റെതാണെന്നും അവയുടെ അർത്ഥവും ചുരുക്കിപറയാം.
*അർജ്ജുനൻ:*

അർജ്ജുനത്തിനർത്ഥം വെളുത്ത നിറം,അർജുനവ്രിക്ഷത്തെപോലെ അതുല്യവും ദുർലഭവുമായ നിറമുള്ളവൻ.

*ഫൻഗുനൻ:*

ഫാൽഗുനമാസത്തിൽ ഫൽഗുനി നക്ഷത്രത്തിൽ(ഉത്രം)ജനിച്ചതിനാൽ ഫൽഗുനൻ.

*പാർത്ഥൻ:*

മാതാവ് കുന്തിക്ക് പൃഥ എന്നും പേരുണ്ട് ,പൃഥയുടെ പുത്രൻ പാർത്ഥൻ.

*വിജയൻ:*

യുദ്ധത്തിൽ അവസാനം വരേയുദ്ധം ചെയ്യും ജയിക്കാതെ മടങ്ങാറില്ല.

*കിരീടി:*

ദേവലോകത്തുചെന്ന് അസുരന്മാരുമായുള്ള യുദ്ധം ജയിച്ചപ്പോൾ ഭംഗിയുള്ള ഒരുകിരീടംഅർജ്ജുനനെ ദേവേന്ദ്രൻ ചൂടിച്ചു.അന്നുമുതൽ കിരീടിയായി.

*ശ്വേതാശ്വൻ:*

യുദ്ധത്തിനുള്ളതേരിൽ സ്വർണ്ണക്കോപ്പുള്ള വെളുത്ത കുതിരകളെ പൂട്ടുന്നതുകൊണ്ട് ശ്വേതാശ്വൻ(ശ്വേതവാഹനൻ എന്നും പറയും.

*ധനഞ്ജയൻ:*

യുധിഷ്ടിരന്റെ രാജസുയയാഗത്തിനുവേണ്ടി ധാരാളം ധനം ശേഖരിച്ചതിനാൽ ധനഞ്ജയൻ.(ധനത്തിൽ ആ ഗ്രഹമില്ലാത്തതിനാലും)

*ജിഷ്ണു:*

എപ്പോഴും വികാരങ്ങളെ നിയന്ത്രിക്കും,കോപിച്ചാൽ ഭയങ്കരനാകും.

*സവ്യസാചി:*

ഗാണ്ഡീവത്തിൽ ഒരേസമയം രണ്ടുകൈകൊണ്ടും ഒരുപോലെ അസ്തൃം പ്രയോഗിക്കുവാൻ കഴിവുള്ളവൻ.

*ബീഭത്സ:*

യുദ്ധത്തിൽ ബീഭത്സകർമങ്ങൾ ചെയ്യില്ല.
ഉത്തരന് അർജുനന്റെ                                       പത്ത ്നാമങ്ങൾ പറഞ്ഞുകൊടുത്തത് നമ്മൾ പേടി വരുമ്പോൾ ഇന്നും ചൊല്ലുന്നു.

ഗുരുവായൂർ പൂജാവിധിയെ പറ്റി*

*ഗുരുവായൂർ പൂജാവിധിയെ പറ്റി*
🎀🎀🎀🎀🎀🎀🎀🎀🎀
നിങ്ങൾക്കറിയാമോ മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി
ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.

1 *പള്ളിയുണർത്ത്*
💧💧💧💧💧💧💧💧💧
ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.

2 *നിർമാല്യ ദർശനം*
💧💧💧💧💧💧💧💧💧
തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.

3 *എണ്ണയഭിഷേകം*
💧💧💧💧💧💧💧💧💧
തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.

4 *വാകച്ചാർത്ത്*
💧💧💧💧💧💧💧💧💧
തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.

5 *മലർനിവേദ്യവും*
💧💧💧💧💧💧💧💧💧
വിഗ്രഹാലങ്കാരവും
അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.

6 *ഉഷ:പൂജ*
💧💧💧💧💧💧💧💧💧
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.
ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.

7 *എതിരേറ്റ് പൂജ*
💧💧💧💧💧💧💧💧💧
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിരേറ്റ് പൂജ” എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.

ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല.

8 *കാലത്തെ ശീവേലി*
💧💧💧💧💧💧💧💧💧
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.

9 *നവകാഭിഷേകം*
💧💧💧💧💧💧💧💧💧
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.

10 *പന്തീരടിപൂജ*
💧💧💧💧💧💧💧💧💧
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും.

11 *ഉച്ചപൂജ*
💧💧💧💧💧💧💧💧💧
ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.

നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.

12 *വൈകീട്ടത്തെ ശീവേലി*
💧💧💧💧💧💧💧💧💧
വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.

നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.

13 *ദീപാരാധന*
💧💧💧💧💧💧💧💧💧
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.

14 *അത്താഴ പൂജ*
💧💧💧💧💧💧💧💧💧
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.

അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്.

15 *അത്താഴശീവേലി*
💧💧💧💧💧💧💧💧💧
അത്താഴപ്പുജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.

16 *തൃപ്പുകയും ഓലവായനയും*
💧💧💧💧💧💧💧💧💧
ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ ‘പത്തുകാരൻ’ എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.

വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും, അതും മിക്ക ദിവസവും ബുക്കിംഗ് ചെയ്യപ്പെട്ടവയാണ് .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്. ഇപ്പോൾ അതിവിശിഷ്ടമായ ഉണ്ണിക്കണ്ണന്റ ഗുരുവായൂർ പൂജാവിധിയെ പറ്റി സാമാന്യ ജ്ഞാനം ലഭിച്ചിരിക്കുമല്ലോ.

☘🌺☘🌺☘🌺☘🌺☘

ക്ഷേത്രം എന്താണ്?

ഗൃഹങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ദേവയജ്ഞം പൂജാരൂപത്തിലായി പൊതുജനങ്ങളുടെ ഉപകാരാർത്ഥം ക്ഷേത്രങ്ങളായി വികസിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തധർമ്മത്തിൽപ്പെട്ടതാണ്. അഗ്നിഹോത്രം ഇഷ്ടധർമ്മവും രണ്ടും ചേർന്നാൽ ഇഷ്ടപൂർത്തമാകും. പൂജയിൽ നാം സാക്ഷാൽ ഈശ്വരനെയല്ല പൂജിക്കുന്നത്. ഓരോ ഉപാസനാമൂർത്തിയ്ക്കും നാമരൂപങ്ങൾ കല്പിച്ച് പ്രതിമകൾ നിർമ്മിച്ച്‌ ആരാധിക്കുകയാണ് ചെയ്യുന്നത്. ഭക്തിയിലെ “അർച്ചനം” എന്ന ഭാവമാണ് പൂജയായി മാറിയത്. പ്രഹർഷേണയുള്ള അർച്ചനയാണ് പ്രാർത്ഥന. ശരിയായ നിശബ്ദതയാണ്. വിശേഷരൂപത്തിൽ ഊർജ്ജത്തെ സ്വീകരിക്കുവാൻ സാധിക്കുന്നതാണ് വിഗ്രഹം. ചൈതന്യവർത്തായി നിൽക്കുന്നതാണ് പ്രതിഷ്ഠ. യാഗശാലയിൽ അഗ്നികുണ്ഠത്തിന്റെ സ്ഥാനമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ സ്ഥാനം. ക്ഷേത്രം എന്നാൽ “ക്ഷയാൽ ത്രായതേ ഇതി ക്ഷേത്രം” അതായത് നാശത്തിൽ നിന്ന് രക്ഷിക്കുന്നത് ക്ഷേത്രം എന്ന് ആഗമ ശാസ്ത്രത്തിൽ ശിവ പൂജയെപ്പറ്റിയും സംഹിതാശാസ്ത്രത്തിൽ വിഷ്ണുപൂജയെപ്പറ്റിയും ശാക്തേയശാസ്ത്രത്തിൽ ദേവീപൂജയെപ്പറ്റിയും പറയുന്നു. പ്രതിമാർച്ചന ഈശ്വരപൂജ തന്നെയാണ്. നാം ആരാധിക്കുന്നത് കല്ലുകൊണ്ടോ ലോഹംകൊണ്ടോ ഉള്ള പ്രതിമയിലാണെങ്കിലും ആ സമർപ്പണം ഈശ്വരനിൽ എത്തുന്നു. അഗ്നിയിൽ ഹോമിക്കുന്ന ഹവിസ്സ് അനേകം പരിണാമങ്ങൾക്ക് പാത്രമായി അന്നമയകോശമായി ത്തീരുന്നു.
: ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍

–അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍

പ്രവേശിക്കുക

– ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.

-കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.

-ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍
ശുദ്ധമായിരിക്കണം.

-വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.

-ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.

-വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

–ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ കൊണ്ട്‌ ക്ഷേത്രപ്രവേശനം പാടില്ല.

-സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം  വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ.

-വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.

– നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.

– ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍
പാടില്ല.

-തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.

-അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി
ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,
വിഗ്രഹങ്ങളില്‍  തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു

– ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.

– കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.–

– ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.

– നാലമ്പലത്തിന്‌ ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവ്‌ര്‍ത്തിപ്പിക്കരുത്‌

പ്രദക്ഷിണ നിയമങ്ങള്‍

ഗണപതി- ഒന്ന്‌

ശിവന്‍ – മൂന്ന്‌

മഹാവിഷ്ണു – നാല്‌

ശാസ്താവ്‌ – അഞ്ച്‌

സുബ്രമണ്യന്- ആറ്

ഭഗവതി – നാല്‌

സൂര്യന്‍ – രണ്ട്‌

ശിവ ക്ഷേത്രത്തില്‍ ചന്ദ്രകല രൂപത്തില്‍ പ്രദക്ഷിണം ചെയ്യണം.

എങ്ങനെയാണ് പ്രദക്ഷിണ സമയത്ത്‌ നടക്കേണ്ടത്‌?

ആസന്ന പ്രസവാ നാരീ തൈലപൂര്‍ണം യഥാഘടം

വഹന്തീശന കൈര്യാതി തഥാകാര്യാല്‍ പ്രദക്ഷിണം

പ്രസവം അടുത്ത ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ കുടം എങ്ങനെ കൊണ്ടുപോകുന്നുവോ അതുപോലെ ശ്രദ്ധയോടെ വേണം പ്രദക്ഷിണം ചെയ്യുവാന്‍.

പ്രദക്ഷിണ കാലവിധികള്‍

കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വാഭീഷ്ട ദായകവും സായാഹ്ന കാലത്ത് ചെയ്യുന്ന
പ്രദക്ഷിണം എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രി ചെയ്യുന്നത് മുക്തിപ്രദവുമത്രേ
ജന്മനക്ഷത്രവും ഉപാസനാമൂര്‍ത്തിയും

ഒരാളുടെ ജന്മ സമയത്തെ ഗ്രഹനില പരിശോധിച്ച്  അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവകളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്റെ ദേവതയെ ഉപാസിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി എന്ന് പറയാം.

ജാതകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫുടം ഉള്ള  ഗ്രഹത്തെ ആത്മ കാരക ഗ്രഹം എന്ന്‍ പറയുന്നു. ആഗ്രഹം അംശിച്ച  രാശിയുടെ പന്ത്രണ്ടാം ഭാവം സൂചന നല്‍കുന്ന ഗ്രഹത്തിന്റെ ദേവതയാണ്  ഉപാസനാ മൂര്‍ത്തി എന്ന്  നിര്‍ണയിയിക്കാം. ഇവിടെയും ഗ്രഹങ്ങളുടെ ബലാബലം നോക്കി വേണം ദേവതാ നിര്‍ണയം നടത്താന്‍.

എന്നാല്‍ ഇതൊന്നും കൂടാതെ തന്നെ ജന്മ നക്ഷത്രങ്ങള്‍ക്ക്  ഓരോ ഉപാസനാമൂര്‍ത്തികളെ പറയപ്പെട്ടിരിക്കുന്നു. അവരരവരുടെ  ജന്മ നക്ഷത്രം അനുസരിച്ചുള്ള  ഉപാസനാ മൂര്‍ത്തിയെ ഉപാസിക്കുന്നത് ജീവിത വിജയത്തിനും ആയുരാരോഗ്യ  വര്‍ധനവിനും ഏറെ ഉത്തമമാകുന്നു.

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും

*********************************************

അശ്വതി              ഗണപതി     
ഭരണി                  സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക           ദുര്‍ഗാദേവി
രോഹിണി            വിഷ്ണു, ദുര്‍ഗാദേവി
മകയിരം              മഹാലക്ഷ്മി
തിരുവാതിര          നാഗദേവതകള്‍
പുണര്‍തം             ശ്രീരാമന്‍     
പൂയം                    മഹാവിഷ്ണു
ആയില്യം            ശ്രീകൃഷ്ണന്‍
മകം                     ഗണപതി
പൂരം                     ശിവന്‍
ഉത്രം                    ശാസ്താവ്
അത്തം                ഗണപതി
ചിത്തിര               സുബ്രഹ്മണ്യന്‍      
ചോതി                  ശ്രീഹനുമാന്‍
വിശാഖം              ബ്രഹ്മാവ്‌
അനിഴം                സുബ്രഹ്മണ്യന്‍, ഭദ്രകാളി         
തൃക്കേട്ട                സുബ്രഹ്മണ്യന്‍
മൂലം                     ഗണപതി
പൂരാടം                 ലക്ഷ്മീനാരായണന്‍
ഉത്രാടം                 ശങ്കര നാരായണന്‍
തിരുവോണം        മഹാവിഷ്ണു
അവിട്ടം                സുബ്രഹ്മണ്യന്‍, ഭദ്രകാളി    
ചതയം                 നാഗദേവതകള്‍
പൂരൂരുട്ടാതി          മഹാവിഷ്ണു
ഉതൃട്ടാതി               ശ്രീരാമന്‍
രേവതി                 മഹാവിഷ്ണു , മഹാലക്ഷ്മി
     : ഹൈന്ദവ ദേവതകളുടെ പട്ടിക

ആദിപരാശക്തി
സരസ്വതി
ഗായത്രി
സാവിത്രി
ശതരൂപ
വാക്/വാഗീശ്വരി
ശാരദ
ലക്ഷ്മി
അഷ്ടലക്ഷ്മി
ആദി-ലക്ഷ്മി
ധന-ലക്ഷ്മി
ധന്യ-ലക്ഷ്മി
സന്ദാന-ലക്ഷ്മി
വിജയ-ലക്ഷ്മി
വിദ്യാ-ലക്ഷ്മി
ധൈര്യ-ലക്ഷ്മി
ഗജ-ലക്ഷ്മി
ശ്രീ
ഭൂദേവി
അലക്ഷ്മി
പാർവ്വതി
സതി/ദാക്ഷായണി
ശക്തി
മഹാവിദ്യ
കാളി
താരാ ദേവി
തൃപുര സുന്ദരി
ഭുവനേശ്വരി
ഭൈരവി
ധൂമവതി
ബഹളമുഖി
മാതംഗി
കമലാത്മിക
ഭവാനി
ദുർഗ്ഗ
നവദുർഗ്ഗ
ശൈലപുത്രി
ബ്രഹ്മാചരണി
കൂശ്മാണ്ട
സ്കന്ദ മാതാ
കാർത്യായണി
മഹാഗൗരി
കാളരാത്രി
ചന്ദ്രഘണ്ട
സിദ്ധി ധാത്രി
ജഗത്ധാത്രി
ബ്രഹ്മാവ്
പ്രജാപതി
ശിവൻ
മഹാദേവൻ
പ്രജാപതി
ഖണ്ഡോബ
ജ്യോതിബ
ഭൈരവൻ
നടരാജൻ
അർദ്ധനാരീശ്വരൻ
ദക്ഷിണാമൂർത്തി
പശുപതി
ലിംഗോത്ഭവമൂർത്തി വിഷ്ണു
വെങ്കിടേശ്വരൻ
അവതാരങ്ങൾ

ബ്രഹ്മാവ്
നാരദൻ
ലക്ഷ്മി
സീതാദേവി
രുക്മിണി
പദ്മാവതി
ദുർഗ്ഗ
ചണ്ഡനായിക
വിഷ്ണു
ദശാവതാരം
മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീരാമൻ
കൃഷ്ണൻ
ബുദ്ധൻ
കൽക്കി
തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.

അക്ഷരമാലാക്രമത്തിൽ

അഗ്നി
അച്യുതൻ
അദിതി
അപ്
അയ്യനാർ
അയ്യപ്പൻ
അരുന്ധതി
അരുണൻ
അർദ്ധനാരീശ്വരൻ
അർജ്ജുനൻ
അത്രീ
അശ്വിനീദേവകൾ
അഷ്ടദിക്പാലകർ
അഷ്ടലക്ഷ്മി
അഷ്ടവസുക്കൾ
അഷ്ടവിനായകൻ
അസുരൻ
ആകാശം
ആദിത്യൻ
ആദിമൂർത്തി
ആര്യമാൻ
ഇന്ദ്രൻ
ഇന്ദ്രാണി
ഈശൻ
ഈശ്വരൻ
ഉമ
ഋണമോചക ഗണപതി

കടുത്തസ്വാമി
കണ്ണകി
കമലാത്മിക
കറുപ്പസ്വാമി
കല
കശ്യപൻ
കാമൻ
കാമാക്ഷി
കാർത്തികേയൻ
കാർത്യായണി
കാളി
കാവേരി
കിരാതമൂർത്തി
കുബേരൻ
കൃഷ്ണൻ
ഗംഗ
ഗണപതി
ഗണേശൻ
ഗരുഡൻ
ഗായത്രി
ഗുരുവായൂരപ്പൻ

ചന്ദ്രൻ
ചാത്തൻ
ചാമുണ്ഡൻ
ചാമുണ്ഡി
ചിത്രഗുപ്തൻ
ജഗദ്‌ധാത്രി
ജഗന്നാദൻ

ത്രിപുരസുന്ദരി
താര
ദക്ഷൻ
ദത്തത്രയൻ
ദ്രൗപദി
ദാക്ഷായണി
ദിതി
ദുർഗ്ഗ
ദേവൻ
ദേവനാരായണൻ
ദേവി
ധന്വന്തരി
ധനു
ധര
ധർമ്മം
ധാത്രി
ധൂമവതി
നടരാജൻ
നന്ദി
നരസിംഹം
നാഗദേവത
നാഗയക്ഷി
നാഗരാജൻ
നാരദൻ
നാരായണൻ

പത്മനാഭൻ
പ്രജാപതി
പരശുരാമൻ
പരാശിവൻ
പശുപതി
പാർവ്വതി
പുരുഷൻ
പൃത്ഥ്വി
പേയ്
ബ്രഹ്മം
ബലരാമൻ
ബഹളമുഖി
ബാലാജി
ബലരാമൻ
ബുദ്ധി
ബൃഹസ്പതി
ഭഗൻ
ഭദ്ര
ഭദ്രകാളി
ഭരണി
ഭരതൻ
ഭവാനി
ഭാരതി
ഭീഷ്മർ
ഭുവനേശ്വരി
ഭൂതമാത
ഭൂമീദേവി
ഭൈരവൻ
ഭൈരവി
മണികണ്ഠൻ
മറുത
മല്ലികാർജ്ജുനൻ
മഹാകാലേശ്വരൻ
മഹാവിദ്യ
മഹാവിഷ്ണു
മാതംഗി
മാർകണ്ഡേയൻ
മിത്രൻ
മീനാക്ഷി
മുത്തപ്പൻ
മുരുകൻ
മൂകാംബിക
മോഹിനി
ഊർജ്ജത്തിന്റെ
യക്ഷൻ
യക്ഷി
യമൻ
യുധിഷ്ഠിരൻ
രംഗനാഥൻ
രതി
രവി
രാധ
രാമൻ
രാമേശ്വരൻ
രുദ്രൻ
രേണുക
രേവന്മ്ന്
ലക്ഷ്മണൻ
ലക്ഷ്മി
വരുണൻ
വസുക്കൾ
വായു
വാവർസ്വാമി
വാസുകി
വിശ്വകർമ്മാവ്
വിശ്വനാഥൻ
വിഷ്ണു
വീരഭദ്രൻ
വീരലിംഗേശ്വരൻ
വെങ്കിടേശ്വരൻ
ശക്തി
ശത്രുഘ്നൻ
ശിവൻ
സ്കന്ദൻ
സരയൂ
സരസ്വതി
സാവിത്രി
സീത
സുബ്രഹ്മണ്യൻ
സൂര്യൻ
സോമൻ
സോമനാഥൻ
ഹനുമാൻ
ഹരി
ഹൃഷികേശ്

ശിവന്റെ ചില സവിശേഷ ചിഹ്നങ്ങള്

.
.
.
മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള് കാണാന് മാത്രമുള്ളതാണ്. അനാവശ്യമായ ഒരായിരം വിഷയങ്ങള് മനസ്സിലേക്കെത്തിച്ചുകൊടുക്കുകയാണ് അവയുടെ ജോലി. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല എന്നതാണ് സത്യം.
.
.
മൂന്നാംകണ്ണ്:
.
സദ്ഗുരു: പലപ്പോഴും ശിവനെ ത്രയംമ്പകന് എന്ന് വിശേഷിപ്പിക്കാറുണ്ട്. കാരണം, അവിടുത്തേക്ക് മൂന്നാമതൊരു കണ്ണുണ്ട് എന്നുള്ളതാണ്. അതിനര്ത്ഥം ശിവന്റെ നെറ്റിയില് ഒരു പിളര്പ്പുണ്ടായി, എന്തോ ഒന്ന് അതില്നിന്നും പുറത്തുവന്നു എന്നല്ല. മൂന്നാമതൊരു ബോധമണ്ഡലം പ്രകാശിതമായി എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ ബോധം ഉണര്ന്ന്, തെളിഞ്ഞ്, വികസിക്കണമെങ്കില് ആദ്യം വേണ്ടത് നമ്മുടെ പ്രാണശക്തിയുടെ ഉണര്വും വികാസവുമാണ്. അത് പ്രാണോര്ജ്ജത്തെ ഉണര്ത്തുന്നു, തെളിവുറ്റതാക്കുന്നു, കൂടുതല് പ്രവര്ത്തനക്ഷമമാക്കുന്നു. അതുവഴി നമ്മുടെ ബോധമണ്ഡലം വികസിക്കുന്നു.
.
ക്രമേണ മൂന്നാംകണ്ണ് തുറക്കുന്നു. മൂന്നാംകണ്ണ് ആത്മദര്ശനത്തിന്റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള് കാണാന് മാത്രമുള്ളതാണ്. അനാവശ്യമായ ഒരായിരം വിഷയങ്ങള് മനസ്സിലേക്കെത്തിച്ചുകൊടുക്കുകയാണ് അവയുടെ ജോലി. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല എന്നതാണ് സത്യം. നിങ്ങളുടെ കണ്ണുകള് ദിവസവും ഒരു നൂറുപേരെ കാണുന്നു, ഇന്നയാള് എന്ന് തിരിച്ചറിയുന്നു. എന്നാല് ആ മനുഷ്യനിലെ ഉണ്മയെ ശിവനെ നിങ്ങള് കാണുന്നില്ല. സ്വന്തം നിലനില്പിന് ആവശ്യമായ സംഗതികള് മാത്രമേ ഓരോരുത്തരും മനസ്സിലാക്കുന്നുള്ളൂ. മറ്റൊരു ജീവി മറ്റൊരുവിധത്തില് അതേ വസ്തുവിനെ വിലയിരുത്താം, അതിന്റെ നിലനില്പിന് ആവശ്യമായ വിധത്തില്. ഇതാണ് ലോകസ്വഭാവം, ഇതുതന്നെയാണ് മായ. മായ എന്നാല് അയഥാര്ത്ഥം, അടിസ്ഥാനമില്ലാത്തത് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്.
.
ഈ പ്രപഞ്ചവും മായയാണെന്ന് ആരും പറയുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടാണ് അതിനെ മായികമാക്കുന്നത്. അതുകൊണ്ട് യാഥാര്ത്ഥ്യം എന്താണെന്നറിയണമെങ്കില്, ഈ രണ്ടുകണ്ണുകള് കൂടാതെ മൂന്നാമതൊരു മിഴി തുറക്കേണ്ടതുണ്ട്. കൂടുതല് ആഴങ്ങളിലേക്കിറങ്ങിചെല്ലുന്ന, കൂടുതല് തെളിവോടെ കാഴ്ചകള് കാണുന്ന മൂന്നാമത്തെ കണ്ണ്. ആ കണ്ണിനു മാത്രമാണ് ദ്വന്ദാതീതമായ കാഴ്ച സാദ്ധ്യമാവു. എല്ലാ വൈരുദ്ധ്യങ്ങള്ക്കുമപ്പുറത്തേക്ക് ആ കണ്ണ് കടന്നുചെല്ലുന്നു. ജീവിതത്തെ അതിന്റെ സത്യാവസ്ഥയില് നോക്കിക്കാണുന്നു. സ്വന്തം നിലനില്പിനെകുറിച്ചുള്ള ആശങ്ക ആ കാഴ്ചയെ വികലമാക്കുന്നില്ല.
.
നന്ദി:
.
അനന്തമായ കാത്തിരിപ്പിന്റെ പ്രതീകമാണ് നന്ദി. ക്ഷമയോടെയുള്ള കാത്തിരിപ്പ് ഭാരതീയ പാരമ്പര്യത്തില് ഏറെ പ്രശംസനീയമായൊരു ഗുണമാണ്. സ്വാസ്ഥമായി, ശാന്തമായി കാത്തിരിക്കുവാന് കഴിയുന്ന ഒരാള് സ്വാഭാവികമായും ധ്യാനശീലനായിരിക്കും,”നാളെ ശിവന് എന്റെ മുമ്പില് പ്രത്യക്ഷനാവും” എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്. അദ്ദേഹം ഒന്നും തന്നെ ആശിക്കുന്നില്ല. അനന്തമായ കാത്തിരുപ്പ് അതുതന്നെയാണ് നന്ദിയുടെ തപസ്സ്, അതൊരു വിശേഷ ഗുണമാണ്, സ്വീകാര്യക്ഷമതയാണ് അത് സൂചിപ്പിക്കുന്നത് . ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പേ നമ്മുടെ മനസ്സും നന്ദിയുടേതുപോലെയാവണം. തികച്ചും ശാന്തവും ശുദ്ധവുമായ മനസ്സ്. ആഗ്രഹങ്ങള് തീര്ത്തും ഒഴിഞ് ശിവനില് ലയിച്ച മനസ്സ്, സ്വര്ഗ പ്രാപ്തിയൊ, സുഖാനുഭവങ്ങളൊ ഒന്നും ചിന്തകളെ കലുഷമാക്കുന്നില്ല. ഭഗവാന്റെ മുമ്പില് നിശ്ചിന്തനായി കാത്തിരിക്കാനുള്ള അവസരം അതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം.
.
ധ്യാനമെന്നാല് ഒരു പ്രവൃത്തി എന്നാണ് പലരുടേയും ധാരണ. അത് തെറ്റാണ്. ധ്യാനം ഒരു കര്മ്മമല്ല, ഗുണമാണ്, യോഗ്യതയാണ്. പ്രാര്ത്ഥനയിലൂടെ നമ്മള് ഈശ്വരനുമായി സംസാരിക്കുകയാണ് ചെയ്യുന്നത്. ധ്യാനത്തില് നമ്മള് ശ്രമിക്കുന്നത് ഭഗവാന് പറയാനുള്ളത് കേള്ക്കാനാണ്. സ്വന്തം ജീവിതത്തിന്റെ വാക്കുകള്ക്കായി നമ്മള് കാതോര്ക്കുന്നു, പതുക്കെ ശ്രദ്ധ പ്രപഞ്ചമെന്ന മഹാ സൃഷ്ടിയിലേക്കു തിരിയുന്നു, അവിടെനിന്ന് ഈ സൃഷ്ടിയുടെ പുറകിലുള്ള അവിസ്മയകരമായ ചൈതന്യത്തിലേക്ക് മനസ്സ് ചെന്നെത്തുന്നു. അവിടെ നമുക്കൊന്നും പറയാനില്ല, കാതോര്ത്തിരിക്കുക മാത്രമേ വേണ്ടു. കേള്ക്കാനുള്ളതെല്ലാം സ്വാഭാവികമായി കാതിലേക്കെത്തിക്കൊള്ളും ഇതുതന്നെയാണ് നന്ദി ചെയ്യുന്നത്. പൂര്ണ്ണ ശ്രദ്ധയോടെ കാത്തിരിക്കുക. പലരും കാത്തിരിക്കും, ഇടയില് ഉറങ്ങിപോവുകയും ചെയ്യും. അതരുത്. നിതാന്ത ജാഗ്രത അതാണ് നന്ദിയില്നിന്നും പഠിക്കേണ്ടത്. അത് ഏറ്റവും പ്രധാനമാണുതാനും. നൂറുശതമാനം ഉണര്വോടെ അന്തരാത്മാവില് ലയിച്ചിരിക്കുക. അതാണ് ധ്യാനം. നന്ദി ചെയ്യുന്നതും അതുതന്നെ
.
ത്രിശൂലം
.
ശിവന്റെ ത്രിശൂലം പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ മൂന്ന് അടിസ്ഥാന മുഖങ്ങളെയാണ്. ഇഡ, പിംഗള, സുഷുമ്നാ ഇവയാണ് ആ മൂന്നു മുഖങ്ങള്. ജീവന്റെ മൂന്നു തലങ്ങളാണിവ. ഇടത്തും, വലത്തും, നടുവിലുമായി സ്ഥിതിചെയ്യുന്ന മൂന്ന് മൗലീകമായ നാഡികള്. ശരീരത്തിലെ പ്രാണമയകോശത്തിലാണ് ഇവയുടെ സ്ഥാനം. പ്രാണന് പ്രവഹിക്കുന്ന ചാലുകളാണ് നാഡികള്. മനുഷ്യശരീരത്തില് ആകെ എഴുപത്തിരണ്ടായിരം നാഡികളാണുള്ളത്. അവയടിസ്ഥാനമാക്കിയിരിക്കുന്നത് ഇഡ, പിംഗള, സുഷുമ്നാ എന്നീ മൂലനാഡികളാണ്.
.
പ്രപഞ്ചത്തില് സ്വാഭാവികമായുള്ള ദ്വന്ദഭാവങ്ങളെയാണ് ഇഢയും പിഗളയും പ്രതിനിധീകരിക്കുന്നത്. ഇതിനെത്തന്നെയാണ് ശിവനും ശക്തിയുമായി നമ്മള് പരമ്പരയാ വിശ്വസിച്ചുവരുന്നത്. പ്രപഞ്ചത്തിലെ സ്ത്രീ പുരുഷ സങ്കല്പവും ഇതില്നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. ലിംഗഭേദമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത് – പ്രകൃതിയില് സ്വാഭാവികമായി കണ്ടുവരുന്ന ചില ഗുണവിശേഷങ്ങളെ കുറിച്ചാണ് ഞാന് പറയുന്നത്. വ്യക്തിപരമായി പറയുമ്പോള് ഓരോരുത്തരിലും സഹജമായുള്ള യുക്തിയും ഉള്ക്കാഴ്ചയും എന്നു പറയാം.
.
ഇഡയും പിംഗളയും സമരസപ്പെട്ടു പ്രവര്ത്തിക്കുമ്പോള് ലോകജീവിതം ഫലപ്രദവും ആയാസരഹിതവുമായിരിക്കും. ജീവിതത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വ്യക്തിക്കുണ്ടായിരിക്കും. ഭൂരിപക്ഷത്തിന്റേയും ആയുഷ്ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്ന സാമാന്യമായി ഒതുങ്ങിക്കിടക്കുകയാണ് പതിവ്. എന്നാല്, മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായിട്ടുളള ഭാഗം സുഷുമ്നയാണ്. പ്രാണന് സുഷുമ്നയില് പ്രവേശിക്കുമ്പോഴാണ് ശരീരത്തില് ജീവസ്പന്ദനമുണ്ടാകുന്നത്. അത് ശരീരത്തില് പ്രത്യേകിച്ചൊരു സമനില നിലനിര്ത്തുന്നു. അത് തികച്ചും ആന്തരികമായിട്ടുള്ളതാണ്. ബാഹ്യമായി എന്തുതന്നെ സംഭവിച്ചാലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഇടത്തിന് കോട്ടം തട്ടുന്നില്ല.
.
ചന്ദ്രന്
.
ശിവന് പേരുകള് അനവധിയുണ്ട്. അതില് വളരെ പ്രചാരമുള്ള ഒന്നാണ് സോമന് അല്ലെങ്കില് സോമസുന്ദരന്. സോമന് എന്നാല് സാമാന്യമായി ചന്ദ്രന് എന്നാണര്ത്ഥം. എന്നാല് ലഹരി എന്നും സോമ എന്ന വാക്കിനര്ത്ഥമുണ്ട്. ശിവന് തന്റെ ശിരസ്സിലെ അലങ്കാരമായിട്ടാണ് ചന്ദ്രനെ ഉപയോഗിക്കുന്നത്. സദാ ആത്മലഹരിയില് മുഴുകിയിരിക്കുന്ന മഹായോഗിയാണ് ശിവന്, അതേസമയം സദാ ജാഗരൂകനുമാണ്. ലഹരി പൂര്ണമായും ആസ്വദിക്കണമെങ്കില് നല്ലവണ്ണം ഉണര്ന്നിരിക്കേണ്ടതുണ്ട്. മദ്യപാനികള് പലരും ലഹരിയുടെ രസം മുഴുവനായും നുകരാനായി ഉറങ്ങാതിരിക്കുക പതിവാണ്. ഒരു യഥാര്ത്ഥ യോഗിയുടെ നിലയും പൂര്ണ ലഹരിയിലാണ്, അതേസമയം പൂര്ണമായ ഉണര്വിലുമാണ് …🙏🏻

കല്ലിടാംകുന്നിന്റെ കഥ

*കല്ലിടാംകുന്നിന്റെ കഥ*
🌼🌼🌼🌼🌼🌸🌼🌼🌼🌼🌼
മഹിഷീനിഗ്രഹത്തിന് ശേഷം അതിന്റെ ജഢവുമായി കാനനവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ ആനന്ദനർത്തനത്തിന്റെ വിശേഷങ്ങൾ മുൻപ് പരാമർശിച്ചിരുന്നല്ലൊ. പിൽക്കാലത്ത് പേട്ടതുള്ളലായി മാറിയ അന്നത്തെ ആ ആഹ്ലാദയാത്ര ആരംഭിച്ചത് ആ യുദ്ധത്തിൽ അയ്യപ്പനോടൊപ്പം പ്രധാന പങ്കുകാരനായിരുന്ന് തലപ്പാറ വില്ലന്റെ ആ‍സ്ഥാനത്ത് നിന്നായിരുന്നു . ആ സ്ഥലത്താണ് ഇന്ന് പേട്ടയിൽ ശാസ്താവിന്റെ ക്ഷേത്രം നിലകൊള്ളുന്നത് . പേട്ടയാരംഭിയ്ക്കുന്ന പേട്ടയിൽശാസ്താവിന്റെ അമ്പലത്തിനു മുന്നിലായി തലപ്പാറ മലയുടെ ഒരു ഭാഗം ദൃശ്യമാണ് . ഇവിടെ തൊഴുതതിനു ശേഷമാണ് പേട്ടതുള്ളൽ തുടങ്ങുന്നത് .
അയ്യപ്പൻ വധിച്ച കാട്ടെരുമയുടെ ഭീമാകാരമായ ശരീരം എവിടെ മറവു ചെയ്യുമെന്നതായിരുന്നു അടുത്ത പ്രശ്നം. ഇതിനു മുൻപ് പലപ്പോഴും കാട്ടുജാതിക്കാരുടെ കടുത്ത ആക്രമണത്തിൽ മൃതപ്രായമായ ആ ജീവിയെ മരിച്ചുവെന്ന് വിചാരിച്ച് കുഴിച്ചിടുകയും കുറേക്കഴിയുമ്പോൾ അത് മണ്ണിനടിയിൽ നിന്ന് കുതറി എഴുന്നേറ്റ് പായുകയും ചെയ്തിട്ടുണ്ട് .മരിച്ചാലും വീണ്ടും ജീവൻ വെച്ചെഴുന്നേറ്റ് വരുന്ന ഏതോ ദുഷ്ടശക്തി എരുമയുടെ രൂപം സ്വീകരിച്ചതാണെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. ജനങ്ങളുടെ അവശേഷിയ്ക്കുന്ന ഭീതിയും അകറ്റുന്നതിനു വേണ്ടി ആ ജഢം അഴുതാമേടിന്റെ മുകളിലേയ്ക്ക് ചുമന്നു കൊണ്ടുവരുവാൻ അയ്യപ്പസ്വാമി ആവശ്യപ്പെട്ടു. അതനുസരിച്ച് ജനങ്ങൾ എല്ലാവരും ചേർന്ന് ആ ഭീമാകാരമായ ശരീരം ചുമന്ന് മുകളിലെത്തിച്ചതിന് ശേഷം അയ്യപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം അഴുതാമേടിന്റെ വലതു വശമുള്ള അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് സ്വാമിയുടെ നിർദ്ദേശപ്രകാരം തന്നെ താഴെയുള്ള അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ ചുമന്ന് കൊണ്ടുവന്ന് ആ കൊക്കയിലിട്ട് അത് ഏറെക്കുറെ നികത്തി . ഇനി ഒരുപക്ഷെ ജനങ്ങളുടെ വിശ്വാസപ്രകാരം ആ എരുമയ്ക്ക് ജീവൻ വച്ചുവെന്ന് കരുതിയാലും ആ നികന്നകൊക്കയിൽ നിന്ന് എഴുന്നേറ്റ് വരുക അസംഭവ്യമാണല്ലൊ. ജനങ്ങളുടെ മനസ്സിൽ ഒരുതരി പോലും ഭീതി അവശേഷിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണ് ആശ്രിതവത്സലനായ മണികണ്ഠസ്വാമി ഇങ്ങനെ ചെയ്യിച്ചത്. അന്ന് ആ കിടങ്ങ് നികത്തുവാൻ വേണ്ടി അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ചുമന്നുകൊണ്ടുവന്ന ചരിത്ര സംഭവത്തിന്റെ അനുസ്മരണമായി കാലം സൂക്ഷിച്ചുവെച്ച ഒരാചാരമാണ് അഴുതനദിയിൽ മുങ്ങി കല്ലെടുത്തുകൊണ്ടുവന്ന് അഴുതമേട്ടിലുള്ള കല്ലിടാംകുന്നിൽ നിന്ന് വലിച്ചെറിയുന്ന ചടങ്ങായിമാറിയത് . ഒരു പക്ഷേ പിന്നീടതു വഴി പോയിരുന്ന കാട്ടുജാതിക്കാരെല്ലാം അവിടെയെത്തുമ്പോൾ ആ കൊക്കയിലേക്ക് ഒരു പാറക്കഷ്ണം വലിച്ചെറിഞ്ഞ് തൃപ്തിയടയുന്ന പതിവ് പിന്നീടൊരു ചടങ്ങായി മാറിയതും ആവാം.ഏതായാലും ഇന്ന് കാനാന പാതവഴി ശബരിമലയ്ക്ക് നടന്ന് പോകുന്ന ഭക്തരെല്ലാം അഴുതയിൽ നിന്ന് കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിച്ച് കർപ്പൂരം കത്തിച്ച് വന്ദിച്ച ശേഷമാണ് യാത്ര തുടരുന്നത്.

*എരുമേലിയിലെ പുത്തൻ വീട്*
🌺🌺🌺🌺🌺🌸🌺🌺🌺🌺🌺
എരുമേലിയുമായി അയ്യപ്പസ്വാമിയെ ബന്ധപ്പെടുത്തുന്ന മറ്റൊരു കണ്ണിയാണ് പുത്തൻ വീട്. എരുമേലി പേട്ട അമ്പലത്തിലേയ്ക്ക് പോകുന്ന വഴിയിൽ വലതു വശത്ത് ഉള്ളിലേയ്ക്ക് കയറിയാണ് പുത്തൻ വീട് സ്ഥിതി ചെയ്യുന്നത്. ശൈവ വെള്ളാള സമുദായത്തിൽ‌പ്പെട്ട ഒരു കുടുംബത്തിന്റേതാണ് പുത്തൻ വീട്. അയ്യപ്പസ്വാമി എരുമേലിയിൽ വന്ന സമയത്ത് ആ വീട്ടിലെ ഭക്തയായ ഒരമ്മയുടെ ആതിഥ്യം സ്വീകരിച്ച് അവിടെ വിശ്രമിച്ചു എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ വിശ്വാസത്തെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന തരത്തിൽ അയ്യപ്പസ്വാമി വന്നിരുന്നതായ ആപഴയ മൺ വീട് ഇന്നും കാലത്തെ അതിജീവിച്ച് അവിടെ നിലനിൽക്കുന്നുണ്ട്. മൺ തറമേൽ പലകകൊണ്ട് നിർമ്മിച്ച ആ പുരാതനമായ വീട്ടിൽ അയ്യപ്പസ്വാമി വന്ന് വിശ്രമിച്ച മുറിയും അദ്ദേഹം ഓർമ്മയ്ക്കായി നൽകിയതെന്ന് വിശ്വസിയ്ക്കപ്പെടുന്ന വാളും ഇന്നും കാണാം. അടുത്തകാലത്ത് അശ്രദ്ധ കൊണ്ട് അവിടെ തീ പിടിച്ചു വെങ്കിലും നിമിഷം കൊണ്ട് ഭസ്മമാകാവുന്ന ആ വീടിന്റെ കുറച്ച് മുകൾ ഭാഗം മാത്രം കത്തിയതല്ലാതെ പ്രധാനഭാഗങ്ങളിലേയ്ക്ക് അഗ്നി പടർന്നില്ല എന്നത് അവിശ്വസനീയമായ ഒരദ്ഭുതം തന്നെയാണ്. ഈ ചരിത്ര സ്മാരകത്തേക്കുറിച്ച് അധികം ഭക്തർക്കറിയില്ല എങ്കിലും അറിയുന്ന ഭക്തരെല്ലാം എരുമേലിയിലെത്തി ഈ വീട് ദർശിച്ച് തൊഴുത്പ്രാർത്ഥിച്ച ശേഷമാണ് മലചവിട്ടുന്നത്

ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം

🎀🎀🎀🎀🎀🎀🎀🎀🎀
പണ്ടു കാലത്ത് വ്യാഘ്രപാദന്‍ എന്നുപേരായ ഒരു മുനി ജീവിച്ചിരുന്നു. പൂര്വപജന്മനത്തില്‍ ഇദ്ദേഹം ഗൗതമമുനിയായിരുന്നു. വ്യാഘ്രപാദമുനി ദീര്ഘുകാലം ശിവഭഗവാനെ തപസ്സു ചെയ്തു വിചിത്രങ്ങളായ രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ശിവപൂജയ്ക്ക് പോറലേല്‍ക്കാതെ പൂക്കള്‍ പറിയ്ക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് എന്നതായിരുന്നു ഒന്നാമത്തെ വരം. ഏതു മരത്തിലും കയറി പൂക്കള്‍ പറിയ്ക്കാന്‍ കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ എന്നതായിരുന്നു രണ്ടാമത്തെ വരം. പരമേശ്വരന്‍ ഭക്തനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ നടത്തിയ അശ്വമേധ യാഗത്തിനു വ്യാഘ്രപാദമുനിയെ മുഖ്യാതിഥിയാക്കണമെന്നു ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് ചൊല്ലിക്കൊടുത്ത ഉപമന്യുവിന്റെയും അനുജന്‍ ധൗമ്യന്റെയും പിതാവായിരുന്നു വ്യാഘ്രപാദന്‍ . അതായിരുന്നു അശ്വമേധയാഗത്തിനു വ്യാഘ്രപാദനെ ക്ഷണിക്കാന്‍ കാരണം. തന്നേയുമല്ല വ്യാഘ്രപാദന്റെ വിഷ്ണുവിദ്വേഷം കുറയ്ക്കാന്‍ ഇതു വഴിവെക്കുമെന്നും ശ്രീകൃഷ്ണന്‍ കണക്കുകൂട്ടി. ഭീമസേനനെയായിരുന്നു വ്യാഘ്രപാദമുനിയെ ക്ഷണിക്കാന്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചത്. വ്യാഘ്രപാദമുനിയുടെ സമീപത്തേക്കു യാത്രയാക്കുന്ന വേളയില്‍ ശ്രീകൃഷ്ണന്‍ 12 രുദ്രാക്ഷങ്ങളും ഭീമനെ ഏല്പ്പി്ച്ചു.

തിരുവിതാംകൂറിന്റെ തെക്കു ഭാഗത്ത് മുഞ്ചിറയ്ക്കടുത്തുള്ള താമ്രപര്‍ണി നദീതീരത്ത് ‘മുനിമാര്‍തോട്ടം’ എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഈ സമയം വ്യാഘ്രപാദമുനി. ഭീമന്‍ മുനിക്കു സമീപമെത്തി ശ്രീകൃഷണന്റെ നിര്ദേമശ പ്രകാരം “ഗോവിന്ദാ… ഗോപാലാ…” എന്നു ഉറക്കെ വിളിച്ചു. ശൈവ ഭക്തനായ വ്യാഘ്രപാദമുനി വൈഷ്ണവനാമം കേട്ടു കോപിച്ച് ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. കോപിച്ചു വരുന്ന മുനിയെക്കണ്ട് ഭീമനും ഭയന്നു ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ശ്രീകൃഷ്ണന്‍ ഏല്പ്പിിച്ച രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തുവീണ സമയത്തു അതു ഒരു ശിവലിംഗമായി മാറി. കോപിച്ചു വന്ന മുനി ശിവലിംഗം കണ്ട് ഭക്തിപരവശനായി. ഉടന്‍ തന്നെ മുനി കുളിച്ച് ശുദ്ധനായി ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി. ഈ സമയം ഭീമന്‍ വീണ്ടും മുനിയുടെ സമീപത്ത് വന്ന് “ഗോവിന്ദാ… ഗോപാലാ…” എന്നു വിളിക്കാന്‍ തുടങ്ങി. ഭീമന്റെ നാരായണ മന്ത്രം കേട്ട് കോപംവന്ന മുനി വീണ്ടും ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ ഭീമന്‍ രണ്ടാമത്തെ രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തു വീണ ഉടനെ അതു ശിവലിംഗമായ് മാറി. കോപാക്രാന്തനായ മുനി ശിവലിംഗം കണ്ട് ശാന്തനായി അതിനെ പൂജിക്കാന്‍ തുടങ്ങി. ഈ വിധം 11 തവണ ഭീമന്‍ മുനിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ 11 സ്ഥലങ്ങളില്‍ പിന്നീട് പ്രമുഖങ്ങളായ ശിവക്ഷേത്രങ്ങള്‍ ഉയര്ന്നു വന്നു. അവ തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്മയന, പന്നിപ്പാകം, കല്ക്കുതളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട് എന്നിവയാണു. ഒടുവില്‍ കോപാകുലനായ മുനിയെപ്പേടിച്ചു ഭീമന്‍ തിരുനട്ടാലം എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്ത് പ്രതിഷ്ഠിച്ചു. എന്നിട്ടും മുനിയുടെ കോപത്തിന് വിധേയനായ ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഉടന്‍ ശ്രീകൃഷന്‍ പ്രത്യക്ഷനായി മുനിക്കു ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദർശനം നല്‍കി. ഇതിനു ശേഷം അവിടെ ശങ്കരനാരായണ രൂപത്തിലും ഒരു പ്രതിഷ്ഠയുണ്ടായി. തുടര്ന്ന് ശ്രീകൃഷ്ണന്‍ മുനിയെ തൃപ്തനാക്കി അശ്വമേധയാഗത്തിനു കൊണ്ടുപോയി.

ഭീമന്‍ മുനിയുടെ സമീപത്തു നിന്നും ഓടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവാലയഓട്ടം എന്ന സങ്കല്‍പം ഉടലെടുത്തത്. തിരുമല മുതല്‍ തിരുനട്ടാലം വരെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. 12 ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ശിവപ്രതിഷ്ഠ എന്നതും ശ്രദ്ധേയമാണ് .

കാരാട്ടുനമ്പൂരി

📚 *ഐതിഹ്യമാല*📚
                                                                    
     ◀ *കാരാട്ടുനമ്പൂരി*▶

     പണ്ടൊരിക്കൽ ഒരു ദിവസം രാവിലെ തൃശ്ശൂർ ബ്രഹ്മസ്വംമഠത്തിൽ വേദാദ്ധ്യായനം ചെയ്തു താമസിച്ചിരുന്ന ഉണ്ണിനമ്പൂരിമാരോടുകൂടി വാദ്ധ്യാൻനമ്പൂരി വടക്കുംനാഥക്ഷേത്രത്തിൽ തൊഴാൻ ചെന്ന സമയം നടയിൽ തൂക്കിയിരുന്ന ഒരു വലിയ മണിയിൽ ഏറ്റവും ഭയങ്കരമായ ഒരു സർപ്പം ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടു. വാദ്ധ്യാൻനമ്പൂരി മുതലായവരെല്ലാം ഭയപ്പെട്ടു പിൻമാറി. അതുകണ്ട് അമ്പലത്തിൽ ജപിച്ചു കൊണ്ടിരുന്ന കാരാട്ടുനമ്പൂരി കാരണം ചോദിക്കുകയും വാദ്ധ്യാൻനമ്പൂരി വിവരം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. കാരാട്ടുനമ്പൂരി വലിയ വി‌ഷവൈദ്യനായിരുന്നതിനാൽ “അത്ര ഉള്ളോ? അതിനു സാമാധാനമുണ്ടാക്കാം” എന്നു പറഞ്ഞുകൊണ്ട് എണീറ്റു നടയിലേക്കു ചെന്നു. അദ്ദേഹം ഒരു മന്ത്രം ജപിച്ചു സർപ്പത്തെ ബന്ധിച്ചിട്ടു അതിന്റെ വാലിൻമേൽ പിടിച്ചു വലിച്ചു. അപ്പോൾ വാൽ വളരെ നീളത്തിൽ കണ്ടു. നമ്പൂരി ആ സർപ്പത്തെ ആ മണിയിൻമേൽ രണ്ടു മൂന്നു കൂടി ചുറ്റി. എന്നിട്ടും വാലിന്റെ നീളം കുറയാതെ കൂടിക്കൂടി വന്നു. നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി പ്രദക്ഷിണം വെച്ചു. അപ്പോൾ സർപ്പം നീണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി എങ്കിലും മണിയിൻമേൽ ചുറ്റിയിരുന്ന ആറു ചുറ്റും വിട്ടില്ല. ഇതിന് എത്ര നീളമുണ്ടെന്നറിയണം എന്നു നിശ്ചയിച്ചു കൊണ്ടു നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ട് അമ്പലത്തിന്റെ മുറ്റത്തിറങ്ങി. അപ്പോൾ സർപ്പം അത്രയും നീണ്ടു. നമ്പൂരി വീണ്ടും അമ്പലത്തിനാകപ്പാടെ മൂന്നു വലത്തുവെച്ചു. അപ്പോൾ സർപ്പത്തിന്റെ ദേഹം അമ്പലത്തിനു മൂന്നു ചുറ്റായി. എങ്കിലും മണിയിലുണ്ടായിരുന്ന ചുറ്റു വിടുകയോ അതിന്റെ നീളം അവസാനിക്കുകയോ ചെയ്തില്ല. നമ്പൂരിയുടെ മനസ്സിൽ കുറച്ചു ഭയം ജനിച്ചു. ഈ സർപ്പം സാമാന്യക്കാരനല്ലെന്നും അദ്ദേഹം നിശ്ചയിച്ചു. ഉടൻ വാലിന്മേൽനിന്നു വിട്ടിട്ട് അദ്ദേഹം ഓടി വടക്കേ ചിറയിൽ ചെന്നുചാടി. അവിടെ വെള്ളത്തിൽ കിടന്നുകൊണ്ട് ഗരുഡനെ ധ്യാനിച്ച് ഒരു മന്ത്രം ജപിച്ചു തുടങ്ങി. ആ സമയം വടക്കുംനാഥ ശ്രീകോവിലിനകത്തുനിന്ന് “കാരാടിനോടു മത്സരിക്കേണ്ട വാസുകീ! ഇങ്ങോട്ടു പോരൂ, അതാണു നല്ലത്” എന്നൊരശരീരിവാക്കു കേൾക്കപ്പെട്ടു. ഉടനെ ആ സർപ്പത്തെ കാണാതാവുകയും ചെയ്തു. ഈ അശരീരിവാക്കു ഭഗവാന്റെ തന്നെയായിരുന്നുവെന്നും ആ സർപ്പം സാക്ഷാൽ വാസുകി തന്നെയായിരുന്നുവെന്നുമുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

നമ്പൂരി വെള്ളത്തിൽനിന്നു പൊങ്ങി കരയ്ക്കു കയറിയപ്പോൾ അദ്ദേഹത്തിന്റെ പുരോഭാഗത്തു സാക്ഷാൽ ഗരുഡൻ ആവിർഭവിച്ചു. അപ്പോഴേക്കും സർപ്പം അന്തർദ്ധാനംചെയ്തുകളഞ്ഞതിനാൽ നമ്പൂരി ഗരുഡനെ വന്ദിച്ചു മടക്കിയയയ്ക്കുകയും ചെയ്തു.കാരാട്ടുനമ്പൂരി കുറച്ചുകൂടി വി‌ഷവൈദ്യം പഠിക്കണമെന്നു നിശ്ചയിച്ചു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. അദ്ദേഹത്തേക്കാൾ പഠിത്തമുള്ളവരായി കേരളത്തിൽ ആരെയും കണ്ടുകിട്ടായ്കയാൽ അദ്ദേഹം പരദേശക്കു കടന്നു. ബദര്യാശ്രമത്തുവെച്ച് അദ്ദേഹം വി‌ഷവൈദ്യത്തിൽ അതിനിപുണനായ ഒരു സന്യാസിയെ കണ്ടു. തനിക്കു വി‌ഷവൈദ്യം കുറച്ചുകൂടി പഠിച്ചാൽ കൊള്ളാമെന്നുള്ള വിവരം അദ്ദേഹം ആ സന്യാസിയെ ഗ്രഹിപ്പിച്ചു. “അങ്ങേക്കു വി‌ഷവൈദ്യത്തിലെന്തെല്ലൊമറിയാം” എന്നു സന്യാസി ചോദിച്ചു. “സർപ്പങ്ങളുടെയെല്ലാം വി‌ഷമിറക്കാനറിയാം” എന്നു നമ്പൂരി പറഞ്ഞു. “അതുവ്വോ?” എന്നു പറഞ്ഞു സന്യാസി നമ്പൂരിയെ കൂട്ടിക്കൊണ്ട് അവിടെ നിന്നു പുറപ്പെട്ടു. അഞ്ചാറു ദിവസംകൊണ്ട് അവർ വലിയ വനത്തിലെത്തി. സന്യാസി നമ്പൂരിയെയും കൊണ്ട് അവിടെ ഒരു വലിയ മരത്തിന്റെ മുകളിൽ കയറി. നമ്പൂരിയെ സന്യാസി ആ മരത്തോടു കൂട്ടിവെച്ചു മുറുക്കെ കെട്ടിയതിന്റെ ശേ‌ഷം ഒരു മരുന്നെടുത്തു കിഴക്കോട്ടു കാണിച്ചു. അപ്പോൾ ആ വനത്തിൽ കിഴക്കുഭാഗത്തുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം പടിഞ്ഞാട്ടു പാഞ്ഞു തുടങ്ങി. കരി, കരടികൾ, കടുവാ പുലി, സിംഹം മുതലായ മൃഗങ്ങളുടെ ഓട്ടം കണ്ട് നമ്പൂരി വളരെ പരിഭ്രമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ഒരു സർപ്പത്തിന്റെ വരവായി. ആ സർപ്പം ഒരു വലിയ കാട്ടാനയെ കൊത്തിയെടുത്തു ഫണം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വന്നത്. ആ സർപ്പം ഒരു പെരുമ്പാമ്പ് ഒരു ചെറുതവളയെയെന്നപോലെ നി‌ഷ്പ്രയാസമായിട്ടാണ് ആ വലിയ കൊലകൊമ്പനെ കൊത്തിയെടുത്തിരുന്നത് എന്നു പറഞ്ഞാൽ പിന്നെ ആ സർപ്പത്തിന്റെ വലിപ്പവും ഭയങ്കരത്വവും എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പ്രത്യേകം വിവരിക്ക ണമെന്നില്ലല്ലോ. ആ സർപ്പത്തിന്റെ ഫൂൽക്കാരത്തിൽനിന്നു പുറപ്പെടുന്ന വി‌ഷജ്വാല തട്ടി സമീപത്തുള്ള കാടുകളും മരങ്ങളുമെല്ലാം കരിയുന്നുണ്ടായിരുന്നു. ഇങ്ങനെ ആ സർപ്പത്തിന്റെ വരവുകണ്ടപ്പോൾ നമ്പൂരി മൂർച്ഛിച്ചു പോയി. മരത്തിൻമേൽകൂട്ടിവെച്ചു മുറുക്കികെട്ടിയിരുന്നതിനാൽ താഴെ വീണില്ല എന്നേ ഉള്ളൂ. സന്യാസി ഉടനെ മരുന്നെടുത്തു പടിഞ്ഞാറോട്ടു കാണിച്ചു. പടിഞ്ഞാട്ടുപോയ പക്ഷിമൃഗാദികളെല്ലാം തൽക്ഷണം കിഴക്കോട്ടും പോയി. ആ കൂട്ടത്തിൽ ആ സർപ്പവും തിരികെ മടങ്ങി. അപ്പോഴേക്കും നമ്പൂരിക്കു ബോധം വീണു. സന്യാസി “സർപ്പങ്ങളുടെ എല്ലാം വി‌ഷമിറക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നുവല്ലോ. ഇങ്ങനെയുള്ള സർപ്പങ്ങളുടെ വി‌ഷമിറക്കാമോ?” എന്നു ചോദിച്ചു. “അയ്യോ! ഇതിനു ഞാൻ ശക്തനല്ല. ഇത്ര ഭയങ്കരങ്ങളായ സർപ്പങ്ങളുണ്ടെന്നുതന്നെ ഞാൻ ധരിച്ചിരുന്നില്ല” എന്നു നമ്പൂരി പറഞ്ഞു. പിന്നെ രണ്ടുപേരും മരത്തിൻമേൽ നിന്ന് താഴെ ഇറങ്ങി. ബദര്യാശ്രമത്തുതന്നെ വന്നുചേർന്നു. അവിടെവെച്ച് ആ സന്യാസി വി‌ഷവൈദ്യത്തിനു വേണ്ടുന്ന മരുന്നുകളും മന്ത്രങ്ങളുമെല്ലാം നമ്പൂരിക്ക് ഉപദേശിച്ചുകൊടുത്തു. നമ്പൂരി ആ ഉപദേശങ്ങളെല്ലാം ഗ്രഹിച്ചു സന്യാസിയെ ഭക്തിപൂർവ്വം വന്ദിച്ചു യാത്ര പറഞ്ഞു. തിരിയെ പോരുകയും ചെയ്തു.

സ്വദേശത്തു വന്നതിന്റെ ശേ‌ഷം കാരാട്ടുനമ്പൂരി വി‌ഷവൈദ്യത്തിൽ പൂർവധികം പ്രസിദ്ധനായിത്തീർന്നു. വി‌ഷവൈദ്യം സംബന്ധിച്ച് അദ്ദേഹം അനേകം അത്ഭുതകർമങ്ങൾ ചെയ്യുകയും അദ്ദേഹത്തിന്റെ ശി‌ഷ്യത്വം സമ്പാദിച്ച് അനേകം പേർ ഈ വി‌ഷയത്തിൽ യോഗ്യന്മാരായിത്തീരുകയും ചെയ്തു.

കര്‍ണനു കിട്ടിയ ശാപം

ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു. എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു. അര്‍ജുനനോട് കൂടുതല്‍ വാത്സല്യമുള്ള ദ്രോണര്‍, അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോള്‍ കര്‍ണന്‍ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണര്‍ പറഞ്ഞു: ”നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാന്‍ പാടുള്ളൂ!”

നിരാശനാകാതെ കര്‍ണന്‍ ആ അത്യപൂര്‍വമായ വിദ്യ പഠിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയില്‍ താമസിക്കുന്ന പരശുരാമന്‍ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കര്‍ണന്‍ അറിഞ്ഞു. വൈകാതെ കര്‍ണന്‍ ഒരു ബ്രാഹ്മണബാലന്റെ വേഷത്തില്‍ പരശുരാമനെ ചെന്നുകണ്ടു. താന്‍ പരശുരാമന്റെ സ്വന്തം കുലമായ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ കര്‍ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കര്‍ണനെ പഠിപ്പിച്ചു.

ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താന്‍ പരിശീലിച്ചുകൊണ്ടിരുന്ന കര്‍ണന്‍ മാനാണെന്നു കരുതി ഒരു മഹര്‍ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹര്‍ഷി കര്‍ണനെ ശപിച്ചു: ”നീ തോല്‍പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിന്റെ തേര്‍ച്ചക്രങ്ങള്‍ ഭൂമിയില്‍ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!” കര്‍ണന്‍ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹര്‍ഷി കനിഞ്ഞില്ല.

പരശുരാമന്‍ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കര്‍ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു.
ഒരു ദിവസം ആശ്രമത്തിന്റെ ഇറയത്ത് കര്‍ണന്റെ മടിയില്‍ തലവെച്ച് പരശുരാമന്‍ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കര്‍ണന്റെ തുട തന്റെ കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാന്‍ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കര്‍ണന്‍ വേദന സഹിച്ചുകൊണ്ടിരുന്നു.
വണ്ട് തുളച്ചുതുളച്ച്കയറിയപ്പോള്‍ കര്‍ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര ഒഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണര്‍ന്നു. ”എന്തുപറ്റി, ഭാര്‍ഗവകുമാരാ?”, പരശുരാമന്‍ ചോദിച്ചു.
കര്‍ണന്‍ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമന്‍ നോക്കിയ ഉടന്‍ വണ്ട് ചത്തുവീണ് രാക്ഷസന്റെ രൂപമെടുത്തു. ‘ദംശന്‍’ എന്ന രാക്ഷസനായിരുന്നു അവന്‍. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച അവന്‍ മുനിശാപം മൂലം വണ്ടായിത്തീര്‍ന്നതായിരുന്നു.

ദംശന്‍പോയ ഉടന്‍ പരശുരാന്‍ കര്‍ണനോടു ചോദിച്ചു: ”യഥാര്‍ഥത്തില്‍ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണര്‍ക്കില്ല. ക്ഷത്രിയര്‍ക്കേ അതു സാധ്യമാവൂ. സത്യം പറയൂ!”
കര്‍ണന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണു: ”സൂതനായ അധിരഥന്റെയും രാധയുടെയും മകനായ കര്‍ണനാണ് ഞാന്‍. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാന്‍ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!”

പരശുരാമന്‍ കോപം സഹിക്കാനാകാതെ കര്‍ണനെ ശപിച്ചു: ”വഞ്ചകാ! നിന്റെ ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓര്‍മ വരാതാകട്ടെ!”
കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കര്‍ണനോട് സഹതാപം തോന്നി പരശുരാമന്‍ ഇങ്ങനെയും പറഞ്ഞു: ”നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാന്‍ അനുഗ്രഹിക്കുന്നു!”

പരശുരാമന്റെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കര്‍ണന്‍ ഹസ്തിനപുരിയില്‍ തിരിച്ചെത്തി. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനോട് പോരാടുന്ന നേരത്ത് മഹര്‍ഷിയുടേയും പരശുരാമന്റേയും ശാപങ്ങള്‍ ഫലിക്കുകയും ചെയ്തു
💐💐💐💐💐💐💐💐💐💐

101 ശരണം വിളികള്‍

1. സ്വാമിയേ ശരണമയ്യപ്പ

2. ഹരിഹര സുതനേ ശരണമയ്യപ്പ

3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ

4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ

5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ

6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ

7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ

8. ആപത് ബാന്ധവനേ ശരണമയ്യപ്പ

9. അനാഥരക്ഷകനേ ശരണമയ്യപ്പ

10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ

11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ

12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ

13. ഏകാന്ത വാസനേ ശരണമയ്യപ്പ

14. എരുമേലി ശാസ്താവേ ശരണമയ്യപ്പ

15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ

16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ

17. അണിയും തുളസി മണിയേ ശരണമയ്യപ്പ

18. അഭയം തരുവോനെ ശരണമയ്യപ്പ

19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ

20. ആനന്ദരൂപനേ ശരണമയ്യപ്പ

21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ

22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ

23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ

24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ

25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ

26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ

27. കലിയുഗ വരദനേ ശരണമയ്യപ്പ

28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ.

29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ

30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പ

31. കാന്തമലൈജ്യോതിയേ ശരണമയ്യപ്പ

32. ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പ

33. സകലകലാ വല്ലഭനേ ശരണമയ്യപ്പ

34. ശബരി ഗിരീശനേ ശരണമയ്യപ്പ

35. ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പ

36. തവക്കോലം കൊണ്‍ടവനേ ശരനമയ്യപ്പ

37. തിരുമാല്‍ മകനേ ശരണമയ്യപ്പ

38. നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പ

39. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ

40. പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പ

41. പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പ

42. ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പ

43. മാധവന്‍ മകനേ ശരണമയ്യപ്പ

44. മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പ

45. ജാതി-മതം കലൈന്തവനേ ശരണമയ്യപ്പ

46. ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ

47. വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ

48. വതക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ

49. ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ

50. കടുത്തിരുത്തി ദേവനേ ശരണമയ്യപ്പ

51. പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ

52. ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ

53. മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ

54. മീന്‍കുളത്തിയമ്മ ദേവിയേ ശരണമയ്യപ്പ

55. മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പ

56. എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പ

57. മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പ

58. മോഹിനി സുതനേ ശരണമയ്യപ്പ

59. വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പ

60. ചെറിയകടുത്തസ്വാമിയേ ശരണമയ്യപ്പ

61. വാവരിന്‍ തോഴനേ ശരണമയ്യപ്പ

62. പംപാനദിയേ ശരണമയ്യപ്പ

63. പന്‍പാ വിളക്കേ ശരണമയ്യപ്പ

64. കരിമലൈ വാസനേ ശരണമയ്യപ്പ

65. അഴുതാ നദിയേ ശരണമയ്യപ്പ

66. കല്ലിടാം കുന്നേ ശരണമയ്യപ്പ

67. ചെറിയാന വട്ടമേ ശരണമയ്യപ്പ.

68. വലിയാനവട്ടമേ ശരണമയ്യപ്പ

69. അന്നദാനപ്രഭുവേ ശരണമയ്യപ്പ

70. ആനന്ദ ദായകനേ ശരണമയ്യപ്പ

71. വന്‍ പുലി വാഹനനേ ശരണമയ്യപ്പ

72. വില്ലാളി വീരനേ ശരണമയ്യപ്പ

73. പായസാന്ന പ്രിയനേ ശരണമയ്യപ്പ

74. വീരമണി കണ്‍ഠനേ ശരണമയ്യപ്പ

75. ആശ്രിത വത്സലനേ ശരണമയ്യ

76. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ

77. സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പ.

78. ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പ

79. ശബരീപീഠമേ ശരണമയ്യപ്പ

80. അപ്പാച്ചി മേടേ ശരണമയ്യപ്പ

81. ഇപ്പാച്ചികുഴിയേ ശരണമയ്യപ്പ

82. ശരംകുത്തി ആലേ ശരണമയ്യപ്പ

83. ആശ്രിതവത്സലനേ ശരണമയ്യപ്പ

84. അഭയപ്രദായകനേ ശരണമയ്യപ്പ

85. പന്തളരാജകുമാരനേ ശരണമയ്യപ്പ

86. വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശ്രരണമയ്യപ്പ

87. ക്ഷുരികായുധനേ ശരണമയ്യപ്പ

88. വാവരിന്‍ തോഴനേ ശരണമയ്യപ്പ

89. മഹിഷീസംഹാരനേ ശരണമയ്യപ്പ

90. ജാതിമതമില്ലാ ദൈവമേ ശരണമയ്യപ്പ

91. സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തിയേ ശരണമയ്യപ്പ

92. ശത്രു സംഹാരനേ ശരണമയ്യപ്പ

93. ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പ.

94. ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പ

95. ഭസ്മക്കുളമേ ശരണമയ്യപ്പ

96. ആജ്യാഭിഷേക പ്രിയനേ ശരണമയ്യപ്പ

97. പൊന്നംബല മേടേ ശരണമയ്യപ്പ

98. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ

99. വാവരില്‍ തോഴനേ ശരണമയ്യപ്പ

100.അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പ..

101.ഹരിഹരസുതനാനന്ദചിത്തനയ്യനയ്യ്പ് സ്വാമിയേ ശരണമയ്യ