കൃഷ്ണനും രാധയും

അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.

നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്? ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.

കൃഷ്ണനോടുള്ള ദിവ്യ പ്രണയം

രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്.

രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്.

രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

വൃന്ദാവനവും പ്രണയവും  ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.

ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.

ഹൃദയം തകര്‍ന്ന രാധ

കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല.

രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വര്‌ണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

രാധയ്ക്ക് എന്ത് സംഭവിച്ചു
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.

#ഭാരതീയചിന്തകൾ

പരശുരാമജയന്തി

വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍. നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിേേഗ്രാഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. വേദമാതാവെന്ന് പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ഋഷിയായിരിക്കുന്ന വിശ്വാമിത്രനും തന്ത്രവിദ്യയുടെ ആചാര്യനായിരിക്കുന്ന പരശുരാമനും തമ്മില്‍ ഒരു സഹോദരൂഢബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. പുരുരവസ്സിന്റെ വംശത്തില്‍ പിറന്ന കൗശികന്റെ പുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി പരിണയിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും പിന്നെ സ്വഭാര്യയായ സത്യവതിക്ക് ബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും നല്‍കി.  വിധിവൈപരീധ്യംകൊണ്ട് അവര്‍ പായസത്തെ മാറി കഴിച്ചു. അങ്ങിനെ കൗശികന്റെ പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു. സ്വപുത്രനായ ജമദഗ്നിയെ ഋചീകമുനി തന്റെ  തപശക്തികൊണ്ട് ബ്രാഹ്മണസ്വഭാവത്തോടുകൂടി യവനാക്കി. പക്ഷേ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു. ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. ഒരിക്കല്‍ രേണുക ജലം കൊണ്ടുവരുന്നതിനായി നര്‍മ്മദയിലേക്കു പോയി. ഈ സമയത്ത് അവിടെ സ്‌നാനം ചെയ്യുകയായിരുന്ന ചിത്രരഥന്‍ എന്ന ഗന്ധര്‍വനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. രേണുക തിരികെയെത്തിയപ്പോള്‍ ജമദഗ്നി കാര്യങ്ങളെല്ലാം ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കുകയും പത്‌നിയുടെ ശിരസ് ഛേദിച്ചു കളയുവാന്‍ പുത്രന്മാരോട് പറയുകയും ചെയ്തു. പക്ഷേ ആരുംതന്നെ അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ ആ കൃത്യത്തെ നിര്‍വഹിച്ചു. സന്തുഷ്ടനായ ജമദഗ്നി ഇഷ്ടമുള്ള വരത്തെ വരിച്ചുകൊള്ളുവാന്‍ പരശുരാമനോടു പറഞ്ഞു. അമ്മയെ ജീവിപ്പിച്ചുകിട്ടണമെന്ന് പരശുരാമന്‍ അപേക്ഷിച്ചു. അതനുസരിച്ച് മുനി രേണുകയ്ക്ക് പുനര്‍ജന്മം നല്‍കി
പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങിനെ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെകൊണ്ട് വരികയും ചെയ്തു.
ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു. പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു. താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുകയും ചെയ്തു. കുരുക്ഷേത്രത്തിന്റെ സമീപത്തുള്ള ആ പുണ്യസ്ഥലം സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു.
ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാ
ന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു. പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.
പരശുരാമനെകുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ശ്രീരാമന്‍ സീതയെ പരിണയിച്ച് ദശരഥാദികളോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ഗമധ്യേ പരശുരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി ശ്രീരാമനോട് ഇപ്രകാരം ചോദിച്ചു. ” ഭവാന്‍ ജനകരാജധാനിയില്‍വെച്ച് ശൈവചാപത്തെ കുലച്ചുവെന്ന് കേട്ടിരിക്കുന്നു. ഈ വൈഷ്ണവ ചാപത്തെ കുലയ്ക്കുവാന്‍ ഭവാന് സാധിക്കുമോ?”. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങികുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ സ്വതപശക്തിയെ തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. സന്തുഷ്ടനായ പരശുരാമന്‍ സ്വതപശക്തിയെ ശ്രീരാമന് നല്‍കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി.
ഭീഷ്മരെയും കര്‍ണ്ണനെയും ആയുധവിദ്യ അഭ്യസിപ്പിച്ചത് പരശുരാമനാണെന്ന് മഹാഭാരതം പറയുന്നു. ഭീഷ്മര്‍ അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായി പരശുരാമന്‍ അദ്ദേഹത്തോട് യുദ്ധത്തിന് വരികയുണ്ടായി. തുടര്‍ന്ന് ദേവന്‍മാരും പിതൃക്കളും ഗംഗാദേവിയും അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഭീഷ്മര്‍ പരശുരാമനോടുള്ള യുദ്ധം അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍വീണ് പ്രണമിക്കുകയും ചെയ്തു.
പരശുരാമന്‍ കര്‍ണനും തമ്മിലുള്ള ചരിത്രം ഇപ്രകാരമാണ് പറയുന്നത്. കര്‍ണന്‍ താന്‍ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണനാണെന്ന് പറഞ്ഞ് പരശുരാമന്റെ അടുക്കല്‍ ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാന്‍ ചെന്നു. ഒരുനാള്‍ പരശുരാമന്‍ കര്‍ണന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് അളര്‍ക്കന്‍ എന്നുപേരോടുകൂടിയ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം കുടിക്കുവാന്‍ തുടങ്ങി. ഗുരുവിന് നിദ്രാഭംഗം വരരുതല്ലോ എന്നു കരുതി കര്‍ണന്‍ വേദന സഹിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഉറക്കമുണര്‍ന്ന പരശുരാമന്‍ അതുകണ്ട് ബ്രാഹ്മണന് സാധ്യമല്ല എന്നു പറഞ്ഞു. പരശുരാമന്റെ ആജ്ഞ കേട്ടു ഭയചകിതനായ കര്‍ണ്ണന്‍ സത്യമെല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ പരശുരാമന്‍, ശത്രുവിനോടു എതിരിടുമ്പോള്‍ ഞാന്‍ ഉപദേശിച്ച ബ്രഹ്മാസ്ത്രവിദ്യ നിഷ്ഫലമായി പോകട്ടെയെന്ന് കര്‍ണ്ണനെ ശപിച്ചു. ഈ ശാപത്തിന്റെ ഫലമായാണ് കര്‍ണ്ണന് ബ്രഹ്മാസ്ത്രത്തെ അര്‍ജ്ജുനന് നേരെ പ്രയോഗിക്കാന്‍ സാധിക്കാതെ പോയത്.

കാലഘടന

____

          ബ്രഹ്മാവിന്റെ ഒരു പകല്‍ 432 കോടി മനുഷ്യവര്‍ഷം ആകുന്നു. ഇതിന് ഒരു കല്‍പകാലം എന്നുപറയുന്നു. ഒരു കല്‍പത്തില്‍ 14 മനുക്കളുടെ ഭരണം നടക്കുന്നു. അതായത് 100 ചതുര്‍യുഗത്തില്‍ 14 മനുക്കള്‍ ഭരിക്കുന്നു. ഓരോ മന്വന്തരത്തിലും ഓരോ ഇന്ദ്രന്മാരും ഓരോ സപ്തര്‍ഷികളും ഉണ്ടായിരിക്കുന്നതാണ്.

ഒരു മന്വന്തരം എന്നുപറഞ്ഞാല്‍ 71 ചതുര്‍ യുഗങ്ങളാണ്. ഒരു ചതുര്‍യുഗത്തില്‍ 4 യുഗങ്ങള്‍ ഉണ്ടായിരിക്കും. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കലിയുഗം 403200 മനുഷ്യവര്‍ഷങ്ങള്‍ ആകുന്നു. ഒരു ചതുര്‍ യുഗം 433200 മനുഷ്യവര്‍ഷമാണ്. ഒരു മന്വന്തരം അഥവാ 71 ചതുര്‍യുഗം 30 കോടി മനുഷ്യവര്‍ഷം.

ഒരു മന്വന്തരത്തില്‍ ഒരു മനുവും അദ്ദേഹത്തിന്റെ മക്കളുമാണ് ഭരിക്കുന്നത്. ഇന്ദ്രനും സപ്തര്‍ഷികളും ഇതിന്റെ മേല്‍നോട്ടം വഹിക്കും. ബ്രഹ്മജ്ഞാനം ലോകത്തിന് പകര്‍ന്നുതരുവാന്‍ ഓരോ ചതുര്‍യുഗത്തിലുമുള്ള ദ്വാപരയുഗാന്ത്യത്തില്‍ ഓരോ വ്യാസന്മാരും അവതരിക്കും.
ഇപ്പോള്‍ ഏഴാം മന്വന്തരമാണ്. വൈവസ്വത മനുവാണ് ഭരണകര്‍ത്താവ്. ഇന്ദ്രന്‍ പുരന്ദരനാണ്.
സപ്തര്‍ഷികള്‍
1. കശ്യപന്‍,
2. അത്രി
3. വസിഷ്ഠന്‍
4. വിശ്വാമിത്രന്‍
5. ഗൗതമന്‍
6. ജമദഗ്നി
7. ഭരദ്വജന്‍.

ഇപ്പോള്‍ 28-ാം ചതുര്‍യുഗത്തിലെ കലിയുഗമാണ്. ഇപ്പോഴുള്ള വ്യാസനാണ് പരാശരസുതനായ വേദവ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍.
27 വ്യാസന്മാര്‍ വന്നുപോയിക്കഴിഞ്ഞു. അവരുടെ പേരുകള്‍ ഇങ്ങനെ:

1. വിധി
2. പ്രജാപതി
3. ഉശനസ്സ്
4. ഗീഷ്പതി
5. സവിതാവ്
6. മൃത്യു
7. മഘവാവ്
8. വസിഷ്ഠന്‍
9. സാരസ്വതന്‍
10. ത്രിധാമാവ്
11. ത്രിവൃഷന്‍
12. ഭരദ്വാജന്‍
13. അന്തരീക്ഷന്‍
14. ധര്‍മ്മന്‍
15. ത്രയ്യാരുണി,
16, ധനഞ്ജയന്‍
17. മേതാതിഥി
18. വ്രതി
19. അത്രി
20. ഗൗതമന്‍
21. ഹര്യാത്മാവ്
22. വേനന്‍,
23. വാജശ്രവസ്സ്
24. സോമന്‍
25. അമൃഷ്യായനന്‍
26. തൃണബിന്ദു
27. ഭാര്‍ഗവന്‍ (ജാതുകര്‍ണന്‍)
28. ഇപ്പോഴത്തെ വ്യാസനാണ് കൃഷ്ണദ്വൈപായനന്‍ എന്ന പരാശര സുതനായ വേദവ്യാസന്‍
29. അടുത്ത ചതുര്‍യുഗത്തിലെ ദ്വാപരയുഗാന്ത്യത്തില്‍ വരാന്‍ പോകുന്ന വ്യാസന്‍ അശ്വത്ഥാമാവ്.

ഹസ്തമാലകൻ

                                                                                                                                  ഭാരതം മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചു കൊണ്ട്‌ ശ്രീശങ്കരൻ കർണ്ണാടകയിലെമൂകാംബികയിലുമെത്തി (ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു). അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി. പല യാഗങ്ങളും ചെയ്ത പ്രസിദ്ധി നേടിയ പ്രഭാകരന്‌ ഒരു മകൻ മാത്രമേയുള്ളു. എന്നാൽ അവൻ ആരോടും മിണ്ടുകയില്ല; എന്ത്‌ ചോദിച്ചാലും മറുപടി പറയുകയുമില്ല. ഇങ്ങനെയുള്ള തന്റെ പതിമൂന്ന്‌ വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നാണ്‌ പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട്‌ ചോദിച്ചു “നീ ആരാണ്‌?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട്‌ ശ്ലോകങ്ങൾ ചൊല്ലി. വേദാന്തതത്ത്വങ്ങൾ വ്യക്തമായി വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ ഈ ശരീരം എന്റെയല്ല പരമാത്മാവാണ്‌ എന്റെ ശരീരംഎന്നാണ് അതിലെ സാരം. ശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു. കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട്‌ ശങ്കരാചാര്യർ അവന്‌ ഹസ്തമാലകൻ എന്ന്‌ നാമകരണം ചെയ്തു

ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങള്‍

ചൊല്ലുന്നവനെ രക്ഷിക്കുന്നത് (*ഗായന്തം ത്രായതേ*) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം.

ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു.

ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി.

അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു.

ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും

ഗണപതി ഗായത്രി

ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

ഗണപതി ഗായത്രി

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

ശിവ ഗായത്രി

ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്. !!
ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു.

ശിവ ഗായത്രി

ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

ശിവ ഗായത്രി

ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

ശ്രീ അയ്യപ്പ ഗായത്രി

ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത് !!
ഫലം : രോഗ മുക്തി

ശ്രീ സുബ്രഹ്മണ്യ ഗായത്രി

ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്‌കന്ദ പ്രചോദയാത് !!
ഫലം : സര്‍വ്വ ന.കളും വുെം

സൂര്യ ഗായത്രി

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

സോമ ഗായത്രി

ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു

ചൊവ്വാ ഗായത്രി

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.

ബുധഃ ഗായത്രി

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി

ഗുരു ഗായത്രി

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.

ശുക്ര ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

ശനി ഗായത്രി

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

രാഗു ഗായത്രി

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

കേതുഃ ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രു ഭയം അകലുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യയില്‍ അഭിവൃദ്ധി

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: ഭയം അകലുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണ ഭയം അകലുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വ നന്മകള്‍ക്കും.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം

യമഗായത്രി

ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!
ഫലം : മരണ ഭയം മാറുന്നു.

ശ്രീ കൂബേര ഗായത്രി

ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത് !!
ഫലം: സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും

ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി

ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത് !!
ഫലം : വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു

ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി

ഓം ഭഗവനൈ്യ വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !!
ഫലം : ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു.

ശ്രീ ബാലാഗായത്രി

ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത് !!
ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു

ശ്രീ സരസ്വതി ഗായത്രി

ഓം വാക് ദേവൈ്യ ച വിദ്മഹേ
വിരിഞ്ച പത് നൈ്യ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് !!
ഫലം: വിദ്യയും അറിവും വര്‍ദ്ധിക്കുന്നു.

ശ്രീ മഹാലക്ഷമീ ഗായത്രി

ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!
ഫലം : ദാരിദ്ര്യം അകലുന്നു

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ബ്രഹ്മശക്തൈ്യ ച വിദ്മഹേ
പീത വര്‍ണ്ണ്യച ധീമഹി
തന്നോ ബ്രാഹ്മിഃ പ്രചോദയാത് !!
ഫലം : ചര്‍മ്മരോഗം ദേഭമാകുന്നു

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്വേത വര്‍ണ്യേ ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി
തന്നോ മാഹേശ്വരീ പ്രചോദയാത് !!
ഫലം : സര്‍വ്വ മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു.

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശിഖി വാഹനായൈ വിദ്മഹേ
ശക്തി ഹസ്തായൈ ച ധീമഹി
തന്നോ കൗമാരിഃ പ്രചോദയാത് !!
ഫലം : രക്തസംബന്ധിയായ രോഗങ്ങള്‍ അകലും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാമ പര്‍ണൈ്യ ച വിദ്മഹേ
ചക്ര ഹസ്തായൈ ച ധീമഹി
തന്നോ വൈഷ്ണവീ പ്രചോദയാത് !!
ഫലം: വിഷ ജന്തുക്കളാലുളള അപകടങ്ങള്‍ അകലും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാമളായൈ ച വിദ്മഹേ
ഹല ഹസ്തായൈ ച ധീമഹി
തന്നോ വരാഹി പ്രചോദയാത് !!
ഓം മഹിഷധ്വജായൈ വിദ്മഹേ
ദണ്ഡ ഹസ്തായൈ ധീമഹി
തന്നോ വരാഹീ പ്രചോദയാത് !!
ഫലം : ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാം വര്‍ണ്ണായൈ വിദ്മഹേ
വജ്‌റ ഹസ്തായൈ ധീമഹി
തന്നോ ഐന്ദ്രീ പ്രചോദയാത് !!
ഫലം : ഇന്ദ്രാണിയെ ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം കൃഷ്ണ വര്‍ണ്ണായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ ചാമുണഡാ പ്രചോദയാത് !!
ഫലം : ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും

ശ്രീ വീരഭദ്ര ഗായത്രി

ഓം ഭസ്മായുധായ വിദ്മഹേ
രക്ത നേത്രായ ധീമഹി
തന്നോ വീരഭദ്ര പ്രചോദയാത്
ഫലം: ജോലിയില്‍ ഉയ്യര്‍ച്ച

ശ്രീ കാര്‍ത്ത വീര്യാര്‍ജ്ജുന ഗായത്രി

കാര്‍ത്ത വീര്യായ വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന പ്രചോദയാത്
ഫലം: കളവു പോയ വസ്തുതിരികെ കിട്ടും

ശ്രീ ദുര്‍ഗ്ഗാ ഗായത്രി

“ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !! “
ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും

മഹാകാളി ഗായത്രി

ഓം കാളികായൈ വിദ് മഹേ
ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരാ പ്രചോദയാത് !! “
ഫലം : സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം

ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക.

വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം.

#ഭാരതീയചിന്തകൾ

അഭിമന്യു

അഭിമന്യുവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. ഇദ്ദേഹം ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയുടേയും. അർജ്ജുനന്റെയും പുത്രനാണ്.മഹാഭാരതയുദ്ധത്തിൽ സുപ്രധാന പങ്കുവഹിച്ച ഈ വീരയോദ്ധാവിന്റെ പൂർവ്വജന്മത്തെക്കുറിച്ച് മഹാഭാരതത്തിലുള്ള ഒരു കഥ നോക്കാം. ഭൂമിയിൽ ദുഷ്ട സർഗ്ഗം വർദ്ധിച്ചുവന്ന നാളുകളിൽ ദേവന്മാർ കൂടിയാലോചന നടത്താനായി സമ്മേളിച്ചു. ഒരോ ദേവനും ഏതേത് രൂപങ്ങളിൽ ഭൂമിയിൽ അവതരിക്കണമെന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്തു തുടങ്ങി. മഹാവിഷ്ണു അപ്പോൾ ചന്ദ്രനോട് ഇങ്ങനെ പറഞ്ഞു.ദേവാ അങ്ങയുടെ പുത്രൻ ഭൂമിയിൽ അവതരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഭഗവാന്റെ വാക്കുകൾ കേട്ടപ്പോൾ ചന്ദ്രൻ ആകെ സംങ്കടത്തിലായി. ഭഗവാന്റെ നിർദ്ദേശം നിരസിക്കുന്നതെങ്ങനെ? ചന്ദൻ പറഞ്ഞു. ഭഗവാനെ എന്റെ പുത്രനായ വർച്ചസ്സ് എന്റെ ജീവനാണ് അവനെ പിരിഞ്ഞിരിക്കാൻ എനിക്ക് സാധിക്കില്ല എങ്കിലും ദേവനി യോഗത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല. അതിനാൽ ഒരു ഉടമ്പടിയ്ക്ക് അങ്ങ് തയ്യാറാകണം. ഭൂമിയിൽ അർജ്ജുനന്റെ പുത്രനായി അവൻ ജനിക്കട്ടെ പക്ഷേ കുറച്ച് വർഷങ്ങൾ മാത്രമേ അവൻ ഭൂമിയിൽ വസിക്കാവൂ. അതിനു ശേഷം കുരുക്ഷേത്രയുദ്ധത്തിൽ ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പ്രവേശിച്ച് അവൻ മരിക്കണം.. വിഷ്ണുദേവൻ ആ ഉടമ്പടിസമ്മതിച്ചു. അങ്ങനെ വർച്ചസ്സ് അഭിമന്യുവായി സുഭദ്രയുടെ ഉദരത്തിൽ ജനിച്ചു.കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യു കൊടുങ്കാറ്റിനെപോലെ സംഹാര താണ്ഡവമാടി കർണ്ണൻ. ദ്രോണർ.ദുര്യോധനൻ തുടങ്ങിയ വീരപരാക്രമികൾപോലും അഭിമന്യുവിന്റെ കൈവേഗത്തിന് മുന്നിൽ പരാജിതരായി തീർന്നു. യുദ്ധത്തിന്റെ വിജയോന്മഭലഹരിയിൽ അഭിമന്യു ദ്രോണാചര്യർ നിർമ്മിച്ച ചക്രവ്യൂഹത്തിൽ പ്രവേശിച്ചു. പക്ഷേ ചുറ്റും നിന്ന് പോരാടുന്ന കൗരവയോദ്ധാക്കളെ പരാജയപ്പെടുത്തി വ്യൂഹത്തിൽ നിന്നും പുറത്ത് വരാൻ അഭിമന്യുവിന് സാധിച്ചില്ല.ഒടുവിൽ ദുശാസ്സനൻ അഭിമന്യുവിനെ ഗദകൊണ്ട് അടിച്ചു കൊന്നു. ഇവിടെ അഭിമന്യുവിന് ചക്രവ്യുഹത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാതെവന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര ഗർഭവതിയായിരുന്ന നാളിൽ ഒരു ദിവസം അന്ത:പുരത്തിലെഴുന്നള്ളിയ ജ്യേഷ്ഠനായ ശ്രീകൃഷ്ണനോട് സുഭദ്ര പറഞ്ഞു ജ്യേഷ്ഠാ പലവിധത്തിലുള്ള ആയുധപ്രയോഗരീതികളും അങ്ങ് എനിക്ക് ഉപദേശിച്ചു തന്നിട്ടുണ്ട് എന്നാൽ ചക്രവ്യൂഹം ചമയ്ക്കുന്നത് എങ്ങനെയെന്ന് മാത്രം പറഞ്ഞു തന്നില്ല എനിക്ക് ചക്രവ്യൂഹം ഉപദേശിച്ചാലും.തന്റെ സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാവാൻ തീർച്ചയാക്കി… അനുജത്തി ചക്രവ്യൂഹനിർമ്മാണം അസാധാണ പരാക്രമിയായ ഒരുവനുമാത്രമേ സാധിക്കുകയുള്ളു. വണ്ടിചക്രത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന വ്യൂഹത്തെഭേദിക്കാൻ ചക്രവ്യൂഹനിർമ്മാണത്തെക്കാൾ കഴിവ് ആവശ്യമാണ്…ഇങ്ങനെ ഭഗവാൻ ചക്രവ്യൂഹനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ച് കൊടുത്തു. സുഭദ്ര എല്ലാം ശ്രദ്ധ പൂർവ്വം മൂളികേട്ടിരുന്നു. ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നതുവരെയുള്ള കാര്യങ്ങൾ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ഒരു സംശയം തോന്നി താൻ പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് സുഭദ്ര തന്നെയാണോ? ഭഗവാൻ അൽപനേരത്തെക്ക് സംസാരം നിർത്തിനോക്കിയപ്പോൾ തന്റെ സഹോദരി ഇരിപ്പിടത്തിൽ തല ചായ്ച്ച് മയങ്ങുന്നതാണ് കൃഷ്ണൻകണ്ടത്.. എങ്കിൽ താൻ പറയുന്നത് മൂളികേൾക്കുന്നതാരാണ്.ശ്രീകൃഷ്ണൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. സുഭദ്രയുടെ ഉദരത്തിൽ നിന്നാണ് ആ ശബ്ദംകേൾക്കുന്നതെന്നും. ആ ശിശു ചക്രവ്യൂഹനിർമ്മാണവും അതിനകത്ത് പ്രവേശിക്കുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചിരിക്കുന്നുവെന്നും ഭഗവാന് മനസ്സിലായി.പെട്ടെന്ന് ശ്രികൃഷ്ണൻ ചന്ദ്രദേവന്റെ അഭ്യർത്ഥന ഓർമ്മ വന്നു. ചക്രവ്യൂഹത്തിൽ പ്രവേശിച്ച് വർച്ചസ്സ് മരിക്കണമെന്നല്ലേ ചന്ദ്രദേവൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണങ്കിൽ ചക്രവ്യുഹത്തിൽനിന്ന് പുറത്ത് വരുന്ന രീതി ഇനി പറയേണ്ടതില്ലെന്ന് ഭഗവാൻ തീർച്ചയാക്കി. ഇങ്ങനെ ഗർഭസ്ഥനായിരുന്ന സമയത്ത് ഭഗവാനിൽ നിന്ന് കേട്ടുപഠിച്ച അറിവ് ഉപയോഗിച്ചാണ് അഭിമന്യു ചക്രവ്യുഹത്തിൽ പ്രവേശിച്ചത്.ചന്ദ്രദേവനും ഭഗവാനും തീർച്ചയാക്കിയതുപോലെ അതിൽ നിന്ന് പുറത്ത് വരാൻ സാധിക്കാതെ അഭിമന്യു മരണപെട്ടു തന്റെ പിതാവിന്റെയടുത്തെത്തി…… ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ആദിശക്തി – സതി ദേവി

🌼🌼🌼🌼🌸🔯🌸🌼🌼🌼🌼
ആദിശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ.
ദേവി സതിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.

ഐതിഹ്യം
—————————

ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി

സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.

ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.

ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.

എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽനിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.

സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ വീരഭദ്രനെ ദക്ഷ ഭവനത്തിലേക്കയച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് ഛേദിച്ചു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.

ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്

ദാക്ഷായണി(സതി)

ദാക്ഷായണി(സതി)
🌼🌼🌼🌼🌸🔯🌸🌼🌼🌼🌼
ഹൈന്ദവപുരാണങ്ങളിലെ ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്.

ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു. സതി എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.

ക്രോധത്താൽ ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.

ശിവന്റെ ശക്തി ദുർഗ്ഗാ ദേവി (ആദി പരാശക്തിയുടെ അവതാരം) ആണ് .ദക്ഷന്റെ തപസ്സിൽ സംപ്രീത ആയ ദുർഗ്ഗാ ദേവി ദക്ഷ പുത്രി ആയി ദാക്ഷായണി(സതി) ഭാവത്തിൽ ദക്ഷന്റെയും പ്രസൂതിയുടെയും മകളായി ജനിച്ചു. ദക്ഷ യാഗത്തിൽ അപമാനിതയായതിൽ മനം നൊന്തു സതി (അർത്ഥം = സ്വാതിക ഭാവം ഉള്ളവൾ ) തന്റെ യോഗ വിദ്യ കൊണ്ടു ഉണ്ടാക്കിയ അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. പിന്നീട് ദുർഗ്ഗ ഹിമവാന്റെയും മേനാവതിയുടെയും മകളായി പാർവ്വതി(അർത്ഥം = പർവ്വത പുത്രി , പ്രകൃതി ) എന്ന പേരിൽ അവതാരം എടുത്തു .

നക്ഷത്ര ദേവതകളും മന്ത്രങ്ങളും

നക്ഷത്ര ദേവതകളും മന്ത്രങ്ങളും

ജന്മ നക്ഷത്രങ്ങള്‍ പ്രധാനം ആണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്. ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ /നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും.

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല. ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം, മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം, മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ് .

നിത്യ ജപം ആണ്

നക്ഷത്രങ്ങളും മന്ത്രങ്ങളും താഴെ കൊടുക്കുന്നു

അശ്വതി -ദേവത -അശ്വിനി കുമാരന്മാര്‍
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമന്‍
മന്ത്രം -ഓം യമായ നമ :

കാര്‍ത്തിക -ദേവന്‍ -അഗ്നി ദേവന്‍
മന്ത്രം -ഓം അഗ്നയെ നമ :

രോഹിണി -ദേവന്‍ -ബ്രഹ്മാവ്‌
മന്ത്രം -ഓം ബ്രഹ്മണെ നമ :

മകയിരം -ദേവന്‍ -ചന്ദ്രന്‍
മന്ത്രം -ഓം ചന്ദ്രമസേ നമ :

തിരുവാതിര -ദേവന്‍ -ശിവന്‍
മന്ത്രം -ഓം നമശിവായ ,അല്ലെങ്കില്‍ ഓം രുദ്രായ നമ :

പുണര്‍തം -ദേവി -അദിതി
മന്ത്രം -ഓം അദിതയേ നമ :

പൂയം -ദേവന്‍ -ബ്രുഹസ്പതി
മന്ത്രം -ഓം ബ്രുഹസ്പതയെ നമ :

ആയില്യം -ദേവത -സര്‍പങ്ങള്‍/നാഗരാജാവ്
മന്ത്രം -ഓം സര്‍പ്യെഭ്യോ നമ :

മകം -ദേവത -പിതൃക്കള്‍
മന്ത്രം -ഓം പിതുര്‍ഭ്യോ നമ :

പൂരം -ദേവത -അര്യമ
മന്ത്രം -ഓം ആര്യംമ്നെ നമ :

ഉത്രം -ദേവത -ഭഗന്‍
മന്ത്രം -ഓം ഭഗായ നമ :

അത്തം -ദേവന്‍ -സൂര്യന്‍
മന്ത്രം -ഓം സവിത്രേ നമ ;

ചിത്തിര -ദേവന്‍ -ത്വഷ്ടാവ്
മന്ത്രം -ഓം വിശ്വ കര്‍മനേ നമ :

ചോതി -ദേവത -വായു ദേവന്‍
മന്ത്രം -ഓം വായവേ നമ :

വിശാഖം -ദേവത -ദേവത -ഇന്ദ്രാഗ്നി
മന്ത്രം -ഓം ഇന്ദ്രാഗ്നിഭ്യാം നമ ;

അനിഴം -ദേവത -മിത്രന്‍
മന്ത്രം -ഓം മിത്രായ നമ :

തൃക്കേട്ട -ദേവത -ഇന്ദ്രന്‍
മന്ത്രം -ഓം ഇന്ദ്രായ നമ :

മൂലം -ദേവന്‍ -നിര്യതി
മന്ത്രം -ഓം നിര്യതയെ നമ :

പൂരാടം -ജലം ,വരുണന്‍ /തപസ്
മന്ത്രം -ഓം അദ്രഭ്യോ നമ :

ഉത്രാടം -ദേവത -വിശ്വദേവന്‍
മന്ത്രം -ഓം വിശ്വദേവേഭ്യോ നമ :

തിരുവോണം -ദേവന്‍ -വിഷ്ണു
മന്ത്രം -ഓം വിഷ്ണവേ നമ :അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ :

അവിട്ടം -ദേവത -വസുക്കള്‍
മന്ത്രം -ഓം വസുഭ്യോ നമ :

ചതയം -ദേവന്‍ -വരുണന്‍
മന്ത്രം -ഓം വരുണായ നമ :

പൂരൂരുട്ടാതി -ദേവത -അജൈകപാദന്‍
മന്ത്രം -ഓം അജൈകപദേ നമ :

ഉതൃട്ടാതി -ദേവത -അഹിര്‍ബുധ്നി
മന്ത്രം -ഓം അഹിര്‍ബുധിന്യായ നമ :

രേവതി -ദേവത -പൂഷാവ്
മന്ത്രം -ഓം പൂഷ്നെ നമ : .🙏…ക

ജന്മനക്ഷത്രം അനുസരിച്ച് രത്നങ്ങള്‍

അശ്വതി                    – വൈഡൂര്യം

ഭരണി                       – വജ്രം

കാര്‍ത്തിക                 – മാണിക്യം

രോഹിണി                – മുത്ത്

മകീര്യം                     – പവിഴം

തിരുവാതിര              – ഗോമേദകം

പുണര്‍തം                  – മഞ്ഞ പുഷ്യരാഗം

പൂയം                       – ഇന്ദ്രനീലം

ആയില്യം                  – മരതകം

മകം                          – വൈഡൂര്യം

പൂരം                         – വജ്രം

ഉത്രം                          – മാണിക്യം

അത്തം                       – മുത്ത്

ചിത്തിര                     – പവിഴം

ചോതി                       – ഗോമേദകം

വിശാഖം                    – മഞ്ഞപുഷ്യരാഗം

അനിഴം                       – ഇന്ദ്രനീലം

തൃക്കേട്ട                       – മരതകം

മൂലം                          – വൈഡൂര്യം

പൂരാടം                      – വജ്രം

ഉത്രാടം                       – മാണിക്യം

തിരുവോണം               – മുത്ത്

അവിട്ടം                       – പവിഴം

ചതയം                        – ഗോമേദകം

പൂരോരുട്ടാതി              – മഞ്ഞ പുഷ്യരാഗം

ഉത്രട്ടാതി                      – ഇന്ദ്രനീലം

രേവതി                        – മരതകം

നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു

ജ്യോതിഷത്തില്‍ വളരെ പ്രചാരമുള്ള നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.

ഗ്രഹം        :- രത്നം         :- വര്‍ണ്ണം

സൂര്യന്‍      – മാണിക്യം      – പിങ്ക്

ചന്ദ്രന്‍        – മുത്ത്             – വെളുപ്പ്‌

ചൊവ്വ        – പവിഴം         – ചുവപ്പ്

ബുധന്‍        – മരതകം         – പച്ച

വ്യാഴം        – പുഷ്യരാഗം    – മഞ്ഞ

ശുക്രന്‍         – വജ്രം             – വെളുപ്പ്‌

ശനി             – ഇന്ദ്രനീലം       – നീല

രാഹു          – ഗോമേദകം      – ബ്രൌണ്‍

കേതു           – വൈഡൂര്യം    – വെളുപ്പ്‌

ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. (ഒരു പക്ഷേ 9 ഗ്രഹങ്ങള്‍, ലഗ്നം, 12 രാശികള്‍ ഇവയെ ഉദ്ദേശിച്ചായിരിക്കാം) അവ താഴെപ്പറയുന്നവയാണ്.

മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, വൈഡൂര്യം, ഹക്കിക്ക് (ഏഗേറ്റ്), ഓപ്പല്‍, സ്ഫടികം, ചന്ദ്രകാന്തം, ശംഖ്, അസുരത്നം, വിമലക, രാജമണി, ബ്രാഹ്മണി, ജ്യോതിരസ, സസ്യക, സൗഗന്ധിക. പീതാനിയ, (ബ്ലഡ് സ്റ്റോണ്‍) ജമുനിയ (അമതിയസ്റ്റ്)

ആധുനിക ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.