പൂന്താനത്തിന്റെ ഭക്‌തി :

💮 💮 💮 💮 💮 💮 💮 💮 💮 💮 💮 💮
മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു: പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു.
എന്റെ കഥകളും ലീലകളും സദസ്യര്ക്ക് ‌ പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ്‌ പുത്ര ദുഃഖത്തിന്‌ കാരണമെന്ന്‌ ഭഗവാന്‍ തന്നെ ഒരു സന്ദര്ഭത്തില്‍ പൂന്താനത്തിനോട്‌ പറയുന്നുണ്ട്‌.
അനുഭവിക്കാനുള്ള കര്മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്ത്തി. അതിനുശേഷമാണ്‌ അദ്ദേഹം ഭഗവദ്‌ പാദങ്ങളില്‍ സായൂജ്യമടഞ്ഞത്‌.
പൂന്താനത്തിന്റെ അന്തര്‍ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും
അന്തര്‍ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം കഴിഞ്ഞ്‌ അന്തര്‍ജനം വീണ്ടും ഗര്ഭിണിയാവുകയും ശുഭമുഹൂര്ത്ത ത്തില്‍ സുന്ദരനായ ഒരു ആണ്കു്ഞ്ഞിന്‌ ജന്മം നല്കു്കയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ്‌ ആകുന്നതിന്‌ മുമ്പ്‌ ഭഗവാന്‍ ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍ സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജനം പുത്രദുഃഖത്താല്‍ വിവശയായി. ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന്‌ മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞു.
''കര്മ്മ്യോഗമാണ്‌; അനുഭവിച്ച്‌ തീര്ക്ക്ണം. '' തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?''. ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു.
''പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക.'' ഭഗവാന്റെ ഈ വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്‌തികൊണ്ടും, വാത്സല്യം കൊണ്ടും ആഹ്‌ളാദവാനായി.
പുത്രദുഃഖം മറന്ന്‌ പൂന്താനം വീണ്ടും കീര്ത്തനങ്ങള്‍ രചിച്ചുതുടങ്ങി. ''ജ്‌ഞാനപ്പാന''യുടെ രചന തുടങ്ങിയത്‌ ഈ സന്ദര്ഭത്തിലായിരുന്നു. പിന്നീട്‌ സന്താനഗോപാലം അദ്ദേഹം രചിച്ചു. ഇങ്ങനെ വളരെയധികം
കീര്ത്തനങ്ങള്‍ എഴുതി ഭക്‌തിയുടെ ലഹരിയില്‍ മതിമറന്നു.
ഒരു ദിവസം അന്തര്‍ജ്‌ജനം തന്റെ ആഗ്രഹം പൂന്താനത്തിനോട്‌ പറഞ്ഞു: നമ്മുടെ ഇല്ലത്ത്‌ അങ്ങ്‌ 'ഭാഗവത പാരായണം' നടത്തണം. ഈ ദേശക്കാരും ഭഗവാന്റെ കഥകള്‍ ആസ്വദിക്കട്ടെ.
ഭാഗവത സപ്‌താഹം നടത്താന്‍ പൂന്താനം ഒന്ന്‌ മടിച്ചു. ഏഴ്‌ ദിവസം നീണ്ടുനില്ക്കുരന്ന സപ്‌താഹം നടത്താന്‍ ചെലവിനായി പൂന്താനത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. ദിവസവും പാരായണം കഴിഞ്ഞാല്‍ സദസ്യര്ക്ക് അന്നദാനം നടത്തണം. പൂന്താനത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ അന്തര്‍ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ടാ. ഭഗവാന്‍ എല്ലാം നടത്തിത്തരും. അങ്ങനെ നല്ല ഒരു ദിവസം നിശ്‌ചയിച്ച്‌ പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു.
സപ്‌താഹ വായന കേള്ക്കാന്‍ ദേശക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. ഭഗവാന്റെ ലീലകള്‍ കേട്ട്‌ അവര്‍ നിര്വൃതിയടഞ്ഞു. പൂന്താനമാകട്ടെ, വായന തുടങ്ങി അവസാനിക്കുന്നതുവരെ ഭഗവാന്റെ രൂപം മാത്രമേ മനസ്സില്‍ കണ്ടിരുന്നുള്ളൂ.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജനം എല്ലാവര്ക്കും മൃഷ്‌ടാന്ന ഭോജനം നല്കിട സംതൃപ്‌തരാക്കി. ഏഴാം ദിവസം വായന സമാപിച്ചു.
സമയമായിട്ടും ആഹാരം വിളമ്പാന്‍ അന്തര്‍ജനം എത്തിയില്ല. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. അന്തര്‍ജനത്തെ അന്വേഷിച്ച്‌ അദ്ദേഹം പൂജാമുറിയിലെത്തി. ഭഗവാന്റെ മുമ്പില്‍ ധ്യാനത്തിലിരിക്കുന്ന അവരെ പൂന്താനം വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ അന്തര്‍ജനം പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല.'' അന്തര്‍ജനം പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്‌ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ വായന കേള്ക്കാ നെത്തിയ ഒരു നമ്പൂതിരി വന്നു.
''പൂന്താനം, വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ഇലയിട്ട്‌ ഭക്ഷണവും തയ്യാറായി.'' ധൃതിയില്‍ പൂന്താനവും അന്തര്‍ജനവും മുറ്റത്തെ പന്തലില്‍ വന്നുനോക്കി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
സുന്ദരിയായ ഒരു യുവതിയും സുന്ദരനായ ഒരു യുവാവും എല്ലാവര്ക്കും ഭക്ഷണം വിളമ്പുന്നു. ഇവരെ ഇതിന്‌ മുമ്പ്‌ കണ്ടിട്ടില്ലല്ലോ. പൂന്താനം ആലോചിച്ചു.
വായനയുടെ തിരക്കിനിടയില്‍ തന്റെ ശ്രദ്ധയില്പ്പെടാത്തവരായിരിക്കാം. അങ്ങനെ അവസാന ദിവസത്തെ സദ്യ കേമമായി നടന്നു. പൂന്താനത്തിനും ഭാര്യയ്‌ക്കും സംതൃപ്‌തി തോന്നി.
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനം ഒരു സ്വപ്‌നം കണ്ടു. മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു: ''പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു. എന്റെ കഥകളും ലീലകളും സദസ്യര്ക്ക് ‌ പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.''
കാലം കടന്നുപോയി. പൂന്താനത്തിന്‌ സന്താനങ്ങള്‍ വീണ്ടും ഉണ്ടായി. പുത്രകളത്രാദികളോടെ പൂന്താനം വളരെക്കാലം ജീവിച്ചു. ലക്ഷ്‌മീകടാക്ഷത്താല്‍ സമ്പല്സപമൃദ്ധമായിത്തന്നെ ഇല്ലത്തുള്ളവര്‍ ജീവിച്ചു. പൂന്താനത്തിന്റെ വംശം നിലനിന്നു.
അന്തര്‍ജനത്തിന്റെ ദേഹവിയോഗം കഴിഞ്ഞ്‌ പൂന്താനം അധികകാലം ഇരുന്നില്ല. ഭഗവാന്‍ തന്നെ സ്വര്ണ്ണനരഥവുമായ്‌ വന്ന്‌ പൂന്താനത്തെ ഉടലോടെ സ്വര്ഗ്ഗ ത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.
ഭാഗവത സപ്‌താഹം ഭക്‌തിക്ക്‌ മാത്രമല്ല നമ്മുടെ വംശത്തിനു തന്നെ ശ്രേയസ്സ്‌ക്കരമാണെന്ന്‌ പൂന്താനം നമ്മെ പഠിപ്പിച്ചു. ഭാഗവതം ശുദ്ധമനസ്സോടെ, ഉറച്ച ഭക്‌തിയോടെ പാരായണം ചെയ്‌താല്‍ നമ്മുടെ ജീവിതം ഐശ്വര്യ സമ്പൂര്ണ്ണ്മായിത്തീരും.......
ഹരേ കൃഷ്ണാ.......

കണിക്കൊന്ന

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍*
*കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ*
യെന്ന് കവി പാടി.

*ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്*

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?

ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി.
അത് പിന്നീട് ""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.

"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ ""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.

കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല.

കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.

ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,

അതാണ് കവി പാടിയത്‌.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"

*ശ്രീകൃഷ്ണ പാദത്തില്‍ സമര്‍പ്പണം*

ശ്രീ വരാഹം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു…..
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു.
(കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്).
ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
(ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).
അപ്പോള്‍ അതും ചുരുക്കി പറയണമല്ലോ…
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
സനകാദികള്‍ അവരെ ശപിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും…..
ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും ചെയ്തു….
അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍
എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം
ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു..
വരാഹമൂര്‍ത്തിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാനെ സ്മരിച്ചുകൊള്ളുന്നു….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

വളരെ നല്ല ഒരു കഥ കേട്ടത് താഴെ കൊടുക്കുന്നു

ഭഗവാനും ഭക്തനും ഇടയിൽ കാല ദേശങ്ങൾക്ക് സ്ഥാനമില്ല എന്ന പരമാർത്ഥ സത്യം കാണിക്കുന്ന ഈ കഥ നാരായണീയ സപ്താഹത്തിൽ വച്ച് കേട്ടതാണ് . എല്ലാം മറന്ന് ആനന്ദത്തോടെ കഥകേൾക്കാൻ എല്ലാവരും തയ്യാറായോ? ഭക്തന്മാരുടെ കഥ കേൾക്കുന്ന നിമിഷം നമ്മൾ ആ ഭക്തനായി മാറണം. അതാണ് ഏറ്റവും ശ്രേഷ്ഠം. അപ്പോഴേ നമുക്കും കൃഷ്ണാനുഭവം ഉണ്ടാകുകയുള്ളൂ . അങ്ങിനെയുള്ള ധന്യ നിമിഷങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ കഥ പകർന്നു തരുന്നു.

കേവലം നൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ് ട്ടോ. ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല . ഓരോ ദിനം കഴിയും തോറും ആഗ്രഹം കൂടിക്കൂടി വന്നു. അദ്ദേഹം കണ്ണനോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും .

നമ്മളും അങ്ങിനെ വേണം . കണ്ണനോട് സംസാരിക്കണം . ആ സംസാരത്തിന്റെ രസം അറിഞ്ഞാൽ മറ്റുള്ള അനാവശ്യ സംസാരങ്ങളിൽ രസം തോന്നില്യ . അതിന്റെ നിസ്സാരത ബോധ്യപ്പെടും . ഭഗവാനേ ഉള്ളൂ നാം അടക്കം മറ്റൊന്നും ഇല്ല എന്ന സത്യം നമുക്ക് ബോധ്യപ്പെടും .

കണ്ണനോട് ആ ഭക്തൻ പറയും

"കൃഷ്ണാ ! എത്ര കാലമായി ഞാൻ കൊതിക്കുന്നു ബദരിയിൽ വന്ന് അവിടുത്തെ തിരുമുഖം കാണാൻ. എന്നിട്ടും എന്താണ് നീ എന്നെ കൂട്ടിക്കൊണ്ടു പോകാത്തത്? ഇനി ഈ ജന്മം അതിനുള്ള ഭാഗ്യം എനിക്കില്ല എന്നാണോ കൃഷ്ണാ ! "

ബദരീ ദർശനത്തിനു പോയി വരുന്നവരുടെ അടുത്ത് പോയി അവിടുത്തെ വിശേഷങ്ങളെല്ലാം കൊതിയോടെ ആനന്ദക്കണ്ണുനീരോടെ കേൾക്കും. പിന്നീടു അതെല്ലാം കൃഷ്ണനോട് പറയും . എന്നീട്ടു ചോദിക്കും "നമ്മളെന്നാ കണ്ണാ പോകുന്നത്?"

ഇങ്ങിനെ കാലം കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന്‌ ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര.

അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത്‌ മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .
ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല .

അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ്‌ സഹതാപത്തോടെ ആ പൂജാരി പോയി.

പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ്‌ തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .

എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ കാൽ തടവിക്കൊടുത്തുകൊണ്ട് കാൽക്കൽ ഇരുന്ന്‌ വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ്‌ ആ ബാലൻ പറഞ്ഞു .

"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്‌. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക്‌ വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "

ഇത് കേട്ട ആ ഭക്തൻ പറഞ്ഞു.

"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.

ആ ബാലന്റെ കണ്ണുകൾ വികസിച്ചു .

"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"

"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച്‌ ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"

"സ്വാമി ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ "

അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ്‌ അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു

"അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."

പൂജാരി അത്ഭുതത്തോടെ ചോദിച്ചു

"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"

"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"

വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും ഭക്ഷണം തന്നു സൽക്കരിച്ചതും പുലരും വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന് രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.

*സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?*

കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.
ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിപ്പോൾ കേൾക്കാൻ ആളില്യാച്ചാലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും

ദ്വാരക

💐ദ്വാരക💐
~~~~~
ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാന പട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്ര ദേശമാണ് ദ്വാരക. പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാര കയെ കരുതിവരുന്നത്.കടലാക്രമണത്തിന്റെ ഫല മായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ട തായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു. കത്തിയവാ റിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധ മാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരു ന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടാ യിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദ വരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷി ക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർ മിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗ രം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരത ത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രപരമായി ദ്വാരകസ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും പൂജ്യം അടി(മീറ്റർ)ഉയര ത്തിലാണ്. 22.23°N 68.97°E.അക്ഷാംശത്തിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്.

2001-ലെ കണക്കെടുപ്പ് പ്രകാരം 33,614 ആണ് ദ്വാരകയിലെ ജനസംഖ്യ.[4]53% പേർ പുരുഷൻ മാരും 47 % പേർ സ്ത്രീകളുമാണ്.13% പേർ ആറുവയസിനു താഴെ പ്രായമുള്ളവരാണ്.ദ്വാരക യിലെ സാക്ഷരതയുടെ ആകെ ശതമാനത്തിൽ പുരുഷൻമാരുടെ സാക്ഷരത 72%വും സ്ത്രീകളു ടെത് 55% വുമാണ്.

💐ദ്വാരകാധീശക്ഷേത്രം 💐
~~~~~~~~~~~~~~~~

സ്വർഗ്ഗദ്വാരം അഥവാ ദ്വാരകധിശക്ഷേത്രം 16-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാ ധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണി കഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരി വർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാട ങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേ ശിക്കുന്നത് സ്വർഗ്ഗദ്വാരം എന്ന കവാടത്തിലൂടെ യും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം എന്ന കവാട ത്തിലൂടെയുമാണ്.

ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുക്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്. രുക്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തി ച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.

ദ്വാരക എന്ന പേര് ദ്വാർ എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.
നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥി തിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങ ളിലൊന്നു ദ്വാരകയിലാണ്.

ശ്രീ ആദിശങ്കരാചാര്യർ ദ്വാരക സന്ദർശിക്കു കയും അവിടെ ഒരു മഠം സ്ഥാപിക്കുകയും ചെയ് തു.അതാണ് ദ്വാരകപീഠം എന്നറിയപ്പെടുന്നത്.

ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാ റുള്ളത്.വിവിധ ദർശനങ്ങൾ മംഗള, ശൃംഗാരം, രാജഭോജം, ബോഗ്, സന്ധ്യ ആരതി ,ശയനം മുതലായവയാണ്‌.

💐ദ്വാരക രാജാവംശം💐
~~~~~~~~~~~~~~~

മഹാഭാരതത്തെ കൂടാതെ വിഷ്ണുപുരാണം, ഭാഗവതപുരാണം,സ്കന്ദപുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്.ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദ്ദേശത്തോടെ നിർമ്മിക്കപെട്ട താണ്. കംസനെ നിഗ്രഹിച്ചതിനുശേഷം ഉഗ്രസേന നെ മധുരയിലെ രാജാവാക്കി.പക്ഷേ ജരാസന്ധൻ മധുരയെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണ ങ്ങളിൽനിന്നും മധുരയിലെ ജനങ്ങളെ സംരക്ഷി ക്കുന്നതിനുവേണ്ടി യാദവവംശവുമായി ശ്രീകൃഷ് ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗ രം സൃഷ്ടിക്കുകയും ചെയ്തു എന്നുവിശ്വസിക്കു ന്നു.

💐ദ്വാരകനഗരത്തിന്റെ പ്രേത്യേകതകൾ💐
****************************

ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വിശ്വകർമാ വാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു. കൃ ത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയു ടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്. റോഡു കളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപ യോഗ സ്ഥലങ്ങളും അടക്കം എല്ലാവിധ സൗകാര്യ ങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്. അത് സുധർമസാധ എന്നറിയപ്പെടുന്നു. ദ്വാരകയി ലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിത മാണ്‌.

ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരി ച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം, മഹാഭാ രതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം (ബി സി 3138)ൽ അർജുനൻ യാദവംശത്തെ ഹസ്തി ന പുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമു ദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതി ഹാസ്യകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.

“ സമുദ്രം നഗരത്തിലേക്ക് ഇരച്ചുകയറി. തെ രുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമു ദ്രത്തിൽ മുങ്ങിതാണു.ഇന്നു ദ്വാരകയുടെ സ്ഥല ത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമാ യി അവശേഷിച്ചു.ഒരു ഓർമമാത്രമായി. വിഷ്ണു പു രാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു. ”

💐പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൽ💐
----------------------------------------------

ദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെ ത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളി മ നോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷ ണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാ ത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴ ത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരകനഗരത്തി ന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്, ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറി കളിലും പരിശോധിക്കുകയും കാലപഴക്കം നിർ ണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസം സ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃക സ്വത്ത്‌ സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഗുജറാത്ത്‌ വിനോദ സഞ്ചാരവകുപ്പ് ഈ ഉദ്യമം ഏറ്റെടുത്തു.അവിടെ ഒരു മ്യുസിയം സ്ഥാപി ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ലോകത്തിലെ കടലിനടിയിലുള്ള ആദ്യത്തെ മ്യുസിയമായിരിക്കും ദ്വാരകയിലേത്.മഹാ ഭാരതക്കാലത്ത് ഇന്ത്യയിൽ അനവധി നഗരങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു എന്നും അവയിൽ ചിലവ വളരെ സുന്ദരവും പ്രശ സ്തവും ആയിരുന്നു എന്നും പറയപ്പെടുന്നു. നമ്മു ടെ പുരാണേതിഹാസങ്ങൾ നിരവധി നഗരങ്ങളെ യും, പട്ടണങ്ങളെയും കുറിച്ച് ഉള്ള വിവരണങ്ങളും നൽകുന്നുണ്ട്. ഇത്തരം പുരാതന നഗരങ്ങളിൽ ‍ എല്ലാം വച്ച് അതി മനോഹരം ആയിരുന്നുവത്രേ, ശ്രീ കൃഷ്ണന്റെ സാമ്രാജ്യവും, രാജധാനിയും ഒക്കെ ആയിരുന്ന ദ്വാരകാപുരി.ഇപ്പോൾ നമ്മൾ കാണുന്ന വളരെ പ്ലാൻ ചെയ്തു നിർമ്മിക്കുന്ന ആധുനിക സിറ്റി യെ വെല്ലുന്ന അല്ഭുധ നഗരം ആയിരുന്നു ദ്വാരക എന്നാണ് പറയുന്നതു. അവി ടെ ഇല്ലാത്തതു ആയിട്ട് ഒന്നും തന്നെ ഇല്ല ..കണ്ടു പിടുതങ്ങളുടെയും നിർമ്മനങ്ങല്ടെയും ഒരു നഗരം ആയിരുന്നു ദ്വാരക .എല്ലാ വിഭാഗങ്ങൾ ക്കും ഇപ്പോൾ അമേരിക്കക്ക് ഒക്കെ ഉള്ള പോലെ അത്യന്തം ആധുനികമായ വിഭാഗങ്ങൾ തന്നെ ഉ ണ്ടായിരുന്നു ആ നഗരത്തിനു . ഏകദേശം അയ്യാ യിരം കൊല്ലങ്ങൾക്ക് മുമ്പ് (ബി. സീ. 3200 ൽ ) - ഉണ്ടായിരുന്ന ഈ നഗരം വെറും ഒരു ഭാവന ആ യിട്ടോ കെട്ടുകഥ ആയിട്ടോ മാത്രം ആയി കരുതി ഇരുന്ന നിരവധി ശാസ്ത്ര ജ്ഞന്മാരും , ചരിത്ര ക്കാരും ഉണ്ട്. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ എൺപതാം ശതകത്തിൽ ഗോവയിലെ National Institute of Oceanagography യുടെ ‍ Marine Archaeology വകുപ്പിലെ ശാസ്ത്ര ജ്ഞനും "ആർക്കിയാലോജിക്കൽ‍ സർവ്വെയരും" ‍ ആയ ഡോ. എസ്സ്. ആർ. റാവുവിന്റെ ഗുജറാത്ത് സം സ്ഥാനത്തിന്റെ ദ്വാരകാ തീരത്ത് ആഴ ക്കടലിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യയുടെ വടക്ക് പടി ഞ്ഞാറൻ കടൽതീരത്തെ ഒരു പുരാതന സംസ് കാരത്തെ കുറിച്ചും ശ്രീ കൃഷ്ണന്റെ യാദവ സാ മ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന ദ്വാരകാ പുരിയെ കുറിച്ചും ധാരാളം പുതിയ അറിവുകൾ പകർന്നു തരുന്നു. ഭാരതത്തിന്റെ വടക്ക് പടിഞ്ഞാ റൻ തീരത്ത്‌ ഗുജറാത്ത് സംസ്ഥാനത്തിലെ ജാം നഗർ ജില്ലയിൽ "ഓഖാമണ്ഡൽ" പ്രദേശത്തു ദ്വാരകാ താലൂക്കിൽ അറബിക്കടൽ തീരത്തുള്ള ഗോമതി നദീ മുഖത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണം ആണ് ചരിത്ര - സാംസ്കാരിക പ്രാധാന്യം ഉള്ള ദ്വാരക. ഇതിഹാസങ്ങളിലും, ചരിത്രത്തിലും പല കാലഘട്ടങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു ഈ പുരാതന നഗരo. ദ്വാരകാ എന്ന പദത്തിന് "ആത്മീയ സുഖത്തിലെക്കുള്ള കവാടം" എന്നാണത്രേ അർഥം . കൂടാതെ "സ്വർണ്ണ പുരി", "സ്വർണ്ണ ദ്വാരിക", തുടങ്ങിയ മറ്റു ചില പേരുകളും കൂടി ഉണ്ടായിരുന്നു ഇതിനു എന്ന് പഴയ ഗ്രന്ഥങ്ങളിലും, പുരാണങ്ങളിലും പറയുന്നുണ്ട്. ദ്വാരകയുടെ ശിൽപ്പ ഭംഗിയും, ഐശ്വര്യ്യവും മറ്റും മഹാഭാരതത്തിലും, സ്കന്ദ-ഹരിവംശ - വിഷ്ണു പുരാണങ്ങളിലും മറ്റും വിവരിക്ക പെട്ടിട്ടുണ്ട്. വടക്ക് ഓഖാ തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തെ "ബെയിട്ടു ദ്വാരക ദ്വീപ് " മുതൽ തെക്ക് പിണ്ഡാര ഉൾക്കടൽ വരെ വ്യാപിച്ചു കിടന്നിരുന്ന യാദവ സാമ്രാജ്യം ശംഖു - മുത്തു വ്യാപാരങ്ങളുടെ പുരാ തന സിരാ കേന്ദ്രം ആയിരുന്നു എന്നും, അതു കൊണ്ട് അതിന്നു "ശങ്ഖ്ദ്വാർ" എന്ന് പേരുണ്ടാ യിരുന്നു എന്നും 1905 - 1910 കാലഘട്ടങ്ങളിൽ ഇവിടെ സമുദ്ര ഗവേഷണം നടത്തിയ ജെംസ് ഹോര്നെല്ലും പറഞ്ഞു കാണുന്നു.കൂടാതെ 2001 ൽ നടത്തിയ ശാസ്ത്ര പഠനങ്ങളിലും കണ്ടെടുത്ത നഗര അവശിഷ്ടങ്ങളിലും ഉപ്ഗ്രഹ ചിത്രങ്ങളിലും ആ നഗരത്തി ന്റെ ഭാഗങ്ങൾ ഇന്നും കടനിലടിയി ൽ കിടക്കുന്നു എന്നുള്ളതിന് വ്യക്തമായ തെളിവ് തന്നെ കിട്ടിയിരിക്കുന്നു .അന്നത്തെ കല്ല്‌ കൊണ്ടു ള്ള തൂണുകൾ ..മറ്റു നിർമ്മാണ സാമഗ്രികൾ ,ഒരു സിറ്റി യുടെശേഷിപ്പുകൾ ആയ എല്ലാം....

ശ്രീ കൃഷ്ണൻ സ്വന്തം അമ്മാമാനായ കംസനെ കൊന്നു മുത്തച്ഛനായ ഉഗ്ര സേനനെ മഥുരയിലെ രാജാവാക്കിയതോടെ, കംസന്റെ ഭാര്യാ പിതാവാ യ ജരാസന്ധന്റെ യാദവന്മാരോടുള്ള പക കൂടി . അയാളുടെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതായ പ്പോൾ ശ്രീ കൃഷ്ണൻ എല്ലാ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള "ഓഖാ മണ്ഡലത്തി ന്റെ " കടലോരത്ത് ചെല്ലുകയും, അവിടെ ഒരു പുതിയ യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യ പെടുകയും ചെയ്തു വത്രേ. അതുപ്രകാ രം പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻ മാറി കൊടുക്കുകയും ഈ സ്ഥലത്ത് ദേവ ശിൽപ്പി ആയ വിശ്വ കർമ്മ വളരെ സുന്ദരം ആയ ഒരു രാജ്യവും "സുവർണ്ണ ദാരക" എന്ന യാദവ തല സ്ഥാന നഗരവും സൃഷ്ട്ടിക്കുകയും ചെയ്തു ആണ് ഐതിഹ്യം. പക്ഷെ, പിന്നീട് , സോമനാഥ ത്തിലെ “ബാൽൽക്ക “തീർഥ കരയിൽ വച്ച് ഒരു വേടന്റെ അമ്പു എററു ശ്രീ കൃഷ്ണന്റെ "ദേഹോ ത്സർഗ്ഗം" നടന്നതോടെ, യാദവകുലം ക്ഷയിക്കുക യം "ദ്വാരക പുരി" സമുദ്രത്തിൽ മുങ്ങി നശിക്കുക യും ചെയ്തു എന്നും കാണുന്നു.
ഇത് ഒരു പുരാണ വസ്തുതയോ, പഴങ്കഥ യോ, ഐതിഹ്യ മോ അല്ല എന്നും ഒരു ചരിത്ര വസ്തുത ആണെന്നും ആയിരത്തി തൊള്ളായിര ത്തി എൺ പതുകളിൽ നടന്ന ഡോ. എസ്സ്. ആർ .റാവുവിന്റെ സർവേയും ഗവേഷണങ്ങളും തെളിയിച്ചിരിക്കു ന്നു. 1983 മുതൽ National Institute of Oceanography യിലെ ഈ സമുദ്ര ശാസ്ത്ര വിഭാഗം ദ്വാരകയുടെ കടലിൽ നിന്നും പുരാതന ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപി ടിച്ചു, ശേഖരിച്ചു, ഗവേഷണങ്ങൾ നടത്തി തുടങ്ങു കയും 1988ൽ Marine Archaeology of Indian Ocean Countries എന്ന പ്രസിദ്ധീകരണങ്ങളിലൂടെ അതിന്റെ വിശദാംശങ്ങൾ പുറത്തു കൊണ്ട് വരി കയും ചെയ്തു. പക്ഷെ നിർഭാഗ്യവശാൽ, ഡോ റാവുവിന്റെ ഈ കണ്ടുപിടിത്തം പാശ്ചാത്യ ലോക ത്തെ പുരാതതത്വ ശാസ്ത്രജ്ഞാന്മാരുടെയോ ചരിത്രക്കാരന്മാരുടെയോ – ഡോ. ഹെന്രിഷ് ശ്ലീമൻ ന്റെ പുരാതന ട്രോയിയുടെ കണ്ടുപിടിത്ത ത്തിൽ ഉണ്ടായ പോലെ കൊളിലക്കാമോ, ആഹ്ലാ ദമോ സൃഷ്ട്ടിച്ചില്ല എന്ന ദുഖകരമായ സത്യവും നമുക്ക് മറക്കാൻ കഴിയില്ല. പക്ഷെ ഈ കണ്ടു പിടുത്തങ്ങൾ "മഹാഭാരതം" എന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ വാസ്തവികതയെ തെളിയി ക്കുന്ന ഒരു പുതിയ അറിവ് ആയിരുന്നു എന്നതി ൽ ആർക്കും സംശയം ഇല്ല. ശ്രീ കൃഷ്ണന്റെ കാല ശേഷവും ഗുജറാത്തിന്റെ ജാംനഗർ ജില്ലയിലെ ഇന്നത്തെ ഈ "ഓഖാ മണ്ഡല" തിന്നു വളരെ പ്രാധാന്യമുള്ള ഒരു ചരിത്രം ഉണ്ടായിരുന്നു എന്നും , തെക്കൻ സൌരാഷ്ട്രത്തിലെ യാദവ നാടുവാഴി കൾ അടക്കി ഭരിച്ചിരുന്ന ഈ പ്രദേശം കത്തിയ വാർ നാടുരാജ്യങ്ങൾ ഭരിച്ചിരുന്ന - ജാഡേജാ, രാണാ,‍ തുടങ്ങിയ - രാജ വംശ ജരുടെ പൂർവ്വീക വും ആയിരുന്നു എന്നും സ്ഥാപിക്കുന്ന ചരിത്ര രേഖകൾ ഉണ്ടത്രേ. പഴയ നവാനഗരത്തിലെയും, അവന്തി (പോർബന്ദർ) യിലെയും, കച്ഛിലെയും രാജാക്കന്മാർ ഈ താവഴിയിൽ വന്നവർ ആണെ ന്നു അവകാശപ്പെടുന്നവർ ‍ ‍ ഉണ്ട്. മോഹൻ-ജോ -ദാരോ , ഹാരപ്പാ , ഇപ്പോഴത്തെ പാക്കി സ്ഥാനിലെ സിന്ദ്, ബലൂചിസ്ഥാൻ, പഞ്ചാബ്, ഇന്ത്യയിലെ പഞ്ചാബ്, ഗുജറാത്ത് , രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ പുരാതത്വ ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണങ്ങൾ, വളരെ പുരാതനമായ ഒരു സംസ്കാരവും ജീവിത രീതിയും ഉദ്ദേശം 3000 ബീ.സീ. കാലഘട്ടത്തിൽ - ഈജിപ്ഷ്യൻ, അസ്സീറി യൻ, ബാബിലോണിയൻ സംസ്കാരങ്ങലോടൊ പ്പംതന്നെ - നില നിന്നിരുന്നു എന്ന് ചൂണ്ടി കാണി ക്കുന്നു. ദ്വാരകയിലെ കണ്ടു പിടിത്തങ്ങളും ഇത് തന്നെ യാണല്ലോ സൂചിപ്പിക്കുന്നത് ! അപ്പോൾ ആയിരകണക്കിന് വര്ഷം മുൻപും ഒരു പവിത്ര മായ ഹിന്ദു സംസ്കാരവും ജീവിത രീതികളും ഈ ഭാരതത്തിൽ നില നിന്നിരുന്നു എന്നുള്ളതിന് ഇപ്പോൾ എത്രയോ തെളിവുകൾ ആണ് പുറത്തു വരുന്നത് ..ഓരോ ഭാരതീയനും പ്രതേകിച്ചു കൃഷ്ണ ഭക്തർക്കും അഭിമാനിക്കാനുള്ള അവസരം തന്നെ .........

ദ്വാരകയുടെ പിറകുഭാഗത്തുകൂടി ഗോമതി നദി ഒഴുകുന്നു. അവിടെതന്നെയാണ്‌ അറബി കടലും ഗോമതീനദിയും ഒത്തുചേരുന്ന സംഗമസ്ഥാനം. സായാഹ്ന സൂര്യന്റെ വര്‍ണരാജികള്‍ ഓളങ്ങളില്‍ അലതല്ലുന്ന മായക്കാഴ്ച. ആ സ്നാനഘട്ടിലെ ഒരു സ്നാനം ആരും കൊതിച്ചുപോകും.
ദ്വാരകവാസന്റെ തിരുസന്നിധിയില്‍ കീര്‍ത്തനങ്ങളുടെ ഗംഗാപ്രവാഹമാണ്‌. ഹിന്ദിയില്‍ “മക്കാന്‍ ചോറ്‌ മക്കാന്‍ ചോറ്‌”യെന്ന വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെ വര്‍ണനാതീതമായ കീര്‍ത്തനം പാടി ലാളിക്കുകയാണ്‌ ഭക്തര്‍. ദീപാരാധന സമയമായി. കര്‍ട്ടണ്‍ ഇരുവശങ്ങളിലേക്കും മാറുന്നു.

രാധാസമേതനായ ഭഗവാനെ ദീപപ്രഭാ പൂരത്തില്‍ കാണുന്ന ഭക്തര്‍ കീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ പാടി നിര്‍വൃതി അടയുന്നു. ഓരോ പൂജക്കും ഓരോതരം പട്ടാണ്‌ ധരിപ്പിക്കുന്നത്‌. നീലാംബരധാരിയായി, പീതാംബര ധാരിയായി കോടക്കാര്‍വര്‍ണന്‍ മുരളി ഊതി, കാല്‍പിണഞ്ഞ്‌ നമ്മേ ദര്‍ശിക്കുന്ന രൂപം ഹൃദ്യവും അതിലേറെ വശ്യമാണ്‌. ഉള്ളുരുകി പ്രാര്‍ത്ഥിച്ചിറങ്ങുന്നവര്‍ക്ക്‌ എന്തോ ഭാരം ഇറക്കിവെച്ചതായി തോന്നും. അതാണ്‌ ആ ദര്‍ശന മാഹാത്മ്യം. പുരാണങ്ങളിലും ഭഗവദ്‌ പ്രഭാഷണങ്ങളിലും കേട്ട്‌ ചിരപരിചിതമായ ദ്വാരക ഇതാ കണ്‍മുന്നില്‍. ജന്മാഷ്ടമിയും ദീപാവലിയും ഹോളിയുമാണ്‌ ഇവിടെ വിശേഷദിനങ്ങള്‍. വന്‍ജനക്കൂട്ടം എത്തുന്ന ആഘോഷ നാളുകള്‍.
ദ്വാരകദര്‍ശനം കഴിഞ്ഞാല്‍ അടുത്തത്‌ ബേട്ട്‌ ദ്വാരകയാണ്‌. കൃഷ്ണഭഗവാന്‍ കുചേലനെ ആദരിച്ചാനയിച്ച കൊട്ടാരം. ഇത്‌ ഇന്ന്‌ കടലിലെ ഒരു തുരുത്താണ്‌. ദ്വാരകയില്‍നിന്ന്‌ 20കി.മീ. അകലെയാണ്‌. ഓക്കേവഴി റോഡ്‌ മാര്‍ഗ്ഗം പോകണം. പോകുന്നവഴിക്ക്‌ രുഗ്മണി ക്ഷേത്രമുണ്ട്‌, അവിടെ തൊഴുതിട്ടാണ്‌ എല്ലാവരും ബേട്ട്‌ ദ്വാരകാ യാത്രക്ക്‌ പുറപ്പെടുന്നത്‌. ബേട്ട്‌ ദ്വാരകയില്‍ എത്തിയാല്‍ ബോട്ടില്‍ കയറി മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ച്‌ ക്ഷേത്രത്തില്‍ എത്താം. സുധാമാവ്‌ സതീര്‍ത്ഥ്യനെ കാണാന്‍ അവില്‍ പൊതിയുമായിയെത്തിയത്‌ ഇവിടെയാണ്‌. മഴക്കാലത്ത്‌ മൂന്ന്‌ മാസത്തേക്ക്‌ അവിടെ ആര്‍ക്കും പ്രവേശനമില്ല. മറ്റുള്ള ദിവസങ്ങളില്‍ കാലത്ത്‌ പത്ത്‌ മുതല്‍ ഉച്ചക്ക്‌ രണ്ട്‌ വരെയാണ്‌ പ്രവേശനം. വേലിയിറക്കമായാല്‍ ജലനിരപ്പിന്‌ താഴെ എക്കല്‍ മാത്രമാവും. ഇത്‌ കടലെടുത്ത ദ്വാരകയെന്നും പറയുന്നു.
തന്റെ സമ്മാനമായ ഒരുപിടി അവില്‍ ഭഗവാന്‍ ആര്‍ത്തിയോടെ സ്വീകരിച്ച യദുകുലനാഥപുരി. സംഭവബഹുലമായ പുണ്യപുരാണ ചരിത്രം ആലേഖനം ചെയ്ത ചിത്രങ്ങളും ശില്‍പ്പങ്ങളുമെല്ലാം ഇവിടെ കാണാം. ശ്രീകൃഷ്ണചരിതം ചിത്രത്തിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഗംഗാമാതാവിന്റെയും ഋഷിമാരുടേയും സാന്നിധ്യത്തില്‍ അശ്വമേധയാഗം നടന്ന പുണ്യഭൂമി. ഇവിടെ പ്രസാദം അവിലാണ്‌. തൊഴുതിറങ്ങിയാല്‍ ഈ ക്ഷേത്രത്തിന്‌ കിഴക്കുവശത്ത്‌ പാറക്കെട്ടിന്‌ സമീപത്തായി ബോട്ട്‌ കിടപ്പുണ്ടാകും. അതില്‍ കയറി തീരമണയാം.
ബേട്ട്‌ ദ്വാരകയില്‍നിന്ന്‌ ദ്വാരകയിലേക്ക്‌ തിരിച്ചുവരുന്ന വഴിയാണ്‌ നാഗേശ്വര്‍ മഹാദേവക്ഷേത്രം. അത്‌ കഴിഞ്ഞ്‌ ഗോപീപോണ്ട്‌. ഋഷികളും മുനിമാരും ഭഗവാന്‍ ശ്രീകൃഷ്ണനുമായി സംവദിച്ച സ്ഥലമാണ്‌ ഗോപീപോണ്ട്‌. കൂടാതെ കടലിലെ ദ്വീപില്‍ ഭട്കേശ്വര്‍ മഹാദേവക്ഷേത്രം. അര്‍ജ്ജുനന്‌ ഗീത ഉപദേശിച്ച ഗീതാക്ഷേത്രവും ഉണ്ട്‌. ഗുജറാത്തിന്റെ ഐശ്വര്യം ദ്വാരകതന്നെയാണ്‌. ഭഗവാന്റെ മായാവിലാസവും ഭക്തജനലക്ഷങ്ങളുടെ ആത്മനിര്‍വൃതിയുമടങ്ങിയ ദ്വാരക

ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ

വളരെ പ്രചാരമുള്ള ഐതിഹ്യമാണ് ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ. മഹാകവി വള്ളത്തോൾ "ആ മോതിരം" എന്ന പേരിൽ ഒരു കവിതക്ക് വിഷയമാക്കിട്ടിട്ടുണ്ട്. വാർദ്ധക്യസഹജമായ ചില്ലറ അവശതകൾ ബാധിച്ചിട്ടും ഗുരുവായൂർ തിങ്കൾ തൊഴീൽ (മാസംതോറുമുള്ള ദർശനം) മുടക്കാൻ പൂന്താനത്തിനു മനസ്സ് വന്നില്ല. ഒരിക്കൽ അങ്ങാടിപ്പുറത്തുള്ള തന്റെ ഇല്ലത്തുനിന്നും പുറപ്പെട്ട് പൂന്താനം ഗുരുവായൂർക്ക് നടന്നു. സമയം സന്ധ്യ മയങ്ങാറായപ്പോഴാണ് പെരുമ്പിലാവ് പ്രദേശത്തെത്തിയത് അന്ന് അവിടം കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വിജന പ്രദേശമായിരുന്നു. അപ്പോഴാണ് ആയുധധാരികളായ നാലുപേർ പെട്ടെന്ന് അദ്ദേഹത്തിന്റെ മുമ്പിൽ ചാടി വീണത്. ഒരുത്തൻ ആ പാവത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു. മറ്റവൻ ഭാണ്ഡം കരസ്ഥമാക്കി. ആകെ പരിഭ്രമിച്ചു അവശനായ പൂന്താനം കണ്ണടച്ചുകൊണ്ടു ഗുരുവായൂരപ്പനെ ഉറക്കെ വിളിച്ചു കരഞ്ഞു. "കരുണാമയനായ ഗുരുവായൂരപ്പാ! അവിടുത്തെ ഭക്തയായ ദ്രൗപദിയെ അപമാനത്തിൽ നിന്നും രക്ഷിപ്പാൻ അങ്ങേക്ക് എന്ത് ധൃതിയായിരുന്നു.! നക്രഗ്രസ്തനായ ഗജേന്ദ്രനെ രക്ഷിക്കാനും അങ്ങ് അമാന്തിച്ചില്ല. സാധുവും വൃദ്ധനുമായ ഈ ഭക്തനെ ഈ കാട്ടാളന്മാർ ആക്രമിക്കുന്നത് കണ്ടിട്ടും അങ്ങയുടെ ധൃതി എവിടെപ്പോയി !"
"യാത്വരാ ദ്രൗപതീത്രാണേ
യാത്വരാ ഗജരക്ഷണേ
മയ്യാർത്താ കരുണാസിന്ധോ
സാ ത്വരാ ക്വ ഗതാ ഹരേ!" എന്ന് വള്ളത്തോൾ
താമസമുണ്ടായില്ല. അതാ കുതിരയുടെ കുളമ്പടി കേൾക്കുന്നു. ഊരിപ്പിടിച്ച വാളുമായി പടനായകനായ മങ്ങാട്ടച്ചൻ ഒരു പച്ചക്കുതിരപ്പുറത്തു നിന്ന് താഴെ ചാടിയിറങ്ങുന്നു. ഭയഭീതരായ കള്ളന്മാർ എല്ലാം ഇട്ടേച്ചു പാലായനം ചെയ്യുന്നു. ധ്യാനത്തിൽ നിന്നും പതുക്കെ കണ്ണ് തുറന്ന പൂന്താനത്തിന്റെ മുമ്പിൽ കരവാളും കുനിഞ്ഞ ശിരസ്സുമായി മങ്ങാട്ടച്ചൻ നിൽക്കുന്നതാണ് കണ്ടത്. രണ്ടുകൈയ്യും പൊക്കി ആ ശുദ്ധഹൃദയൻ സാമൂതിരിപ്പാടിൻറെ സേനാനായകനെ അനുഗ്രഹിച്ചു. സന്തോഷസൂചകമായി തന്റെ വിരലിൽ കിടന്നിരുന്ന മോതിരം ഊരിക്കൊണ്ട് അദ്ദേഹത്തിന്റെ നേരെ നീട്ടി. ഒട്ടും മടി കൂടാതെ മങ്ങാട്ടച്ചൻ അത് സ്വീകരിച്ചു് ചാട്ടുകുളം വരെ പൂന്താനത്തെ അനുഗമിച്ചുകൊണ്ടു പറഞ്ഞു. "തിരുമേനീ, സൂക്ഷിക്കണേ അങ്ങേയ്ക്കു വയസ്സായി ഇനിമേൽ ഇല്ലാത്തിരുന്നുകൊണ്ടുതന്നെ ഗുരുവായൂരപ്പനെ ഭജിച്ചാൽ മതി. അങ്ങുള്ളിടത്ത് ഗുരുവായൂരപ്പനും ഉണ്ടാകും". നന്ദിപൂർവ്വം പൂന്താനം മങ്ങാട്ടച്ചന് വിറ്റ നൽകി. കഷ്ടം ആർത്തത്രാണനത്തിനു മങ്ങാട്ടച്ചനെപ്പോലെ യോഗ്യനായ ഒരാൾ ഒരു ദരിദ്ര ബ്രാഹ്മണനിൽ നിന്നും പാരിതോഷികം വാങ്ങിയെന്നോ! മോശമായി എന്ന് തോന്നുന്നില്ലേ! അന്ന് രാത്രി ഗുരുവായൂർ മേൽശാന്തിക്ക് സ്വപ്നദർശനമുണ്ടായി. നാളെ പൂന്താനം തൊഴാൻ വരും. എന്റെ ബിംബത്തിന്മേൽ അദ്ദേഹത്തിന്റെ മോതിരം കാണും. അത് അദ്ദേഹത്തിന് കൊടുക്കണം. ഇന്നലെ അത് പൂന്താനം എനിക്ക് തന്നതാണ്. സ്വപ്നത്തിനുശേഷം മേൽശാന്തിക്ക് ഉറക്കം വന്നില്ല. നിർമ്മാല്യം തൊഴാനെത്തിയവരുടെ കൂട്ടത്തിൽ പൂന്താനവുമുണ്ട്. സോപാനപ്പടിമേൽത്തന്നെ നിൽക്കുന്നു. മേൽശാന്തി ബിംബത്തിൽ നിന്നും മോതിരമൂരിക്കൊണ്ടു പ്രസാദത്തിന്റെ കൂടെ പൂന്താനത്തിന്റെ കൈയ്യിൽ കൊടുത്തു. അത്ഭുതം കൊണ്ട് കണ്ണുമിഴിച്ച പൂന്താനത്തോനോട് മേൽശാന്തി ചോദിച്ചു.

"ഈ മോതിരം അങ്ങ് ഇന്നലെ ഗുരുവായൂരപ്പന് കൊടുത്തത് തന്നെയല്ലേ!" ആനന്ദ ബാഷ്പത്താൽ പൂന്താനത്തിന് ഒന്നും കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഉറക്കെ കരഞ്ഞു. ഗദ്ഗദകണ്ഠനായിക്കൊണ്ട് ഇത്രയും പറഞ്ഞു. "ഹേ ഗുരുവായൂരപ്പാ! ഈ എളിയവനുവേണ്ടി അങ്ങ് മങ്ങാട്ടച്ചനായി ഒരവതാരം കൂടി കൈക്കൊണ്ടു. പതിനൊന്നാമതായിട്ടുള്ള അവതാരം". അവിടെക്കൂടി നിന്നിരുന്ന ഭക്തജനങ്ങളോട് പൂന്താനം തലേന്നാളത്തെ സംഭവം വിവരിച്ചു പറഞ്ഞു. തൊഴുതുപുറത്തുവന്നപ്പോൾ മഞ്ജുളാലിന്റെ പരിസരത്തു കരിമുട്ടിപോലെ കറുത്ത ദീർഘകായരായ നാലുപേരെ കയറിട്ടുകൊണ്ടു വന്നിരിക്കുന്നു. ആളും ബഹളവും കണ്ട് അവിടെ ചെന്ന പൂന്താനം അവരെ തിരിച്ചറിഞ്ഞു. അവർ തലേന്ന് രാജഭടന്മാരുടെ വലയിൽ വീണതാണ്. ഉന്നതാധികാരിയോട് പൂന്താനം പറഞ്ഞു

"ഇവരെ എനിക്കറിയാം ബുദ്ധിയില്ലായ്മകൊണ്ടും ദാരിദ്രം കൊണ്ടും ഇവർ പാപങ്ങൾ ചെയ്യുന്നുവെന്നേയുള്ളൂ. ഗുരുവായൂരപ്പന്റെ നടക്കലെത്തിയ ഇവർ പാപവിമുക്തരായിക്കഴിഞ്ഞു. ഇവരെ വെറുതെ വിടാൻ അപേക്ഷയുണ്ട്".
ഭക്തോത്തമനായ ആ സുകൃതിയുടെ വാക്കു കേട്ട് ആ കൊള്ളക്കാരെ സ്വാതന്ത്രരാക്കി വിട്ടു. ആ മഹാശയന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് അവർ മാപ്പിരന്നു. യഥാർത്ഥത്തിൽ അവർക്കു ആ സംഭവത്തിൽ മന:പരിവർത്തനം സംഭവിച്ചിരുന്നു. ശിഷ്ടജീവിതം അവർ ശ്രേഷ്ഠന്മാരായിത്തന്നെ ജീവിതം നയിച്ചു പൊന്നു എന്നാണ് ഐതിഹ്യം.

മഹാഭാരതയുദ്ധ


മഹാഭാരതയുദ്ധത്തിന് ‌ തൊട്ടുമുൻപ്, സമാധാനദൂതുമായി ഭഗവാൻ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലേക്ക്‌ യാത്രയായി..!! ഭഗവാൻ വരുമെന്നറിഞ്ഞ്‌ ധൃതരാഷ്ട്രർ ‌ വിദുരരോട് പറഞ്ഞു:- "ശ്രീകൃഷ്ണൻ ഇവിടെ ദുശ്ശാസനൻറെ മാളികയിൽ താമസിക്കട്ടെ..!! കൂടുതൽ സൗകര്യപ്രദം അവൻറെ മാളികയാണല്ലോ..!!" കാമവും, മോഹവും, ദുരാഗ്രഹങ്ങളും നിറഞ്ഞ ദുശ്ശാസനമാളികയിൽ ശ്രീകൃഷ്ണൻ എത്തിപ്പെട്ടാൽ പൊന്നും പണവും പ്രലോഭനങ്ങളും നൽകി വശത്താക്കണമെന്ന അന്ധരാജാ വിൻറെ ഉദ്ദേശ്യം മനസ്സിലാക്കിയ വിദുരർ പറഞ്ഞു:- "അതൊരിക്കലും സാധ്യമല്ല രാജാവേ..!! അങ്ങയുടെ ആഗ്രഹം സഫലീകൃതമാവുകയില്ല..!!" ഇത് പറഞ്ഞുകൊണ്ട്‌ ഭഗവാനെ വരവേൽക്കാനായി നഗരാതിർത്തതിയിലേക്ക്‌ വിദുരർ പോയി..!!
അവിടെ, പിതാമഹൻ ഭീഷ്മാചാര്യരും, കുലഗുരുവായ ദ്രോണാചാര്യരും, മറ്റും ഭഗവാനെ സ്വീകരിക്കാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..!! വിദുരർ ആൾകൂട്ടത്തിനിടയിൽ നിന്നു..!!

അൽപ്പസമയത്തിനുളളിൽ ഭഗവാ‍ൻറെ രഥം അവിടെയെത്തി..!! തന്നെ ഭക്തിപുരസ്സരം കാണാനും സ്വീകരിക്കാനുമായി കാത്ത് നിൽക്കുന്നവരെകണ്ട്‌ ഭഗവാൻ രഥത്തിൽ നിന്നിറങ്ങി.. അവർക്കുനേരെ നടന്നു. ഭക്തർക്കൊപ്പം പൂഴിമണണിൽ ചവിട്ടി നടക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മരും, ദ്രോണരും ഒപ്പം കൂടി..!! പിന്നാലെ വിദുരരും..!!

പുഞ്ചിരിയോടെ മുന്നോട്ടു നടന്ന ഭഗവാനോട്‌ പിതാമഹൻ പറഞ്ഞു:- "കൃഷ്ണാ..!! ആ കാണുന്നതാണ്‌ എൻറെ മാളിക..!! അവിടെ നിനക്കായി സകല സൗകര്യവും ഒരുക്കിട്ടുണ്ട്‌..!! വരൂ.. അൽപ്പം വിശ്രമിച്ചശേഷം ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലേക്ക്‌ പോകാം..!!"
"തീർച്ചയായും..!! പിതാമഹനായ അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കും..!!" പുഞ്ചിരി മാറാതെ ഭഗവാൻ മറുമൊഴി നൽകിക്കൊണ്ട്‌ മുന്നോട്ട് നടന്നു..!! അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ ദ്രോണാചാര്യർ പറഞ്ഞു:- "എൻറെ ഭവനം ആ കാണുന്നതാണ്‌ ...!! നമുക്കവിടെ അല്പം വിശ്രമിക്കാം..!!"
കൃഷ്ണൻ:- "ആചാര്യനായ അങ്ങയുടെ ക്ഷണത്തിന്‌ ഞാൻ കടപ്പെട്ടിരിക്കുന്നു..!!" ഇത് പറഞ്ഞ് ഭഗവാൻ തൻറെ നടത്തം തുടർന്നുകൊണ്ടേയിരുന്നു..!! അൽപം ദൂരെ കണ്ട ഒരു സാധാരണ ഗൃഹം ചൂണ്ടിക്കാട്ടി ഭഗവാൻ തന്നെ ചോദിച്ചു:- "ഇതാരുടെ ഗൃഹമാണ്‌..??" വിദുരർ മുന്നോട്ടുവന്നു പറഞ്ഞു:- "കണ്ണാ അതു നിൻറെ വീടാണ്‌..!!
ഭഗവാൻ തിരിഞ്ഞുനോക്കി, ഭീഷ്മരരോടും, ദ്രോണരോടും മറ്റുളളവരോടുമായി പറഞ്ഞു:- "നിങ്ങളെല്ലാവരും എന്നെ നിങ്ങളുടെ വീട്ടിലേക്കാണ് ‌ ക്ഷണിച്ചത്..!! ഇവിടെ എൻറെ വീടുളളപ്പോൾ ഞാനെന്തിനു മറ്റു വീടുകളിൽ താമസിക്കണം."...
കൃഷ്ണ ഭഗവൻ വിദുരരുടെ ആതിഥ്യം സ്വീകരിച്ചു...എല്ലാം ഭഗവാന്റേത് എന്ന് കരുതുന്നവർക്കൊപ്പമാണ് ഭഗവാൻ ഉണ്ടാവുക.

വെള്ളായണി ദേവീ ക്ഷേത്രം

*


🌹തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ പഞ്ചായത്തിലാണ് നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള വെള്ളായണി ദേവീക്ഷേത്രം. കേരളത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ക്ഷേത്രത്തില്‍ നിന്നും കുറച്ച് അകലെ വെള്ളായണിക്കായല്‍. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില്‍ കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് തോന്നി.

കള്ളനെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അതുപോലൊരു തവളയെ മുന്‍പൊരിക്കലും അയാള്‍ കണ്ടിരുന്നില്ല. വിചിത്രമായ തവളയെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ കൈയ്യിലിരുന്ന തേര്‍കൊണ്ടാരു ഏറുകൊടുത്തു.

കാലില്‍ ഏറുകൊണ്ട തവള കായലില്‍ ചാടി രക്ഷപ്പെട്ടു. തവളയില്‍ അസാധാരണശക്തി വൈഭവമാണ് അയാള്‍ ദര്‍ശിച്ചത്. ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിക്കുകയുണ്ടായി.

പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി. വടക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്ക്ക് ദീപാരാധന നടക്കും. എന്നാല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടതുറന്ന് ഒന്നരയ്ക്ക് മധു പൂജയുണ്ട്. ഇവിടുത്തെ ഭഗവതിയുടെ പ്രസാദത്തിന് ചാര്‍ത്തുപൊടി എന്നാണ് പറയുക. മാടനാണ് ഉപദേവന്‍.

വെള്ളായണിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് പ്രസിദ്ധം. കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. മേടം ഒന്നാം തീയതിക്കാണ് നിറപറ. ദാരികനെ അനേ്വഷിച്ചുള്ള യാത്രയെ ഇത് സൂചിപ്പിക്കുന്നു. നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്തു ദേവി വിശ്രമിക്കും. ദാരികനെ കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക. ഒരുവെളിപാട് പോലെ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്ക് ഇരുന്ന് അനേ്വഷിക്കാമെന്ന് തീരുമാനിക്കുന്നു. അങ്ങനെയാണു പണറു കെട്ടുന്നത്. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണു കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും.

പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. ഒരു ചെറിയ പണറ് വേറെയും കെട്ടും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഭദ്രകാളിയും ദാരികനും മേടം പത്തിന് ഏറ്റുമുട്ടും. ദാരികന്റെ തലയറുത്തെടുത്തശേഷം ക്ഷേത്രപരിസരത്തുള്ള ചെമ്പരത്തിപ്ലാവിന്റെ ചുവട്ടില്‍ ദേവി വിശ്രമിക്കും. പിന്നെ ആറാട്ടു നടക്കും.

ആറാട്ടിനോടനുബന്ധിച്ച് വെള്ളായണികായലില്‍ ഇറങ്ങി ആരും കുളിക്കാറില്ല. അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയായിരിക്കും അമ്മയ്ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.

കതിവനൂര്‍ വീരന്‍

മാങ്ങാടുള്ള കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ ശാസിച്ചു .പക്ഷെ മന്ദപ്പന്‍ തന്റെ ജീവിത ശൈലിയില്‍ ഒരു മാറ്റവും വരുത്തിയില്ല .ഒരു ദിവസം വിശന്നു വലഞ്ഞുവന്ന മന്ദപ്പന്‍ ഭക്ഷണത്തിന് വേണ്ടി ഇരുന്നപ്പോള്‍ “നിനക്ക് നാണമുണ്ടോ ഇങ്ങനെ ജോലിചെയ്യാതെ തിന്നുമുടിക്കാന്‍” എന്ന് പറഞ്ഞു കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു.കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി.വഴിയില്‍ വിശ്രമിക്കാന്‍ ഇരുന്ന മന്ദപ്പന്‍,കാളകളെയും തെളിച്ചു വരുന്ന തന്റെ കൂട്ടുകാരെ കണ്ടു.കുടകിലെക്കാണ് അവര്‍ പോകുന്നതെന്ന് മനസ്സിലാക്കിയ അവന്‍ അവരോടു താനും കൂടെവരാമെന്ന് പറഞ്ഞു .മടിയനായ ഇവനെ കൂടെകൂട്ടിയാല്‍ നമുക്കുള്ള ആഹാരം പോലും ഇവന്‍ തിന്നുമുടിക്കും ഒരുപണിയും എടുക്കുകയുമില്ല എന്ന് മനസ്സില്‍ തോന്നിയ കൂട്ടുകാര്‍ മന്ദപ്പനെ ഒഴിവാക്കാന്‍ പലതും പറഞ്ഞു നോക്കി .പക്ഷെ അതൊന്നും ഫലവത്തായില്ല .ഒടുവില്‍ അവര്‍ കൂടെകൂട്ടാം എന്ന് സമ്മതിച്ചു .പക്ഷെ  വഴിയില്‍ എവിടെയെങ്കിലും വച്ചു ഇവനെ ഉപേക്ഷിക്കണമെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.

കുറച്ചു ദൂരം മുന്നോട്ടു നടന്ന ഉടന്‍ ഒറ്റക്കാഞ്ഞിരം* തട്ടെന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ കള്ളുകുടിക്കാന്‍ ആരംഭിച്ചു .മന്ദപ്പനെ അവര്‍ കള്ള് കൊടുത്തു മയക്കി.അല്‍പ്പസമയം കഴിഞ്ഞു ഉണര്‍ന്ന മന്ദപ്പന് കൂട്ടുകാരുടെ ചതി മനസ്സിലായി .ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ അവിടെ വച്ച് "ഇനി മറഞ്ഞു മാങ്ങാട്ടെക്കില്ല" എന്നു പ്രതിജ്ഞയെടുത്ത് കുടകിലേക്ക് പുറപ്പെട്ടു.വഴിയില്‍ വച്ചു കൂട്ടുകാരും മന്ദപ്പനും തമ്മില്‍ കണ്ടെങ്കിലും ഒന്നുമുരിയാടാതെ യാത്ര തുടര്‍ന്നു.കുടകിലെത്തി മന്ദപ്പന്‍ നേരെ പോയത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു .അവിടെ മന്ദപ്പനെ അമ്മായി തന്റെ മകനെപോലെ വളര്‍ത്തി .അമ്മാവന്‍ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ അയച്ചു .കളരിയില്‍ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവന്‍ വിദ്യകള്‍ ഓരോന്നായി പഠിച്ചെടുത്തു .
ഒരിക്കല്‍ ദാഹിച്ചു വലഞ്ഞു വന്ന മന്ദപ്പന്‍, വഴിയരികിലുള്ള കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു കൊണ്ടിരുന്ന ചെമ്മരത്തിയോടു ദാഹജലത്തിനു ചോദിക്കുകയും ചെമ്മരത്തി കൊടുത്ത വെള്ളം അമൃതെന്നപോലെ കുടിക്കുകയും ചെയ്തു .അവളോട്‌ മന്ദപ്പന് പ്രണയം തോന്നി .അമ്മാവന്റെയും അമ്മായിയുടെ അനുഗ്രഹത്തോടെ ചെമ്മരത്തിയെ മന്ദപ്പന്‍ വിവാഹം കഴിച്ചു .സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത് .അത് അവര്‍ തമ്മില്‍ ചെറിയ ചെറിയ വാക്കേറ്റമുണ്ടാകാന്‍ കാരണമായി .പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു .മന്ദപ്പന്റെ മടിമാറാന്‍ ചെമ്മരത്തി അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി .വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു.കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു .ആദ്യ പിടിചോറില്‍ മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ.കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!.പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി .തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെ”ന്നു പറഞ്ഞു .എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല .അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും .നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും .കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു.നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു .വഴിയില്‍ വച്ച് മച്ചുനനെ കണ്ടു .താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു .പാറിപറന്നു പടയ്ക്ക് പോയി .

മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു .അവര്‍ അവനെ വാനോളം പുകഴ്ത്തി .വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു .ശാപവാക്കുകള്‍ ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു .തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് അവള്‍ക്ക് അതിയായ ദുഃഖം തോന്നി .എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ,പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു .പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ഒറ്റയ്ക്ക് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പക പിടിച്ച കുടകര്‍ ഒളിച്ചിരുന്ന് ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി .ചെമ്മരത്തിക്ക് ദുഃഖം സഹിക്കാന്‍ കഴിഞ്ഞില്ല.തന്റെ ശാപവാക്കുകള്‍ ഫലിച്ചതുകണ്ട് അവള്‍ ഉച്ചത്തില്‍ അലമുറയിട്ട് കരഞ്ഞു .മച്ചുനനോട് മന്ദപ്പന്‍ പറഞ്ഞത് പോലെ കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു .താന്‍ ചെയ്തുപോയ കുറ്റത്തിന് പ്രയശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി .വീരനായ അവന്‍ ദൈവക്കരുവായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി .മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു .

തീർത്ഥം സേവിക്കുന്നതെങ്ങനെ

*വലതു കൈയ്യുടെ അഞ്ചുവിരലും മടക്കിയാൽ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത് .കൈക്കുമ്പിൾ അങ്ങനെ തന്നെ ഉയർത്തി കയ്യിൽ പ്രകടമായി കാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടക്കുള്ള ഇടുക്കിലൂടെയാണ് തീർത്ഥം സേവിക്കേണ്ടത്,അതും കിഴക്കുദിശയിലേക്ക് നോക്കി വേണംതാനും.*

*അല്പം തീർത്ഥത്തിന്റെ ആവശ്യകതയെ ഒള്ളു.ചുണ്ടുകൾ നനഞ്ഞാൽ തന്നെ ധാരാളമാണ്.തീർത്ഥം സേവിച്ചതിനു ശേഷം ബാക്കിയുള്ള ജലം ശിരസ്സിലും മുഖത്തും ശരീരത്തും തളിക്കാവുന്നതാണ്.ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ,തീർത്ഥത്തിൽ ഒരു തുള്ളി പോലും താഴെ വീഴാൻ പാടില്ല എന്നതാണ്