12 ശിവ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍

ഭാരതത്തില്‍ സ്ഥിതിചെയ്യുന്ന 12 ശിവ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍

സോംനാഥ് ക്ഷേത്രം
——————————
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

മഹാകാലെശ്വര്‍ ക്ഷേത്രം
————————————–
ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.

മല്ലികാർജ്ജുന ക്ഷേത്രം
————————————–
ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.

ഓംകാരേശ്വര ക്ഷേത്രം
————————————–
മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും

കേദാർനാഥ്
——————–
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം …
“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌….

ഭീമശങ്കർ ക്ഷേത്രം
—————————-
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.

കാശി വിശ്വനാഥക്ഷേത്രം
—————————————-
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ത്രയംബകേശ്വർ ക്ഷേത്രം
—————————————
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വൈദ്യനാഥ ജ്യോതിർലിംഗം
————————————————
ജാര്‍ഖണ്ട്‌ സംസ്ഥാനത്താണ് ശിവന്റെ പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം കുടികൊള്ളുന്നത്….

നാഗേശ്വർ ജ്യോതിർലിംഗം
—————————————-
ഗുജറാത്തിലെ ജാംനഗര്‍ എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്… ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.

രാമേശ്വരം
——————–
തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്‍ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.

ഗൃഷ്ണേശ്വര്‍ ക്ഷേത്രം
————————————-
രാജസ്ഥാനിലെ വെരുള്‍ എന്ന സ്ഥലത്താണ് ജ്യോതിര്‍ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്….

ഭഗവദ്ഗീതയുടെ പരമലക്ഷ്യം

ഭഗവദ്ഗീതയുടെ ഒന്നാമദ്ധ്യായത്തിൽ അർജുനൻ ഭഗവാനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചിട്ട് വിഷണ്ണനായി ,കയ്യിലുണ്ടായിരുന്ന അമ്പോടുകൂടി വില്ലിനെ വലിച്ചെറിഞ്ഞ് ,തേർത്തട്ടിൽ ഇരിക്കുന്ന രംഗം വ്യാസൻ വർണ്ണിക്കുന്നു.തുടർന്ന് രണ്ടാമദ്ധ്യായാരംഭത്തിലെ കേവലം രണ്ടു ശ്ളോകങ്ങളിലൂടെത്തന്നെ ഭഗവാൻ അർജുനന്റെ ചോദ്യങ്ങൾക്കുള്ള മറുപടി നല്കുന്നുണ്ട്.

                                “കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
                                അനാര്യയ്യജുഷ്ടമസ്വർഗ്ഗ്യമകീർത്തികരമർജ്ജുന
                               ക്ലൈബ്യം മാ സ്മ ഗമഃ പർത്ഥ നൈതത് ത്വയ്യുപപദ്യതേ
                              ക്ഷുദ്രം ഹൃദയദൗർബ്ബല്യം ത്യക്ത്വോത്തിഷ്ട പരന്തപ

എന്നാൽ അർജുനൻ വീണ്ടും സംശയാലുവായി.
രണ്ടാമദ്ധ്യായത്തിലെ നാലുമുതൽ എട്ടുവരെ ശ്ളോകങ്ങളിലൂടെ അർജുനൻ ഭഗവാനോടു ചോദിച്ച ചോദ്യങ്ങൾക്ക് പതിനൊന്നുമുതൽ എഴുപത്തിരണ്ടു വരെയുള്ള ശ്ളോകങ്ങളിലൂടെ _ സാഖ്യസന്ദർഭവും സ്ഥിതപ്രജ്ഞലക്ഷണവുമെന്ന രണ്ടു ഭാഗങ്ങളടങ്ങുന്ന ഭാഷ്യത്തിലൂടെ _ ഉത്തരം നല്കുന്നു.രണ്ടാമദ്ധ്യായത്തിലെ 11 മുതൽ 72 വരെയുള്ള ശ്ളോകങ്ങൾ യഥാർത്ഥത്തിൽ ഭഗവാൻ ആദ്യം പറഞ്ഞ രണ്ടു ശ്ളോകങ്ങളുടെ( 2/2,3)ഭാഷ്യമാണ്.ഈ ഭാഷ്യം കൊണ്ടും തൃപ്തി വരാതെ വീണ്ടും ചോദ്യമുയർത്തിയ അർജുനനുവേണ്ടി 3 മുതൽ 18 വരെയുള്ള അദ്ധ്യായങ്ങളിലൂടെ നല്കിയിരിക്കുന്ന വാർത്തികവും ഭഗവാൻ നല്കി.
ചുരുക്കത്തിൽ ഭഗവദ്ഗീതയുടെ രണ്ടാമദ്ധ്യായത്തിലെ രണ്ടും മൂന്നും ശ്ളോകങ്ങളെ ഭഗവദ്സൂത്രങ്ങൾ അല്ലെങ്കിൽ സൂത്രവാക്യങ്ങൾ ആയും,രണ്ടാമദ്ധ്യായത്തിലെ പതിനൊന്നു മുതൽ എഴുപത്തിരണ്ടുവരെയുള്ള ശ്ളോകങ്ങളെ ഭഗവാന്റെ ഭാഷ്യമായും,മൂന്നാമദ്ധ്യായം മുതൽ പതിനെട്ടാമദ്ധ്യായം വരെയുള്ള ഭഗവദ് വചനങ്ങളെ ഭഗവദ്ഗീതാവാർത്തികമായും കണക്കാക്കാം.
 രണ്ടാമദ്ധ്യായത്തിലെ 72ം ശ്ളോകത്തിൽ ഭഗവാൻ ഒരു മഹാസത്യം അർജുനന് ഉപദേശിക്കുന്നതു കാണാം.
                            എഷാ ബ്രഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹ്യതി
                           സ്ഥിത്വാ/സ്യാമന്തകാലേ/പി ബ്രഹ്മനിർവ്വാണമൃച്ഛതി.

അല്ലയോ അർജുനാ,ബ്രാഹ്മിസ്ഥിതി ഞാനിതുവരെ വിവരിച്ചതാണ്.ഈ സ്ഥിതിയെ പ്രാപിച്ചവരാരുംതന്നെ മോഹിക്കുന്നില്ല.(ആരെങ്കിലും പിന്നെയും മോഹിക്കുന്നെങ്കിൽ അവർ ബ്രഹ്മിസ്ഥിതിയിൽ എത്താത്തവരാണെന്നു വ്യംഗ്യം)അന്ത്യകാലത്തിലായാൽക്കൂടി ഈ സ്ഥിതിയിലെത്തിയവൻ ബ്രഹ്മനിർവ്വാണത്തെ പ്രാപിക്കുന്നു.അതുകൊണ്ട് ശാന്തി ലക്ഷ്യമാണെങ്കിൽ ,അർജുനാ,ഇതു പഠിച്ചാൽ മതി.രാജ്യം ലക്ഷ്യമാണെങ്കിൽ ഇതു പഠിക്കുകയുമരുത്.രാജ്യവും,ധനവും,ധാന്യവുമൊക്കെ സത്യമാണെങ്കിൽ ബ്രഹ്മനിർവ്വാണത്തിനൊരുങ്ങരുത്.പ്രേയസു വേണ്ടാ എന്നു വെച്ചിട്ട് ശ്രേയസിന് ഒരുങ്ങരുത്.യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യാം.
അർജുനനെക്കൊണ്ടു യുദ്ധം ചെയ്യിക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാരും,അർജുനനെ ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന പണ്ഡിതന്മാരുമൊക്കെ മഝരിക്കുന്ന ലോകത്ത് ശാസ്ത്രമല്ല നാം പഠിക്കുന്നത്.ഭഗവദ്ഗീതയുടെ പൊരുളെന്തെന്നറിയാതെ ഒറ്റ വാക്കിൽ പറയാവുന്നതല്ല യുദ്ധമാകുമെന്നോ,യുദ്ധമരുതെന്നോ ഒക്കെ……
ഹിംസയിലൂടെ ഒരിക്കലും ശാന്തി കൈവരിക്കില്ലയെന്ന് ശ്രുതി പലവട്ടം പറഞ്ഞിട്ടുണ്ട്.അതെല്ലാം കൂടുതൽ കൂടുതൽ മോഹത്തെ പ്രാപിക്കും.അതുകൊണ്ട് യുദ്ധമോ,യുദ്ധത്തിൽ നിന്നുള്ള ഒളിച്ചോട്ടമോ,രണ്ടും ശാന്തിയല്ല.
 “ജ്ഞാനം മാത്രമാണ് ശാന്തി പ്രദാനം ചെയ്യുന്നത്.”
       ഇതാണ് ഭഗവദ്ഗീതയുടെ ചരമലക്ഷ്യം

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം .

 കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ “വാസുകിയെന്നും” “അനന്തനെന്നും” അറിയപ്പെടുന്ന നാഗരാജാക്കന്മാർക്കുള്ള ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ
ഹരിപ്പാട് സ്ഥിതിചെയുന്ന
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം .
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

ശിവ സർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ വാസുകിയും, സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ വൈഷ്ണവ സർപ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ അനന്തൻ കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിൽ മഹാഗണപതി,
ദുർഗ്ഗാദേവി , ഭദ്രകാളി, പരമശിവൻ ,
ധർമശാസ്താവ് എന്നീ ഉപദേവതകളുണ്ട്. നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. “വലിയമ്മ” എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്റെ “അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ സ്വയം അവതരിച്ചു എന്നാണ് ഐതീഹ്യം. ഈ ക്ഷേത്രത്തിലെത്തി “ഉരുളി കമഴ്ത്തൽ” വഴിപാട് നടത്തി പ്രാർഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് കുട്ടിയുണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിന് വേണ്ടിയും സർപ്പദോഷം, രാഹുദോഷം എന്നിവ മൂലമുള്ള ദുരിതങ്ങൾ മാറുമെന്നുള്ള വിശ്വാസവും ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു………                      
[7:23 AM, 3/29/2017] +91 94477 74901: ഈ പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങൾ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.
ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.

ഉരുളി കമഴ്ത്തൽ….🙏🏽

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി “ഉരുളി കമഴ്ത്തൽ” വഴിപാടു കഴിക്കുന്നു. ദമ്പതികൾ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന് അമ്മയെ ദർശിച്ച് ഭസ്മം വാങ്ങും. ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട് അമ്മ നിലവറയിൽ അനന്തന് മുൻപിൽ കമഴ്ത്തിവെയ്ക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ് ഉരുളി നിവർത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തെ ഭക്തയായ അന്തർജ്ജനത്തിന് മകനായി നാഗരാജാവായ അനന്തൻ ജനിച്ചു എന്നാണ് ഐതീഹ്യം. ജാതി – മത ഭേദമെന്യേ നിരവധി കുട്ടികളില്ലാത്ത ഭക്തർ ഈ വഴിപാടു ഇവിടെ നടത്താറുണ്ട്. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാർ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത്. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിനു വേണ്ടിയും സർപ്പദോഷശാന്തിക്കായും ഭക്തർ ഇവിടെ ദർശനം നടത്താറുണ്ട്.

ക്ഷേത്രമതിലക്ക്കം

ക്ഷേത്രമതിലക്ക്കം :-
~~~~~~~~

മതിലക്ക്കം മുഴുവൻ ദേവശരീരമാണെന്ന  വസ്തുത പലരും വേണ്ടത്രധരിക്കാറില്ല.

” പ്രാസാദോ ഽർച്ചാ ച വിശ്വേശിതു രഥ വപുഷി
സ്ഥൂലസൂക്ഷ്മേ യതോഽതോഽ-
ത്രാധാരാധേയഭാവാ ദിതരതരഭവോഽ-
നൃത്ര ചാഭ്യേതി ദോഷഃ    (തന്ത്രസമുച്ചയം)  

പ്രസാദവും അർച്ചയും ക്ഷേത്രവസ്തുസമുച്ചയവും ബിംബവും, ദേവന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളാണ്. ( പുറമതിലടക്കമുള്ള ക്ഷേതപ്രാസാദങ്ങൾ ദേവന്റെ സ്ഥൂലശരീരം , ശ്രീലകത്തെ ബിംബം  സൂക്ഷ്മശരീരം) ഇവയിൽ ഏതെങ്കിലും ഒന്നിൽ  ദോഷം,- അശുദ്ധി അഥവാ ഹാനി ,-  സംഭവിച്ചാൽ അതിന്റെ കേട്മറ്റേത്ഗിഉനേയും ബാധിയ്ക്കും. മതില്ക്കകത്തെവിടെയും വൃത്തികേട് വന്നാൽ അതു ബിംബത്തിൽ മാലിന്യം പറ്റിയതിനു തുല്യമാണ് ബിംബത്തിൽ കേടുവന്നാൽ പ്രാസാദാദികളിലും ദോഷപരിഹാരം ചെയ്യണം.  

തികച്ചും മനുഷ്യത്വത്വേനയാണ് ദേവപ്രതിഷ്ഠ ചെയ്യുന്നത് . മനുഷ്യർക്ക് ശരീരത്തിനും ക്ഷീണം തട്ടിയാൽ മനസ്സിനും ക്ഷീണം ബാധിയ്ക്കുന്നതും, മനസ്സു ക്ഷീണിച്ചാൽ ശരീരം  അവശമാകുന്നതും നമുക്കൊന്നും അനുഭവമുള്ളതല്ലേ?.  
“തപ്താജ്യഘടയോരിവ”  എന്നാണ് ഈ അവസ്ഥയെ ആയുർവ്വേദശാസ്ത്രം  വിവരിക്കുന്നത്. ചുട്ടപഴുത്ത പാത്രത്തിലേക്ക് തണുത്തുറച്ച നെയ്യൊഴിച്ചാൽ നെയ്യുരുക്കുന്നു.  തിളച്ച നെയ്യ് തണുത്തുറച്ച പാത്രത്തിലേക്ക് ഒഴിച്ചാൽ പാത്രവും ചൂടാകുന്നു. ശരീരത്തിനും മനസ്സിനുമുള്ള  ആധാരധേയഭാവം, ക്ഷേത്രവസ്തുസമുച്ചയത്തിനും  ബിംബത്തിനും തമ്മിലുണ്ട്. ഈ വസ്തുത  എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.  തേവരുടെ ഇരിപ്പ് ശ്രീലകത്താണല്ലോ എന്നാണെല്ലാവരുടെയും ധാരണ. അങ്ങനെ ധരിച്ചാൽ പോര. അമ്പലം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ദേവസാന്നിദ്ധ്യം. അകത്തേക്ക് നീങ്ങും  തോറും അശുദ്ധിക്ക് ഗൗരവം കൂടുമെന്നത് ശരിയാണ്.  മതിലിന്മേലോ ഗോപുരത്തറയിലോ അശുചിത്വം വന്നാലും അതു  ദേവചൈതന്യഹാനികൾ തന്നെയാണ് ആരും   അതിനിടവരുത്തരുത്.

മതിലകത്തുകൂടെ ചെരിപ്പിട്ടു നടന്ന് നാലമ്പലത്തിന്റെ വാതിക്കൽ ഊരിവെച്ച് അകത്തു കടക്കുന്ന പതിവ്  പലയിടത്തും കാണാം.  തികച്ചും തെറ്റാണീ നടപടി. പാദരക്ഷ മതില്ക്കുപുറത്തെ വെക്കാവൂ.  ഗോപുരദ്വാരത്തിൽ പ്രവേശിച്ചാൽ പ്രതിഷ്ഠാമൂർത്തിയുടെ ശരീരത്തിൽ പ്രവേശിച്ചുവെന്നാണ് ധാരണ എല്ലാവർക്കും ഉണ്ടാവുക.   തന്നെ വേണം. ക്ഷേത്രദർശനത്തിനല്ലാതെ മറ്റൊരാവിശ്യത്തിനും  ക്ഷേത്രോപജീവികളല്ലാതെ മറ്റാരും ഒരു കാരണവശാലും ക്ഷേത്രത്തിൽ കടക്കരുത് . ചെരുപ്പിന്റെ കാര്യം മാത്രം മനസ്സിലിരുത്തിയാൽ പോര. ഗോപുരത്തറയിലിരുന്ന് കൂട്ടുക്കാരോട് സൊറപറഞ്ഞു പുകവലിച്ചിരിക്കുന്ന പലരേയും കാണം.  ബീഡി – സിഗറ്റുകുറ്റികൾ എല്ലാ മതിലകത്തൂം  കണ്ടുവരുന്നത്. പ്രാകാരാന്തർഭാഗം മുഴുവൻ ദേവശരീരമാണെന്ന വസ്തുത ആരും ധരിക്കാത്തതു കൊണ്ടല്ലേ? തുപ്പുന്നതും ഏതു തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും. ഇക്കൂട്ടത്തിൽപ്പെടും.  തീർത്ഥം സേവിക്കുമ്പോൾ തുളസിയില അറിയാതെ  വായിൽപ്പെട്ടത് തിരുമുറ്റത്തു തന്നെ തുപ്പിയ കഥകളുമുണ്ട്. ഇലക്കഷ്ണത്തിൽ പ്രസാദവും പൂവും ത്രിമധുരവും ശാന്തിക്കാരൻ തന്നാൽ ആവിശ്യം കഴിഞ്ഞാൽ ഇല പരിസരബോധമില്ലാതെ വലിച്ചെറിയുന്നവരേയും  കാണാം. അനാവശ്യവസ്തുക്കളൊന്നും  തന്നെ മതിലകത്തൊരിടത്തും ഇട്ടു കൂടാ മതില്ക്കുപുറത്തുകൊണ്ടുപോയിക്കളയണം . നിവേദിച്ചതെന്തും സേവിക്കുമ്പോൾ, തലയുയർത്തിമലർത്തിപ്പിടിച്ച് വായനല്ലവണ്ണം തുറന്ന് , കൈ ചുണ്ടിൽ പോലും സ്പർശിക്കാൻ ഇടവരാതെ ,  വായിലേയ്ക്കിടാനേ പാടുള്ളു.  ത്രിമധുരം നാം കുട്ടികൾക്കു സേവിക്കാൻ  കൊടുക്കുമ്പോൾ പ്രത്യേകിച്ചും മനസ്സിരുത്തണം.   സ്ഥലശുദ്ധിക്കു മാത്രമല്ല ഈ മനസ്സിലിരുത്തലിന്റെ ഗുണം. കുട്ടികൾക്കതൊരു സാധനാപാഠമായിത്തീരുന്നു.  കുട്ടിക്കാലം മുതല്ക്കേ അമ്മമാർ കുട്ടികാളേയും കൊണ്ടമ്പലത്തിൽ വന്ന് നടക്കൽ കൈകൂപ്പാൻ മാത്രം പഠിപ്പിച്ചാൽ  പോരാ; അമ്പലത്തിനകത്തെ പെരുമാറ്റചട്ടങ്ങൾ അവർക്ക് കുട്ടിക്കലത്തു തന്നെ മനസ്സിലാവണം. ഒതുങ്ങി നടക്കാനും വഴി മാറാനും അവർക്ക് പരിശീലന്അം സിദ്ധിക്കണം . “ചൊട്ടയിലെ ശീലം ചുടലവരെ” എന്നാല്ലോ ചൊല്ല്.  ക്ഷേത്രപരിസരങ്ങളിൽ അനാവശ്യമായ വർത്തമാനം ഒഴിവാക്കലും പരമപ്രധാനം തന്നെ. ഇക്കാര്യത്തിൽ ക്ഷേത്രോപജീവികളുടെ  ശുഷ്കാന്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു  “നിശ്ശബ്ദത പാലിക്കുക” എന്നെഴുതിയ ഫലകങ്ങൾ അങ്ങിങ്ങായി  സ്ഥാപിക്കണമെന്നുപോലും തോന്നിപ്പോകുന്നു.

ക്ഷേത്രവും മനുഷ്യശരീരവും :-
~~~~~~~~~~~
 “ഇദം  ശരീരം കൗന്തേയ! ക്ഷേത്രമിത്യഭിധീയതേ”

എന്ന ഭഗവൽഗീതാവക്യം സുപ്രസിദ്ധമാണ് പരമാത്മാചൈതന്യവും ജീവാത്മാചൈതന്യവും  കുടിക്കൊള്ളുന്ന അമ്പലം തന്നെയാണല്ലോ മനുഷ്യശരീരം.   ക്ഷേത്രവാസ്തുസമുച്ചയത്തിന് രൂപകല്പനചെയ്തീട്ടുള്ളത് യോഗശാസ്ത്രപരമായ മനുഷ്യശരീരഘടനയുടെ തനിപ്പകർപ്പായിട്ടുതന്നെയാണ്. മനുഷ്യശരീരത്തെ (കൈയ്യും  കാലും ഒഴിവാക്കി)  ലംബമായി ആറു തട്ടുകളായും തിരശ്ചീനമായി അഞ്ചു വിഭഗങ്ങളായും യോഗീശ്വരന്മാർ തിരിച്ചു പറഞ്ഞിരിക്കുന്നു. 1, മൂലാധാരം, 2, സ്വാധിഷ്ഠാനം, 3,  മണിപൂരകം, 4, അനാഹതം,  5, വിശുദ്ധി,  6, ആജ്ഞ,  എന്നീ ഷഡ്ച്ചക്രങ്ങളയാണ് ലംബതലത്തിൽ ശരീരത്തെ ഭാഗിക്കുന്നത്.  ഗുദലിംഗമദ്ധ്യത്തിലാണ് മൂലാധാരം. സുഷ്മനാനാഡി സുസുക്ഷ്മം പരിശോധിച്ചാൽ കെട്ടുപിണഞ്ഞ നാഡീവ്യൂഹങ്ങളുടെ രൂപത്തിൽ ഈ ആറു സ്ഥാനങ്ങളും വേർതിരിച്ചുകാണാമെന്ന് ആധുനികശരീരശാസ്ത്രത്തിൽ അറിവുള്ളർ സമ്മതിക്കുന്നു. ഇവയ്ക്കു സമാനമായിട്ടാണ് മുമ്പുപറഞ്ഞ ഷഡാധാരചക്രങ്ങൾ  പ്രതിഷ്ഠാസ്ഥാനത്തിനു ചുവടെ ആഴത്തിലൊരു കുഴികുഴിച്ച് അതിൽ  ചുവട്ടിൽ നിന്ന് മുകളിലോട്ടായി  1, ആധാരശില,  2, നിധികുംഭം,  3, പത്മം,  4, കൂർമ്മം,  5, യോഗനാളം,   6, നപുംസകശില, എന്നിവ താന്ത്രിക കർമ്മങ്ങളോടെ സ്ഥാപിച്ചുറപിച്ച ശേഷം മാത്രമേ അമ്പലം പണി  തുടങ്ങുന്നുള്ളു.  അതുകൊണ്ട് ക്ഷേത്ര നിർമ്മാണാരംഭഘട്ടത്തിലല്ലാതെ , പിന്നാടൊരിക്കലും ഷഡാധാരങ്ങൾ കാണാം കഴിയില്ല.

1, മര്യാദ (പുറമതിൽ),  2, ബാഹ്യഹാര (പ്രദക്ഷിണ വഴി),  മദ്ധ്യഹാര ( വിളക്കു മാടത്തിലെ ദീപനാളങ്ങളെ സാങ്കല്പികമായിട്ടു കൂട്ടിച്ചേർക്കുന്ന രേഖ ),  4, അന്തഹാര (നാലമ്പലത്തിന്റെ ഉള്ള് അഥവാ തിരുമുറ്റത്തിന്റെ ബാഹ്യാതിർത്തി),  5, അന്തർമ്മണ്ഡലം ( അകത്തെ ബലിവട്ടം ) എന്നീ പഞ്ചപ്രകാരങ്ങൾ,  1, അന്നമയകോശം,  2, പ്രാണമയകോശം,  3, മനോമയകോശം,  4, വിജ്ഞാനമയകോശം,  5,  ആനന്ദമായകോശം എന്നീ മനുഷ്യശരീരപഞ്ചകോശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ പ്രതിനിധാനം ചെയ്യുന്നു.  മനുഷ്യമൂർദ്ധാവിൽ സഹസ്രാരപത്മ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മചൈതന്യത്തിന്റെ സ്ഥാനത്താണ് മൂർത്തി പ്രതിഷ്ഠ നടത്തുന്നത്. മനുഷ്യനിൽ ജീവാത്മാവ് മൂലാധാരത്തിൽ ഏറ്റവും ചുവട്ടിൽ ആണെങ്കിലും, ക്ഷേത്രത്തിൽ  ദേവന്റെ സുക്ഷ്മാശരീരസ്ഥാനത്തുള്ള ബിംബം  പ്രതിഷ്ഠിക്കുന്നതു പരമാത്മാചൈതന്യസ്ഥാനത്താണെന്ന വസ്തുത ദേവന്റെ ഈശ്വരത്വത്തെ  സാധൂകരിക്കുന്നു. അന്നമയകോശമാകുന്ന മനുഷ്യബാഹ്യശരീരത്തിനു സമാനം തന്നെയാണ്  മതില്ക്കകമെന്ന വസ്തുത മനസ്സിലാകുമ്പോൾ, ആർക്കാണു മതില്ക്കകം  മലിനമാക്കുവാൻ  മനസ്സു വരിക???

മങ്ങോട്ടുകാവ് ക്ഷേത്രം

പാലക്കാട് ജില്ലയിലെ
അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് മങ്ങോട്ടുകാവ് ക്ഷേത്രം .

 പാലക്കാട്ടു ഗ്രാമീണ ജനതയുടെ എല്ലാ നിഷ്കളങ്ക സ്വഭാവങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടത്തെ പ്രതിഷ്ഠ മങ്ങോട്ടു ഭഗവതി(ഭദ്രകാളി) ആണ്. ഉപദേവതകളായി ഗണപതിയും, സുബ്രമണ്യനുമുണ്ട്. ക്ഷേത്രത്തിനു പുറത്തായി ദേവിയുടെ പരിചാരകനായ മൂക്കാൻ ചാത്തനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടെ ചാത്തന്റെ സമീപം സർവ്വകാര്യഫലസിദ്ധിക്കായി (നല്ലതും ചീത്തയും) ഭക്തജനങ്ങൾ
കോഴി , ആട് തുടങ്ങിയ മൃഗങ്ങളെ ബലിക്കായി കൊടുക്കുന്നത് സർവ്വസാധാരണമായ കാഴ്ചയാണ്.
എല്ലാ വർഷവും വാർഷിക ഉത്സവമായ വേല വിഷു കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച (ഏപ്രിൽ മാസത്തിൽ) ഇവിടെ നടത്തുന്നു. മങ്ങോട്ടുകാവു വേല ഉത്സവം തുടങ്ങുന്നതിനു ഒരാഴ്ച മുൻപു തന്നെ ആഘോഷങ്ങൾ തുടങ്ങുന്നു. വിഷുകഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുന്നു. പിറ്റേന്ന് തിങ്കളാഴ്ച ഇവിടെ കരി-കളി എന്ന നൃത്ത ഉത്സവം നടക്കുന്നു. ഈ നൃത്തോത്സവത്തിൽ നായർ സമുദായാംഗങ്ങൾ പ്രദേശത്തെ എല്ലാ ഹിന്ദു വീടുകളും സന്ദർശിച്ച് ദേവീസ്തുതികൾ പാടുകയും നൃത്തം ചെയ്യുകയും ചെയുന്നു. ചൊവ്വാഴ്ച ചമൻസ്-കളി നടക്കുന്നു. ഇതിലും നായർ സമുദായാംഗങ്ങൾ എല്ലാ വീടുകളും സന്ദർശിച്ച് ദേവീസ്തുതികൾ പാടുന്നു.
ബുധനാഴ്ച കുമ്മാട്ടി ഉത്സവം നടക്കുന്നു.
ചാക്യാർ കൂത്ത് , പാവക്കൂത്ത്, തുടങ്ങിയ കലാപരിപാടികളും ക്ഷേത്രത്തിൽ ഈ ഉത്സവകാലത്ത് നടക്കുന്നു. പ്രധാന ഉത്സവ ദിവസം ധാരാളം ഭക്തജനങ്ങൾ ദേവിയെ ദർശിക്കാൻ എത്തുന്നു……

ഓടക്കുഴല്‍

ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്.

ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു
ഇണ ചേരുന്നു
ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്.

മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും

ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക.
എന്ത് സംഭവിക്കും?

ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം.
അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം.
ഏതായാലും അപകടം ഉറപ്പ്.

ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്.
“നവദ്വാരേ പുരേ ദേഹി”
അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു.

ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍.

അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.

ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍?

പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം

ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ

ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക.

പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ഓടക്കുഴല്‍എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക.
അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം.

ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ് അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്.

മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്;അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല

“ഹേ കുന്തീപുത്രാ
നീ എന്ത് ചെയ്യുന്നുവോ
എന്ത് ഭക്ഷിക്കുന്നുവോ
എന്ത് ഹോമിക്കുന്നുവോ എന്ത് കൊടുക്കുന്നുവോ എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ
അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി ശ്രദ്ധയോട് കൂടി ചെയ്യുക ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും”

ധർമ്മപുത്രർ ധർമ്മിഷ്ഠനോ.

                        🙏🏼                     ധർമ്മപുത്രർ ധർമ്മിഷ്ഠനോ…?                            🙏🏼

വ്യാസമഹാഭാരതം ഒന്നോടിച്ചു വായിക്കുന്നവർക്ക് നന്മയുടെ അത്യുന്നതപ്രതീകമായി,യാതൊരു തിന്മയുടെയും സ്പർശമേൽക്കാതെ പോകുന്നതുപോലെ അനുവാചകഹൃദയങ്ങളുടെ മുഴുവൻ ആരാധനയും പിടിച്ചുപറ്റിന്ന ഒരു യുധിഷ്ഠിരരൂപം മനസ്സിൽ പതിഞ്ഞെന്നു വന്നേക്കാം.എന്നാൽ ശ്രദ്ധാപൂർവ്വം യുധിഷ്ഠിരചെയ്തികളെ നോക്കിക്കാണുന്നവർക്ക് ലോകത്തിലെ ഏറ്റവും നീചനായ വ്യക്തിയിൽ പോലുമില്ലാത്ത നീചത ബോദ്ധ്യമാവാതിരിക്കില്ല.കർണ്ണൻ പതിയ്ക്കുമ്പോൾ “തേരു സജ്ജമാക്കൂ,അവന്റെ ശവശരീരം ഞാനൊന്നുകാണട്ടെ” എന്നു പറയുന്ന യുധിഷ്ഠിരമനസ്സിൽ അത്രയും കാലം കർണ്ണന്റെ നേർക്ക് ഒളിപ്പിച്ചു വെച്ചിരുന്ന പക മറനീക്കി പുറത്തുവരുന്നതുകാണാം.ഏകാന്തതയിലെ യുധിഷ്ഠിരനെ നിശ്ശബ്ദമായി ഇത്തരം അപൂർവ്വം ചില രംഗങ്ങളിലൂടെ പുറത്തെക്കു തലനീട്ടാനനുവദിച്ചുകൊണ്ട് മാനവ ഇതിഹാസത്തിലെ ദുഷ്ചിന്തനത്തിന്റെ അന്തസ്ഥഭാവങ്ങൾ അതീവമനോഹരമായി,ലാസ്യഭംഗിയോടെ വ്യാസപ്രതിഭ അവതരിപ്പിക്കുന്നുണ്ട്.സ്വന്തം കുലപത്നിയുടെ വസ്ത്രാക്ഷേപ സമയത്തുപോലും പൊട്ടിപ്പുറപ്പെടാത്ത രോഷവും,വെറുപ്പും,വിദ്വേഷവുമൊക്കെ സത്യസന്ധതയിൽ കൊരുക്കിയൊളിപ്പിച്ച് അനുവാചകഹൃദയങ്ങളിലൂടെ മുഴുവൻ ആരാധനയും പിടിച്ചുപറ്റിയ ഒരു “മഹാസത്വൻ”തന്റെ ഉറക്കം കെടുത്തിയ അഭ്യാസക്കാഴ്ച മുതൽ കർണ്ണന്റെ മരണവാത്ത കേഴക്കുന്ന നിമിഷംവരെ,തന്റെ അന്തർമണ്ഡലത്തിലെ പരമശത്രുവിന്റെ ശവമൊന്നു കാണാൻ വെമ്പൽ കൊള്ളുകയായിരുന്നു എന്നു സ്പഷ്ടം.കൃഷ്ണഭാവത്തിന്റെ പ്രതിയോഗികൾ “ദുര്യോധനത്വത്തിലൊ,ദുശാസനത്വത്തിലൊ” അല്ല കൂടാതൽ ഒളിഞ്ഞുകിടക്കുന്നത്.സന്തതസഹചാരികളായി പോകുന്ന “യുധിഷ്ഠിരഭാവങ്ങളിലാണെന്ന്” പുണ്യാപുണ്യങ്ങളെയപഗ്രഥിച്ച് വ്യാസൻ നമ്മെ പഠിപ്പിക്കുന്നു.നേരിട്ടെതിർക്കുന്ന ശത്രുവിനെ തിരിച്ചറിഞ്ഞ് എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കാൻ കഴിയുമ്പോഴും സത്യവും,ധർമ്മവും,നീതിയും വച്ചുകൊണ്ട് തങ്ങളോടൊപ്പം സന്തതസഹചാരിയായിപ്പോകുന്ന ഒരു “ധർമ്മിഷ്ഠനെ” ഒഴിവാക്കാൻ പറ്റാതെ വരുമ്പോൾ ധർമ്മാധർമ്മങ്ങൾ രണ്ടിനേയും ഒരുപോലെ ഉച്ചാടനം ചെയ്യേണ്ടതാവശ്യമായിവരുന്നു.കള്ളം പറയില്ലെന്നു പേരു കേട്ടവൻ സ്വാർത്ഥത്തിനുവേണ്ടി _ തന്റെ ഗുരുവായ ദ്രോണനെ കൊല്ലുന്നതിനുവേണ്ടി _ കള്ളത്തിന് സത്യത്തിന്റെ മുഖാവരണം നൽകി അവതരിപ്പിക്കുന്ന രംഗവും വ്യാസൻ വരച്ചു കാട്ടുന്നു.യുദ്ധത്തിൽ ഭീമസേനൻ “അശ്വത്ഥാമാവ്” എന്ന ആനയെ കൊന്നുകഴിഞ്ഞ് ഉറക്കെ നിലവിളിച്ചു പറഞ്ഞു “അശ്വത്ഥാമാ ഹത,അശ്വത്ഥാമാ ഹത” എന്ന്.ഭീമൻ നിലവിളിച്ചിട്ടും,ബഹളം വെച്ചിട്ടും,ആനന്ദ നൃത്തം ചവിട്ടിയിട്ടുമൊന്നും ഗുരുവായ ദ്രോണൻ ആയുധം താഴെ വച്ചില്ല.അദ്ദേഹം യുധിഷ്ഠിരനെ വിളിച്ചു ചോദിച്ചു.”യുധിഷ്ഠിരാ, ഭീമൻ പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല.അവൻ കള്ളം പറയുന്നവനാണ്.എന്നാൽ നീ ഒരിക്കലും കളവു പറയില്ലെന്ന് എനിക്കറിയാം.നീ പറയൂ, എന്റെ മകൻ അശ്വത്ഥാമാവ് മരിച്ചോ എന്ന്.”
ഇതിനുത്തരം പറയേണ്ടത് ഒന്നുകിൽ “മരിച്ചു” അല്ലെങ്കിൽ “ഇല്ല” എന്നു മാത്രമാണ്.അതിനുപകരം “അശ്വത്ഥാമാ ഹത” എന്ന് ഉറക്കെ ദ്രോണൻ കേൾക്കത്തക്കവിധവും “കുഞ്ജരോ വാ നര” എന്ന് ശബ്ദം താഴ്ത്തിയും പറയുകയാണ് യുധിഷ്ഠിരൻ ചെയ്തത്.യുധിഷ്ഠിരന്റെ വാക്കുകൾ കേട്ടതോടെ തന്റെ മകൻ മരിച്ചു എന്നുറപ്പിച്ചുകൊണ്ട് ദ്രോണൻ ആയുധം താഴെ വയ്ക്കുകയും ചെയ്തു.യുദ്ധം ജയിക്കണമെങ്കിൽ പിതാമഹനെ കൊന്നേ പറ്റൂ എന്നുറപ്പായതോടെ നേരിട്ട് ആ പിതാമഹനോടു തന്നെ _ ഭീഷ്മരോടു തന്നെ _ അതിനുള്ള ഉപായം ചോദിക്കുന്ന “ധർമ്മിഷ്ഠനെയും”മറ്റൊരവസരത്തിൽ വ്യാസൻ കാട്ടിത്തരുന്നുണ്ട്.ഇന്ദ്രപ്രസ്ഥമെന്ന മയനിർമ്മിതമായ രാജധാനിയിൽ രാജസൂയവും നടത്തിക്കഴിഞ്ഞ് സകലവിധ സുഖഭോഗങ്ങളോടും കൂടി സ്ഥലജലവിഭ്രാന്തിയുളവാക്കുന്ന കൊട്ടാരത്തിൽ അല്ലലെന്തെന്നറിയാതെ കഴിയേണ്ടിയിരുന്ന രാജാവ് ഭോഗലാലസതയിൽപ്പെട്ട്,മറ്റുള്ളവരുടെ എതിർപ്പിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട്,രാജാക്കന്മാർക്ക് നിഷിദ്ധമായ “ചൂതുകളിയിൽ ഏർപ്പെടുന്നതും ശകുനിയുടെ കള്ളച്ചൂതിൽ പരാജിതനിയി സർവ്വസ്വവും നഷ്ടപ്പെട്ട് കുലവധുവിനെ വരെ പണയപ്പെടുത്തുന്നതും വ്യാസൻ ചിത്രീകരിക്കുന്നു.വ്യാസചമൽക്കാരത്തിലെ യുധിഷ്ഠിര,ഭീഷ്മ മനസ്സുകൾ ലോകമനസ്സുകളായി നിലനിൽക്കുന്നു.തിന്മയെ നന്മയുടെ ആവരണമണിയിച്ച് ,തിന്മയുടെ സ്പർശമേല്ക്കാത്ത _ നന്മയുടെ അത്യുന്നത പ്രതീകമെന്ന് അനുവാചകമനസ്സുകളുടെ മുഴുവൻ ആരാധനയും പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുള്ള ഈ കഥാപാത്രങ്ങളേക്കാൾ വലിയ ട്രാജിക് ഹീറോകൾ ലോകത്ത് മറ്റാരാണുള്ളത്.? ഈ “യുധിഷ്ഠിരഭാവം ” എന്നാണോ മനസ്സിൽ നിന്ന് കുടിയൊഴിപ്പിക്കാൻ കഴിയുന്നത് അന്നേ സജീവമായിട്ടുള്ള “കൃഷ്ണഭാവം” വരികയുള്ളുവെന്ന് വ്യാസൻ നമ്മേ ഓർമ്മിപ്പിക്കുന്നു.🙏🏼
🙏🏼 ഇന്ദ്രപ്രസ്ഥം മയനാലാണ് നിർമ്മിക്കപ്പെട്ടത് _ വിശ്വകർമ്മാവിനാലല്ല _ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
🙏🏼 ചൂതുകളി,നായാട്ട്,സ്ത്രീസേവ ആദിയായവ ഭരണാധികാരികൾക്ക് നിഷിദ്ധമാണെന്ന് എല്ലാ സ്മൃതികളും എടുത്തു പറയുന്നുണ്ട്.

ബ്രാഹ്മമുഹൂർത്തം

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ ) *മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം.

സരസ്വതീയാമം, ഏഴരപുലരുക എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.

ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസം

ബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്.

ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നും ഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്.

ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ *സരസ്വതിയാമം എന്നു വിളിക്കുന്നത്.

സത്വഗുണം ഉദിക്കുകയും, നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും, കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് ഹൈന്ദവവിശ്വാസം.

പുരാതനകാലം മുതൽ ഋഷീകൾ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽ ഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്.

ബ്രാഹ്മമുഹൂർത്തത്തിൽ തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം.

ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം .

പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു.

ഹൈന്ദവ ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ

ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു.

നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

കവളപ്പാറ കൊന്പൻ.

“ചരിത്രവും മിത്തും കൂടി കുഴഞ്ഞു കിടക്കുന്ന ഒന്നാണ് കവളപ്പാറ കൊമ്പന്‍ എന്ന ആനയുടെ കഥ.

ഇതിനെപ്പറ്റി ആധികാരികമായി പറയാവുന്ന രേഖകള്‍ ഒന്നും ലഭ്യമല്ല എങ്കിലും ജീവിച്ചിരുന്നതിന് തെളിവുകളായി ധാരാളം വസ്തുതകള്‍ കാണിക്കാവുന്നതാണ്.

ഇതിന്‍റെ ജീവിതകാലം പരിശോധിച്ചാൽ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു എന്ന് അനുമാനിക്കാന്‍ സാധിക്കും. കവളപ്പാറ എന്നാ പ്രശസ്തരായ വീട്ടുകാരുടെ അന്നത്തെ മൂപ്പില്‍ നായര്‍ക്കു നിലമ്പൂര്‍ പ്രദേശത്തെ കാടുകളില്‍ നിന്നാണ് തീരെ കുഞ്ഞായിരുന്ന ഈ ആനയെ ലഭിക്കുന്നത്.

കുട്ടന്‍ എന്ന പേരില്‍ ഇതിനെ വളര്‍ത്തിയ അദ്ദേഹം വലുതായപ്പോള്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരവും വലുപ്പവും നിമിത്തം അവനെ ചക്രവര്‍ത്തി എന്ന് വിളിച്ചു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗുരുവായൂര്‍ കേശവനെക്കള്‍ ഒരടിയോളം പൊക്കം ഈ ആനക്ക് ഉണ്ടായിരുന്നു എന്നാണ്. അതെന്തു തന്നെ ആയാലും മനുഷ്യന്‍റെ ആഞ്ഞകള്‍ക്ക് മുന്‍പില്‍ ശിരസു കുനിക്കാന്‍ ഈ വന്യ ജീവി തയ്യാറായില്ല.

കുഞ്ഞൻപാപ്പാന്റേയും കഥകൂടിയാണ് കവളപ്പാറ കൊമ്പൻ. ചരിത്രം ഒരു തലമുറയെ മുഴുവൻ പുളകം കൊള്ളിച്ച ആരാധ്യ കഥാപാത്രമായിരുന്നു കവളപ്പാറ കൊമ്പൻ. അന്നത്തെ നാട്ടിലെ ഏറ്റവും അഴകുള്ള ഉയരം കൂടിയ ആനയായിരുന്നു ചക്രവർത്തി എന്ന കവളപ്പാറ കൊമ്പൻ. കവളപ്പാറ കൊമ്പനെ ക്കുറിച്ച് അറിയുന്നവരോട് ചോദിച്ചാൽ ‘കുറുമ്പൻ’ എന്നാണ് ആദ്യം മറുപടി പറയുകയെങ്കിലും അവന്റെ യജമാന സ്നേഹവും രാജഭക്തിയും അവർക്ക് പറയാതിരിക്കാനാവില്ല. 19-ആം നൂറ്റാണ്ടിൽ തിരുവിതാകൂർ, തിരു-കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിലെ പതിനായിരക്കണക്കിനു ആനക്കമ്പക്കാരുടെ പ്രിയങ്കരനായ ഗജവീരനായിരുന്നുവത്രേ കവളപ്പാറ കൊമ്പൻ.

കൊമ്പനുണ്ടായിരുന്നു. വിരിഞ്ഞ മസ്തകവും തലയെടുപ്പും നിലത്ത് ചുരുണ്ട് കിടക്കുന്ന തുമ്പിക്കൈയും നല്ല കനമുള്ള കൊമ്പുകളും വിശാലമായ ചെവികളും അത്രതന്നെ കുസൃതിയുമുള്ള വമ്പനായിരുന്നു അവൻ. വാശിയുടെ കാര്യത്തിൽ മുമ്പനായ ഇവനു ഏത് പൂരത്തിനും ഉത്സവത്തിനും കോലം തന്റെ തലയിൽ തന്നെയായിരിക്കണമെന്ന് നിർബന്ധമാണ്.

മൂപ്പിൽ നായർ പറഞ്ഞാൽ ഒരടിപോലും മുന്നോട്ട് വയ്ക്കില്ല. നാട്ടുരാജ്യങ്ങൽ തമ്മിലുള്ള അഭിമാന പോരാണ് അവന്റെ ദാരുണമായ അന്ത്യത്തുനു വഴിതെളിച്ചത്ത് എന്നും പറയുന്നുണ്ട്.

തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിനു പ്രധാനിയായിരുന്നു കവളപ്പാറ കൊമ്പൻ.

ഒരുപക്ഷെ തന്‍റെ ഇഷ്ട ദൈവം ഇവനെ ചട്ടം പഠിപ്പിചെക്കം എന്നാ വിശ്വാസത്തില്‍ മൂപ്പില്‍ നായര്‍ ഈ ആനയെ കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തിലേക്ക് നടയിരുത്തി.

സ്ഥിരം ഇടഞ്ഞു ചങ്ങല പൊട്ടിക്കുന്നത് നിമിത്തം ഇവനെ തളക്കാന്‍ വേണ്ടി മാത്രം അസാധാരണ വലുപ്പമുള്ള ചങ്ങലയും അദ്ദേഹം നിര്‍മിച്ചു നല്‍കി.

ഇതെടുത്തു പൊക്കാന്‍ മൂന്നു ആള്‍ വേണമായിരുന്നു. അത് കൊണ്ട് മൂന്നു പാപ്പാന്മാരുമയിട്ടയിരുന്നു ആനയുടെ സഞ്ചാരം. പക്ഷെ അതൊന്നും ആനയില്‍ മാറ്റം വരുത്തിയില്ല.

നിരന്തരം ഇടഞ്ഞു മനുഷ്യ ജീവന്‍ എടുത്ത ഈ ആന ഓരോ കൊലക്ക് ശേഷവും സമീപത്തുള്ള കുളത്തില്‍ ഇറങ്ങി നില്‍ക്കുമായിരുന്നു. “പുല കുളി” എന്ന് കുപ്രസിദ്ധമായ ഈ പ്രവര്‍ത്തി ഇരുപത്തൊന്നു തവണ നടന്നു അഥവാ ഇരുപത്തൊന്നു മനുഷ്യ ജീവന്‍ ഈ കൊമ്പില്‍ കോര്‍ത്തു.

ഒരിക്കല്‍ റെയില്‍ പാളത്തിനു സമീപത്തു വച്ച് തീവണ്ടി കണ്ടു വിറളി പൂണ്ട ആന തീവണ്ടി കുത്തി മറിച്ചിടാന്‍ പോലും ശ്രമിക്കുകയുണ്ടായി. എന്നിരിക്കിലും മൂത്ത പാപ്പാന്‍‌ ആയിരുന്ന കുഞ്ഞന്‍ നായരെ ഇതിനു ഇഷ്ടമായിരുന്നു.

മുപ്പതു വര്‍ഷത്തോളം കുഞ്ഞന്‍ പാപ്പാന്‍ ആനയെ കൊണ്ട് നടന്നിരുന്നു.

ഇങ്ങനെയൊക്കെ കലാപ കലുഷിതമായി മുന്നോട്ടു പോയ ആനയുടെ ജീവിതം അവസാനിക്കുന്നത് 1925 ഇലെ തിരുവഞ്ചിക്കുളം ശിവ ക്ഷേത്രത്തിലെ ഉത്സവത്തോടെ ആണ്. സാധാരണ പോലെ ഇടഞ്ഞു പ്രശനം ശ്രിഷ്ടിച്ച ആനയുടെ ഇത്തവണത്തെ ഇര മുപ്പതു വര്ഷം തന്‍റെ സന്തത സഹചാരി ആയിരുന്ന കുഞ്ഞന്‍ പാപ്പാന്‍‌ തന്നെ ആയിരുന്നു.

ഇവന്റെ വാശി പരീക്ഷിക്കുവാൻ കൊച്ചി രാജാവ് തീരുമാനിച്ചുവത്ര.

കൂടാതെ കവളപ്പാറ നായരോടുള്ള പകയും. കൊച്ചിരാജാവിന്റെ ആഞ്ജപ്രകാരം തേവരുടെ കോലം അദ്ദേഹത്തിന്റെ ആനയുടെ തലയിൽ കയറ്റി. ഇതിൽ പ്രതിഷേധിച്ച് കൊമ്പൻ പ്രകോപിതരായി. കോലം വച്ച ആനയെ കുത്തിമറിച്ചിട്ടു. ഇതു കണ്ട് ഭയന്നോടിയ പലരും വീണ് പരിക്കേറ്റെങ്കിലും ഇവരെയൊന്നും ഉപദ്രവിക്കാതെ കൊമ്പൻ ഗോപുരവാതിലിലൂടെ പുറത്തുകടന്നു. ഇതിനിടയിൽ ആനപ്പുറത്തുണ്ടായവരെ അവൻ ഇറക്കാൻ അനുവദിച്ചത്രേ!!!

കൊമ്പനെ നിയന്ത്രിക്കാൻ പാപ്പാന്മാർ പഠിച്ച പണി പതിനെട്ടും നോക്കി.ഇതിനിടയിൽ ഒന്നാം പാപ്പാനായ കുഞ്ഞൻ നായർ അവനെ ഒരു അത്താണിയിൽ ബന്ധിച്ചു. പക്ഷെ അവനോ അതും നിസ്സാരമായി പറിച്ചു കൊണ്ട് കവളപ്പാറ ലക്ഷ്യമിട്ട് നടന്നു. ഇതു കണ്ട് പ്രകോപിതനായ കുഞ്ഞൻ നായർ അവന്റെ തുമ്പിയിൽ വടിക്കൊണ്ടടിച്ചതിനെ തുടർന്നു കുഞ്ഞന്നായരെ അവൻ തുമ്പിക്കൊണ്ടടിച്ച് വീഴ്ത്തി കൊമ്പിൽ കോർത്തു. തിരുവഞ്ചിക്കുളത്ത് തിരിച്ച് ചെന്ന കൊമ്പൻ കുഞ്ഞൻ നായരുടെ ജഡം തുമ്പിയോട് ചേർത്ത് ശാന്തനായി നിന്നു.പാപ്പാനെ കൊന്നതിൽ ദുഖിതനായ കൊമ്പൻ കല്ലെറിയുന്ന നാട്ടുകാരെ പ്രതിഷേധിക്കാതെ കണ്ണീരൊഴുക്കി നിന്നു. തന്റെ ആനയെ കുത്തിയതിനുള്ള അപമാനത്തിനു പകരമായി കൊച്ചിരാജാവ് ബ്രിട്ടീഷ് പോലീസിനെ കൊണ്ട് കവളപ്പാറ കൊമ്പനു നേരെ നിറയൊഴുപ്പിച്ചു. ചെരിഞ്ഞു വീണപ്പോഴും കുഞ്ഞൻ നായരെ തുമ്പിക്കൈയ്യ്ക്കൊണ്ട് കെട്ടിപ്പിടിച്ചിരുന്നുവെന്നും പറയുന്നു..
ഈ ദുരന്തം അറിഞ്ഞ മൂപ്പിൽ നായർ പൊട്ടിക്കരഞ്ഞുവത്രേ.

മരണം പക്ഷെ എങ്ങനെ ആയിരുന്നു എന്നത് വ്യക്തമല്ല.

ചിലര്‍ വെടി വച്ച് കൊന്നു എന്നാണ് പറയുന്നത്. വെടിയേറ്റു ആന മരണ വെപ്രാളത്തില്‍ തിരുവഞ്ചിക്കുളം ഗോപുര വാതിലില്‍ കുത്തിയ പാടുകള്‍ ഇപ്പോളും അവിടെ കാണുന്നുണ്ട് (ഞാന്‍ നേരിട്ട് കണ്ടിട്ടില്ല) മറ്റു ചിലര്‍ പറയുന്നത് ചങ്ങലയില്‍ തളച്ച ആനയെ കല്ലെറിഞ്ഞും തല്ലിയും വ്രണം വരുത്തി അത് പഴുത്തു ആണ് ചരിഞ്ഞത് എന്നാണ്. (പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെ അടുത്ത് മാങ്ങാട്ട് പാടം എന്ന സ്ഥലത്ത് പാപ്പാനെ കൊന്നു വലിച്ചു ചീന്തിയ ഒരാനയെ മേല്‍പ്പറഞ്ഞ രീതിയില്‍ തല്ലി കൊന്നിരുന്നു)

പിറ്റേ വര്‍ഷം പാവറട്ടി സ്വദേശിയായ സീ സീ വര്‍ഗീസ്‌ എന്ന ഒരു സ്കൂള്‍ മാഷ്‌ ഈ ആനയെ പറ്റി എഴുതിയ കവിത- കവളപ്പാറ കൊമ്പന്‍- എന്ന പേരില്‍ തൃശൂര്‍ ഭാഗങ്ങളില്‍ എല്ലാം പ്രചരിച്ചിരുന്നു. ഒരാനയുടെ പേരില്‍ ഒരുപക്ഷെ ലോകത്ത് തന്നെ ആദ്യമായ് എഴുതപ്പെട്ട കവിത ആയിരിക്കണം ഇത്.

തൊണ്ണൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും കാഴ്ചക്കാരന് ഉള്‍ക്കിടിലം ഉണ്ടാക്കി കൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വിളക്ക്മാടത്തെ ചുറ്റി ഒരു പടുകൂറ്റന്‍ ആന ചങ്ങല, മനുഷ്യന്‍റെ അടിമയായിരിക്കാന്‍ കൂട്ടാക്കാതെ അവന്‍റെ ഗര്‍വ്വിനു നേരെ ജീവിതകാലം മുഴുവന്‍ വന്യമായ ആക്രമണം അഴിച്ചു വിട്ട കവളപ്പാറ കൊമ്പന്‍റെ ഓര്‍മയായി കിടക്കുന്നു….🔚

(കവളപ്പാറ കൊന്പന്റെ ചിത്രം ലഭ്യമല്ല)

ഗുരുഗീത

ഗുരുഗീത

”ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ ”

നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്.  ‘ സ്കന്ദപുരാണ’ത്തിലെ
‘ഗുരുഗീത ‘ എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ.

പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, ‘ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് ‘എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.

പരമശിവൻ പറയുന്നു , ‘ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് ‘.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.

‘ഗുരുഗീത’ നൽകുന്ന സന്ദേശമിതാണ് :
‘പരബ്രഹ്മ ‘മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
‘മാതാപിതാ ഗുരുർ ദൈവം’ എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് ‘ഗുരുഗീത’ ലോകത്തോടു പറയുന്നു, ”ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്”.
🍁🍁🍁🍁🍁🍁🍁🍁🍁🍁