വിശ്വാമിത്രനും മേനകയും രംഭയും

ആയിരംവര്ഷത്തെ തപസ്സു കഴിഞ്ഞപ്പോള്ഒരുനാള്ബ്രഹ്മാവ് വിശ്വാമിത്രന്റെയടുത്തെത്തി അദ്ദേഹം ഋഷി ആയിരിക്കുന്നുവെന്ന് പറയുകയുണ്ടായി. കുറേനാളുകള്ക്കു ശേഷം ഒരുദിവസം അപ്സരസ്സായ മേനക പുഷ്കരത്തിലുള്ള ജലാശയങ്ങളില്സ്നാനംചെയ്യുവാനെത്തി. അനുപമ സൗന്ദര്യത്തിന്നുടമയും മിന്നല്പ്പിണര്പോലെ ജ്വലിക്കുന്ന തേജസ്സുള്ളവളുമായ മേനകയെ തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്ത വിശ്വാമിത്രന്തന്നോടൊപ്പം കഴിയുവാന്അവളെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മേനക വിശ്വാമിത്രനോടൊപ്പം പത്തുവര്ഷം ജീവിച്ചു.
കാലംപോയതേതുമേ അറിയാതെയിരുന്ന വിശ്വാമിത്രന്മേനകയുടെ സന്ദര്ശനവും തുടര്ന്നുള്ള സംഭവങ്ങളും നേരത്തേ രചിക്കപ്പെട്ട ഒരു പദ്ധതിയാണെന്നും അത് തന്റെ തപസ്സില്ലാതെയാക്കുവാനുള്ള ദേവന്മാരുടെ അടവാണെന്നും മനസ്സിലാക്കി. തന്റെ മുമ്പില്പേടിച്ചുവിറച്ച് തൊഴുതുകൊണ്ടു നിന്ന മേനകയെ മടങ്ങിപ്പോകാന്അനുവദിച്ചശേഷം വിശ്വാമിത്രന്ഹിമാലയത്തില്തപസ്സുചെയ്യുവാനായി ഉത്തരദിക്കിലേക്കുപോയി. അവിടെ പൂര്ണ്ണബ്രഹ്മചര്യത്തോടെ തപസ്സുചെയ്ത വിശ്വാമിത്രന് മഹര്ഷി എന്നപദവി ബ്രഹ്മാവില്നിന്നും ലഭിച്ചു. ഇതില്തൃപ്തനാകാതെ, തന്നെ ബ്രഹ്മര്ഷി എന്ന് ബ്രഹ്മാവ് അഭിസംബോധന ചെയ്തിരുന്നുവെങ്കില്താന്ഇന്ദ്രിയങ്ങളെ ജയിച്ചവന്എന്ന സംതൃപ്തിയുണ്ടാകുമായിരുന്നു എന്ന് അദ്ദഹം പറഞ്ഞു.

നീ ഇതുവരെ ഇന്ദ്രിയങ്ങളെ ജയിച്ചില്ലല്ലോയെന്ന് ബ്രഹ്മാവ് മറുപടി നല്കി. ഇനിയും ശ്രമിക്കൂയെന്നും ബ്രഹ്മാവ് ഉപദേശിച്ചു.വിശ്വാമിത്രന്അതികഠിനമായ തപസ്സ് പുനരാരംഭിച്ചു. ഇത് ഇന്ദ്രനെ അസ്വസ്ഥനാക്കുകയുണ്ടായി. തപസ്സു മുടക്കുവാനായി ഇന്ദ്രന്രംഭയെ നിയോഗിച്ചു. വിശ്വാമിത്രസന്നിധിയില്പോകുവാന്രംഭയ്ക്കുഭയമായിരുന്നു. എങ്കിലും ഇന്ദ്രന്റെ വാഗ്ദാനങ്ങളിലൂടെ മോഹിതയായ രംഭ വിശ്വാമിത്രനെ വശീകരിക്കുവാന്ശ്രമിച്ചപ്പോള്സത്യം മനസ്സിലാക്കിയ ഋഷി രംഭയെ ഒരു കല്പ്രതിമയായി മാറട്ടേയെന്നു ശപിച്ചു. ശാപമോക്ഷം വസിഷ്ഠനിലൂടെ ലഭിക്കുമെന്നും പറഞ്ഞു. നേടിയ തപശ്ശക്തി ക്രോധം കാരണം വീണ്ടും വിശ്വാമിത്രന് നഷ്ടമായി. ഇനി ഞാന്ക്രോധത്തിന് അടിമയാവുകയില്ലായെന്ന് അദ്ദേഹം നിശ്ചയിച്ചു

ഹരിവരാസനം-അയ്യപ്പന്റെ ഉറക്ക് പാട്ട്

*ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായി പ്രശസ്തമായഹരിവരാസനംകീര്ത്തനത്തിന്റെ രചയിതാവ് തമിഴ്നാട്ടിലെ കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു എന്നാണ് പരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത് .എന്നാല് അയ്യപ്പഭക്തിഗാനത്തിന്റെ യഥാര് രചയിതാവ് ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് എന്നു പറയപ്പെടുന്നു. 1923-ല്ജാനകിയമ്മ എഴുതിയതായി പറയപ്പെടുന്ന കീര്ത്തനം വരികളിലെ ഭക്തിപാരമ്യവും ആലാപനസൗന്ദര്യവും ചേര്ത്തുവെച്ചുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഭക്തിഗാനങ്ങളിലൊന്നായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്..തികഞ്ഞ അയ്യപ്പഭക്തയായ അവര്ഗര്ഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയഹരിവരാസനം വിശ്വമോഹനംഎന്ന് തുടങ്ങുന്ന കീര്ത്തനം കാണിയ്ക്കയായി ശബരിമലനടയ്ക്കുവയ്ക്കാന്അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു ..കാണിക്കയായതിനാല്സ്വന്തം പേര് എഴുതിച്ചേര്ത്തില്ല. പിറന്ന കുഞ്ഞിന് അയ്യപ്പന്എന്ന് ജാനകിയമ്മ പേരിടുകയും ചെയ്തു.*
*ഇതിനിടെ പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘം പാട്ട് ജാനകിയമ്മയില്നിന്ന് പകര്ത്തിയെടുത്ത് പല താളങ്ങളില്പാടി.1930 മുതൽ തന്നെ ഭജനസംഘക്കാർ പാട്ടു പാടി മലകയറിയിരുന്നു ….*
*നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോനായിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലപിച്ചിരുന്നു. ദേവസംബോർഡും തന്ത്രിയും ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ തൊഴിലാളിയായ മേനോൻ അനാഥനായി മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്തയറിഞ്ഞു ദുഖിച്ച മേൽശാന്തി അന്നു നടയടക്കുംമുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആലാപനം പതിവായി..*
  അയ്യപ്പൻ വിശന്നു വലഞ്ഞ്കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നുവെന്നും അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടികമ്പ്‌’ എന്ന ധാന്യം അരച്ച്കഞ്ഞി കുടിക്കാൻ കൊടുത്തുവെന്നും, വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽകമ്പക്കുടിഎന്നറിയപ്പെടുമെന്നും കുടുംബത്തില്പിന്നീട്ജനിച്ച സന്തതിയാണ് സുന്ദരേശയ്യര്എന്ന ചരിത്രവും അക്കാലത്താണുണ്ടായത്*..
*1975-ല്‍ ‘സ്വാമി അയ്യപ്പന്‍’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് അതിലെ ഒരു ഗാനമായി ചേര്ത്തഹരിവരാസനംആസ്വാദക ശ്രദ്ധയാകര്ഷിച്ചത്. ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ചേര്ന്ന് വരികള്ക്ക് നാദരൂപം കൈവന്നു.’സ്വാമി അയ്യപ്പന്‍’ സിനിമ പുറത്തിറങ്ങി പാട്ട് ജനകീയമാകുന്നതിന് മൂന്നുവര്ഷം മുമ്പ് 1972-ല്ജാനകിയമ്മ അന്തരിച്ചു..സിനിമയിലൂടെ പ്രശസ്തമാകും മുമ്പുതന്നെ ശബരിമലയില്അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കുംമുമ്പായി ഉടുക്കു കൊട്ടി പാടുന്ന കീര്ത്തനമായി വരികള്മാറിയിരുന്നു..* 

ശ്രീ വെങ്കടേശ സുപ്രഭാതം

**
🔔🔔🔔🔔🔔🔔🔔🔔
*കൗസല്യാ സുപ്രജാരാമ പൂര്വാ സന്ധ്യാ പ്രവർതതേ*
*ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവ മാഹ്നികം*
*ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ*
*ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു*
*മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ വക്ഷോവിഹാരിണി* *മനോഹര ദിവ്യമൂർത്തേ*
*ശ്രീസ്വാമിനി* *ശ്രിതജനപ്രിയ ദാനശീലേ ശ്രീവേങ്കടേശ ദയിതേ തവ സുപ്രഭാതം*
*തവസുപ്രഭാതമരവിന്ദ ലോചനേ*
*ഭവതുപ്രസന്നമുഖ ചന്ദ്രമണ്ഡലേ*
*വിധിശങ്കരേന്ദ്ര വനിതാഭിരർചിതേ*
*വൃഷശൈലനാധ ദയിതേ ദയാനിധേ*
*അത്ര്യാദിസപ്ത ഋഷയസ്സമുപാസ്യ സന്ധ്യാം ആകാശസിന്ധുകമലാനി* *മനോഹരാണി*
*ആദായ* *പാദയുഗമർചയിതും പ്രപന്നാഃ*
*ശേഷാദ്രിശേഖരവിഭോ തവ സുപ്രഭാതം*
*പഞ്ചാനനാബ്ജഭവ ഷണ്മുഖ വാസവാദ്യാഃ ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവന്തി*
*ഭാഷാപതിഃ പഠതി വാസര ശുദ്ധിമാരാത് ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*
*ഈഷത്പ്രഫുല്ല സരസീരുഹ നാരികേല പൂഗദ്രുമാദി സുമനോഹര പാലികാനാം*
*ആവാതി മന്ദമനിലസ്സഹദിവ്യ ഗന്ധൈഃ*
 *ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*
*ഉന്മീല്യനേത്ര യുഗമുത്തമ പഞ്ജരസ്ഥാഃ* *പാത്രാവശിഷ്ട കദലീ ഫല പായസാനി*
*ഭുക്ത്വാഃ സലീലമഥകേളി ശുകാഃ പഠന്തി*
  *ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*
*തന്ത്രീപ്രകര്ഷ മധുര സ്വനയാ വിപഞ്ച്യാ* *ഗായത്യനന്ത ചരിതം തവ നാരദോഽപി*
*ഭാഷാസമഗ്ര മസകൃത്കൃതചാരുരമ്യം*
*ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*
*ഭൃംഗാവളീ മകരന്ദരസാനുവിദ്ധ ഝംകാരഗീത നിനദൈഃ സഹ സേവനായ*
*നിര്യാത്യുപാന്ത സരസീ കമലോദരേഭ്യഃ*
*ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*
*യോഷാഗണേന വരദധ്നി വിമധ്യമാനേ ഘോഷാലയേഷു* *ദധിമന്ഥന തീവ്രഘോഷാഃ*
*രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ* *ശേഷാദ്രി ശേഖര വിഭോ ഐതവ സുപ്രഭാതം*
*പദ്മേശമിത്ര ശതപത്ര ഗതാളിവർഗാഃ*
 *ഹര്തും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാ*
*ഭേരീനിനാദമിവ ബിഭ്രതി തീവ്രനാദം*
 *ശേഷാദ്രി ശേഖരവിഭോ തവ സുപ്രഭാതം*
*ശ്രീമന്നഭീഷ്ട വരദാഖില ലോക ബന്ധോ*
 *ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിന്ധോ*
*ശ്രീദേവതാ ഗൃഹ ഭുജാന്തര ദിവ്യമൂർതേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ശ്രീസ്വാമി പുഷ്കരിണികാഽഽപ്ലവ* *നിര്മലാംഗാഃ ശ്രേയോർഥിനോ* *ഹരവിരിഞ്ച സനന്ദനാദ്യാഃ*
*ദ്വാരേ വസന്തി വരവേത്ര ഹതോത്തമാംഗാഃ*
*ശ്രീവേങ്കടാചലപതേ തവ സുപ്രഭാതം*
*ശ്രീശേഷശൈല ഗരുഡാചല വേകടാദ്രി നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാം*
*ആഖ്യാം ത്വദീയ വസതേ രനിശം വദന്തി*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*സേവാപരാഃ ശിവ സുരേശ കൃശാനുധർമ*-
*രക്ഷോ ഽ൦ബുനാഥ* *പവമാന ധനാധി നാഥാഃ*
*ബദ്ധാഞ്ജലിപ്രവിലസ ന്നിജശീര്ഷദേശാഃ*
*ശ്രീവേങ്കടാചലപതേ തവ സുപ്രഭാതം*
*ധാടീഷു തേ വിഹഗരാജ മൃഗാധിരാജ നാഗാധിരാജ ഗജരാജ ഹയാധിരാജാഃ*
*സ്വസ്വാധികാര*
*മഹിമാധികമർഥയന്തേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*സൂര്യേന്ദു ഭൗമ ബുധവാക്പതി കാവ്യ സൗരി സ്വർഭാനുകേതു* *ദിവിഷത്പരിഷത്പ്രധാനാഃ*
*ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ*
*ശ്രീവേങ്കടാചലപതേ തവ സുപ്രഭാതം*
*ത്വത്പാദധൂളിഭരിത സ്ഫുരതോത്തമാംഗാഃ* *സ്വർഗാപവർഗനിരപേക്ഷ നിജാന്തരംഗാഃ*
*കല്പാഗമാഽഽകലനയാഽഽകുലതാം ലഭംതേ*
*ശ്രീവേങ്കടാചലപതേ തവ സുപ്രഭാതം*
*ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ* *സ്വർഗാപവർഗപദവീം പരമാം ശ്രയന്തഃ
*മര്ത്യാ മനുഷ്യഭുവനേ മതിമാശ്രയന്തേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ശ്രീഭൂമിനായക ദയാദി ഗുണാമൃതാബ്ദേ* *ദേവാദിദേവ ജഗദേക ശരണ്യ മൂർതേ*
*ശ്രീമന്നനന്ത ഗരുഡാദിഭി രർചിതാംഘ്രേ*
*ശ്രീവേങ്കടാചലപതേ തവ സുപ്രഭാതം*
*ശ്രീപദ്മനാഭ പുരുഷോത്തമ വാസുദേവ* *വൈകുണ്ഠ മാധവ* *ജനാർദന ചക്രപാണേ*
*ശ്രീവത്സചിഹ്ന* *ശരണാഗത പാരിജാത*
*ശ്രീവേങ്കടാചലപതേ തവ സുപ്രഭാതം*
*കന്ദർപ ദർപ ഹര സുന്ദര ദിവ്യ മൂർതേ കാന്താ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ*
*കല്യാണ നിർമല ഗുണാകര ദിവ്യകീർതേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*മീനാകൃതേ കമഠകോല നൃസിംഹ വർണിൻ സ്വാമിൻ*
 *പരശ്വഥതപോധന രാമചന്ദ്ര
*ശേഷാംശരാമ യദുനന്ദന കല്കിരൂപ*
*ശ്രീവേംകടാചലപതേ തവ സുപ്രഭാതം*
*ഏലാലവംഗ ഘനസാര സുഗന്ധി തീര്ഥം ദിവ്യം* *വിയത്സരിതി ഹേമഘടേഷു പൂര്ണം*
*ധൃത്വാഽഽദ്യ വൈദിക* *ശിഖാമണയഃ പ്രഹൃഷ്ടാഃ*
*തിഷ്ഠന്തി വേങ്കടപതേ തവ സുപ്രഭാതം*
*ഭാസ്വാനുദേതി വികചാനി സരോരുഹാണി സംപൂരയംതി നിനദൈഃ* *കകുഭോ വിഹംഗാഃ*
*ശ്രീവൈഷ്ണവാഃ സതത മർത്ഥിതമംഗളാസ്തേ*
*ധാമാഽഽശ്രയന്തി തവ വേങ്കട സുപ്രഭാതം*
*ബ്രഹ്മാദയസ്സുരവരാ സ്സമഹർഷയസ്തേ സന്തസ്സനന്ദനമുഖാസ്ത്വഥ യോഗിവര്യാഃ*
*ധാമാന്തികേ തവ ഹി മംഗള വസ്തു ഹസ്താഃ ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ലക്ഷ്മീനിവാസ നിരവദ്യ ഗുണൈക സിന്ധോ സംസാരസാഗര* *സമുത്തരണൈക സേതോ*
*വേദാന്ത വേദ്യ* *നിജവൈഭവ ഭക്ത ഭോഗ്യ* *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം യേ മാനവാഃ*  *പ്രതിദിനം പഠിതും പ്രവൃത്താഃ*
*തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം പ്രജ്ഞാം പരാർഥ സുലഭാം പരമാം പ്രസൂതേ*

🔔🔔🔔🔔🔔🔔🔔🔔

പഴനിമല മുരുകൻ

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്മ്മിതമാണ്. വിഗ്രഹത്തിന്റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്ഏതു നക്ഷത്രത്തില്ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്ഓരോന്നും ഏതൊക്കെ ഭാവങ്ങളില്ആണെങ്കിലും ഭോഗര്എന്ന സിദ്ധനാല്പ്രതിഷ്ഠിക്കപ്പെട്ട നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്ശിച്ചാല്മാത്രം മതി സര്വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്തന്നെ നവഗ്രഹ ദോഷങ്ങള്ആക്ഷണം തന്നെ വിട്ടൊഴിയും.
ശിവനോടൊപ്പം ശക്തിയെയും ചേര്ത്തു ഭജിച്ച ഭോഗരുടെ മുന്നില്ശക്തി ദേവിയായ പാര്വതിയുടെ ദര്ശനവും ഉപദേശവും ഭോഗര്ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്ചെന്ന് തപസ്സനുഷ്ഠിക്കാന്ദേവി നിര്ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്ക്കു മുന്നില്ബാലമുരുകന്ദര്ശനമരുളി അനുഗ്രഹിച്ചു. താന്കണ്ട ബാലമുരുക രൂപം ശിലയില്വാര്ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്അദ്ദേഹം വിഗ്രഹം നിര്മ്മിക്കാന്തുടങ്ങി.
നവം -9, പാഷാണംവിഷം ,വിഷം തനിയെയാല്വിഷം തന്നെ, എന്നാല് വിഷം മറ്റൊന്നിനോട് ചേരുമ്പോള്അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.
ഉന്നതമായ പാഷാണങ്ങള്ഒന്പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.
എത്ര കാലങ്ങള്കഴിഞ്ഞാലും വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്പ്പ നേരം ഉറ്റു നോക്കിയാല്ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും. ശിലയില്നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്തട്ടുമ്പോള്ശരീരത്തിന്റെ അകവും പുറവും ശുദ്ധമാകുന്നുരശ്മികള്പൂര്ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്ശിലയില്സ്പര്ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.
പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്ശിക്കുന്നവര്ക്കു നവഗ്രഹങ്ങളെയും ദര്ശിച്ചഫലം കിട്ടുംഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്ചൊവ്വഗ്രഹത്തിന്റെ രശ്മികള്നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.
 ഭോഗര്തന്റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്ത്താണ്  വേല്മുരുകന്റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.
ചൂടുകൂടിയ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്അഭിഷേകം നടത്തുന്നുശിലാ വിഗ്രഹം ഔഷധവൈദ്യശാസ്ത്രപ്രകാരം നിര്മ്മിച്ചിട്ടുള്ളതിനാല്നേര്ക്കുനേരെ നിന്നു ദര്ശിച്ചാല്രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു. ഭക്തിയോടെ മലകയറി വേല്മുരുകനെ ദര്ശിച്ചാല്ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്ഔഷധ ശക്തിയാല്ആന്മപീഠം എന്ന പുരിക മധ്യത്തില്ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയുംഅതിനാല്ജീവകാന്തശക്തി എന്ന ഊര്ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്ആരോഗ്യവും ആയുസ്സും വര്ദ്ധിക്കുന്നു.

പഴനി മുരുക ശിലയുടെ ശിരസ്സില്രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നുഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്ചന്ദനം സേവിച്ചാല്സര്വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസംചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നുശ്രീകോവില്അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്ത്ത് വെള്ളം വാര്ന്നൊഴുകുംവെള്ളത്തെ കൌപീന തീര്ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്തീര്ത്ഥവും ഔഷധഗുണമുള്ളതാണ്. പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്ശിക്കാന്കഴിഞ്ഞാല്അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്വിശ്വസിക്കുന്നത്.

രാമായണപുണ്യദിനങ്ങളില്‍..

രാമായണപുണ്യദിനങ്ങളില്‍..
*****************************
ഏതു യുദ്ധത്തിന്റേയും പരമമായ ലക്ഷ്യം വിജയം തന്നെയാണ്. ഏറ്റവും ശ്രമകരമായതും വിജയപ്രാപ്തി തന്നെ. തുല്യശക്തനായ ശത്രുവിനെ വെല്ലാന്രണനൈപുണ്യത്തോടൊപ്പം ദൈവാധീനവും ഏറെ വേണ്ടതാണെന്ന് യുദ്ധകാണ്ഡത്തില്വ്യക്തമായ പരാമര്ശമുണ്ട്. രാവണവധം ശ്രീരാമദേവനു പോലും ആയാസകരമാവുന്നു. ഈയവസരത്തിലാണ് അഗസ്ത്യമുനി ആഗതനായി ആദിത്യഹൃദയം എന്ന വിജയമന്ത്രം ഉപദേശിയ്ക്കുന്നത്. ലോകത്തിലുള്ള സ്ഥൂലസൂക്ഷ്മസ്ഥാവരജംഗമ ജീവനീര്ജ്ജീവജാലങ്ങള്ക്കെല്ലാം കര്മ്മസാക്ഷിയാണ് സൂര്യദേവന്‍. ഏതു ദുഷ്ക്കരമായ കൃത്യവും ലക്ഷ്യത്തിലെത്താന് പ്രത്യക്ഷശക്തിയെ സ്തുതിയ്ക്കാം..
ആദിത്യഹൃദയം
=============
സന്താപനാശകരായനമോനമഃ
അന്ധകാരാന്തകരായനമോനമഃ
ചിന്താമണേ!ചിദാനന്ദായതേനമഃ
നീഹാരനാശകരായനമോനമഃ
മോഹവിനാശകരായനമോനമഃ
ശാന്തായരൗദ്രായസൗമ്യായഘോരായ
കാന്തിമതാംകാന്തിരൂപായതേനമഃ
സ്ഥാവരജംഗമാചാര്യായതേനമോനമഃ
ദേവായവിശ്വൈകസാക്ഷിണേതേനമഃ
സത്യപ്രധാനായതത്ത്വായതേനമഃ
സത്യസ്വരൂപായനിത്യംനമോനമഃ
ഇത്ഥമാദിത്യഹൃദയംജപിച്ചുനീ
ശത്രുക്ഷയംവരുത്തീടുകസത്വരം*”
രാമരാവണയുദ്ധം ധര്മ്മാധര്മ്മയുദ്ധമാണ്. അന്തിമവിജയം ധര്മ്മത്തിനുതന്നെ എന്നുറപ്പുണ്ടായിട്ടുപോലും അതിനായുള്ള യത്നം ക്ലേശകരമാണ്.
ജീവിതം പലപ്പോഴും മത്സരവേദിയാവാറുണ്ട്. സുനിശ്ചിതമല്ലാത്ത വിജയത്തിനുവേണ്ടിയാണ് പലപ്പോഴും നാം മത്സരിയ്ക്കുന്നത്. കര്മ്മഫലം എന്തെന്നറിയാതെയുള്ള ഇത്തരം അവസരങ്ങളില്ആദിത്യഹൃദയം എന്ന പ്രാര്ത്ഥനയ്ക്ക് പ്രസക്തിയേറുന്നു.
രാവണനിഗ്രഹം ഒരുസാധാരണ വിജയമല്ല. അത് രാമദേവന്റെ അവതാരലക്ഷ്യം കൂടിയാണ്. കര്മ്മഭൂമിയില്അദ്ദേഹത്തിന് ആത്മവിശ്വാസവും ശക്തിയും പകര്ന്ന് രാവണവധം സുസാദ്ധ്യമാക്കിയ സ്തുതി അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമര്ഹിയ്ക്കുന്നു.
വിദ്യാര്ത്ഥികള്‍, മത്സരാര്ത്ഥികള്‍, ഉദ്യോഗാര്ത്ഥികള്എന്നിവര്ക്കെല്ലാം തന്നെ സ്തുതി ഏറെ പ്രയോജനകരാവുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്രാ ജയ!

ദശാനനാന്തകാ ദീനദയാപരാരാഘവാജയ!

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

 അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
എന്ന് വിളിക്കാത്തവർ ചുരുങ്ങുംഒരുപക്ഷെ ചെറുപ്പം
 മുതൽ ഞാനേറ്റവും കൂടുതൽ വിളിച്ച നാമവും ഇപ്പോ വിളിക്കുന്ന നാമവും ഇതു തന്നെയാകും. സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരുന്നുഒരുപക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ കുറവ്.
അമ്മേ നാരായണ
 എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ പരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട് അര്ഥമാക്കിയിരിക്കുന്നത്ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ജഗത് ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. അസദ് വാ ഇദമഗ്രമാസീത്തതോവൈ സദജായത ജഗത്  ഉത്പത്തിയ്കു മുന്പ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു, അതിൽ നിന്നാണ്  നാമരൂപവിശേഷങ്ങളോടു കൂടിയ ജഗത്  ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗര്ഭം ധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച്  ജഗത്തിനെ നിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക് ശ്രീമാതാ അഥവാ അമ്മയെന്ന് നാം വിളിക്കുന്നു
നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ് അര്ഥം. അയ ഗതൌ എന്ന്  ധാത്വര്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അര്ഥം. അമ്മേ നാരായണ എന്നതുകൊണ്ട്   ജഗത്സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിയ്ക് അഥവാ ജ്ഞാനത്തിന് ആധാരമെന്ന് അര്ഥം ലഭിക്കുന്നു.
അടുത്തത് ദേവീ നാരായണ
ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ്  ക്രീഡനേ എന്നര്ഥം. ഇതനുസരിച്ച്  പ്രപഞ്ചരചനയെന്നത്  കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽ ദേവിയ്ക് നേടേണ്ട പ്രയോജനമൊന്നും തന്നെയില്ലലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നുബാലാലീലാ വിനോദിനിയായി  പ്രപഞ്ചരചനയ്ക് പുറപ്പെടുന്ന അമ്മയെയാണ്  ദേവീനാരായണയായി പറയുന്നത്. സോകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന്  തൈത്തിരീയം പറയുന്നു. സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണംഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന്  ഐതരേയം.     ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.
ലക്ഷ്മീ നാരായണ.
 ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേ എന്നാണ് ധാതുഅതായത് കാണുകഅമ്മഎവിടെയാണ് കാണുക  എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവി ഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നര്ഥംജ്ഞാനസ്വരൂപിണിയായ ദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്. അതായത് ഭക്തന്മാരുടെ ഹൃദയകമലത്തിൽ ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളായതുകൊണ്ട് ലക്ഷ്മീ.
ഭദ്രേ നാരായണ
 ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അര്ഥം. പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ.   ദേവിസകലജഗത്തിന്റേയും കാരണവും സൃഷ്ടികര്ത്താവും ആണ്എകവും അഖണ്ഡപരിപൂര്ണസച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സര്പമെന്ന പോലെയും കാനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവര്ണമെന്ന പോലെയും സ്വമായയാൽ പലതായി വിവര്ത്തിക്കുന്നു. സ്വയംപ്രകാശസ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായി വിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നുനാംകാണുന്ന പ്രപഞ്ചമായി വിവര്ത്തിക്കപ്പെട്ടിരിക്കുന്നതും പരമാര്ഥത്തിൽ ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ്. ഭാവമാണ്  ഭദ്രാ രൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തന്മാരിൽ അനുഗ്രഹവര്ഷം നടത്തുന്ന ബാലാ ലീലാ വിനോദിനിയായ ജഗത് സ്വരൂപിണിയായ അമ്മ എല്ലാവര്ക്കും അനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.

ലളിതാസഹസ്രനാമം

എന്താണ് ലളിതാസഹസ്ര നാമമെന്നും ജപിച്ചാൽ ഉള്ള ഫലമെന്താണെന്നും അറിയാനാഗ്രഹിക്കുന്നവർക്കു വേണ്ടി ചില കാര്യങ്ങൾ പറയാം
ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതാസഹസ്രനാമം. മാര്ക്കണ്ഡേയ പുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ ദേവിയെ ആരാധിക്കാന്നമുക്ക് ലഭിച്ച അമൂല്യരത്നങ്ങളാണ്.
ശ്രീചക്രത്തിന് തുല്യമായി മറ്റൊരു യന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരു ദേവതയില്ല, മൂന്നിന്റെയും ഐക്യം പ്രതിപാദിക്കുന്ന ലളിതാസഹസ്രനാമത്തിന് തുല്യം വൈശിഷ്ട്യമാര്ന്ന മറ്റൊരു സ്തോത്രവുമില്ല.
ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണിത്. വശിനി തുടങ്ങിയ വാഗ്ദേവതമാരാണ് ദേവിയുടെ ആയിരം നാമങ്ങളുള്ള സ്ത്രോത്രം രചിച്ചത്. നമസ്കാരം, ആശിസ്സ്, സിദ്ധാന്തോക്തി, പരാക്രമം, ഐശ്വര്യം, പ്രാര്ത്ഥന എന്നീ ആറുലക്ഷണങ്ങളാണ് സ്തോത്രത്തിന് വേണ്ടത്. ഇവയെല്ലാം ഒത്തിണങ്ങിയതാണ് ലളിതാസഹസ്രനാമം. ഇത്രയേറെ ഭോഗമോക്ഷപ്രദമായ സ്തോത്രം വേറൊരിടത്തുമില്ല.
എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനില്പ്പിനും അഭിവൃദ്ധിക്കും ജന്മസാഫല്യത്തിനും ആശ്രയിക്കുന്നത് ജഗദംബയെ ആകയാല്ജഗദംബശ്രീമാതാവായിരുന്നു. പരാശക്തിയെ അമ്മയായി കരുതി ശിശുഭാവനയോടെ മഹാസ്തോത്രം ഉരുവിടാന്ഏവര്ക്കും അധികാരമുണ്ട് എന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ നാമമായശ്രീമാതാ’.
മാതൃഭാവനയോടെ ദേവിയെ ആരാധിക്കുന്ന ഭക്തന് ദേവീപ്രസാദത്തിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല, സ്മരിക്കുന്ന മാത്രയില്തന്നെ ദേവി പ്രസാദിക്കും.
കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ് വേണ്ടത് ചെയ്യുന്നവളാണ് അമ്മ. കുഞ്ഞിന്റെ നന്മമാത്രമല്ലേ അമ്മമാര്ക്കുള്ളൂ. അമ്മയുടെ കണ്ണില്മക്കളുടെ പാപങ്ങള്ഒന്നുംതന്നെ പാപങ്ങളല്ല. കര്മവും കര്മഫലവും എല്ലാം ദേവിയുടെ മായതന്നെ ആകയാല് കര്മഫലക്ലേശം അനുഭവിക്കുന്ന മക്കളുടെ നേര്ക്ക് അമ്മയുടെ ദയാപൂര്വമായ ദൃഷ്ടി പതിയുന്നതിനാല്അവര്താപത്രയങ്ങളില്നിന്ന് മുക്തരാകുന്നു. ദേവീസ്മരണയുള്ള ഭക്തന്റെ ഹൃദയത്തിലെ ഇരുട്ട് ദേവീസ്മരണയുണ്ടാകുന്ന നിമിഷംതന്നെ നശിക്കും. പൂര്വപുണ്യം കൊണ്ടുമാത്രമേ ദേവിയെ സ്തുതിക്കാനും പൂജിക്കാനും സാധിക്കുകയുള്ളൂ.
മഹാമായയുടെ സഹസ്രനാമങ്ങളില്ഏതെങ്കിലും ഒന്ന് ഭക്തിപൂര്വം കേള്ക്കുകയോ ഉച്ചരിക്കുകയോ ചെയ്താല്സര്വപാപങ്ങളും സൂര്യകിരണങ്ങള്ക്കു മുന്നില്ഇരുട്ടെന്നപോലെ മാഞ്ഞുപോകും. അപ്പോള്പ്പിന്നെ സഹസ്രനാമം ജപിച്ചാല്നീങ്ങാത്ത പാപമുണ്ടോ? വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങള്പോലും ദേവ്യുപാസകനെ അങ്ങോട്ട് ചെന്നാശ്രയിക്കും. പ്രപഞ്ചമാതാവായ ദേവിക്ക് ഭൂമിയിലെ എത്ര നിസ്സാരമായ വസ്തുക്കളാണ് നാം അര്പ്പിക്കുന്നത്. എങ്കിലും ഭക്തനോടുള്ള സ്നേഹം നിമിത്തം ദേവി അവയെല്ലാം സ്വീകരിക്കുന്നു. അര്പ്പിക്കുന്ന വസ്തുവല്ല.
ഭക്തന്റെ ഭക്തിയാണ് ദേവിയെ തൃപ്തയാക്കുന്നത്. കുഞ്ഞു കരയുമ്പോല്കുറെ കരയട്ടെ എന്ന് ഏതെങ്കിലും അമ്മ വിചാരിക്കുമോ, അതുപോലെ ഭക്തന്കുറെ കഷ്ടപ്പെടട്ടെ എന്ന് ദേവി ഒരിക്കലും വിചാരിക്കില്ല.
നമ്മുടെ പ്രാര്ത്ഥനയിലെല്ലാം തെറ്റുകള്സംഭവിക്കാം. അശ്രദ്ധകൊണ്ടോ പരിചയക്കുറവുകൊണ്ടോ, ഇങ്ങനെ സംഭവിക്കാം. ഇതിലൊന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് മഹാമായ നമുക്ക് ഉറപ്പുതരുന്നു. ‘അവ്യാജ കരുണാമൂര്ത്തിഎന്ന നാമംകൊണ്ട് അടിവച്ചടിവച്ചു നടക്കുന്ന മക്കള്ക്ക് അടിപതറിയാല്അമ്മയ്ക്ക് ദേഷ്യമല്ല, വാത്സല്യവും കരുണയുമാണെന്ന് നമ്മോട് പറയുന്നു.
മക്കളെ വീഴാതെ കൈപിടിച്ച് നേര്വഴിക്ക് നടത്തേണ്ടത് അമ്മയുടെ കടമയാണ്. അമ്മ അത് നിറഞ്ഞ മനസ്സോടെ ചെയ്തുകൊള്ളും. കരുണാമയിയായ അമ്മ ഉപാസകന്റെ മനസ്സിലെയും പ്രവൃത്തിയിലെയും അജ്ഞാനം നീക്കി ജ്ഞാനം പ്രദാനം ചെയ്യും. ദേവിയെ പ്രാര്ത്ഥിക്കുന്നതിന് പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ലളിതാസഹസ്രനാമം ആരംഭിക്കുന്നതും അവസാനിക്കുന്നതും അമ്മ എന്നു കീര്ത്തിച്ചുകൊണ്ടാണ് (ശ്രീമാതാ, ലളിതാംബികായൈ) എല്ലാം അമ്മയില്നിന്നാരംഭിക്കുന്നു. അമ്മയില്തന്നെ ലയിച്ചുതീരുന്നു.
സ്തോത്രം സര്വരോഗങ്ങളെയും ശമിപ്പിക്കുന്നതും എല്ലാ സമ്പത്തിനെയും വര്ധിപ്പിക്കുന്നതും, കാലമൃത്യുവിനെ നിവാരണം ചെയ്യുന്നതും ദീര്ഘായുസ്സു നല്കുന്നതുമാണ്. ഉടന്സിദ്ധി നല്കുന്ന ശ്രീദേവിയുടെ വിശേഷപ്രീതിക്കു പാത്രമാകുന്ന സ്തോത്രം എത്ര ക്ലേശിച്ചായാലും എല്ലാ ദിവസവും ജപിക്കണം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാല്പരിസേവിതയായി ലക്ഷ്മി സരസ്വതി തുടങ്ങിയവരാല്പരിചരിക്കപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാര്ഋഷിമാര്യക്ഷകിന്നര ഗന്ധര്വന്മാര്തുടങ്ങിയവരാല്സ്തുതിക്കപ്പെടുന്നവളായി, അഖില പ്രപഞ്ചത്തിനും ഭരണകര്ത്രിയായി മണിമയ സിംഹാസനത്തില്ഇരുന്നരുളുന്ന ശിവശക്തൈക്യ രൂപിണിയായ ശ്രീ ആദിപരാശക്തിക്ക്, അമ്മയ്ക്ക് പ്രണാമം

ഹനുമത് പഞ്ചരത്നം..

 ശ്രീ ശങ്കരാചാര്യര്രചിച്ചതാണ് ഹനുമത് പഞ്ചരത്നം..
വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം
കാമ മോഹാദികള്വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെ പ്രാര്ഥിച്ചു ആനന്ദക്കണ്ണീര്പൊഴിച്ച് പുളകിതഗാത്രനായ നിര്മ്മലസ്വരൂപനും ശ്രീരാമന്റെ സുപ്രധാന ദൂതനുമായ ആഞ്ജനേയനെ ഞാന്മനസ്സില്ധ്യാനിക്കുന്നു.
തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം
ഉദയാര്ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനും, ആശ്രയിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്നവനും, മഹാനും, മനോഹരനും അഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്എന്റെ ആശ്രയകേന്ദ്രമാണ്.
ശംബരവൈരിശരാതിഗമംബുജദള
വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ
ജ്വലിതോഷ്ടമേകാമവലംബേ
കാമബാണങ്ങളെ തോല്പ്പിച്ചവനും വിശാലമായ കമലദള നയനങ്ങളുള്ളവനും, ഉദാരനും ശംഖുപോലെ അഴകാര്ന്ന ഗളവും, ചുവന്നു തുടുത്ത കവിള്ത്തടങ്ങളും, അധരങ്ങളുമുള്ളവനും, വായുദേവന്റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്അഭയം പ്രാപിക്കുന്നു.
ദൂരികൃത സീതാര്ത്തി: പ്രകടീകൃത
രാമവൈഭവസ്ഫൂര്ത്തി:
ദാരിതദശമുഖ കീര്ത്തി: പുരതോ
മമ ഭാതു ഹനുമതോമൂര്ത്തി:
സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനും, ശ്രീരാമചന്ദ്രന്റെ ഐശ്വര്യത്തിന്റെ പ്രതിരൂപമായി വിളങ്ങിയവനും, ദശകണ്ഠനായ രാവണരാക്ഷസന്റെ കീര്ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്എന്റെ മുന്നില്പ്രത്യക്ഷനായാലും.
വാനരനികരാദ്ധ്യക്ഷം ദാനവകുല
കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-
പാകപുഞ്ജമദ്രാക്ഷം.
വാനരസേനാനായകനും, രാക്ഷസകുലമാകുന്ന ആമ്പല്പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്ബദ്ധശ്രദ്ധനും വായുദേവന്റെ പ്രാര്ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെ ഞാന്ദര്ശിച്ചു.
ഏതത് പവനസുതസ്യ സ്തോത്രം : പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്ഭോഗാന്മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

പവനസൂനുവായ ഹനുമാന്റെ പവിത്രമായ പഞ്ചരത്ന സ്തോത്രം ഭക്തിയോടെ സ്തുതിക്കുന്നവര്ദീര്ഘകാലം സമസ്ത സൌഭാഗ്യങ്ങളോടുംകൂടി വാഴുന്നതിന് ശ്രീരാമന്കൃപാകടാക്ഷം നല്കി അനുഗ്രഹിക്കുന്നതാണ്.

പഠനപുരോഗതിക്ക് ആവണംകോട് സരസ്വതി ക്ഷേത്രം

**
*ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്കു വച്ചാൽ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം*.
ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘ്രതം (ഒരു ആയുർവേദ മരുന്ന്) കഴിച്ചാൽ കുട്ടികൾക്കു പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാവുകയും പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. *ജാതകത്തിൽ ബുധനു ബലക്കുറവുള്ളവർ ഇവിടെവന്നു പ്രാര്ഥിക്കാറുണ്ട്*.
സാക്ഷാൽ ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയായിരുന്നത്രെ.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹം, കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു പോയതിനാൽ അമ്മാത്തായിരുന്നു വളർന്നത്. പാരമ്പര്യ രീതിയിൽ നമ്പൂതിരി സമ്പ്രദായമനുസരിച്ച് മനയിൽവച്ചു പൂജകൾ നടത്തിയ ശേഷമുള്ള എഴുത്തിനിരുത്തു നടന്നില്ല.
*പിന്നീട് കാലടിയിൽനിന്ന് ഇവിടെ കൂട്ടിക്കൊണ്ടുവന്നാണ് അമ്മ അദ്ദേഹത്തെ എഴുത്തിനിരുത്തിയത് എന്നാണ് ഐതിഹ്യം*.
*ഇവിടത്തെ പ്രധാന വഴിപാട് വിദ്യാവാഗേശ്വരീ പൂജയും മഹാഭിഷേകവുമാണ്*. വിദ്യാമന്ത്രം, സാരസ്വതം, ദ്വാദശാക്ഷരി പുഷ്പാഞ്ജലികളും നടത്തുന്നു.
ദേവിയുടെ ഇഷ്ടനിവേദ്യം ശർക്കരപ്പായസമാണ്.
തൃമധുരം (പഴം, കൽക്കണ്ടം, മുന്തിരി) നിത്യവും നേദിക്കുന്നു. നാവിന്റെ രൂപം, മണി, നാരായം എന്നിവ ക്ഷേത്രത്തിൽ പണമടച്ചു വാങ്ങി നടയ്ക്കു വയ്ക്കാം.
*1200 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ പരശുരാമൻ കണ്ടെത്തിയ സ്വയംഭൂവായ ദേവിയാണ്*.
ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെ ദേവി. 108 ദുർഗാ ക്ഷേത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. *മിഥുനമാസത്തിലെ പൂയ്യം നാളിലാണ് പരശുരാമൻ ഇവിടെ ദേവീചൈതന്യം കണ്ടെത്തിയതെന്നാണു വിശ്വാസം*.
ദിവസമാണ് പ്രതിഷ്ഠാ ദിവസമായി ആചരിക്കുന്നത്. യഥാർഥത്തിൽ പ്രതിഷ്ഠയില്ല.
ഒരു ശില മാത്രമാണുള്ളത്. ബാക്കി ഭാഗം ഭൂമിക്കടിയിലാണ്.
*സാധാരണ ദിവസങ്ങളിൽ വെളളി ഗോളകയാണ് വയ്ക്കുന്നത്. വിശേഷദിവസങ്ങളില്സ്വർണ ഗോളകയും*. വൃശ്ചികത്തിലെ കാർത്തിക വിളക്കും കന്നിയിലെ നവരാത്രിയും ഇവിടെ വിശേഷമാണ്.
മീനമാസത്തിലാണു പൂരം. *ഉത്രം നാളിൽ ആറാട്ടു വരുന്ന രീതിയിൽ പത്തു ദിവസം മുൻപ് കൊടിയേറും*. മുൻപ് ഏഴു ക്ഷേത്രങ്ങളിൽ എഴുന്നള്ളി പൂരം ആഘോഷിച്ചിരുന്നു. വേങ്ങൂർ, മാണിക്യമംഗലം, ചെങ്ങൽ, എടാട്ട്, ആവണംകോട്, നായത്തോട്, എഴിപ്രം എന്നിവ ആറു സഹോദരിമാരും ഒരു സഹോദരനും ആണെന്നാണ് വിശ്വാസം. (നായത്തോട് ക്ഷേത്രത്തിലെ മൂർത്തി ശങ്കരനാരായണനാണ്)
കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടാണ് തന്ത്രി. ഇത് ഒരു ഊരാളക്ഷേത്രം ആണ്. നാരായണൻ ഭട്ടതിരിപ്പാടാണ് ട്രസ്റ്റി.
*ആവണംകോട് ദേവി പടിഞ്ഞാറോട്ടു ദർശനമായാണ് ഇരിക്കുന്നത്*.
ഗണപതി, സിംഹം (വാഹനം), ശിവൻ എന്നിവരാണ് ഉപദേവന്മാർ. ക്ഷേത്രത്തിനു പുറത്ത് ശാസ്താവും ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ഇരിക്കുന്ന മറ്റൊരു ക്ഷേത്രവും ഉണ്ട്.
രാവിലെ അഞ്ചുമണിക്കു നടതുറന്ന് നിർമാല്യ ദർശനം, 5.30 ന് ഉഷഃപൂജ, 7.45 നു പന്തീരടി പൂജ, 9.30 ന് ഉച്ചപൂജ, 10 നു നട അടയ്ക്കും. വൈകിട്ട് 5.30 നു നട തുറക്കും. 6.30 നു ദീപാരാധന, 7.30 ന് അത്താഴ പൂജ, 8 നു നട അടയ്ക്കും.
രാവിലെ ആദ്യം 5.30 നു നടക്കുന്ന പൂജ സരസ്വതീസങ്കൽപത്തിലും 7.45 ന് ഉള്ള പൂജ ദുർഗാസങ്കൽപത്തിലുമാണ്.

എറണാകുളം ജില്ലയിലെ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട് 11 കിലോമീറ്ററും അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒൻപതു കിലോമീറ്ററും അകലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കു വശത്ത് മതിലിനോട് ചേർന്നാണ് ക്ഷേത്രം. സുരേഷ് മൈലക്കോട്ടം ആണ് ഇപ്പോഴത്തെ മേൽശാന്തി. മൂത്തമന നാരായണൻ ഭട്ടതിരിപ്പാട് ആണ് അഡ്മിനിസ്ട്രേറ്റർ

ശിവൻ

: ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരു മൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ.
(ശിവംഎന്നതിന്റെ പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി.
ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു.
ശിവന് *കപർദ്ദം* എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌.
ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്.
ശിവൻ തന്റെ പ്രധാന ആയുധമായ *’വിജയം‘* *ത്രിശൂലം* സദാ വഹിയ്ക്കുന്നു.
നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ *മുണ്ഡമാല* കിടക്കുന്നു.
ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്.
ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു.
ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. *ഓരോ കല്പത്തിന്റെ അന്ത്യത്തിലുംശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം*.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ.
ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.
ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ് എന്നിവർ പുത്രന്മാർ.
ശ്രീ അയ്യപ്പൻ, മണികണ്ഠൻ എന്നിവർ ധർമ്മശാസ്താവിന്റെ അവതാരങ്ങളാണെന്നാണ് സങ്കല്പം  കടുംനീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്
*ഗുണങ്ങൾ*
*ശിവരൂപം*: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു.
കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം.
*തൃക്കണ്ണ്*: ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം.
തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
*ചന്ദ്രകല* : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം,അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
*ഭസ്മം* :ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. *ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ*.
*ജട* : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. *ജടാധാരി, വ്യോമകേശൻ* എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
*നീലകണ്ഠം* : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
*ഗംഗാനദി* : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു.
ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി.
പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.
ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
*നാഗങ്ങൾ*: നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. *വാസുകി* എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
*മാൻ* : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്.
മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
*തൃശൂലം* : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
*ഢമരു* : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം *നടരാജൻ* എന്നറിയപ്പെടുന്നു.
*നന്ദികേശ്വരൻ*
ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.
മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി.
*ഭാവങ്ങൾ* :
1)ശിവൻ( മംഗള മൂർത്തി ) = സ്വാതിക ഭാവം 2)തൃപുരാന്തകൻ (തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം 3)മഹാകാലേശ്വരൻ , അഘോര മൂർത്തി (സംഹാര മൂർത്തി , മൃതുഞ്ജയൻ )= താമസ ഭാവം
*കൈലാസം*
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
*കാശി*
കാശിയെ ശിവന്റെ നഗരം എന്നാണ്അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും.
ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ *(ജ്ഞാനവാപി)* ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.
*ശിവലിംഗം*
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക.
കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം *വൈക്കം മഹാദേവക്ഷേത്രം* ആണ്.
*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*
പാദുകം
ജഗതി
കുമുദം
ഗളം
ഗളപ്പടി
ലിംഗം
ഓവ്
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് *ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം*
*ശൈവസമ്പ്രദായങ്ങൾ*
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം. വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ.

ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ ർവ്വവും ശിവമയമാണ്