ം ഐശ്വര്യത്തിനും അന്നദാനവും വഴിപാടുകളായി നടത്താറുണ്ട്‌.

ഇങ്ങനെ വഴിപാടുകളും അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്. അഭീഷ്ടസിദ്ധിയ്ക്ക് മുമ്പും ശേഷവും വഴിപാട് നടത്തുന്ന പതിവുണ്ട്. വഴിപാടുകള്‍ നേരുന്നതു മുതല്‍ ഭക്തന്‍റെ ഹൃദയവും മനസ്സും ഭഗവാനില്‍ കേന്ദ്രീകരിച്ചിരിക്കും.
🙏🙏🙏🙏🙏🙏
നെയ്യ് വിളക്കിൻ ദീപപ്രഭയിൽ അലിയുന്ന മാതൃഹൃദയം
🌺🌺🌺 🌺🌺🌺.
അസാദ്ധ്യമായ കാര്യങ്ങൾ സാദ്ധ്യമാകുന്ന ശ്രീ മൃദംഗ ശൈലേശ്വരീദേവീ ക്ഷേത്രസ്ഥാനം
………………………………….
.പരശുരാമ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിലെ രാജകുമാരിയായ ദേവത… സകല കലകളുടെയുടെയും അധിദേവത…… വീരകേരളവർമ്മ പഴശ്ശിരാജയുടെ ഉപാസാനാ മൂർത്തിയായി യുദ്ധമുഖങ്ങളിൽ പോരിൽ കാളിയായി പോർക്കലിയായി കാത്ത് രക്ഷിച്ച ദേവത…. കോട്ടയം തമ്പുരാന്ന് കഥകളി രചനക്ക് അനുഗ്രഹം നൽകി , കഥകളിയിലെ സ്ത്രീ വേഷരൂപം ചിട്ടപെടുത്താൻ ക്ഷേത്ര കുളത്തിൽ ദർശനം നൽകിയ ദേവത….
വിഗ്രഹമോഷ്ടാക്കളെ സ്ഥലകാല ഭ്രമംശം വരുത്തി ,അടിയറവ് പറയിപ്പിച്ച് വിഗ്രഹം തിരിച്ചേൽപ്പിച്ചതായി ഉന്നത പോലീസ് അധികാരികൾ തന്നെ സാക്ഷ്യപ്പെടുത്തിയ ദേവസ്ഥാനം..
തിരുനടയിൽ നെയ്യ് വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്ന ഭക്തജനങ്ങൾക്ക് ആഗ്രഹിക്കുന്ന ഭാവത്തിൽ തന്നെ സ്വരൂപദർശനം നൽകി അനുഗ്രഹിച്ച്, ഏത് അസാദ്ധ്യമായ കാര്യവും സാദ്ധ്യമാക്കുന്ന ആദിപരാശക്തിയായ മൃദംഗ ശൈലേശ്വരീ ദേവികുടികൊള്ളുന്ന ദേവസ്ഥാനം…

” യാ ദേവീ സർവ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: “

വഴിപാടുകൾ

  1. ത്രികാല പൂജ
  2. വിശേഷാൽ നിറമാല
  3. ശത്രുസംഹാര പുഷ്പാജ്ഞലി
    4.ദുരിതഹര
    പുഷ്പാജ്ഞലി
  4. കുങ്കുമാർച്ചന
  5. നെയ്യ് വിളക്ക്. 🙏🙏🙏