ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

മഞ്ജുള ഒരു വാരസ്യാര്‍ പെൺകുട്ടി ആയിരുന്നു,വലിയ കൃഷണ ഭക്ത !!ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും സന്ധ്യക്ക് ഗുരുവായൂരപ്പന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഭഗവത് നാമം പാടിക്കൊണ്ട് പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ ഉണ്ടാക്കി ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ദിവസവും അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കുറച്ചു ദിവസമായി കാലി ചെക്കന്മാരുടെ ശല്യമാണ് . കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന കരുമാടിക്കുട്ടൻ മഞ്ജുള പോകുന്ന വഴിയിൽ നിന്ന് എന്നും കളിയാക്കുകയും ചെയ്യും. . പക്ഷെ അവൾ ഗുരുവായൂരപ്പനെ മനസ്സിൽ ഓർത്ത് മറ്റൊന്നും ഗൗനിക്കാതെ നടക്കുകയാണ് പതിവ്. ഒരു ദിവസം അവൻ മനോഹരമായി പുല്ലാങ്കുഴലും ഊതി മഞ്ജുള്ളയുടെ പുറകെ ചെന്ന് പൂമാല ചോദിച്ചു ശല്യമായി പുറകെ കൂടി. നട അടയ്ക്കുന്നതിന് മുന്നേ ചെല്ലാൻ വേണ്ടി അവൾ വേഗത്തിൽ നടന്നു. പുല്ലാങ്കുഴൽ പാട്ടുമായി കാലി ചെക്കനും കൂടെ എത്തി

ക്ഷേത്ര നടയ്ക്കൽ ചെന്ന അവളെ പക്ഷെ ക്ഷേത്രം കാവൽക്കാർ അകത്തേക്ക് കയറ്റിയില്ല . ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി. കയ്യിൽ താൻ കൊരുത്ത പുഷ്പഹാരവുമായി വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,” ആ ആലിന്റെ ചുവട്ടില്‍ കാണുന്ന കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച്ച് ആ മാല അതിൽ ചാര്‍ത്തിക്കോളൂ. കല്ലിലും മരത്തിലും എല്ലാം ഉള്ള ഭഗവാൻ ആ മാലയും സ്വീകരിച്ചു കൊള്ളും” . അത് കേട്ട് കരച്ചിൽ അടക്കി മഞ്ജുള ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. അപ്പോൾ സമയം സന്ധ്യ ആയിരുന്നു . അക്കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. അവൾ അവിടെ നിന്ന് കുറെ നേരം പ്രാർത്ഥനയോടെ ദീപാരാധന കണ്ട് തൊഴുതു നിന്നു . രാത്രി അധികം ആവുന്നതിന് മുന്നേ വീട്ടിലേക്ക് തിരിച്ചു .

പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. അത് താൻ തലേ ദിവസം ചാർത്തിയ മാല അല്ലല്ലോ എന്ന് മേൽശാന്തി അത്ഭുതപ്പെട്ടു. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ ദർശനത്തിനെത്തിയ പൂന്താനം അവിടെ നിന്നവരോടായി തലേ ദിവസം നടന്ന കഥ പറഞ്ഞു. ഇത് മഞ്ജുള വാരസ്യാര്‍ ഭഗവാനെ സങ്കൽപ്പിച്ച് ആൽചുവട്ടിൽ ചാര്‍ത്തിയ മാലയാണ് . ആലിന്‍ ചുവട്ടില്‍ കാലി ചെക്കൻ്റെ രൂപത്തിൽ കണ്ടത് മറ്റാരുമായിരുന്നില്ല ,അത് സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ ക്ഷേത്രം കാവൽക്കാർ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നു. മഞ്ജുള നടയ്ക്കൽ വന്ന് നിന്ന് ഭഗവാനേ എൻ്റെ മാല തിരികെ തരൂ എന്ന് പറഞ്ഞപ്പോൾ വിഗ്രഹത്തിൻ്റെ കഴുത്തിൽ നിന്ന് ആ മാല ഊരി പോന്നു . ഭക്തയായ മഞ്ജുള ചാർത്തിയ മാല കണ്ണൻ സ്വീകരിച്ച അന്ന് മുതല്‍ ആ ആലിന് മഞ്ജുളാൽ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !

One thought on “ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

 1. അശ്വത്ഥസ്തോത്രം

  ശ്രീനാരദ ഉവാച –

  അനായാസേന ലോകോഽയം സർവ്വാൻ കാമാനവാപ്നുയാത് .
  സർവ്വദേവാത്മകം ചൈകം തന്മേ ബ്രൂഹി പിതാമഹ .. 1..

  ബ്രഹ്മോവാച –

  ശ്രുണു ദേവ മുനേഽശ്വത്ഥം ശുദ്ധം സർവ്വാത്മകം തരുമ് .
  യത്പ്രദക്ഷിണതോ ലോകഃ സർവ്വാൻ കാമാൻ സമശ്നുതേ .. 2..

  അശ്വത്ഥാദ്ദക്ഷിണേ രുദ്രഃ പശ്ചിമേ വിഷ്ണുരാസ്ഥിതഃ .
  ബ്രഹ്മാ ചോത്തരദേശസ്ഥഃ പൂർവ്വേത്വിന്ദ്രാദിദേവതാഃ .. 3..

  സ്കന്ധോപസ്കന്ധപത്രേഷു ഗോവിപ്രമുനയസ്തഥാ .
  മൂലം വേദാഃ പയോ യജ്ഞാഃ സംസ്ഥിതാ മുനിപുങ്ഗവ .. 4..

  പൂർവാദിദിക്ഷു സംയാതാ നദീനദസരോഽബ്ധയഃ .
  തസ്മാത് സർവ്വപ്രയത്നേന ഹ്യശ്വത്ഥം സംശ്രയേദ്ബുധഃ .. 5..

  ത്വം ക്ഷീര്യഫലകശ്ചൈവ ശീതലളസ്യ വനസ്പതേ .
  ത്വാമാരാദ്ധ്യ നരോ വിന്ദ്യാദൈഹികാമുഷ്മികം ഫലം .. 6..

  ചലദ്ദളായ വൃക്ഷായ സർവ്വദാശ്രിതവിഷ്ണവേ .
  ബോധിസത്വായ ദേവായ ഹ്യശ്വത്ഥായ നമോ നമഃ .. 7..

  അശ്വത്ഥ യസ്മാത് ത്വയി വൃക്ഷരാജ നാരായണസ്തിഷ്ഠതി സർവ്വകാലേ .
  അഥഃ ശ്രുതസ്ത്വം സതതം തരൂണാം ധന്യോഽസി ചാരിഷ്ടവിനാശകോഽസി .. 8..

  ക്ഷീരദസ്ത്വം ച യേനേഹ യേന ശ്രീസ്ത്വാം നിഷേവതേ .
  സത്യേന തേന വൃക്ഷേന്ദ്ര മാമപി ശ്രീർനിഷേവതാം .. 9..

  ഏകാദശാത്മരുദ്രോഽസി വസുനാഥശിരോമണിഃ .
  നാരായണോഽസി ദേവാനാം വൃക്ഷരാജോഽസി പിപ്പല .. 10..

  അഗ്നിഗർഭഃ ശമീഗർഭോ ദേവഗർഭഃ പ്രജാപതിഃ .
  ഹിരണ്യഗർഭോ ഭൂഗർഭോ യജ്ഞഗർഭോ നമോഽസ്തു തേ .. 11..

  ആയുർബലം യശോ വർച്ചഃ പ്രജാഃ പശുവസൂനി ച .
  ബ്രഹ്മ പ്രജ്ഞാം ച മേധാം ച ത്വം നോ ദേഹി വനസ്പതേ .. 12..

  സതതം വരുണോ രക്ഷേത് ത്വാമാരാദ്ദൃഷ്ടിരാശ്രയേത് .
  പരിതസ്ത്വാം നിഷേവന്താം തൃണാനി സുഖമസ്തു തേ .. 13..

  അക്ഷിസ്പന്ദം ഭുജസ്പന്ദം ദുഃസ്വപ്നം ദുർവ്വിചിന്തനം .
  ശത്രൂണാം ച സമുത്ഥാനം ഹ്യശ്വത്ഥ ശമയ പ്രഭോ .. 14..

  അശ്വത്ഥായ വരേണ്യായ സർവ്വൈശ്വര്യ പ്രദായിനേ .
  നമോ ദുഃസ്വപ്നനാശായ സുസ്വപ്നഫലദായിനേ .. 15..

  മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണു രൂപിണേ .
  അഗ്രതഃ ശിവരൂപായ വൃക്ഷരാജായ തേ നമഃ .. 16..

  യം ദൃഷ്ട്വാ മുച്യതേ രോഗൈഃ സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ .
  യദാശ്രയാച്ചിരഞ്ജീവീ തമശ്വത്ഥം നമാമ്യഹം .. 17..

  അശ്വത്ഥ സുമഹാഭാഗ സുഭഗ പ്രിയദർശന .
  ഇഷ്ടകാമാംശ്ച മേ ദേഹി ശത്രുഭ്യസ്തു പരാഭവമ് .. 18..

  ആയുഃ പ്രജാം ധനം ധാന്യം സൗഭാഗ്യം സർവസമ്പദമ് .
  ദേഹി ദേവ മഹാവൃക്ഷ ത്വാമഹം ശരണം ഗതഃ .. 19..

  ഋഗ്യജുഃസാമമന്ത്രാത്മാ സർവ്വരൂപീ പരാത്പരഃ .
  അശ്വത്ഥോ വേദമൂലോഽസാവൃഷിഭിഃ പ്രോച്യതേ സദാ .. 20..

  ബ്രഹ്മഹാ ഗുരുഹാ ചൈവ ദരിദ്രോ വ്യാധിപീഡിതഃ .
  ആവൃത്യ ലക്ഷസംഖ്യം തത് സ്തോത്രമേതത് സുഖീ ഭവേത് .. 21..

  ബ്രഹ്മചാരീ ഹവിഷ്യാശീ ത്വദഃശായീ ജിതേന്ദ്രിയഃ .
  പപോപഹതചിത്തോഽപി വ്രതമേതത് സമാചരേത് .. 22..

  ഏകാഹസ്തം ദ്വിഹസ്തം വാ കുര്യാദ്ഗോമയലേപനം .
  അർച്ചേത് പുരുഷസൂക്തേന പ്രണവേന വിശേഷതഃ .. 23..

  മൗനീ പ്രദക്ഷിണം കുര്യാത് പ്രാഗുക്തഫലഭാഗ്ഭവേത് .
  വിഷ്ണോർനാമസഹസ്രേണ ഹ്യച്യുതസ്യാപി കീർത്തനാത് .. 24..

  പദേ പദാന്തരം ഗത്വാ കരചേഷ്ടാവിവർജ്ജിതഃ .
  വാചാ സ്തോത്രം മനോ ധ്യാനേ ചതുരംഗം പ്രദക്ഷിണമ് .. 25..

  അശ്വത്ഥഃ സ്ഥാപിതോ യേന തത്കുലം സ്ഥാപിതം തതഃ .
  ധനായുഷാം സമൃദ്ധിസ്തു നരകാത് താരയേത് പിതൃൻ .. 26..

  അശ്വത്ഥമൂലമാശ്രിത്യ ശാകാന്നോദകദാനതഃ .
  ഏകസ്മിൻ ഭോജിതേ വിപ്രേ കോടിബ്രാഹ്മണഭോജനമ് .. 27..

  അശ്വത്ഥമൂലമാശ്രിത്യ ജപഹോമസുരാർച്ചനാത് .
  അക്ഷയം ഫലമാപ്നോതി ബ്രഹ്മണോ വചനം യഥാ .. 28..

  ഏവമാശ്വാസിതോഽശ്വത്ഥഃ സദാശ്വാസായ കൽപ്പതേ .
  യജ്ഞാർത്ഥം ഛേദിതേഽശ്വത്ഥേ ഹ്യക്ഷയം സ്വർഗ്ഗമാപ്നുയാത് .. 29..

  ഛിന്നോ യേന വൃഥാഽശ്വത്ഥശ്ഛേദിതാ പിതൃദേവതാഃ .
  അശ്വത്ഥഃ പൂജിതോ യത്ര പൂജിതാഃ സർവദേവതാഃ .. 30..

  .. ഇതി അശ്വത്ഥ സ്തോത്രം സമ്പൂർണ്ണം ..

  Like

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s