കർക്കിടക വാവ് ബലി.

ഒരു വർഷത്തിൽ കർക്കിടക മാസം മുതൽ 6 മാസം ദക്ഷിനായനമെന്നും, മകരമാസം മുതൽ 6 മാസം ഉത്തരായനെമെന്നും, (സൂര്യന് ചുറ്റും ഉള്ള ഭൂമിയുടെ സഞ്ചാരത്തിനനുസരിച്ചു) കണക്കാക്കുന്നു. ദക്ഷിണായനത്തിൽ പിതൃ കാര്യങ്ങൾക്കും, ഉത്തരായനത്തിൽ ദേവ കാര്യങ്ങൾക്കും, പ്രാധാന്യം കല്പ്പിക്കുന്നു.
ഒരു മാസത്തിൽ കറുത്ത പക്ഷമെന്നും ,വെളുത്ത പക്ഷമെന്നും , (ഭൂമിക്കു ചുറ്റും ഉള്ള ചന്ദ്രന്റെ സഞ്ചാരത്തിനനുസരിച്ചു) കണക്കാക്കുന്നു. കറുത്ത പക്ഷം പിതൃ കാര്യങ്ങൾക്കും, വെളുത്ത പക്ഷം ദേവ കാര്യങ്ങൾക്കും, പ്രാധാന്യം,കല്പ്പിക്കുന്നു.
ഒരു നക്ഷത്രത്തിനു (ദിനത്തിന് ) രണ്ടു ഭാഗമായി കണക്കാക്കുന്നു. പൂർവാർധം (ആദ്യ ഭാഗം) പിതൃ കാര്യങ്ങൾക്കും,ഉത്തരാര്ധം (അവസാന ഭാഗം ) ദേവ കാര്യങ്ങൾക്കും പ്രാധാന്യം,കല്പ്പിക്കുന്നു.
അങ്ങനെ കണക്കാക്കുമ്പോൾ ദക്ഷിണായനത്തിൽ ആദ്യമാസമായ, കർക്കിടക മാസത്തിൽ അമാവാസി ദിനം ആദ്യ പകുതി പിതൃക്കളുടെ ആദ്യ ദിവസവും , ഏറ്റവും പ്രധാനപ്പെട്ട സമയവുമാകുന്നു. അതാണ് കർക്കിടക വാവ് ബലിയുടെ പ്രാധാന്യം.

പിതൃക്കൾ
——————–
ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ.ആയി തീരുന്നു.
അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.
ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.
“പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ
ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ ”
– ബ്രഹ്മപുരാണം
പിതൃ ബലി- പ്രാധാന്യം
ഒരാളുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളുടെയും ഫല പ്രാപ്തിക്കു ഗുരു,പിതൃ,ദൈവ – അനുഗ്രഹം കൂടിയേ തീരൂ. 41 ദിനം കഠിന വ്രതമെടുത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തർ, ഗുരുവിന്റെ അനുഗ്രഹത്തൽ ഇരുമുടി കെട്ടു എടുത്തു, പിതൃക്കളുടെ അനുഗ്രഹത്തിനായി പുണ്യ നദിയായ പമ്പയിൽ ബാലിയിട്ടാണ് മല ചവിട്ടുന്നത്. ബലി മുടക്കിയവന് ഒരു മംഗള കര്മ്മവും നടത്തുവനോ, നടത്തിക്കുവനോ,പങ്കെടുക്കുവാനോ പടില്ലെന്നുല്ലതാണ് പഴയ ആചാരം. അത്ര പ്രാധാന്യം പിതൃ ബലിക്കു കൊടുത്തിരിക്കുന്നു.
ഗുരു ,ദൈവ സ്മരണ നമ്മൾ സാധാരണ ചെയ്യാറുണ്ടെങ്കിലും, പിതൃ സ്മരണ വളരെ കുറഞ്ഞു കാണുന്നു.അച്ഛനമ്മമാരോ ,മറ്റു അടുത്ത ബന്ധുക്കളോ മരണപ്പെട്ടാൽ സംവത്സര ദീക്ഷ എടുക്കെന്ടവർ, ആറുമാസമായും,41 ദിനമായും, 16 ദിനമായും ആചരിക്കുന്നത് ഇന്ന് സാധാരണമാണല്ലോ.ഇത് ജീവിതത്തിലെ പല ദോഷങ്ങല്ക്കും കാരണമായേക്കാം. അവിടെയാണ് കർക്കിടക വാവിന്റെ പ്രാധാന്യം. ഈ ദിവസം ബലി ഇടുന്ന പക്ഷം തന്റെ കുലത്തിലെ എല്ലാ പിത്രുക്കല്ക്കും, വര്ഷം മുഴുവൻ ബലി നല്കിയത്തിനു തുല്യമാകുന്നു. താൻ ഈ ഭൂമിയിൽ ജനിക്കാൻ കാരണമായ തന്റെ എല്ലാ പിതൃക്കളെയും ഈ ഒരു ദിവസം എങ്കിലും ഓർക്കുക വഴി എല്ലാവർക്കും പിതൃക്കളുടെ അനുഗ്രഹവും, ആയുരാരോഗ്യ സൌഖ്യവും ഉണ്ടാകട്ടെ.

തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

ക്ഷേത്രത്തിനുള്ളിൽ ബലി കർമ്മങ്ങൾ നടക്കുന്നതും കേരളത്തിലെ ഏക പരശുരാമ ക്ഷേത്രവുമാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്. ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം ഒരു പക്ഷെ ഇതായിരിക്കും.ചതുര്‍ബാഹുവായ പരശുരാമ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാവിഷ്ണുവിന്‍റെ ചിഹ്നങ്ങളായ ശംഖ്, ചക്രം, ഗദ എന്നിവയും താമരയ്ക്ക് പകരം മഴുവുമാണ് പരശുരാമ പ്രതിഷ്ഠയുടെ കൈകളില്‍ കാണുക.ഒരു കര്‍ക്കിടക വാവിന് തിരുവല്ലത്ത് എത്തിയ ശങ്കരചാര്യ സ്വാമികള്‍ ആറ്റിന്‍ കരയില്‍ വന്ന് ബലിയിട്ടു. പിന്നെ ആറ്റുമണല്‍ മുങ്ങിയെടുത്ത് പരശുരാമ വിഗ്രഹം ഉണ്ടാക്കി. അതാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന്‍ മഹാവിഷ്ണുവിന്‍റെ അവതാരമാണ്.പിതൃസങ്കല്‍പ്പം ശൈവമോ വൈഷ്ണവമോ ആകാമെങ്കിലും വിഷ്ണു സങ്കല്‍പ്പത്തിനാണ് പ്രാധാന്യം.അമ്മയ്ക്ക് പുനര്‍ജന്മം കൊടുത്ത വ്യക്തിയുമാണ്. അതുകൊണ്ട് ആത്മാവിനു ശാന്തി നേടിക്കൊടുക്കാന്‍ പരശുരാമ പാദങ്ങളില്‍ ബലിയര്‍പ്പിക്കണം എന്നാണ് വിശ്വാസം.മറ്റൊരു പ്രത്യേകത ഈ ക്ഷേത്രത്തില്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാര്‍ സംഗമിക്കുന്നു എന്നതാണ്.തിരുവല്ലം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ബലിയിടുന്നതിന് ഒരു പ്രാധാന്യം ഉണ്ട്. ഒരു വര്‍ഷം മുഴുവന്‍ ബലിയിടുന്ന ഫലം കര്‍ക്കിടക വാവിന് ബലിയിടുന്നത് മൂലം ലഭ്യമാവും എന്നതുകൊണ്ടാണിത്.

പിതൃകര്‍മ്മം

കര്‍ക്കടകത്തിലെ കറുത്തവാവ്‌ (അമാവാസി) ജ്യോതിശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിതൃകര്‍മ്മത്തിനും, അമാവാസിക്കും തമ്മില്‍ അഭേദ്യമായ ബന്ധമാണുളളത്‌.

”അമാവാസ്യായാം പിണ്ഡ പിതൃയാഗഃ”

അമാവാസി പിണ്ഡപിതൃയാഗത്തിനുള്ളതാണ്‌.

മനുഷ്യരുടെ ഒരുമാസം പിതൃക്കളുടെ ഒരു ‘അഹോരാത്രം’ (രാവും പകലും ചേര്‍ന്ന ദിവസം) ആകുന്നു.

ശ്രാദ്ധം നടത്തുമ്പോള്‍ പിതൃക്കള്‍ക്ക്‌ പ്രതിദിനം ഭക്ഷണം ലഭിക്കുന്നു.

മനുഷ്യരുടെ ഒരുമാസം ശുക്ലപക്ഷമെന്നും കൃഷ്‌ണപക്ഷമെന്നും രണ്ടായി തിരിച്ചത്‌ ചന്ദ്രന്റെ ‘വൃക്ഷിക്ഷയ’ അവസ്‌ഥയ്‌ക്കനുസരിച്ചാണ്‌.

ഒന്നാം തിഥി (പ്രതിപദം) മുതല്‍ പൗര്‍ണ്ണമിവരെ
(ചന്ദ്രന്റെ ‘വൃദ്ധി’കാല വെളിച്ചം കൂടിക്കൂടി വരുന്ന കാലം)
15 നാള്‍ വെളുത്തപക്ഷം അഥവാ ശുക്ലപക്ഷവും പൗര്‍ണ്ണമി മുതല്‍ അമാവാസി വരെ ചന്ദ്രന്റെ ‘ക്ഷയ’ കാലം- ഇരുട്ട്‌ വര്‍ദ്ധിച്ച്‌ വരുന്ന കാലം- കറുത്തപക്ഷം അഥവാ കൃഷ്‌ണപക്ഷം എന്നും പറയപ്പെടുന്നു.
ബലി, അര്‍പ്പണം, ശ്രാദ്ധം എന്നീവിധത്തിലറിയപ്പെടുന്ന ഗൃഹസ്‌ഥന്റെ നിത്യകര്‍മ്മത്തിലെ, ‘പഞ്ചമഹായജ്‌ഞ’ങ്ങളിലൊന്നാണ്‌ ‘പിതൃയജ്‌ഞം’. ‘ബലി’ എന്നാല്‍ ഭോജനം നല്‍കലെന്നാണ്‌.
പിതൃഗണത്തില്‍പ്പെടുന്ന സൂക്ഷ്‌മ ശരീരങ്ങള്‍ക്ക്‌ ‘ഭോജനം’ നല്‍കുന്ന കര്‍മ്മത്തെയാണ്‌ ‘ബലി’കൊണ്ടുദ്ദേശിക്കുന്നത്‌.

പൂര്‍വ്വികരുടെ അനുഗ്രഹം തേടുന്നതിന്റെ പ്രതീകം കൂടിയാണിത്‌.

മരണാനന്തരം പ്രേതമാകുന്ന ജീവാത്മാവിനെ ഉദ്ധരിച്ച്‌ പിതൃലോകത്തെത്തിയ പിതൃക്കള്‍ക്ക്‌ നിശ്‌ചിത വേളയില്‍ അവരെ തൃപ്‌തിപ്പെടുത്തുന്ന തരത്തില്‍ നമ്മുടെ ശ്രാദ്ധ- ഭക്‌ത്യാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ചെയ്യേണ്ടത്‌ അവരുടെ ‘അംശ’ത്തില്‍നിന്നും ജനിച്ച അനന്തര തലമുറയില്‍പ്പെട്ടവരുടെ ബാധ്യതയാണ്‌- കടമയാണ്‌. ഇതാണ്‌ പിതൃ-കര്‍മ്മത്തിന്റെ പ്രസക്‌തി.

‘പിതൃക്കള്‍’ എന്നാല്‍ പിതാവ്‌, പിതാമഹന്‍, പ്രപിതാമഹന്‍ ഇങ്ങനെ നാലു തലമുറയില്‍പ്പെട്ടവരും മരിച്ച്‌ പ്രേതാവസ്‌ഥയില്‍നിന്നും മോക്ഷം നേടിയവരുമാണ്‌.

പിതൃക്കള്‍ക്ക്‌ ദേവതുല്യ പ്രാധാന്യം നല്‍കി ചെയ്യുന്ന ”പിതൃയജ്‌ഞമാണ്‌ ബലിയിടല്‍ അഥവാ ബലി.

തര്‍പ്പണം, ശ്രാദ്ധം എന്നീ രൂപത്തില്‍ നിര്‍വഹിക്കുന്നത്‌- അര്‍പ്പിക്കുന്നത്‌ എന്തോ അത്‌ ‘തര്‍പ്പണം’.
പിതൃകര്‍മ്മാനുഷ്‌ഠാനത്തെക്കുറിച്ച്‌ ‘പിതൃമേഥസൂത്ര’ത്തില്‍ വിവരിക്കുന്നുണ്ട്‌. ഭാരതീയ ഋഷിവര്യന്മാരും ഇതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്‌.

ദേശവും കാലവും കര്‍മ്മവും ആധാരമാക്കി വ്യത്യസ്‌ത ജനങ്ങള്‍ക്ക്‌ അനുഷ്‌ഠിക്കാവുന്ന വിധത്തിലാണ്‌ പിതൃകര്‍മ്മാചാരങ്ങള്‍ രചിച്ചിരിക്കുന്നത്‌. എല്ലാറ്റിന്റേയും ഉദ്ദേശ്യവും സന്ദേശവും ഒന്നുതന്നെ.

കര്‍ക്കിടകവാവ്‌; പിതൃതര്‍പ്പണ പ്രധാനം —–

ദക്ഷിണായനം കഴിഞ്ഞ്‌ ഉത്തരായനാരംഭമാണ്‌ കര്‍ക്കിടക സംക്രമകാലം. അതുകൊണ്ടുതന്നെ പിതൃതര്‍പ്പണത്തിന്‌ ഏറ്റവും ശ്രേഷ്‌ഠമായ ദിനമാണ്‌ കര്‍ക്കിടകത്തിലെ കറുത്തവാവ്‌. അമാവാസികളില്‍ ഏറ്റവും ശ്രേഷ്‌ഠവും കര്‍ക്കിടകത്തിലേതാണ്‌.

“അമാവാസ്യായാം പിണ്ഡ പിതൃയാഗ:” അമാവാസി പിണ്ഡ പിതൃയാഗത്തിനുള്ളതാണ്‌. മനുഷ്യരുടെ പന്ത്രണ്ടു മാസമാണ്‌ പിതൃക്കളുടെ ഒരു ദിവസമെന്നും വര്‍ഷത്തിലൊരിക്കല്‍ പിതൃബലിയിട്ടാല്‍ എല്ലാ ദിവസവും പിതൃക്കള്‍ക്കു ഭക്ഷണം ലഭിക്കുമെന്നാണ്‌ ഹൈന്ദവ സങ്കല്‍പം.

പിതൃക്കളുടെയും ദേവന്മാരുടെയും മധ്യാഹ്‌നവേള വര്‍ഷത്തില്‍ ഒന്നിച്ചു വരുന്ന ഏക ദിവസവും കര്‍ക്കിടക അമാവാസി നാളാണ്‌. അതുകൊണ്ടാണ്‌ കര്‍ക്കിടകത്തിലെ കറുത്തവാവ്‌ ബലികര്‍മങ്ങള്‍ക്കു പ്രധാനമാകുന്നത്‌.

കുടുംബത്തിലെ മരിച്ചുപോയ എല്ലാവര്‍ക്കും വേണ്ടിയാണ്‌ കര്‍ക്കിടകവാവിന്‌ ബലിയിടുന്നത്‌. ബ്രഹ്‌മയജ്‌ഞം, ദേവയജ്‌ഞം, പിതൃയജ്‌ഞം, മനുഷ്യയജ്‌ഞം, ഭൂതയജ്‌ഞം എന്നീ പഞ്ചമഹായജ്‌ഞങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ പിതൃയജ്‌ഞം.

കര്‍ക്കിടകബലി 21 തലമുറകള്‍ക്കായാണ്‌ ചെയ്യുന്നത്‌. മാതാപിതാക്കള്‍ തൊട്ട്‌ പിന്നോട്ടുള്ള മണ്‍മറഞ്ഞുപോയ ഇരുപത്തിയൊന്നു തലമുറകളില്‍പ്പെട്ട പിതൃക്കള്‍ക്കായാണ്‌ നാളെ ബലിയിടുന്നതെന്നാണു വിശ്വാസം.

വാവുബലി ഇടുന്നവര്‍ മൂന്നു ദിവസം മുന്‍പേ വ്രതം അനുഷ്‌ഠിക്കണമെന്നാണു വ്യവസ്‌ഥ. ഈ മൂന്നു ദിവസങ്ങളിലും ബ്രഹ്‌മചര്യം പാലിക്കുകയും മത്സ്യമാംസാദികള്‍ വര്‍ജിക്കുകയും വേണം.

ബലിയുടെ തലേന്ന്‌ ഒരുനേരം ഉണക്കലരി ചോറ്‌ തൈരും ഉപ്പും മുളകും പുളിയും ചേര്‍ത്ത്‌ കഴിക്കാം. രാവിലെയും വൈകുന്നേരവും പഴങ്ങള്‍ മാത്രം കഴിക്കുക. സന്ധ്യക്കു ശേഷം ജലപാനം പോലും പാടില്ല. ബലിയിട്ട ശേഷം ക്ഷേത്രത്തില്‍ നിന്ന്‌ ലഭിക്കുന്ന തീര്‍ഥം കുടിച്ച്‌ വ്രതം അവസാനിപ്പിക്കാം.

ദേവന്‍മാര്‍ക്ക്‌ വലുകാലിന്റെ മുട്ടു മടക്കിയും പിതൃക്കള്‍ക്ക്‌ ഇടതുകാലിന്റെ മുട്ടു മടക്കിയുമാകണം ബലി ഇടേണ്ടത്‌.

സ്‌ത്രീ-പുരുഷ ഭേദമില്ലാതെ ആര്‍ക്കും ബലിയിടാം. പിതൃകര്‍മത്തിന്‌ ഏറ്റവും യോഗ്യര്‍ മക്കളാണ്‌. മക്കളില്ലെങ്കില്‍ ഭാര്യയും ഭാര്യയുമില്ലെങ്കില്‍ സഹോദരനുമാണ്‌ ബലിയിടേണ്ടത്‌.
സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്കായി സഹോദരങ്ങളുടെ പുത്രന്‍മാര്‍ക്കോ പൗത്രന്‍മാര്‍ക്കോ കര്‍മങ്ങള്‍ ചെയ്യാം.

യഥാവിധി ചെയ്‌താല്‍ ശിഷ്യനും സുഹൃത്തുക്കള്‍ക്കുമൊക്കെ ബലിതര്‍പ്പണത്തിന്‌ അവകാശമുണ്ട്‌.

സര്‍വപാപങ്ങളെയും നശിപ്പിക്കാന്‍ എള്ളിനു കഴിവുണ്ടെന്നതിനാല്‍ ബലിയില്‍ എള്ളിന്‌ മുഖ്യസ്‌ഥാനമുണ്ട്‌.

ദര്‍ഭ, തുളസി, എള്ളിന്‍പൂവ്‌, അഗത്തി, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ എന്നിവയൊക്കെ വിശേഷമാണ്‌. തുമ്പുള്ള ദര്‍ഭ, ചന്ദനം, മഞ്ഞള്‍, ബലിക്കറുക, നെയ്യ്‌, തേന്‍, കര്‍പ്പൂരം, പാല്‍, പച്ചരി തുടങ്ങിയവും ബലികര്‍മങ്ങള്‍ക്ക്‌ ആവശ്യമാണ്‌.

ബലിയിടുമ്പോള്‍ കഴിയുന്നതും കോടി വസ്‌ത്രങ്ങളാണ്‌ നല്ലത്‌. ശ്രാദ്ധവും ബലിയും രണ്ടാണ്‌. പിതൃക്കളുടെ മോക്ഷത്തിന്‌ അമാവാസി ദിവസം ക്ഷേത്രത്തിലേ ജലാശയങ്ങളിലോ ചെയ്യുന്നതാണ്‌ ബലി.

കര്‍മിയെ ദേഹശുദ്ധി വരുത്തി ഊട്ടി വസ്‌ത്രവും അന്നവും ദാനംചെയ്‌തു നടത്തുന്ന ബലിയാണ്‌ ശ്രാദ്ധം.

വിഷ്‌ണുപാദങ്ങളില്‍ ബലി അര്‍പ്പിക്കുക എന്നാണ്‌ വിശ്വാസം. അതുകൊണ്ടു തന്നെ മഹാവിഷ്‌ണു/പരശുരാമ ക്ഷേത്രങ്ങള്‍, ഒഴുക്കുള്ള ജലാശയങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ബലിയിട്ടാല്‍ വിശേഷമെന്നു കരുതുന്നു.

വയനാട്ടിലെ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രം, തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം,
ആലുവ മണപ്പുറം ശിവക്ഷേത്രം, മലപ്പുറം നാവാമുകുന്ദ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രം, രാമേശ്വരം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം കൊല്ലം , അഷ്ടമുടി വീരഭദ്ര സ്വാമിക്ഷേത്രം കൊല്ലം എന്നിവിടങ്ങളിലൊക്കെ ബലിതര്‍പ്പണത്തിന്‌ നാളെ ആയിരങ്ങള്‍ എത്തും.

നിലവിളക്കിലെ തിരി നിലവിളക്ക് കത്തിക്കുമ്പോള്‍………

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം.
വിളക്കിന്‍റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്‍റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്‍റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങൾ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കത്തിക്കാൻ.
കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ്‌ വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖനെയ്‌ വിളക്കിനുമുമ്പിലിരുന്ന്‌ അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെയ്‌ വിളക്ക്‌ മറ്റ്‌ എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്‌. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ്‌ എണ്ണകള്‍ ഉപയോഗിച്ച്‌ വിളക്ക്കൊളുത്തരുതെന്നാണ്‌ സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത്‌ അശ്രീകരമാണ്‌.പ്രശ്നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്‌. ദീപം ഇടത്തുവശത്തേക്ക്‌ തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്‌. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്‌. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന്‌ പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട്‌ ഊതി നിലവിളക്ക്‌ അണയ്ക്കരുത്‌. തിരി പിന്നിലേക്കെടുത്ത്‌ എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊളുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌

പ്രദക്ഷിണം

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.
ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.
പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗ നമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്. പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.

ക്ഷേത്രാരാധനയുടെ പൊരുള്‍

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.
“”ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ”
എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ “കുളാര്‍വതന്ത്രം’ പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.
“വിഗ്രഹ’മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. “തോ’, “തൈ’ എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ “കെ’ ഷെല്ലായും അന്തര്‍മണ്ഡലത്തെ “എല്‍’ ഷെല്ലായും വിളക്കുമാടത്തെ “എന്‍’ ഷെല്ലായും പുറത്തെ ബലിവട്ടത്തെ “ഒ’ ഷെല്ലായും പ്രദക്ഷിണ വഴിയെ “പി’ ഷെല്ലായും പുറമതിലിനെ “ക്യൂ’ ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു.
ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.
പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്.
യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.
തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക.
ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.
“പ്ര’ ഛിന്നതി ഭയം സര്‍വ്വേ
“ദ’ കാരോ മോക്ഷസിദ്ധിദേഃ
“ക്ഷി’ കാരോ ത്ക്ഷീയതേ രോഗോ
“ണ’ കാരം ശ്രീ പ്രദായകം
അതായത് “പ്ര’ എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും “ദ’ കാരം മോക്ഷത്തെയും “ക്ഷി’ കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും “ണ’ കാരം ഐശ്വര്യത്തേയും കുറിക്കുന്നു.
ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടിവേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം.
ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട.
ഒരു പ്രദക്ഷിണംകൊണ്ട് ബ്ര ഹ് മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും.

ശയനവിധി

കിഴക്കോട്ടും തെക്കോട്ടും തലവെച്ച് ശയിക്കണമെന്ന് ശാസ്ത്രംപറയുന്നതിന്റെ പിന്നില് ആദ്ധ്യാത്മീയമായും ഭൗതീകമായുംകാരണങ്ങളുണ്ട്. ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാരും, തെക്ക്പിതൃക്കളുംപടിഞ്ഞാറ് ഋഷിമാരും നില്ക്കുന്നു. വടക്കുദിക്ക്ആരുടേയും പ്രത്യേക സ്ഥാനമല്ല. അത് മനുഷ്യദിശയാണ്. കിടക്കുമ്പോള്കാല്വെയ്ക്കാന്വടക്കുവശം നന്നാകുന്നു. കാരണംആരുടേയുംസ്ഥാനമല്ലായ്കയാല്, തന്നെ നിന്ദിച്ചുവെന്നാരും കരുതുകയില്ലല്ലോ. തെക്കുദിശയില് തല വെച്ചാല് പിതൃക്കളുടെ പ്രീതി സമ്പാദിക്കാം. കിഴക്കുപടിഞ്ഞാറുകളില്, കിഴക്ക് ദേവസ്ഥാനമാകയാല്, അവിടേക്ക്കാല് വെയ്ക്കുന്നത് നിഷിദ്ധമാകുന്നു. പടിഞ്ഞാറേക്ക് കാല് വെച്ച് ശിരസ്സ്കിഴക്കു നല്കുമ്പോള് ദേവന്മാര് പ്രസാദിക്കുകയാല് ഋഷിമാര്ശാന്തരായി വര്ത്തിക്കുന്നു. കൂടാതെ ദിക്പാല വിന്യാസമെടുത്തു നോക്കിയാല് കിഴക്കിന്റെഅധിപനായ ഇന്ദ്രനും, തെക്കിന്റെ അധിപനായ യമനും, നമുക്ക് സത്ബുദ്ധി തരാന് ശക്തിയുള്ളദേവന്മാരാകയാല്ശിരസ്സ് അവരുടെ സ്ഥാനത്തേക്ക്അര്പ്പിക്കുന്നു. പടിഞ്ഞാറിന്റെ അധിപന് വരുണനും, വടക്കിന്റെകുബേരനും സത്ബുദ്ധി പ്രദാക്കളോ, ജ്ഞാന ദാതാക്കളോ അല്ല. പകരം ഭോഗചിന്തയും, ഭോഗപ്രാപ്തിയും തരുന്നവരാണ്. ആകയാല് തല അവിടേക്ക്പാടില്ല. ഭൌതികമായി നോക്കിയാല് , പ്രപഞ്ചത്തിലെസകലതും വലത്തുനിന്നും ഇടത്തേക്ക് സഞ്ചരിക്കുന്നതായി കാണാവുന്നതാണ്.ഇടത്തുനിന്നും വലത്തേക്ക് സഞ്ചരിക്കുന്നത് അപ്രദക്ഷിണമായിക്കാണാറുണ്ട്. അപ്രദക്ഷിണരീതി ശരീരത്തിന്റെ സന്തുലനത്തെ തെറ്റിക്കും എന്നതിനാല് വലത്തേക്കുള്ള പ്രദക്ഷിണസൂചനയായി കിഴക്ക് തെക്ക് ദിശകള്ശിരസ്സും, പടിഞ്ഞാറ് വടക്ക് ദിശകള്പാദവും ആയി പരിഗണിക്കുന്നു. കൂടാതെ ഭൂമിയുടെ പരിക്രമണം, പടിഞ്ഞാറുനിന്ന് കിഴക്കോട്ടാകയാല്, കിഴക്ക് ശിരസ്സ് വെയ്ക്കുമ്പോള്, ശരീരത്തില് കൂടിയുള്ള ശക്തിസംക്രമണം നേര്ദിശയിലുംപടിഞ്ഞാറേക്കുവെച്ചാല് വിപരീതദിശയിലും ആകുന്നു. വിപരീതദിശയില് ശയിച്ചാല്ശിരോദുര്ബ്ബലത സംഭവ്യമാകുന്നു. തലവടക്കാകുമ്പോള്, ഭൌമകാന്തിക തരംഗങ്ങള് വടക്കുനിന്നുംതെക്കോട്ട് സഞ്ചരിക്കയാല് കാന്തികശക്തി തലയില്നിന്ന് കാലിലേക്ക് എത്തി ഇതേഅനുഭവം തന്നെ ഉണ്ടാകും.ചെറിയസംഗതിയെന്നു തോന്നുമെങ്കിലും, ശിരോരോഗങ്ങള്, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള് ഇവപരിഹരിക്കാന് കിടപ്പിലെ നിയമങ്ങള് സഹായിക്കും. കഴിവതും കിഴക്കോ തെക്കോ ശിരസര്പ്പിച്ച് കിടക്കുക.

ഹിന്ദു, അറിയേണ്ടതും ഓർക്കേണ്ടതും

വേദങ്ങൾ(ശ്രുതി)
——————–
1.ഋഗ്വേദം
2.യജുര്വേദം
3.സാമവേദം
4.അഥര്വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന്
കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
———————————————
——————–
1.കര്മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല്
വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
———————————————
———————-
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി
ആറ് വേദാംഗങ്ങള് ഉണ്ട്,
———————————————
—————————–
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്ക്കും ഉപവേദങ്ങളും ഉണ്ട്,
———————————————
———-
യഥാക്രമം,
1.ആയുര്വ്വേദം
2.ധനുര്വ്വേദം
3.ഗാന്ധര്വ്വവേദം
4.a.ശില്പവേദം,b.അര്ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
———————–
ഏകദേശം2000ത്തോള
ം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്
പറയുന്നു,ഇപ്പോള്108എണ്ണം
ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ
സ്വാമികള് ഭാഷ്യം രചിച്ചിട്ടുള്ള1
0എണ്ണം പ്രധാനപ്പെട്ടതാ
ണ്,അതായത്ദശോപനിഷത്തുക്കള്-
——————————————–
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്ശനങ്ങൾ
———————-
1.സാംഖ്യദര്ശനം-കപിലമുനി,
2.യോഗദര്ശനം-പതഞ്ജലിമഹര്ഷി,
3.ന്യായദര്ശനം-ഗൗതമമുനി,
4.വൈശേഷികദര്ശനം-കണാദമുനി,
5.ഉത്തരമീമാംസദര്ശനം(വേദാന്തദര
്ശനം)-ബാദരായണമഹര്ഷി,
6.പൂര്വ്വമീമാംസദര്ശനം(മീമാംസ
ദര്ശനം)-ജൈമിനിമഹര്ഷി
സ്മൃതി(ധര്മ്മശാസ്ത്രം)
———————–
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ
പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്
———————–
അഷ്ടാദശപുരാണങ്ങൾ
—————————
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്ത്തകപുരാണം
ഇതിഹാസങ്ങൾ
——————-
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്
എന്നും പറയുന്നു.
രാമായണം
————–
രാമായണത്തിന് ഏഴു കാണ്ഡങ്ങള്
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
—————-
മഹാഭാരതത്തിന് 18പര്വ്വങ്ങള്ഉണ്ട്.
1.ആദിപര്വ്വം
2.സഭാപര്വ്വം
3.ആരണ്യപര്വ്വം
4.വിരാടപര്വ്വം
5.ഉദ്യോഗപര്വ്വം
6.ഭീഷ്മപര്വ്വം
7.ദ്രോണപര്വ്വം
8.കർണ്ണപര്വ്വം
9.ശല്യപര്വ്വം
10.സൗപ്തികപര്വ്വം
11.സ്ത്രീപര്വ്വം
12.ശാന്തിപര്വ്വം
13.അനുശാസനപര്വ്വം
14.അശ്വമേധികപര്വ്വം
15.ആശ്രമവാസപര്വ്വം
16.മുസലപര്വ്വം
17.മഹാപ്രസ്ഥാനപര്വ്വം
18.സ്വര്ഗ്ഗാരോഹണപര്വ്വം
ശ്രീമദ് ഭഗവത് ഗീത
—————————–
മഹാഭാരതം ഭീഷ്മപര്വ്വം 25 മുതല് 45
വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത്
ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.
(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ
കാണാറുണ്ട്. പതിമൂന്നാം
അദ്ധ്യായത്തിന്റെ ആരംഭത്തിൽ
അർജുനൻ ഉന്നയിക്കുന്ന ഒരു
ചോദ്യത്തിന്റെ (” പ്രകൃതിം പുരുഷം
ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം
ജ്ഞേയം ച കേശവ ”)രൂപത്തിലുള്ളതും
ഗീതയുടെ ശങ്കരഭാഷ്യത്തിൽ
ഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു
ശ്ലോകം ഒഴിവാക്കുമ്പോഴാണ്
ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്.
അവിടെ അർജുനന്റെ ചോദ്യം
ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം
കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്മ്മയോഗം
4.ജ്ഞാനകര്മ്മസന്ന്യാസയോഗം
5.കര്മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ
കര്മ്മയോഗം,7-12ഭക്തിയോഗം,13-1
8ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
ഭാരത സംസ്കാരത്തില് അഭിമാനം
കൊള്ളുന്ന സുഹൃത്തുക്കളെ ഷെയർ ചെയ്യു???
>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്
ഭാരത സംസ്കാരത്തിന്റ
െ പിന്തുടര്ച്ചകാരന് ആയതില്
അഭിമാനം കൊള്ളുകയും സനാതന ധര്മം
അനുവര്ത്തിക്കുകയും ചെയ്യുന്നവന് ഹിന്ദു.
>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട്
വന്ദിക്കുന്നവന്‍ ഹിന്ദു..
>”ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന
പ്രാര്ഥനയിലൂടെ ലോകത്തിലെ സര്വ്വ
ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവ
ന് ഹിന്ദു..
>അനേകം ദേവതകളെ ആരാധിക്കുമ്പോഴു
ം ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം
ഉള്ളവന് ഹിന്ദു..
>ഈശ്വരന് എന്നത് സര്വ്വ
ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന
ചൈതന്യം ആയിട്ട് അറിയുന്നവന് ഹിന്ദു..
>മതത്തിന്റെ പേരില് ഒരിടത്തും
തളയ്ക്കപെടാതെ പരിപൂര്ണ ജീവിത
സ്വാതന്ത്ര്യം ഉള്ളവന് ഹിന്ദു..
>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴു
ം ഏത് ക്ഷേത്ര ദര്ശനം ശീലമാക്കുമ്പോഴു
ം ഇതെല്ലം സര്വ്വ ശക്തനായ
ജഗധീശ്വരനിലേക്കുള്ള അനേക
മാര്ഗങ്ങളില് ഒന്ന് മാത്രമെന്ന്
അറിയുന്നവന് ഹിന്ദു…
>എന്റെ മതവും എന്റെ ദൈവവും, നിന്റെ
മതത്തിനെയും നിന്റെ ദൈവതിനെയും
കാള് ശ്രെഷ്ട്ടംഎന്നും എന്റെ മാര്ഗം
മാത്രമാണ് ഒരേ ഒരു മാര്ഗം എന്നും
പഠിപ്പിക്കാത്തവന് ഹിന്ദു…
>കൃഷ്ണനെ പോലെ തന്നെ
ക്രിസ്തുവിനെയും നബിയേയും
ഉള്ക്കൊള്ളുവാന് വിശാല മന്സുള്ളവന്
ഹിന്ദു…..
>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്
സമര്പ്പിക്കാന്‍ സര്വ്വദാ സന്നദ്ധന്
ആയവന് ഹിന്ദു…
>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ
പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്
ഹിന്ദു…
>”എനിക്ക് നല്ലത് മാത്രം വരുത്തേണമേ.”
എന്ന് പ്രാര്ത്ഥിക്കാതെ “സുഖവും ദുഖവും
ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി
നല്കേണമേ ” എന്ന് പ്രാര്ത്ഥിക്കുന്നവന്
ഹിന്ദു…
>സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില് തന്നെ
ആണെന്നും അത് സ്വകര്മഫലം
അനുഭവിക്കല് ആണെന്നും അറിയുന്നവന്
ഹിന്ദു…
> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ
മാത്രം ഒതുക്കാന് കഴിയാത്ത,
അനേകായിരം ഋഷി വര്യന്മാരാലും
ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും
അനുഗ്രഹീതമായ സനാതന സംസ്കാരം
കൈമുതല് ആയവന് ഹിന്ദു…
>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും ,
10000 ത്തോളം വ്യാഖ്യാനങ്ങളും , 100000
ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്ഷ
ഭാരത സംസ്കാരത്തിന്റ
െ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു
കൈകുമ്പിളില് ജ്ഞാനം എങ്കിലും
കോരി എടുക്കാന് ശ്രമിചിട്ടുള്ളവന്
ഹിന്ദു…
>സര്വ്വ ചരാചരങ്ങളുടെയും
നിലനില്പ്പിന് ആധാരമായ പ്രകൃതിയെ
ഈശ്വരന് ആയി കണ്ട് സ്നേഹിക്കുകയും
പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും
പരിപാലിക്കുകയും ചെയ്യുന്നവന് ഹിന്ദു..
ഈശ്വര വിശ്വസി ആയി മാത്രം
കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക്
സ്വയം ഉയര്ത്തി, ഈശ്വരനെ
അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം
നേടാന് ശ്രെമിക്കുന്നവന് ഹിന്ദു…
“മാനവ സേവ ആണ് മാധവ സേവ” എന്ന
തത്വത്തില് ഊന്നി ജാതി മത ഭേദമന്യേ
എല്ലാവരെയും സഹായിക്കുമ്പോഴു
ം തിരിച്ചൊന്നും പ്രതീക്ഷിക്കാത്
തവന് ഹിന്ദു…
മാതാവിന്റെയും പിതാവിന്റെയും
ഗുരുവിന്റെയും സ്ഥാനം ഈശ്വരനെക്കള്
മഹത്തരമായി കാണുന്നവന് ഹിന്ദു..
ഇനിയൊരു ജന്മം ഉണ്ടെങ്കില് പരമ
പവിത്രമായ ഭാരത മാതാവിന്റെ
മടിത്തട്ടില് ഒരു പുല്ക്കൊടി
ആയെങ്കിലും പിറക്കാന് കഴിയണമേ
എന്ന് പ്രാര്ത്ഥിക്കുന്നവന് ഹിന്ദു…
ഇപ്രകാരം ഹിന്ദുവിനെ നിര്വചിക്കാന്
ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന്
മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം
ഇവിടെ നിര്ത്തുന്നവന്‍ ഹിന്ദു………….!!!!!!!!!!
!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു…
അല്ലാതെ ഇത്ര മഹത്തരവും
ജ്ഞാനസാഗരവുമായ ഹിന്ദു
സംസ്കാരത്തിനെ അറിയാതെ കേവലം
ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം,
ഒരേ ഒരു ഗ്രന്ഥം എങ്കിലും
വായിച്ചറിയാന് പോലും കൂട്ടാക്കാതെ
അല്ലേല് “മെനക്കെടാന്”” വയ്യാതെ”
ഒറ്റപെട്ട സംഭവങ്ങളെയും
വ്യക്തികളെയും ഉയര്ത്തിപ്പിടിച്ചുകൊ
ണ്ട് , നിരീശ്വരവാദികളുടെയും
രാഷ്ട്രീയകച്ചവടകാരുടെയും
കൂട്ടുപിടിച്ച് യഥാര്ത്ഥ ഹിന്ദുകള്ക്ക്
എതിരെയും അതുവഴി തന്റെ
പൈതൃകത്തിന് എതിരെ തന്നെയും
പൊങ്ങച്ചത്തോട് കൂടി വാള് ഓങ്ങുന്ന
“ഇന്നത്തെ പരിഷ്കൃത ഹിന്ദു” ആകരുതേ
നിങ്ങള്… ..,………
ഓര്ക്കുക….ലോകത്തിലെ മറ്റെല്ലാ
മഹാസംസ്കാരങ്ങളും നശിച്ചു
നാമാവശേഷമായിട്ടും ആര്ഷ ഭാരത
സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്
വഴികാട്ടിയായി , ജ്ഞാനത്തിന്റെ
പ്രകാശം നല്കി ജ്വലിച്ച് നില്ക്കുന്നു – “
ലോകാ സമസ്താ സുഖിനോ ഭവന്തു “എന്ന
മഹത്തായ മനോഭാവം – ഇന്ന് ലോകജനത
വീണ്ടും ഭാരതത്തിന്റെ
ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി
ഉറ്റുനോക്കുന്നു…ഓരോ ഭാരതീയനും
അഭിമാനത്തോടു കൂടി പറയാന്
തുടങ്ങിയിരിക്കുന്നു…..”

ഭസ്‌മധാരണം എന്തിന്‌ ?

കുളികഴിഞ്ഞുവന്നാല്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ഒരു നുള്ളു ഭസ്‌മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്‌ക്ക് ഇരിക്കുമായിരുന്നുള്ളൂ. പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിനുള്ള അതേസ്‌ഥാനം ഭസ്‌മത്തിന്റെ ഔഷധാംശത്തിനുമുണ്ട്‌. ഭസ്‌മ നിര്‍മ്മാണത്തിന്‌ കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്‌മവും ഇല്ലാതില്ല. പുല്ലുമാത്രം തിന്നുന്ന പശുവിന്റെ ശുദ്ധമായ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്തു കിട്ടുന്ന ഭസ്‌മം വെള്ളത്തില്‍ കലക്കി ഊറിയത്‌ വീണ്ടും ഉണക്കി, ശിവന്‌ അഭിഷേകംചെയ്‌ത ശേഷമാണ്‌ സാധാരണ ഭസ്‌മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചു വയ്‌ക്കുന്നത്‌. ഔഷധച്ചെടികള്‍ ശുദ്ധ പശുവിന്‍നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനംചെയ്‌തശേഷം ബാക്കി വരുന്നതിനെയാണ്‌ വിശുദ്ധഭസ്‌മം എന്നു വിളിക്കുന്നത്‌. ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവനെ സന്തോഷിപ്പിക്കാന്‍ ഏറെ ഉത്തമമാണെന്നാണ്‌ ഭസ്‌മത്തെപ്പറ്റിയുള്ള ഹൈന്ദവ സങ്കല്‌പം. നെറ്റി, കഴുത്ത്‌, തോള്‍ , മുട്ട്‌, കാലിന്റെയും കൈയുടെയും ആണി തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ ഭസ്‌മം സാധാരണ ധരിക്കേണ്ടത്‌. ഭസ്‌മധാരണത്തിലൂടെ ഈശ്വരസാമീപ്യം ലഭിക്കുമെന്നു വിശ്വാസം.

ഭസ്‌മ ധാരണത്തിലൂടെ ലഭിക്കുന്ന മറ്റു ഫലങ്ങള്‍

നെറുകയില്‍ ഭസ്‌മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ടു
മുഴുവന്‍ അത്‌ വലിച്ചെടുക്കും. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭസ്‌മധാരണത്തിനും ഗുണഫലങ്ങളുണ്ട്‌. ഏറ്റവും കൂടുതല്‍ നീരിറക്കത്തിനു സാധ്യതയുള്ള സ്‌ഥാനമാണ്‌ പിന്‍കഴുത്ത്‌. അതുകൊണ്ട്‌ അവിടെ ഭസ്‌മം പൂശുന്നത്‌ നീരിറക്കം തടയും. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികള്‍ ഒത്തുചേരുന്ന മര്‍മ്മസ്‌ഥാനമാണ്‌ മനുഷ്യശരീരത്തിലെ കാതുകള്‍. ഓരോ നാഡിയിലും നീര്‍ക്കെട്ടും കൊഴുപ്പുകെട്ടും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്‌. ഇതാകട്ടെ വാതത്തിനും വഴി തെളിക്കും. ഇങ്ങനെ ഭസ്‌മം ധരിക്കുന്നത്‌ എവിടെയായാലും അത്‌ അതാതു സ്‌ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കും. ഇത്തരത്തില്‍ ഭസ്‌മധാരണം നടത്താന്‍ കഴിഞ്ഞാല്‍ ആധുനിക ലോകംപോലും അംഗീകരിച്ച ‘കായ’ ചികിത്സാപദ്ധതിയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌. ചില നേരത്ത്‌ നനച്ച ഭസ്‌മവും ചില നേരത്ത്‌ നനയ്‌ക്കാത്ത ഭസ്‌മവും ധരിക്കണമെന്നും പറയാറുണ്ട്‌. രാവിലെ ഉണര്‍ന്ന്‌ കൈകാല്‍ മുഖം കഴുകി ഒരുപിടി ഭസ്‌മം നെറ്റിയിലും നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്‌ഥാനങ്ങളിലും പുരട്ടുന്ന മുതിര്‍ന്നവരെ കാണാറില്ലേ? എന്നാല്‍ ചിലര്‍ കുളി കഴിഞ്ഞുവന്നാല്‍ ഭസ്‌മമെടുത്ത്‌ നനച്ച്‌ ദേഹത്ത്‌ പുരട്ടുന്നു.നനയ്‌ക്കാത്ത ഭസ്‌മത്തിന്‌ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, നനച്ച ഭസ്‌മത്തിന്‌ ശരീരത്തിലുണ്ടാകുന്ന അമിത ഈര്‍പ്പത്തെ വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്‌.
നമ്മുടെ ശരീരത്തില്‍ എങ്ങനെയാണ്‌ രാവിലെയും സന്ധ്യയ്‌ക്കും അണുബാധയുണ്ടാകുക?
നമ്മുടെ കിടക്കയില്‍ ലക്ഷക്കണക്കിന്‌ അണുക്കളാണ്‌ വിഹരിക്കുന്നത്‌. കിടന്നുറങ്ങുമ്പോള്‍ അതു നമ്മുടെ ദേഹത്ത്‌ പ്രവേശിക്കാം. അതുപോലെ സന്ധ്യാവേളയില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ്‌ അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്‌ക്കാതെ ഭസ്‌മം ധരിക്കുന്നത്‌. കുളിക്കുന്ന സമയത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും, ക്രമേണ അതിലൂടെ കൊഴുപ്പ്‌ വര്‍ദ്ധിച്ച്‌ സന്ധിവാതമായി മാറാനുമുള്ള സാധ്യതയുണ്ട്‌. അങ്ങനെയുള്ള നീര്‍ക്കെട്ട്‌ ഒഴിവാക്കാനാണ്‌ കുളിച്ചശേഷം നനഞ്ഞ ഭസ്‌മം ധരിക്കുന്നത്‌.
ഭസ്‌മധാരണം നടത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:
”ഓം അഗ്നിരിതി ഭസ്‌മ ജലമിതി ഭസ്‌മ സ്‌ഥലമിതി ഭസ്‌മ വ്യോമേതി ഭസ്‌മ
സര്‍വം ഹവാ ഇദം ഭസ്‌മേ മന ഏതാനി ചക്ഷൂം ഷി ഭസ്‌മ.”