ആവണി അവിട്ടം

ആവണി അവിട്ടം
_____________________

ആവണി മാസത്തിലെ അവിട്ടം നാള്‍. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം.മഹാരാഷ്ട്രയില്‍ ഇത് നാരിയല്‍ പൂര്‍ന്നിമ എന്ന പേരിലാണ് ആഘോഷിക്കുക
തെക്കേ ഇന്ത്യയിലാണ് ആവണി അവ്ട്ടം എന്നപേരില്‍ അഘോഷം നടക്കറുള്ളത്. പ്രത്യേകിച്ച് ബ്രാരാഹ്മണര്‍ ഇത് ആഘോഷിക്കുന്നു.
ആവണി അവിട്ടത്തിനൊരു  രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.
ബ്രാഹ്മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും  നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.
ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിജ്ഞാനത്തിന്‍റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം.

അമൂല്യങ്ങളായ നാലുവേദങ്ങളും മുന്‍കാലത്ത് ഒന്നായിരുന്നു. അതിനെ നാലായി വിഭജിച്ചത് വ്യാസനാണ്. ഈക്കാരണത്താലാണ് വ്യാസമുനിക്ക് വേദവ്യാസന്‍ എന്നു പേരുസിദ്ധിച്ചത്. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരമാണത്രേ വേദത്തെ നാലാക്കി പകുത്തത്. പിന്നീട് ഭൈലമാഹാമുനി ഋഗ്വേദത്തേയും, വൈശമ്പായനന്‍ യജുര്‍വേദത്തിനും, സാമവേദത്തിന് ജൈമിനി മഹര്‍ഷിയേയും ശുമന്തുമുനി അഥര്‍വവേദത്തിന്റേയും സംരക്ഷകരായി വേദവ്യാസന്‍ നിയമിച്ചു. ഈ മഹത്തായ ഋഷികളുടെ കഠിനപ്രയത്‌നത്താല്‍ പരിക്കൊന്നും കൂടാതെ തലമുറകള്‍കൈമാറി അതുപോലെതന്നെ നിലനിന്നുവരുന്നു.
വേദകാലഘട്ടത്തില്‍ നിന്നാണ് ഉപനയനാദി കര്‍മ്മങ്ങളെ പിപുലപ്പെടുത്തിയത് എന്നു വിശ്വസിച്ചുവരുന്നു. വേദം സായത്തമാകണമെങ്കില്‍ അടിസ്ഥാന തത്ത്വം ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ഗായത്രി മുതലായവയെല്ലാം പഠിച്ച് ഉപാസിക്കണം. തുടര്‍ന്നാണ് വേദ പണ്ഡിതന്മാരുടെ കീഴില്‍ ഗരുകുല വിദ്യാഭ്യാസംചെയ്ത് വേദത്തെ കമ്പോടു കമ്പ് ചൊല്ലിപഠിക്കുന്നു. ഓരോ കുലത്തിനും ഇന്ന ഇന്ന വേദം എന്ന് മുന്‍കാലത്ത് തിരിച്ചിട്ടുണ്ട്.
ഗുരുമുഖത്തുനിന്ന് തന്നെ വേദം അഭ്യസിക്കണം. അതിനായി ഗുരുകുല രീതിയില്‍ പഠിക്കുകയായിരുന്നു ആദ്യകാലങ്ങളില്‍. ചിലയിടത്ത് വേദ പാഠശാലയും നിലനിന്നു വരുന്നു. ഉച്ചാരണ ശുദ്ധി വരുന്നമുറയ്ക്ക് ഏഴ്, ഒന്‍പത്, പതിനൊന്ന് എന്നീ വയസ്സുകളില്‍ ഉപനയനം നടത്തും. പൂണൂല്‍ പൊട്ടുമ്പോള്‍ മാറുമെങ്കിലും ഉപാകര്‍മ്മം എന്ന ആവണി അവിട്ടത്തിന് പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. വേദങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന് ചില പ്രാദേശിക മാറ്റം നിലനില്‍ക്കുന്നുണ്ട്. ഉപാകര്‍മ്മം സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിദ്ധ്യമുള്ളിടത്തോ ആണ് ഇതെല്ലാം പതിവ്. മുഖ്യപുരോഹിതന്റെ നേതൃത്വത്തില്‍ പ്രധാന വേദ ഭാഗങ്ങള്‍ ചൊല്ലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.
പഴയ പൂണൂല്‍ മാറ്റി പുതിയവ ധരിക്കുമ്പോള്‍ പ്രത്യേക മൂഹൂര്‍ത്തത്തിലായിരിക്കും. തുടര്‍ന്ന് ഗായത്രി എല്ലാവരും ചേര്‍ന്ന് ഉരുവിടുന്നു. അതിനുശേഷമാണ് ബലിതര്‍പ്പണചടങ്ങ്. സമസ്ത ലോകങ്ങളിലും നന്മപുലര്‍ന്നുകാണുവാന്‍വേണ്ടിയാണ് ഗായത്രീ ജപം. ഉപാകര്‍മ്മത്തിനു പിറ്റേന്ന് ഉദയത്തിന് മുന്‍പായി ആയിരത്തെട്ട് ഗായത്രി ജപിക്കുക(സഹസ്രാവര്‍ത്തി) എന്നത് വളരെയേറെ പ്രാധാന്യ മര്‍ഹിക്കുന്നു. ലോകത്ത് സമാധാനം നിനില്‍ക്കുവാന്‍ ജപിക്കുന്ന ഗായത്രിക്ക് വളരെ വലിയ അര്‍ത്ഥ തലങ്ങള്‍ ഉണ്ട്.
പരുത്തിനൂല്‍ കൊണ്ടു നിര്‍മ്മിക്കുന്ന പൂണൂല്‍ ബ്രഹ്മചാരികള്‍ക്ക് മൂന്നിഴയുള്ള പൂണൂലും, വിഹാഹം കഴിഞ്ഞവര്‍ക്ക് മൂന്നിഴവീതമുള്ള രണ്ടു പൂണൂലും. അറുപതുവയസ്സുകഴിഞ്ഞ വര്‍ക്ക് ഇത്തരത്തിലെ മൂന്നു പൂണൂവും ധരിക്കണം. ഉപാകര്‍മ്മാനന്തരം വീട്ടിലെത്തുന്നവരെ സുമംഗലികളായിട്ടുള്ള സ്ത്രീകള്‍ ആരതിയുഴിഞ്ഞ് വരവേല്‍ക്കുന്നു.