വ്യാസപൂർണ്ണിമ (ഗുരു പൂർണിമ)

ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.നാളെയാണ് വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ . ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.
ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു. ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് “വേദവ്യാസനായി’ അറിയപ്പെടുന്നത്.
ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്. 18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള . ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.
വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു….
ഓം ഗുരുര്‍ ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മായ് ശ്രീ ഗുരുവേ നമ: ഓം

ഗുരുപരമ്പരകളെ നമിച്ചുകൊണ്ട് എല്ലാവര്ക്കും പ്രണാമം

പ്രജാപതി മാഹാത്മ്യം

ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറിപുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

മരീചി
അത്രി
അംഗിരസ്സ്
പുലസ്ത്യൻ
പുലഹൻ
കൃതൻ
വസിഷ്ഠൻ
ദക്ഷൻ
ഭൃഗു
നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

ദക്ഷൻ
പ്രചേതസ്
പുലഹൻ
മരീചി
കശ്യപൻ
ഭൃഗു
അത്രി
വസിഷ്ഠൻ
ഗൗതമൻ
അംഗിരസ്സ്
പുലസ്ത്യൻ
കൃതൻ
പ്രഹ്ലാദൻ
കർദ്ദമൻ

സപ്തമാതാക്കള്‍

ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍ ….ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്.ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ .
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌.
ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ.
അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.
വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ദേവിയുടെ തിരുവായില്‍ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന്‌ കൌമാരിയും കൈകളില്‍ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തില്‍ നിന്ന്‌ നരസിംഹിയും പാദത്തില്‍ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.
കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌.ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്
:- അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌.
: -ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌ .ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം.
:-ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം.
:-സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്‌.
:- ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌.
:-ഉഗ്രമൂര്‍ത്തിയാണ്‌ തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും.
:- വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു.
:- പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം.ത്രിലോചനയായദേവി അഷടബാഹുവാണ്.ത്രിശൂലമാണ് ആയുധം.ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍
ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.
തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്.

ഹിന്ദു, അറിയേണ്ടതും ഓർക്കേണ്ടതും

വേദങ്ങൾ(ശ്രുതി)
——————–
1.ഋഗ്വേദം
2.യജുര്വേദം
3.സാമവേദം
4.അഥര്വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന്
കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
———————————————
——————–
1.കര്മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല്
വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
———————————————
———————-
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി
ആറ് വേദാംഗങ്ങള് ഉണ്ട്,
———————————————
—————————–
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്ക്കും ഉപവേദങ്ങളും ഉണ്ട്,
———————————————
———-
യഥാക്രമം,
1.ആയുര്വ്വേദം
2.ധനുര്വ്വേദം
3.ഗാന്ധര്വ്വവേദം
4.a.ശില്പവേദം,b.അര്ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
———————–
ഏകദേശം2000ത്തോള
ം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്
പറയുന്നു,ഇപ്പോള്108എണ്ണം
ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ
സ്വാമികള് ഭാഷ്യം രചിച്ചിട്ടുള്ള1
0എണ്ണം പ്രധാനപ്പെട്ടതാ
ണ്,അതായത്ദശോപനിഷത്തുക്കള്-
——————————————–
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്ശനങ്ങൾ
———————-
1.സാംഖ്യദര്ശനം-കപിലമുനി,
2.യോഗദര്ശനം-പതഞ്ജലിമഹര്ഷി,
3.ന്യായദര്ശനം-ഗൗതമമുനി,
4.വൈശേഷികദര്ശനം-കണാദമുനി,
5.ഉത്തരമീമാംസദര്ശനം(വേദാന്തദര
്ശനം)-ബാദരായണമഹര്ഷി,
6.പൂര്വ്വമീമാംസദര്ശനം(മീമാംസ
ദര്ശനം)-ജൈമിനിമഹര്ഷി
സ്മൃതി(ധര്മ്മശാസ്ത്രം)
———————–
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ
പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്
———————–
അഷ്ടാദശപുരാണങ്ങൾ
—————————
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്ത്തകപുരാണം
ഇതിഹാസങ്ങൾ
——————-
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്
എന്നും പറയുന്നു.
രാമായണം
————–
രാമായണത്തിന് ഏഴു കാണ്ഡങ്ങള്
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
—————-
മഹാഭാരതത്തിന് 18പര്വ്വങ്ങള്ഉണ്ട്.
1.ആദിപര്വ്വം
2.സഭാപര്വ്വം
3.ആരണ്യപര്വ്വം
4.വിരാടപര്വ്വം
5.ഉദ്യോഗപര്വ്വം
6.ഭീഷ്മപര്വ്വം
7.ദ്രോണപര്വ്വം
8.കർണ്ണപര്വ്വം
9.ശല്യപര്വ്വം
10.സൗപ്തികപര്വ്വം
11.സ്ത്രീപര്വ്വം
12.ശാന്തിപര്വ്വം
13.അനുശാസനപര്വ്വം
14.അശ്വമേധികപര്വ്വം
15.ആശ്രമവാസപര്വ്വം
16.മുസലപര്വ്വം
17.മഹാപ്രസ്ഥാനപര്വ്വം
18.സ്വര്ഗ്ഗാരോഹണപര്വ്വം
ശ്രീമദ് ഭഗവത് ഗീത
—————————–
മഹാഭാരതം ഭീഷ്മപര്വ്വം 25 മുതല് 45
വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത്
ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.
(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ
കാണാറുണ്ട്. പതിമൂന്നാം
അദ്ധ്യായത്തിന്റെ ആരംഭത്തിൽ
അർജുനൻ ഉന്നയിക്കുന്ന ഒരു
ചോദ്യത്തിന്റെ (” പ്രകൃതിം പുരുഷം
ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം
ജ്ഞേയം ച കേശവ ”)രൂപത്തിലുള്ളതും
ഗീതയുടെ ശങ്കരഭാഷ്യത്തിൽ
ഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു
ശ്ലോകം ഒഴിവാക്കുമ്പോഴാണ്
ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്.
അവിടെ അർജുനന്റെ ചോദ്യം
ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം
കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്മ്മയോഗം
4.ജ്ഞാനകര്മ്മസന്ന്യാസയോഗം
5.കര്മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ
കര്മ്മയോഗം,7-12ഭക്തിയോഗം,13-1
8ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
ഭാരത സംസ്കാരത്തില് അഭിമാനം
കൊള്ളുന്ന സുഹൃത്തുക്കളെ ഷെയർ ചെയ്യു???
>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്
ഭാരത സംസ്കാരത്തിന്റ
െ പിന്തുടര്ച്ചകാരന് ആയതില്
അഭിമാനം കൊള്ളുകയും സനാതന ധര്മം
അനുവര്ത്തിക്കുകയും ചെയ്യുന്നവന് ഹിന്ദു.
>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട്
വന്ദിക്കുന്നവന്‍ ഹിന്ദു..
>”ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന
പ്രാര്ഥനയിലൂടെ ലോകത്തിലെ സര്വ്വ
ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവ
ന് ഹിന്ദു..
>അനേകം ദേവതകളെ ആരാധിക്കുമ്പോഴു
ം ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം
ഉള്ളവന് ഹിന്ദു..
>ഈശ്വരന് എന്നത് സര്വ്വ
ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന
ചൈതന്യം ആയിട്ട് അറിയുന്നവന് ഹിന്ദു..
>മതത്തിന്റെ പേരില് ഒരിടത്തും
തളയ്ക്കപെടാതെ പരിപൂര്ണ ജീവിത
സ്വാതന്ത്ര്യം ഉള്ളവന് ഹിന്ദു..
>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴു
ം ഏത് ക്ഷേത്ര ദര്ശനം ശീലമാക്കുമ്പോഴു
ം ഇതെല്ലം സര്വ്വ ശക്തനായ
ജഗധീശ്വരനിലേക്കുള്ള അനേക
മാര്ഗങ്ങളില് ഒന്ന് മാത്രമെന്ന്
അറിയുന്നവന് ഹിന്ദു…
>എന്റെ മതവും എന്റെ ദൈവവും, നിന്റെ
മതത്തിനെയും നിന്റെ ദൈവതിനെയും
കാള് ശ്രെഷ്ട്ടംഎന്നും എന്റെ മാര്ഗം
മാത്രമാണ് ഒരേ ഒരു മാര്ഗം എന്നും
പഠിപ്പിക്കാത്തവന് ഹിന്ദു…
>കൃഷ്ണനെ പോലെ തന്നെ
ക്രിസ്തുവിനെയും നബിയേയും
ഉള്ക്കൊള്ളുവാന് വിശാല മന്സുള്ളവന്
ഹിന്ദു…..
>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്
സമര്പ്പിക്കാന്‍ സര്വ്വദാ സന്നദ്ധന്
ആയവന് ഹിന്ദു…
>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ
പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്
ഹിന്ദു…
>”എനിക്ക് നല്ലത് മാത്രം വരുത്തേണമേ.”
എന്ന് പ്രാര്ത്ഥിക്കാതെ “സുഖവും ദുഖവും
ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി
നല്കേണമേ ” എന്ന് പ്രാര്ത്ഥിക്കുന്നവന്
ഹിന്ദു…
>സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില് തന്നെ
ആണെന്നും അത് സ്വകര്മഫലം
അനുഭവിക്കല് ആണെന്നും അറിയുന്നവന്
ഹിന്ദു…
> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ
മാത്രം ഒതുക്കാന് കഴിയാത്ത,
അനേകായിരം ഋഷി വര്യന്മാരാലും
ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും
അനുഗ്രഹീതമായ സനാതന സംസ്കാരം
കൈമുതല് ആയവന് ഹിന്ദു…
>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും ,
10000 ത്തോളം വ്യാഖ്യാനങ്ങളും , 100000
ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്ഷ
ഭാരത സംസ്കാരത്തിന്റ
െ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു
കൈകുമ്പിളില് ജ്ഞാനം എങ്കിലും
കോരി എടുക്കാന് ശ്രമിചിട്ടുള്ളവന്
ഹിന്ദു…
>സര്വ്വ ചരാചരങ്ങളുടെയും
നിലനില്പ്പിന് ആധാരമായ പ്രകൃതിയെ
ഈശ്വരന് ആയി കണ്ട് സ്നേഹിക്കുകയും
പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും
പരിപാലിക്കുകയും ചെയ്യുന്നവന് ഹിന്ദു..
ഈശ്വര വിശ്വസി ആയി മാത്രം
കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക്
സ്വയം ഉയര്ത്തി, ഈശ്വരനെ
അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം
നേടാന് ശ്രെമിക്കുന്നവന് ഹിന്ദു…
“മാനവ സേവ ആണ് മാധവ സേവ” എന്ന
തത്വത്തില് ഊന്നി ജാതി മത ഭേദമന്യേ
എല്ലാവരെയും സഹായിക്കുമ്പോഴു
ം തിരിച്ചൊന്നും പ്രതീക്ഷിക്കാത്
തവന് ഹിന്ദു…
മാതാവിന്റെയും പിതാവിന്റെയും
ഗുരുവിന്റെയും സ്ഥാനം ഈശ്വരനെക്കള്
മഹത്തരമായി കാണുന്നവന് ഹിന്ദു..
ഇനിയൊരു ജന്മം ഉണ്ടെങ്കില് പരമ
പവിത്രമായ ഭാരത മാതാവിന്റെ
മടിത്തട്ടില് ഒരു പുല്ക്കൊടി
ആയെങ്കിലും പിറക്കാന് കഴിയണമേ
എന്ന് പ്രാര്ത്ഥിക്കുന്നവന് ഹിന്ദു…
ഇപ്രകാരം ഹിന്ദുവിനെ നിര്വചിക്കാന്
ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന്
മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം
ഇവിടെ നിര്ത്തുന്നവന്‍ ഹിന്ദു………….!!!!!!!!!!
!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു…
അല്ലാതെ ഇത്ര മഹത്തരവും
ജ്ഞാനസാഗരവുമായ ഹിന്ദു
സംസ്കാരത്തിനെ അറിയാതെ കേവലം
ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം,
ഒരേ ഒരു ഗ്രന്ഥം എങ്കിലും
വായിച്ചറിയാന് പോലും കൂട്ടാക്കാതെ
അല്ലേല് “മെനക്കെടാന്”” വയ്യാതെ”
ഒറ്റപെട്ട സംഭവങ്ങളെയും
വ്യക്തികളെയും ഉയര്ത്തിപ്പിടിച്ചുകൊ
ണ്ട് , നിരീശ്വരവാദികളുടെയും
രാഷ്ട്രീയകച്ചവടകാരുടെയും
കൂട്ടുപിടിച്ച് യഥാര്ത്ഥ ഹിന്ദുകള്ക്ക്
എതിരെയും അതുവഴി തന്റെ
പൈതൃകത്തിന് എതിരെ തന്നെയും
പൊങ്ങച്ചത്തോട് കൂടി വാള് ഓങ്ങുന്ന
“ഇന്നത്തെ പരിഷ്കൃത ഹിന്ദു” ആകരുതേ
നിങ്ങള്… ..,………
ഓര്ക്കുക….ലോകത്തിലെ മറ്റെല്ലാ
മഹാസംസ്കാരങ്ങളും നശിച്ചു
നാമാവശേഷമായിട്ടും ആര്ഷ ഭാരത
സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്
വഴികാട്ടിയായി , ജ്ഞാനത്തിന്റെ
പ്രകാശം നല്കി ജ്വലിച്ച് നില്ക്കുന്നു – “
ലോകാ സമസ്താ സുഖിനോ ഭവന്തു “എന്ന
മഹത്തായ മനോഭാവം – ഇന്ന് ലോകജനത
വീണ്ടും ഭാരതത്തിന്റെ
ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി
ഉറ്റുനോക്കുന്നു…ഓരോ ഭാരതീയനും
അഭിമാനത്തോടു കൂടി പറയാന്
തുടങ്ങിയിരിക്കുന്നു…..”

വാസ്തു ശാസ്ത്രവും അളവുകളും

വാസ്തു ശാസ്ത്രവും അളവുകളും പരമാണുവിൽ നിന്നുമാണ്‌ വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു.. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.
8 പരമാണു ഒരു ത്രസരേണു
8 ത്രസരേണു(64 പരമാണു) രോമാഗ്രം
8 രോമാഗ്രം (512 പരമാണു) ഒരു ലിക്ഷ
8 ലിക്ഷ (4096 പരമാണു) ഒരു യൂകം
8 യൂകം (32768 പരമാണു) ഒരു തിലം
8 തിലം (262144 പരമാണു) ഒരു യവം (3.75 മില്ലീ മീറ്റർ)
8 യവം ഒരു അംഗുലം (30 മില്ലീ മീറ്റർ)
അംഗുലമാനം
അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ്‌ കുറിക്കുന്നത്
3 അംഗുലം ഒരു പർവ്വം
8 അംഗുലം ഒരു പദം (240 മില്ലീ മീറ്റർ)
12 അംഗുലം ഒരു വിതസ്തി (ചാൺ)
2 വിതസ്തി (24 അംഗുലം) ഒരു ഹസ്തം / ഒരു മുഴം
24 അംഗുലം ഒരു കോൽ
8 പദം (64 അംഗുലം) ഒരു വ്യാമം
മുഴക്കോൽ[തിരുത്തുക]
വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ്‌ മുഴക്കോൽ. 8 യവം ( 2,62,144 പരമാണു)ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്.
വാക്കുകൾ: വാസ്തുശിൽപ്പി

വേദവും ദർശനങ്ങളും

വേദപഠനം സമഗ്രമാകണമെങ്കിൽ സാംഗോപാംഗം പഠനം നടത്തണം എന്നാണു  പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം. ശിക്ഷ, കല്പം, തുടങ്ങിയ ആറ് ഉപാംഗങ്ങൾ കൂടി വേദങ്ങൾക്കുണ്ട്. അവയാണ് ഷഡ്ദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ.സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം, എന്നിവയാണ് ഈ ആറ് ദർശനങ്ങൾ. യഥാർത്ഥത്തിൽ ഈ ആറ് ദർശനങ്ങളിലും എന്തെല്ലാമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. പല അക്കാദമിക് പണ്ഡിതരും ഇവ പരസ്പര വിരോധികളാണെന്ന് പോലും കരുതുന്നു. അതിലുപരി ഇവയിൽ ചിലതെങ്കിലും നിരീശ്വരവാദ പൂർണമാണെന്ന വാദവും ഇത്തരക്കാർ ഉന്നയിക്കാറുണ്ട്. എന്തിനാണ് ആറ് ശാസ്ത്രങ്ങൾ നാം പഠിക്കുന്നത്? ഇത് പഠിച്ചാലെന്ത് പ്രയോജനമാണുള്ളത്? കുറേ സൂത്രങ്ങൾ കാണാതെ പഠിച്ചാൽ പണ്ഡിതനാകുമോ? പാണ്ഡിത്യത്തിനുള്ള വേദിയല്ല ആറ് ശാസ്ത്രങ്ങൾ. മറിച്ച് ആത്യന്തികമായ കൈവല്യപ്രാപ്തിക്കുള്ള (മോക്ഷത്തിനുള്ള) ഉപായമാണ്. ആറ്  ദർശനങ്ങളും കാണാതെ പഠിച്ച്, വ്യാകരണ ശാസ്ത്രവും ഉരുവിട്ട് നടക്കുകയും എന്നാൽ ആത്മഭാവമോ സഹജപ്രേമമോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇതൊന്നും കൊണ്ട് ഈ ഭൂമിയിൽ ഒരു നേട്ടവും കൈവരിക്കുന്നില്ല. സാധകനെ അഥവാ ഉപാസകനെ നിർമ്മിക്കുന്ന അസാധാരണ വാങ്മയമാണ് ഷഡ്ദർശനങ്ങൾ എന്നറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ.ദർശനങ്ങളിൽ പ്രതിപാദിക്കുന്ന സൃഷ്ടിവിദ്യയെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. അപ്പോൾ നാം ആലോചിക്കും എന്തിനാണ് ഈ സൃഷ്ടിവിദ്യയൊക്കെ അറിഞ്ഞിട്ടെന്ന്. സൃഷ്ടിവിദ്യ അറിഞ്ഞാൽ നമ്മുടെ ഉല്പത്തിയുടെ രൂപപരിണാമങ്ങൾ നമുക്ക് മനസ്സിലാകും. അതിന്റെ ഒരു ഭാഗമായ നാം എങ്ങനെ ഉണ്ടായെന്നും നാം ഓരോരുത്തരും എന്താണെന്നും മനസ്സിലാക്കാൻ കഴിയും. സൃഷ്ടി ഉണ്ടായതിന്റെ വിഭിന്നങ്ങളായ ആറ് അവയവങ്ങളെക്കുറിച്ച് നമുക്ക് ആറ് ശാസ്ത്രങ്ങളിൽ വായിക്കാം.

                                ഒരു കുടം ഉണ്ടാക്കുന്നതിൽ കർമ്മം, കാലം, മണ്ണ്, വിചാരം, സംയോഗം, വിയോഗം തുടങ്ങിയ പ്രയത്നങ്ങൾ അഥവാ പുരുഷാർത്ഥങ്ങൾ, പ്രകൃതിയുടെ ഗുണങ്ങൾ, കുശവൻ, എന്നിവയെല്ലാം കാരണങ്ങളായി കടന്നു വരുന്നുണ്ട്. ഇതേപോലെ ഇക്കാണുന്ന സൃഷ്ടിയുടെ കാരണമായ കർമ്മത്തിന്റെ വ്യാഖ്യാനമാണ് മീമാംസയിൽ നാം കാണുന്നത്. കാലത്തിന്റെ വ്യാഖ്യാനം വൈശേഷികത്തിലും ഉപാദാന കാരണത്തിന്റെ വ്യാഖ്യാനം ന്യായത്തിലും പുരുഷാർത്ഥത്തിന്റെ വ്യാഖ്യാനം യോഗത്തിലും തത്ത്വങ്ങളുടെ ക്രമാനുഗതമായ പരിഗണനയുടെ വ്യാഖ്യാനം സാംഖ്യത്തിലും നിമിത്ത കാരണമായ ബ്രഹ്മത്തിന്റെ വ്യാഖ്യാനം വേദാന്ത ദർശനത്തിലും നമുക്ക് കാണാം. ഇവ പരസ്പര വിരുദ്ധമായ ആശയങ്ങളാണെന്ന് ഒരാൾക്ക് തോന്നുന്നുണ്ടെങ്കിൽ അയാൾക്ക് ദർശനങ്ങൾ മനസ്സിലാക്കാൻ പാകത്തിലുള്ള ബുദ്ധിയില്ലെന്നു വേണം മനസ്സിലാക്കാൻ.

                              വൈദ്യശാസ്ത്രത്തിൽ കടന്നുവരുന്ന നിദാനം, ചികിത്സ, ഔഷധ പ്രയോഗം, പഥ്യം തുടങ്ങിയ വിവിധ പ്രകരണങ്ങളുള്ളതുപോലെയാണിതെന്ന് മഹർഷി ദയാനന്ദ സരസ്വതി പറയുന്നുണ്ട്.കാരണം ഇവയുടെ എല്ലാം ലക്ഷ്യം രോഗനിവാരണം മാത്രമാണ്. സൃഷ്ടിയുടെ ആറ് കാരണങ്ങൾ ഓരോന്നായി ഇതേ പോലെ ശാസ്ത്രകാരന്മാർ വ്യാഖ്യാനിച്ചിരിക്കുകയാണ്  ഷഡ്ദർശനങ്ങളിൽ.വിവിധ ദുഃഖങ്ങളാൽ വിഷമിക്കുന്ന മനുഷ്യർക്ക് രാഗ, ദ്വേഷ അവിദ്യയിൽ നിന്ന് മോചനം ലഭിക്കാനും  അതുവഴി മോക്ഷം കൈവരിക്കാനുമുള്ള മാർഗങ്ങളാണ് ഈ ദർശനങ്ങളുടെ അടിസ്ഥാനം.  ആശാവാദം (optimism) ആണ് ഇതിന്റെ അടിസ്ഥാനം. എന്നും ദുഃഖം മാത്രമേ ഉണ്ടാകൂവെന്ന വിചാരം ആവശ്യമില്ല. ഈ ലോകത്തിലെ പലതും നമ്മെ ദുഃഖത്തിലേക്ക് നയിക്കുന്നതാണ്. ഈ ദുഃഖത്തിന്റെ കാരണമെന്താണ്? കാണുന്നയാളും ദൃശ്യത്തിന്റെ സംയോഗവുമാണ് യഥാർത്ഥത്തിൽ ഈ ദുഃഖത്തിനു കാരണം. അങ്ങനെയുണ്ടാകുന്ന ദുഃഖങ്ങൾ ഇല്ലാതായി സന്തോഷം ഉണ്ടാകുന്നതിനുള്ള ഉപായങ്ങളാണ് ഷഡ്ദർശനങ്ങളിൽ പറഞ്ഞിരിക്കുന്നത്.അങ്ങനെ ആറ് ശാസ്ത്രങ്ങൾ നമ്മുടെ വർത്തമാന ദശയിലെ അസന്തോഷങ്ങളെ കാണിച്ച് അവയെ മാറ്റി സന്തോഷമാര്‍ഗം കണ്ടെത്താൻ സഹായിക്കുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് മറ്റൊരു പ്രധാനകാര്യം. മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് ‘അപൂർവ്വ’ എന്ന സ്ഥിതി ഉണ്ടാകുന്നു. ഫലോല്പത്തിയ്ക്ക് മുഖ്യ കാരണം ഈ അപൂർവ്വതയാണ് . ഈ സ്ഥിതിയെ ‘അദൃഷ്ടം’ എന്നാണ് പെരിട്ടിട്ടുള്ളത്.മറ്റൊന്ന് കർമ്മസിദ്ധാന്തമാണ്‌. നാം ചെയ്യുന്ന കർമ്മങ്ങൾക്ക് ഒരിക്കലും നാശമില്ല.

                         പൂർവ്വ ജന്മ കർമ്മത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. മനുഷ്യൻ പാപം ചെയ്യുന്നതിൽ നിന്ന് മുക്തനാകാൻ കർമ്മ സിദ്ധാന്തം സഹായിക്കും. ഏറ്റവും ഒടുവിൽ  മോക്ഷമാർഗ്ഗത്തിലേക്കുള്ള വഴിയാണ്. ഈ ലോകത്തിൽ നാം ബന്ധനങ്ങളിൽപ്പെടുന്നതിനു കാരണം അവിദ്യയാണ്. അവിദ്യ എന്നാൽ അജ്ഞാനം. അപ്പോൾ ഈ ബന്ധനത്തിൽ നിന്ന് മുക്തി നേടാൻ നാം ജ്ഞാനം നേടണം. അജ്ഞത ഇരുട്ടാണ്‌. ഇരുട്ടില്ലാതാക്കാൻ ഇരുട്ടിന്മേൽ ഒന്നും ചെയ്യാനില്ല. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് പ്രകാശത്തിന്റെ കാര്യത്തിൽ മാത്രമാണ്. ജ്ഞാനം അഥവാ പ്രകാശം കൊണ്ടുവരുന്നതോടെ  അജ്ഞാനമെന്ന ഇരുട്ട് ഇല്ലാതാകുന്നു. വിദ്യയാൽ മുക്തി കൈവരികയും ചെയ്യും. ഈ ജീവനത്തിന് രണ്ട് ഉപായങ്ങളുണ്ട്. ഒന്ന് പ്രേയമാർഗ്ഗം മറ്റേത് ശ്രേയമാർഗ്ഗം. മനുഷ്യൻ കൂടുതലായി രമണീയ വിഷയങ്ങളിൽ അഭിരമിക്കുന്നതിനു മൂലകാരണം രാഗദ്വേഷങ്ങളാണ്. ഇത് പ്രേയമാർഗ്ഗമാണെന്ന് പറയാം. ഇത് മനുഷ്യന്റെ അധോഗതിയ്ക്ക് കാരണമായിത്തീരുന്നു. മനുഷ്യന് നന്മകൾ നൽകുന്നതാണ് ശ്രേയമാർഗ്ഗം. മംഗളമായ വഴിയിലേക്ക് കടന്നു ചെല്ലാൻ ദാർശനികന്മാർ ഉപദേശിക്കുന്നുണ്ട്.അതിനുള്ള വഴി യമനിയമങ്ങളടങ്ങിയ അഷ്ടാംഗയോഗത്തെ അനുഷ്ഠിക്കലാണെന്ന് ദർശനങ്ങളുടെ പ്രയോക്താക്കളായ ഋഷിമാർ പറയുന്നു. ദുഃഖം ഇല്ലാതാക്കുക, മൂന്ന് വിധ താപങ്ങളിൽ നിന്ന് മുക്തി നേടുക, ബ്രഹ്മാനുഭൂതിയ്ക്കായി പ്രയത്നം ചെയ്യുക, പുരുഷാർത്ഥം കൈവരിക്കുക എന്നിവയാണ് ദർശനങ്ങളുടെ പരിധിയിൽ വരുന്ന ചർച്ചകൾ.

– ആചാര്യ എം.ആര്‍.രാജേഷ്‌