കണ്ണനു നേദിക്കാന്‍

കണ്ണനു നേദിക്കാന്‍ കദളിപ്പഴം
കണ്ഠത്തിലണിയുവാന്‍ തുളസിഹാരം
തൃക്കൈയ്യില്‍ കരുതുവാന്‍ നറുവെണ്ണയും
നള്‍കുവാന്‍ ഒരു ദിനം അരികിലെത്താം
ഗുരുവായൂരമ്പല നടയിലെത്താം

(കണ്ണനു നേദിക്കാന്‍.....)))

ഓടക്കുഴല്‍ ഞാന്‍ നടയില്‍ വെയ്ക്കാം
ചേലഞ്ചും മയില്‍പ്പീലിയും കരുതാം
വര്‍ണ്ണ പീതാംബരമണിയിക്കാം
സ്വര്‍ണ്ണത്തളയും ഞാന്‍ അന്നു നള്‍കാം
തിരുമെയ്യില്‍ കളഭം ഞാന്‍ ചാര്‍ത്തീടാം

(കണ്ണനു നേദിക്കാന്‍.....)

ഓടി വന്നെന്നെ സ്വീകരിക്കാന്‍ നീ
തിരുനടയില്‍ കാത്തു നിന്നിടുമോ
പരിഭവമൊക്കെ ഞാനോതിടുമ്പോള്‍
മടിയിലിരുന്നതു കേട്ടിടാമോ
മടിയാതെന്നഴല്‍ തീര്‍ത്തിടുമോ

(കണ്ണനു നേദിക്കാന്‍.....)