കര്‍ണ്ണന്റെ ദാനശീലം

കര്‍ണ്ണന്റെ ദാനശീലം കേള്‍വികേട്ടതാണല്ലോ ?

ഒരിക്കല്‍ അംഗരാജന്‍ സ്നാനത്തിനു മുന്നോടിയായി എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോള്‍ ദ്വാരകധീശ്വന്‍ അദ്ധേഹത്തെ കാണാന്‍ അവിടെയെത്തി.

രത്നങ്ങള്‍ പതിച്ച മനോഹരമായ എണ്ണക്കപ്പ് കണ്ട് ഇഷ്ടപ്പെട്ട ഭഗവാന്‍ കര്‍ണ്ണനോട് ആരാഞ്ഞു “അംഗരാജ ആ കപ്പ്‌ നമ്മുക്ക് തരുമോ ?”

ഇടത്തു കൈയിലിരുന്ന ആ കപ്പ്‌ കര്‍ണ്ണന്‍ ഉടനെ തന്നെ യാദവനായകന് നേരെ നീട്ടി

ദ്വാരകാധീശ്വരന്റെ മുഖം ഇരുണ്ടു അദ്ധേഹം
ചേദിച്ചു “ആരെങ്കിലും ഇടതുകൈ കൊണ്ടു ദാനം നടത്തുമോ കര്‍ണ്ണാ ആ ദാനം അധര്‍മ്മമാണ്. മനസില്ലാമനസോടെ ദാനംചെയ്ന്നവരാണ് അപ്രകാരംചെയ്യുന്നത് “

കര്‍ണ്ണന്‍ തൊഴുകൈകളോടെ മൊഴിഞ്ഞു “ക്ഷമിക്കണം ഭഗവാനെ ഇടതു കൈകൊണ്ടു ദാനംചെയ്തു തെറ്റാണെന്നറിയാം പക്ഷെ ,ഇടതു കൈയില്‍ നിന്നും വലതുകൈയിലേക്ക് മാറുന്നതിനിടെ എന്റെ മനസ് മാറിയാലോ എന്ന് നാം ഭയന്നത് കൊണ്ടാണ് ഇടതുകൈ കൊണ്ടു തന്നെ കപ്പ്‌ അങ്ങേയ്ക്ക് നീട്ടിയത്.

കര്‍ണ്ണ വാക്കുകള്‍ അതീവശ്രദ്ധയോടെ ശ്രവിച്ച
ഭഗവാന്‍ വളരെയധികം സന്തോഷത്തോടെ ആ കപ്പ്‌ സ്വീകരിച്ചു.

നല്ലകാര്യം ചെയ്യാന്‍ തോന്നിയാല്‍ ഉടനടിചെയ്യണം, ആലോചിക്കാന്‍ തുടങ്ങിയാല്‍ അത് ചെയ്യാതിരിക്കാനുള്ള അനേകം തടസ്സവാദങ്ങള്‍ താനേയുണ്ടാവും