മധുര മീനാക്ഷി അമ്പലം , മധുര


തമിഴ് നാട്ടിലെ മധുരയില്‍ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പാര്‍വതീദേവിയെ മീനാക്ഷിയായും, തന്‍ പതി ഭഗവാന്‍ ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തില്‍ 14 ഗോപുരങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തില്‍ ആകെ 33000ഓളം ശില്പങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. ഏപ്രില്‍മെയ് മാസങ്ങളില്‍ നടത്തുന്ന ‘തിരു കല്യാണമാണ്’ ഇവിടുത്തെ പ്രധാന ഉത്സവം. ഐതിഹ്യം ഹൈന്ദവ ദേവതയായ പാര്‍വതിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവള്‍ എന്നാണ് ഈ പേരിനര്‍ഥം. പാര്‍വതി ദേവിക്ക് പരമശിവനേക്കാള്‍ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം. പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്‌നിയില്‍ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങള്‍ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദര്‍ശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേള്‍ക്കുകയുണ്ടായി. പുത്രീഭാഗ്യത്താല്‍ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോള്‍ കൈലാസത്തില്‍ വെച്ച് തടാതകി ശിവനെ കാണാന്‍ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താന്‍ ശിവന്റെ പത്‌നിയാകേണ്ടവളാണെന്നും, ദേവി പാര്‍വതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മധുരയില്‍ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടര്‍ന്ന് മീനാക്ഷിസുന്ദരേശ(ശിവന്‍) വിവാഹവും രാജാവ് നിശ്ചയിച്ചു. ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷിസുന്ദരേശ്വര വിവാഹം. സര്‍വ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാര്‍ വര്‍ഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷിസുന്ദരേശ്വര രൂപത്തില്‍ ക്ഷേത്രത്തില്‍ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തില്‍ വര്‍ഷംതോറും തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം എന്ന പേരില്‍ ആഘോഷിക്കുന്നു. മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങള്‍. കൂടാതെ നാലുദിക്കിനേയും ദര്‍ശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്‌നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഗോപുരങ്ങള്‍ ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റര്‍).1559ലാണ് ഈ ഗോപുരം പണീതീര്‍ത്തത്. ക്ഷേത്രഗോപുരങ്ങളില്‍ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. മഹാവര്‍മ്മന്‍ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീര്‍ത്തത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിര്‍മ്മിതികളാണ്. കല്ലില്‍ തീര്‍ത്ത അനവധി വിഗ്രഹങ്ങള്‍കൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു. ആയിരംകാല്‍മണ്ഡപം ആയിരംകാല്‍ മണ്ഡപത്തിന്റെ ചെറിയൊരു ഭാഗം അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാല്‍ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ(തൂണുകള്‍) ഇവിടെയുള്ളൂ. 1569ലാണ് ഇത് നിര്‍മിക്കപ്പെട്ടത്.

തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

ക്ഷേത്രത്തിനുള്ളിൽ ബലി കർമ്മങ്ങൾ നടക്കുന്നതും കേരളത്തിലെ ഏക പരശുരാമ ക്ഷേത്രവുമാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്. ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം ഒരു പക്ഷെ ഇതായിരിക്കും.ചതുര്‍ബാഹുവായ പരശുരാമ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാവിഷ്ണുവിന്‍റെ ചിഹ്നങ്ങളായ ശംഖ്, ചക്രം, ഗദ എന്നിവയും താമരയ്ക്ക് പകരം മഴുവുമാണ് പരശുരാമ പ്രതിഷ്ഠയുടെ കൈകളില്‍ കാണുക.ഒരു കര്‍ക്കിടക വാവിന് തിരുവല്ലത്ത് എത്തിയ ശങ്കരചാര്യ സ്വാമികള്‍ ആറ്റിന്‍ കരയില്‍ വന്ന് ബലിയിട്ടു. പിന്നെ ആറ്റുമണല്‍ മുങ്ങിയെടുത്ത് പരശുരാമ വിഗ്രഹം ഉണ്ടാക്കി. അതാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന്‍ മഹാവിഷ്ണുവിന്‍റെ അവതാരമാണ്.പിതൃസങ്കല്‍പ്പം ശൈവമോ വൈഷ്ണവമോ ആകാമെങ്കിലും വിഷ്ണു സങ്കല്‍പ്പത്തിനാണ് പ്രാധാന്യം.അമ്മയ്ക്ക് പുനര്‍ജന്മം കൊടുത്ത വ്യക്തിയുമാണ്. അതുകൊണ്ട് ആത്മാവിനു ശാന്തി നേടിക്കൊടുക്കാന്‍ പരശുരാമ പാദങ്ങളില്‍ ബലിയര്‍പ്പിക്കണം എന്നാണ് വിശ്വാസം.മറ്റൊരു പ്രത്യേകത ഈ ക്ഷേത്രത്തില്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാര്‍ സംഗമിക്കുന്നു എന്നതാണ്.തിരുവല്ലം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ബലിയിടുന്നതിന് ഒരു പ്രാധാന്യം ഉണ്ട്. ഒരു വര്‍ഷം മുഴുവന്‍ ബലിയിടുന്ന ഫലം കര്‍ക്കിടക വാവിന് ബലിയിടുന്നത് മൂലം ലഭ്യമാവും എന്നതുകൊണ്ടാണിത്.

വടക്കുന്നാഥക്ഷേത്രം

തൃശ്ശൂർ നഗരത്തിലുള്ള വിസ്തൃതമായ, ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. ക്ഷേത്രം 20 ഏക്കർ വിസ്താരത്തിൽ തൃശൂർ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു. നാലുദിക്കുകളിലായി നാലു മഹാഗോപുരങ്ങൾ ഉണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണിത്.
വടക്കുംനാഥക്ഷേത്ര നിർമ്മാണം പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.മുമ്പിൽ വലിയ നമസ്കാരമണ്ഡപങ്ങളുള്ള വലിയ വട്ട ശ്രീകോവിലിലാൺ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാൺ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് (പരമശിവൻ, ശങ്കരനാരായണൻ, ശ്രീരാമൻ) ഉള്ളത്. ശിവന്റെ പിറകിൽ കിഴക്കോട്ട് ദർശനമായി പാർവ്വതിയുമുണ്ട്. അതുമൂലം അനഭിമുഖമായ ഈ പ്രതിഷ്ഠകൽ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ കാണപ്പെടുന്നു.പിന്നെ ഗണപതിയും.ശിവൻ രൗദ്രഭാവത്തിലാണ് ഇവിടെ വാഴുന്നത്. അത് കുറയ്ക്കാനായി പടിഞ്ഞാറേച്ചിറ എന്നപേരിൽ ഭഗവാന്റെ രൗദ്രത കുറയ്ക്കാനായി ഒരു വലിയ ചിറ ഭഗവാന്റെ ദർശനവശമായ പടിഞ്ഞാറുഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്. ഇതും പോരാതെ വന്നപ്പോഴാണ് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനെ പ്രതിഷ്ഠിച്ചത്. ശൈവവൈഷ്ണവശക്തികൽ കൂടിച്ചേർന്ന് ശങ്കരനാരായണനുമുണ്ടായി.വട്ട ശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി ജ്യോതിർലിംഗമായി ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം.നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണേങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ഠം സംഭവിക്കുമെന്നു് കരുതുന്നു.
ഉപദേവതകളായി ചുറ്റമ്പലത്തിനു പുറത്ത് വേട്ടേക്കരൻ, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), പരശുരാമൻ, അയ്യപ്പൻ, നാഗദേവതകൾ, ശിവഭൂതഗണങ്ങളായ‍ നന്തികേശ്വരൻ,ഋഷഭൻ,സിംഹോദരൻ എന്നിവരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖചക്രങ്ങളുമുണ്ട്.വടക്കുകിഴക്കുഭാഗത്തായി അർജുനന്റെ വിൽക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടിൽ സ്ഥിതിചെയ്യുന്നു.ക്ഷേത്രത്തിനുപുറത്തായി പടിഞ്ഞാറ് ഭാഗത്ത് നടുവിലാൽ ഗണപതിപ്രതിഷ്ഠയുണ്ട്,n തെക്കുഭാഗത്തായി മണികണ്ഠനാലിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പിതാവായ മഹാദേവന് അഭിമുഖമായാണ് ഇരുവരും വാഴുന്നത്.
ക്ഷേത്രത്തിൻറെ പ്രദക്ഷിണവഴിയുടെ വടക്കുഭാഗത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. കേരളത്തിലെ ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്. വടക്കുംനാഥന്റെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം.
പരമശിവനും അർജുനനും തമ്മിൽ നടന്ന യുദ്ധത്തിൽ ശിവനുണ്ടായ ആഘാതത്തിൻ ധന്വന്തരമൂർത്തി വിധിച്ച ചികിത്സയാണ് നെയ്യഭിഷേകമെന്ന് ഐതിഹ്യമുണ്ട്.ഇവയെ കൂടാതെ ഗണപതിക്ക് ഒറ്റപ്പം നിവേദിക്കൽ, അയ്യപ്പന് പുഷ്പാഭിഷേകം എന്നിവയും വഴിപാടുകളിൽ വരും. കതിനവെടി മറ്റൊരു വഴിപാടാണ്.ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു.ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. ലോക പ്രസിദ്ധമായ തൃശൂർ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽനിന്നു ദേവിദേവന്മാർ എഴുന്നള്ളിയെത്തും. തൃശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്.
തൊഴേണ്ട രീതികൾ
ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. പടിഞ്ഞാറേ ഗോപുരത്തിനുപുറത്ത് കിഴക്കോട്ട് ദർശനമായാണ് ശ്രീമൂലസ്ഥാനം. ഇവിടെയാണ് പരശുരാമൻ ശിവപ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അതിനാൽ ആ പേരുവന്നു, ഇവിടെ ദിവസവും വിളക്കുവയ്ക്കാറുണ്ട്. എന്നിട്ട് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് കൂത്തമ്പലത്തിനടുത്ത് കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് പ്രദക്ഷിണമായി വടക്കേ നടയിലെത്തിയശേഷം അവിടെയുള്ള ഒരു ചെറിയ കോവിലിൽ കാണപ്പെടുന്ന ശിവഭൃത്യനായ ഋഷഭനെ തൊഴുക. ഋഷഭൻ സദാ ധ്യാനനിമഗ്നനാണ്.ഋഷഭൻ നഗ്നനുമാണെന്നാണ് സങ്കൽപ്പം. അതിനാൽ നമ്മുടെ വസ്ത്രത്തിൽ നിന്നും ഒരു നൂലെടുത്തുവച്ച്, കൈകൊട്ടി ഉണർത്തിയശേഷം മാത്രമേ വന്ദിക്കാവൂ.
തുടർന്ന് വടക്കുവശത്തുള്ള ഓവിനരികിലൂടെ വടക്കുന്നാഥനുമുന്നിലെത്തുക. വടക്കുന്നാഥനെ ദർശിച്ചശേഷം പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ കാണപ്പെടുന്ന അനന്തപത്മനാഭനെയും ശിവന്റെ വാഹനമായ നന്തികേശ്വരനെയും വന്ദിക്കുക. തുടർന്ന് വീണ്ടും നാലമ്പലത്തിനകത്തുകടന്ന് വടക്കുന്നാഥനെ വന്ദിച്ചശേഷം കിഴക്കേ നടയിൽ പ്രതിഷ്ഠിച്ചിട്ടുള്ള പാർവതിയെയും തെക്കുപടിഞ്ഞാറുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതിയെയും വന്ദിക്കുക. പിന്നീട് ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുമുണ്ട്. പിന്നെയും പലരീതിയിലും വന്ദനം നടത്തേണ്ടതുണ്ട്.
നാലമ്പലത്തിനുപുറത്തുകടന്നാൾ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി വാഴുന്ന പരശുരാമനെയാണ് ആദ്യം വന്ദിക്കേണ്ടത്. പിന്നീട് വടക്കുന്നാഥനുപിന്നിൽ പടിഞ്ഞാട്ട് ദർശനമായി വാഴുന്ന ശിവഭൃത്യനായ സിംഹോദരനെ വന്ദിക്കുക. സിംഹത്തിന്റേതുപോലുള്ള വയറോടുകൂടിയവൻ എന്നാണ് സിംഹോദരൻ എന്ന വാക്കിന്റെ അർത്ഥം. ഈ പ്രതിഷ്ഠയ്ക്കുപിന്നിൽ ഒരു ഐതിഹ്യമുണ്ട്.
സിംഹോദരൻ പെട്ടെന്ന് ശിവപുരത്തെ (ഇന്നത്തെ തൃശ്ശൂർ തന്നെ!) ഋഷഭാദ്രിയിലേക്ക് പോയ വിവരമറിഞ്ഞ് ശിവനും പാർവതിയും അവിടേക്ക് പുറപ്പെട്ടു. വഴിയരികിൽ അവർ വിശ്രമിച്ച സ്ഥലത്താണ് ഇന്ന് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഋഷഭാദ്രിയിലെത്തിയപ്പോഴേക്കും അവിടെ സിംഹോദരൻ ഉറച്ചുകഴിഞ്ഞിരുന്നു. ഒടുവിൽ ശിവപാർവതിമാരും അവിടെ ഉറച്ചു.
ഇവിടെനിന്നും ഒരല്പം വടക്കുപടിഞ്ഞാറുമാറി നാലമ്പലച്ചുവരിൽ ഒരു വലിയ ദ്വാരമുണ്ട്. ഇതിലൂടെ വടക്കുന്നാഥനെ ദർശിച്ചശേഷം വടക്കുകിഴക്കോട്ട് തിരിഞ്ഞുനിന്ന് ക്ഷേത്രേശനെ കാശീവിശ്വനാഥനായി സങ്കല്പിച്ചുകൊണ്ട് തൊഴുക. അവിടെത്തന്നെ തെക്കുകിഴക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് ചിദംബരനാഥനായ നടരാജമൂർത്തിയെയും വന്ദിക്കുക. പിന്നീട് തെക്കുപടിഞ്ഞാറുഭാഗത്തെത്തിയാൽ ഒരു ആൽത്തറയിൽ കയറിനിന്ന് കൂടൽമാണിക്യസ്വാമിയെയും കൊടുങ്ങല്ലൂരമ്മയെയും ഊരകത്തമ്മയെയും വന്ദിക്കുക. അവിടെത്തന്നെ വടക്കോട്ട് തിരിഞ്ഞുനിന്ന് മുഖ്യപ്രതിഷ്ഠകളെ വന്ദിക്കുക. ഇതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ മഹാഭാരതകർത്താവായ വേദവ്യാസനെ തൊഴുത് ‘ഓം ഹരിശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം എഴുതുക.ശ്രീ അയ്യപ്പനേയും സങ്കൽപ്പ ഹനുമാനേയും തൊഴണം. പിന്നീട് തെക്കുപടിഞ്ഞാറേമൂലയിലാണ്, മൃതസഞ്ജീവനിത്തറ. രാമരാവണയുദ്ധത്തിനിടയിൽ രാവണപുത്രനായ ഇന്ദ്രജിത്തിൽനിന്നും പ്രഹരമേറ്റുവാങ്ങിയ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനിയുമായി ഹനുമാൻ ഹിമാലയത്തിൽനിന്നും ലങ്കയിലേക്കുപോകുന്ന വഴിയിൽ മലയുടെ ഒരുഭാഗം ഇവിടെ അടർന്നുവീണുവെന്നും അങ്ങനെയാണ് ഇതുണ്ടായതെന്നും പറയപ്പെടുന്നു. അതിനാൽ ഇവിടെ ഹനുമാനെ സങ്കല്പിച്ച് വിളക്കുവെപ്പുണ്ട്. ഇവിടത്തെ പുല്ല് പറിച്ച് തലയിൽതൊട്ടാൽ ഒരുവർഷത്തേക്ക് തൊടുന്നയാളുടെ ബന്ധുക്കളാരും മരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
അയ്യപ്പനെയും സങ്കല്പഹനുമാനെയും വന്ദിച്ചശേഷം ഇതിനും തെക്കുപടിഞ്ഞാറ് കാണപ്പെടുന്ന വേട്ടയ്ക്കൊരുമകനെ വന്ദിക്കുക. വേട്ടേക്കരൻ എന്നും ഇതിനെ പറയാറുണ്ട്. കിരാതമൂർത്തിയായ പരമശിവനാണെന്നും അതല്ല അയ്യപ്പനാണെന്നും അതുമല്ല ശിവപുത്രനാണെന്നും വേട്ടയ്ക്കൊരുമകനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്തിരുന്നാലും ശിവലിംഗം പോലെയാണ് ഈ നടയിലെ വിഗ്രഹം. കിഴക്കോട്ടാണ് ദർശനം.
2005 വരെ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുവശത്ത് തെക്കോട്ട് ദർശനമായാണ് വേട്ടയ്ക്കൊരുമകനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ ആ സ്ഥാനം ശരിയല്ലെന്ന് 2005-ലെ ദേവപ്രശ്നത്തിൽ പറഞ്ഞിരുന്നു. അതുമൂലമാണ് പുതിയ ശ്രീകോവിൽ പണിതത്. ഇന്ന് അവിടെവച്ചാണ് ക്ഷേത്രത്തിലെ നിവേദ്യവസ്തുക്കളായ അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യപ്പെടുന്നത്.
ഇതിന് വടക്കുവശത്ത് നാഗദേവതകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലി നടത്താറുണ്ട്. ഇതിന് വടക്കുകിഴക്കുഭാഗത്ത് മഹാവിഷ്ണുവിന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ രൂപങ്ങൾ കാണാം. രണ്ടുസ്ഥലങ്ങളിലും വന്ദിച്ചശേഷം ശങ്കരാചാര്യരെ വന്ദിക്കുക. അദ്ദേഹം ഇവിടെവച്ചാണ് സമാധിയായതെന്ന് പറയപ്പെടുന്നു. ആ സ്ഥാനത്താണ് പ്രതിഷ്ഠ.
ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാൽ ദർശനം പൂർണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു.
ക്ഷേത്രവിശേഷം's photo.

സഹസ്രലിംഗ ക്ഷേത്രം, കാളഹസ്‌തി

സിര്‍സിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു പ്രധാന ആകര്‍ഷണമാണ് സഹസ്രലിംഗ. ആയിരം ശിവലിംഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. വനമധ്യത്തിലെ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ നിമജ്ജനം ചെയ്തിരിക്കുന്ന സ്ഥലമാണ് സഹസ്രലിംഗ.
സിര്‍സിയില്‍ നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാല്‍മല നദിക്കരയിലെ സഹസ്രലിംഗയിലെത്താം. മഹാശിവരാത്രി പോലുള്ള ആഘോഷവേളകളില്‍ മാത്രമാണ് ഇവിടെ വലിയ തോതില്‍ ഭക്തജനത്തിരക്കുണ്ടാകുക. ഉത്സവക്കാലത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്. ശൈവഭക്തര്‍ വര്‍ഷത്തിലെ എല്ലാക്കാലത്തും ഇവിടെ ആരാധനക്കായി എത്തുന്നു.

ശിവവാഹനമായ നന്ദികേശന്റെ പ്രതിമകളും ഇവിടെ കാണാം. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വേണ്ടിയല്ലാതെ ഇത്രയും ശിവലിംഗങ്ങള്‍ ഒന്നിച്ചുകാണാനായി ഇവിടെയെത്തുന്നവരുടെ എണ്ണവും കുറവല്ല. ഒരു കാടിന്‌ നടുവിലായാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പ്രഢമനോഹരമായ ഒരു കുന്ന്‌ ക്ഷേത്രത്തിന്‌ പശ്ചാത്തലമൊരുക്കുന്നു.ക്ഷേത്രത്തിന്‌ ചുറ്റുമുള്ള സ്ഥലങ്ങള്‍ സഞ്ചാരികളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്‌. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ശിവലിംഗത്തില്‍ ആയിരം ലിംഗങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്‌. ഇതില്‍ നിന്നാണ്‌ ക്ഷേത്രത്തിന്‌ സഹസ്രലിംഗ ക്ഷേത്രം എന്ന പേര്‌ ലഭിച്ചത്‌. ഈ ജന്മത്തിലെ പാപങ്ങളും മുജ്ജന്മപാപങ്ങളും കഴുകി കളയാന്‍ സഹസ്രലിംഗ ക്ഷേത്ര ദര്‍ശനത്തിലൂടെ കഴിയുമെന്നാണ്‌ വിശ്വാസം.

ക്ഷേത്രവിശേഷം's photo.

മംഗളാദേവിക്ഷേത്രം,ഇടുക്കി

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതീഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു.കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതീഹ്യം.മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിസ്വാസ യോഗ്യമായ അറിവുകളൊന്നുമില്ല. രാജക്കന്മാരുടെ പടയോട്ട സമയത്ത് ( ഉദാ:-ടിപ്പു) നശിപ്പിച്ചതാണെന്നു കരുതാൻ വയ്യ. ഭൂകമ്പം ഒരു കാരണമായിട്ടുണ്ടാകം. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്.നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു.

ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക.സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്.മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ് ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് – തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.

കൊട്ടിയൂര്‍ക്ഷേത്രം , കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂര്‍ ക്ഷേത്രം. ആദ്യകാലത്തുണ്ടായിരുന്ന ആചാരങ്ങള്‍ അണുവിടപോലും മാറ്റാതെ തുടര്‍ന്നുവരുന്ന ഒരപൂര്‍വ്വക്ഷേത്രമാണ്‌ കൊട്ടിയൂര്‍ ക്ഷേത്രം. കൊട്ടിയൂരില്‍ രണ്ടുക്ഷേത്രങ്ങള്‍ – ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ക്ഷേത്രത്തിലേക്ക്‌ കയറുമ്പോള്‍ ഇടതുവശത്ത്‌ ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍. പഴക്കമുള്ള ശ്രീകോവിലിന്‌ നാലുകെട്ടിന്റെ പകിട്ട്‌. പ്രധാനമൂര്‍ത്തി-ശിവ-പാര്‍വ്വതി-സതീദേവിയായ അമ്മ-കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. സ്വയംഭൂവായ മഹാദേവന്‍ അക്കരെ കൊട്ടിയൂരുള്ള മണിത്തറയിലാണ്‌. ദേവി അമ്മത്തറയിലും. ഉപദേവന്‍ ദക്ഷിണാമൂര്‍ത്തി. മൂന്നുനേരം പൂജ.
കൊട്ടിയൂരമ്പലം സ്ഥിതിചെയ്യുന്നിടത്താണ്‌ ദക്ഷയാഗം നടന്നതെന്ന്‌ ഐതിഹ്യം. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ മകളായ സതീദേവിയെയും മരുമകനായ മഹേശ്വരനേയും ദക്ഷന്‍ ക്ഷണിച്ചിരുന്നില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും യാഗത്തിനെത്തിയ ദേവിയെ ദക്ഷന്‍ അപമാനിച്ചു. അതില്‍ മനംനൊന്ത ദേവി യാഗാഗ്നിയില്‍ ചാടി ദേഹം വെടിഞ്ഞു. അവിടം അമ്മ മറഞ്ഞ തറയായും അറിയപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ മഹാദേവന്‍ കോപാകുലനായി. തന്റെ ജട പറിച്ചെറിഞ്ഞ്‌ നിലത്തടിച്ചു. അപ്പോള്‍ വീരഭദ്രന്‍ ജന്മം പൂണ്ടു. വീരഭദ്രന്റെ കൈകൊണ്ട്‌ യാഗശാല തകര്‍ക്കുകയും ദക്ഷന്റെ ശിരസ്സ്‌ അറുത്തെടുത്ത്‌ അഗ്നിയില്‍ ഹോമിക്കുകയും ചെയ്തു. വീരഭദ്രന്‍ അറിയിച്ചതും പ്രകാരം ത്രിമൂര്‍ത്തികള്‍ കൊട്ടിയൂരെത്തി. അവരുടെ സംഗമം കൊണ്ട്‌ അവിടെ പവിത്രമായി. അവരുടെ അഭ്യര്‍ത്ഥനയുടെ ഫലമായി യാഗം മുഴുമിപ്പിക്കാന്‍ മഹാദേവന്‍ അനുവദിച്ചു. മാത്രമല്ല പരമശിവന്‍ അമ്മാറത്തറയ്ക്കരികെ സ്വയംഭൂവായി. അത്‌ ഇന്നും മണിത്തറയായി അറിയപ്പെടുന്നു.
അക്കരെ കൊട്ടിയൂരില്‍ മൂലസ്ഥാനം. അവിടെ പോകണമെന്നുണ്ടെങ്കില്‍ വെള്ളത്തില്‍ ചവിട്ടാതെ കഴിയില്ല. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന വാവാലിപ്പുഴ, ഒരു കാലത്ത്‌ രുധിരാഞ്ചിറയായി അറിയപ്പെട്ടിരുന്നുവെന്നും ദക്ഷപ്രജാപതിയുടെ തലയറുത്ത്‌ ചോരപ്പുഴയായി ഒഴുകിയപ്പോള്‍ രുധിരാഞ്ചിറയെന്ന്‌ അറിയപ്പെടുകയായിരുന്നുവെന്നും പിന്നീട്‌ അത്‌ തിരുവാഞ്ചിറയായി അറിയപ്പെട്ടുവെന്നുമാണ്‌ പഴമ. മേടമാസത്തില്‍ വിശാഖം നാളിലാണ്‌ കൊട്ടിയൂരില്‍ വൈശാഖോത്സവം ആരംഭിക്കുന്നത്‌. ഇക്കരെ കൊട്ടിയൂരില്‍ പുറക്കുഴം എന്നൊരു ചടങ്ങുണ്ട്‌. പ്രധാനകര്‍മ്മങ്ങളെല്ലാം നടത്തേണ്ട ദിവസങ്ങള്‍ അപ്പോള്‍ നിശ്ചയിക്കുകയാണ്‌ പതിവ്‌. നെല്ലും അരിയും അവിലും അളന്നുമാറ്റും. ആയില്യാര്‍ക്കാവില്‍ പൂജനടക്കും. തൊട്ടടുത്തുവരുന്ന മകം ഉള്‍പ്പെടെ ഈ രണ്ടു ദിവസവും നിശ്ചിതസമയത്തുമാത്രമേ ആയില്യാര്‍ക്കാവില്‍ ആര്‍ക്കും പ്രവേശനമുള്ളൂ. ശിവഭൂതങ്ങളെ ഇവിടെ നിര്‍ത്തിയിട്ടാണ്‌ സതീദേവി പോയതെന്ന വിശ്വാസമാണ്‌ ഇതിന്‌ പിന്നില്‍. ഇതിനുശേഷം നടത്തുന്ന അപ്പട നേദ്യം കഴിക്കുന്നവരില്‍ കൈപ്പുരസം തോന്നുന്നവര്‍ കൊട്ടിയൂരില്‍ നടത്തിയ ശുദ്ധകര്‍മ്മങ്ങള്‍ അടുത്ത തലമുറയില്‍പ്പെട്ടവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കണമെന്ന സൂചനയാണ്‌ ഭഗവാന്‍ ഇതിലൂടെ നല്‍കുന്നതെന്ന വിശ്വാസം.
അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. അവിടമാകട്ടെ നിറഞ്ഞു നില്‍ക്കുകയാണ്‌ ഭഗവത്‌ ചൈതന്യം. ഇവിടത്തെ ദര്‍ശനകാലത്ത്‌ ലക്ഷക്കണക്കിന്‌ ഭക്തര്‍ എത്തിച്ചേരും. ഉറക്കലരിച്ചോറ്‌ പ്രസാദം. ഈ പ്രസാദം തയ്യാറാക്കുന്നതിന്‌ അഞ്ച്‌ ലോഡ്‌ വിറകെങ്കിലും കത്തിക്കേണ്ടിവരും. അതിന്റെ ചാരം ആരും വാരാറില്ല. അതും ഭക്തകരുടെ കൈകളില്‍ പ്രസാദമായി എത്തുന്നുവെന്നും രാജരാജേശ്വരക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ഭസ്മം ഇതാണെന്നും വിശ്വാസം. ആയിരംകുടം അഭിഷേകത്തോടെ ആ വര്‍ഷത്തെ പൂജകള്‍ സമാപിക്കും. ലോകമുള്ള കാലത്തോളം ഇവിടെ വൈശാഖോത്സവം നടക്കുമെന്ന പരശുരാമന്റെ വാക്കുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുക തന്നെ ചെയ്യും.
ക്ഷേത്രവിശേഷം's photo.

ശ്രീരംഗനാഥ ക്ഷേത്രം

തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം.ഏഴുമതിലുകൾ ചേർന്ന ഈ വിഷ്ണുക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്.ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്.നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.അനന്തശയന രൂപത്തിലുള്ള വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് മാലിക് കാഫിർ പറ്റയോട്ടത്തിൽ വിഗ്രഹം ദെൽഹിയിലേക്ക് കടത്തി.

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം. തിരുച്ചിറപ്പള്ളിക്ക് അടുത്ത് ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രമാണ് ഇത്. കൂറ്റൻ ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു. ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്. അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.
ക്ഷേത്രവിശേഷം's photo.

വൈക്കം മഹാദേവക്ഷേത്രം , കോട്ടയം

കോട്ടയം ജില്ലയിലെ വൈക്കത്ത് സ്ഥിതിചെയ്യുന്ന മഹാക്ഷേത്രങ്ങളിലൊന്ന്.ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തേപ്പറ്റിയും ക്ഷേത്രൈതീഹ്യത്തേപ്പറ്റിയും….
പ്രധാന മൂര്‍ത്തി ശിവന്‍. സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് .
ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണ്.
ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍

കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവത: കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി. എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍.64 അടി ഉയരമുള്ള സ്വര്‍ന്നക്കൊടിമരം.കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍. വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങണ് ഘട്ടിയം ചൊല്ലല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുമ്പോള്‍ ഭവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്. 12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ. ഈ ശിവക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്.രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്.
മുപ്പരുമടക്കിവാഴും വൈക്കത്തു
പെരും തൃക്കോവിലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം.
എന്ന് രാമപുരത്ത് വാരിയര്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.
ക്ഷേത്രവിശേഷം's photo.

കൂടൽ മാണിക്യം ഭരത സ്വാമി ക്ഷേത്രം , തൃശ്ശൂർ

ഭരതന്റെ ‍പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌. മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു.
വയറുവേദന മാറുന്നതിനു വഴുതനങ്ങ നിവേദ്യവും, സർവ്വ ഉദരരോഗ ശമനത്തിനു മുക്കുടി നിവേദ്യവും,ശ്വാസകോശ രോഗ ശമനത്തിനു മീനൂട്ടും , വിശേഷാവസരങ്ങളില് മഴ തടസം സൃഷ്ടിയ്ക്കാതിരിയ്ക്കാനും അഭിഷ്ടസിദ്ധിയ്ക്കുമായി താമരമാല വഴിപാടും നടത്തപ്പെടുന്നത് ഭാരതത്തിലെ ഒരേയൊരു ഭരത ക്ഷേത്രമായ കൂടൽ മാണിക്യ ക്ഷേത്രത്തിലാണ്.അയ്യായിരത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സംസ്കാരിക കേന്ദ്രമായ
ഇരിഞ്ഞാലക്കുടയിലാണ്. വിഷ്ണുവിന്റെ അവതാരവും , ശ്രീരാമ സഹോദരനുമായ ഭരതനെ ഇവിടെ തന്റെ നാലു തൃക്കൈകളില് ഇടതുഭാഗത്ത് മുകളില് ചക്രവും താഴെ ശംഖും വലതുഭാഗത്ത് മുകളില് ഗദയും താഴെ അക്ഷമാലയും ധരിച്ച് മനസു മുഴുവൻ ശ്രീരാമചന്ദ്രനിൽ സമർപ്പിച്ച് തപസനുഷ്ടിയ്ക്കുന്ന ഭാവത്തില് ഒരാൾ പൊക്കത്തിലുള്ള വിഗ്രത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ഒരൊറ്റ ചിന്തയും ഒരാരാധനമൂർത്തിയും മതിയെന്നു ഭരതന് കരുതിയതിനാലാവാം ഈ ക്ഷേത്രത്തില് ഉപദേവത ക്ഷേത്രങ്ങൾ ഒന്നുമില്ലാത്തത്.കൂടാതെ ഈ ക്ഷേത്രത്തില് വച്ച് മറ്റൊരു ദേവനെയോ , ദേവിയെയോ ഭക്തർ അരാധിയ്ക്കുന്നത് അപ്രിയമാണ് ഇവിടത്തെ ദേവന് അതിനുദാഹരണമാണ് പത്തേക്കറോളം വരുന്ന അതിവിശാലമായ ഈ ക്ഷേത്ര മൈതാനത്തില് ഇന്നുവരെ ഒരു തുളസിച്ചെടി പോലും മുളച്ചിട്ടില്ല എന്ന അത്ഭുതകരമായ കാരൃം .ക്ഷേത്രത്തിനകത്ത് തുളസിചെടി കണ്ടാൽ ഭക്തർ ആരാധനയോടെ കാണുമെന്ന് അറിയുന്നതിനാലാവാം അദ്ദേഹമതു മുളയിലെ
നുള്ളിയത്.കൂടാതെ ഈ ക്ഷേത്രത്തിലെ തീർത്ഥത്തകുളത്തിനുമുണ്ട് പ്രത്യേകത എന്തെന്നാല് ഇവിടത്തെ കുളത്തില് ഗംഗ,യമുന,സരസ്വതി തുടങ്ങിയ നദികളുടെ സാന്നിധ്യമുണ്ടെന്നു കരുതപ്പെടുന്നു . ഈ കുളത്തിലെ വെള്ളമാണ് അഭിഷേകത്തിനും മറ്റു പൂജാ
ആവശ്യങ്ങൾക്കും എടുക്കുന്നത്. ഇതിലെ മത്സ്യങ്ങൾ ഓരോരോ ദേവന്മാരുടെയും അവതാരങ്ങളാണെന്ന് പറയപ്പെടുന്നു. അതിനാല് മീനൊഴികെ പാമ്പ് , തവള,തുടങ്ങിയ മറ്റു ജലജീവികളൊന്നിനെയും ഇതുവരെ ഈ ക്ഷേത്രകുളത്തില് കണ്ടെത്തിയിട്ടില്ല എന്നതും ഒരു വിസ്മയകരമായ കാര്യമാണ്. സമുദ്രത്തില് നിന്നു ലഭിച്ചതായി പറയപ്പെടുന്ന ഇവിടത്തെ വിഗ്രഹം ജലപ്രവാഹമുള്ള’ഇരു ചാലുകൾക്ക് ഇടയില് ഒരു മണൽ തിട്ടയിൽ ക്ഷേത്രം നിർമ്മിച്ചാണ് പ്രതിഷ്ഠ നടത്തിയത്. പുനപ്രതിഷ്ഠയ്ക്കു ശേഷം ഈ വിഗ്രഹത്തില് ഒരു ദിവ്യ ജ്യോതിസ് കാണപ്പെട്ടു . മാണിക്യപ്രഭ പോലെ തോന്നിയതു കാരണം അന്നത്തെ ക്ഷേത്ര ഭരണകർത്താക്കള്ക്ക് അത് യഥാത്ഥ
മാണിക്യമാണോ എന്നറിയണമെന്നു തോന്നി. അതിനായി ഒരു യഥാർത്ഥ മാണിക്യം കൊണ്ടു വന്ന് ഒത്തുനോക്കാൻ തീരുമാനമാനവുമായി. അങ്ങനെ കായംകുളം രാജാവിന്റെ പക്കല് നിന്നും ഒരു യഥാത്ഥ മാണിക്യം കൊണ്ടുവന്നു.ഈ ക്ഷേത്രത്തിലെ പൂജാരി ഈ രണ്ടു പ്രകാശങ്ങളും തമ്മില് ഒത്തുനോക്കാനായി മാണിക്യം വിഗ്രഹത്തോട് ചേർത്തുവച്ചയുടനെ ആ മാണിക്യം അലിഞ്ഞ് ഭരതവിഗ്രഹത്തില്‍ ലയിച്ചു ചേർന്നു.അങ്ങനെ മാണിക്യം വിഗ്രഹത്തോട് കൂടെ ലയിച്ചതിനാലാണ് ഈ
ക്ഷേത്രത്തിനു കൂടൽ മാണിക്യം എന്ന പേര് ലഭിച്ചതെന്നും , ഇരുചാലുകള്ക്കും ഇടയില് പ്രതിഷ്ഠ നടത്തിയതിനാല് ഈ സ്ഥലത്തിനു “ഇരുചാല്ക്കിട’എന്ന പേരു ലഭിച്ചെന്നും ഇതാണ് കാലക്രമേണ “ഇരിഞ്ഞാലക്കുടയായി മാറിയതെന്നും പറയപ്പെടുന്നു.കൂടാതെ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുള്ളതിനാൽ ഈ ക്ഷേത്രം”സംഗമേശ്വര ക്ഷേത്രം’ എന്നും അറിയപ്പെടുന്നു . ഈ ക്ഷേത്രത്തിൽ തൃശ്ശൂർ പൂരത്തിനു മുന്നോടിയായി പൂരം നടത്തിപ്പുകാരായ പാറമേക്കാവ് , തിരുവമ്പാടി ദേവസ്വക്കാർ ഈ ക്ഷേത്രത്തിലെത്തി താമരമാല വഴിപാടു നടത്തുന്നതിനാലാണ് പൂരത്തിനു മഴപെയ്യാത്തത് എന്നും പറയപ്പെടുന്നു .
ഓം ശ്രീ സംഗമേശായ നമ:
ക്ഷേത്രവിശേഷം's photo.