ക്ഷേത്രദർശനം

     *ക്ഷേത്രദർശനം*
      🍃🍃🍃🍃🍃🍃🍃
ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ശരീരവും മനസ്സും ശുദ്ധമാക്കി വേണം ക്ഷേത്രദർശനം നടത്തേണ്ടത്.
*1*. കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം ചെയ്യുക.
*2*. ചെരുപ്പ്, തൊപ്പി, തലക്കെട്ട്, ഷർട്ട്, കൈലി, ലുങ്കി, പാൻ്റ്സ് ഇവ ധരിച്ചുകൊണ്ടും, കുട, വിശറി ഇവ പിടിച്ചുകൊണ്ടും, എണ്ണ, തൈലം മുതലായവ ശിരസ്സിൽ തേച്ചുകൊണ്ടും ക്ഷേത്രദർശനം പാടില്ല.
*3*. തലേ ദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ട് ദർശനം പാടില്ല.
*4*. പുരുഷന്മാർ മാറു മറയ്ക്കാതെയും, സ്ത്രീകൾ മുഖവും ശിരസ്സും മറയ്ക്കാതെയും ദർശനം നടത്തണം.
*5*. പുകവലി, ചൂതുകളി ഇവ ദേവസന്നിധിയിൽ അരുത്.
*6*. നഖം, മുടി, രക്തം, തുപ്പൽ തുടങ്ങിയവ ക്ഷേത്രത്തിൽ വീഴുവാൻ ഇടയാകരുത്.
*7*. സ്ത്രീകൾ ആർത്തവം തുടങ്ങി ഏഴു ദിവസത്തിനു ശേഷമേ ദർശനം നടത്താൻ പാടുളളൂ. ശിവ ക്ഷേത്രത്തിൽ പത്ത് ദിവസം കഴിയ ണം.
*8*. മരിച്ച പുലയിൽ 16 ദിവസവും, ജനിച്ച പുലയിൽ 11 ദിവസവും കഴിഞ്ഞേ ദർശനം പാടുളളൂ.
*9*. പ്രസവാനന്തരം കുഞ്ഞിൻ്റെ ചോറൂണിനോ അതിനു ശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്രദർശനം നടത്താവൂ.
*10*. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്രദർശനം നടത്തുക.
*11*. ഉറങ്ങുക, ചിരിക്കുക, കരയുക, നാട്ടുവർത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലോ ദേഹത്തോ തുടയ്ക്കുക ഇവ അരുത്.
*12*. അനാവശ്യ സ്ഥലങ്ങളിൽ കർപ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തിൽ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക, കുര്യാലകളിലും, വിഗ്രഹങ്ങളിലും തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണ്.
*13*. സ്ത്രീകൾ മുടിയഴിച്ചിട്ട് ക്ഷേത്രദർശനം നടത്തുവാൻ പാടില്ല.
*14*. ക്ഷേത്രത്തിൽ സമർപ്പിക്കുന്ന എണ്ണ , നെയ്യ്, പൂക്കൾ തുടങ്ങിയവ ശുദ്ധമായിരിക്കണം. മണത്തു നോക്കിയതിനു ശേഷം ക്ഷേത്രത്തിൽ സമർപ്പിക്കരുത്.
*15*. വെറും കൈയ്യോടെ ക്ഷേത്രദർശനം നടത്തരുത്.
*16*. അതാതു ക്ഷേത്രങ്ങളിലെ പൂജാക്രമം അറിയാമെങ്കിൽ അവ അനുസരിച്ചു വേണം ദേവ ദർശനം നടത്തേണ്ടത്.
☘☘☘☘☘☘☘☘☘