ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി

ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി . നമ്മൾ പലരും കേട്ടിട്ടുള്ള ഒരു കഥയാണ് അത്. എന്നാൽ ആ കഥക്ക് അപ്പുറം ഗുരുവായൂരിന്റെ രഹസ്യത്തിലേക്ക് ആരും ചികഞ്ഞു നോക്കിയിട്ടുണ്ടാകില്ല . ഗുരുവും വായുവും എന്നല്ല ഗുരുവായ വായുവിന്റെ ഊര് എന്നാകുന്നു ശരിക്കും. എന്താണീ ഗുരുവായ വായു ? വായു ആരുടെ എങ്കിലും ഗുരു ആണെന്നല്ല അർത്ഥം . ലഘു എന്ന വാക്കിന്റെ വിപരീത പദമാണ് ഗുരു . അതായത് ലഘുവല്ലാത്ത വായു അഥവാ കൊടുങ്കാറ്റ് . കൊടുങ്കാറ്റിന്റെ ഊര് . അതാണ്. ഗുരുവായൂരിന്റെ രഹസ്യം. ഈയിടെ Australian Space Research Fondation (ASAREF) ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് കൊച്ചി തുറമുഖത്തിന് അൽപ്പം വടക്കായി സ്ഥിരമായി കൊടുങ്കാറ്റ് സംജാതമാകാൻ തക്ക വിധം ഒരു പ്രത്യേക ഇടനാഴി ഉള്ളതായി കണ്ടെത്തിയിരുന്നു . അതായത് ആ ഭാഗത്തുകൂടെ സ്ഥിരം കൊടുങ്കാറ്റ് അടിച്ചുകൊണ്ടിരിക്കും . ആ കൊടുങ്കാറ്റ് അതിനു തെക്കുള്ളവരെ ബാക്കി ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തും വിധം ശക്തയുള്ളതും . എന്നാൽ ഇത്രയധികം അപകട സാദ്ധ്യതയുണ്ടായിട്ടും എന്ത്കൊണ്ട് അവ്വിധം സംഭവിക്കുന്നില്ല എന്നത് ആസ്ട്രേലിയൻ ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തി. ഗുരുവായൂരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മാഗ്നറ്റിക് പവർ സ്റ്റോണിൽ നിന്നുള്ള ശക്തി കൊടുങ്കാറ്റിനെ ഉൾക്കടലിൽ നിന്ന് തന്നെ വഴി തിരിച്ചു വിട്ടുന്നതായും അവർ കണ്ടെത്തി. എന്താണ് ആ ആസ്‌ട്രേലിയൻ ശാസ്ത്രജ്ഞരെ അത്ഭുതപരതന്ത്രരാക്കിയ ആ മാഗ്നറ്റിക് പവർ സ്റ്റോൺ ? അതെ നമ്മുടെ ഗുരുവായൂരിലെ പ്രതിഷ്ഠ തന്നെ. ഹരേ ഗുരുവായൂരപ്പാ . നമ്മുടെ ശരീരം പഞ്ച ഭൂതാത്മകമാണ് . പഞ്ച ഭൂതങ്ങളിൽ വായുവിന് നിർണ്ണായക സ്ഥാനം ഉണ്ട്. ഗുരുവായൂരിൽ ദർശനം നടത്തുമ്പോൾ നമ്മുടെ ശരീരത്തിൽ പഞ്ച ഭൂതാത്മകമായ വായുവിന്റെ ബലം വർദ്ധിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ഉണ്ട്. ഇത് വായിക്കുന്ന ഏവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ . ഹരേ ഗുരുവായൂരപ്പാ.