ദാക്ഷായണി(സതി)

ദാക്ഷായണി(സതി)
🌼🌼🌼🌼🌸🔯🌸🌼🌼🌼🌼
ഹൈന്ദവപുരാണങ്ങളിലെ ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്.

ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു. സതി എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.

ക്രോധത്താൽ ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.

ശിവന്റെ ശക്തി ദുർഗ്ഗാ ദേവി (ആദി പരാശക്തിയുടെ അവതാരം) ആണ് .ദക്ഷന്റെ തപസ്സിൽ സംപ്രീത ആയ ദുർഗ്ഗാ ദേവി ദക്ഷ പുത്രി ആയി ദാക്ഷായണി(സതി) ഭാവത്തിൽ ദക്ഷന്റെയും പ്രസൂതിയുടെയും മകളായി ജനിച്ചു. ദക്ഷ യാഗത്തിൽ അപമാനിതയായതിൽ മനം നൊന്തു സതി (അർത്ഥം = സ്വാതിക ഭാവം ഉള്ളവൾ ) തന്റെ യോഗ വിദ്യ കൊണ്ടു ഉണ്ടാക്കിയ അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. പിന്നീട് ദുർഗ്ഗ ഹിമവാന്റെയും മേനാവതിയുടെയും മകളായി പാർവ്വതി(അർത്ഥം = പർവ്വത പുത്രി , പ്രകൃതി ) എന്ന പേരിൽ അവതാരം എടുത്തു .