നമസ്കാരം

     
       *നമസ്കാരം*
       🍃🍃🍃🍃🍃🍃
   മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി, കണ്ണ്, കാൽമുട്ടുകൾ, കാലടികൾ ഈ 8 അംഗങ്ങൾ ചേർത്തുളള നമസ്കാരമാണ് ദേവ പ്രീതിക്കായി ചെയ്യുന്ന സാഷ്ഠാംഗ നമസ്കാരം. നമ്മൾ നമസ്കരിച്ച് കിടക്കുമ്പോൾ കാലടികൾ, രണ്ട് കാൽമുട്ടുകൾ, മാറ്, നെറ്റി എന്നീ 4 സ്ഥാനങ്ങൾ മാത്രമേ നിലത്ത് മുട്ടാവൂ. അങ്ങനെ കിടന്നു കൊണ്ട് കൈകൾ തലയ്ക്കു മീതെ എടുത്ത് നീട്ടി തൊഴണം. മന്ത്രം ജപിക്കുകയും, മനസ്സു കൊണ്ട് ധ്യാനിക്കുകയും വേണം. അപ്പോഴേ ഒരു നമസ്കാരം പൂർത്തിയാകുകയുളളൂ.
    സ്ത്രീകൾ സാഷ്ടാംഗ നമസ്കാരവും ശയന പ്രദക്ഷിണവും നടത്താൻ വിധിയില്ല. സ്ത്രീയുടെ മാറിടം ഭൂമിയിൽ സ്പർശിക്കുന്നത് ദോഷമായതു കൊണ്ടാണ് ഇത് വിലക്കിയിരിക്കുന്നത്. ഇരുന്ന് കുമ്പാട്ടു കൊണ്ടുളള പഞ്ചാംഗ നമസ്കാരമാണ് സ്ത്രീകൾ ചെയ്യേണ്ടത്. ഈ നമസ്കാരരീതി ഗർഭപാത്രത്തിൻ്റെ സുസ്ഥിരതയ്ക്കും അതിൻ്റെ ആരോഗ്യത്തിനും ഗുണകരമാണെന്ന് ആയുർവ്വേദം അനുശാസിക്കുന്നു.
🏵🏵🏵🏵🏵🏵🏵🏵🏵