നിറപറ

       
മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്.

ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്.

നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു.

ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു.

തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു.

വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം.

നിറപറ ഗുണങ്ങള്‍

1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കുടുംബഐശ്വര്യം, യശസ്സ്

2. ദേവസന്നിധിയില്‍ അവില്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
ദാരിദ്ര്യ ശമനം

3. ദേവസന്നിധിയില്‍ മലര്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
രോഗശാന്തി

4. ദേവസന്നിധിയില്‍ ശര്‍ക്കരപറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
ശത്രു ദോഷം നീങ്ങും.

5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കാര്യതടസ്സം നീങ്ങും.

6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
മാനസിക ദുരിതങ്ങള്‍ നീങ്ങും.

7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
മംഗല്യഭാഗ്യം

9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
രാഹുദോഷം നീങ്ങും, ശാശ്വത സുഖം.

10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
     
ധനസമൃദ്ധി.                      
[8:23 PM, 12/20/2016] +91 94477 74901: മഹാഭാരതം വനപർവത്തിൽ ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് .. പാണ്ഡവരുടെ വനവാസകാലം… യുധിഷ്ഠിരനോട് യക്ഷൻ ചോദ്യക്കുന്നത്. 🌷

👉🏻സൂര്യൻ ഏതിൽ ഊന്നി നിൽക്കുന്നു?
💬 സത്യത്തിൽ

👉🏻ദുഷ്ടന്റെ രീതിയെന്ത്? –
💬 അഭയം തേടിയെത്തുന്നവരെ തിരസ്കരിക്കൽ

👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? –
💬 അമ്മ

👉🏻ആകാശത്തെക്കാൾ ഉയർന്നത്‌ –
💬 അച്ഛൻ

👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? –
💬 മനസ്സ്

👉🏻പുല്ലിനെക്കാളെറെയുള്ളത്? -💬 ചിന്തകൾ

👉🏻ഹ്യദയമില്ലാത്തത്? –
💬 കല്ല്

👉🏻മരണമടുത്തയാളുടെ മിത്രം? 💬 ദാനം

👉🏻സുഖത്തിന് ആശ്രയം? –
💬 ശീലം

👉🏻ശ്രേഷ്ഠമായ സ്വത്ത്? –
💬 അറിവ്

👉🏻ഏറ്റവും വലിയ ലാഭം? –
💬 ആരോഗ്യം

👉🏻ഏറ്റവും വലിയ സുഖം? –
💬 സന്തുഷ്ടി

👉🏻പരമമായ ധർമ്മം? –
💬 ആരെയും ഉപദ്രവിക്കാതിരിക്കൽ

👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? –
💬 മനസ്സിനെ

👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? –
💬 ക്രോധത്തെ

👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? –
💬 അതിമോഹത്തെ.

👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? –
💬 അഹങ്കാരത്തെ

👉🏻അജ്ഞതയെന്നാൽ? –
💬  കടമകൾ അറിയാത്തത്

👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?
💬 അജ്ഞാനം

👉🏻നിത്യനരകം ആർക്കാണു കിട്ടുക? –
💬 കൊടുക്കാമെന്നു പറഞ്ഞു ദരിദ്രനെ വെറും കൈയോടെ അയക്കുന്നവന്..