പതഞ്ജലി

പതഞ്ജലി
ആരായിരുന്നു ഈ പതഞ്ജലി? പതഞ്ജലിയും ചിദംബരത്തെ നടരാജവിഗ്രഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
പതഞ്ജലി എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്നത് ഭാരതത്തിലെ ഒരു ഉത്പന്നത്തെക്കുറിച്ചാണ്.
ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ് പതഞ്ജലി.
പതഞ്ജലി മഹർഷിയും ചിദംബര ക്ഷേത്രവും
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു പ്രപഞ്ചം രൂപം കൊണ്ട കാലം മുതൽ തുടരുന്നതാണ് ശിവഭഗവാന്റെ ആനന്ദ താണ്ഡവം. ഓം എന്ന പ്രണവത്തിന്റെ പ്രതിരൂപമായി നിതാന്ത നടനം ചെയ്യുന്ന നടരാജഭഗവാനാണ് ചിദംബരത്തെ മൂർത്തി. സൃഷ്ടി, സ്ഥിതി സംഹാരം, തിരോഭാവം, അനുഗ്രഹം–ഈ അഞ്ചു കർമങ്ങളും ഭഗവാന്റെ തിരുനടനത്തിലൂടെ തിരുനടനത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സങ്കൽപം. തൃക്കരത്തിലെ ഉടുക്ക് പ്രപഞ്ചോൽപ്പത്തിയെയും പ്രപഞ്ചോൽപ്പത്തിയെയും അഭയം നൽകുന്ന തൃക്കരം സ്ഥിതിയെയും മറ്റൊരു കരത്തിലെ അഗ്നി സംഹാരത്തെയും അസുരനു മേൽ വച്ചിട്ടുളള കാലൽ തിരോ ഭാവത്തെയും തൂക്കിയിട്ടിരിക്കുന്ന കാൽ മുക്തിയെയും സൂചി പ്പിക്കുന്നു ഇടതു തൃക്കരം തൂക്കിയിട്ടിരിക്കുന്ന കാലിനെ ചൂണ്ടിക്കാണിക്കുന്നു .
സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്ജലി മഹർഷിയാണ്. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന് യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്ക്കരിച്ച പ്രതിഭയാണ് പതഞ്ജലി. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്ജലിയാണ്. ഉപനിഷത്തുകളിലും അഥർവവേദത്തിലും `യോഗ’യെപ്പറ്റി പരാമർശമുണ്ട്. പതഞ്ജലിയുടെ അഭിപ്രായത്തിൽ, ശരീരത്തിലെ നാഡികളെയും `നാഡീ’കേന്ദ്രങ്ങളായ `ചക്ര’ങ്ങളെയും ഉദ്ദീപിപ്പിച്ചാൽ, മറഞ്ഞിരിക്കുന്ന ഊർജ്ജമായ `കുണ്ഡലിനി’യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന് പ്രകൃത്യാതീത ശക്തിയാർജ്ജിക്കാം എന്ന് പതഞ്ജലി വാദിച്ചു. അദ്ദേഹം രൂപംനൽകിയ 195 യോഗസൂത്രങ്ങൾ പിൽക്കാലത്ത് ‘പതഞ്ജലിയോഗ’യെന്ന പേരിൽ പ്രശസ്തമായി
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.