പേടി വരുമ്പോൾ

*പേടി വരുമ്പോൾ*
🌻🌻🌻🌻🌻🌻
*അർജുനൻ  ഫൽഗുനൻ പാർത്ഥൻ വിജയനും* *വിശ്രുതമായവൻ പിന്നെ കിരീടിയും,ശ്വേതാശ്വനെന്നും ധനഞ്ജയൻ* *ജിഷ്ണുവും ഭീതിഹരൻ സവ്യസാജി ബീഭത്സവും*
*പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ*
*നിത്യാഭയങ്ങളകന്നുപോം നിശ്ചയം.*

പൂർവ്വജന്മത്തിൽ കൃഷ്ണാർജുനന്മാർ ഏകോദരസഹോദരങ്ങളായിരുന്നു.

നരനാനാരായണമഹർഷിമാർ. നരമഹർഷി അർജുനനായും നാരായണമഹർഷി ശ്രീകൃഷ്ണനായും ജന്മമെടുത്തു.കുരുക്ഷേത്രയുദ്ധത്തിൽ ശ്രീകൃഷ്ണൻ പാർത്ഥന്റെ സാരഥിയായി.

ഇനി ഈ പത്തുനാമങ്ങൾ അർജുനന്റെതാണെന്നും അവയുടെ അർത്ഥവും ചുരുക്കിപറയാം.
*അർജ്ജുനൻ:*

അർജ്ജുനത്തിനർത്ഥം വെളുത്ത നിറം,അർജുനവ്രിക്ഷത്തെപോലെ അതുല്യവും ദുർലഭവുമായ നിറമുള്ളവൻ.

*ഫൻഗുനൻ:*

ഫാൽഗുനമാസത്തിൽ ഫൽഗുനി നക്ഷത്രത്തിൽ(ഉത്രം)ജനിച്ചതിനാൽ ഫൽഗുനൻ.

*പാർത്ഥൻ:*

മാതാവ് കുന്തിക്ക് പൃഥ എന്നും പേരുണ്ട് ,പൃഥയുടെ പുത്രൻ പാർത്ഥൻ.

*വിജയൻ:*

യുദ്ധത്തിൽ അവസാനം വരേയുദ്ധം ചെയ്യും ജയിക്കാതെ മടങ്ങാറില്ല.

*കിരീടി:*

ദേവലോകത്തുചെന്ന് അസുരന്മാരുമായുള്ള യുദ്ധം ജയിച്ചപ്പോൾ ഭംഗിയുള്ള ഒരുകിരീടംഅർജ്ജുനനെ ദേവേന്ദ്രൻ ചൂടിച്ചു.അന്നുമുതൽ കിരീടിയായി.

*ശ്വേതാശ്വൻ:*

യുദ്ധത്തിനുള്ളതേരിൽ സ്വർണ്ണക്കോപ്പുള്ള വെളുത്ത കുതിരകളെ പൂട്ടുന്നതുകൊണ്ട് ശ്വേതാശ്വൻ(ശ്വേതവാഹനൻ എന്നും പറയും.

*ധനഞ്ജയൻ:*

യുധിഷ്ടിരന്റെ രാജസുയയാഗത്തിനുവേണ്ടി ധാരാളം ധനം ശേഖരിച്ചതിനാൽ ധനഞ്ജയൻ.(ധനത്തിൽ ആ ഗ്രഹമില്ലാത്തതിനാലും)

*ജിഷ്ണു:*

എപ്പോഴും വികാരങ്ങളെ നിയന്ത്രിക്കും,കോപിച്ചാൽ ഭയങ്കരനാകും.

*സവ്യസാചി:*

ഗാണ്ഡീവത്തിൽ ഒരേസമയം രണ്ടുകൈകൊണ്ടും ഒരുപോലെ അസ്തൃം പ്രയോഗിക്കുവാൻ കഴിവുള്ളവൻ.

*ബീഭത്സ:*

യുദ്ധത്തിൽ ബീഭത്സകർമങ്ങൾ ചെയ്യില്ല.
ഉത്തരന് അർജുനന്റെ                                       പത്ത ്നാമങ്ങൾ പറഞ്ഞുകൊടുത്തത് നമ്മൾ പേടി വരുമ്പോൾ ഇന്നും ചൊല്ലുന്നു.