മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം .

 കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ “വാസുകിയെന്നും” “അനന്തനെന്നും” അറിയപ്പെടുന്ന നാഗരാജാക്കന്മാർക്കുള്ള ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ
ഹരിപ്പാട് സ്ഥിതിചെയുന്ന
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം .
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

ശിവ സർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ വാസുകിയും, സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ വൈഷ്ണവ സർപ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ അനന്തൻ കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിൽ മഹാഗണപതി,
ദുർഗ്ഗാദേവി , ഭദ്രകാളി, പരമശിവൻ ,
ധർമശാസ്താവ് എന്നീ ഉപദേവതകളുണ്ട്. നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. “വലിയമ്മ” എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്റെ “അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ സ്വയം അവതരിച്ചു എന്നാണ് ഐതീഹ്യം. ഈ ക്ഷേത്രത്തിലെത്തി “ഉരുളി കമഴ്ത്തൽ” വഴിപാട് നടത്തി പ്രാർഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് കുട്ടിയുണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിന് വേണ്ടിയും സർപ്പദോഷം, രാഹുദോഷം എന്നിവ മൂലമുള്ള ദുരിതങ്ങൾ മാറുമെന്നുള്ള വിശ്വാസവും ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു………                      
[7:23 AM, 3/29/2017] +91 94477 74901: ഈ പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങൾ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.
ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.

ഉരുളി കമഴ്ത്തൽ….🙏🏽

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി “ഉരുളി കമഴ്ത്തൽ” വഴിപാടു കഴിക്കുന്നു. ദമ്പതികൾ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന് അമ്മയെ ദർശിച്ച് ഭസ്മം വാങ്ങും. ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട് അമ്മ നിലവറയിൽ അനന്തന് മുൻപിൽ കമഴ്ത്തിവെയ്ക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ് ഉരുളി നിവർത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തെ ഭക്തയായ അന്തർജ്ജനത്തിന് മകനായി നാഗരാജാവായ അനന്തൻ ജനിച്ചു എന്നാണ് ഐതീഹ്യം. ജാതി – മത ഭേദമെന്യേ നിരവധി കുട്ടികളില്ലാത്ത ഭക്തർ ഈ വഴിപാടു ഇവിടെ നടത്താറുണ്ട്. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാർ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത്. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിനു വേണ്ടിയും സർപ്പദോഷശാന്തിക്കായും ഭക്തർ ഇവിടെ ദർശനം നടത്താറുണ്ട്.