മാർക്കണ്ഡേയൻ

പണ്ട് മൃകണ്ഡു എന്നൊരു മുനിയുണ്ടായിരുന്ന മഹാശിവ ഭക്തനായ ഇദ്ദേഹത്തിന് വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്തതിയുണ്ടായില്ല. പല വിധത്തിലുള്ള വഴിപാടുകളും നേർച്ചകളും ചെയ്തിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യം ഉണ്ടായില്ല. ഒടുവിൽ ശ്രീ പരമേശ്വരനെ തപസ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.അങ്ങനെ ഒരുപാട് കാലത്തെ തപസ്സിൽ സംപ്രീതനായിത്തീർന്ന ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി ചോദിച്ചു. ഭക്ത നിനക്ക് പുത്രൻ ഉണ്ടാവനാണല്ലോ നീ നമ്മെ തപസ് ചെയ്തത് അതിനാൽ നിന്റെ ആഗ്രഹം സഫലമാകുന്നതാണ്. അങ്ങേയ്ക്ക് പതിനാറ് വയസു വരെ ജീവിച്ചിരിക്കുന്ന ഒരു ഉത്തമ ഗൂണസമ്പന്നനായ പുത്രനെ വേണോ?മറിച്ച് ദീർഘകാലം ജീവിക്കുന്ന ദുരാചാരിയായ ഒരു പുത്രനെ വേണോ ?ഇതിൽ ആരെയാണ് വേണ്ടതെന്ന് അങ്ങേക്ക് തീരുമാനിക്കാം. ഭഗവാന്റെ ചോദ്യം കേട്ട് ഒന്നു പതറിയെങ്കിലും അദ്ദേഹം പറഞ്ഞു ഭഗവാനെ എനിക്ക് പതിനാറ് വയസു വരെ ജീവിക്കുന്ന ഒരു ഉത്തമപുത്രനെ നൽകി അനുഗ്രഹിച്ചാലും. ഭഗവാൻ. മുനി ആവിശ്യപ്പെട്ടവരം നൽകി അവിടെനിന്ന് മറഞ്ഞു. അദ്ദേഹം ആശ്രമത്തിലെത്തി നടന്ന സംഭവങ്ങളെല്ലാം തന്റെ ഭാര്യയോട് പറഞ്ഞു. അങ്ങനെ കുറച്ച് കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ഉത്തമ പുത്രന് ജന്മം നൽകി ജനിച്ചപ്പോൾ തന്നെ അതീവതേജസ്വിയായ ബാലന് മാർക്കണ്ഡേയൻ എന്ന് പേരിട്ടു. മാതാപിതാക്കളുടെ സ്വാത്വിക ഗുണങ്ങൾ പുത്രനിലും വിടരാൻ തുടങ്ങി. കുട്ടിയായിരിക്കുമ്പോൾ തന്നെ അവനിൽ ഭഗവാൻ ശിവശങ്കരനിൽ അടിയുറച്ച ഭക്തിവേരുന്നിയിരുന്നു.നിത്യവും ഭഗവാന് പൂജ നടത്തുക എന്നത് അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വേദശാസ്ത്രങ്ങളിൽ അപാര പാണ്ഡിത്യംനേടി.ഗുരു ജനങ്ങൾക്കെല്ലാം അവന്റെ ബുദ്ധിയിലും പാണ്ഡിത്യത്തിലും വളരെ അഭിമാനം തോന്നി.ജഗത്തിലെ ജീവിതം ഈശ്വരോന്മുഖമാക്കിയാൽ മാത്രമേ അതിന് അർത്ഥമുള്ളുവെന്നും. ഇന്ദ്രിയ സുഖങ്ങൾക്ക് പിന്നാലെ പോക്കുന്നവനും ധനം മോഹിച്ചു പാപങ്ങൾ ച്ചെയ്യുന്നവരും വാസ്തവത്തിൽ അധമജന്മത്തിന്റെ അന്ധകാരത്തിൽ അകപ്പെടുന്നുവെന്നും അദ്ദേഹം ചിന്തിച്ചു. അപൂർവ്വമായി കിട്ടിയ മനുഷ്യ ജന്മത്തെ അമൃതതുല്ല്യമാക്കി മാറ്റാൻ പരംപൊരുളായ ശ്രി കൈലാസനാദന്റെ പാദ കമലങ്ങൾ മനസിൽ പ്രതിഷ്ഠിച്ചും .അദ്ദേഹത്തിന്റെ ശക്തിയേറിയ തിരുനാമങ്ങൾ നാവിൽ കുടിയിരുത്തി ഭഗവാനോടുള്ള പ്രേമം വളർത്തലാണ് ഒരു മനുഷ്യ ജന്മത്തിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് ചെറുപ്പത്തിൽ തന്നെ മാർക്കണ്ഡേയൻ മനസ്സിലാക്കി. തനിക്ക് പതിനാറ് വയസുവരെയാണ് ആയുസ്സ് ഉള്ളു എന്ന് അവനറിയില്ലായിരുന്നു.മാർക്കണ്ഡേയൻ വളരുംതോറും അവന്റെ മാതാപിതാക്കൾക്ക് ദു:ഖം കൂടിവന്നു. അവന്റെ ആയൂസ്സിനുവേണ്ടി പലവിധത്തിലും അവർ ഭഗവാനെ ഭജിച്ചുപോന്നു. എങ്കിലും തങ്ങളുടെ ദു:ഖകരണം പുത്രൻ അറിയാതിരിക്കാൻ വളരെ ശ്രദ്ധിച്ചു. പലപ്പോഴും തന്റെ മകൻ അടുത്തു വരുമ്പോൾ അമ്മയുടെ കണ്ണുനീർ ഒരു നദിപോലെ ഒഴുകുമായിരുന്നു. അതുപോലെ തന്നെതന്നെ കാണുമ്പോഴെല്ലാം അമ്മ വല്ലാതെ കരയുന്നതിന്റെ കാരണം എന്താണന്ന് മാർക്കണ്ഡേയൻ ചിന്തിക്കാതിരുന്നില്ല. അമ്മയുടെ ദു:ഖത്തിന്റെ കാരണം അറിയാൻ അവന്റെ മനസ്സു തുടിച്ചു ഒരു ദിവസം അവൻ മാതാവിനൊട് ചോദിച്ചു. അമ്മേ അമ്മയുടെ വയറ്റിൽ പത്തു മാസം പല വിധത്തിലുള്ള വേദനകളും കഷ്ടപ്പാടുകളും സഹിച്ചു അവസാനം ഒരു മനുഷ്യർക്കും സഹിക്കാൻ പറ്റാത്ത വേദനയോടെ അമ്മയെന്നെ നൊന്തു പ്രസവിച്ചു പ്രസവവേദനയെന്താണന്ന് മനസിലാക്കാൻ പറ്റാത്തവൻ പുത്രനല്ല. വളരെ വേദന അനുഭവിച്ച് എന്നെ പ്രസവിച്ചതിന് എനിക്ക് അമ്മയോടുള്ള കടപ്പാട് ജന്മാന്തരം കൊണ്ട് തീർക്കാൻ കഴിയാത്തതാണ്.പലപ്പോഴും എന്നെ കാണുമ്പോഴെല്ലാം മാറോടണയ്ക്കുകയും കരയുകയും ചെയ്യുന്നതു ഞാൻ കാണാറുണ്ട് അമ്മയെന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് പറയാൻ ദയ ഉണ്ടാവണം .എന്റെ ജന്മത്തിൽ എന്തെങ്കിലും ആപത്തു വരുമെന്നാണോ അമ്മയുടെ മനസ്സിനെ വേദനപ്പെടുത്തുന്നതെങ്കിൽ അത് ബുദ്ധിമോശം കൊണ്ട് സംഭവിക്കുന്നതാണ്. കാരണം പരംപൊരുളും ഭക്തവത്സലനും സർവ്വവ്യാപിയുമായ ശ്രീ മഹാദേവന്റെ ഭക്തനാണ് ഞാൻ കാരുണ്യഭഗവാന്റെ അനുവാദമില്ലാതെ ഒരു ശക്തിക്കും എന്നെ ഒന്നും ചെയ്യാൻ പറ്റില്ല .ലോക നാഥനായ ഭഗവാന്റെ പാദങ്ങളെ സ്മരിക്കുന്നിടത്തോളം കാലം എനിക്ക് ഒന്നും സംഭവിക്കില്ല അതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു .അതു കൊണ്ട് അമ്മയുടെ ദുഃഖത്തിന് കാരണം എന്താണന്ന് പറയണം ഇല്ലങ്കിൽ ഇന്ന് മുതൽ ഇവിടെ നിന്ന് ജലപാനം പോലും കഴിക്കില്ല .ഇത് സത്യംഇനി മകന്റെ മുമ്പിൽ ഒന്നും ഒളിച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ അമ്മ മകനൊട് കാര്യങ്ങൾ പറഞ്ഞു. മകനെ ഒരു മാതൃഹൃദയത്തിന്റെ വേദന നിനക്കറിയില്ല ഒരമ്മക്ക് പുത്രനോടുള്ള ബന്ധം കാലകാലങ്ങളോളം നിലനിൽക്കുന്നതാണ് അമ്മയ്ക്ക് മകനോടുള്ളത് പൊക്കിൾകൊടി ബന്ധമാണ് ബന്ധം ചെറുപ്രായത്തിൽ തന്നെ മാതാവിൽനിന്ന് അകലുമെന്നറിഞ്ഞാൽ എനിക്ക് ദു:ഖിച്ച് കരയുവാനല്ലാതെ എങ്ങനെയാണ് സന്തോഷിക്കാൻ പറ്റുക .മകനെ വർഷങ്ങൾ കാത്തിരുന്നിട്ടും സന്തതിയുണ്ടാകാത്തതിനാൽ നിന്റെ പിതാവ് ഭഗവാനെ തപസ്സിലൂടെ പ്രത്യക്ഷപ്പെടുത്തി. അൽപ്പായുസ്സായ സൽപുത്രൻ വേണോ ദീർഘായുസ്സുള്ള ദുരാചാരിയായ പുത്രൻ വേണോ എന്ന് ഭഗവാൻ ചോദിച്ചപ്പോൾ സൽപുത്രൻ മതിയെന്നാണ് നിന്റെ പിതാവ്ആവിശ്യപ്പെട്ടത് അങ്ങനെയാണ് ഭഗവാന്റെ അനുഗ്രഹം കൊണ്ട് നീ പിറന്നത് പതിനാറ് വയസാണ് നിന്റെ ആയുസ്. എന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.മാതാവിന്റെ ദു:ഖകാരണം അറിഞ്ഞ മർക്കണ്ഡേയൻ പറഞ്ഞു അമ്മേ ദു:ഖം യാതൊന്നിനും പരിഹാരമല്ല സന്തോഷമാണ് ആഗ്രഹങ്ങളെ സഫലമാക്കുന്നത് .അച്ഛനും അമ്മയും പൂജിക്കുന്നത് പോലെ ഞാനും ഭക്തവത്സലന്റെ പാദത്തിൽ അഭയം പ്രാപിച്ചതാണ് അതുകൊണ്ട് അമ്മ ഒന്നുകൊണ്ടും പേടിക്കരുത് ഇന്നു മുതൽ ഞാൻ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതുവരെ ഞാൻ തപസ്സു തുടരും. ഇങ്ങനെ പറഞ്ഞ് മാതാപിതാക്കളുടെ പാദങ്ങളിൽ വീണു നമസ്ക്കരിച്ചു ഒരു സമുദ്രതീരത്തെത്തി അവിടെ മണ്ണു കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി അതിനെ പൂജിക്കാൻ തുടങ്ങി അനേകംനാൾ പൂജ ചെയ്തതിന് ശേഷം ശിവലിംഗത്തിന്റെ മുന്നിലിരുന്ന് കഠിനമായ നിഷ്ടയോടെ തപസ് തുടർന്നു കാലം കടന്നു പോയി മാർക്കണ്ഡയന് പതിനാറ് വയസ്സായി. മരണമുഹൂർത്തം അടുത്തു യമരാജൻന്റെ കല്പനപ്രകാരം യമകിങ്കരന്മാർ മാർക്കണ്ഡയെനെ കൊണ്ട് പോകാനായി അദ്ദേഹത്തിന്റെയടുത്ത് വന്നു.അവർ മാർക്കണ്ഡേയനോട് പറഞ്ഞു.മാർക്കന്ധേയാ നിനക്ക് ഭൂമിയിൽ ജീവിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. യമദേവന്റെ ദൂതന്മാരായ ഞങ്ങളോട് നിന്നെ യമ പുരിയിലെക്ക് കൊണ്ട് പോകാൻ കൽപ്പിച്ചിരിക്കുന്നു കാലം അവസാനിച്ചാൽ ഏതൊരു ജീവിയും ഞങ്ങളുടെ കൽപനയ്ക്ക് വിധേയരായി യമലോകത്തിലെയ്ക്ക് തന്നെ വരണം അതിനാൽ ഞങ്ങൾ നിന്നെ കൊണ്ട് പോകുകയാണ്. ഇവരുടെ വാക്കുകൾ കേട്ടപ്പോൾ മാർക്കണ്ഡേയൻ പറഞ്ഞു. നിങ്ങൾക്ക് ബുദ്ധി നശിച്ചിരിക്കുന്നുവോ.ഭഗവാനെ പൂജിക്കുന്നവരുടെ ജീവൻ എടുക്കാൻ നിങ്ങൾക്ക് അവകാശം ഇല്ലെന്നറിയില്ലേ അവരെ ഉപദ്രവിച്ചാൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും അതുകൊണ്ട് നിങ്ങൾക്ക് തിരിച്ച് പോകുന്നതാണ് നല്ലത്. മാർക്കണ്ഡേയന്റെ വാക്കുകൾ കേട്ട യമ കിങ്കരൻമാർ മടങ്ങിപ്പോയി യമരാജാവിനോട് കാര്യങ്ങൾ പറഞ്ഞു അദ്ദേഹം കോപത്തോടെ പറഞ്ഞു.വെറും കൈയോടെ മടങ്ങിവരുവാനാണോ നിങ്ങളെ അയച്ചത് അവന്റെ കാലാവതി അവസാനിച്ച സ്ഥിയിൽ നിങ്ങൾ മറ്റൊന്നും ചിന്തിക്കാതെ അവനെ കൊണ്ടുവരണ്ടേതായിരുന്നു.എന്തായാലും ശരി നാം തന്നെ നേരിട്ട് പോകാം. പെട്ടെന്ന് തന്നെ യമരാജൻ മാർക്കണ്ഡേയെന്റെ മുന്നിലെത്തി ഇതു കണ്ട മാർക്കണ്ഡേയൻ ഇരു കൈകൾ കൊണ്ട് ശിവലിംഗം മുറുകെ കെട്ടിപിടിച്ചു ഉറക്കെ. ഓം നമശിവായഓം നമശിവായ. ഓം നമശിവായ…. എന്ന പഞ്ചാക്ഷരി മന്ത്രം ജപിച്ച.ഇതു കണ്ട കാലന് ദേഷ്യം വന്നു അദ്ദേഹം മാർക്കണ്ഡേയനോട് പറഞ്ഞു.മരണത്തെ തോൽപ്പിക്കാൻ നീയര് നിന്റെ തന്ത്രമൊന്നും എന്റെയടുത്ത് നടക്കില്ല.. മാർക്കണ്ഡേയൻ അതിന് മറുപടി പറയാതെ ശിവലിംഗം കെട്ടിപിടിച്ചു നാമം ജപിച്ചു കൊണ്ടിരുന്നു…. ഉടൻ തന്നെ യമരാജൻ തന്റെ കൈയ്യിലെ മൃത്യു പാശത്തെ മാർക്കണ്ഡേയന്റെ നേർക്കെറിഞ്ഞു യമൻ എറിഞ്ഞ കുരുക്ക് ശിവലിംഗത്തെയും കൂടികെട്ടി വരിയാൻ തുടങ്ങി.ശിവലിംഗത്തിൽ കെട്ട് മുറുകും തോറും കൈലാസത്തിൽ ഭഗവാന് ശ്വാസം മുട്ടാൻ തുടങ്ങി ഭഗവാന്റെ കണ്ണുകൾ ചുവന്നു പെട്ടെന്ന് തന്നെ ഭഗവാൻ മാർക്കണ്ഡേയൻ കെട്ടിപിടിച്ച ശിവലിംഗത്തിലൂടെ പുറത്ത് വന്നു. തന്നെ കെട്ടിപ്പിടിച്ച് തന്റെ നാമങ്ങൾ ജപിക്കുന്ന ഭക്തനെ കൊല്ലാൻ ശ്രമിക്കുന്ന കാലനെ കണ്ട് ഭഗവാന്റെ കോപം ഇരട്ടിച്ചു ഭഗവാൻ തന്റെ മൂന്നാകണ്ണ് തുറന്നു അതിൽ നിന്ന് വമിച്ച അഗ്നിയിൽ യമദേവൻ കത്തി ചാമ്പലായി പോയി.അന്നു മുതൽ ഭഗവാൻ ശിവന് മൃത്യുജ്ജയൻ. കാലാകാലൻ.എന്നിങ്ങനെ പേരുണ്ടായി ഭഗവാൻ മാർക്കണ്ഡേയനോട് പറഞ്ഞു ഹേ.. ഭക്ത നിന്റെ ഭക്തിയിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.അതുകൊണ്ട് നിനക്കിനി എന്നും പതിനാറ് വയസായിരിക്കും ഇനി ഒരിക്കലും നിനക്ക് മരണം ഉണ്ടാവില്ല .ഇങ്ങനെ പറഞ്ഞനുഗ്രഹിച്ചു ഭഗവാൻ മറഞ്ഞു.ഭഗവാന്റെ ക്രോധാഗ്നിയിൽ ദഹിച്ച് പോയതോടെ ലോകത്ത് ജീവജാലങ്ങൾക്ക് മരണം ഇല്ലാത്ത ഒരു അവസ്ത ഉണ്ടായി പിന്നിട് ഭഗവാന്റെ അനുഗ്രത്തോടെ യമ ദേവൻ വീണ്ടും ജനിച്ചപ്പോൾ പിന്നെ. ഭഗവാനെ സേവിക്കുന്നവരെയും ഭഗവാന്റെ നാമങ്ങൾ നിത്യവും ജപിക്കുന്നവരെയും ഭഗവാന് വേണ്ടി എന്തെങ്കിലും കർമ്മങ്ങൾ ചെയ്യുന്നവരുടെ ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ലെന്ന് തന്റെ ദൂതൻമാരോട് പറഞ്ഞു കൊടുത്തു…. പ്രിയ സുഹൃത്തുക്കളെ.നമ്മൾ ഒരു പാട് കഥകൾ ഇതിനകം ഇവിടെ ഇട്ടിട്ടുണ്ട് പുരാണത്തിൽ ഒരിടത്തും ആരേയും വേദനിപ്പിക്കാൻ പറയുന്നില്ല കഥയിലും വലിയൊരു കാര്യം നമ്മെ പഠിപ്പിക്കുന്നുണ്ട് പത്ത് മാസം സകല വേദനകളും സഹിച്ച് നമ്മളെ പ്രസവിച്ച് നല്ലവണ്ണം വളർത്തിയ അമ്മയോട് ഇന്നത്തെ തലമുറ  എന്താണ് കാണിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ് .ഒരമ്മയ്ക്ക് പത്ത് മക്കളെ നിഷ്പ്രയാസം വളർത്താൻ പറ്റും എന്നാൽ ഒരച്ഛന് ഒരു മകനെ വളർത്താൻ വളരെ കഷ്ടപ്പെടണം. അൽപകാലത്തെക്കുള്ള ജീവിതത്തിൽ എന്തിനാണ് വാശിയും വൈരാഗ്യവും. നിത്യവും ഭഗവാനെ സേവിച്ചുകൊള്ളു….. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.