വഴിപാടുകൾ

       *വഴിപാടുകൾ*
      🍃🍃🍃🍃🍃🍃🍃
ഭക്തർ ക്ഷേത്രത്തിലെ പൂജകളിൽ പൂർണ്ണമായോ, ഭാഗീകമായോ പങ്കാളികൾ ആവുകയാണ് വഴിപാടുകൾ നടത്തുന്നതിലൂടെ ചെയ്യുന്നത്. വെറുതെ പ്രാർത്ഥിക്കുന്നതിൻ്റെ പത്തിരട്ടി ഫലം വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് ലഭിക്കും.
     *പ്രസാദവും തീർത്ഥവും*
🍃🍃🍃🍃🍃🍃🍃🍃
   ദേവ ശരീര സ്പർശം കൊണ്ടും മന്ത്രജപം കൊണ്ടും പരിശുദ്ധമായതും, തുളസീദളങ്ങൾ കിടന്ന് ഔഷധ വീര്യമുളളതുമാണ് തുളസീ തീർത്ഥം. അങ്ങനെയുളള തീർത്ഥം വാങ്ങി ഒന്നോ രണ്ടോ തുളളി സേവിച്ചതിന് ശേഷം ശിരസ്സിൽ തളിയ്ക്കുക. തീർത്ഥം സേവിക്കുമ്പോൾ ചുണ്ടിൽ തട്ടാൻ ഇട വരരുത്. സേവിച്ചതിനു ശേഷമുളള തീർത്ഥത്തിൽ നിന്ന് ഒരു തുളളി പോലും താഴെ വീഴരുത്. ചന്ദനം ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങിയേ അണിയാവൂ. അർച്ചനാപുഷ്പം വാങ്ങി ശിരസ്സിൽ വയ്ക്കുക. ധൂപ ദീപങ്ങൾ ഇരു കൈകളാലും ഏറ്റു വാങ്ങി കണ്ണുകളിൽ ചേർക്കുക.

    *ദേവ ദർശനം*
    🍃🍃🍃🍃🍃🍃
  നമ്മളിലേറെപ്പേരും ക്ഷേത്ര നടയിലെത്തി തൊഴുത് നിൽക്കുമ്പോൾ ഇടത്തോ വലത്തോ ചേർന്ന് ചരിഞ്ഞു നിന്ന് തൊഴണം എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരിക്കാൻ വഴിയില്ല. ദേവ ചൈതന്യം വിഗ്രഹത്തിൽ നിന്ന് നമ്മിലേക്ക് പ്രവഹിക്കുന്നത് സർപ്പാകൃതിയിലാണ്. അതിനാൽ നേരേ നിന്ന് തൊഴുമ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചൈതന്യം വശങ്ങളിൽ നിന്ന് തൊഴുമ്പോൾ ലഭിക്കുന്നു. കൈകൾ കൂപ്പി, ധ്യാനമോ, ശ്ലോകമോ, മൂലമന്ത്രമോ ജപിച്ചുകൊണ്ടു വേണം ഈശ്വരനെ ദർശിക്കേണ്ടത്.
🌻🌻🌻🌻🌻🌻🌻🌻🌻