രക്ഷാ ബന്ധൻ ആഘോഷം

*രക്ഷാ ബന്ധൻ ആഘോഷം*

*ആവണി മാസത്തിലെ അവിട്ടം നാള്‍. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നു.ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം.*

മഹാരാഷ്ട്രയില്‍ ഇത് നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് ആഘോഷിക്കുക. ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.തെക്കേ  ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരില്‍ അഘോഷം നടക്കറുള്ളത്.
*ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്*

വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷ, രാഖി എന്നീ പേരുകളിലും അറിയപ്പെടുന്നു. *ഇന്ദ്രന്‍റെ ഭാര്യ സചി ഈ ദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്‍റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം*

ഉത്തരേന്ത്യയില്‍ പട്ടുനൂലുകൊണ്ടുണ്ടാക്കിയ രക്ഷ കൈയില്‍ കെട്ടുന്പോള്‍ ഏറ്റവും ബലവാനും ഉദാരമതിയുമായ ബലി മഹാരാജാവ് അണിഞ്ഞ ഈ രക്ഷ ഞന്‍ അങ്ങയുടെ കൈയില്‍ കെട്ടുകയാണ്. രക്ഷ ഒരിക്കലും കൈവിടരുതേ ! എന്ന പ്രാര്‍ത്ഥനയോടു കൂടിയാണ് ചെയ്യാറുള്ളത്.

*രക്ഷാബന്ധൻ‘ അഥവാ ‘രാഖി’*
ഹിന്ദുക്കളുടെയിടയിൽ* പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്* *ശ്രാവണമാസത്തിലെ, പൌർണ്ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു*

*സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.*

*രാഖിയുടെ ഐതിഹ്യം*

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടി കൊടുക്കുകയും,ഈ രക്ഷാ സൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു.

സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇതു.

*സഹോദരി രക്ഷാബന്ധൻ ദിവസം മധുര പലഹാരങ്ങളും,രാഖിയും,ദീപവും നിറച്ച് വച്ച താലവുമായി,സഹോദരനെ സമീപിച്ച്,ദീപം ഉഴിഞ്ഞ്,തിലകം ചാർത്തി,ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും  കൈയിൽ വർണ്ണ നൂലുകളാൽ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു*
സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും വചനമെടുക്കുന്നു. ഉപഹാരമായി പണമോ വസ്ത്രമോ സഹോദരിക്ക് നൽകുന്നു.

*അന്യ സ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു*.

രക്ഷാബന്ധൻ വടക്കേ ഇന്ത്യയിൽ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരമായിട്ടുള്ളത്.

ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍. *രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു.* ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.

*രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് വിശ്വാസം.*

എല്ലാ മത വിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു.

*ഇന്ന് ഭാരതമൊട്ടാകെ ദേശീയ ഉത്സവമായി രക്ഷാബന്ധൻ ആഘോഷിച്ചു വരുന്നുവി എസ്സ് മുരാരി തന്ത്രി           വെണ്ടാർ

നാമജപം.

കലിയുഗത്തില്‍ ഈശ്വരസാക്ഷാത്‌കാരം സുസാദ്ധ്യമാക്കുന്ന ഒരനുഷ്‌ഠാനമാണ്‌ നാമജപം. എല്ലാവിധ ഈശ്വരോപാസനമാര്‍ഗ്ഗങ്ങളിലും വച്ച്‌ സരളവും അതേസമയം ശക്‌തവുമായ ചര്യയാണത്‌. വിശ്വാസപൂര്‍വ്വമായ നാമജപത്തിലൂടെ ഭക്‌തിയും ശ്രദ്ധയും താനേ വളര്‍ന്നുവരും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ ബോധപൂര്‍വ്വമോ അല്ലാതെയോ തെറ്റായോ ശരിയായോ എങ്ങനെ ജപിച്ചാലും ജപം ഭക്‌തിയോടും വിശ്വാസത്തോടും കൂടിയായിരുന്നാല്‍ അതിന്‌ ഉദ്ദിഷ്‌ടഫലം ലഭിക്കും. ഈശ്വരനാമത്തിന്റെ ശക്‌തി ആര്‍ക്കും അളക്കുവാനോ നിര്‍വ്വചിക്കുവാനോ സാധ്യമല്ല. അതിന്റെ അത്ഭുതകരമായ ഫലദാനശേഷിയേയും ആര്‍ക്കും അളക്കാനാവില്ല. ഈശ്വരനാമം സകലപാപങ്ങളേയും നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനെ ജപിക്കുന്നവന്‍ അതിദിവ്യമായ അഗ്നിശുദ്ധിയെയാണ്‌ കൈവരിക്കുന്നത്‌. അത്‌ നമ്മിലുള്ള ദുര്‍വാസനകളെയെല്ലാം നശിപ്പിക്കുന്നു. അഗ്നിക്കു ജ്വലനശേഷിയുള്ളതുപോലെ ഈശ്വരനാമത്തിന്‌ അപാരമായ പാപനാശനശക്‌തിയുണ്ട്‌. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്‌ത പാപങ്ങളും നശിച്ച്‌ ശാന്തിയും സമാധാനവും കൈവരുന്നു. നാം നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതദുരിതങ്ങള്‍ക്ക്‌ ശാശ്വതമായ ശാന്തി ആദ്ധ്യാത്മികതയിലൂടെ മാത്രമേ സാധ്യമാവൂ.

ഹിന്ദു, അറിയേണ്ടതും ഓർക്കേണ്ടതും

വേദങ്ങൾ(ശ്രുതി)
——————–
1.ഋഗ്വേദം
2.യജുര്വേദം
3.സാമവേദം
4.അഥര്വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന്
കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
———————————————
——————–
1.കര്മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല്
വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
———————————————
———————-
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി
ആറ് വേദാംഗങ്ങള് ഉണ്ട്,
———————————————
—————————–
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്ക്കും ഉപവേദങ്ങളും ഉണ്ട്,
———————————————
———-
യഥാക്രമം,
1.ആയുര്വ്വേദം
2.ധനുര്വ്വേദം
3.ഗാന്ധര്വ്വവേദം
4.a.ശില്പവേദം,b.അര്ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
———————–
ഏകദേശം2000ത്തോള
ം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്
പറയുന്നു,ഇപ്പോള്108എണ്ണം
ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ
സ്വാമികള് ഭാഷ്യം രചിച്ചിട്ടുള്ള1
0എണ്ണം പ്രധാനപ്പെട്ടതാ
ണ്,അതായത്ദശോപനിഷത്തുക്കള്-
——————————————–
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്ശനങ്ങൾ
———————-
1.സാംഖ്യദര്ശനം-കപിലമുനി,
2.യോഗദര്ശനം-പതഞ്ജലിമഹര്ഷി,
3.ന്യായദര്ശനം-ഗൗതമമുനി,
4.വൈശേഷികദര്ശനം-കണാദമുനി,
5.ഉത്തരമീമാംസദര്ശനം(വേദാന്തദര
്ശനം)-ബാദരായണമഹര്ഷി,
6.പൂര്വ്വമീമാംസദര്ശനം(മീമാംസ
ദര്ശനം)-ജൈമിനിമഹര്ഷി
സ്മൃതി(ധര്മ്മശാസ്ത്രം)
———————–
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ
പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്
———————–
അഷ്ടാദശപുരാണങ്ങൾ
—————————
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്ത്തകപുരാണം
ഇതിഹാസങ്ങൾ
——————-
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്
എന്നും പറയുന്നു.
രാമായണം
————–
രാമായണത്തിന് ഏഴു കാണ്ഡങ്ങള്
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
—————-
മഹാഭാരതത്തിന് 18പര്വ്വങ്ങള്ഉണ്ട്.
1.ആദിപര്വ്വം
2.സഭാപര്വ്വം
3.ആരണ്യപര്വ്വം
4.വിരാടപര്വ്വം
5.ഉദ്യോഗപര്വ്വം
6.ഭീഷ്മപര്വ്വം
7.ദ്രോണപര്വ്വം
8.കർണ്ണപര്വ്വം
9.ശല്യപര്വ്വം
10.സൗപ്തികപര്വ്വം
11.സ്ത്രീപര്വ്വം
12.ശാന്തിപര്വ്വം
13.അനുശാസനപര്വ്വം
14.അശ്വമേധികപര്വ്വം
15.ആശ്രമവാസപര്വ്വം
16.മുസലപര്വ്വം
17.മഹാപ്രസ്ഥാനപര്വ്വം
18.സ്വര്ഗ്ഗാരോഹണപര്വ്വം
ശ്രീമദ് ഭഗവത് ഗീത
—————————–
മഹാഭാരതം ഭീഷ്മപര്വ്വം 25 മുതല് 45
വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത്
ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.
(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ
കാണാറുണ്ട്. പതിമൂന്നാം
അദ്ധ്യായത്തിന്റെ ആരംഭത്തിൽ
അർജുനൻ ഉന്നയിക്കുന്ന ഒരു
ചോദ്യത്തിന്റെ (” പ്രകൃതിം പുരുഷം
ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം
ജ്ഞേയം ച കേശവ ”)രൂപത്തിലുള്ളതും
ഗീതയുടെ ശങ്കരഭാഷ്യത്തിൽ
ഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു
ശ്ലോകം ഒഴിവാക്കുമ്പോഴാണ്
ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്.
അവിടെ അർജുനന്റെ ചോദ്യം
ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം
കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്മ്മയോഗം
4.ജ്ഞാനകര്മ്മസന്ന്യാസയോഗം
5.കര്മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ
കര്മ്മയോഗം,7-12ഭക്തിയോഗം,13-1
8ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
ഭാരത സംസ്കാരത്തില് അഭിമാനം
കൊള്ളുന്ന സുഹൃത്തുക്കളെ ഷെയർ ചെയ്യു???
>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്
ഭാരത സംസ്കാരത്തിന്റ
െ പിന്തുടര്ച്ചകാരന് ആയതില്
അഭിമാനം കൊള്ളുകയും സനാതന ധര്മം
അനുവര്ത്തിക്കുകയും ചെയ്യുന്നവന് ഹിന്ദു.
>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട്
വന്ദിക്കുന്നവന്‍ ഹിന്ദു..
>”ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന
പ്രാര്ഥനയിലൂടെ ലോകത്തിലെ സര്വ്വ
ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവ
ന് ഹിന്ദു..
>അനേകം ദേവതകളെ ആരാധിക്കുമ്പോഴു
ം ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം
ഉള്ളവന് ഹിന്ദു..
>ഈശ്വരന് എന്നത് സര്വ്വ
ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന
ചൈതന്യം ആയിട്ട് അറിയുന്നവന് ഹിന്ദു..
>മതത്തിന്റെ പേരില് ഒരിടത്തും
തളയ്ക്കപെടാതെ പരിപൂര്ണ ജീവിത
സ്വാതന്ത്ര്യം ഉള്ളവന് ഹിന്ദു..
>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴു
ം ഏത് ക്ഷേത്ര ദര്ശനം ശീലമാക്കുമ്പോഴു
ം ഇതെല്ലം സര്വ്വ ശക്തനായ
ജഗധീശ്വരനിലേക്കുള്ള അനേക
മാര്ഗങ്ങളില് ഒന്ന് മാത്രമെന്ന്
അറിയുന്നവന് ഹിന്ദു…
>എന്റെ മതവും എന്റെ ദൈവവും, നിന്റെ
മതത്തിനെയും നിന്റെ ദൈവതിനെയും
കാള് ശ്രെഷ്ട്ടംഎന്നും എന്റെ മാര്ഗം
മാത്രമാണ് ഒരേ ഒരു മാര്ഗം എന്നും
പഠിപ്പിക്കാത്തവന് ഹിന്ദു…
>കൃഷ്ണനെ പോലെ തന്നെ
ക്രിസ്തുവിനെയും നബിയേയും
ഉള്ക്കൊള്ളുവാന് വിശാല മന്സുള്ളവന്
ഹിന്ദു…..
>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്
സമര്പ്പിക്കാന്‍ സര്വ്വദാ സന്നദ്ധന്
ആയവന് ഹിന്ദു…
>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ
പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്
ഹിന്ദു…
>”എനിക്ക് നല്ലത് മാത്രം വരുത്തേണമേ.”
എന്ന് പ്രാര്ത്ഥിക്കാതെ “സുഖവും ദുഖവും
ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി
നല്കേണമേ ” എന്ന് പ്രാര്ത്ഥിക്കുന്നവന്
ഹിന്ദു…
>സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില് തന്നെ
ആണെന്നും അത് സ്വകര്മഫലം
അനുഭവിക്കല് ആണെന്നും അറിയുന്നവന്
ഹിന്ദു…
> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ
മാത്രം ഒതുക്കാന് കഴിയാത്ത,
അനേകായിരം ഋഷി വര്യന്മാരാലും
ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും
അനുഗ്രഹീതമായ സനാതന സംസ്കാരം
കൈമുതല് ആയവന് ഹിന്ദു…
>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും ,
10000 ത്തോളം വ്യാഖ്യാനങ്ങളും , 100000
ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്ഷ
ഭാരത സംസ്കാരത്തിന്റ
െ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു
കൈകുമ്പിളില് ജ്ഞാനം എങ്കിലും
കോരി എടുക്കാന് ശ്രമിചിട്ടുള്ളവന്
ഹിന്ദു…
>സര്വ്വ ചരാചരങ്ങളുടെയും
നിലനില്പ്പിന് ആധാരമായ പ്രകൃതിയെ
ഈശ്വരന് ആയി കണ്ട് സ്നേഹിക്കുകയും
പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും
പരിപാലിക്കുകയും ചെയ്യുന്നവന് ഹിന്ദു..
ഈശ്വര വിശ്വസി ആയി മാത്രം
കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക്
സ്വയം ഉയര്ത്തി, ഈശ്വരനെ
അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം
നേടാന് ശ്രെമിക്കുന്നവന് ഹിന്ദു…
“മാനവ സേവ ആണ് മാധവ സേവ” എന്ന
തത്വത്തില് ഊന്നി ജാതി മത ഭേദമന്യേ
എല്ലാവരെയും സഹായിക്കുമ്പോഴു
ം തിരിച്ചൊന്നും പ്രതീക്ഷിക്കാത്
തവന് ഹിന്ദു…
മാതാവിന്റെയും പിതാവിന്റെയും
ഗുരുവിന്റെയും സ്ഥാനം ഈശ്വരനെക്കള്
മഹത്തരമായി കാണുന്നവന് ഹിന്ദു..
ഇനിയൊരു ജന്മം ഉണ്ടെങ്കില് പരമ
പവിത്രമായ ഭാരത മാതാവിന്റെ
മടിത്തട്ടില് ഒരു പുല്ക്കൊടി
ആയെങ്കിലും പിറക്കാന് കഴിയണമേ
എന്ന് പ്രാര്ത്ഥിക്കുന്നവന് ഹിന്ദു…
ഇപ്രകാരം ഹിന്ദുവിനെ നിര്വചിക്കാന്
ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന്
മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം
ഇവിടെ നിര്ത്തുന്നവന്‍ ഹിന്ദു………….!!!!!!!!!!
!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു…
അല്ലാതെ ഇത്ര മഹത്തരവും
ജ്ഞാനസാഗരവുമായ ഹിന്ദു
സംസ്കാരത്തിനെ അറിയാതെ കേവലം
ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം,
ഒരേ ഒരു ഗ്രന്ഥം എങ്കിലും
വായിച്ചറിയാന് പോലും കൂട്ടാക്കാതെ
അല്ലേല് “മെനക്കെടാന്”” വയ്യാതെ”
ഒറ്റപെട്ട സംഭവങ്ങളെയും
വ്യക്തികളെയും ഉയര്ത്തിപ്പിടിച്ചുകൊ
ണ്ട് , നിരീശ്വരവാദികളുടെയും
രാഷ്ട്രീയകച്ചവടകാരുടെയും
കൂട്ടുപിടിച്ച് യഥാര്ത്ഥ ഹിന്ദുകള്ക്ക്
എതിരെയും അതുവഴി തന്റെ
പൈതൃകത്തിന് എതിരെ തന്നെയും
പൊങ്ങച്ചത്തോട് കൂടി വാള് ഓങ്ങുന്ന
“ഇന്നത്തെ പരിഷ്കൃത ഹിന്ദു” ആകരുതേ
നിങ്ങള്… ..,………
ഓര്ക്കുക….ലോകത്തിലെ മറ്റെല്ലാ
മഹാസംസ്കാരങ്ങളും നശിച്ചു
നാമാവശേഷമായിട്ടും ആര്ഷ ഭാരത
സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്
വഴികാട്ടിയായി , ജ്ഞാനത്തിന്റെ
പ്രകാശം നല്കി ജ്വലിച്ച് നില്ക്കുന്നു – “
ലോകാ സമസ്താ സുഖിനോ ഭവന്തു “എന്ന
മഹത്തായ മനോഭാവം – ഇന്ന് ലോകജനത
വീണ്ടും ഭാരതത്തിന്റെ
ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി
ഉറ്റുനോക്കുന്നു…ഓരോ ഭാരതീയനും
അഭിമാനത്തോടു കൂടി പറയാന്
തുടങ്ങിയിരിക്കുന്നു…..”

ശംഖിനുള്ളില്‍ കടലിരമ്പുമോ?

ശംഖുകള്‍ക്കുള്ളില്‍ കടലിരമ്പുന്ന ശബ്ദം കേള്‍ക്കും എന്നൊരു വിശ്വാസമുണ്ട്‌. ശംഖു ലഭിക്കുന്ന ചന്തയില്‍ നിന്നും അത് വാങ്ങുമ്പോള്‍ തട്ടി ശബ്ദം കേള്‍ക്കുന്നതും ചെവിക്കടുത്ത് പിടിച്ച് കടലിരമ്പം പരിശോധിക്കുന്നതും ഒരു സാധാരണ പതിവുമാത്രം.
എന്നാല്‍ ശബ്ദത്തിന്റെ പ്രധാനഗുണമായ അനുനാദത്തെത്തുടര്‍ന്നാണ് ഇങ്ങനെ ശബ്ദം കേള്‍ക്കുന്നത്. വായുവില്‍ എല്ലാ സമയവും ഇത്തരത്തിലുള്ള കമ്പനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ നമുക്ക് കേള്‍ക്കാന്‍ ആവുന്ന വിധത്തിലുള്ള ഉച്ചത്തിലല്ല ഇവ കേള്‍ക്കുന്നതെന്നതുകൊണ്ടാണ് അവയൊന്നും തന്നെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത്. പക്ഷേ ശംഖ് ചെവിക്കടുത്തായി പിടിച്ച് നോക്കുമ്പോള്‍ വായുവിലുള്ള ശബ്ദങ്ങളില്‍ ചില ആവൃത്തിയിലുള്ളതു മാത്രമേ പ്രതിഫലിക്കുകയുള്ളു. ഏത് ആവൃത്തിയാണ് പ്രതിഫലിക്കുകയെന്നത് അതിനുള്ളിലുള്ള വായുവിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രതിഫലിക്കുന്ന ശബ്ദവും അതേ ആവൃത്തിയിലുള്ള ശബ്ദവും കൂടിചേര്‍ന്നാണ് അനുനാദം ഉണ്ടാകുന്നത്. അനുനാദമുണ്ടാകുന്നതോടെ ശബ്ദത്തിന്റെ തീവ്രത പലമടങ്ങായി വര്‍ദ്ധിക്കുന്നു. അപ്പോഴാണ്‌ നമുക്ക് അത് കേള്‍ക്കാന്‍ സാധിക്കുന്നത്. അങ്ങനെ കേള്‍ക്കുന്നത് കടലിരമ്പുന്നതുപോലെ തോന്നുന്നു എന്ന് മാത്രം.

കുചേലദിനം

ഗുരുകുലത്തില്‍ ഗുരു സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യരായിരുന്നു ബലരാമനും ശ്രീകൃഷ്ണനും. സുദാമാവ് എന്ന പയ്യനും. വിദ്യാഭ്യാസമെല്ലാം കഴിഞ്ഞ് അവര്‍ പിരിഞ്ഞു. ശ്രീകൃഷ്ണന്‍ ദ്വാരകയ്ക്കും സുദാമാവ് അദ്ദേഹത്തിന്റെ വീട്ടിലേക്കും പോയി. ഭക്തിയില്‍ മാത്രം ഊന്നല്‍ കൊടുത്തുള്ള ജീവിതമായിരുന്നു സുദാമാവിന്റേത്. ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ഇത്രയും ഭക്തിയുള്ള ഒരു സാധുവിനെ കാണുക പ്രയാസമാണ്. വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ഭഗവാനില്‍ മാത്രം ഊന്നല്‍. വീട്ടില്‍ ഭാര്യയും മക്കളും വിശപ്പുകൊണ്ട് പൊറുതിമുട്ടുന്നതൊന്നും സുദാമാവ് ശ്രദ്ധിക്കാറില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതായ സുദാമാവിന് അങ്ങനെ കുചേലന്‍ (മോശമായ വസ്ത്രം ധരിക്കുന്നവന്‍) എന്ന പേരും വീണു. ഇന്ന് ഏറ്റവും വലിയ ദുഃഖം ദാരിദ്ര്യദുഃഖമാണ്. അതാണ് ഇന്ന് കുചേലന്റെ അല്ലെങ്കില്‍ സുദാമാവിന്റെ കുടുംബത്തിലുള്ളത്. കുട്ടികള്‍ക്ക് ഒരുനേരം കഞ്ഞി കൊടുക്കാന്‍ പോലും ഭാര്യയായ സാധ്വിയ്ക്ക് കഴിയാറില്ല. കണ്ണുനീരൊഴുക്കുവാനെ സമയമുള്ളൂ. ഇങ്ങനെയിരിക്കെ പട്ടിണി സഹിക്കവയ്യാതായപ്പോള്‍ കുചേല പത്‌നി, കരുണാമൂര്‍ത്തിയായ ദ്വാരകാനാഥനെ ചെന്നു കാണാന്‍ ഭര്‍ത്താവിനോട് ഉപേക്ഷിച്ചു. കാണാന്‍പോയപ്പോള്‍ എന്തെങ്കിലും കാഴ്ചവെക്കണമെന്ന സാമാന്യ മര്യാദയുടെ ഭാഗമായി കുറച്ച് നെല്ല് അവിലാക്കയതാണ് ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞു കൊടുത്തത്. അത് കല്ലും മണ്ണും നിറഞ്ഞതായിരുന്നു. രുഗ്മിണിയോടൊത്ത് സല്ലപിച്ചുകൊണ്ടിരുന്ന ജഗദ്‌നാഥന്‍ ദൂരെനിന്നു തന്നെ തന്റെ സതീര്‍ത്ഥ്യനായ സുദാമാവ് വരുന്നതുകണ്ടപ്പോള്‍ ഓടിച്ചെന്ന് സ്വീകരിച്ചുകൊണ്ടുവന്നു. സ്വര്‍ണത്തട്ടില്‍ കുചേലന്റെ പാദങ്ങള്‍ വെച്ച് രുഗ്മിണി പകര്‍ന്നുകൊടുത്ത സ്വര്‍ണപാത്രത്തിലെ ജലംകൊണ്ട് പാദുകങ്ങളെ കഴുകി ആ തീര്‍ത്ഥജലം സ്വന്തം ശിരസ്സിലും ദേഹത്തും തളിച്ചു. രുഗ്മിണി വീശിക്കൊടുത്തു. തനിക്ക് നല്‍കാന്‍ എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍, ഒരു മലിനവസ്ത്രക്കഷ്ണത്തില്‍ പൊതിഞ്ഞ അവല്‍ ഭഗവാന് എങ്ങനെ കൊടുക്കുമെന്നായിരുന്നു ആ ബ്രാഹ്മണന്റെ ചിന്ത. ഈ സമയം കുട്ടിക്കാലത്ത് നടന്ന പല കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. ഈ സമയം കുചേലന്‍ തന്റെ കക്ഷത്തൊളിപ്പിച്ച കിഴിക്കെട്ട് കണ്ണന്‍ കണ്ടു. ഉടന്‍തന്നെ അത് പിടിച്ചെടുത്ത് ഒരുപിടി അവല്‍ വാരിത്തിന്നു. രണ്ടാമത് വാരാന്‍ തുടങ്ങിയപ്പോള്‍ സാക്ഷാല്‍ ലക്ഷ്മീദേവിയുടെ അവതാരമായ രുഗ്മിണി കൈപിടിച്ച് തടഞ്ഞു. ദേവന്മാര്‍ക്കുകൂടി കിട്ടാഞ്ഞ ഐശ്വര്യവും സായൂജ്യവും ഇപ്പോള്‍തന്നെ ആ കുചേല ബ്രാഹ്ണന് ലഭിച്ചുകഴിഞ്ഞു. ഇനിയും അവന്‍ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കുചേലദാസരായി കഴിയേണ്ടിവരുമെന്ന് ദേവി ഓര്‍മിപ്പിച്ചു. ഇങ്ങനെ പലതും സംസാരിച്ച് രാത്രിയവിടെ കഴിച്ചുകൂട്ടി. പിറ്റേദിവസം രാവിലെ ഭഗവാനോട് യാത്ര പറഞ്ഞ് കുചേലന്‍ വീട്ടിലേക്ക് തിരിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടായിരുന്നു നടത്തം. തന്റെ ദാരിദ്ര്യത്തെപ്പറ്റി പറയാനാണല്ലോ കൃഷ്ണനെ കാണാന്‍ വന്നത്. ഇനി ഭാര്യ ചോദിച്ചാല്‍ എന്താണ് പറയുക എന്ന ചിന്തയുമായി നടന്നു. വീടിന്റെ സ്ഥാനത്തെത്തിയപ്പോള്‍ അവിടെ വീടില്ല. പകരം മനോഹരമായ ഒരു ഹര്‍മ്യത്തിനുമുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് മനസ്സിലായ കുചേലന്‍ തനിക്ക് വഴിതെറ്റിപ്പോയോ എന്ന് ചിന്തിച്ച് നാലുപാടും നോക്കി. അപ്പോഴതാ രത്‌നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ച് ഭാര്യയും മക്കളും ദാസിമാരും വന്ന് കുചേലനെ എതിരേറ്റതു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഇത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ? അന്ധാളിച്ചുനില്‍ക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം എടുത്തു. ഒരുപിടി അവല്‍ നേടിത്തന്ന ഐശ്വര്യങ്ങള്‍ തന്റെ ജീവിതരീതിക്ക് ഒരു മാറ്റവും വരുത്താതെ ഭഗവാന്റെ പാദാരവിന്ദത്തില്‍ അര്‍പ്പിച്ച് ദിനംതോറും കൂടിയ ഭക്തിയോടെ ആ കുചേല ബ്രാഹ്മണന്‍ ബാക്കി ജീവിതം സുഖസൗകര്യത്തോടെ കഴിച്ചുകൂട്ടി. കുചേലന് മുക്തിയും ലഭിച്ചു.

ഹൈന്ദവ ഗ്രന്ഥങ്ങളുടെ വെബ്സൈറ്റ്

ഋഗ്വേദം – മലയാളം അർത്ഥ സഹിതം- https://archive.org/…/RigVeda_with_malayalam_translation_-_…
അഥർവ്വ വേദം – മലയാളം അർത്ഥ സഹിതം- https://archive.org/…/Atharva_Veda_with_Malayalam_Translati…
ഭഗവത് ഗീത- മലയാളം അർത്ഥ സഹിതം- http://www.mediafire.com/…/Bhagavad+Gita+Malayalam+Text+%26…
ഹൈന്ദവ ഗ്രന്ഥങ്ങളുടെ വെബ്സൈറ്റ്- http://www.malayalamebooks.org/
ഹൈന്ദവ ഗ്രന്ഥങ്ങളുടെ വെബ്സൈറ്റ്- http://sreyas.in/download-spiritual-ebooks
See More

ഹിന്ദുവിന്റെ പത്ത്‌ കല്‍പ്പനകള്‍

ക്രൈസ്‌തവജനതയ്‌ക്ക് പത്ത്‌ കല്‍പ്പനകളുണ്ടെന്ന്‌ എല്ലാവര്‍ക്കുമറിയാം. പലരും ചോദിക്കുന്നുണ്ട്‌ ഹിന്ദുക്കള്‍ക്ക്‌ അങ്ങനെ വല്ലതുമുണ്ടോയെന്ന്‌. ഹിന്ദുക്കള്‍ക്കും പത്ത്‌ കല്‍പ്പനകളുണ്ട്‌. ആറു ദര്‍ശനങ്ങളുള്ളതില്‍ ഒരു ദര്‍ശനമാണ്‌ യോഗശാസ്‌ത്രം. അത്‌ എഴുതിയത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌.
ഇരുപത്തിനാലോ, ഇരുപത്തഞ്ചോ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അതില്‍ അഷ്‌ടാംഗ യോഗ ദര്‍ശനമാണുള്ളത്‌. അതായത്‌ എട്ട്‌ ഭാഗങ്ങള്‍. എട്ടെണ്ണമുള്ളതില്‍ ഒന്നാമത്തേത്‌ ‘യമം’, രണ്ടാമത്തേത്‌ ‘നിയമം’, മൂന്നാമത്തേത്‌ ‘ആസനം’, നാലാമത്തേത്‌ ‘പ്രാണായാമം’, അഞ്ചാമത്തേത്‌ ‘പ്രത്യാഹാര’, ആറാമത്തേത്‌ ‘ധ്യാനം’, ഏഴാമത്തേത്‌ ‘ധാരണ’, എട്ടാമത്തേത്‌ ‘സമാധി’.
ആദ്യത്തെ രണ്ടെണ്ണമാണ്‌ യമ നിയമങ്ങള്‍. ജീവിതത്തില്‍ നമ്മള്‍ ഏതു പ്രവൃത്തിമണ്ഡലത്തിലുള്ളവരാണെങ്കിലും ഒരു തണല്‍ മരത്തിന്റെ തണല്‍പോലെ നമുക്ക്‌ ആശ്വാസം നല്‍കുന്നവയാണ്‌ യമ നിയമങ്ങള്‍. യമത്തില്‍ അഞ്ചും നിയമത്തില്‍ അഞ്ചും കാര്യങ്ങളുണ്ട്‌. അതാണ്‌ പത്ത്‌ കല്‍പ്പനകള്‍. അവയാണ്‌ താഴെപ്പറയുന്നത്‌.
1. അഹിംസ:
നിങ്ങളെന്ന മനുഷ്യനില്‍ നിന്ന്‌ മറ്റുള്ളവര്‍ക്ക്‌ വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാവരുത്‌. നമ്മള്‍ വാക്കുകൊണ്ട്‌ പലരേയും വേദനിപ്പിക്കാറുണ്ട്‌. പലരും വേദനിച്ചു എന്നു പറയുമ്പോള്‍ സന്തോഷിക്കാറുമുണ്ട്‌. അല്‌പം കൂടി തനിക്ക്‌ കൃത്യമായിട്ട്‌ പറയാമായിരുന്നുവെന്ന്‌ പറയുന്നവരുമുണ്ട്‌.
ഇംഗ്ലീഷില്‍ രണ്ട്‌ വാക്കുകളുണ്ട്‌. ഒന്ന്‌ സിമ്പതി. രണ്ട്‌ എമ്പതി. സിമ്പതി എന്ന്‌ പറഞ്ഞാല്‍ മറ്റുള്ളവരോട്‌ തോന്നുന്ന ദയ, കാരുണ്യം. എമ്പതിയെന്ന്‌ പറഞ്ഞാല്‍ ഞാന്‍ ആ സ്‌ഥാനത്താണ്‌ ഇരിക്കുന്നതെങ്കില്‍ എനിക്ക്‌ എങ്ങനെ അത്‌ അനുഭവപ്പെടുമെന്ന്‌ സ്വയം ചിന്തിക്കുന്ന അവസ്‌ഥ. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്‌ണപരമാത്മാവ്‌ ഉപദേശിച്ചുകൊടുക്കുന്ന ഏതാണ്ട്‌ 630 ഓളം ശ്ലോകങ്ങളില്‍ അര്‍ജ്‌ജുനന്റെ തൊട്ടടുത്ത്‌ നിങ്ങള്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ ഭഗവത്‌ഗീത കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആ എമ്പതിപോലെ അഹിംസ എന്ന പദത്തിലൂടെ എന്നും ചിന്തിക്കേണ്ടത്‌ മറ്റൊരുവനെ വേദനിപ്പിക്കുമ്പോള്‍ ആ വേദനയിലൂടെ മറ്റുളളവരില്‍ ഉണ്ടാകുന്ന ആഴമൊന്ന്‌ സ്വയം അറിയാന്‍ ശ്രമിക്കുക. അത്‌ അറിയാന്‍ ശ്രമിച്ചാല്‍ ഒരിക്കലും നമുക്ക്‌ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. വേദനിപ്പിക്കണമെന്ന്‌ തോന്നുകയുമില്ല. അങ്ങനെ നമ്മളില്‍ ഒരു ഭര്‍ത്താവ്‌ തീരുമാനിക്കുകയാണ്‌; ഞാന്‍ എന്റെ ഭാര്യയെ വേദനിപ്പിക്കില്ല.
ഭാര്യ തീരുമാനിക്കുകയാണ്‌; ഞാന്‍ എന്റെ ഭര്‍ത്താവിനെ വേദനിപ്പിക്കില്ല. അച്‌ഛനും അമ്മയും തീരുമാനിക്കുകയാണ്‌; പരിധിക്കപ്പുറം മക്കളെ വേദനിപ്പിക്കില്ല. മക്കള്‍ തീരുമാനിക്കുകയാണ്‌; അച്‌ഛനേം, അമ്മയേം വേദനിപ്പിക്കില്ല. അവര്‍ക്ക്‌ വേദനയുണ്ടാക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല. ഇങ്ങനെ എല്ലാവരും ചിന്തിക്കുക. എത്ര എളുപ്പമാണ്‌. വാക്കുകോണ്ടോ, പ്രവൃത്തികൊണ്ടോ വേദനയുളവാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്‌.
2. സത്യം:
വെറുതെ സത്യമെന്ന്‌ കേട്ടാല്‍ സാമാന്യ ജനതയ്‌ക്ക് അര്‍ത്ഥം വ്യക്‌തമാവണമെന്നില്ല. ഏതുകാര്യം പറയുമ്പോഴും ചെയ്യുമ്പോഴും തീരുമാനം എടുക്കുമ്പോഴും സത്യമെന്നത്‌ എന്തെന്ന്‌ മനസ്സിലാക്കണം. 90 ശതമാനം കാര്യങ്ങളിലും നമ്മള്‍ കമെന്റ്‌ പറയുന്നത്‌ ‘സത്യം’ എന്നത്‌ എന്തെന്ന്‌ അറിയാതെയാണ്‌. ഒന്ന്‌ നമ്മള്‍ വീട്ടിനകത്തേക്ക്‌ ഇറങ്ങിനോക്കുക.
മകന്‍ അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ത്‌? മകള്‍ അങ്ങനെ കമെന്റ്‌ പറയാന്‍ കാരണമെന്ത്‌? അച്‌ഛനും അമ്മയും ഒന്ന്‌ ചിന്തിച്ചു നോക്കുക. അതുപോലെ അവര്‍ വഴക്കുപറഞ്ഞു കഴിഞ്ഞാല്‍ മക്കളും ഒന്ന്‌ ചിന്തിക്കുക. സത്യമറിയാന്‍ തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ ഒന്ന്‌ ശ്രമിക്കുക. സത്യാവസ്‌ഥ എന്തെന്ന്‌ അറിയാനുള്ള മാനസികാവസ്‌ഥ ഉണ്ടാവണം.
3. ആസ്‌ഥേയം:
സ്‌ഥേയം- ചൂഷണം ചെയ്യുക. ആസ്‌ഥേയം ചൂഷണം ചെയ്യാതിരിക്കുക. പലപ്പോഴും പലരും മറ്റുള്ളവരുടെ കൈയില്‍ നിന്ന്‌ സമ്പത്ത്‌, മറ്റുള്ളവരുടെ ദ്രവ്യം, മറ്റുള്ളവരുടെ പ്രസിദ്ധി, മറ്റുള്ളവരുടെ പ്രമോഷന്‍, മറ്റുള്ളവര്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ എല്ലാം ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്‌. മറ്റൊരുവനെ ചൂഷണം ചെയ്യാതിരിക്കുക.
സര്‍ ഐസക്ക്‌ ന്യൂട്ടണിന്റെ നിയമം അറിയാമല്ലോ? എല്ലാ action നും pro and equal opposite reaction ഉണ്ടാകും. ആരെയെങ്കിലും നിങ്ങള്‍ കുളത്തില്‍ ചാടിച്ചാല്‍ നിങ്ങള്‍ കിണറ്റില്‍ ചാടുമെന്ന്‌ ഉറപ്പ്‌. ഇത്‌ ആര്‍ക്കും മാറ്റാന്‍ സാധിക്കാത്ത പ്രകൃതി നിയമമാണ്‌. അതുകൊണ്ട്‌ ജീവിതത്തില്‍ ആരെയും ചൂഷണം ചെയ്യരുത്‌.
4. ബ്രഹ്‌മചര്യം:
പലപ്പോഴും ബ്രഹ്‌മചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്‌. ലൈംഗികബന്ധത്തില്‍നിന്ന്‌ മാറിനില്‍ക്കലാണ്‌ ബ്രഹ്‌മചര്യം എന്ന്‌ പറയാറുണ്ട്‌. അത്‌ തെറ്റാണ്‌. ബ്രഹ്‌മചര്യം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ജീവിതലക്ഷ്യത്തെക്കുറിച്ച്‌ ബോധമുണ്ടാക്കുക എന്നതാണ്‌. നമ്മള്‍ ജീവിക്കുന്നില്ലേ, ആ ജീവിതത്തിന്‌ ഒരു ലക്ഷ്യമുണ്ടാകണ്ടേ? ആ ലക്ഷ്യത്തെക്കുറിച്ച്‌ ഒരു ബോധമുണ്ടാക്കണ്ടേ? അതാണ്‌ ബ്രഹ്‌മചര്യം എന്ന്‌ പറയുന്നത്‌.
ബ്രഹ്‌മം Ultimate truth ചര്യം Process of walking towards truth. Ultimate truth എന്താണെന്ന്‌ അറിയാനുള്ള പഥസഞ്ചലനമാണ്‌ ബ്രഹ്‌മചര്യം. മക്കള്‍ക്ക്‌ വേണ്ട വിദ്യാഭ്യാസം ഒക്കെ നല്‍കി അവരെ നല്ല സ്‌ഥാനങ്ങളില്‍ എത്തിച്ചതിനുശേഷം നമ്മുടെ ശിഷ്‌ടകാലം അല്‌പമെങ്കിലും നമ്മുടെ രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി ചെലവഴിക്കണം.
കുറെയധികം വ്യക്‌തികളെ നമ്മള്‍ സഹായിക്കണം. എന്നിട്ട്‌ ചിരിച്ചുകൊണ്ട്‌ വേണം ഇവിടെനിന്നും യാത്രയാകാന്‍. നമുക്ക്‌ ജീവിതലക്ഷ്യം വേണം. പണ്ട്‌ നമ്മുടെ നാട്ടില്‍ ഹുയാന്‍സാങ്ങും ഫാഹിയാനും ഒക്കെ വന്ന സമയത്ത്‌ ഓരോ പത്തു യോജന കഴിയുമ്പോഴും ഓരോ ധര്‍മ്മാശുപത്രികള്‍ ഉണ്ടായിരുന്നത്രേ. അവിടെയൊക്കെ ഫ്രീ സര്‍വീസ്‌ ആയിരുന്നു.
അവരുടെ ജീവിതത്തില്‍ മക്കളൊക്കെ നല്ല നിലയില്‍ എത്തിച്ചതിനുശേഷം ശിഷ്‌ടജീവിതം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചിരുന്നവരായിരുന്നു. അത്‌ നമുക്കും സാധിക്കണം. ഈ ശരീരത്തില്‍നിന്നും ആത്മാവ്‌ വിട്ടുപോകുന്നതിന്‌ മുമ്പ്‌ നമ്മള്‍ക്ക്‌ എന്തൊക്കെ സാമൂഹ്യസേവനങ്ങള്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ സാധിക്കണം. ആ മഹത്വം നമ്മളില്‍ ഉണ്ടാകണം. അതിന്‌ ജീവിതലക്ഷ്യം വേണം.
5. അപരിഗ്രഹം:
പരിഗ്രഹം മറ്റുള്ളവരുടേത്‌ വേണമെന്നുള്ള തോന്നലുകള്‍. അപരിഗ്രഹം ഉള്ളതുകൊണ്ട്‌ സന്തോഷിക്കാന്‍ സാധിക്കില്ല. അത്‌ ജീവിതത്തിന്റെ ഒരു മാര്‍ഗ്ഗമാക്കണം. എനിക്കുള്ളത്‌, ഈശ്വരനെനിക്ക്‌ തന്നത്‌, എന്നെ അനുഗ്രഹച്ചത്‌, അതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ നമുക്ക്‌ ജീവിക്കാന്‍ സാധിക്കണം. ആവശ്യമില്ലാത്തയിടത്തേക്ക്‌ പരിധിക്കപ്പുറത്തേക്ക്‌ ചാടരുത്‌.
കേരളത്തില്‍ 23 ശതമാനം വിദ്യാര്‍ത്ഥികളും Psychologically അബ്‌നോര്‍മലാണ്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക് മുമ്പ്‌, എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്ക് മുമ്പ്‌ എന്തുകൊണ്ട്‌? അമ്മ നല്‍കുന്ന ടെന്‍ഷന്‍; അച്‌ഛന്‍ നല്‍കുന്ന ടെന്‍ഷന്‍, മക്കളോട്‌ നമ്മള്‍ പറയാറില്ലേ എന്‍ട്രന്‍സ്‌ എഴുതി എംബി.ബി.എസ്‌. എടുത്ത്‌ എം.ഡി. എടുത്ത്‌ നീ നല്ല ഒരു ഡോക്‌ടര്‍ ആകണമെന്ന്‌. ഡോക്‌ടര്‍ ആകണമെന്ന ആഗ്രഹം മാത്രം വച്ച്‌ ആ കുട്ടിയെ വളര്‍ത്തുന്നു.
എവിടെയെങ്കിലുംവച്ച്‌ പരാജയപ്പെട്ടാല്‍ കുട്ടിക്ക്‌ ടെന്‍ഷന്‍, അമ്മയ്‌ക്ക് ടെന്‍ഷന്‍ വീട്ടിനകത്തെ അന്തരീക്ഷം എത്ര നെഗറ്റീവാകുന്നു. അല്‌പം തമാശയായിട്ട്‌ ഒന്നു ചിന്തിച്ചുനോക്കുക. എം.ബി.ബി.എസ്‌. ഡോക്‌ടര്‍ ആകുന്നതും വെറ്റിനറി സയന്‍സ്‌ എടുത്ത്‌ ഡോക്‌ടര്‍ ആകുന്നതും. എം.ബി.ബി.എസ്‌. എടുത്തവര്‍ക്ക്‌ ഒറ്റ മൃഗത്തെ മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.
വെറ്റിനറി സയന്‍സ്‌ എടുത്തയാള്‍ക്ക്‌ വിവിധ മൃഗങ്ങളെ ചികിത്സിക്കാന്‍ സാധിക്കും. ഇങ്ങനെ നമ്മള്‍ ചിന്തിക്കണം. അല്ലാതെ ഒന്നുമാത്രം നല്ലതാണ്‌. മറ്റത്‌ ചീത്തയാണെന്ന സ്വഭാവം മാറണം. അവനവനുള്ളതുകൊണ്ട്‌ ഭംഗിയായിട്ട്‌ സംതൃപ്‌തമായിട്ടുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കണം.
6. ശൗചം-
അതായത്‌ ശുചി: സാധിക്കുമെങ്കില്‍ ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച്‌ കുളിക്കാന്‍ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ ലിപ്പോപ്രോട്ടീന്‌ എണ്ണയുടെ ആവരണം അത്യാവശ്യമാണ്‌. പണ്ട്‌ കേരളത്തില്‍ ഉള്ളവര്‍ക്ക്‌ സ്‌കിന്‍ കാന്‍സര്‍ 0.2 ശതമാനം ആണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ കേരളീയര്‍ക്ക്‌ 12.8 ശതമാനമാണ്‌ സ്‌കിന്‍ കാന്‍സര്‍. അതിന്‌ കാരണം ഇപ്പോള്‍ നമ്മള്‍ എണ്ണതേച്ച്‌ കുളിക്കാറില്ല.
അതൊന്ന്‌ ശീലിക്കണം. ശുചിത്വം, ബാഹ്യമായ ശുചിത്വവും ആന്തരികമായ ശുചിത്വവും ഉള്‍പ്പെടുന്നു. അതിരാവിലെ എഴുന്നേറ്റ്‌ മൂന്ന്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതുപോലെ നല്ല ഒരു Internal Cleaness വേറെയില്ല. രക്‌തത്തില്‍ അധികമായിട്ടുള്ള ഷുഗര്‍ ഫില്‍റ്റര്‍ ചെയ്‌ത് പുറത്തുപോകും. അതുപോലെ അധികമായിട്ടുളള ഉപ്പും ഫില്‍റ്റര്‍ ചെയ്‌ത് പുറത്തേക്ക്‌ പോകും. രക്‌തം ശുദ്ധീകരിക്കാന്‍ ഇത്രയും ഗുണകരമായ മറ്റൊരു മാര്‍ഗം വേറെയില്ല.
ശൗചത്തില്‍ ഒന്നാമത്തേത്‌ External body Cleaning by bath, and internal body Cleaning by taking watter. ഒരു പ്രാണായാമം- ശ്വാസോച്‌ഛ്വാസം ക്ലീന്‍ ചെയ്യാന്‍ ഉപകരിക്കും. പ്രാണായാമം ചെയ്യുന്നതിലൂടെ ബ്ലഡിന്‌ വേണ്ട ഒക്‌സിജന്‍ ലഭിക്കുന്നു. അപ്പോള്‍ ശരീരത്തിലെ സെല്‍സ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. ഒരു ടെന്‍ഷനും
7. സന്തോഷം:
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്‌. ഒരഞ്ച്‌ മിനിറ്റ്‌ നമ്മള്‍ക്ക്‌ ഇടവേള കിട്ടിയാല്‍ ആ അഞ്ചു മിനിറ്റ്‌ നമുക്ക്‌ സന്തോഷിക്കാന്‍ സാധിക്കണം. നമ്മള്‍ ഒരാളെ സ്വീകരിക്കുന്നതിന്‌ എയര്‍പോര്‍ട്ടില്‍ ചെല്ലുന്നു. അപ്പോഴാണ്‌ അറിയുന്നത്‌ ഫ്‌ളൈറ്റ്‌ അര മണിക്കൂര്‍ ലേറ്റാണെന്ന്‌. അപ്പോള്‍ സാധാരണയായി നമ്മള്‍ എന്താണ്‌ ചെയ്യുന്നത്‌? ആദ്യം പ്രധാനമന്ത്രിയെ ചീത്തവിളിക്കും.
പിന്നെ ഏവിയേഷന്‍ മിനിസ്‌റ്ററിനെ ചീത്തവിളിക്കും. പിന്നെ വിമാനമോടിക്കുന്ന പൈലറ്റിനെ ചീത്തവിളിക്കും. അത്‌ കഴിഞ്ഞ്‌ മൊത്തം ശപിക്കാന്‍ തുടങ്ങും. ഒരുകാര്യം മനസ്സിലാക്കുക ഇതുകൊണ്ട്‌ പ്രധാനമന്ത്രിയുടെ രക്‌തസമ്മര്‍ദ്ദം കൂടില്ല. ഈ ശാപവാക്കുകള്‍ നമ്മളെത്തന്നെ ടെന്‍ഷനടിപ്പിക്കും. മറിച്ച്‌ ഫ്‌ളൈറ്റ്‌ അര മണിക്കൂര്‍ ലേറ്റാണെന്ന്‌ മനസ്സിലായാല്‍ അര മണിക്കൂര്‍ ഈശ്വരന്‍ നമുക്ക്‌ ഫ്രീ റ്റൈം തന്നിട്ടുണ്ട്‌ എന്ന്‌ കരുതുക.
ഒരു ജോലിയും ചെയ്യാനില്ല. ഓഫീസിലേക്ക്‌ പോകണ്ട, വീട്ടിലേക്ക്‌ പോകണ്ട. ഒന്നും ചെയ്യേണ്ടതില്ല. ആ അര മണിക്കൂര്‍ സന്തോഷിക്കാന്‍ പഠിക്കുക. കിട്ടുന്ന അഞ്ചു മിനിറ്റ്‌ ആണെങ്കിലും അത്‌ നെഗറ്റീവ്‌ ചിന്തിക്കാതെ പോസിറ്റീവ്‌ ആകാന്‍ നോക്കുക. വീട്ടിനകത്താണെങ്കിലും അത്‌ സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കുക.
മിക്കവാറും കേരളത്തില്‍ പവര്‍ കട്ടുണ്ട്‌. ആ സമയത്ത്‌ ഭാര്യയും മക്കളും ഭര്‍ത്താവും ഒരുമിച്ചിരുന്ന്‌ ഓഫീസിലുണ്ടായ കാര്യങ്ങളോ, കുട്ടികള്‍ സ്‌കൂളിലുണ്ടായ കാര്യങ്ങളോ പറയുക. ആ അരമണിക്കൂര്‍ സമയം അന്ധകാരം, തമസോമ ജ്യോതിര്‍ഗമയ ആക്കാന്‍ ശ്രമിക്കുക. അല്ലാതെ മെഴുകുതിരി കത്തിച്ച്‌ കുട്ടിയെ പഠിപ്പിക്കാതിരിക്കുക. കാരണം ഈ അര മണിക്കൂര്‍ ഈശ്വരാനുഗ്രഹംകൊണ്ട്‌ ലഭിച്ചതാണെന്ന്‌ വിശ്വസിക്കുക. ആ അര മണിക്കൂര്‍ നമ്മള്‍ സന്തോഷിക്കാന്‍ പഠിക്കണം.
8. തപഹ:
തപസ്സ്‌: ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റാന്‍ ശ്രമിക്കുക. വീട്ടമ്മ ഒരു കപ്പ്‌ ചോറുവയ്‌ക്കുമ്പോള്‍ അതൊരു തപസ്സാണ്‌. ഓഫീസില്‍ ഫയല്‍ നോക്കുമ്പോള്‍ അതൊരു തപസ്സാണ്‌. ആ തപസ്സ്‌ ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സാധിക്കണം. ഭാര്യയെ നന്നായി നോക്കുന്ന തപസ്സ്‌. ഓഫീസില്‍ കൃത്യസമയത്ത്‌ എത്തുന്ന തപസ്സ്‌. ഭര്‍ത്താവിന്‌ ആവശ്യമുള്ളതൊക്കെ കൊടുക്കുന്ന തപസ്സ്‌.
മക്കളെ വളര്‍ത്തുന്ന തപസ്സ്‌. ഓഫീസില്‍ നാം ചെയ്‌തുതീര്‍ക്കേണ്ട കര്‍മ്മമെന്ന തപസ്സ്‌. എല്ലാം ഒരു തപസ്സുപോലെ ചെയ്യുവാന്‍ കഴിയണം. വളരെ സന്തോഷത്തോടുകൂടി ഒരു പ്രവൃത്തി ചെയ്യുവാനെടുക്കുന്ന കലോറി താപത്തിന്റെ എത്രയോ മടങ്ങ്‌ വേണം; അത്‌ മനസ്സില്ലാ മനസ്സോടെ ശപിച്ചുകൊണ്ട്‌ ചെയ്യാന്‍. അതായത്‌ അര്‍ദ്ധമനസ്സോടുകൂടി നെഗറ്റീവ്‌ ചിന്തിച്ച്‌ ഒരു കാര്യവും ചെയ്യരുത്‌.
ചിലപ്പോഴൊക്കെ നമുക്ക്‌ തോന്നാറില്ലേ ഇന്ന്‌ ഇത്രയും ജോലി ചെയ്‌തിട്ടും എനിക്ക്‌ ഒരു ക്ഷീണവുമില്ലെന്ന്‌. അത്‌ മുകളില്‍ പറഞ്ഞ കാരണംകൊണ്ടാണ്‌. നിറഞ്ഞ സംതൃപ്‌തിയോടുകൂടിയാണ്‌ ആ ജോലി ചെയ്‌തത്‌. എനര്‍ജി കുറച്ചേ ചെലവായുള്ളൂ.
9. സ്വാധ്യായം:
നിങ്ങള്‍ എവിടെ വര്‍ക്കു ചെയ്യുകയാണെങ്കിലും ഏതു ജോലി ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച്‌ പരമാവധി അറിവു നേടണം. നിങ്ങള്‍ ഒരു ക്ലെര്‍ക്കാണെങ്കില്‍ ഒരു ക്ലെര്‍ക്ക്‌ അറിയേണ്ട എല്ലാക്കാര്യങ്ങളും പരമാവധി പഠിക്കണം. ഒരു വീട്ടമ്മയാണെങ്കില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എല്ലാ കറികളും ഉണ്ടാക്കാന്‍ പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഭര്‍ത്താവിന്‌ തിന്നാന്‍ പാകത്തിന്‌ ഉണ്ടാക്കണം. അതാണ്‌ സ്വാധ്യായംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. പഠിക്കുക; എല്ലാം പഠിക്കുക. ജീവിതത്തില്‍ സാധിക്കുന്ന അത്രയും അറിവു നേടുക.
10. ഈശ്വര പ്രണിധാനം:
ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.
ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.
എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.
തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട്‌ പറയും ‘അഹം ബ്രഹ്‌മാസ്‌മി’ ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്‌. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക്‌ സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം അപരിഗ്രഹം, ശൗചം, സന്തോഷം, തപഹ, സ്വാധ്യായം, ഈശ്വര പ്രണിധാനം. ഇതാണ്‌ പത്തു കല്‍പ്പനകള്‍.

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്!!?

ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തില്‍ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. എന്നാല്‍ കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്…..

ഹിന്ദുമതത്തിന്റെ പൊരുള്‍

അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല.
ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു ‘മതം’ ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു.
പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ.
ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം. മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം.
സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല.
ഹിന്ദു ബിംബങ്ങളുടെ അര്‍ഥം:
ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്‌, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍.
അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്.
രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ?
ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക.
ഇന്ദ്രന്‍ എന്നാല്‍ മനസ്.
ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്).
ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്.
33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves)
സ്വര്‍ഗം എന്നാല്‍ മനോലോകം.
സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം.
ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം.
അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം.
മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്‌. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ്‌ എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്.
ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം.
വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല.
അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും.
സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു.
അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍.
രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ.
സീത എന്നാല്‍ മനസ്സ്.
രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം.
സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ്‌ രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം.
രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം.
അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും.
ഇനി മഹാഭാരതം എടുത്താലോ ?
അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി.
അര്‍ജുനന്‍ ആണ് മനസ്.
കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ !
‘എന്തോന്ന് ദൈവമെടെ ഇതു’ എന്ന് അന്യമതസ്ഥര്‍ !
ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ ‘ആകര്‍ഷിക്കുന്നത്’ എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍.
ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ.
ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. എന്നിട്ടോ ?
എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം.
ഇനിയോ ?
ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ !
ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്. അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല.
കൃഷ്ണന്‍ എന്നാല്‍ ആത്മാവ്.
ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ.
ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ്‌ കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍.
പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം !
പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും. ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.
Photo: ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു ‘മതം’ ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു. പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ. ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം. മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം. സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല. ഹിന്ദു ബിംബങ്ങളുടെ അര്‍ഥം: ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്‌, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍. അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്. രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ? ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക. ഇന്ദ്രന്‍ എന്നാല്‍ മനസ്. ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്). ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്. 33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves) സ്വര്‍ഗം എന്നാല്‍ മനോലോകം. സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം. ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം. അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം. മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്‌. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ്‌ എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്. ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം. വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല. അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും. സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു. അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍. രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ. സീത എന്നാല്‍ മനസ്സ്. രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം. സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ്‌ രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം. രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം. അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും. ഇനി മഹാഭാരതം എടുത്താലോ ? അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി. അര്‍ജുനന്‍ ആണ് മനസ്. കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ ! ‘എന്തോന്ന് ദൈവമെടെ ഇതു’ എന്ന് അന്യമതസ്ഥര്‍ ! ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ ‘ആകര്‍ഷിക്കുന്നത്’ എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍. ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ. ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. എന്നിട്ടോ ? എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം. ഇനിയോ ? ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ ! ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്. അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല. കൃഷ്ണന്‍ എന്നാല്‍ ആത്മാവ്. ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ. ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ്‌ കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍. പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം ! പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും. ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.

ശയനവിധി

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്
…… ….. …… …………. ………. ……. ………. ……… ……. …….
…… …… …… …………. ………. ……. ………. ……… ……. ……
ദുഃസ്വപ്നം കാണാതിരിക്കാന്‍ ഒരു ശ്ലോകം
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നം കാണാതിരിക്കാന്‍ കുട്ടികള്‍ക്ക് മുത്തശ്ശിമാര്‍ ചൊല്ലി കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്.
“ആലത്തിയൂര്‍ ഹനുമാനേ പേടി സ്വപ്നം കാണരുതെ, പേടി സ്വപ്നം കണ്ടാലോ പള്ളിവാലുകൊണ്ട് തട്ടിയുണര്‍ത്തണേ”
ഇങ്ങനെ പ്രാര്‍ത്ഥിച്ച് കിടന്നാല്‍ ദുഃസ്വപ്നം കാണാറില്ലത്രേ. ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് വസിഷ്ഠ മഹര്‍ഷിയാണ് ആലത്തിയൂര്‍ കാവ് സ്ഥാപിച്ചതെന്നാണ് ഐതീഹ്യം.
(മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്)