ശിവലിംഗം

ശിവലിംഗം
ഭാരതീയ സനാതനധർമ്മത്തിൽ മന്ത്രശാസ്ത്രവും തന്ത്രശാസ്ത്രവു
ം പ്രകാരം ഏറ്റവും മുകളിൽ നിൽക്കുന്ന ദേവനാണ് ശിവൻ.ശിവനെ ലിംഗരൂപത്തിലാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ളതും ആരാധിക്കുന്നതും .സനാതന ധർമ്മത്തിൻ്റെ പ്യണ്യഗ്രന്ഥങ്ങളായ വേദങ്ങളിൽ വിഗ്രഹാരാധന ഇല്ല. നിരാകാരനായ ഈശ്വരനെ വിവിധനാമങ്ങളിൽ സ്തുതിച്ചു കൊണ്ട് അഗ്നിയിൽ ഹവിസ് അർപ്പിക്കുമ്പോൾ ഈശ്വരൻ ആ ഭാവത്തിൽ അനുഗ്രഹം നൽകുമെന്ന് വിശ്വസിച്ചിരുന്നു. കാലാന്തരത്തിൽ മനുഷ്യബുദ്ധി ലൗകികതയോട് കൂടുതൽ ആസക്തമായപ്പോൾ നിരാകരനായ ഈശ്വരനെ സങ്കൽപ്പിക്കാനുള്ള ബുദ്ധി നഷ്ടപ്പെട്ടു. അപ്പോൾ ഈശ്വരനെ ആരാധിക്കാൻ ഒരു പ്രതീകം ആവശ്യമായി വന്നു. അങ്ങനെ സ്വീകരിച്ച പ്രതീകമാണ് ശിവലിംഗം. ആധുനികശാസ്ത്രം പറയുന്നത് പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയാണെന്ന്. ഭാരതീയ ഋഷീശ്വരൻമാർ സഹസ്രാബ്ദങ്ങൾക്കു മുമ്പേ പ്രപഞ്ചത്തെ വിശേഷിപ്പിച്ചിര
ുന്നത് “ബ്രഹ്മാണ്ഡം” എന്നാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വരനെ ആരാധിക്കാൻ ഒരു പ്രതീകം ആവശ്യമായി വന്നപ്പോൾ പ്രപഞ്ചത്തിൻ്റെ ചെറിയ ഒരു പതിപ്പിനെ തന്നെ പ്രതീകമായി സ്വീകരിച്ചു.ശ്രീശിവമഹാപുരാണം പറയുന്നത് ശ്രേഷ്ഠതക്കുവേണ്ടി കലഹിച്ച ബ്രഹ്മാവിനും വിഷ്ണുവിനും നടുവിൽ പരമേശ്വരൻ ജ്യോതി രൂപത്തിൽ പ്രത്യക്ഷപ്പെട്ടെന്നും ഇരുവരുടെയും അഹങ്കാരം ശമിച്ച ശേഷം ജ്യോതി ഒരു ശിലാസ്തംഭമായി മാറിയെന്നുമാണ്. നിലവിളക്കിൽ കത്തുന്ന അഗ്നി ശിലയായിമാറിയാൽ എന്തു രൂപമാകും എന്ന് സങ്കൽപിച്ചു നോക്കുക…….
ഓം നമ:ശിവായ…