അഗ്നിദേവൻ

വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് . അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു. പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. അഗ്നിയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തിൽ പറയുന്നു.
അഗ്നിമീളേ പുരോഹിതം’ എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200-ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.
മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ പരിപൂർണം തദസ്തുമേ
മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാർഥിക്കുന്നത്. സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവൻമാരുടെ സന്ദേശഹരൻ, യാഗാംശങ്ങളെ ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവൻ, ദേവൻമാരുടെ മുഖം എന്നെല്ലാം വർണിതനായിരിക്കുന്ന അഗ്നി സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാൻ വേദാന്തി കൾ സ്വീകരിച്ചിട്ടുണ്ട്

ദേവന്‍മാരുടെ വിശേഷദിവസങ്ങള്‍

വിഷ്ണു : ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.

ശിവന്‍ : ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ഗണപതി : ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.

ശാസ്താവ്: വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.

സുബ്രഹ്മണ്യന്‍ : കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.

ശ്രീരാമന്‍ : മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

ഇന്ദ്ര ദേവന്മാർ

പതിനാലു ഇന്ദ്രന്മാരിൽ ഏഴാമൻ പുരന്ദരനാകുന്നു. വൃത്രൻ തുടങ്ങിയവരുടെ ശരീരത്തെ പുരമെന്നു വ്യവഹരിക്കുന്നു. അവരുടെ ശരീരങ്ങൾ വജ്രായുധം ഉപയോഗിച്ച് പിളര്ക്കുന്നവനാകയാൽ ഇന്ദ്രൻ പുരന്ദരനാകുന്നു. ആറാമത്തെ ഇന്ദ്രൻ മന്ത്രദ്യുമ്നൻ ആകുന്നു. ദേവതകളുടെ ശക്തി നിലനിർത്തുന്നതും നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കുന്നതും മന്ത്രങ്ങളിലൂടെയാകുന്നു. എട്ടു മന്ത്രങ്ങൾ കൊണ്ട് (എട്ടു അഷ്ടമങ്ങളിലായി) വ്യാപിച്ചു കിടക്കുന്ന ഋഗ്വേത മന്തങ്ങൾ ദേവതകളെ ശക്തിയുക്തരാക്കി നിർതുന്നതിനാൽ ആറാമത്തെ ഇന്ദ്രൻ മന്ത്രദ്യുമ്നൻ എന്ന് അറിയപ്പെടുന്നു. രണ്ടിന്ദ്രന്മാർ ആയി അറിയപ്പെടുന്ന ഇവർ തത്വത്തിൽ ഒരേ സ്വരൂപം തന്നെയാകുന്നു. മന്ത്രദ്യുമ്നൻ എന്നറിയപ്പെടുന്ന ഇന്ദ്രന്റെ അവതാരമാകുന്നു കുന്തീ പുത്രനായ അര്ജുനൻ. വിഷ്ണു, വായു, അനന്തൻ, ഇന്ദ്രൻ എന്നിവർ നാൽവരുടെയും ശക്തികലോടുകൂടിയവനായ അര്ജുനൻ, സാക്ഷാൽ ഇന്ദ്രൻ തന്നെയായി പ്രകീർതിപ്പെടുന്നു. നാൽവരിൽ വായുവിന്റെ പ്രഭാവം അർജുനനിൽ അധികരിച്ച് സ്ഥിതി ചെയ്യുന്നു. ബാലി എന്ന വാനര ശ്രേഷ്ടനും പുരന്ദരനെന്നു അറിയപ്പെടുന്നു. ചന്ദ്രവംശത്തിൽ ജനിച്ച വിശ്വാമിത്രന്റെ പിതാവ് ഗാധിരാജൻ, മന്ത്രദ്യുമ്നന്റെ അവതാരമാകുന്നു. ഇക്ഷ്വാകു പുത്രനായ വികുക്ഷി ഇന്ദ്രന്റെ അവതാരമാകുന്നു. രാമ പുത്രനായ കുശനും ഇന്ദ്രന്റെ അവതാരമാകുന്നു.
ഇന്ദ്രദ്യുമ്നൻ, പുരേന്ദ്രൻ,ഗാധി, ബാലി, അര്ജുനൻ, വികുക്ഷി, കുശൻ എന്നിവർ എഴിന്ദ്രന്മാരായി വാഴ്ത്തപ്പെടുന്നു.
(അവലംബം: ഗരുഡ മഹാപുരാണം , ബ്രഹ്മകാണ്ടം, അംശം മൂന്ന്, (മോക്ഷകാണ്ടം) അദ്ധ്യായം – 28)