അരക്കില്ലം

രാജ കുടുംബത്തിൽ ജനിച്ചെങ്കിലും അന്ധനാകയാൽ ധൃതരാഷ്ട്രര്ക്ക് രാജ്യാവകാശം നഷ്ടപ്പെട്ടതുകൊണ്ട് പാണ്ഡുപുത്രന്മാരിൽ മൂത്തവനായ ധർമപുത്രർ രാജ്യം ഭരിക്കട്ടേയെന്നാണ് പൌരന്മാർ വിധികല്പ്പിച്ചത്. .
ഈ വിധികല്പ്പനയെ ഇന്നത്തെ രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ, അട്ടിമറിക്കാനാണ് ഈർഷ്യാകാലുഷ്യം കൊണ്ട് വിവേകം നശിച്ച ദുര്യോധനൻ കച്ചകെട്ടിയിറങ്ങിയത്.
ജനവിധിയും ജനഹിതവും സമർഹമായ വിധത്തിൽ മാനിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്തിരുന്ന ഒരു പ്രജാസംരക്ഷണ പാരമ്പര്യ മായിരുന്നു ഭാരതത്തിന്റെത്.അഥവാ ,രാജ ധര്മ്മം അങ്ങനെ ആയിരിക്കണമെന്ന് ഋഷിമാർ എപ്പോഴും അവരെ ദര്ശനത്തിലൂടെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
ജനവിധിയും ജനഹിതവും ദുര്യോധനൻ ലംഘിച്ചു. തനിക്ക് ഒരു വിധത്തിലും അവകാശമില്ലാത്ത രാജ്യത്തിന്മേൽ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം പാണ്ഡവരെ അരക്കില്ലത്തിലിട്ടു ചുട്ടുകൊല്ലാൻ ഗൂഡപദ്ധതി തയ്യാറാക്കിയത്. അതിനു കർണ്ണനും ശകുനിയും ദുശ്ശാസനനും മറ്റും കൂട്ട് നിന്നു.
കുലധർമവും നിയമവും പാരമ്പര്യവുമനുശരിച്ച് ദുര്യോധനൻ രാജ്യത്തിന് അവകാശിയല്ല. അത്ദുര്യോധനനും ധൃതരാഷ്ട്രരും ഗാന്ധാരിയും സകലരും സമ്മതിക്കുന്നു. അവർ എല്ലാവരും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ( ഭഗവദ് ദൂത്)
കുലധർമ്മത്തെയും പാരമ്പര്യത്തെയും നിയമത്തെയും പാടെ നിരാകരിച്ചു കൊണ്ട് ,ജനാഭിപ്രായത്തിന്റെ മാറിൽ ഒരു തൊഴിയും കൊടുത്തീട്ട്, സ്വന്തം ഇച്ഛ സാധിച്ചെടുക്കാൻ ദുര്യോധനൻ പ്രകടിപ്പിച്ച അധികാര നിർലജ്ജതയുടെ ബീഭത്സമായ രാക്ഷസാകാരമാണ് അരക്കില്ലം.
അത് അധികാര നിർലജ്ജതയുടെ കാവ്യബിംബമാണ്. അനർഹന്മാരുടെ അധികാരാസക്തിക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ ജനങ്ങളെ അനുസ്മരിപ്പിക്കുന്ന നിത്യ തമോ ഗോപുരമായി അതിന്നും ലോക സംസ്ക്കാരത്തിൽ നിലനില്ക്കുന്നു.
ശാന്തിയുടെയും സമാധാനത്തിന്റെയും സാരസ്വത ക്ഷേത്രമാകേണ്ടിയുരുന്ന ആ ലോക ചരിത്രത്തെ ശത്രുനിഗ്രഹത്തിന്റെ ഒളിത്താവളവും, കൊടും ചതികളുടെ പ്രയോഗശാലയും, തുറന്ന യുദ്ധത്തിന്റെ കൊലക്കളവുമാക്കി മാറ്റിയ അധികാര രതിയുടെ അനശ്വരമായ പ്രതീകമാണ് അരക്കില്ലം.

ചരിത്ര സംഭവങ്ങളുടെ മൂല്യം നിർണ്ണയിക്കാനുള്ള തുലാമാനമായി ഈ പ്രതീകത്തെ ഉപയോഗിക്കാവുന്നതാണ്.

കർ‌ണ്ണൻ

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം‍ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.
കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.

ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.
മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു.

കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.
കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.
കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു.
കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

അക്ഷയപാത്രം

മഹാഭാരതം ആരണ്യപർവത്തിലെ ഒരു കഥയനുസരിച്ച്, സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണു അക്ഷയപാത്രം. പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു.

കൗരവരോടു ചൂതിൽ തോറ്റ് വനവാസത്തിനു പുറപ്പെട്ട പാണ്ഡവരെ നിരവധി ബ്രാഹ്മണർ അനുഗമിച്ചു. അവർക്കു ഭക്ഷണം നല്കാൻ വഴികാണാതെ വിഷമിച്ച ധർമപുത്രർ‍ ‍ധൗമ്യമഹർഷിയുടെ ഉപദേശപ്രകാരം സൂര്യനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. സൂര്യൻ അഭീഷ്ടമെന്താണ് നിനക്കതൊക്കെക്കൈവരും പരം
ഞാനന്നം നല്കീടുമേഴുമഞ്ചു വർഷത്തിലേക്കുതേ
ഇച്ചെമ്പുപാത്രം കൈക്കൊൾക ഞാൻ തന്നതു നരാധിപ,
പാഞ്ചാലിയിതിലെ ചോറുണ്ണുംവരേയ്ക്കും ദൃഢവ്വത,
ഫലമൂലം ശാകമാംസം മടപ്പള്ളിയിൽവച്ചവ
ചതുർവിധാന്നങ്ങളുമങ്ങൊടുങ്ങാതേന്തി വന്നിടും
പതിന്നാലാമാണ്ടു പിന്നെ രാജ്യം നേടീടുമേ ഭവാൻ’

എന്ന് ആശീർവദിച്ച് ധർമപുത്രർക്ക് പാത്രം ദാനം ചെയ്തു.ഈ ദിവ്യപാത്രലബ്ധിയിൽ പാണ്ഡവരോട് അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ ആപത്തിൽ ചാടിക്കാൻ വേണ്ടി, ‘പാഞ്ചാലി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ ചെന്ന് ഭിക്ഷ ചോദിക്കണം’ എന്ന നിർദേശത്തോടെ ദുർവാസാവിനെ അവരുടെ അടുക്കലേക്കു പറഞ്ഞയച്ചു. മഹർഷിയെയും ശിഷ്യൻമാരെയും സത്ക്കരിക്കാൻ നിർവാഹമില്ലാതായ പാഞ്ചാലി, രക്ഷയ്ക്കായി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടതു തനിക്ക് വിശപ്പിന് എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. പാഞ്ചാലി കൂടുതൽ വിഷമിച്ചു. ശ്രീകൃഷ്ണൻ അക്ഷയപാത്രം പരിശോധിച്ചതിൽ ഒരു ചീരയില കണ്ടുകിട്ടി. അതെടുത്ത് അദ്ദേഹം ഭക്ഷിച്ചു വിശപ്പടക്കി. അതോടെ, സ്നാനകർമത്തിനായി പോയിരുന്ന ദുർവാസസ്പ്രഭൃതികൾക്കു വയർനിറഞ്ഞു സംപൂർണ തൃപ്തി ലഭിച്ചു. ജ്ഞാനചക്ഷുസ്സുകൊണ്ടു യാഥാർഥ്യം ഗ്രഹിച്ച മഹർഷി പാണ്ഡവരെ അനുഗ്രഹിക്കയും കൗരവരെ ശപിക്കയും ചെയ്തു

ശ്രീ പരീക്ഷിത്ത്‌ രാജാവ്

പാണ്ഡവരില്‍ അര്‍ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്
പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു . ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെ വിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു. വിഷ്ണുഭഗവാന്‍ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്‍ഭത്തെ മായയാല്‍ മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്‍
കഴിഞ്ഞില്ല. ഗര്‍ഭത്തില്‍ ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്ന
ഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ട അഭിമന്യുപുത്രനാണ് വിഷ്ണുരാതന്‍ അഥവാ പരീക്ഷിത്ത്‌..

പാണ്ഡവര്‍ യുദ്ധം ജയിച്ചു. യുധിഷ്ടിരന്‍ രാജാവായി. യാഗങ്ങള്‍ നടത്തി അദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന്‍ അര്‍ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോപണം ചെയ്ത വിവരം അര്‍ജുനനന്‍ യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്‍മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്‍മ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള്‍ നടത്തി തന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള്‍ മനസ്സിലാക്കിയ രാജാവ് കലിയെ തോല്‍പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള്‍ കല്‍പ്പിച്ചു നല്‍കണമെന്നഭ്യര്‍ദ്ധിച്ചു . അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള്‍ കലിക്കു വാസസ്ഥാനമായി അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള്‍ കൊണ്ട് തൃപ്തനായി കലി മടങ്ങി.

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്‍ ഒരു
ദിവസം നായാട്ടിനായി കാട്ടില്‍ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍
ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി, രാജാവ് എഴുന്നെള്ളിയത്
ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി “ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ” എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ
ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .
ഗൌരമുഖന്‍ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. രാജാവാകട്ടെ , “മുന്നമേ മരിച്ചിരിപ്പോരു ഞാന്‍ ജഗന്നാഥന്‍ തന്‍ അനുഗ്രഹത്താല്‍ ജീവിച്ചേനിത്രനാളും ” എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്
അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും മുന്നമേ മരിക്കാതെ
രക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു.

തച്ഛന്മാരെ വിളിച്ച് ഗംഗയില്‍ ഒറ്റത്തൂണില്‍ ഒരു പ്രാര്‍ത്ഥനാമന്ദിരം
തീര്‍ത്ത്‌. അതില്‍ കിഴക്കോട്ടു അഗ്രമാക്കി ദര്‍ഭ വിരിച്ച് അതില്‍
വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള്‍ മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് ദേവന്മാര്‍ പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്‍വന്മാര്‍
ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി,അംഗിരസ്സ്
,വസിഷ്ടന്‍,വിശ്വാമിത്രന്‍, പരാശരന്‍ , പിപ്പലാദന്‍ , മൈത്രേയന്‍ ,
ഗൌതമന്‍, നാരദന്‍ എന്നീ മഹര്‍ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആ
നേരത്താണ് വ്യാസനന്ദന്‍ ശ്രീശുകമഹര്‍ഷി അവിടെ എത്തിച്ചേര്‍ന്നത്.
ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്‍ക്കരിച്ചു . ശ്രീശുകമഹര്‍ഷി, രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന്‍ ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്‍ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന്‍ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത്
രൂപത്തില്‍ ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന്‍ വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഭക്തി ഉറക്കുകയും ആനന്ദം
സ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന്‍ ഭഗവത്കഥകള്‍ പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില്‍ എല്ലാവരും ഇരുന്നു കഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

കശ്യപന്‍ എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്തമറിഞ്ഞു . തക്ഷകന്‍ കടിക്കുമ്പോള്‍ വിഷമിറക്കി രാജാവിനെ രക്ഷിച്ചാല്‍ തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്‍
പുറപ്പെട്ടു. തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ കുറച്ച് വിശിഷ്ട ഫലങ്ങള്‍
കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര്‍ പരിചയപ്പെടുകയും തങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്‍ക്കാന്‍ തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന്‍ കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്‍കി തിരിച്ചയച്ചു . തക്ഷകന്‍ അതേ ബ്രാഹ്മണ വേഷത്തില്‍ രാജസന്നിധിയില്‍ എത്തി ഫലങ്ങള്‍ രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള്‍ മായാവിയായി തക്ഷകന്‍ ഒരു പുഴുവിന്റെ
രൂപത്തില്‍ ആ ഫലത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്‍ വാദ്യഘോഷങ്ങള്‍ മുഴക്കി. ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര്‍ പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി..

കര്‍ണ്ണന്‍

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്
കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം‍ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌….

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.

കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയുംആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.

മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു. കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.

കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ
പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു.

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

ശകവര്‍ഷം

ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടര്‍ ആണ്- ശകവര്‍ഷം. 1957-ല്‍ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ആയി അംഗീകരിക്കപ്പെട്ടു. ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍) അനുസരിച്ച് AD- 78- ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്. കുശാന വംശ-(സംശയിക്കണ്ട, ശ്രീരാമന്‍റെ പുത്രന്‍ കുശന്‍റെ പരമ്പര)- രാജാവായ – മഹാനായ കനിഷ്കന്‍റെ-(kanishka the great) സിംഹാസന ആരോഹണ വര്‍ഷം ആണ് AD-78. കുശന്‍റെ പരമ്പരയിലാണ് ബുദ്ധന്‍റെ ജനനം(ശാഖ്യവംശം). ഇന്നത്തെ ഉത്തരപ്രദേശം മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങള്‍ ആയിരുന്നു കുശന്‍റെ പരമ്പര ഭരിച്ചിരുന്നത്.(സൂര്യവംശം). പിന്നീട് ഭാരതത്തില്‍ ചന്ദ്രവംശം(കൃഷ്ണന്‍, പാണ്ഡവര്‍)അധികാരത്തില്‍ വന്നു. ഇന്നത്തെ ഭാരതത്തില്‍ ചന്ദ്ര വംശവും, സിന്ധുനദിക്കപ്പുറം ഏതാണ്ട് ഇന്നത്തെ ഇറാന്‍ വരെയുള്ള പ്രദേശങ്ങള്‍ സൂര്യ വംശരാജാക്കന്മാരും ആയിരുന്നു ഭരിച്ചിരുന്നത്. ഇറാന്‍ എന്ന പേര് തന്നെ ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഉണ്ടായത്. ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ആകുന്നതിനു മുന്‍പ് സുരാഷ്ട്രമതവും(സുരന്മാര്‍, ദേവന്മാര്‍) സൂര്യാരാധനയും ആയിരുന്നു എന്ന കാര്യം ഓര്‍ക്കുക. മഹാഭാരതത്തില്‍ യവനന്മാര്‍ എന്ന് പറഞ്ഞിരിക്കുന്നത് സൂര്യവംശ രാജാക്കന്മാരെയാണ്, (ഗ്രീക്കുകാരെ അല്ല, അത് വ്യക്തമായി ഭാരതത്തില്‍ പറയുന്നുണ്ട്. ഗാന്ധാരത്തിനപ്പുറമാണ് യവനദേശം..(ഇന്നത്തെ അഫ്ഘാനിസ്ഥാന് അപ്പുറം). പൌരാണിക ജ്യോതിഷ പണ്ഡിതനായ വരാഹമിഹിരനും, ഗണിത ശാസ്ത്രകാരന്‍ ബ്രഹ്മഗുപ്തനും, ചരിത്രകാരന്‍ കല്‍ഹായനനും (കല്യാണന്‍) തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ശക വര്‍ഷം ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്ഫുജധ്വജന്‍റെ- യവനജാതകം എന്ന കൃതിയില്‍ കൃത്യമായ കാലം ഗണിത പ്രശ്ന രൂപേണ വിവരിക്കുന്നുണ്ട്. നമ്മുടെ വിശ്വസനീയവും, ആധികാരികവും ആയ, ലഭ്യമായിട്ടുള്ള പൌരാണിക ശാസ്ത്ര (scientific) ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള കാല ഗണനമായതു കൊണ്ടാണ് ‘Calendar Reform Committee’,1957-ല്‍.. ശക വര്‍ഷം ഭാരതത്തിന്‍റെ ഔദ്യോഗീക കലന്ടെര്‍ ആയി നിശ്ചയിച്ചതു. ഇത് ആധുനിക കാല- സമയ ഗണനയുമായി കൃത്യമാണ്. ഇത് സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാല ഗണനം ആണ്. ബ്രിടിഷ്കാരാണ് ഇവിടെ ക്രിസ്തുവര്‍ഷം അടിസ്ഥാനമാക്കി ഇംഗ്ലീഷ് കലണ്ടര്‍ നടപ്പിലാക്കിയത്. കൂടാതെ , ഭാരതത്തിനു പുറത്തു, നമ്മുടെ സംസ്കാരം പങ്കുവെച്ചിരുന്ന നാടുകളില്‍ … ഇതിനെ വിക്രമി സംവത്സരം(സൂര്യ -ചന്ദ്രന്‍മാരെ അടിസ്ഥാനമാക്കി) … എന്നറിയപ്പെട്ടിരുന്നു. ചൈത്രം, വൈശാഖം, ജ്യേഷ്ട്ടം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗ്ഗശിര്‍ഷം, പൌഷം, മാഘം, ഫാല്‍ഗുനം, എന്നിവയാണ് മാസങ്ങള്‍.///— ചൈത്രമാണ്‌- ആദ്യത്തേ മാസം.(മാര്‍ച്ച്‌-21 ന് പുതുവര്‍ഷം). 2014- എന്നത് ശകവര്‍ഷത്തില്‍ 1935- 36 ആണ്…. അതായത് 2014 മാര്‍ച്ച്‌ 22-ആം തീയതി …. ശകവര്‍ഷം 1936- ചൈത്രം 1-ആം തീയതി, പുതു ശകവര്‍ഷം..///– എന്തുകൊണ്ട് ഇങ്ങനെ വേണ്ടിവന്നു…?… കാരണം, നിലവിലുള്ള ഭാരതീയ പാരമ്പര്യ പഞ്ചാംഗ കാലഗണന തെറ്റാണ്. വിശദമാക്കാം…. വിഷുവം(വിഷു) എന്നാല്‍ രാ-പകലുകള്‍ തുല്യമായ ദിവസം , നാം അത് ആഘോഷിക്കുന്നത് ഏപ്രില്‍ 14-ന് ആണ് . പക്ഷെ രാ-പ്പകലുകള്‍ തുല്യമായ ദിവസം ഏപ്രില്‍ 14 -അല്ല , മാര്‍ച്ച്‌ 21-22 നാണ്. അതായത് നാം ഇന്ന് വിഷു ആഘോഷിക്കുന്നതിനും 23-24 ദിവസം മുന്‍പാണ് യഥാര്‍ത്ഥത്തില്‍ വിഷുവം(equinox) അഥവാ വിഷു. ഇത് എന്‍റെ സ്വന്തം അഭിപ്രായമല്ല. ഞാന്‍ ഇത് തെളിയിക്കുവാന്‍ തയാറാണ്. അതുകൊണ്ടാണ് 1957-ല്‍ അത്തരം ഒരു തിരുത്തല്‍ വരുത്തുവാന്‍ ഭാരത സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ നമ്മുടെ പാരമ്പര്യ ജ്യോത്സ്യന്മാര്‍ പഴയ പഞ്ചാംഗ പ്രകാരമാണ് ഗണിക്കുന്നത്. പാരമ്പര്യ പ്രകാരം എന്‍റെ– ജന്മ നക്ഷത്രം അശ്വതിയാണ്.. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്, 23- ദിവസം മുന്‍പത്തെ ഗ്രഹനിലയാണ്. അശ്വതിയില്‍ നിന്നും 23-24 നാള്‍ മുന്നോട്ട് എണ്ണിയാല്‍ ഏതു നാള്‍ കിട്ടുമോ, അതാണ്‌ എന്‍റെ യഥാര്‍ത്ഥ നക്ഷത്രം. അതായത് , അശ്വതി നക്ഷത്രത്തില്‍ ജനിച്ച എന്‍റെ യഥാര്‍ത്ഥ നക്ഷത്രം-അവിട്ടം അല്ലെങ്ങില്‍ ചതയം ആണ് എന്നര്‍ഥം. (യഥാര്‍ത്ഥത്തില്‍ ആകാശത്തില്‍ അതായിരിക്കും നക്ഷത്രവും രാശിയും). ഇംഗ്ലീഷ്- ഭാരതീയ ശക- കലണ്ടര്‍ സൂര്യനെയും മലയാളം കലന്ടെര്‍ ചന്ദ്രനെയും അടിസ്ഥാനമാക്കിയാണ്.. ഇതാണ് സത്യം … ഇത് നിങ്ങള്‍ അറിവുള്ളവര്‍ ആധികാരികമായി അന്വേഷിച്ചു നോക്കു. കേരളീയരുടെ കൊല്ലവര്‍ഷ കണക്കും ആധുനിക ജ്യോതിശാസ്ത്രവും ചേര്‍ന്നുപോകില്ല. അതായതു ഇന്നത്തെ(feb-2) ജ്യോതിഷ രാശിചക്രത്തില്‍ ഗണിക്കുന്ന ഗ്രഹസ്ഥിതിയല്ല യഥാര്‍ത്ഥത്തില്‍ ആകാശത്തില്‍ ഉണ്ടാവുക. 23 ദിവസം പിന്നോക്കം അതായത്, jan-10-ആം തീയതിയിലെ ജ്യോതിഷ രാശിയായിരിക്കും അത്. അതായത് ഇന്നത്തെ – feb-2 ആകാശത്തു കാണുന്ന ഗ്രഹനില പാരമ്പര്യ ജ്യോതിഷ ത്തില്‍ feb 25 ആം തീയതിയിലേത് ആയിരിക്കും. അതായത് ആകാശത്തില്‍ ഇന്ന് നടക്കുന്ന ഒരു ഗ്രഹമാറ്റം പാരമ്പര്യ ജ്യോതിഷം 23 ദിവസം കഴിഞ്ഞു മാത്രമേ അറിയുന്നുള്ളൂ എന്നര്‍ത്ഥം. കൊല്ലവര്‍ഷം എന്ത് അടിസ്ഥാനത്തില്‍ ആണ് എന്ന് ഇന്നും അറിയില്ല..!!!!. (മലയാള വര്‍ഷം)…. അതായത് … ചിങ്ങം 1- അല്ല പുതുവര്‍ഷം , വിഷുവാണ് .Vishu (Malayalam: വിഷു) is the malayalam new year day and a Hindu festival celebrated in the Indian state of Kerala and as Bisu in the Karnataka region(Mangalore & Udupi districts), usually in the second week of April in the Gregorian calendar.[1][2].(wikipedia).. കൂടുതല്‍ വിശദമാക്കാം…2014 ഏപ്രില്‍ 14 ആണ്, മേടം 1-ആം തീയതി. പക്ഷെ സൂര്യന്‍റെ മേട രാശി സംക്രമണം 15-ആം തീയതി 7- മണി am.. കഴിഞ്ഞാണ് പാരമ്പര്യ ജ്യോതിഷ പ്രകാരം നടന്നത്. അതുകൊണ്ട് 2014-ല്‍ വിഷു ഏപ്രില്‍ 15-ന് ആയിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ സംക്രമണം മാര്‍ച്ച്‌ 22-ആം തീയതി ആകാശത്തു നടന്നിരുന്നു. നമ്മള്‍ ഏപ്രില്‍ 15- ആണ് അത് ആഘോഷിക്കുന്നത്.. ഇതുപോലെയാണ് ശബരിമലയിലെ മകര സംക്രമവും. dec 21 ആകാശത്തില്‍ നടന്ന സൂര്യന്‍റെ മകരം രാശിയിലേക്ക്ഉള്ള സംക്രമം(മാറ്റം) ആണ് ജനുവരി 14-ന് നാം ആഘോഷിക്കുന്നത്. എന്താണ് മേടത്തിന്‍റെ പ്രത്യേകത? രാശിചക്രം കണ്ടിട്ടില്ലേ? 12 കളങ്ങള്‍ ഉള്ള, മേടത്തില്‍ തുടങ്ങി മീനത്തില്‍ അവസാനിക്കുന്ന ചതുരക്കളം. ആദ്യ നാളായ അശ്വതി മേടം രാശിയിലാണ്. അപ്പോള്‍ മേടം രാശിയില്‍ആണ് വര്‍ഷം തുടങ്ങുന്നത്. മേടം രാശി ഏപ്രില്‍ 14-15 ആണ് വരുന്നത് . അപ്പോള്‍ പുതുവര്‍ഷം ചിങ്ങം അല്ല. നാം ഇന്ന് ആഘോഷിക്കുന്ന വിഷുവാണ് യഥാര്‍ത്ഥത്തില്‍ പുതുവര്‍ഷം( ചിങ്ങം എങ്ങനെ പുതുവര്‍ഷമായി എന്നറിയില്ല… രാശി ചക്രം കാണുക.) ആ വിഷുവാകട്ടെ യഥാര്‍ത്ഥത്തില്‍ മാര്‍ച്ച്‌ 21-22 ആണുതാനും. ഉത്തര ഭാരതത്തിലും, മഹാരാഷ്ട്രത്തിലും ഇത് ഗുഡിപഡുവ എന്നും കര്‍ണ്ണാടകം , ആന്ധ്ര, എന്നിവടങ്ങളില്‍ ഉഗാഡി എന്നപേരിലും പുതുവര്‍ഷം ആഘോഷിക്കുന്നു. മലയാളിക്ക് മാത്രം യാതൊരു അടിസ്ഥാനവും ഇല്ലാത്ത ചിങ്ങം 1 എങ്ങനെ പുതുവര്‍ഷമായി-???. കൊല്ലവര്‍ഷം എന്താണ് എന്ന് ഇന്നും ആര്‍ക്കും അറിയില്ല. ഇനിയാണ് പ്രധാനപ്പെട്ട കാര്യം …. യഥാര്‍ത്ഥത്തില്‍ സൂര്യന്‍റെ മേട രാശി സംക്രമണം അപ്രില്‍-14-15 അല്ല. മാര്‍ച്ച്‌ 21-22 ആണ്. അതായത് വിഷു ഏപ്രില്‍ 14 -15 അല്ല… മാര്‍ച്ച്‌ 21-22 ആണ് എന്നര്‍ത്ഥം. മലയാള കൊല്ല വര്‍ഷം പ്രകാരം,ഇപ്പോള്‍ ആഘോഷിക്കുന്ന എല്ലാ നാളുകളും, വിശേഷങ്ങളും 22-23 ദിവസം മുമ്പ് ആഘോഷിക്കെണ്ടാതായിരുന്നു എന്നര്‍ത്ഥം.

പൌരാണിക ഭാരതം

പൌരാണിക ഭാരതം പ്രധാനമായും രണ്ടു രാജവംശങ്ങള്‍ ആണ് ഭരിച്ചിട്ടുള്ളത്. സൂര്യ വംശവും ചന്ദ്രവംശവും. ശ്രീരാമന്‍ സൂര്യവംശ രാജാവാണ്. ശ്രീ കൃഷ്ണന്‍ ചന്ദ്രവംശരാജാവും. ഈ രണ്ടു രാജ വംശങ്ങളും ഭാരതചരിത്രത്തിന്‍റെ അതിപുരാതന ഏടുകളില്‍ ആരംഭിച്ചു, ആധുനിക കാലത്തോളം നിലനിന്നുപോരുന്നു. വൈവസ്വത മനു എന്ന് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ആദിമ വ്യക്തിത്വത്തില്‍ നിന്നാണ് സൂര്യവംശം ആരംഭിക്കുന്നത്. കശ്യപ പ്രജാപതിയ്ക്ക് ദക്ഷ പുത്രിയായ അദിതിയില്‍ ജനിച്ച സൂര്യന്‍റെ പുത്രന്‍ ആണ് മനു. ഓരോ വംശവും ആരില്‍നിന്നുആരംഭിക്കുന്നുവോ അവരെയാണ് പ്രജാപതി എന്ന് അറിയപ്പെടുന്നത്. ഇക്ഷ്വാകു, അംബരീഷന്‍, ത്രിശങ്കു, ഹരിശ്ചന്ദ്രന്‍, സഗരന്‍, ഭഗീരഥന്‍, ദിലീപന്‍, രഘു, അജന്‍, ശ്രീരാമന്‍, കുശന്‍ തുടങ്ങിയവര്‍ സൂര്യ വംശത്തിലെ പ്രശസ്തരായ രാജാക്കന്മാര്‍ ആയിരുന്നു.–/– അത്രി എന്ന പേരില്‍ പുരാണ പ്രശസ്തനായ ഋഷിയ്ക്ക് അനസൂയ എന്ന ഭാര്യയില്‍ ജനിച്ച മകനാണ് ചന്ദ്രന്‍. ചന്ദ്രനില്‍ നിന്നാണ് ചന്ദ്രവംശം ആരംഭിക്കുന്നത്. ബുധന്‍, പുരൂരവസ്സു, യയാതി, യദു, പുരു, ദുഷ്യന്തന്‍, ഭരതന്‍, ഹസ്തി, കുരു, പ്രദീപന്‍, ശന്തനു, വിചിത്രവീര്യന്‍, പാണ്ഡവര്‍, തുടങ്ങിയവര്‍ ചന്ദ്രവംശ രാജാക്കന്മാര്‍ ആണ്. — ഇവിടെ അത്രി മഹര്‍ഷിക്ക് ചന്ദ്രന്‍ ജനിച്ചു എന്ന് പറയുമ്പോള്‍ ആരും ആകാശത്തെയ്ക്ക് നോക്കണ്ടാ. മിത്തുകള്‍ എന്ന് പറഞ്ഞു തള്ളുകയും വേണ്ടാ. ഒരു സംഭവത്തെ വിവരിക്കാന്‍ ആവശ്യമായ തരത്തില്‍ വികസിച്ചിട്ടില്ലാത്ത ഒരു ഭാഷ കൊണ്ടു, വിവരണ കൃത്യം നിര്‍വ്വഹിക്കുമ്പോള്‍ പരിമിതികള്‍ ഉണ്ടാകാം. 2015- ല്‍ ഇരുന്നു ചരിത്രാതീത കാലത്തെ നോക്കുമ്പോള്‍ ചുണ്ട് വക്രിച്ച് ഊറിചിരിച്ചിട്ട് കാര്യമില്ല. കാരണം, നമ്മള്‍ ഒന്നും ഒരു സുപ്രഭാതത്തില്‍ ആകാശത്തു നിന്നും പൊട്ടി വീണതല്ലല്ലോ. പൌരാണികവും ആധുനികവുമായ വിവിധ ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, ഭാരത ഭൂമിയിലെ മനുഷ്യ ചരിത്രത്തിനു നാം മനസ്സിലാക്കിയിട്ടുള്ളതിനേക്കാള്‍ പഴക്കമുണ്ടെന്ന്. BCE-10000- നോടടുത്ത് ആണ് ഇവിടെ വിവിധ രാജവംശങ്ങളുടെ തുടക്കം എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും., ഭാരതത്തില്‍ 21- പ്രജാപതിമാര്‍(ഗോത്ര പിതാക്കന്മാര്‍) ഉണ്ട് എന്ന് പറയുന്നു. നമ്മള്‍ അതിനെ വംശം എന്ന് പറയുന്നു. ഈ 21- പ്രജാപതിമാരില്‍ നിന്നാണ് ഞാനും നിങ്ങളും ഉള്‍പ്പടെയുള്ളവര്‍. മനുഷ്യര്‍ മാത്രമല്ല സമസ്ത ജീവജാലങ്ങളും ഈ 21 പ്രജാപതിമാരില്‍ നിന്നാണ് ഉണ്ടായത് എന്ന് പുരാണങ്ങള്‍ പറയുന്നു. അതില്‍ രണ്ടു വംശങ്ങള്‍ പ്രബലങ്ങള്‍ ആയി. അതാണ്‌ സൂര്യ ചന്ദ്ര വംശങ്ങള്‍. പുരാണങ്ങള്‍ അടിസ്ഥാനപരമായി സാഹിത്യ കൃതികള്‍ ആണ്. ഇത് ഒരു പ്രത്യേക കാലഘട്ടത്തില്‍ രചിക്കപ്പെട്ടവയല്ല. മറിച്ചു, ഇവിടെ ഒരു പൊതുസംസ്കാരം (civilisation) രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഭാഷയോ ലിപികളോ, വികസിച്ചിട്ടില്ല. അവിടം മുതല്‍ തുടങ്ങിയ ചരിത്രം വായ്മൊഴി പാട്ടുകളിലൂടെ തലമുറ തലമുറ കൈമാറി വന്നു. മഹാബലി എന്ന രാജാവിനെക്കുറിച്ച്… മാവേലി നാട് വാണീടും കാലം … എന്ന് പാടി തലമുറകളെ പഠിപ്പിച്ചു. ഋഗ്വേദത്തില്‍ തന്നെയുള്ള സൂചനകള്‍ അനുസരിച്ച് ചില ഋക്ക്കള്‍ക്ക് bce-7500 -നോടടുത്ത് പഴക്കം ഉണ്ട്. പിന്നീട് ഭാരത ഭൂമിയില്‍ ഒരു പൊതു സംസ്കാരം രൂപപ്പെട്ടു, കാലത്തിന്‍റെ പുരോഗതിയ്ക്കനുസരിച്ചു ഭാഷയും രൂപപ്പെട്ടു… സംസ്കരിക്കപ്പെട്ടു… വ്യെക്തമായ ലിപികള്‍ ഉണ്ടായി , അതുവരെയുണ്ടായിരുന്ന അറിവുകള്‍ രേഘപ്പെടുത്തി വെയ്കാന്‍ ആരംഭിച്ചു , അങ്ങനെ വേദവ്യാസന്മാര്‍ ഉണ്ടായി. ഭാഷയുടെ നിയമങ്ങള്‍ അനുസരിച്ച് വിഷയാനുസരണം വായ്മോഴികള്‍(വേദങ്ങള്‍) തരം തിരിച്ചു ക്രോഡീകരിയ്ക്കപ്പെട്ടു. വേദങ്ങളിലെ അറിവുകള്‍ സംഗ്രഹ രൂപത്തില്‍ ആണ്(precise). അവയുടെ വ്യാഖ്യാനങ്ങള്‍ ആണ് പുരാണങ്ങള്‍. അക്ഷരാഭ്യാസവും, ഗണിതാതി ഇതരവിഷയങ്ങളും ലളിതമായ ഭാഷയില്‍ തലമുറകളെ പഠിപ്പിക്കാനായിട്ടാണ് പുരാണങ്ങളുടെ നിര്‍മ്മാണം. എന്‍റെ മുതുമുത്തശ്ശിയുടെ വിദ്യാഭ്യാസ യോഗ്യത ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. സംസ്കൃത വ്യാകരണം, ഗണിതം എന്നിവ അടിസ്ഥാന വിദ്യാഭ്യാസം. ഭാഗവതം കിളിപ്പാട്ടും, സംസ്കൃത ശാകുന്തളവും, ഹരിവംശവും- ഉപരിപഠനം. പൌരാണിക കാലഗണനം മുതല്‍ പാചക വിധികള്‍ വരെ പുരാണങ്ങളില്‍ കാണാം. ഭാഷയുടെയും സംസ്കാരത്തിന്‍റെയും വികസിത രൂപങ്ങള്‍ ആണ് ഇതിഹാസ കൃതികള്‍. ഭാരതീയന്‍ അവന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തിരിച്ചറിഞ്ഞ് അതില്‍ അഭിമാനം കൊണ്ടപ്പോള്‍ ആണ്, ഇതിഹാസങ്ങള്‍ ജനിച്ചത്‌. ഇതിഹാസയതി…ഇതിഹാസ:– ഇവിടെ ഇങ്ങനെ സംഭവിച്ചു.–. അങ്ങനെ പൌരാണിക കാലത്ത് ആരംഭിച്ച വംശ പരമ്പര ആധുനിക കാലത്തോളം എത്തുന്നു, നിലനില്‍ക്കുന്നു. സൂര്യവംശം രാമനിലും, ചന്ദ്രവംശം കൃഷ്ണനിലും അവസാനിക്കുന്നില്ല എന്നതാണ് സത്യം. ശ്രീരാമ പുത്രനായ കുശന്‍റെ ഒരു വംശപരമ്പര ശ്രീ ബുദ്ധനില്‍ എത്തുന്നു. മഹാഭാരത യുദ്ധത്തില്‍ കുശന്‍റെ പരമ്പരയില്‍ പെട്ട ബ്രിഹദ്ബലന്‍ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു. അപ്പോള്‍ മഹാഭാരത കാലത്തും സൂര്യവംശ രാജാക്കന്മാര്‍ ഉണ്ടായിരുന്നതായി പരാമര്‍ശങ്ങള്‍ ഉണ്ട്. ജൈന മത സ്ഥാപകനായ ഋഷഭദേവന്‍ സ്വായംഭുവ മനുവിന്‍റെ വംശത്തില്‍ ജനിക്കുകയും, ആ പരമ്പരയില്‍, സൂര്യ വംശത്തില്‍പെട്ട യുവനാശ്വന്‍റെ പുത്രനായ മാന്ധാതാവില്‍ നിന്നും ,നന്ദരാജ വംശത്തിലാണ് മൌര്യസാമ്രാജ്യ സ്ഥാപകനായ, ചന്ദ്രഗുപ്തന്‍.bce-322-. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശക്തനായ ചക്രവര്‍ത്തിമാരില്‍ ഒരാളും പൌരാണിക ഗ്രീക്ക് ചരിത്രഗ്രന്ധങ്ങളില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഭരണാധികാരിയും ആണ് ചന്ദ്രഗുപ്തന്‍. അദ്ധേഹത്തിന്‍റെ ഗുരുവും മന്ത്രിയും ആയിരുന്നു, ചാണക്യന്‍. ചന്ദ്ര ഗുപ്തന്‍റെ പൌത്രന്‍ ആയിരുന്നു മഹാനായ അശോകന്‍./—// കുശാന രാജവംശം കുശന്‍റെ പിന്‍ഗാമികള്‍ ആണ്. കുശാന വംശത്തിലാണ്, കനിഷ്കനും ce-78 , ശകവര്‍ഷ(കലണ്ടര്‍) സ്ഥാപകനായ, ഗൌതമ പുത്രനായ ശതകര്‍ണ്ണിയും(ശാലിവാഹനന്‍) ജനിച്ചത്‌. സമുദ്ര ഗുപ്തനും ,ചന്ദ്രഗുപ്തവിക്രമാദിത്യനും ce-380- സൂര്യവംശ പരമ്പരയില്‍ ആണ്. കാളിദാസനും വരരുചിയും വരാഹമിഹിരനും വിക്രമാദിത്യ സദസ്യര്‍ ആയിരുന്നു. —//– പാണ്ഢ്യ രാജവംശംചന്ദ്രവംശത്തില്‍ പ്പെട്ടതാണ്. മലയധ്വജപാണ്ഢ്യന്‍ ഭാരത യുദ്ധത്തില്‍ പങ്കെടുത്തിരുന്നു.(കര്‍ണ്ണപര്‍വ്വം 20). ചേര രാജാക്ക്ന്മാര്‍ ചന്ദ്രവംശമാണ്. തിരുവിതാംകോട്, രാജ്യം സ്ഥാപിച്ച അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചേരരാജ വംശത്തിന്‍റെ തുടര്‍ച്ചയാണ്. ഇത് ഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട വംശങ്ങളുടെ ചരിത്രം ആണ്. ഇത് കൂടാതെ മറ്റനേകം സാമന്ത ഗോത്ര രാജവംശങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ഭാരതത്തിന്‍റെ ചരിത്രവും സംസ്കാരവും പരമ്പരയും തലമുറകളിലൂടെ അനസ്യൂതം തുടരുന്നുണ്ട്.

ഭാരത ചരിത്രം ഇന്ന് വരെ :-

1. ഭാരതത്തിന്‍റെ സുവർണ്ണ കാലം സ്മരിയ്ക്കുവാനുണ്ടെങ്കിൽ യഥാർത്തത്തിൽ അത് 5000 വർഷങ്ങൾക്കു മുൻപാണ്. സർവ വിഷയങ്ങളും ശാസ്ത്രീയമായി അതിന്‍റെ ഉന്നതിയിൽ എത്തിയ സമയം.

2. മഹാഭാരത യുദ്ധമാണ് ഭാരതീയന്‍റെ പ്രധാന അധ:പതന കാരണം. (5153 വർഷങ്ങൾക്കു മുൻപ്. ബി.സി.3147 നവംബർ 29).
3. വേദ പഠനങ്ങൾ ജാതീയമായി ലോപിച്ചു.
4. ഈശ്വരാവതാരമായ ശ്രീകൃഷ്ണനാണ് ഈ അധ:പതനങ്ങൾക്കെതിരെ പോരാടിയ മഹാപുരുഷൻ.(ബി.സി.3228-3112)
5. യാദവ വംശം അധ:പതിച്ചതോടുകൂടി ഭാരതം അന്ധകാരത്തിലേയ്ക്ക് പോയി.(ബി.3112-500)
6. ഈ അന്ധകാരം വൈദിക സംസ്കൃതിയിലെ ജ്ഞാന-കർമാണ്ഡ സമന്വയത്തെ നശിപ്പിച്ചു. കർമ്മികൾ ജ്ഞാന കാണ്ഡത്തെ നിരാകരിച്ചു.
7. യാഗാദികളിൽ മദ്യവും മാംസവും ഉപയോഗിച്ചു തുടങ്ങി. ശ്രീബുദ്ധനും, മഹാവീരനും ഈ അന്ധകാരത്തെ തങ്ങൾക്കറിയാവുന്ന പോലെ പ്രതിരോധിച്ചു.(ബി.സി.563-483)
8. വൈദേശികനായ അക്രമി അലക്സാണ്ടർ ഭാരതത്തെ ആക്രമിച്ചു.(ബി.സി.327)
9. രാഷ്ട്ര സങ്കൽപ്പത്തെ പുനരുദ്ധരിച്ച് ചാണക്യൻ ഭാരതത്തിന്‍റെ അതിർത്തികൾ സംരക്ഷിച്ചു.(ബി.സി.325)
10. ബുദ്ധ-ജൈന സംഘങ്ങൾ ജാതി-ബ്രാഹ്മണ സങ്കൽപ്പങ്ങളെ തച്ചുടച്ചു. യാഗങ്ങൾ നടക്കാതായി.
11. യാഗശാലകളിൽ സ്വരസ്ഥാനങ്ങൾക്കായി ഉപയോഗിച്ച മുദ്രകൾ ബ്രാഹ്മണർ തന്ത്ര ശാസ്ത്ര പരമായി അവതരിപ്പിച്ചു.
12. ആദി ശങ്കരൻ ബുദ്ധ-ജൈന സംഘങ്ങളെ പ്രസ്ഥാനത്രയത്തിലുടെ ഖണ്ഡിച്ചു.(ബി.സി.44)
13. വേദപഠനം സമ്പൂർണമായും ജാതീയതയെ ആയുധമാക്കി ബ്രാഹ്മണർ മാത്രം കുത്തകയാക്കി.
14. അഭിനവ ശങ്കരാചാര്യർ ബുദ്ധ-ജൈന സിദ്ധാന്തങ്ങളെ എതിർത്ത് വിഹാരങ്ങൾ പിടിച്ചടക്കി(എ.ഡി.801-839).
15. ആശ്രമങ്ങൾ വേദ-പാഠശാലകളായി, ജാതി ബ്രാഹ്മണർ ആശ്രമാധിപതികളായി.
16. മുസ്ലിം ആക്രമണകാരികൾ ഭാരതത്തെ ആക്രമിച്ചു.
17. ഭാരതീയരെ ഹിന്ദുക്കൾ എന്ന് വിളിയ്ക്കപ്പെട്ടു.
18. ബ്രിട്ടീഷ് ഭരണം ക്രൈസ്തവ മത പ്രചാരത്തിലൂടെ ഭാരതീയനെ അടിമത്തത്തിലേയ്ക്ക് നയിച്ചു.
19. അടിമകളെ വിളിച്ചിരുന്ന ഇൻഡീസ് എന്ന പദത്തിൽ നിന്നും ഇൻഡ്യൻ എന്ന പദം ഭാരതീയനു നൽകി.
20. പൗരാണിക ലോക സംസ്കാരങ്ങളെ തച്ചുടച്ച ക്രൈസ്തവ മത പൗരോഹിത്യം ഭാരതം-ചീന (ഏഷ്യ) ലക്ഷ്യമാക്കി.
21. വില്യം ജോണ്സ്, ഗ്രിഫിത്ത്, മാക്സ് മുള്ളർ മുതലായ മത പ്രചാരകർ അനർഥക ഗ്രന്ഥങ്ങൾ രചിച്ചു.
22. മെക്കാളെ ഗുരുകുല സമ്പ്രദായം നിർത്തലാക്കി, ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കി.
23. ഇംഗ്ലീഷ് പഠനമാണ് വിദ്യാഭ്യാസം എന്ന ചിന്ത ഭാരതീയനു നൽകി.
24. 19-ആം നൂറ്റാണ്ടിലെ മത-സാംസ്കാരിക നവോത്ഥാനം (രാഷ്ട്രീയമായി) സ്വാതന്ത്ര്യ ബോധമുണ്ടാക്കി.
25. ഭാരതത്തിന്റെ സുവർണ കാലം സ്മരിയ്ക്കാനുണ്ടെങ്കിൽ അത് 5000 വർഷങ്ങൾക്കു മുൻപാണ്.

; അതി സമ്പന്നമായ ഒരു സംസ്കാരം അനിവാര്യമായ ഒരു മാറ്റത്തിലേയ്ക്ക് കടക്കുകയായിരുന്നു. 5000 വർഷങ്ങൾക്കു മുൻപ്, ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള യുദ്ധം. ധർമ്മ സ്ഥാപനത്തിനെത്തിയ മഹാവതാരം ശ്രീകൃഷ്ണന്റെ കാലഘട്ടം…
90000 ശ്ലോകങ്ങളിലൂടെ അമൂല്യമായൊരു സാഹിത്യ സമ്പത്തായിരുന്നു വ്യാസൻ നൽകിയത്. ആത്മീയ ശക്തിയുടെ വറ്റാത്ത ഉറവിടമായ ‘മഹാഭാരത’ത്തിന്റെ ലക്ഷ്യം ‘ധർമ്മാന്വേഷണം’ ആയിരുന്നു. ഒരു കുടുംബ കലഹം ലോകമനസാക്ഷിയെ എങ്ങിനെ മുറിവേൽപ്പിച്ചുവെന്ന് ഭാരതകഥ പറയുന്നു. യുദ്ധം കൊണ്ടു തകർന്ന് അധർമത്തിലേക്ക് തെന്നി വീണ സമൂഹത്തെ/സഹോദരങ്ങളെ/’ഭാരതീയരെ’ രക്ഷിക്കാൻ ഇന്നും മഹാഭാരത കഥ നമുക്ക് വഴി കാണിച്ചു തരുന്നു.