ഗുരുവായൂർ ക്ഷേത്രത്തിലെ നിറ-പുത്തരി

ഗുരുവായൂരിലും സമീപ പ്രദേശങ്ങളിലുമുള്ള പാടങ്ങളില്‍ നിന്ന് കൊണ്ടു വന്ന നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചടങ്ങാണ് ഇല്ലം നിറ. പാടങ്ങളില്‍ നിന്ന് ആദ്യം കൊയ്തെടുക്കുന്ന നെല്ല് ആണ് ഭഗവാന് സമര്‍പ്പിക്കുന്നത്. പുതിയ കതിർകറ്റകൾ അഴീക്കൽ മനയം കുടുംബക്കാർ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിയ്ക്കും. അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശംഖനാദവും ചെണ്ടയുമായി അമ്പലം പ്രദക്ഷിണം ചെയ്ത് നമസ്കാരമണ്ഡപത്തിൽ വെയ്ക്കുന്നു. മേൽശാന്തി പൂജിച്ചശേഷം നെൽക്കതിരുകൾ ശ്രീകോവിലുകളിലും തിടപ്പള്ളിയിലും വയ്ക്കുന്നു. തുടർന്ന് ബാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നു.ത് വീട്ടില്‍ സൂക്ഷിക്കുന്നത് സമ്പല്‍സമൃദ്ധിക്കും ആയുരാരോഗ്യത്തിനും വിശേഷമാണെന്നാണ് വിശ്വാസം. കതിര്‍ക്കററ സിരശ്ശിലേന്തി കീഴ്ശാന്തി നമ്പൂതിരിമാര്‍ ക്ഷേത്രത്തിലേക്ക് വരുന്ന ചടങ്ങിനാണ് നിറ എന്നു പറയുന്നത്.

നിറ കഴിഞ്ഞാല്‍ പുന്നെല്ലിന്റെ അരി (പുത്തരി) വെച്ച് നിവേദ്യമാണ്. പുതിയതായി കൊയ്ത നെല്ലിനെ അരിയാക്കി, അതുകൊണ്ട് നിവേദ്യങ്ങൾ ഉണ്ടാക്കി, നല്ല മുഹൂർത്തത്തിൽ ഭഗവാന് നിവേദിക്കുന്നതാണിത്. മണിക്കിണറിനരികിൽ ഗണപതിയ്ക്ക് പുതിയ അരി നിവേദിച്ചതിനു ശേഷം അരിഅളക്കലുണ്ടാകും. ആ അരികൊണ്ട് ഇടിച്ചുപിഴിഞ്ഞ പായസമുണ്ടാക്കി ഉച്ചപൂജയ്ക്ക് ഭഗവാന് നിവേദിയ്ക്കും. അന്ന് പതിവു വിഭവങ്ങൾക്ക് പുറമെ അപ്പം, പഴം നുറുക്ക്, ഉപ്പുമാങ്ങ, ഇലക്കറികൾ എന്നിവയുമുണ്ടാകും. അന്നു മാത്രമെ ഉച്ചപൂജയ്ക്ക് അപ്പം നിവേദിക്കുകയുള്ളൂ.

നാരായണം ഭജേ

നാരായണം ഭജേ നാരായണം – ലക്ഷ്മി
നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം – ദേവ

വൃദ്യരഭിഷ്ടുതം നാരായണം

(നാരായണം ഭജേ )

ദിനകരമദ്ധ്യകം നാരായണം – ദിവ്യ

കനകാംബരദരം നാരായണം

(നാരായണം ഭജേ )

പങ്കജലോചനം നാരായണം – ഭക്ത

സങ്കടമോചനം നാരായണം

(നാരായണം ഭജേ )

കരുണാപയോനിധിം നാരായണം – ഭവ്യ

ശരണാഗതനിദിം നാരായണം

(നാരായണം ഭജേ )

രക്ഷിതജഗത്രയം നാരായണം – ചക്ര

ശിക്ഷിതാസുരചയം നാരായണം

(നാരായണം ഭജേ )

അന്ജാനനാശകം നാരായണം – ശുദ്ധ

വിജ്ഞാന ഭാസകം നാരായണം

(നാരായണം ഭജേ )

ശ്രീവൽസബൂഷണം  നാരായണം – നന്ദ

ഗോവൽസപോഷണം നാരായണം

(നാരായണം ഭജേ )

ശങ്കരനായകം നാരായണം – പദ

ഗംഗവിദായകം നാരായണം

(നാരായണം ഭജേ )

ശ്രീകണ്ടസേവിതം നാരായണം – നിത്യ

വികുന്ടവാസിനം നാരായണം

(നാരായണം ഭജേ )