രാമായണ പാരായണം കര്‍ക്കടകം 4

ബാലകാണ്ഡത്തിന്‍റെ അവസാനം സൂചിപ്പിച്ച പോലെ, ശ്രീരാമഭഗവാന്‍ സീതാ ദേവിയോടൊപ്പം അയോദ്ധ്യയില്‍ സന്തോഷത്തോടെ വാണിരുന്ന കാലഘട്ടം..
പതിവില്ലാതെ, ഒരു ദിവസം ഭഗവാനെ കാണാന്‍ ഒരാള്‍ വന്നു..
നാരദന്‍!!
വളരെ നല്ലൊരു വ്യക്തി..
വളരെ വളരെ നല്ല സ്വഭാവം!!
‘നാരായണ നാരായണ’ എന്ന് പറഞ്ഞ് കൊണ്ട് ലോകം മൊത്തം സഞ്ചരിക്കുന്ന മുനിവര്യന്‍.ഇങ്ങനെ സഞ്ചരിക്കുന്ന കൂട്ടത്തില്‍, എവിടേലും രണ്ട് പേര്‌ ചിരിച്ചോണ്ട് സംസാരിക്കുന്നത് കണ്ടാല്‍ അവിടെ പ്രത്യക്ഷനാകും, അവരോട് സംസാരിക്കും, എന്നിട്ട് തിരിച്ച് പോരും.അങ്ങനെ നാരദര്‍ അപ്രത്യക്ഷനായി കഴിയുമ്പോള്‍ ചിരിച്ച് കൊണ്ടിരുന്നവര്‍ തമ്മില്‍ തല്ലുന്നത് കാണാം.
അതിനു നാരദരെന്ത് പിഴച്ചു??
അദ്ദേഹം ഒരു പുണ്യ പ്രവൃത്തി ചെയ്തു..
അത്ര മാത്രം!!
അങ്ങനുള്ള നാരദരാണ്‌ ഇപ്പോള്‍ ഭഗവാന്‍റെ അടുത്ത് വന്നിരിക്കുന്നത്..
എന്തിനാണെന്നല്ലേ??
പറയാം..

ശ്രീരാമന്‍ വിഷ്ണുഭഗവാന്‍റെ മനുഷ്യരൂപമാണ്.ലൌകികസുഖങ്ങളില്‍ മുഴുകുന്നത് മനുഷ്യസഹജമാണ്‌.സീതയോടൊപ്പം അയോധ്യയിലെ താമസത്തിനിടയില്‍ രാവണവധം എന്ന ജന്മലക്ഷ്യം ഭഗവാന്‍ മറക്കരുത്.അത് ഓര്‍മ്മിപ്പിക്കുകയായിരുന്ന
ു നാരദരുടെ ആഗമനോദ്ദേശം.
അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ രാമനും രാവണനും തമ്മില്‍ തല്ലുന്നത് കണ്ട് സന്തോഷിക്കുക എന്നുള്ള ദുരുദ്ദേശമൊന്നും നാരദനില്ല..
സത്യം..
നാരദന്‍ പണ്ടേ പാവമാ!!
എന്ത് തന്നെയായാലും, ലൌകികസുഖങ്ങളില്‍ മുഴുകി, ജന്മ ലക്ഷ്യം മറക്കുന്ന ഒരു സാധാരണ മനുഷ്യനല്ല താനെന്നുള്ള മഹാസത്യം രാമദേവന്‍ നാരദനെ ബോധിപ്പിച്ചു.
നാരദന്‍ സന്തോഷത്തോടെ യാത്രയായി.

രാമദേവന്‍റെ ഉദ്ദേശം രാവണവധമാണെങ്കില്‍, ദശരഥ മഹാരാജാവിന്‍റെ ഉദ്ദേശം ശ്രീരാമപട്ടാഭിക്ഷേകമായിരുന
്നു.രാജ്യഭാരം രാമനേ ഏല്‍പ്പിച്ച്, തന്‍റെ ജോലിഭാരങ്ങളില്‍ നിന്നും പെന്‍ഷന്‍ പറ്റാനുള്ള ചെറിയൊരു മോഹം.അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം വസിഷ്ഠന്‍, സുമന്ത്രരേ പട്ടാഭിക്ഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഏല്‍പ്പിച്ചു.അതിനു ശേഷം മുനി തന്നെ രാമദേവനോട് ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
അങ്ങനെ ശ്രീരാമപട്ടാഭിക്ഷേക ഒരുക്കങ്ങള്‍ തുടങ്ങി..

ഇത് ദേവലോകത്ത് ചര്‍ച്ചാ വിഷയമായി..
പട്ടാഭിക്ഷേകം മുടക്കണം, എന്നാലെ രാവണ വധം നടക്കു..
എന്ത് വഴി??
അവസാനം ഒരു വഴി തെളിഞ്ഞു.അതിന്‍ പ്രകാരം ദേവകളെല്ലാം സരസ്വതി ദേവിയെ സമീപിച്ചു.വാക്കിന്‍റെ ദേവി, വാചകങ്ങളുടെ ദേവി, വിദ്യയുടെ ദേവി, അതാണ്‌ സരസ്വതി.ദേവകള്‍ ദേവിയോട് തങ്ങളുടെ ആവശ്യം ഉന്നയിച്ചു..
മറ്റൊന്നുമല്ല, ഒരു സരസ്വതി വിളയാട്ടം..
അതും മന്‌ഥരയുടെ നാവില്‍.

മന്‌ഥര..
ഏവരും അറിഞ്ഞിരിക്കേണ്ട ഒരു അവതാരം.
ജീവിതത്തില്‍ എപ്പോഴും കണ്ട് മുട്ടാന്‍ സാദ്ധ്യതയുള്ള, ഏഷണിക്കാരായ ചില സ്ത്രീകളുടെ മൂര്‍ത്തി ഭാവം.ഭരതകുമാരന്‍റെ അമ്മയും, ദശരഥ മഹാരാജാവിന്‍റെ രണ്ടാമത്തെ പത്നിയുമായ കൈകേയിയുടെ ദാസി.രാമകുമാരനെ ഇഷ്ടപ്പെടുന്ന കൈകേയിയോട്, സരസ്വതി വിളയാട്ടം നടന്ന നാവ് കൊണ്ട്, മന്‌ഥര പട്ടാഭിക്ഷേകം അറിയിച്ചത് എങ്ങനെയാണെന്ന് നോക്കാം..

കൈകേയിയുടെ കൊട്ടാരം..
കൈകേയിയുടെ അടുത്തെത്തിയ മന്‌ഥര താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു:
“എന്നാലും മഹാരാജാവ് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ?”
സന്ധ്യയ്ക്ക് മഹാരാജാവിന്‍റെ വരവും പ്രതീക്ഷിച്ച് നിന്ന കൈകേയിക്ക് ഒന്നും മനസിലായില്ല.അതിനാല്‍ അത് തുറന്ന് ചോദിച്ചു:
“എന്ത് പറ്റി മന്‌ഥരേ?”
“അല്ല, ഭരതകുമാരനില്ലാത്ത സമയത്ത് രാമകുമാരനെ രാജാവാക്കാന്‍ പോകുന്നു”
വളരെ നല്ല കാര്യം!!
ശ്രീരാമനു കൌസല്യയെക്കാള്‍ ഇഷ്ടം കൈകേയിയോടാണ്, അത് കൈകേയിക്കും അറിയാം.എന്നിട്ടും മന്‌ഥര എന്താണ്‌ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട് നിന്ന കൈകേയിയോട്, ദാസി ഒരു വാചകം കൂടി പറഞ്ഞു:
“ഇനി ഇവിടെ എല്ലാ അധികാരവും കൌസല്യക്കാ”
അത് കേട്ടതും കൈകേയിക്ക് അങ്കലാപ്പായി.എങ്കിലും ഉണ്ടായിരുന്ന സ്വല്പം ആത്മവിശ്വാസമെടുത്ത് കൈകേയി പറഞ്ഞു:
“ഹേയ്, രാമന്‍ അങ്ങനെ ചെയ്യില്ല”
കൈകേയില്‍ സംശയം ഉടലെടുത്തെന്ന് മനസിലായ മന്‌ഥര, ദേവിയുടെ ബാക്കിയുള്ള ആത്മവിശ്വാസത്തിനു മേല്‍ അവസാന ആണിയടിച്ചു:
“ഞാന്‍ പറയാനുള്ളത് പറഞ്ഞു, ഇനി ദേവിയുടെ ഇഷ്ടം”
പോരെ പൂരം??
നല്ലത് മാത്രം നിനച്ചിരുന്ന മനസില്‍, നാല്‌ വാക്കില്‍ നിന്നും തിന്മ ഉദിച്ചപ്പോല്‍ കൈകേയി അറിയാതെ ആരാഞ്ഞു:
“മന്‌ഥരേ, ഇനി എന്തോ ചെയ്യും?”
അതിനു മറുപടിയായി മന്‌ഥര ഒരു ഉപായം ചൊല്ലി കൊടുത്തു, അയോധ്യയെ ഒന്നായി നടുക്കുവാന്‍ കെല്പുള്ള ഒരു വൃത്തികെട്ട ഉപായം.

പണ്ട് ദേവാസുരയുദ്ധത്തില്‍ ദേവന്‍മാരെ സഹായിക്കാന്‍ ചെന്ന ദശരഥന്‍റെ കൂടെ കൈകേയിയും ഉണ്ടായിരുന്നു.യുദ്ധമദ്ധ്യേ
ദശരഥന്‍റെ തേരിന്‍റെ അച്ചുതണ്ട് ഊരിപോയി.ആ സമയത്ത് തേരിന്‍റെ ചക്രം വേര്‍പെട്ട് തേര്‌ തകരാതിരിക്കാന്‍ വേണ്ടി, കൈകേയി തന്‍റെ വിരല്‍ രഥാക്ഷകീലമായി ഉപയോഗിച്ചു.അതില്‍ സന്തുഷ്ടനായ ദശരഥന്‍, രണ്ട് വരങ്ങള്‍ ചോദിക്കാനുള്ള അനുവാദം കൊടുത്തു.അന്ന് ചോദിക്കാതിരുന്ന വരങ്ങള്‍ ഇപ്പോള്‍ ചോദിക്കണം..
ഒന്ന്: ഭരതനെ രാജാവായി വാഴിക്കുക
രണ്ട്:
രാമന്‍ പതിനാല്‌ വര്‍ഷം കാട്ടില്‍ കഴിയുക
അത് ലഭിക്കുന്ന വരെ ക്രോധ ഭാവത്തില്‍ ഇരിക്കണം.
ഇതായിരുന്നു മന്‌ഥര ഉപദേശിച്ച ഉപായം.

കൈകേയിയുടെ കോപം അറിഞ്ഞ് ദശരഥ മഹാരാജാവ് വന്നു.കൈകേയിയേ കണ്ട് സ്ഥിരം വാചകങ്ങള്‍…
പണക്കാരനെ പാവപ്പെട്ടവനാക്കാം, പാവപ്പെട്ടവനെ പണക്കാരനാക്കാം, ആനയെ ചേനയാക്കാം..
കൈകേയിക്ക് അനക്കമില്ല!!
സഹികെട്ട് മഹാരാജാവ് പറഞ്ഞു:
“എന്ത് വേണേലും ഞാന്‍ ചെയ്യാം, എന്താണ്‌ ആഗ്രഹം?”
കൈകേയി ആവശ്യം പറഞ്ഞു..
മന്‌ഥര ഉപദേശിച്ച് കൊടുത്ത ആ രണ്ട് വരങ്ങള്‍!!
ദശരഥ മഹാരാജാവിനു സന്തോഷമായി..
ബോധം കെട്ട് വീഴുകയല്ലാതെ മറ്റ് വഴിയില്ല എന്ന് പൂര്‍ണ്ണ ബോധമുള്ള അദ്ദേഹം ബോധംകെട്ട് വീണു!!
ഇപ്പോള്‍ ബോധം കെട്ടിട്ട് എന്ത് കാര്യം??
‘പ്രിയേ ഇന്നാ വരം’ എന്ന് വച്ച് കാച്ചിയപ്പോള്‍ ആലോചിക്കണമായിരുന്നു!!

കഥ ഇവിടെ നില്‍ക്കട്ടെ..
ഒരു കാര്യം ശ്രദ്ധിച്ചോ?
കൈകേയി എത്ര നല്ല കഥാപാത്രമായിരുന്നു.മന്‌ഥരയ
ോട് കൂടിയപ്പോഴുള്ള മാറ്റം കണ്ടില്ലേ??
ഇതാ പറയുന്നത്..

“ദുര്‍ജ്ജന സംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിക്കവേണം പ്രയത്നേന സല്‍പൂമാന്‍
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം

ആദി രാമായണം

ആദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും.”സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും ” എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും.
രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ പ്രശസ്തരും അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജടായു , സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം, മൈനാകം, പഞ്ചവടി എല്ലാം ഇതിൽ പെടും.
എന്നാൽ ദേവ – ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് . അത് സാക്ഷാൽ ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ . തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ – ശൂർപ്പണഖ – വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം.
ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ, സുതീക്ഷ്ണൻ , അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

രാമായണത്തിലെ ജീവിക്കുന്ന തെളിവുകൾ !!! കൊല്ലത്തെ ജടായു പാറ ..

ജടായുവിന്റെ രക്തസക്ഷിത്വത്തിന്റെ കഥ !!!
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു പാറ തലയുയര്ത്തി നില്ക്കുന്നത്. എം.സി.റോഡില് കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴി വലതു വശത്തായി ഈ സൗന്ദര്യ സങ്കേതം കാണാം.
സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ തടയാൻ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠൻ രാവണന്റെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം. ആദ്യം ഖോരമായ ഏറ്റുമുട്ടലില് ജടായുവിന്റെ ചിറകു പാറയിൽ വീഴുകയും അവിടെ തോണിയുടെ ആക്രുതിയില് ഒരു കുളം രൂപം കൊണ്ട് .സിതയെ തിരഞ്ഞിറങ്ങിയ രാമ ലക്ഷ്മണൻമാര് പക്ഷം മുറിഞ്ഞു കിടക്കുന്ന ജടായുവിനെ കണ്ടു. ഈ സമയം രാമൻ ഈ കുളത്തിൽ നിന്നും വെള്ളം കോരി ജടായുവിന് നല്കി .അങ്ങനെ രാമൻ താനെ ഭക്തനെ അവിടെ ഇരുന്നു പരിചരിച്ചു .രാമ പദത്തിന്റെ രൂപവും ജടായു പാറയിൽ ഉണ്ട് .
കാലാന്തരത്തിൽ ജഡായു പാറയുള്ള ജടായുമംഗലം ചടയമംഗലമായി മാറി. പാറയുടെ മുകളില് കയറിയാൽ നയനാന്ദമായ കാഴ്ചയാണ്. ഭക്തിയുമായാണ് മലകയറുന്നതെങ്കില് അവര്ക്ക് ആശ്വാസത്തിനായി മുകളില് ഒരു ശ്രീരാമ പ്രതിഷ് ഠയുണ്ട്. നട്ടുച്ചയ്ക്കും ഇവിടെ കുളിര്കാറ്റു വീശുന്നു എന്നത് മറ്റൊരു സവിശേഷത. രാമപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന ഈ മലമുകളിൽ ഒരിക്കലും വറ്റാത്ത ഒരു നീരുറവയുണ്ട്. ഏതു കൊടും വേനലിലും ഇതിലെ വെള്ളം തണുത്തുതന്നെ ഇരിക്കുന്നതും ഭക്തരുടെ വിശ്വാസത്തിന്റെ ആഴം വര്ദ്ധിപ്പിക്കുന്നു. ശിലാ സൗന്ദര്യം കൊണ്ട് സന്ദര്ശകരേയും സഞ്ചാരികളേയും ആകര്ഷിക്കാനാണ് ടൂറിസം

കൈകേയി

ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!

കൈകേയിയോടുള്ള സത്യം പാലിക്കുന്നതില്‍ ദശരഥമഹാരാജാവ് ഏറെ വെമ്പല്‍കൊണ്ടതിനുപിന്നില്‍ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? കേകയരാജാവ് അശ്വപതിയുടെ പുത്രനായ യുധാജിത് തന്റെ സഹോദരി കൈകേയിയോടും അവരുടെ പുത്രന്‍ ഭരതനോടും ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്നു. വിവാഹസമയത്ത് താന്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ യുധാജിത് പടപ്പുറപ്പാടുമായിവന്ന് അയോധ്യ കീഴടക്കി രാമനെ തടവിലാക്കി ഭരതനെ അയോധ്യാധിപതിയായി വാഴിക്കുമോ എന്ന പേടി ഒരുപക്ഷേ, ദശരഥനുണ്ടായിരുന്നോ?

ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.

രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

രാമസേതു

”സൗമ്യ നിരാമയാ നീ ഉഴിഞ്ഞാല്‍…”
രാമസേതു നിര്‍മ്മാണ സമയം.. വാനരസേനാംഗങ്ങള്‍ എല്ലാം വലിയ കല്ലുകള്‍ ശേഖരിച്ചു കൊണ്ടുവന്നു രാമനാമം ഉരുവിട്ടുകൊണ്ട് അവ സമുദ്രത്തില്‍ നിക്ഷേപിക്കുകയാണ്.. ഇതെല്ലം കണ്ടുകൊണ്ടു ശാന്തമായി ഇരിക്കുകയാണ് ഭഗവാന്‍.. പെട്ടന്നാണ് ശ്രീരാമചന്ദ്രന്‍ ആ കാഴ്ച കണ്ടത് ഒരു കുഞ്ഞു അണ്ണാറക്കണ്ണന്‍ സമീപത്തുള്ള ഒരു കുളത്തില്‍ മുങ്ങി നനഞ്ഞു കുതിര്‍ന്നതിനു ശേഷം മണലില്‍ കിടന്നുരുളുകയും ദേഹമാസകലം മണല്‍തരികളുമായി പാലത്തിലൂടെ വന്നു ശരീരം കുടഞ്ഞു ഉടലില്‍ പറ്റിപിടിച്ചിരിക്കുന്ന മണല്‍ തരികളാകെയും സമുദ്രത്തിലേക്കു ഇടുകയാണ്.. ഈ പ്രവര്‍ത്തി പല തവണ അവന്‍ ആവര്‍ത്തിക്കുന്നത് ഭഗവാന്‍ കാണുകയുണ്ടായി.. ദയാലുവായ രാമന്‍ അവനടുക്കലെത്തി…
”കുഞ്ഞേ നീ എന്താണി ചെയ്യുന്നത്..നിന്നെ കൊണ്ട് സാധിക്കുമോ ഇതും.. നിന്നില്‍ ഞാന്‍ സംതൃപ്തനാണ് മടങ്ങിപോകു നീ വിശ്രമിച്ചാലും..” ഭഗവാന്‍റെ അരുളപ്പാടുണ്ടായി.. പക്ഷെ ആ അണ്ണാന്‍ കുഞ്ഞിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.. ഭഗവാനേ അങ്ങെന്നോട് കനിവ് കാണിച്ചിരിക്കുന്നു.. ദേവാ അങ്ങയുടെ കൃപ അതില് കവിഞ്ഞു ഇനി എനിക്കെന്താണ് വേണ്ടത്.. പ്രഭോ എനിക്ക് വിശ്രമിക്കാന്‍ കഴിയില്ല.. എന്‍റെ ഈ ചെറിയ ജന്മം കൊണ്ട് ഇങ്ങനെയെങ്കിലും എനിക്ക് അവിടുത്തേക്ക്‌ സേവ ചെയ്യണം എന്നാണു എന്‍റെ ആഗ്രഹം..ഞാനിതില്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നു..” അണ്ണാറക്കണ്ണന്‍റെ എളിയ വാക്കുകള്‍ ഭഗവാന്‍റെ മനം കുളിര്‍പ്പിച്ചു എന്ന് വേണം പറയാന്‍..പൂര്‍ണ്ണ സംതൃപ്തനായ ഭഗവാന്‍ അണ്ണാന്‍കുഞ്ഞിനെ തന്‍റെ കൈകളില്‍ എടുത്തു തലോടി. നിസ്സാര ജീവി ആണെങ്കില്‍ കൂടിയും തന്നോടുള്ള ഭക്തിയിലും അതിന്‍റെ പ്രവര്‍ത്തിയിലും സംപ്രീതനായ ഭഗവാന്‍റെ ആ തലോടല്‍ തൃകൈയിലെ മൂന്നു വിരല്‍ പാടുകള്‍ ആയി മൂന്ന് വരകള്‍ പോലെ അണ്ണാന്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ പതിഞ്ഞു.. അന്ന് മുതല്‍കാണത്രേ ഈ മൂന്നു വരകള്‍ ഭാരതത്തില്‍ കാണപെടുന്ന ഒരു കൂട്ടം അണ്ണാന്‍റെ (Indian palm Squirrel ) ശരീരത്തില്‍ കാണാന്‍ തുടങ്ങിയതെന്നും വിശ്വാസം…
രാമായണം ഇതിവൃത്തമാക്കിയിട്ടുള്ള രചിച്ചിട്ടുള്ള ഒരു കൂട്ടം രാമകഥകളില്‍ നിന്നും…
ശ്രീരാമ രാമ രാമ..!! ശ്രീരാമചന്ദ്ര ജയ..!!!

സമ്പാതി

ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാനിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണവേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഒരു മഹാമുനിയില്‍ നിന്നു ജ്ഞാനോപദേശം നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിയ്ക്കുന്ന സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. ജനനമരണ സങ്കീര്‍ണ്ണതകളെ ലളിതമായ വരികളില്‍ വിസ്തരിയ്ക്കുന്നു. ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരുമാഹന്ത! നൂനമാത്മാവിനുമായയാ!!സീതാന്വേഷണവ്യഗ്രരായ വാനരരില്‍നിന്നു ജടായൂ മരണവാര്‍ത്ത കേട്ട് ശോകാര്‍ദ്രനായി അവരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകള്‍ ചെയ്തശേഷം തന്റെ ദീര്‍ഘഗൃദ്ധ്രനേത്രങ്ങളാല്‍ ലങ്കാപുരിയില്‍ അശോകാവനിയില്‍ ശിംശപാവൃക്ഷത്തണലില്‍ നിശാചരികള്‍ക്കിടയില്‍ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയേ ദേവിയെക്കണ്ടുകിട്ടാന്‍ ഏകമാര്‍ഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകര്‍മ്മം ചെയ്യാനായി അവരില്‍ ആത്മവിശ്വാസമുണര്‍ത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണന്‍ രാഘവനാല്‍ വധിയ്ക്കപ്പെടുമെന്ന് ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങള്‍ മുളച്ച സമ്പാതി ഊര്‍ജ്ജസ്വലനായി പറന്ന് വിഹായസ്സില്‍ മറയുകയാണ്. ഭഗവത്ഭക്തരെ സഹായിയ്ക്കുക എന്നതും ഒരുമോക്ഷസാധനയാണെന്ന് സമ്പാതി സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. രാമനാമത്തിനുസമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ…നല്ലതുമേന്മേല്‍വരേണമേ നിങ്ങള്‍ക്കു കല്യാണഗാത്രിയെ കണ്ടുകിട്ടേണമേ!!….എന്നുപറഞ്ഞു പറന്നു മറഞ്ഞിതത്യുന്നതനായ സമ്പാതി വിഹായസാ….ശ്രീരാമ രാമരാമ ശ്രീരാമഭദ്രാ

രാമായണത്തിലൂടെ അറിയാം

ശ്രീരാമന്‍ താമസിച്ചത്: പഞ്ചവടിയില്‍
പഞ്ചവടിയില്‍ വന്ന രാക്ഷസി – രാവണസഹോദരിയായ ശൂര്‍പ്പണഖ
ശൂര്‍പ്പഖയുടെ മൂക്കും ചെവിയും അരിഞ്ഞത് – ലക്ഷ്മണന്‍
ശബരിയെ കണ്ടപ്പോള്‍ ശ്രീരാമന് നല്‍കിയ ഉപദേശം-ഋഷ്യമൂകാചലത്തില്‍ പോയി സുഗ്രീവനെ കാണാന്‍ ശ്രീരാമനും സുഗ്രീവനും തമ്മിലുള്ള ഉടമ്പടി- സീതാന്വേഷണത്തില്‍ സുഗ്രീവന്‍ സഹായിക്കാമെന്നും പകരം ബാലിവധാനന്തരം സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവാക്കാമെന്നും.
സുഗ്രീവനെ തിരിച്ചറിയാന്‍ ലക്ഷ്ണന്‍ ചെയ്തത്- സുഗ്രീവനെ ഗജപുഷ്പമാല അണിയിച്ചു.
ബാലിയെ ഒളിയമ്പെയ്തു വധിച്ചത് – ശ്രീരാമന്‍
രാവണന്‍ പുഷ്പകവിമാനത്തിലൂടെ സീതയെകൊണ്ടുപോയെന്ന വിവരം ശ്രീരാമനെ അറിയിച്ചത് – ജടായു
ശ്രീരാമ-ലക്ഷ്മണന്മാരെ കാണാന്‍ ഹനുമാന്‍ പോയത്- ബ്രാഹ്മണബാലന്റെ വേഷത്തില്‍
സീത വഴിയില്‍ അടയാളമായി താഴെയിട്ട ആഭരണങ്ങള്‍ ശ്രീരാമനെ കാണിച്ചത്- സുഗ്രീവന്‍
സീതയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രീരാമന്‍, ഹനുമാന്‍ വശം കൊടുത്തയച്ച അടയാളം- സ്വന്തം പേരെഴുതിയ മോതിരം ശ്രീരാമന്‍ സ്ഥാപിച്ച ശിവക്ഷേത്രം – രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രം
സേതുബന്ധനത്തെ എതിര്‍ത്തത് – വരുണന്‍ സേതുബന്ധനത്തിന് സഹായിച്ച വാനരന്മാരുടെ നേതാവ്- വിശ്വകര്‍മ്മാവിന്റെ മകനായ നളന്‍
സേതുബന്ധനം പൂര്‍ത്തീകരിച്ചത്- അഞ്ചുദിവസം കൊണ്ട് അണ്ണാന്റെ ശരീരത്തില്‍ മൂന്ന് വെളുത്തവരകള്‍ ഉണ്ടായത്- സേതുബന്ധനവേളയില്‍ അണ്ണാനും തന്നാലാകുംവിധം സഹായിച്ചിരുന്നു. ഇതുകണ്ട് ശ്രീരാമന്‍ സ്‌നേഹവാത്സല്യത്തോട അണ്ണാന്റെ പുറത്ത് തലോടിയപ്പോഴാണ് മൂന്ന് വരകള്‍ ഉണ്ടായത്.
ശ്രീരാമന്‍ യുദ്ധത്തിനായി ലങ്കയിലേക്ക് പുറപ്പെട്ടത് – ഉത്രം നാളില്‍
യുദ്ധത്തില്‍ വിജയമുണ്ടാകാന്‍ ഏത് പക്ഷിയുടെ കൂജനമാണ് കേള്‍ക്കേണ്ടത്- വഞ്ജുളകം എന്ന പക്ഷിയുടെ സൂര്യന്‍ ആകാശമദ്ധ്യേ വരുന്ന സമയം- വിജയമുഹൂര്‍ത്തം

രഘുവംശ ധര്‍മ്മം

രാജധര്‍മ്മം രാജാവിനെ ആരുപഠിപ്പിക്കും? രാജാവ് അതു പാലിക്കുന്നുണ്ടെന്ന് ആര് ഉറപ്പുവരുത്തും? രാജ പുരോഹിതനായി ഒരു നിഷ്‌കിഞ്ചനനായ ഋഷിയെ സ്ഥാപിച്ചാണ് ആര്‍ഷഭാരതം ഇത് ഉറപ്പുവരുത്തിയത്. രാജാവ് ദാര്‍ശനികനാവണമമെന്നതലം വരെ മാത്രമേ മറ്റുസംസ്‌കാരങ്ങള്‍ എത്തിയുള്ളൂ. എന്നാല്‍ എന്നും രാജാവിനെ നയിക്കുന്ന നൈതികമായും വിജ്ഞാനതലത്തിലും രാജാവിനേക്കാള്‍ എത്രയോഉയര്‍ന്ന പുരോഹിതന്മാര്‍ രാജവംശത്തിനു ഗുരുക്കന്മാരായി ഉണ്ടായിരുന്നു. രാജകൊട്ടാരത്തില്‍നിന്നകന്ന് വളരെ ലളിതജീവിതം നയിച്ച അവരില്‍ നിന്നാണ് രാജ്യവും രാജാവും ജനസമ്മതി നേടിയിരുന്നത്. ജനങ്ങള്‍ അംഗീകരിക്കാത്ത ഏതു വന്‍ സാമ്രാജ്യവും തകര്‍ന്നടിയുമല്ലോ? വിരക്തരും വിദ്വാന്മാരുംസിദ്ധപുരുഷന്മാരുംഎല്ലാ കഴിവുകളുമുള്ള പുരോഹിതരാണ് പുരോഹിതര്‍. അന്ധവിശ്വാസങ്ങളുടേയും മാമൂലുകളുടേയും കാവലാള്‍മാരല്ല. അത്തരം രാജപുരോഹിതന്മാര്‍കാരണം രാജര്‍ഷിമാരുടെ ഒരു പരമ്പരതന്നെ ഭാരതത്തിലുണ്ടായി.’യഥാരാജ തഥാ പ്രജ,’ എന്നതിന്നാല്‍ ധര്‍മ്മാധിഷ്ഠിതമായ ഒരു സമാജം ഇവിടെ ഉയര്‍ന്നുവന്നു. ഭരതനും രാമനും അയോദ്ധ്യയിലെ ഭരണം കൈയകലത്താണ്. എന്നിട്ടും രണ്ടുപേരും അതേറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. ഏതു നീച മാര്‍ഗം ഉപയോഗിച്ചും അവലംബിച്ചും ജയിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ തെരഞ്ഞെടുപ്പു രംഗവുമായി ഒന്നു തട്ടിച്ചു നോക്കിയാലറിയാം രാമരാജ്യം എത്ര വിദൂരസ്വപ്‌നമാമെന്ന്. ദുഷ്ട നിഗ്രഹത്തിനായാണ് രാമന്‍ വ്രതമെടുത്ത് വനവാസമനുഷ്ഠിക്കുന്നത്. എന്നുനല്ല വണ്ണം ബോദ്ധ്യമായപ്പോള്‍ മാത്രമാണ് ഭരതരാജകുമാരന്‍ രാമന്റെ പ്രതിനിധിയായി ഭരണം നടത്താമെന്നു സമ്മതിക്കുന്നത്. ശരഭംഗ ഋഷിയും അത്രി അനസൂയ ഋഷി ദമ്പതിമാരും കോമളപ്രായക്കാരായ രാമലക്ഷ്മണന്മാരേയും സീതയേയും ഘോര വിപിനത്തിലേക്കും രാക്ഷസന്മാരെ നേരിടാനും പോകുന്നതില്‍ നിന്നും തടയുന്നില്ല. രാജധര്‍മ്മം പ്രജാ പരിപാലനത്തോടൊപ്പം ധര്‍മ സംരക്ഷണവുമാണെന്നതാണ് അതിനു കാരണം. ഇതു നല്ലപോലെ അറിയാവുന്ന ഋഷിമാരാരും ആ ഭീകര അന്തരീക്ഷം വിട്ട് അയോദ്ധ്യയിലേക്കു പലായനം ചെയ്തില്ല. അവരവിടെ ഉറച്ചുനിന്നു.ധര്‍മ്മ പാലനത്തിലും ദൃഢതയോടെ പിടിച്ചുനിന്നു. ഋഷി ധര്‍മം രാജ ധര്‍മത്തേക്കാള്‍ കഠിനമാണെന്നുസാരം. രാജകുമാരന്മാര്‍ക്ക് അസ്ത്രവിദ്യയുണ്ടായിരുന്നു. ഋഷിമാര്‍ക്കോ തപോബലംമാത്രം. ‘ശസ്‌ത്രേണ രക്ഷിതേ രാഷ്ട്രശാസ്ത്ര ചിന്താപ്രവര്‍ത്തതേ’ എന്ന വാക്യം സത്യമാക്കാനാണ് ഋഷിമാരെ രക്ഷിക്കാന്‍ ശ്രീരാമന്‍ വനത്തിലെത്തിയത്. വിരാധ വധത്തിലൂടെ തങ്ങളുടെ ദൗത്യത്തിന് ആരംഭം കുറിച്ച ശ്രീരാമനും ലക്ഷ്മണനും മുനി മണ്ഡലത്തിലെ അസ്ഥിക്കൂമ്പാരം കണ്ട് പരിഭ്രമിക്കുകയല്ല മറിച്ച് ”നിഷ്ഠൂരതരമായ ദുഷ്ട രാക്ഷസകുല മൊട്ടൊഴിയാതെ വെന്നു നഷ്ടമാക്കീടുവാന്‍ ഞാന്‍.” എന്നപ്രതിജ്ഞയെടുക്കുകയാണ് ചെയ്തത്.എന്നാല്‍ താടകമുതല്‍ വധിക്കപ്പെട്ട രാക്ഷസന്മാരെല്ലാവരും തന്നെ ശുദ്ധാത്മാക്കളായിത്തീര്‍ന്നു എന്നുംകാണാം. അതായത് ആസുരസ്വഭാവമാണ് നശിപ്പിക്കപ്പെട്ടത്. ആസുരഭാവം ഇന്ദ്രിയ സുഖത്തിലും അവിവേകത്തിലും ഊന്നല്‍ നല്‍കുന്നു. സ്വാഭാവികമായും അസുരന്മാര്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ കടന്നാക്രമിക്കുന്നവരാണ്. ദേവന്മാര്‍, ദ്രോഹിച്ചാല്‍മാത്രം തിരിച്ചടിക്കുന്നവരും സ്വഭാവം കൊണ്ട് പരോപകാരം ചെയ്യുന്നവരുമാണ്. എന്നാല്‍ രാക്ഷസന്മാരുടെ പീഡനപരമ്പരയുടെ ചരിത്രം കണക്കാക്കിയാണ് ശ്രീരാമന്‍ കടന്നാക്രമിക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത്.സാമൂഹ്യ പരിഷ്‌കരണമെന്നാല്‍ തിന്മയുടെ ഉന്മൂലനവും നന്മയുടെ പോഷണവുമാണ്.

ശ്രീരാമ അഷ്ടോത്തരശതനാമവലി

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചംദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേംദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകിവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാംതയ നമഃ
ഓം ശരനത്രാണ തത്സരായ നമഃ
ഓം വാലിപ്രമദനായ നമഃ
ഓം വംഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ
ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വസിനേ നമഃ
ഓം വിരാധവധപംദിതായ നമഃ
ഓം വിഭി ഷ ണപരിത്രാണായ നമഃ
ഓം ഹരകോദംഡ ഖംഡ നായ നമഃ
ഓം സപ്തതാള പ്രഭേത്യൈ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്പദളനായ നമഃ
ഓം താതകാംതകായ നമഃ
ഓം വേദാംത സാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗാസ്യഭേ ഷജായ നമഃ
ഓം ത്രിമൂര്ത യേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദംഡ കാരണ്യവര്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃ ഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേഒദ്രി യായ നമഃ
ഓം ജിതക്രോഥായ നമഃ
ഓം ജിത മിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വൃക്ഷവാനരസംഘാതേ നമഃ
ഓം ചിത്രകുടസമാശ്രയേ നമഃ
ഓം ജയംത ത്രാണവര ദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സര്വദേവാദ് ദേവായ നമഃ
ഓം മൃത വാനരജീവനായ നമഃ
ഓം മായാമാരീ ചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്വദേ വസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹൊദരായ നമഃ
ഓം സുഗ്രീവേ പ്സിത രാജ്യദായ നമഃ
ഓം സര്വ പുണ്യാദേക ഫലിനേ നമഃ
ഓം സ്മ്രുത സ്സര്വോഘനാശനായ നമഃ
ഓം ആദി പുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാ പുരുഷായ നമഃ
ഓം പുണ്യോദ യായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്ത്രായ നമഃ
ഓം അമിത ഭാഷിണേ നമഃ
ഓം പൂര്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനംത ഗുണ ഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശിയേ നമഃ
ഓം സര്വ തീര്ദ മയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുംദ രായ നമഃ
ഓം ശൂരായ നമഃ
ഓം പീത വാസനേ നമഃ
ഓം ധനുര്ധ രായ നമഃ
ഓം സര്വയജ്ഞാധീപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണ വര്ണ തായ നമഃ
ഓം വിഭേഷണപ്രതിഷ്ടാത്രേ നമഃ
ഓം സര്വാവഗുനവര്ണ തായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സചിദാനംദായ നമഃ
ഓം പരസ്മൈജ്യോതി ഷേ നമഃ
ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്സരായ നമഃ
ഓം പരേശായ നമഃ
ഓം പാരായ നമഃ
ഓം സര്വദേ വത്മകായ നമഃ
ഓം പരസ്മൈ നമഃ

ശ്രീരാമ അഷ്ടോത്തരശതനാമവലി

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചംദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേംദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകിവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാംതയ നമഃ
ഓം ശരനത്രാണ തത്സരായ നമഃ
ഓം വാലിപ്രമദനായ നമഃ
ഓം വംഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ
ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വസിനേ നമഃ
ഓം വിരാധവധപംദിതായ നമഃ
ഓം വിഭി ഷ ണപരിത്രാണായ നമഃ
ഓം ഹരകോദംഡ ഖംഡ നായ നമഃ
ഓം സപ്തതാള പ്രഭേത്യൈ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്പദളനായ നമഃ
ഓം താതകാംതകായ നമഃ
ഓം വേദാംത സാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗാസ്യഭേ ഷജായ നമഃ
ഓം ത്രിമൂര്ത യേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദംഡ കാരണ്യവര്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃ ഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേഒദ്രി യായ നമഃ
ഓം ജിതക്രോഥായ നമഃ
ഓം ജിത മിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വൃക്ഷവാനരസംഘാതേ നമഃ
ഓം ചിത്രകുടസമാശ്രയേ നമഃ
ഓം ജയംത ത്രാണവര ദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സര്വദേവാദ് ദേവായ നമഃ
ഓം മൃത വാനരജീവനായ നമഃ
ഓം മായാമാരീ ചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്വദേ വസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹൊദരായ നമഃ
ഓം സുഗ്രീവേ പ്സിത രാജ്യദായ നമഃ
ഓം സര്വ പുണ്യാദേക ഫലിനേ നമഃ
ഓം സ്മ്രുത സ്സര്വോഘനാശനായ നമഃ
ഓം ആദി പുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാ പുരുഷായ നമഃ
ഓം പുണ്യോദ യായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്ത്രായ നമഃ
ഓം അമിത ഭാഷിണേ നമഃ
ഓം പൂര്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനംത ഗുണ ഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശിയേ നമഃ
ഓം സര്വ തീര്ദ മയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുംദ രായ നമഃ
ഓം ശൂരായ നമഃ
ഓം പീത വാസനേ നമഃ
ഓം ധനുര്ധ രായ നമഃ
ഓം സര്വയജ്ഞാധീപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണ വര്ണ തായ നമഃ
ഓം വിഭേഷണപ്രതിഷ്ടാത്രേ നമഃ
ഓം സര്വാവഗുനവര്ണ തായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സചിദാനംദായ നമഃ
ഓം പരസ്മൈജ്യോതി ഷേ നമഃ
ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്സരായ നമഃ
ഓം പരേശായ നമഃ
ഓം പാരായ നമഃ
ഓം സര്വദേ വത്മകായ നമഃ
ഓം പരസ്മൈ നമഃ