ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു — 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ). കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവ്വനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവ്വനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു.ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.

മഹിമകള്‍ വാഴ്‌ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌ ഈ അവതാരങ്ങള്‍ പിറന്ന കാലം. അവതാരങ്ങള്‍ ഓരോ യുഗത്തിന്റെ രക്ഷകരാണ്‌. ഓരോ അവതാരങ്ങള്‍ക്കും അവരുടെ കാലഘട്ടമായി ഓരോ യുഗമുണ്ട്‌. . പൗരാണിക ഭാരതീയ വിശ്വാസമനുസരിച്ച്‌ കാലനിര്‍ണയം യുഗങ്ങളെ അടിസ്ഥാനമാക്കിയാണ്‌. കൃതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവയാണവ. ഇവയില്‍ ത്രേതായുഗമാണ്‌ ശ്രീരാമന്റെ കാലമായി രാമായണം വാഴ്‌ത്തുന്നത്‌. ഓരോ യുഗം കഴിയുന്തോറും അധര്‍മം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കും എന്നുമാണല്ലോ വിശ്വാസം. അങ്ങനെ ത്രേതായുഗത്തില്‍ ഉണ്ടായ അവതാരമാണ്‌ രാമന്‍. അങ്ങനെയാണ് ത്രേതായുഗം രാമായണം സംഭവിച്ച യുഗമായ് മാറിയത്ആദ്യയുഗമായ കൃതയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണമായി ധാര്‍മികരായിരിക്കും. പിന്നീട്‌ ഓരോ യുഗം കഴിയുന്തോറും ധാര്‍മികത കുറഞ്ഞുവരും.

ഓരോ യുഗത്തിലും ധാര്‍മികത പുനസ്ഥാപിക്കന്നതിന്‌ വിഷ്‌ണുവിന്റെ അവതാരങ്ങള്‍ ജന്മമെടുക്കും. (ധര്‍മസംസ്ഥാപനാര്‍ത്ഥായാം സംഭവാമി യുഗേയുഗേ) അങ്ങനെ ത്രേതായുഗത്തില്‍ രാമന്‍ പിറവിടെയുത്തു. 3,000 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ത്രേതായുഗം. ത്രേതായുഗത്തിന്റെ അവസാനമാണ്‌ ശ്രീരാമന്റെ കാലം. ഇത്‌ ബി.സി 8,67,100ലാണെന്ന്‌ കണക്കാക്കുന്നു. പാശ്ചാത്യര്‍ക്ക്‌ കൃസ്‌തുവര്‍ഷം പോലെ ആദ്യകാലത്ത്‌ കലിവര്‍ഷമാണ്‌ പൗരസ്‌ത്യരുടെ വര്‍ഷക്കണക്ക്‌ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക സംജ്ഞ. കലിവര്‍ഷത്തിന്റെ 3102-ലാണ്‌ കൃസ്‌തുവര്‍ഷം ആരംഭിക്കുന്നത്‌.

360 മനുഷ്യവര്‍ഷമാണ്‌ ഒരു ദിവ്യവല്‍സരം 12,00 ദിവ്യവല്‍സരം ഒരു ചതുര്‍യുഗം, 994 ചതുര്‍യുഗമാണ്‌ ബ്രഹ്മാവിന്റെ ഒരു ദിവസമായി കണക്കാക്കുന്നത്‌. ബ്രഹ്മാവിന്റെ ഒരു പകല്‍ അവസാനിക്കുമ്പോള്‍ പ്രപഞ്ചം പ്രളയത്തില്‍ അവസാനിച്ച്‌ വീണ്ടും തുടങ്ങും എന്നാണ്‌ കരുതുന്നത്‌. സാങ്കേതിക സൗകര്യങ്ങളൊക്കെ എത്രയോ പിന്നോക്കം ആയിരുന്ന കാലഘട്ടത്തില്‍ ഇത്രയും സങ്കീര്‍ണമായ കണക്കുകളാണ്‌ പൗരാണികര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ എന്നത്‌ ആധുനികരെ പോലും അതിശയിപ്പിച്ചിട്ടുണ്ട്‌.