കുമ്മാട്ടി

ഓണക്കാലത്ത് വീടുവീടാന്തരം കയറി യെത്തുന്ന കുമ്മാട്ടികള്‍ പലരെയും സംബന്ധിച്ച് നല്‍കുന്നത് കൗതുകം മാത്രമാണ്.
എന്നാല്‍ പഴമക്കാര്‍ കുമ്മാട്ടിയെ കാണുന്നത് ഭയഭക്തി ബഹുമാനത്തോടെത്തന്നെയാണ്. ശിവന്റെ ഭൂതഗണങ്ങളായ കുമ്മാട്ടികള്‍ വീടുകളില്‍ എത്തുന്നത് കാലദോഷം തീര്‍ക്കാനാണെന്നാണ് ഹൈന്ദവ വിശ്വാസം. പുരാണങ്ങളിലെ കഥാപാത്രങ്ങളെ സ്തുതിച്ചെത്തുന്ന കുമ്മാട്ടികളെ എന്നും മലയാളികള്‍ ഏറെ ആദരവോടെയാണ് കാണുന്നത്. കുമ്മാട്ടിക്കൂട്ടങ്ങള്‍ക്ക് പിന്നിലെ ഐതിഹ്യം ശിവനും അര്‍ജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്‍ അനുജനായ അര്‍ജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ടായുധങ്ങള്‍ തപസുചെയ്ത് നേടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അര്‍ജ്ജുനന്‍ ഹിമാലയത്തിലെത്തി ദേവേന്ദ്രന്‍, ശിവന്‍, യമന്‍, വരുണന്‍ എന്നീ ദേവന്‍മാരെ കണ്ട് വരം സ്വന്തമാക്കി. ഇതില്‍ ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ കഠിനമായ തപസു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അര്‍ജ്ജുന്‍ വരമായി ആഗ്രഹിച്ചത്. എന്നാല്‍ ഈ വരം നല്കുന്നതിന് മുമ്പായി അര്‍ജ്ജുനന്റെ സാമര്‍ഥ്യം പരീക്ഷിക്കാന്‍ ശിവന്‍ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു. ശിവന്‍ കാട്ടാളരൂപം ധരിച്ച് അര്‍ജ്ജുനന്റെ മുമ്പിലെത്തി. പാര്‍വ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അര്‍ജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അര്‍ജ്ജുനന്‍ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി.

കിരാതരൂപിയായ ശിവന്‍ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടര്‍ന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിക്ക് മേല്‍ കൊണ്ടതെന്ന് പറഞ്ഞ് അര്‍ജ്ജുനന്‍ പന്നിയില്‍ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തര്‍ക്കം മുറുകിയപ്പോള്‍ തങ്ങളില്‍ ആരാണ് കേമന്‍ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.ശിവനും അര്‍ജ്ജുനനും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ച് തങ്ങളുടെ കഴിവുകള്‍ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവു പറയേണ്ടിവന്നതില്‍ അര്‍ജ്ജുനന്‍ ദുഃഖിച്ചു. പെട്ടെന്ന് ശിവന്‍ കിരാതരൂപം വെടിഞ്ഞ് സ്വന്തം രൂപം കൈക്കൊണ്ട് അര്‍ജ്ജുനനെ അനുഗ്രഹിച്ചു. അതോടൊപ്പം ദിവ്യശക്തിയുള്ള പാശുപതാസ്ത്രവും സമ്മാനിച്ചു. അപ്പോഴേക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങള്‍ അവിടെയെത്തി. അവര്‍ ശിവനേയും പാര്‍വ്വതിയേയും സന്തോഷിപ്പിക്കാന്‍ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. വളരെ കാലങ്ങള്‍ക്ക് ശേഷം ശിവന്‍ പാര്‍വ്വതീ സമേതനായി തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ കുടികൊണ്ടു.

ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് പാര്‍വ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീര്‍ന്നതും പാര്‍വ്വതി ഭൂതഗണങ്ങള്‍ക്ക് പട്ടും വളയും സമ്മാനിച്ചു. തുടര്‍ന്ന് ശിവന്‍ ഭൂതഗണങ്ങളോട്‌നിര്‍ദ്ദേശിച്ചു. ‘ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവര്‍ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോള്‍ നിങ്ങള്‍ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം. ‘അങ്ങനെയാണ് കുമ്മാട്ടിക്കളിക്ക് ഏറെ പ്രചാരം തൃശൂരില്‍ ലഭിച്ചത്. പര്‍പ്പടകപുല്ല് ദേഹത്ത് ചുറ്റി മുഖംമൂടി ധരിച്ചാണ് കുമ്മാട്ടികള്‍ എത്തുന്നത്.

ഭക്തി യുടെ ഒൻപത് വകഭേദങ്ങൾ

“ശ്രവണം , കീര്‍ത്തനം വിഷ്ണോ :
സ്മരണം , പാദസേവനം
അര്ച്ചനം ,വന്ദനം ,ദാസ്യം
സഖ്യ ,മാത്മനിവേദനം “
അതായത് ഭഗവാന്‍ മഹാവിഷ്ണുവിന്റെ മാഹാത്മ്യങ്ങള്‍ കേള്‍ക്കുക..ഭഗവാന്റെ നാമ സങ്കീര്‍ത്തനം ചൊല്ലുക…ഭഗവാനെ സ്മരിക്കുക….ഭഗവാനെ പരിചരിക്കുക…എന്നുവെച്ചാല്‍ അഭിഷേകം , പൂജാസ്ഥാനം വൃത്തിയാക്കുക ,വിളക്കുവയ്ക്കുക തുടങ്ങിയവ ….പുഷ്പാര്‍ച്ചന ചെയ്യുക ,സുഹൃത്തിന്റെ അടുത്ത പെരുമാറുന്നതുപോലെ പെരുമാറുക..ഭഗവാന് വേണ്ടി തന്നെത്തന്നെ മര്‍പ്പിക്കുക…ഇതിലേതെങ്കിലും ഒന്നുമതി ഭഗവാന്റെ കരുണാകടാക്ഷവും മുക്തിയും ലഭിക്കുവാന്‍…
ഇക്കൂട്ടത്തിൽ ഒന്നാമതായി പറയപ്പെട്ടിരിക്കുന്നത് ശ്രവ ണമാണ്. ഭഗവന്മാഹാത്മ്യങ്ങൾ കേൾക്കുക. കേള്ക്കുന്നതും കീർത്തിക്കുന്നതും പരസ്പരം ആശ്രിതങ്ങ ളാണ്. ഒരാൾ കീര്ത്തിക്കുന്നത് പലരും ശ്രവിക്കുന്നു. ശ്രവണ കീർത്തനങ്ങൾ കഴിഞ്ഞാൽ മൂന്നാം സ്ഥാനം സ്മരണത്തിനാണ് . സ്മരണം സ്ഥായിയാകുംപോൾ ധ്യാനമാകുന്നു. ഭഗവാന്റെ വിരാട്സ്വരൂപം ധ്യാനത്തിന് വഴങ്ങുന്നതല്ല. അതിനു യോജിച്ച സരവ പ്രധാന രൂപം ആലില യിൽ ശയിക്കുന്ന രൂപം തന്നെ,
ഹരേ കൃഷ്ണ

നാരദമഹർഷി സ്ത്രിയായ കഥ

ഒരിക്കല്‍ വൈകുണ്ഠത്തിലെത്തിയ നാരദമുനി മഹാവിഷ്ണുവിനോട് ചോദി ച്ചു: ”അങ്ങെനിക്ക് മായ എന്താണെന്ന് കാണിച്ചുതരാമോ?”

”അതിനെന്താ നാരദരേ, ഇപ്പോള്‍തന്നെ കാണിച്ചുതരാമല്ലോ!”, ഇങ്ങ നെ പറഞ്ഞ വിഷ്ണു നാരദരെയും കൂട്ടി ഭൂമിയിലേക്ക് പുറപ്പെട്ടു.

ഭൂമിയില്‍ കന്യാകുബ്ജം എന്ന ഒരിടത്തെ കാട്ടില്‍ എത്തിയപ്പോള്‍ അവ രവിടെ ഒരു കുളം കണ്ടു. ”നാരദരേ, അങ്ങ് ഈ കുളത്തിലിറങ്ങി ഒന്നു കുളിക്കണം”, വിഷ്ണു ആവശ്യപ്പെട്ടു. നാരദന്‍ ഉടന്‍ തന്റെ കുളത്തിലിറ ങ്ങി. കുളത്തില്‍ മുങ്ങിയ നാരദന്‍ നിവര്‍ന്നത് മറ്റൊരാളായാണ്-സുന്ദ രിയായ ഒരു സ്ത്രീയായി!

ആ സമയത്ത് കന്യാകുബ്ജത്തിലെ രാജാവായ താലധ്വജന്‍ കുതിരപ്പു റത്ത് അവിടെ വന്നു. സുന്ദരിയായ ആ സ്ത്രീയെ കണ്ട് അദ്ദേഹം ചോദി ച്ചു: ”സൗഭാഗ്യസുന്ദരീ, നീ ആരാണ്? എന്താണ് പേര്? എങ്ങനെ ഇവി ടെ വന്നു?”. അവള്‍ പറഞ്ഞു: ”മഹാരാജാവേ, ഞാന്‍ ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കോര്‍മയില്ല. കുറച്ചു മുന്‍പ് കുളത്തില്‍ നിന്ന് കുളിച്ചു കയറിയതേ എനിക്കറിയാവൂ!” ആരുമില്ലാത്ത അനാഥ യായ ആ സുന്ദരിയെ താലധ്വജന്‍ തന്റെ ഭാര്യയായി സ്വീകരിച്ചു. പേ രറിഞ്ഞു കൂടാത്ത അവള്‍ക്ക് അദ്ദേഹം ‘സൗഭാഗ്യസുന്ദരി’ എന്നു പേരു മിട്ടു. അദ്ദേഹം അവളെ തന്റെ രാജധാനിയിലേക്ക് കൊണ്ടുപോയി.

താലധ്വജനും സൗഭാഗ്യസുന്ദരിക്കും ഇരുപത് പുത്രന്മാര്‍ ജനിച്ചു. ക്രമേണ അവര്‍ മുതിര്‍ന്നു. അവര്‍ക്കും മക്കളുണ്ടായി. അങ്ങനെയിരിക്കെ അയല്‍ പക്കത്തെ ഒരു രാജാവ് വലിയ പടയേയും കൂട്ടിവന്ന് കന്യാകുബ്ജത്തെ ആക്രമിച്ചു. ഭയങ്കരമായ യുദ്ധത്തില്‍ താലധ്വജനും മക്കളും പേരമക്കളു മെല്ലാം മരിച്ചു. സൗഭാഗ്യസുന്ദരി ദുഃഖം സഹിക്കാതെ ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. സഖിമാരും ദാസിമാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കി ലും അവള്‍ക്ക് ഒട്ടും ആശ്വാസം കിട്ടിയില്ല.

ആ സമയത്ത് മഹാവിഷ്ണു വൃദ്ധനായ മുനിയായി വന്ന് സൗഭാഗ്യസു ന്ദരിയോടു പറഞ്ഞു: ”ദേവീ, ഭവതീ എന്തിനാണിങ്ങനെ കരയുന്നത്? ജ നിച്ചവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ മരണമുണ്ടാവും. എല്ലാം വിധിയാ ണെന്നു കരുതി സമാധാനിക്കൂ!”

അതൊക്കെ കേട്ടിട്ടും സൗഭാഗ്യസുന്ദരിയുടെ ദുഃഖം കുറഞ്ഞില്ല. അപ്പോ ള്‍ വിഷ്ണുഭഗവാന്‍ അവളെയും കൂട്ടി ആദ്യം കണ്ട കുളത്തിന്റെ കരയിലെ ത്തി പറഞ്ഞു: ”ദേവീ, ഈ കുളത്തിലിറങ്ങി മുങ്ങൂ. ഭവതിയുടെ ദുഃഖം ഉട ന്‍ മാറും!”

സൗഭാഗ്യസുന്ദരി കുളത്തില്‍ മുങ്ങി. കരയ്ക്കു കയറിയപ്പോഴോ? അദ്ഭുതം! അവള്‍ മുന്‍പത്തെപ്പോലെ നാരദമഹര്‍ഷിയായിത്തീര്‍ന്നു! വിഷ്ണു കര യിലിരുന്ന വീണയും മാന്‍തോലും മുനിയുടെ കൈയില്‍ കൊടുത്ത് സ്വ ന്തം രൂപമെടുത്ത് പുഞ്ചിരിച്ചു. അപ്പോള്‍ മഹര്‍ഷിക്ക് താന്‍ സൗഭാഗ്യ സുന്ദരിയായതും വിവാഹം കഴിച്ച് മക്കളും മക്കളുടെ മക്കളുമായി ജീവിതം നയിച്ചതും പിന്നീട് എല്ലാം നഷ്ടപ്പെട്ട് ദുഃഖിച്ചതും ഓര്‍മവന്നു. അതെല്ലാം മായയായിരുന്നു എന്നും മനസ്സിലായി. ”അങ്ങ് ഇപ്പോള്‍ മായയെ നേ രിട്ടു കണ്ടില്ലേ? സത്യമല്ലാത്തതെല്ലാം മായതന്നെ!”, വിഷ്ണു പുഞ്ചിരി തൂ കിക്കൊണ്ട് പറഞ്ഞു

കുതിരാൻമല ശ്രീധർമ്മശാസ്താ ക്ഷേത്രം

ദേശിയപാത 544 ലിൽ പാലക്കാടിനും തൃശൂരിനും ഇടയിൽ വടക്കഞ്ചേരി കുതിരാൻ മലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുതിരാൻമല ശ്രീധർമ്മശാസ്താ ക്ഷേത്രം . കുതിരപ്പുറത്തിരിക്കുന്ന ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ട്ഠ. ക്ഷേത്രത്തിനു ഏകദേശം 300 വർഷം പഴക്കമുണ്ട് .

കുതിര കയറാൻ മടിച്ച മലയായതിനാലാണ് ഈ മലക്ക് കുതിരാൻമല എന്ന് പേര് വന്നത് എന്നാണ് ഐതീഹ്യം .ബ്രിട്ടീഷ്‌ പ്രഭുക്കന്മാർ കുതിരപ്പുറത്ത് ഈ മല കയറി പാലക്കാട്ടേക്ക് യാത്ര ചെയ്യവേയാണ് കുതിരകൾ കയറാൻ മടിച്ചുനിന്നതത്രേ . അങ്ങനെ കുതിര കയറാത്ത മല പിന്നീടു കുതിരാൻമലയായെന്നു പറയപ്പെടുന്നു .

കുതിരാൻമല ധർമ്മശാസ്താവ് സഞ്ചാരികൾക്ക് ദേശിയപാതയുടെ ദേവൻ കൂടിയാണ് .അശ്രയിക്കുന്നവരെ കൈവിടാത്ത ദേവന് കാഴ്ചയർപ്പിച്ചു ഓരോ യാത്രയും സുഖകരമാക്കുന്നിടം കൂടിയാണ് കുതിരാൻമല ക്ഷേത്രം .ക്ഷേത്രത്തിനു മുന്നിൽ എത്തുമ്പോൾ വാഹനത്തിൽ നിന്നും നാണയത്തുട്ടുകൾ പ്രവഹിക്കും .ചിലർ വാഹനം നിർത്തി പണവും പ്രാർത്ഥനയും അർപ്പിച്ചേ യാത്ര തുടരൂ .

അന്നദാനമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട് .2500 രൂപയാണ് നിരക്ക് .ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും അന്നദാനം നൽകിവരുന്നുണ്ട് .നീരാഞ്ജനം ,നെയ്‌വിളക്ക് ,നെയ്യഭിഷേകം ,ഇളനീർ നിവേദ്യം എന്നിവയാണ് മറ്റു പ്രധാന വഴിപാടുകൾ .ശബരിമല തീര്ത്ഥാടനകാലത്ത് കെട്ടുനിറയ്ക്കുള്ള സൗകര്യവും പദയാത്രാ സ്വാമികൾക്ക് വിശ്രമത്തിനും,അന്നദാനത്തിനുമുള്ള സൗകര്യവും ഇവിടെ പ്രത്യേകമായി ചെയ്തു നൽകാറുണ്ട് . മേടമാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠദിനം . മേടത്തിൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന തൃക്കൊടിയേറ്റ് ,പള്ളിവേട്ട ,ആറാട്ട്‌ എന്നിവയോടുകൂടിയ പ്രതിഷ്ഠദിന മഹോത്സവമാണ് പ്രധാന ഉത്സവം .ശനിയാഴ്ച്ചകളിലെ പൂജാ ചടങ്ങുകളും പ്രത്യേകതയുള്ളതാണ് .
ദേശിയപാത 544ലിൽ പാലക്കാട് – തൃശൂർ റൂട്ടിൽ റോഡ്‌സൈഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .പാലക്കാടു നിന്നും 50 കിലോമീറ്ററും , തൃശ്ശൂരിൽ നിന്ന് 18 കിലോമീറ്ററും വടക്കഞ്ചേരിയിൽ നിന്ന് 16 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം .

വീടിന്‌ സ്‌ഥാനനിര്‍ണ്ണയം ചെയ്യുമ്പോള്‍

ഭൂമി താമസയോഗ്യമാണോ, അല്ലയോയെന്ന്‌ അതില്‍ നിലകൊള്ളുന്ന മരം, സസ്യലതാദികള്‍, നീരൊഴുക്ക്‌, ഉയര്‍ച്ച താഴ്‌ചകള്‍ ഇവ ശ്രദ്ധിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌. പശുക്കള്‍ മേയുന്നതും നല്ല മനുഷ്യര്‍ വസിക്കുന്നിടവും, ഏറെ മുള്ളുള്ള മരങ്ങള്‍ ഇല്ലാത്തതും കുഴിക്കുമ്പോള്‍ എല്ല്‌, കരി, പഴംതുണി ഇവ ഇല്ലാത്തതും, തെക്ക്‌, പടിഞ്ഞാറ്‌ ഉയര്‍ന്ന്‌, സമതലമായി നിലനില്‍ക്കുന്ന പഴങ്ങളും പൂക്കളും ഏറെയുള്ള കിഴക്ക്‌, വടക്ക്‌; ഈ ദിക്കുകളിലേക്ക്‌ ജലത്തിന്റെ ഒഴുക്ക്‌ ഉണ്ടാവുകയും ചെയ്യുന്ന ഭൂമി നന്ന്‌.
വിത്തിട്ടാല്‍ ഉടന്‍ മുളപൊട്ടുന്ന, ഒരു കുഴികുഴിച്ച്‌ ആ മണ്ണ്‌ അതില്‍ത്തന്നെയിട്ടാല്‍ മണ്ണ്‌ ബാക്കിയാവുന്നതും ചുവപ്പുള്ളതും പൊടിയാക്കാന്‍ എളുപ്പവുമായ മണ്ണ്‌, പ്രദക്ഷിണത്തില്‍ ജലം ഒഴുകുന്നയിടം, വേനലിലും ജലം നിറഞ്ഞു നില്‍ക്കുന്നയിടം ഇവയെല്ലാം ശുദ്ധഭൂമിയായി പരിഗണിക്കാം. പടിഞ്ഞാറ്‌, തെക്ക്‌ എന്നിവിടങ്ങളില്‍ ഉയര്‍ച്ചയുള്ളതും ശുദ്ധഭൂമിയായി നിലനില്‍ക്കുന്നു.
ഗോവീഥി (കിഴക്ക്‌ താഴ്‌ന്ന് പടിഞ്ഞാറുയര്‍ന്നത്‌) ഗജവീഥി (വടക്ക്‌ താഴ്‌ന്ന് തെക്കുയര്‍ന്നത്‌) ധാന്യവീഥി (വടക്ക്‌ കിഴക്ക്‌ താഴ്‌ന്ന് തെക്ക്‌ പടിഞ്ഞാറ്‌ ഉയര്‍ന്നത്‌) പൈതാമഹം സുപഥം, സ്‌ഥാവരം, സ്‌ഥണ്ഡിലം എന്നിവയെല്ലാം ഗുണപ്രദമായ ഭൂമിയായി പരിഗണിക്കണം.
നാല്‌ ഖണ്ഡം
ഏതൊരു പറമ്പാകട്ടെ (സ്‌ഥലം/ഭൂമി) ഇവയെ തെക്ക്‌ വടക്കായും, കിഴക്ക്‌ പടിഞ്ഞാറായിട്ടും നേര്‍മധ്യത്തിലൂടെ വേധിച്ചാല്‍ (വരയ്‌ക്കുക, കയര്‍ കെട്ടുക, നാലായിത്തിരിക്കുക) ഇവയില്‍ വടക്ക്‌ കിഴക്ക്‌ ഖണ്ഡത്തെ മനുഷ്യഖണ്ഡമെന്നും, തെക്ക്‌ പടിഞ്ഞാറ്‌ ഖണ്ഡത്തെ ദേവഖണ്ഡമെന്നും, തെക്ക്‌ കിഴക്ക്‌ഖണ്ഡത്തെ യമഖണ്ഡമെന്നും, വടക്ക്‌ പടിഞ്ഞാറ്‌ ഖണ്ഡത്തെ അസുരഖണ്ഡമെന്നും വിളിക്കുന്നു.
ഇതില്‍ത്തന്നെ എത്ര ചെറിയതോ, വലിയതോ ആയ ഭൂമിയാകട്ടെ കഴിവതും ആദ്യം മനുഷ്യഖണ്ഡത്തെയും, രണ്ടാമത്‌ ദേവഖണ്ഡത്തെയും പരിഗണിക്കണം. ഒരു നിവൃത്തിയുമില്ലെങ്കില്‍ അസുരഖണ്ഡത്തെയും അവസാനമായി പരിഗണിക്കാം. എന്നാല്‍ യമഖണ്ഡത്തെ ഗൃഹസ്‌ഥാനമായി ഒട്ടും പരിഗണിക്കരുത്‌.
മേല്‍പ്പറഞ്ഞ നാല്‌ ഖണ്ഡങ്ങളില്‍ യമണ്ഡത്തെ അഗ്നികോണ്‍ എന്നും, മനുഷ്യഖണ്ഡത്തെ ഈശാനകോണെന്നും, ദേവഖണ്ഡത്തെ നിര്യതികോണെന്നും, അസുരഖണ്ഡത്തെ വായുകോണെന്നും വിളിക്കാറുണ്ട്‌.
ഇതില്‍ ദേവഖണ്ഡം കന്നിമൂലാസ്‌ഥാനം, ഗണപതിസ്‌ഥാനം, കന്നിരാശിസ്‌ഥാനം എന്നിങ്ങനെ വിവിധപ്രദേശങ്ങള്‍ക്കനുസരിച്ച്‌ പറഞ്ഞുകേള്‍ക്കാറുണ്ട്‌.
വാസ്‌തുശാസ്‌ത്രപ്രകാരം മനുഷ്യഖണ്ഡത്തില്‍ ഗൃഹം പണിത്‌ താമസിച്ചാല്‍ ഐശ്വര്യവും ഉയര്‍ച്ചയും സന്താനഗുണവും അഭിവൃദ്ധിയും ഫലമായിപ്പറയുന്നു.
ദേവഖണ്ഡത്തില്‍ സകലവിധ ദേവപ്രീതിയും കാര്യസിദ്ധിയും അഭീഷ്‌ടസാധ്യതയും ഉണ്ടാവുമെന്നും പറയുന്നു.
എന്നാല്‍ അസുരഖണ്ഡം മന്ദബുദ്ധി സ്‌ഥലം എന്നാണ്‌ പൊതുവേ പറയാറ്‌.
യമഖണ്ഡം മനുഷ്യര്‍ക്ക്‌ വാസത്തിന്‌ പാടില്ലെന്നുതന്നെ പറയുന്നു. ഇവിടെ ശ്‌മശാനം, ക്ഷേത്രം, ഇവയ്‌ക്കാണ്‌ സാധാരണയായി സ്‌ഥലം മാറ്റിയിടാറുള്ളത്‌. ആയതിനാല്‍തന്നെ മനുഷ്യവാസയോഗ്യമായതിനെ ആദ്യം പണി തുടങ്ങുമ്പോള്‍ (കുറ്റിയടിച്ച്‌) തന്നെ പരിഗണിക്കണം.

തൃസന്ധ്യയ്ക്ക്‌ ഗൃഹത്തിൽ അരുതാത്തവ

സന്ധ്യാസമയം വിളക്കുകൊളുത്തി നാമം ജപിക്കേണ്ട സമയമാണ് . സന്ധ്യയ്ക്ക് ഒരു നാഴിക (24 മിനിട്ട് )മുന്പ് ദീപം ജ്വലിപ്പിക്കണം. അടുക്കളയിൽ നിന്നാണ് ദീപം കത്തിച്ചുകൊണ്ടുവരേണ്ടത്. ദീപം കൊണ്ടുവരുമ്പോൾ ദീപം ,ദീപം എന്ന് പറയേണ്ടതും തത്സമയം എല്ലാവരും എഴുനേറ്റു നിന്ന് വണങ്ങേണ്ടതുമാണ്. ദീപം പുറത്തുകൊണ്ടുവന്ന് പാമ്പിൻ കാവ് , തുളസിത്തറ തുടങ്ങിയ സ്ഥാനങ്ങളിൽ വിളക്കുവെച്ച് ദിക്കുകൾക്കും, വൃക്ഷങ്ങൾക്കും, തൊഴുത്തിനും ദീപം കാട്ടി, വീട്ടിനകത്ത് മച്ചിലോ പൂജാമുറിയിലോപിതൃ – ദേവസങ്കല്പ്പങ്ങൾക്ക് ദീപം വെച്ചശേഷം സ്വീകരണമുറിയിൽ വഴിയിൽ നിന്നുപോലും ദീപം ദർശിക്കാവുന്ന രീതിയിൽ വെയ്ക്കേണ്ടാതാണ്. ദീപം കത്തിക്കും മുമ്പ് കാലും മുഖവും കഴുകിത്തുടച്ച് ഭസ്മം ധരിച്ചിരിക്കണം . തൃസന്ധ്യയ്ക്ക്‌ ഭക്ഷണം, പുസ്തകവായന, അതിഥിസല്ക്കാരം, ധന -ധാന്യ -തൈലാദികൾ കൊടുക്കൽ, ഇറങ്ങിപോക്ക് ,കലഹം , വിനോദം ഇവയരുത്.മുടി ചീകരുത് ,നിലവിളക്കിൽ ഈച്ച , പാറ്റ ഇവ വീണ എണ്ണ, ഒരിക്കലുപയോഗിച്ച തിരി , ദീപം ആളിക്കത്തൽ ,പൊട്ടിപ്പൊട്ടിക്കത്തൽ, ജ്വാല ആടിക്കത്തൽ, തെക്കോട്ട്‌ തിരിയിടൽ ഇവ പാടില്ല. ഋതുമതികളായ സ്ത്രീകൾ കൂട്ടത്തിലിരിക്കാൻ പാടില്ല, സന്ധ്യാ പ്രാർത്ഥനാനേരം അതിഥികൾ കയറിവന്നാൽ അവരേയും പ്രാർത്ഥനയിൽ പങ്കെടുപ്പിക്കണം . പ്രാർത്ഥനയ്ക്കുശേഷം ഗുരുക്കന്മാരുടെയും അച്ചനമ്മമാരുടെയും പാദം തൊട്ടു നമസ്ക്കരിക്കണം

ആരാണ് ഗുരു ?

ഗുകാരോ ഗുണാതീത:
രുകാരോ രൂപവര്‍ജ്ജിത:

ആരാണോ ഗുണരഹിതനും രൂപരഹിതനും അതാണ് ഗുരു. ദൈവീകതയുടെ രൂപ രാഹിത്യവും ഗുണനിരാസവും നിങ്ങളെ ബോധ്യപ്പെടുത്തുന്നയാളാണ് ഗുരു. അത്തരം ഗുരുക്കന്മാരെ കിട്ടാന്‍ പ്രയാസമായതു കൊണ്ട് ഈശ്വരന്‍ തന്നെയാണ് ഗുരു എന്ന് സങ്കല്‍പ്പിക്കുന്നതാണ് നല്ലത്.

ഇന്നാകട്ടെ എങ്ങനെ പണമുണ്ടാക്കാന്‍ പറ്റും എന്ന് ഉപദേശിക്കുന്ന ആചാര്യന്മാരാണ് അധികവും. അവര്‍ ഗുരു സ്ഥാനത്തിന് യോഗ്യരല്ല. എല്ലാം ദൈവീകതയുടെ ആവിഷ്കാരങ്ങളാണ്. അതുകൊണ്ട് ബ്രഹ്മാവ് ഗുരുവാണ്, വിഷ്ണു ഗൂരുവാണ്, മഹേശ്വരനും ഗൂരുവാണ്. പരബ്രഹ്മവും ഗുരുവാണ് എന്നാണ് ഭാരതീയ സങ്കല്‍പ്പം. എല്ലാം വിരാട് സ്വരൂപത്തിന്‍റെ ഭാഗമാണെന്ന് ചുരുക്കം.

സഹസ്ര ശീര്‍ഷ പുരുഷ
സഹസ്രാക്ഷ സഹസ്രപഥ്

ആയിരം തലകളും ആയിരം കാലുകളും ആയിരം കണ്ണുകളും ഉള്ള ദൈവീകത എല്ലാറ്റിനും മുകളിലാണ്. ഇവിടെ ആയിരം എന്ന് പറയുന്നത് ഒരു എണ്ണത്തിന്‍റെ ഒരു സൂചന മാത്രമായാണ്. ഇന്നത്തെ യുഗത്തില്‍ അത് കോടികള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരും. ഭാരതീയ ദര്‍ശന പ്രകാരം എല്ലാവരും ദൈവീകതയുള്ളവരാണ്. സര്‍വ്വഭൂത നമസ്കാരം കേശവം പ്രതിഗച്ഛതി (എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പ്രാര്‍ത്ഥന ദൈവത്തില്‍ എത്തിച്ചേരുന്നു.) ഈശ്വര സര്‍വ്വ ഭൂതാനാം (എല്ലാ ജീവജാലങ്ങളിലും ഈശ്വരനുണ്ട്) ഈശവാസ്യം ഇദം സര്‍വ്വം ( എല്ലാറ്റിലും ഈശ്വരന്‍ വസിക്കുന്നു) തുടങ്ങിയ വേദവാക്യങ്ങള്‍ ഈ സത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഗുകാരോ അന്ധകാരസ്യ ഗുകാരസ്ഥാന്നിരോധക: എന്നാണ് പ്രമാണം. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. ഒരു വൈദ്യുത ദീപം നിശ്ചിത സ്ഥലത്ത് മാത്രം പ്രകാശം നല്‍കുന്നു. എന്നാല്‍ ദൈവീകത സര്‍വ്വ ചരാചരങ്ങളിലും പ്രകാശിക്കുന്നു. ശരീരം ഒരു ഉപകരണം മാത്രമാണ്. അത് ദൈവദത്തമാണ്. ഒരു കര്‍മ്മം നിര്‍വ്വഹിക്കാനായി ദൈവം നിങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

ശിവക്ഷേത്ര പ്രദക്ഷിണം:–

ഭഗവാൻ ശ്രീ ശങ്കരൻ ശിവനാണ് എന്നുവെച്ചാൽ മംഗളം തരുന്നവനാണ്. എല്ലാം ദുഃഖങ്ങളും തീർത്ത് പരമാനന്ദരസം തരുന്നവനാണ്. സഹസ്രാരത്തിലെത്തുമ്പോഴാണ് ഈ അവസ്ഥ. സഹസ്രാരശിവന്റെ ജഠാമകുടം അമേയമായ പരമാനന്ദത്തിന്റെ കലവറയുമാണ്. അവിടെ ഗംഗദേവിയെ ഒളിച്ചു വെച്ചിരിക്കുന്നു എന്നാണ് പുരാണം. ഗംഗജലം പരിശുദ്ധമാണ്, അത് ആകാശ ഗംഗയാണ്. സകലപാപവും കഴുകിക്കളയാനുള്ള ശക്തിയുണ്ട്, ഈ ഗംഗയാണ് സഹസ്രാരത്തിലെത്തുന്ന സാധകൻ അനുഭവിക്കാനിടവരുന്ന അമൃത്, ഈ അമൃത് എപ്പോഴും ശിവന്റെ ഇടത്തെ ഭാഗത്തേക്ക് ഒഴുകികൊണ്ടിരിക്കുന്നു, ശിവക്ഷേത്രത്തിൽ സവ്യാപസവ്യം അല്ലെങ്കിൽ മുക്കാൽ വട്ടം എന്ന പ്രദക്ഷിണം, ഈ അമൃത പ്രവാഹത്തെ അവഗണിക്കരുതെന്ന് കാണിക്കാനാണ്. അവിടെ ഒരു ഓവും നിർമ്മിച്ചിരിക്കും, പ്രദക്ഷിണം ഇവിടെ എത്തിച്ച് മടങ്ങുകയാണ്ഭക്തന്മാർ പതിവ്. ഈ ഓവിനടുത്തെത്തിയാൽ താഴികകുടം നോക്കി അല്ലെങ്കിൽ സഹസ്രാരം നോക്കി തൊഴണമെന്നാണ് വിധി. എല്ലാ പ്രദക്ഷിണവും പ്രാണായാമത്തിനു തുല്യമാണ് . ശിവക്ഷേത്രത്തിൽ പ്രതേകിച്ചും……

എന്താണ് "വിഗ്രഹം" ??!!

വിഗ്രഹം എന്നാ വാക്ക് ഒരു സംസ്ക്രത വാക്കാണ്‌” അതിന്റെ അർഥം ഇതാണ്’ ‘ “വിശേഷേണ “ഗ്രാഹ്യതെ ” ഇതി വിഗ്രഹ : ‘ വിശദം ആയി പറഞ്ഞാൽ നാം കേട്ട് പരിച്ചയപെട്ടത്‌ പോലെ ‘ ഒരു പ്രതിമ എന്നല്ല വിഗ്രഹം എന്നാ വാക്കിനർത്ഥം ‘ “വിശേഷ ഭാവത്തിൽ മനസ്സിലാക്കേണ്ടതാണ് വിഗ്രഹം എന്നര്ഥം’ മറ്റൊന്നിനെ താരതമ്മ്യം ചെയ്യുന്നതിനെ ആണ് ‘ വിഗ്രഹം എന്ന് മനസ്സിലാക്കണം” ‘ രണ്ടുതരത്തിൽ നാം ഇന്ഘിനെ താരതമ്മ്യം ചെയ്യുന്നു !! 1 – “പ്രതിമ “രൂപത്തിൽ 2 – “നാമ ” രൂപത്തിൽ ‘ ദൈവം ‘” ഈശ്വരൻ ” എന്നീ “നാമങ്ങളിൽ ‘ മറ്റു സെമിടിക്‌ മതങ്ങൾ അവരുടെ ദൈവ “നാമങ്ങളിൽ”
യഥാർത്ഥത്തിൽ ഈ “നാമങ്ങൾ ആകുന്ന അക്ഷരങ്ങളോ ‘ അക്ഷരങ്ങളാൽ പുരപെടുവിക്കപെടുന്ന “ശബ്ദങ്ങൾ അല്ല ‘ ദൈവം ‘ പ്രതിമകളും ‘ “ദൈവം ” അല്ല? അപ്പോൽ ഒന്ന് വ്യക്തം !!?? “പ്രതിമകളെ പോലെ തന്നെ “നാം വിളിക്കുന്ന നാമങ്ങളും ” ദൈവത്തിന്റെ “പ്രതീകങ്ങൾ മാത്രം”ഭാഷയും പ്രതിമയും ഒരുപോലെ ‘ “മനുഷ്യന്റെ “സൃഷ്ടി ” മാത്രം- “വിഗ്രഹാരാധന തെറ്റ് ആണെങ്കിൽ ;”നാമ ആരാധനയും ‘ തെറ്റുതന്നെ’ “. ഇവിടെ അവസാനം ഒരു ചോദ്യം ഉയരാം ‘ എന്ഘിൽ എന്ടിനു ‘ “ക്ഷേത്രങ്ങൾ എന്ന്” ? അതിനു വിശധമായ പോസ്റ്റ്‌ മുൻപേ ഉത്ടിരുന്നതിനാൽ ഇവിടെ പ്രധിപദിക്കുന്നില്ല് .
ദൈവത്തെ അനുഭവിച്ചു അറിയനുല്ലതനെന്നതാണ് ‘ “അധ്യത്മീകത എന്ന “സനാതന വീക്ഷണം ‘ അല്ലാതെ “കണ്ണടച്ച് “വിശ്വസിക്കാൻ ഉള്ളതാല്ലെന്നു “വിവക്ഷ” . !! അതിലേക്കുള്ള – മാര്ഗം മാത്രം “”മേല്പറഞ്ഞ “2”തരം വിഗ്രഹങ്ങളും . കുഞ്ഞുങ്ങൾ നടക്കാൻ പടിക്കുമ്പോൾ ‘ “ചുമരോ ‘ അച്ഛനമ്മമാരുടെ “കൈകളോ”പിടിക്കുമ്പോലെ മാത്രം ഉള്ള “വെറും താല്ക്കാലിക ‘ “മാര്ഗം “മാത്രം ഓരോ വ്യക്തിക്കും ‘ “വിഗ്രഹങ്ങൾ !! നടക്കാൻ പഠിച്ചു കഴിഞ്ഞാൽ നാം “അച്ഛനമ്മമാരുടെ കൈ പിടിച്ചു നടക്കരില്ലല്ലോ’!!! അതുപോലെ “അധ്യത്മെക ഉന്നതിയിൽ “നാം എവിടുന്നു വന്നു എവിടേക്കു പോകുന്നു ? ഈ നവദ്വാരങ്ങളിൽ നിന്നും “സദാസമയം “മലം”വമിക്കുന്ന ഈ “ശരീരം ” എന്ടുകൊണ്ട് അഴുകാതെ നില്കുന്നു ‘ ഇവ ചിന്ടിക്കുന്നതാണ് “ആധ്യ്ത്മീകത” “എന്നിലെ “ഞാൻ “ആരാണ്” ?
എന്റെ ശരീരം ” എന്നല്ലേ നാം പറയാറ് ? അപ്പോൾ “ഞാൻ” ആരാണ് ? “ആ “ഞാനിനെ ‘ മനസ്സിലാക്കാൻ ഉള്ള “ഉപാധി മാത്രം “നാമ വിഗ്രഹങ്ങളും പ്രതിമ വിഗ്രഹങ്ങൾ ആയ “സ്ഥൂല വിഗ്രഹങ്ങളും’ഇവ ലക്ഷ്യങ്ങൾ ആയി നാം “തെറ്റിദ്ധരിക്കരുത്” മനസ്സ് ‘”എന്ന “ശാസ്ത്രം പോലും കണ്ടെത്താത്ത പ്രധിഭാസതിലേക്ക് – നമ്മുടെ “പന്ജ്ജെദ്രിയങ്ങളെ “യും “ഞജന ഇന്ദ്രിയങ്ങളെയും “concentrate “ചെയ്യുന്നതിനുള്ള “ഉപാധികൾ മാത്രം ആണ് – “നാമ വിഗ്രഹങ്ങളും പ്രതിമകളും” സ്വയം നാം നമ്മിലെ “ഞാൻ”ആരെന്നു കണ്ടെത്താനുള്ള മാര്ഗം മാത്രം”

മാതേവരില്ലാത്ത ഓണം

മധ്യകേരളത്തിലാണ്‌ ഓണത്തിന് വീട്ടിന്‌ മുന്നില്‍ മാതേവരെ വയ്ക്കുന്ന ചടങ്ങ്‌ ഉള്ളത്. അത്തം മുതല്‍ തൃക്കേട്ടവരെ മൂന്ന് മാതേവന്മാരെയാണ്‌ വയ്ക്കുന്നത്‌.

മൂലം നളില്‍ അഞ്ച്‌, പൂരാടത്തിന്‌ ഏഴ്‌, ഉത്രാടത്തിന്‌ ഒമ്പത്‌, തിരുവോണത്തിന്‌ പതിനൊന്ന്‌ എന്നിങ്ങനെയാണ്‌ മാതേവരുടെ എണ്ണം. ശിവന്‍, മാവേലി, വാമനന്‍ എന്നീ രൂപങ്ങളാണ്‌ മാതേവരില്‍ ഉള്‍പ്പെടുന്നത്‌.

ഓണം കഴിഞ്ഞ്‌ നല്ല ദിവസം നോക്കിയേ മതേവരെ മാറ്റാറുളളു. കന്നിമാസത്തിലെ ആയില്യം വരെ പൂവിടും.നെല്ലിന്‍റെ ജന്മനാള്‍ ആണ്‌ ഈ ദിവസം എന്നാണ്‌ സങ്കല്‍പം.

ഇപ്പോള്‍ അപൂര്‍വ്വമായിട്ട് മാത്രമേ ഇത്തരം ചടങ്ങുകള്‍ നടക്കാറുള്ളു.

മഹാബലിയുടെ മകന്‌ വേണ്ടി മകത്തടിയനെ വയ്ക്കുന്ന ഒരു പതിവും ഉണ്ട്‌. പതിനാറാംമകത്തിനാണ്‌ ഈ പതിവ്‌.

ഓലയാലുണ്ടാക്കിയ പൂക്കുടയുമായി “പൂവേ പൊലി പൂവേ..” പാട്ടുമായി ഓണപ്പൂക്കള്‍ തേടിയുള്ള യാത്ര പണ്ടത്തെ കുട്ടികള്‍ക്ക്‌ ആവേശമായിരുന്നു. ഇന്ന് പൂ വിളി ഇല്ല,

പൂക്കളങ്ങള്‍ ഉപ്പളങ്ങളായി മാറുന്നു, നഗരങ്ങളില്‍ പൂക്കളം ചെലവേറിയ ഏര്‍പ്പാടാകുന്നു.

തിരുവോണത്തിന്‌ അടയുണ്ടാക്കി നിവേദിക്കുന്ന ഒരു ചടങ്ങുണ്ട്‌. കുട്ടികള്‍ അടയില്‍ അമ്പെയ്ത്‌ കൊള്ളിക്കും അമ്പ്‌ കൊള്ളുന്ന അട അവരവര്‍ക്ക്‌ എടുക്കാം.

ഉത്രാടനാള്‍ വെളുപ്പിന്‌ കത്തിതുടങ്ങുന്ന അടുപ്പ്‌ തിരുവോണം കഴിഞ്ഞിട്ടേ അണയ്ക്കാറുള്ളു. ഈ ചടങ്ങും ഇപ്പോള്‍ എങ്ങും കാണാനില്ല.