ഹസ്തമാലകൻ

                                                                                                                                  ഭാരതം മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചു കൊണ്ട്‌ ശ്രീശങ്കരൻ കർണ്ണാടകയിലെമൂകാംബികയിലുമെത്തി (ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു). അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി. പല യാഗങ്ങളും ചെയ്ത പ്രസിദ്ധി നേടിയ പ്രഭാകരന്‌ ഒരു മകൻ മാത്രമേയുള്ളു. എന്നാൽ അവൻ ആരോടും മിണ്ടുകയില്ല; എന്ത്‌ ചോദിച്ചാലും മറുപടി പറയുകയുമില്ല. ഇങ്ങനെയുള്ള തന്റെ പതിമൂന്ന്‌ വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നാണ്‌ പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട്‌ ചോദിച്ചു “നീ ആരാണ്‌?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട്‌ ശ്ലോകങ്ങൾ ചൊല്ലി. വേദാന്തതത്ത്വങ്ങൾ വ്യക്തമായി വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ ഈ ശരീരം എന്റെയല്ല പരമാത്മാവാണ്‌ എന്റെ ശരീരംഎന്നാണ് അതിലെ സാരം. ശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു. കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട്‌ ശങ്കരാചാര്യർ അവന്‌ ഹസ്തമാലകൻ എന്ന്‌ നാമകരണം ചെയ്തു