ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലു കരങ്ങളിലുള്ള ആയുധങ്ങൾ

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലു കരങ്ങളിലുള്ള ആയുധങ്ങളാണ് ശംഖം , ചക്രം, ഗദ , പദ്മം എന്നിവ…..


ശ്വേതവര്‍ണ്ണവും പ്രകാശമാനവുമായ “പാഞ്ചജന്യം” എന്ന ശംഖം ബ്രഹ്മവാചിയായ പ്രണവത്തിന്റെ സ്രോതസ്സാണ് ….അതിന്റെ ശബ്ദം സൃഷ്ടിസ്ഥിതി സംഹാരകാരകരായ ബ്രഹ്മ വിഷ്ണു പരമേശ്വരന്മാരായും നാദരൂപിയായ വിഷ്ണുമായയായും രൂപംകൊണ്ട് പ്രപഞ്ചത്തെ ആനന്ദിപ്പിക്കുന്നു….

ആര്‍ക്കും ഒന്നിനും നിരോദിക്കാനും നിയന്ത്രിക്കാനും ആകാതെ നിയതമായ വേഗത്തോടെ ഭ്രമണം ചെയ്യുന്ന “സുദര്‍ശനം” നിശിതധാരങ്ങളായ 360 ധാരകളും 12 ആരക്കാലുകളും ഉള്ളതാണ്….ഭഗവാന്റെ ചൂണ്ടുവിരലിന്റെ അറ്റത്ത്‌ സദാകറങ്ങുന്ന ഈ ആയുധം സര്‍വ്വസംഹാരിയാണ് ….കാലമാണ് ഈ ആയുധം …കാലം കേവല സത്യമാണ്..”കൌമോദകി” എന്നു പേരുള്ള ഗദയാണ് ഭഗവാന്റെ മൂന്നാമത്തെ ആയുധം…ധര്‍മ്മദേവതയായ ഭൂമിദേവിയെ അധര്‍മ്മത്തില്‍നിന്നും രക്ഷിക്കാനാണ് ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നത് …..സൌന്ദര്യ സാക്ഷാത്കാരമാണ് പദ്മം അഥവാ താമര…സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവന്റെ ഉത്പത്തി താമരയിലയാണ് ….

ഈ നാലു ആയുധങ്ങളും സത്യത്തിന്റെ വിവിധഭാവങ്ങളാണ് …സനാതന സത്യമായ പ്രണവം , ഭൌതികസത്യമായ കാലം , ഭൂമിദേവിക്ക് ആഹ്ലാദം പകരുന്ന കൌമോദകി ,സൌന്ദര്യത്തിന്റെ പ്രതിരൂപമായ പദ്മം എന്നീ ആയുധങ്ങള്‍ കൊണ്ട് അധര്‍മ്മത്തെ എതിര്‍ത്തു തോല്പിക്കുന്നു ഭഗവാന്‍ മഹാവിഷ്ണു …!!

മൂകനേയും കവിയാക്കുന്നവൾ മൂകാംബിക

പണ്ട് ഉത്തമനെന്ന മനുവിൻറെ കാലത്ത് (മൂന്നാം മന്വന്തരത്തിൽ)മഹാരണ്യപുരം എന്ന പേരിൽ പ്രസിദ്ധിയാജ്ജിച്ചിരുന്ന ഈ പ്രദേശത്ത് ഹിംസ്രജന്തുക്കളുടെ ആവാസസ്ഥാനമായിരുന്നെങ്കിലും അതിരമണീയമായിരുന്നു.അവിടെ സൗപർണ്ണികാ നദിയുടെ ചേതോഹാരിതയിൽ മനംകുളിർത്ത കോലമഹർഷി പർണ്ണാശ്രമം കെട്ടി സ്വയംഭൂവായുണ്ടായിരുന്ന ശിവലിംഗത്തിൽ നിത്യം അർച്ചനാദികൾ കഴിച്ച് വസിച്ചുപോന്നു.മഹർഷിയുടെ തപോബലത്താൽ പ്രത്യക്ഷനായ ഭഗവാനോട് ഈ സ്ഥലം തൻറെ പേരിലറിയപ്പെടണമെന്നു വരം വാങ്ങി.അങ്ങിനെ അവിടം ‘കോലാപുര’മെന്ന പേരിലറിയപ്പെട്ടു.കുറേ കാലങ്ങൾക്കു ശേഷം കംഹാസുരൻ ഈ പ്രദേശത്ത് വരികയും കോട്ടകൾ കെട്ടി താമസമാരംഭിച്ചതോടെ കോലമഹർഷിക്ക് അവനിൽ നിന്ന് പീഡകൾ അനുഭവിക്കേണ്ടി വന്നു.അങ്ങനെ മഹർഷി കുടജാദ്രിയിൽ ചെന്ന് ചിത്രമൂലയിൽ തപസ്സു തുടങ്ങി.കംഹാസുരൻറെ ഉപദ്രവം ദേവൻമാർക്കും ഉണ്ടായപ്പോൾ അവരൊത്തൊരുമിച്ച് ദേവിയോടഭ്യർത്ഥിച്ചു.ദേവിയെക്കണ്ട് ഭയന്നോടിയ കംഹാസുരൻ ‘ഋഷ്യമൂകാചലത്തിൽ ‘തപസ്സു തുടങ്ങി.അതിനുശേഷം മഹിഷാസുരൻ ഇവിടെയെത്തി അതൊരസുരപുരമാണെന്ന് മനസ്സിലാക്കി അവിടെ താമസം തുടങ്ങി.അവൻ ദേവൻമാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ഉർവ്വശി തുടങ്ങിയവരെ ദാസിമാരാക്കുകയും ചെയ്തു.മൂർത്തിമൂവരോടൊത്ത് ദേവൻമാർ കുടജാദ്രിയിലെത്തി തപസ്സുചെയ്യുന്ന കോലമഹർഷിയുമൊത്ത് ആദിപരാശക്തിയോട്പ്രാർത്ഥിച്ചു.അങ്ങനെ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു.തേജോരൂപിണിയായി ദേവി വാനിൽ വിളങ്ങി.അങ്ങനെ ത്രിമൂർത്തികളൊരുമിച്ച്ആവിർഭവിച്ച് ഇന്നുകാണുന്ന ക്ഷേത്രകേന്ദ്രത്തിലെ ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ദേവിയെ അതിൽ പ്രതിഷ്ഠിച്ചു.അതേസമയം ഋഷ്യമൂകാചലത്തിൽതപം ചെയ്യുന്ന കംഹാസുരൻറെ തപോബലത്തിൽ ഭയപ്പെട്ട ദേവൻമാർ അവൻറെ ഇംഗിതഭംഗം വരുത്തുവാൻ ദേവിയോട് പ്രാർത്ഥിച്ചു.ബ്രഹ്മാവ് വരം നൽകാനായി വരുന്ന നേരത്ത് അവന് ബ്രഹ്മാവിനോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല.ദേവിഅവനെ മൂകനാക്കിത്തീർത്തു.മൂകരൂപിയായിഅവൻറ നാവിൽ കുടികൊണ്ടതിനാൽ ‘മൂകാംബിക’ എന്ന് ദേവിക്ക് നാമമായി.ഇച്ഛാഭംഗത്താൽ കുപിതനായ അസുരൻ മൂന്നു ലോകങ്ങളേയും തകർക്കാൻ തുടങ്ങി.അങ്ങനെ ദേവൻമാരെല്ലാവരും മൂർത്തിമൂവരും ചേർന്ന് തങ്ങളുടെ ശക്തികളിൽ നിന്നോരോ മൂർത്തികളെ സൃഷ്ടിച്ച് മൂകാസുരനുമായി അതിഭയങ്കരമായ യുദ്ധത്തിലേർപ്പട്ടെങ്കിലും അവനെ കൊല്ലാൻ സാധിച്ചില്ല.അങ്ങനെ പരവശരായ അവരെല്ലാവരും ചേർന്ന് ആദിപരാശക്തിയായ ദേവിയിൽ ലയിച്ച് ഏകമൂർത്തിയായി അവനെ വധിച്ചു.ആ സമയം അമ്മ തേജോരൂപിണിയായി വാനിലേക്കുയർന്നു.അതിനുശേഷം മൂർത്തിമൂവരുമൊരുമിച്ച് കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗത്തിൻ മദ്ധ്യേ സുവർണ്ണരേഖയിൽ ശിവശക്തിയെ ഒന്നിച്ച് മഹാലക്ഷ്മിസ്വരൂപമായുംവാമഭാഗത്തു കാളി,ലക്ഷ്മി,വാഗ്ദേവി എന്നിവരെ ഐക്യഭാവത്തോടും ദക്ഷിണഭാഗത്ത് ഹരിഹരൻമാരേയും ദേവവർഗ്ഗത്തെ ഒന്നായും നിനച്ച് സങ്കല്പപൂജ ചെയ്തു.പിന്നീട്അഗ്നികോണിൽ ആറുമുഖനേയും നിരൃതികോണിൽ പാർത്ഥേശ്വരൻ,നഞ്ചുണ്ടേശ്വരൻ,പഞ്ചമുഖഗണപതി എന്നിവരേയും വായുകോണിൽ ഹനുമാനേയും ഈശാനകോണിൽ ഗോവർദ്ധനോദ്ധാരി,വീരഭദ്രൻ തുടങ്ങിയവരേയും പ്രതിഷ്ഠിച്ച് പൂജിച്ചു.സൗപർണ്ണികാ തീർത്ഥത്തിൽ നിന്നും ശുദ്ധജലമെടുത്തുപൂജിച്ചതിനാൽ ഉത്സവാദി വിശേഷങ്ങൾക്ക് സൗപർണ്ണികാ തീർത്ഥം തന്നെ ഉപയോഗിക്കുന്നു.ശങ്കരാചാര്യസ്വാമികൾ ഇവിടെയെത്തി തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം കണ്ട ചതുർബാഹുവായ ദേവീസ്വരൂപത്തെ ആ രൂപത്തിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുകാണുന്ന രൂപം.അതിനു മുമ്പ് സ്വയംഭൂലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ശങ്കരാചാര്യസ്വാമികൾ തന്നെയാണ് പൂജാവിധികളും ആരാധനാ സമ്പ്രദായങ്ങളുംചിട്ടപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു.അദ്ദേഹത്തിൻറെ സ്മരണാർത്ഥം ശങ്കരപീഠവും ഉണ്ട്.ശുക്ലതീർത്ഥം,അഗ്നിതീർത്ഥം,ഗോവിന്ദതീർത്ഥം തുടങ്ങിയ ഉപതീർത്ഥങ്ങളും ഉണ്ട്. കുടജാദ്രി,ചിത്രമൂല,ഗണപതിഗുഹ തുടങ്ങിയവയും ദേവീഭക്തർക്ക് ആനന്ദം പകരുന്നു.”അമ്മേ നാരായണാ”
Copied #ഹിന്ദുത്വവും ക്ഷേത്രാചാരങളും fb page

ദുർഗ്ഗാഷ്ടമി

ശരത്കാലത്തെ ആദ്യത്തെ അഷ്ടമി. ദേവി ദുര്ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന് വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായനവരാത്രിപൂജയിലെഎട്ടാമത്തെ ദിനമാണിത്. ശ്രീരാമന് രാവണനെ നിഗ്രഹിക്കുന്നതിന് ദുര്ഗാദേവിയുടെഅനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്ഗാഷ്ടമി എന്ന പേരില് ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെപ്രതിപദം മുതല് നവമി(മഹാനവമി) വരെയുള്ള ഒന്പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില് രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന്ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന്വിശേഷദിവസമാണ് വിജയദശമി. ദുര്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്ദിനി ആയദുര്ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്വതിയും) ഒരേ ദേവിയുടെതന്നെ മൂര്ത്തിഭേദങ്ങളാണ്.ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്ഗാഷ്ടമിപൂജനടത്തിവരുന്നു.ദുര്ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില് ആരാധിക്കുന്നത്.കേരളത്തില് ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത്ദുര്ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല് പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയുംഅന്നുതൊട്ട് ഒന്പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്,സംഗീതാദി കലാപ്രകടനങ്ങള്, ബൊമ്മക്കൊലു ഒരുക്കല് തുടങ്ങിയവയും നടത്തുന്നു.ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില് സ്വാതിതിരുനാള്മഹാരാജാവിന്റെ കാലം മുതല് നവരാത്രി പൂജയും ഒന്പതുദിവസത്തെസംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്നദിവസം മുതല് ഓരോ പ്രദേശത്തെയും ജനങ്ങള് ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്, ആയുധങ്ങള് തുടങ്ങിയവ പൂജാപീഠത്തിനു മുന്നില് സമര്പ്പിക്കുകയും വിജയദശമി നാളില് അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. കേരളീയര് കുട്ടികളുടെ വിദ്യാരംഭത്തിന്ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്. നവരാത്രിപൂജ എന്ന വ്രതംദുര്ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്. ഇതിന്റെ അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള് ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില് ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില് 2 വയസ്സായവള് കുമാരി, 3 വയസ്സ് എത്തിയവള് ത്രിമൂര്ത്തി, 4 വയസ്സുള്ളവള് കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള് കാളി, 7-ല് ആയവള് ചണ്ഡിക, 8 പൂര്ത്തിയായവള് ശാംഭവി, 9-ലെത്തുന്നവള്ദുര്ഗ എന്നിവരാണുള്ളത്. എന്നാല് 2 വയസ്സ്തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന് പാടില്ല എന്നും വിധിയുണ്ട്

മഹാനവമി, ആയുധ പൂജ

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്പത് രാത്രിയും പത്ത് പകലും നീണ്ടുനില്ക്കുന്ന ഈ ഉത്സവത്തില് ശക്തിയുടെ ഒന്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്വ്വതിയായുംഅടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്പ്പിച്ച്പൂജ നടത്തുന്നു. ധര്മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള് നല്കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള് ദേവീ ഭാഗവതത്തിലും മാര്ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്, ചണ്ഡാസുരന്, രക്തബീജന്, ശുഭനിശുംഭന്മാര്, ധൂമ്രലോചനന്, മുണ്ഡാസുരന് എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില് നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്ക്കാണ് നവരാത്രിയാഘോഷത്തില് പ്രാധാന്യം. ഈ ദിവസങ്ങളില് ദുര്ഗ്ഗാഷ്ടമി,മഹാനവമി, വിജയദശമി എന്നീ പേരുകളില് അറിയപ്പെടുന്നു.അഷ്ടമിക്ക് ദുര്ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയുംദശമിക്ക് മഹാസരസ്വതിയെയുംവിശേഷാല് പൂജിക്കുന്നു.രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന് ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു.ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്മയ്ക്കായാണ്ഈ ദിനത്തില് രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില് ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.പഞ്ചപാണ്ഡവര് വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെപൊത്തില് ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്ഷത്തെ വനവാസത്തില് സംരക്ഷണമരുളിയത്ഈ വന്നിമരമായിരുന്നു. പാണ്ഡവര് തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്ഗ്ഗാദേവിയോട് പ്രാര്ത്ഥിച്ചിരുന്നു. അവര്ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്ത്തിയായപ്പോള് മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്വച്ച് പൂജിച്ചു. വനദുര്ഗ്ഗയായുംതിന്മകളെ അടക്കി നന്മകള്ക്ക് വിജയമേകുന്നവളായും മനസ്സില് കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില് ആയുധങ്ങള് തിരിച്ചെടുത്തു.അവര് നവരാത്രി ദിവസം ആയുധങ്ങള് വച്ച് പൂജിച്ചതിനാല് ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

ദശാവതാരങ്ങള്

ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെപത്ത് അവഹാരങ്ങളാണ് മത്സ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനന് , പരശുരാമന് , ശ്രീരാമന് , ബലരാമന് , ശ്രീകൃഷ്ണന് , കല്ക്കി .
1. മത്സ്യം
ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെപത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയുംചെയ്തു. മഹാപ്രളയസമയത്ത്മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി.മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.
2. കൂർമ്മം
ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെരണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തി.
3. വരാഹം
മഹാവിഷ്ണുവിന്റെമൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.മഹാവിഷ്ണുവിന്റെഗോപുരദ്വാരത്തിൽനിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെഎന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും.അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം.
4. നരസിംഹം
ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.” മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്രാവോ പകലോ തന്നെ കൊല്ലരുത്ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് “ഹിരണ്യകശിപുവിന്പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു.വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട്പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയുംഅനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.വാഴപ്പള്ളിയിലെ ശ്രീനരസിംഹമൂർത്തി ശില്പംനരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.“മീമാംസമാനസ്യ സമുത്ഥിതോഗ്രതോനൃസിംഹരൂപസ്തദലംഭയാനകംപ്രതപ്തചാമീകര ചണ്ഡലോചനംസ്ഫുരത്സടാകേസരജൃംഭിതാനനംകരാളദംഷ്ട്രം കരവാള ചഞ്ചല-ക്ഷുരാന്തജിഹ്വംഭ്രുകുടീ മുഖോൽബാണംസ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണംദിവിസ്പൃശൽ കായമദീർഘപീവര-ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമംചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-ർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം ”
5. വാമനൻ
ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെഅവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ.മഹാവിഷ്ണുവിന്റെഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലേത് എന്നനിലയിൽആണ് വാമനാവതാരം ശ്രദ്ധേയമാണ്. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്
6. പരശുരാമൻ
കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.
7. ശ്രീരാമൻ
വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ . അയോദ്ധ്യയിലെ രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ.അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെഅവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായിസീതയെ കരുതുന്നു . ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.വനവാസത്തിനുശേഷംഅയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണംനടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി,പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.ആപദാമപഹർത്താരംദാതാരം സർവസമ്പദാംലോകാഭിരാമം ശ്രീരാമംഭൂയോ ഭൂയോ നമാമ്യഹം
8. ബലരാമൻ
ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെഅവതാരമാണ്‌ ബലരാമൻ . ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌.ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.മഹാവിഷ്ണുവിന്റെഅവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. തേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ്പുരാണങ്ങൾ ഘോഷിക്കുന്നത്.
9. ശ്രീ കൃഷ്ണൻ
ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ . കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. എന്നാൽ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യൻ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷ്ണുവിന്റെ അവതാരമാക്കിയതാണ്‌ എന്നുമാണ്‌ ചരിത്രകാരന്മാർ പറയുന്നത്.ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായിഅവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻഅവതരിച്ചു.
10. കൽക്കി
ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെപത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കിഎന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കും. ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലുംനാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും എന്നൊക്കെയാണ്‌ വിശ്വസിക്കപ്പെടുന്നത്.
ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി
1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?വിദ്യാലബ്ധി, കാര്യസാദ്ധ്യം.
2. കൂര്മ്മാവതാരത്തിലെ ആരാധനാ ഫലം ?വിഘ്നനിവാരണം, ഗൃഹലാഭം.
3. വരാഹാവതാരത്തിലെആരാധനാ ഫലം ?ഭൂമിലാഭം,വ്യവസായപുരോഗതി.
4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?ശത്രുനാശം, ആരോഗ്യലബ്ധി.
5. വാമനാവതാരത്തിലെആരാധനാ ഫലം ?പാപനാശം, മോക്ഷലബ്ധി.
6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?കാര്യസാദ്ധ്യം, ശത്രുനാശം.
7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.
9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.
10. കല്ക്കിയവതാരത്തിലെ ആരാധനാ ഫലം ?വിജയം, മനസുഖം, മോക്ഷം.
Copied #hinduacharam fb page

ഗോമാംസം കഴിക്കുവാന് വേദം പറഞ്ഞുവോ?


ഇന്ദ്രനെ മാംസപ്രിയനാക്കിയതിന് പിന്നില്
….ഋഗ്വേദം 6.17.1 എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന് ഭക്ഷിച്ചിരുന്നുവെന്നും അതിനാല് വേദങ്ങള് മാംസഭക്ഷണത്തെ അനുകൂലിക്കുന്നുവെന്നുമൊക്കെയുള്ള നുണപ്രചരണങ്ങള്സോഷ്യല് മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്.എന്നാല് ഈ മന്ത്രത്തിന്ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.മന്ത്രം കാണുക:പിബ സോമമഭി യമുഗ്രതര്ദ ഊര്‌വ.ഗവ്യം മഹി ഗൃണാന ഇന്ദ്രവി യോ ധൃഷ്‌ണോ വധിഷോ വജ്രഹസ്തവിശ്വാ വൃതമമിത്രിയാ ശവോഭിഃപ്രസ്തുത മന്ത്രത്തില് ഉള്ള ‘ഗവ്യം’ എന്ന പദത്തിന് ‘ഗോവില് നിന്ന് ലഭിക്കുന്നത് എന്നേ അര്ത്ഥമുള്ളൂ. അല്ലാതെ ഗോമാംസം എന്നൊന്നും അര്ത്ഥമില്ല. പാല്, നെയ്യ്, തൈര്, വെണ്ണ, ചാണകം, ഗോമൂത്രം എന്നിവയെല്ലാം പശുവില്നിന്നുംലഭ്യമാകുന്നു എന്നിരിക്കെ ഇതിന് ഗോമാംസം എന്ന അര്ത്ഥമെടുത്ത്ഇത്തരത്തില് വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല.ഇനി ഈ സൂക്തത്തിലെ തെറ്റിദ്ധാരണാജനകമായ അര്ത്ഥങ്ങള് കല്പിക്കപ്പെട്ടിട്ടുള്ള മറ്റൊരു മന്ത്രം കാണുക:വര്ധാന്യം വിശ്വേ മരുതഃ സജോഷാഃപചച്ഛതം മഹിഷാം ഇന്ദ്ര തുഭ്യമ്പൂഷ്വാ വിഷ്ണുസ്ത്രീണി സരാംസിധാവന്‌വൃത്രഹണം മദിരമംശുമസ്‌മൈ(ഋഗ്വേദം 6.17.11)ലൗകിക സംസ്‌കൃതം പഠിച്ചുകൊണ്ട് വേദഭാഷ്യം ചെയ്യാന് പുറപ്പെട്ടാല് എന്തു സംഭവിക്കുമെന്നതറിയാന് റാല്ഫ് ഗ്രിഫിത്തിന്റെ വേദഭാഷ്യത്തിലേക്ക് നോക്കുക.‘He dressed a hundred buffaloes, O Indra, for thee whom all accordant Maruts strengthen. He, Pusan, Visnu, poured forth three great vessels to him, the juice that cheers, that slaughters Vrtra’പച്ചമലയാളത്തില് പറഞ്ഞാല് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട്…. ഇത്തരം വിവര്ത്തനമൊക്കെ പ്രമാണമാക്കിയാണ് ബുദ്ധിജീവികളെന്ന് സ്വയം കരുതുന്നവര് ഇന്ദ്രന് നൂറ് പോത്തുകളെ ശാപ്പാടാക്കി എന്നൊക്കെ പ്രചരിപ്പിക്കുന്നത്.The Myth of the Holy Cow എന്ന ഗ്രന്ഥത്തില് ഒന്നാം അധ്യായത്തില് ഡി.എന്. ഝാ ഇതേക്കുറിച്ച് വല്ലാതെ വാചാലനാകുന്നതു കാണാം. ശരീരമുള്ളവനേ ഭക്ഷണത്തിന്റെ ആവശ്യമുള്ളൂ. അങ്ങനെയെങ്കില്നൂറു കാളകളെ ശാപ്പാടാക്കിയ ഇന്ദ്രനാരാ ദിനോസറോ മറ്റോ ആയിരുന്നോ?യാഥാര്ത്ഥ്യമെന്തെന്ന് നോക്കാം. സംഗതി ഇത്രയേ ഉള്ളൂ…’ഇന്ദ്ര’ ശബ്ദത്തിന് ഐശ്വര്യത്തിന് കാരണമാകുന്ന ഈശ്വരീയ ഗുണം എന്നാണ് അര്ത്ഥം (ഇദി പരമൈശ്വര്യേ). 6.17.11 മന്ത്രത്തിന്റെ ഋഷി ‘ഭരദ്വാജോ ബാര്ഹസ്പത്യഃ’ ആണ്. ‘ഭ്രിയ ഭരണേ’ എന്ന ധാതുവില് നിന്നാണ് ഭരദ്വാജനെന്ന പദമുണ്ടായത്. ഭരിച്ച് പോഷിപ്പിക്കുന്നവനെന്നര്ത്ഥം. അതിനാല്ത്തന്നെഇന്ദ്ര ശബ്ദത്തിന് രാജാവ് എന്ന അര്ത്ഥം അനുയോജ്യമായി വരുന്നു. രാജാവ് ഭരിച്ച് പോഷിപ്പിക്കുന്നതിനാല് ഭരദ്വാജനുമാണ്, പ്രജകളുടെ ഐശ്വര്യത്തിന് ഹേതുവാകയാല് ഇന്ദ്രനുമാണ്.ഇനി ഏറ്റവും വിവാദപൂര്ണ്ണമായ ‘മഹിഷ’ ശബ്ദത്തിന്റെ അര്ത്ഥമെന്തെന്ന് നോക്കാം. ലൗകിക സംസ്‌കൃതത്തില്പോത്ത് എന്നാണതിന് അര്ത്ഥം. എന്നാല് അത് സ്വീകരിച്ചുകൊണ്ട് ഗ്രിഫിത്ത് എഴുതിയതുപോലുള്ളഅര്ത്ഥം മന്ത്രത്തിനു കൊടുത്താല് അത് പൂര്വ്വാപര മന്ത്രങ്ങളുടെ അര്ത്ഥങ്ങളോട് ചേരുന്നതല്ല, മാത്രമല്ല നേരത്തെ പറഞ്ഞ വേദങ്ങളുടെ അഹിംസാ ദര്ശനങ്ങള്ക്ക് വിരുദ്ധമായി ഭവിക്കുകയും ചെയ്യും. പിന്നെ എന്ത് അര്ത്ഥം സ്വീകരിക്കും? അത് അറിയണമെങ്കില് വൈദിക സംസ്‌കൃതം പഠിച്ചേതീരൂ. ‘മഹ പൂജായാം’ എന്ന ധാതുവിനോട് ‘ടിഷച്’ പ്രത്യയം ചേര്ത്തിട്ടാണ്‘മഹിഷ’ ശബ്ദം ഉണ്ടായത്. ‘സേവിക്കാന് യോഗ്യമായത്’ എന്നര്ത്ഥം. ‘പ്രജകള് രാജാവിനെയും രാജ്യത്തെയും ഉത്തമ പദാര്ത്ഥങ്ങള്കൊണ്ട് സേവിക്കുക. അതുപോലെ രാജാവ് തന്റെ പ്രജകളുടെ ഐശ്വര്യത്തിന് കാരണമായിത്തീരുക’ എന്ന് ഈ മന്ത്രഭാഗത്തിന്റെ ഭാവാര്ത്ഥവും പറയാം.ഇതിനു സമാനമായി ഋഗ്വേദം 1.80.7ല് രാജാവിന് കരം കൊടുത്തുകൊണ്ട് സ്വന്തം രാജ്യത്തെ പൂജിക്കാനായി പറയുന്നത് കാണാം.(അര്ച്ചന്നനു സ്വരാജ്യം). രാജ്യതന്ത്രത്തെപ്രതിപാദിക്കുന്ന മന്ത്രത്തിനുപോലും ഇത്തരത്തിലുള്ള ദുര്വ്യാഖ്യാനങ്ങള് ചമച്ചത് ഇത്തരക്കാരുടെ പാണ്ഡിത്യത്തെയും ഉദ്ദേശ്യ (അ)ശുദ്ധിയെയും തുറന്നുകാണിക്കുന്നു.വധൂഗൃഹത്തിലെ പശുവിനെ കൊല്ലല്സൂര്യായാഃ വഹതുഃ പ്രാഗാത്സവിതാ യമവാസൃജത്.അഘാസു ഹന്യന്തേ ഗാവോf ര്ജുന്യോഃ പര്യുഹ്യതേഇതിന് ഗ്രിഫിത്ത് കൊടുത്ത അര്ത്ഥം ഇപ്രകാരമാണ്: The bridal pomp of Surya, which Savitar started, moved along. In Magha days are oxen slain, in Arjuris they wed the bride. ഋഗ്വേദം 10.85 സൂക്തം ആലങ്കാരികമായി അവതരിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരുടെ വിവാഹമാണ്. സൂക്തം മുഴുവന് വായിച്ചാല് ഇവിടെ ‘വധുവിന്റെ വീട്ടില് കാളകളെ കൊല്ലുന്നു’ എന്ന അര്ത്ഥം അനുയോജ്യമല്ല എന്നു മനസ്സിലാകും. മാത്രവുമല്ല ആ അര്ത്ഥം ‘ഗാ മാ ഹിംസി’ (ഗോവിനെ കൊല്ലരുത്) മുതലായ വേദവാക്യങ്ങള്ക്ക് വിരുദ്ധവുമാവും.സൂര്യനെയും ചന്ദ്രനെയും കുറിച്ച് പറയുന്നിടത്ത് കാളയെയും പശുവിനെയും കൊല്ലേണ്ട കാര്യമുണ്ടോ എന്നും സംശയം തോന്നിയേക്കാം. യാഥാര്ത്ഥ്യം എന്തെന്ന് നോക്കാം. ‘ഗൗ’ ശബ്ദത്തെക്കുറിച്ച് നിരുക്തത്തില്പ്പറയുന്നത് കാണുക: ‘സര്വ്വേപി രശ്മയോ ഗാവ ഉച്യന്തേ’ അതായത് രശ്മികളെയും ഗോ ശബ്ദത്താല് അര്ത്ഥമാക്കുന്നുണ്ട്. ‘ഹന്’ ശബ്ദത്തിന്റെ അര്ത്ഥം ഇപ്രകാരമാണ്. ”ഹന് ഹിംസാ ഗത്യോഃ. ഗതേസ്ത്രയോf ര്ഥാഃ ജ്ഞാനം ഗമനം പ്രാപ്തിശ്ചേതി.” കൊല്ലുക എന്ന സാമാന്യ അര്ഥത്തെക്കൂടാതെ ഹന് എന്നതിന് ഗതി എന്നുംഅര്ത്ഥമുണ്ട്. ഗതി എന്നതിനാകെട്ട ജ്ഞാനം, ഗമനം, പ്രാപ്തി എന്നും അര്ത്ഥമുണ്ട്. ഗമനം (സഞ്ചരിക്കുക) എന്ന അര്ത്ഥം ഇവിടെ അനുയോജ്യമാണ്. അങ്ങനെയെങ്കില്മന്ത്രത്തിന്റെ യഥാര്ത്ഥ അര്ത്ഥമെന്തെന്ന് നോക്കാം. (സൂര്യായാഃ) സൂര്യയുടെ അഥവാ സൂര്യപ്രകാശത്തിന്റെ (വഹതുഃ) വിവാഹം (യം സവിതാ അവാസൃജത്) പിതാവായ സൂര്യന് നടത്തിക്കൊടുക്കുന്നു. (അഘാസു) മാഘ മാസത്തില് (ഗാവഃ) സൂര്യകിരണങ്ങള്(ഹന്യന്തേ) സഞ്ചരിക്കുന്നു.കൂടാതെ സൂര്യപ്രകാശം (അര്ജുന്യോഃ) രാത്രിയില് (പരി ഉഹ്യതേ) താമസിക്കുകയും ചെയ്യുന്നു.വധുവായ സൂര്യപ്രകാശം വരനായ ചന്ദ്രന്റെ ഗൃഹത്തില് ചന്ദ്രനോടൊത്ത് താമസിക്കാന് തുടങ്ങുന്നു എന്ന് പറയുന്നതില് നിന്നും നമുക്ക് ചന്ദ്രന് കൂടുതല് സമയം ദൃശ്യമാകുന്നു എന്ന് സിദ്ധിക്കുന്നു.ചന്ദ്രന് കൂടുതല് നേരം ദൃശ്യമാവണമെങ്കില് രാത്രിയുടെ അളവ് പകലിനെ അപേക്ഷിച്ച് കൂടുതലായിരിക്കണം. മാഘമാസത്തില് (മകര മാസം) രാത്രിയുടെ അളവ് പകലിനെ അപേക്ഷിച്ച് വളരെ കൂടുതലാെണന്ന പ്രാപഞ്ചിക സത്യം വളരെ ആലങ്കാരികമായി പ്രതിപാദിക്കുന്ന വേദമന്ത്രമാണിതെന്നു വ്യക്തം.ഗോമാംസ ഹവിസ്സിന്വേദവിധി!ഋഗ്വേദം 8.43.11 ഉദ്ധരിച്ചുകൊണ്ട് Vedic Index എന്ന പുസ്തകത്തില് മക്‌ഡൊണലും കീത്തും പ്രസ്താവിക്കുന്നതു കാണുക. ‘‘The eating of flesh appears as something quite regular in theVedic texts, which shows no trace of the doctrine of ahimsa or abstaining from injury of animals. For example, the ritual offering of flesh contemplates that the gods will eat it, and again the Brahmanas ate the offering.’’ (‘Vedic Index’, Volume 2, page 145)ഋഗ്വേദം 8.43.11 മന്ത്രം ഇങ്ങനെയാണ്.‘ഉക്ഷാന്നായ വശാന്നായ സോമപൃഷ്ഠായവേധസേ സ്‌തോമൈര് വിധേമാഗ്നയേ’ഇവിടെ ‘ഉക്ഷാന്നായ’ എന്നതിന് കാളയെ ഭക്ഷണമാക്കുന്നവന് എന്നും ‘വശാന്നായ’ എന്നതിന് പശുവിനെ ഭക്ഷണമാക്കുന്നവനെന്നുമുള്ള അര്ത്ഥം എടുത്തുകൊണ്ടാണ്അഗ്നിയില് അവയെ ഹോമിച്ച ബ്രാഹ്മണര് അതിനുശേഷം മാംസം ഭക്ഷിച്ചിരുന്നതെന്നു മക്‌ഡൊണലും കീത്തും പ്രസ്താവിച്ചത്.ഇനി മന്ത്രാര്ത്ഥം അങ്ങനെയാണെന്നുതന്നെയിരിക്കട്ടെ, എന്നാല്ത്തന്നെഅഗ്നിക്കു ഭക്ഷണമാകുന്നതെല്ലാം ബ്രാഹ്മണര്ക്കും ഭക്ഷണമാകണമെന്ന്എന്താണ് നിര്ബന്ധം? ഋഗ്വേദം 8.44.26ല് അഗ്നിയെ ‘വിശ്വാദം’ എന്നാണ് വിശേഷിപ്പിക്കുന്നത്. സര്വ്വവും ഭക്ഷിക്കുന്നവനെന്നര്ത്ഥം. അഗ്നി എല്ലാത്തിനെയും ദഹിപ്പിക്കാന് പ്രാപ്തിയുള്ളവനാണന്നുള്ളതിനാലാണ് അങ്ങനെയൊരു വിശേഷണം വന്നു ചേര്ന്നത്. എന്നു കരുതി ബ്രാഹ്മണരെല്ലാംസര്വ്വവും- അതായത് കല്ലും മണ്ണുമെല്ലാം തിന്നണമെന്ന് അര്ത്ഥമുണ്ടോ?എന്തായാലും മക്‌ഡൊണലും കീത്തും പറയുംപ്രകാരം ഋഗ്വേദം 8.43.11 മന്ത്രം വേദങ്ങളിലെ അഹിംസാസിദ്ധാന്തത്തിനെതിരാണെങ്കില് അതൊന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ‘വശ’ശബ്ദത്തിന് ലൗകിക സംസ്‌കൃതത്തില്‘മച്ചിപ്പശു’ എന്നാണര്ത്ഥം. പാല് ലഭിക്കാത്തതിനാല് അത് ഉപയോഗശൂന്യമാണ് എന്നതിനാല്ത്തന്നെ അതിനെ കൊന്ന് മാംസം കഴിക്കാനാണ് ഈ മന്ത്രത്തില് ഉപദേശിക്കുന്നതെന്നുംചിലര് പറയാറുണ്ട്. എന്നാല് അഥര്വവേദം 10.10.4ലെ ‘വശാം സഹസ്രധാരാ’ എന്ന പ്രയോഗം കാണുക. ആയിരം ധാരകളിലായി പാല് ചുരത്തുന്നവള് എന്നര്ത്ഥം. അഥര്വ്വം 10.10 സൂക്തം, അഥര്വ്വം 12.4. സൂക്തം എന്നിവയിലെല്ലാംവശ ധാരാളം പാല് തരുന്നതാണെന്ന് പലയിടങ്ങളിലായി പറയുന്നു. കാണുക.അഥര്വ്വം 10.101. ശതം കംസാഃ ശതം ദോഗ്ധാരഃ ശതം ഗോപ്താരോ അധി പൃഷ്‌ഠേ അസ്യാഃ (4)2. ഇരാക്ഷീരാ…. വശാ (6)3. ഊധസ്‌തേ ഭദ്രേ പര്ജന്യഃ…. വശേ (7)4. ധുക്ഷേ…. ക്ഷീരം വശേ ത്വമ് (8)5. തേ…. പയഃ ക്ഷീരം…. അഹരദ്വശേ (10)6. തേ….. ക്ഷീരം അഹരദ്വശേ….. ത്രിഷു പാത്രേഷു രക്ഷതി (11)7. സര്‌വേ ഗര്ഭാതവേപന്ത…. അസൂസ്വഃ. സസൂവ ഹി താമാഹുര്വശേതി (23)8. രേതോ അഭവദ്വശായാഃ…. അമൃതം തുരീയമ്. (29)9. വശായാ ദുഗ്ധമപിബനസാധ്യാ വസവശ്ച വേ (30)10. വശായാ ദുഗ്ധം പീത്വാ സാധ്യാ വസവശ്ച യേ.തേ വൈ ബ്രധ്‌നസ്യ വിഷ്ടപി പയോ അസ്യാ ഉപാസതേ(31)11. ഏനാമേകേ ദുഹേ ഘൃതമേക ഉപാസതേ (32)അഥര്വവേദം 12.412. ഉഭയേന അസ്‌മൈ ദുഹേ (18)13. സുദുധാ…. വശാ…. ദുഹേ (35)14. പ്രവീയമാനാ…. വശാ (37)15. ഗോപതയേ വശാദദുഷേ വിഷം ദുഹേ (39)16. വശായാസ്തത് പ്രിയം യദ്ദേവത്രാ ഹവിഃ സ്യാത് (40)മോണിയര് വില്യംസ് തന്റെ സംസ്‌കൃതം-ഇംഗ്ലീഷ് നിഘണ്ടുവില് ‘വശ’ ശബ്ദത്തിന് അര്ത്ഥം കൊടുത്തിരിക്കുന്നത് ‘will, wish, desire’ എന്നൊക്കെയാണ്. (Monier Williams’ Sanskrit-English Dictionary, page 929, column 2) ‘ഉക്ഷ’ ശബ്ദത്തില്നിന്നുണ്ടായ ‘ഉക്ഷാന്നായ’എന്നതിന് സേചനത്തിനുതകുന്നത് എന്നുമാണ് അര്ത്ഥം. അതുകൊണ്ടുതന്നെ ബീജവര്ദ്ധകങ്ങളായ ഔഷധങ്ങളെയും ‘ഉക്ഷ’ശബ്ദത്താല് സൂചിപ്പിക്കുന്നു. ഇനി ആ മന്ത്രത്തിന് പണ്ഡിറ്റ് ജയദേവ ശര്മ്മ എഴുതിയ വ്യാഖ്യാനത്തിന്റെ മലയാള വിവര്ത്തനം കാണുക. അഗ്നിയ്ക്കു സമാനമായ (അഗ്നേ) അലൗകികമായ ആത്മാവിനെ (ആത്മാ) നമുക്ക് വേദമന്ത്രങ്ങളാല് (സ്‌തോമൈഃ) സ്തുതിക്കാം. അത് പുനരുല്പാദ നക്ഷമമായ അന്നത്തെ (ഉക്ഷാന്നായ) സ്വീകരിക്കുന്നു. അത് അന്നത്തെ ഇച്ഛയ്ക്കനുസരിച്ച് (വശാന്നായ) ആസ്വദിക്കുന്നു.അതുതന്നെയാണ് ചേതനയുടെ പ്രകൃതവും (സോമപൃഷ്ഠായ). ഇനി പ്രസ്തുത മന്ത്രം ദ്രവ്യയജ്ഞത്തെക്കുറിക്കുന്നതാണെന്ന് ശഠിക്കുന്നവര്ക്കായി വേണമെങ്കില് അങ്ങനെയും അര്ത്ഥം പറയാം. അതിനാദ്യം ലുപ്ത തദ്ധിത പ്രക്രിയയെക്കുറിച്ചറിയേണ്ടതുണ്ട്. ഒരു വസ്തുവിന്റെ ഏതെങ്കിലുമൊരു ഭാഗത്തെ സൂചിപ്പിക്കാനായി വസ്തുവിനെ മുഴുവനായും പറയുകയാണ് ഇതില് ചെയ്യുക. ഉദാഹരണമായി ഋഗ്വേദം 9.46.4ല് ‘ഗോഭിഃ ശ്രീണിത മത്സരം’ എന്നതു കാണുക. അതായത് ”സോമവും (മത്സരം) പശുക്കളും (ഗോഭിഃ) തമ്മില് കൂട്ടിക്കലര്ത്തുക (ശ്രീണിത).” എന്നാല് ഇത് നിരര്ത്ഥകമായ വിവര്ത്തനമാണ്.യഥാര്ത്ഥ അര്ത്ഥം അറിയാന് യാസ്‌കന്റെ നിരുക്തം 2.5 കാണുക.”അഥാപ്യസ്യാം താദ്ധിതേനകൃതസ്‌നവന്നിഗമാഭവന്തി.‘ഗോഭിഃ ശ്രീണിത മത്സരമിതി’ പയസഃ”ഇവിടെ ലുപ്ത തദ്ധിത പ്രക്രിയയുപയോഗിച്ചതിനാല് ‘ഗോ’ എന്നതിന് പശു എന്നല്ല, മറിച്ച് ‘പാല്’ എന്നാണ് അര്ത്ഥം സ്വീകരിക്കേണ്ടതെന്ന് യാസ്‌കന് അഭിപ്രായപ്പെടുന്നു. എന്നാല് ഇത് മക്‌ഡൊണലിനും കീത്തിനും അറിവുള്ള സംഗതിതന്നെ ആയിരുന്നുവെന്നത് ‘Vedic Index’, Volume I, പേജ് 234 കണ്ടാല് മനസ്സിലാകും. അവിടെ ഇങ്ങനെ എഴുതിയതു കാണാം.‘‘The term ‘go’ is often applied to express the products of the cow. It frequently means the milk, but rarely the flesh of the animal.’’ഇതറിഞ്ഞുകൊണ്ടാണ് അവര് ഋഗ്വേദം 8.43.11നെ ദുര്വ്യാഖ്യാനിച്ചത്.ഇനി മന്ത്രത്തിലേക്കു വരാം. ഇവിടെ മന്ത്രത്തിലെ ‘വശാന്ന’ എന്നതിന് ‘പാല്’ എന്നും ‘ഉക്ഷാന്ന’ എന്നതിന് കാളയുടെ സഹായത്താല് ഉല്പാദിപ്പിച്ച ധാന്യമെന്നും അര്ത്ഥമെടുത്താല് മതിയാകും. അരിയും പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന ‘പാല്ച്ചോറ്’ യജ്ഞത്തില് ഹോമിക്കുക എന്നത് സര്വ്വസാധാരണമാണ്. ഇതുപോലെത്തന്നെയാണ് ഋഗ്വേദം 10.91.14 നും പാശ്ചാത്യര് കൊടുത്ത അര്ത്ഥം. പ്രസ്തുത മന്ത്രവും അതിന് ഗ്രിഫിത്ത് എഴുതിയ അര്ത്ഥവും താഴെക്കൊടുക്കുന്നു.യസ്മിന്നശ്വാസ ഋഷഭാസ ഉക്ഷണോവശാ മേഷാ അവസൃഷ്ടാസ ആഹുതാഃ.കിലാലപേ സോമപൃഷ്ഠായ വേധസേഹൃദാ മതിം ജനയേ ചാരുമഗ്നയേ.He in whom horses, bulls, oxen, and barren cows, and rams, when duly set apart, are offered up,— To Agni, Soma-sprinkled,drinker of sweet juice, Disposer, with my heart I bring a fair hymn forth. എന്നാല് പശ്ചാത്തലം പോലും മനസ്സിലാക്കാതെയാണ് ഗ്രിഫിത്ത് അര്ത്ഥമെടുത്തിരിക്കുന്നത്. കാരണം ഇതിനു തൊട്ടുമുന്പുള്ള സൂക്തമാണ് പുരുഷ സൂക്തമെന്ന് പേരില് പ്രസിദ്ധമായ സൂക്തം. അവിടെ സൃഷ്ടിയജ്ഞത്തെക്കുറിച്ചാണ് പറയുന്നത് എന്നതും സര്വ്വസമ്മതമാണ്. പുരുഷസൂക്തത്തിലെ പത്താം മന്ത്രത്തില് സൃഷ്ടിയജ്ഞത്തില് നിന്ന് അശ്വം, ഗോ, അജം തുടങ്ങിയവ ഉണ്ടായി എന്നു പറയുന്നു.തസ്മാദശ്വാ അജായന്ത യേ കേ ചോഭയാദതഃ ഗാവോ ഹ ജജ്ഞിരേ തസ്മാത്തസ്മാജ്ജാതാ അജാവയഃ(ഋഗ്വേദം 10.90.10)സൃഷ്ടിക്കപ്പെട്ട അവകളുടെ അര്ത്ഥം എന്തുതന്നെയായാലും, അങ്ങനെ സൃഷ്ടിക്കപ്പെട്ടതെല്ലാം കല്പത്തിന്റെ അവസാനം തിരിച്ച് പ്രളയാഗ്നിയിലേക്ക് തന്നെ തിരിച്ചുപോകുന്നു എന്നുമാത്രമാണ് ഋഗ്വേദം 10.91.4ല് പറയുന്നത്. അല്ലാതെ അത് ദ്രവ്യയജ്ഞത്തെക്കുറിച്ച് പറയുന്ന മന്ത്രമല്ല. അല്ലാതെ അത് ദ്രവ്യയജ്ഞത്തെക്കുറിച്ച് പറയുന്ന മന്ത്രമല്ല. ഇനി അത് ദ്രവ്യയജ്ഞമാണെന്ന് ശഠിച്ചാല്ത്തന്നെ ഗ്രിഫിത്തിന് ഇപ്രകാരം വേദങ്ങളിലെ അഹിംസാ സിദ്ധാന്തത്തിനുവിരുദ്ധമായി അര്ത്ഥം പറയേണ്ട കാര്യവുമില്ല. കാരണം അഥര്വ്വം 11.3.5 മന്ത്രം ഇങ്ങനെയാണ്. ‘അശ്വാഃ കണാ ഗാവസ്തണ്ഡുലാ മശകാസ്തുഷാഃ’ ഇതിനു ഗ്രിഫിത്ത് കൊടുത്ത അര്ത്ഥം കാണുക. Horses are the grains; oxen are the winnowed rice grains; gnats the husks. അശ്വത്തിനും ഗോവിനുമെല്ലാം ധാന്യങ്ങളെന്നുംഅര്ത്ഥമുണ്ടെന്നറിയാമായിരുന്നിട്ടും, അതെല്ലാം മറച്ചുവെച്ചുകൊണ്ട് വേദമന്ത്രങ്ങളെ ദുര്വ്യാഖ്യാനിക്കുക മാത്രമാണ് ഗ്രിഫിത്ത് ചെയ്തതെന്നു വ്യക്തം.ഇന്റര്നെറ്റില് എളുപ്പത്തില് ലഭ്യമായതിനാല്ത്തന്നെ ഏറ്റവും കൂടുതല് പേര് ആശ്രയിക്കുന്ന വേദഭാഷ്യമാണ് റാല്ഫ് ഗ്രിഫിത്തിന്റേത്. ഇനിയും ഒട്ടേറെ മന്ത്രങ്ങള് ഇപ്രകാരം ദുര്വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാംതന്നെ വിശകലനം ചെയ്യുക എന്നത് ഇവിടെ പ്രായോഗികമല്ല എന്നതിനാല് അതിനു മുതിരുന്നില്ല. ചോറ് വെന്തോ എന്നറിയാന് ഒന്നോ രണ്ടോ വറ്റെടുത്ത് പരിശോധിച്ചാല് മതിയാകുമല്ലോ…
Courtesy : Rajeev Kunnekattu
Copied #ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും fb page

മഞ്ജുളാല്

മഞ്ജുള ഒരു വാരസ്യാര് ആയിരുന്നു,വലിയ കൃഷണ ഭക്ത !! ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും ഭഗവാന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഒരു ദിവസം എന്തൊക്കെയോ തിരക്കുകള് കാരണം മാലയും കൊണ്ട് അമ്പലത്തില് എത്തുവാന് വൈകി . കഷ്ടം എന്ന് പറയട്ടെ, നട അടച്ചു കഴിഞ്ഞിരുന്നു.വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില് നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു.അപ്പോള് പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,അതിന്റെ ചുവട്ടില് ഉള്ള കല്ലില് ഭഗവാന് എന്ന് സങ്കല്പ്പിച് ആ മാല ചാര്ത്തിക്കോളാന്. മഞ്ജുള അവിടെ ചെന്ന് ഭക്തി പൂര്വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്ത്തിച്ചു. സമയം സന്ധ്യ ആയിരുന്നു . മഞ്ജുളയുടെ ഭക്തിയില് പ്രീതനായ ഭഗവാന് അവിടെ പ്രത്യക്ഷപ്പെട്ട് മഞ്ജുളയുടെ മനസ്സിന്റെ ദുഃഖം തീര്ത്തു കൊടുത്തു….അന്ന് കാലത്ത് ആ ആലിന് ചുവട്ടില് നിന്ന് നോക്കിയാല് നേരെ ശ്രീകോവിലില് ദീപം കാണുമായിരുന്നു.പിറ്റേന്ന് പതിവ് പോലെ മഞ്ജുള പതിവ് പോലെ മാലയുംകൊണ്ട് അമ്പലത്തില് വന്നു . എന്നാല് അമ്പലത്തിലെ ചില ആളുകള് മഞ്ജുളയെ അമ്പലത്തില് കയറാന് അനുവദിച്ചില്ല .തലേ ദിവസം ആല്ച്ചുവട്ടില് ഒരു കാലി ചെറുക്കന്റെ കൂടെ നില്ക്കുന്ന കണ്ടു എന്ന അപരാധം അവളില് ചുമത്തി . കരഞ്ഞു കൊണ്ട് മഞ്ജുള വീട്ടിലേക്ക് പോയി.പിറ്റേ ദിവസം നിര്മാല്യത്തിനുനട തുറന്നു , മേല്ശാന്തി ഭഗവാന്റെ അലങ്കാരങ്ങള് ഓരോന്നായി മാറ്റാന് തുടങ്ങി . എന്നാല് എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില് നിന്നും മാറ്റാന് സാധിക്കുന്നില്ല. എല്ലാവര്ക്കും പരിഭ്രാന്തിയായി,കാരണം അറിയാതെ വിഷമിച്ചു.അപ്പോള് അവിടെ നിന്നവരോടായി പൂന്താനം പറഞ്ഞു ,അത് മഞ്ജുള വാരസ്യാര് ഭഗവാന് ചാര്ത്തിയ മാലയാണ് , ആലിന് ചുവട്ടില് കണ്ടത് മറ്റാരുമായിരുന്നില്ല ,സാക്ഷാല് ശ്രീ ഗുരുവായൂരപ്പന്ആയിരുന്നു എന്ന് . അതിനാല് മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര് വന്നാലേ ഇന്ന് നിര്മാല്യം മാറ്റാന് പറ്റൂ എന്ന് . അങ്ങനെ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടികൊണ്ട് വന്നപ്പോള് ഭഗവാന് സംപ്രീതനായി….അന്ന് മുതല് ആ ആലിന് മഞ്ജുള ആല് എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !!
Copied # ദേവദത്തം fb page

മഹാപുരുഷവര്ണ്ണനയും ആദിത്യവ്യൂഹവും –

ഭാഗവതംശ്രീകൃഷ്ണ, കൃഷ്ണസഖ, വൃഷ്ണ്യഋഷഭാവനിധ്രുഗ്രാജന്യ വംശദഹനാനപവര്ഗ്ഗവീര്യഗോവിന്ദ ഗോപവനിതാവ്രജഭൃത്യഗീത-തീര്ത്ഥശ്രവഃ, ശ്രവണമംഗള പാഹി ഭൃത്യാന് (12-11-25)ശൗനകന് പറഞ്ഞു:അല്ലയോ സൂതാ, ദയവായി ഭഗവാന്റെ ശരീരം ഞങ്ങള്ക്ക്‌ ധ്യാനിക്കുന്നതിനായി വിവരിച്ചു തന്നാലും. അങ്ങനെ ശരിയായ ഭാവത്തില് ഞങ്ങള്ക്ക്‌ ധ്യാനം നടത്താമല്ലോ.സൂതന് പറഞ്ഞു:വിശ്വാണ്ഡം ഒന്പതു പ്രാഥമികതത്വങ്ങള് (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്‌ സൂക്ഷ്മധാതുക്കള്). പതിനാറു പരിണിതരൂപങ്ങള്(മനസ്, പത്തിന്ദ്രിയങ്ങള്, അഞ്ച്‌ സ്ഥൂലധാതുക്കള്) എന്നിവ ചേര്ന്നുളളതാണെന്നാണ്‌ ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്‌ വിശ്വപുരുഷനത്രെ. വിശ്വപുരുഷന്റെ അവയവങ്ങളോരോന്നും ദ്യോതിപ്പിക്കുന്നതും അവയില് അധിവസിക്കുന്നതുമായ ദേവതകളെപ്പറ്റി ഞാന് നേരത്തെതന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. ബോധമെന്ന ജീവനാണ്‌ അദ്ദേഹത്തിന്റെ മാറിലെ കൗസ്തുഭം. അതിന്റെ പ്രഭയാണ്‌ ശ്രീവല്സം. ഗുണങ്ങള് പൂമാലയാകുന്നു. വേദങ്ങള് അദ്ദേഹത്തിന്റെ അരക്കെട്ടില് ചുറ്റിയ വസ്ത്രം. ഓം (അ, ഉ, മ) എന്നത്‌ മൂന്നിഴകളുളള പൂണൂലത്രെ. സാംഖ്യവും യോഗവും കണ്ഠാഭരണങ്ങള് . ബ്രഹ്മലോകമാണ്‌ കിരീടം . അപ്രകടിതാവസ്ഥയാണ്‌ സര്പ്പമെത്ത. പത്മാസനം സത്വം. പ്രാണനാണ്‌ വിശ്വപുരുഷന്റെ ഗദ. ശംഖ്‌ ജലത്തെയും ചക്രം അഗ്നിയെയും പ്രതിനിധീകരിക്കുന്നു. ആകാശം വാളും കാലം അസ്ത്രവുമാണ്‌. ആവനാഴി നിറയെ സകലജീവജാലങ്ങളുടെയും കര്മ്മഫലങ്ങള്. മനസ്സാണ്‌ സാരഥി. സൂര്യപഥത്തിലുളളഭഗവാനെ ആരാധിക്കുന്നതുമൂലം പൂജകള് ഒന്നുകൊണ്ടുതന്നെ പാപങ്ങള് ഇല്ലാതാവുന്നു.ഭഗവാന്റെ കയ്യിലുളള താമരപ്പൂ ആറ് ലോകസ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. വൈകുണ്ഠം കുടയാണ്‌. തന്റെ വാഹനമായ ഗരുഡന്വേദമാണ്‌. അദ്ദേഹം സ്വയം യജ്ഞമാണ്, ബലിയുടെ ആത്മസത്ത. തന്റെ സ്വശക്തിയാണ്‌ ലക്ഷ്മി. വിശ്വസേനന് ഭഗവാന്റെ പ്രഥമസേവകനും പൂജാവിധികളും തന്ത്രങ്ങളുമത്രെ. ദിവ്യശക്തികള് അവിടുത്തെ സേവകരാണ്‌. അദ്ദേഹം നാലു രൂപങ്ങളോടെയാണ്‌സങ്കല്പ്പിക്കപ്പെട്ടിട്ടുളളത്‌. വാസുദേവന്, സംകര്ഷണന്, പ്രദ്യുമ്നന്, അനിരുദ്ധന് – ഇവ യഥാക്രമം വിശ്വന്, തൈജസന്, പ്രാജ്ഞന്, തുരീയന് എന്നീ ബോധാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.അദ്ദേഹത്തെ പല രീതിയിലും വര്ണ്ണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒന്നു മാത്രം – ഭക്തന്റെ ആത്മസത്ത തന്നെ. പ്രഭാതകാലത്ത്‌ ഭഗവദ്ഭക്തന് ഈ ശ്ലോകം ഉരുവിടണം. ‘കൃഷ്ണാ, അര്ജ്ജുനസുഹൃത്തേ, വൃഷ്ണികളില് ഉത്തമനായുളളവനേ,ഗോവിന്ദാ, ദുഷ്ടരാജാക്കന്മാരെ നിഗ്രഹിച്ചവനേ, അനന്തശക്തിയുളളവനേ, ഗോപികമാരും മറ്റുളളവരും വാഴ്ത്തുന്ന മാഹാത്മ്യമേ, അവിടുത്തെ ഭക്തരെ സംരക്ഷിച്ചാലും.’ ഇതുമൂലം പരമപുരുഷനെ ഹൃദയത്തില് സാക്ഷാത്കരിക്കാന് ഭക്തനു സാധിക്കും.ശൗനകന് പറഞ്ഞു:ശ്രീഹരിതന്നെയായസൂര്യദേവനെപ്പറ്റി പറഞ്ഞു തന്നാലും.സൂതന് പറഞ്ഞു:ഭഗവാന് ഹരിയുടെ അവതാരങ്ങളിലൊന്നാണെങ്കിലും മാമുനിമാര് പല വിധത്തിലാണ്‌ സൂര്യനെ വിവരിച്ചിട്ടുളളത്‌. ഒന്നുതന്നെയെങ്കിലും, ശ്രീഹരിയെ കാലം, ആകാശം, കര്മ്മം, കര്മ്മി, ഉപകരണം, ക്രിയ, വേദം,ദ്രവ്യവസ്തുക്കളും കര്മ്മഫലങ്ങളുംഎന്നിങ്ങനെയെല്ലാം വര്ണ്ണിച്ചിട്ടുണ്ടല്ലോ. കാലമായി ഭഗവാന് ഹരി സൂര്യദേവന്റെ രൂപത്തില് പന്ത്രണ്ടു സൂര്യരാശികളായി മാസാമാസം പന്ത്രണ്ടു സേവകവൃന്ദങ്ങളുടെ അകമ്പടിയോടെ ചുറ്റിസഞ്ചരിക്കുന്നു.
Copied # ദേവദത്തം fb page

സർവദോഷങ്ങളകറ്റുന്ന ഭൈരവമൂർത്തി

.നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും തന്നിലാക്കിയ മൂർത്തിഭാവമാണ് ഭൈരവന്റെത്. ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം നേടാം.ഒരിക്കൽ ശനിശ്വരൻ സഹോദരനായ യമധർമ്മനോട് മല്ലിട്ട് സ്വന്തം ശക്തിനഷ്ട്ടപെടുത്തി.ക്ഷയിച്ച ശക്തി വിണ്ടുടുക്കാനായി ശനി ഉപാസിച്ചത് ഭൈരവനെയാണ്. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂർത്തങ്ങൾ ഉണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.ഓം ദിഗംബരായ വിദ് മഹേദീർഘദർശനായ ധീമഹിതന്വോ ഭൈരവ: പ്രചോദയാത്.ഈ ഭൈരവഗായത്രി സദാ ജപിക്കുന്നവർക്ക്‌ ജിവിതം എല്ലാ അർഥത്തിലും സുരക്ഷിതമായിരിക്കും.
Copied # ദേവദത്തം fb page

അറുപത്തിനാലു കലകള്:-

ഭാരതീയ സിദ്ധാന്തപ്രകാരം കലകളെ 64 ആയിട്ട് വര്ഗീകരിച്ചിട്ടുണ്ട്. ആദ്യമായി ഈ വിഭജനം നടത്തിയത് കാമസൂത്രരചയിതാവായ വാത്സ്യായനന് (എ.ഡി. 3- നൂറ്റാണ്ടു ) ആണ്. അതിനുമുമ്പ് വാത്മീകിരാമായണത്തില് എണ്ണം 64 എന്നു പറഞ്ഞിട്ടുണ്ടെങ്കിലും തരംതിരിവുകളുടെ പേരുകള് പറഞ്ഞിട്ടില്ല. കാമസൂത്രത്തില്പറഞ്ഞതിനെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു പട്ടിക താഴെ കൊടുക്കുന്നു.
1. ഗീതം = വാദ്യോപകരണങ്ങള് ഇല്ലാത്ത തനി സംഗീതം.
2. വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.
3. നൃത്യം = നടനഭേദങ്ങള്.
4. ആലേഖ്യം = ചിത്രരചന
.5. വിശേഷകച്ഛേദ്യം = തിലകാദി അംഗരാഗങ്ങള്.
6. തണ്ഡുല കുസുമബലിവികാരം = അരി, പൂവ് മുതലായവ കൊണ്ട് കളം വരയ്ക്കല്.
7. പുഷ്പാസ്തരണം = കിടക്കയില് പൂവിതറി ആകര്ഷകമാക്കല്.
8. ദര്ശനവസനാംഗരാഗം = ഓഷ്ഠങ്ങളില് അംഗരാഗങ്ങള് പുരട്ടല്.
9. മണിഭൂമികാകര്മ്മം = രത്നക്കല്ലുകള്പതിച്ച് വീടിന്റെ തറ മോടിയാക്കല്.
10.ശയനരചനം = കിടക്കയുടെ ക്രമീകരണം.
11.ഉദകവാദ്യം = ജലം വാദ്യമാക്കല്.
12.ഉദഘാതം = കുളിക്കുമ്പോള്ജലം തെറിപ്പിക്കുന്നവിദ്യ.
13.ചിത്രയോഗം – മുഖവും മുടിയും ഭംഗിയാക്കല്.
14.മാല്യഗ്രഥനവികല്പ്പം = മാലകെട്ടല്.
15.ശേഖരകാപീഡയോചനം = കേശാലങ്കരണം.
16.നേപഥ്യപ്രയോഗം = വേഷഭൂഷകള് അണിയുന്നത്.
17.കര്ണ്ണപത്രഭാഗങ്ങള് = കര്ണ്ണാഭരണ നിര്മ്മാണം.
18.ഗന്ധയുക്തി = അംഗരാഗനിര്മ്മാണം.
19.ഭൂഷണയോചനം = ആഭരണം അണിയല്.
20.ഐന്ദ്രജാലം = കണ്കെട്ടുവിദ്യ.
21.കൗചുമാരയോഗം = കുചുമാരന്റെ കൃതിയില് പറയുന്ന സൌന്ദര്യവര്ധക പ്രയോഗങ്ങള്.
22.ഹസ്തലാഘവം = ചെപ്പടിവിദ്യ.
23.വിചിത്രശാകയുഷ ഭകഷ്യവികാരക്രിയ= ശാകം (ഇലക്കറി), യുഷം (പരിപ്പ്) തുടങ്ങിയവകൊണ്ടുള്ള ഭക്ഷണനിര്മ്മാണം.
24.പാനകരസരാഗാസവയോചനം = ലഹരിയുള്ള പേയ (കുടിക്കാന്) വസ്തുക്കളുടെ നിര്മ്മാണം.
25.സുചിവാനകര്മ്മം = നെയ്ത്തുവിദ്യ.
26.സൂത്രക്രീഡ = ഞാണിന്മേല്കളി
.27.വീണാഡമരുകവാദ്യം = വീണ, ഡമരു എന്നിവയുടെ ഉപയോഗം.
28.പ്രഹേളിക = കടംകഥ പറയാനുള്ള സാമര്ത്ഥ്യം.
29.പ്രതിമാല = സമസ്യാപുരാണംപോലുള്ള മറ്റൊരു വിദ്യ.
30.ദുര്വാചകയോഗം = പറയാന്വയ്യാത്തകാര്യങ്ങള് വക്രോക്തിയിലൂടെഅവതരിപ്പിക്കല്.
31.പുസ്തകവാചനം = ഗ്രന്ഥപാരായണം.
32.നാടകാഖ്യായികാദര്ശനം = നാടകാസ്വാദനം.
33.കാവ്യസമസ്യാപൂരണം = പാട്ടുപാടുന്നതും ആസ്വദിക്കുന്നതും.
34.പട്ടികാവേത്രവാനവികല്പ്പം =ചൂരല്കൊണ്ട് ഹൃഹോപകരണങ്ങള് ഉണ്ടാക്കല്.
35.തക്ഷകര്മ്മം= ആശാരിപ്പണി.
36.വാസ്തുവിദ്യ = ഗൃഹനിര്മ്മാണപരിജ്ഞാനം.
37.തക്ഷണം = തടിപ്പണി.
38.രൂപ്യരത്നപരീക്ഷ = വെള്ളി, രത്നം എന്നിവ പരീക്ഷിച്ചറിയാനുള്ള കഴിവ്.
39.ധാതുവാദം = രസതന്ത്രവിജ്ഞാനം.
40.മണിരാഗാങ്കരജ്ഞാനം = രത്നം മിനുക്കാനുള്ള അറിവ്.41.വൃക്ഷായുര്വ്വേദം = വൃക്ഷശാസ്ത്രജ്ഞാനം.
42.മേഷകുക്കുടലാവകയുദ്ധം = ആട്, കോഴി എന്നിവയുടെ പോരുമുറകള്
.43.ശുകശാരികപ്രലാപം = തത്തയെക്കൊണ്ട് പറയിപ്പിക്കല്.
44.ഉത്സാകനാദികൗശലം = ഉഴിച്ചില് മുതലായ കര്മ്മം.
45.അക്ഷമുഷ്ടികാകഥനം = കൈവിരല് കൊണ്ട് സന്ദേശം നല്കല്.
46.മ്ലേച്ഛിതവികല്പ്പം = ഇംഗ്ലീ ഷില് spoonarisam എന്നു പറയുന്ന മറിച്ചുചൊല്ലല്.
47.ദേശഭാഷാജ്ഞാനം = ബഹുഭാഷാജ്ഞാനം
48.പുഷ്പശകടിക = എവിടെ നിന്നെന്നറിയാന് മറ്റുള്ളവര്ക്ക് കഴിയാത്തവിധം പുഷ്പവൃഷ്ടി നടത്തല്.
49.നിമിത്തജ്ഞാനം = ശകുനം, ലക്ഷണം ആദിയായവ പറയല്.
50.യന്ത്രമാത്രുക = യന്ത്രനിര്മ്മാണകുശലത.
51.ധാരണമാത്രുക = ഓര്മശക്തി.
52.സംപാര്യം = അക്ഷരശ്ലോകത്തിനു തുല്യമായ ഒരു വിദ്യ.
53.മാനസകാവ്യക്രിയ = കാവ്യരചാനാസാമര്ത്ഥ്യം.
54.ഛന്ദോജ്ഞാനം = വൃത്തശാസ്ത്രപരിജ്ഞാനം.
55.അഭിധാനകോശം = നിഘണ്ടുവിജ്ഞാനം.
56.ക്രിയാകല്പ്പം = കാവ്യശാസ്ത്രജ്ഞാനം.
57.ഛലിതകയോഗങ്ങള് = ആള്മാറാട്ടം.
58.വസ്ത്രഗോപനം = വസ്ത്രധാരണസാമര്ത്ഥ്യം.
59.ദ്രുതവിശേഷങ്ങള് = ചൂത്, ചതുരംഗം മുതലായ കളികളിലുള്ള സാമര്ത്ഥ്യം.
60.ആകര്ഷകക്രീഡ= വിവിധയിനം കളികള്.
61.ബാലക്രീഡ = കുട്ടികളെ കളിപ്പിക്കാനുള്ള സാമര്ത്ഥ്യം.
62.വൈനയികവിദ്യ = പക്ഷിമൃഗാദികളെ മെരുക്കിവളര്ത്തല്.
63.വൈജയവിദ്യകള് = വിജയം പ്രദാനം ചെയ്യുന്ന വിദ്യകള്.
64.വ്യായാമികവിദ്യകള് = വ്യായാമമുറകള്.
Copied #
ദേവദത്തം fb page